ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) ഭാഗമായി 1972 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം (WED) സംഘടിപ്പിച്ചു വരുന്നു. പരിസ്ഥിതിക്ക് ഗുണകരമാകുന്ന വിധത്തില്‍ യുഎന്‍ ആഗോള തലത്തില്‍ ആഘോഷിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
നമ്മുടെ ഭൂമിയെ സാധ്യതകളാല്‍ ജീവസ്സുറ്റതാക്കി നിലനിറുത്തുന്നതിന് ലോകമെമ്പാടും മര്‍മ്മപ്രധാനമായ പ്രവര്‍ത്തനങ്ങളും സേവനങ്ങളും നല്കുന്ന വനങ്ങളാണ് ഭൂമിയുടെ കരഭാഗത്തിന്‍റെ മൂന്നിലൊന്ന് ഭാഗം. വാസ്തവത്തില്‍, 1.6 ബില്യണ്‍ ജനങ്ങള്‍ അവരുടെ ജീവസന്ധാരണത്തിനായി വനങ്ങളെ ആശ്രയിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെയുള്ള നമ്മുടെ യുദ്ധത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ശേഖരിച്ചു കൊണ്ട് അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ സ്വതന്ത്രമാക്കുന്നതില്‍ അവ തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നത്. വിലമതിക്കാനാവാത്ത പാരിസ്ഥിതികവും, സാമ്പത്തികവും സാമൂഹ്യവും ആരോഗ്യപരവുമായ പ്രയോജനങ്ങള്‍ക്കു പുറമേ, ജീവിക്കുന്നതിനും ശ്വസിക്കുന്നതിനുമായി വനങ്ങളെ നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഈ വര്‍ഷം, ലോക പരിസ്ഥിതി ദിനം ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര വനവര്‍ഷത്തെ പിന്തുണയ്ക്കുന്നു. വനങ്ങള്‍: പ്രകൃതി നിങ്ങളുടെ സേവനത്തിന് എന്നതാണ് ഈ വര്‍ഷത്തെ ആശയം. ജീവിതമേന്‍മ, വനങ്ങളുടെ ആരോഗ്യം, വനങ്ങളുടെ പാരിസ്ഥിതിക സംവിധാനം എന്നിവയ്ക്കിടയിലുള്ള നൈസര്‍ഗ്ഗികമായ ബന്ധത്തെ ഈ ആശയം അടിവരയിടുന്നു.
ഹരിത സമ്പദ് ഘടനയിലേക്കുള്ള പരിവര്‍ത്തന പ്രക്രീയയെ സ്വീകരിക്കുന്നതിലൂടെ ലോകത്തിലെ ത്വരിത ഗതിയില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നായ ഇന്ത്യ, ആദ്യമായി ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനം 2011 ന്‍റെ ആഗോള ആതിഥേയരായി മാറുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.unep.org/wed/index.asp സന്ദര്‍ശിക്കുക.
അവസാനം പരിഷ്കരിച്ചത് : 6/5/2020
ഓസോണ്‍ എന്നത് ഓക്സിജന്റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്...
ദേശീയ, ജൈവ ഇന്ധന നയം തയ്യാറാക്കിയത് മിനിസ്ട്രി ഓഫ്...
ദേശീയ ജൈവവാതക, വളം പരിപാലന പദ്ധതി ബയോഗ്യാസ് ഡെവലപ്...
നമുക്ക് വേനല്ക്കാ ലത്ത് ചൂടും ശീതകാലത്ത് തണുപ്പും ...