অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രോട്ടോക്കോള്‍

ക്യോട്ടോ പ്രോട്ടോക്കോള്‍


അന്തരാഷ്ട്ര സമൂഹത്തിന്‍റെ അംഗീകാരമുള്ളതും നിയമപരവുമായ ഒരു സമ്മതപത്രമാണ് ക്യോട്ടോ, പ്രോട്ടോക്കോള്‍, അന്തരീക്ഷത്തിന് ഹാനികരമായ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ വിക്ഷേപത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടിയാണിത്. 2005 ഫെബ്രുവരി 16-ാം തീയതിയി മുതല്‍ ഈ ധാരണ പ്രാബല്യത്തില്‍ വന്നു. വ്യവസായവല്‍കൃതരാജ്യങ്ങള്‍ അന്തരീക്ഷത്തിലേക്ക് വമിക്കുന്ന ഗ്രീന്‍ഹൗസ് വാതകങ്ങള്‍ (GHG) യുടെ പരിധി നിര്‍ണ്ണയിച്ച് അനുവദനീയമായ അളവ് നിര്‍ബ്ബന്ധിതമാക്കുന്നു എന്നതാണ് ഈ ധാരണയുടെ മുഖ്യ സവിശേഷത. ഗ്രീന് ഹൗസ് വാതകങ്ങളുടെ പട്ടികയില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ്, മീതേയിന്‍, നൈട്രസ് ഓക്സൈഡ്, സള്‍ഫര്‍ ഹെക്സാ ഫ്ലൂറൈഡ്, ഹൈഡ്രോ ഫ്ലൂറോ കാര്‍ബണ്സ്, പെര്‍ ഫ്ലൂറോ കാര്‍ബണ്‍സ് ഇവ ഉള്‍‌പ്പെടുന്നു. ഈ ധാരണയ്ക്ക് 2008- ല്‍ 183 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ ഇന്‍ഡ്യയും ഉള്‍‌പ്പെടുന്നു.

ഇന്ന് ഏറ്റവും കൂടുതാലായി ജി.എച്ച്.ജി. വാതകങ്ങള്‍ പുറപ്പെടുവിക്കുന്ന രാജ്യങ്ങള്‍ വികസിത രാജ്യങ്ങളാണെന്നത് സര്‍വ്വ സമ്മതമാണ്. കഴിഞ്ഞ 150 വര്‍ഷക്കാലത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ഉയര്‍ന്ന തോതിലുള്ള ജ്.എച്ച്.ജി. വാതക സാന്നിദ്ധ്യത്തിന്‍റെ പ്രത്യക്ഷ കാരണമാണ്. അതിനാല്‍ വികസിത രാജ്യങ്ങള്‍ക്ക് ഈ അവസ്ഥ നേരിടുന്ന കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്ന കാര്യം ക്യോട്ടോ പ്രോട്ടോക്കോള്‍ എടുത്തു പറയുന്നു. ഈ ധാരണ പ്രകാരം, വികസിത രാജ്യങ്ങള്‍ അവരുടെ ജി.എച്ച്.ജി. വാതകം പുറപ്പെടുവിക്കുന്ന തോത് 1990-ലെ സ്ഥിതിയില്‍ നിന്നും 5.2% എങ്കിലും 2012 ആകുമ്പോഴേക്കും കുറവു ചെയ്യേണ്ടതാണ്.

ക്യോട്ടോ, സംവിധാനങ്ങള്

ഈ സന്ധി പ്രകാരം ഓരോ രാജ്യവും അവരുടെ അനുവദനീയ പരിധിക്കുള്ളില്‍ മാത്രം ഇത്തരം വാതകങ്ങള്‍‌ പുറപ്പെടുവിക്കാന്‍ വേണ്ട ദേശീയ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കൂടാതെ ഓരോ രാജ്യത്തിനും അവരുടെ ലക്‌ഷ്യ പൂര്‍ത്തികരണത്തിന് സഹായകരമായ വിപണി സംവിധാനവും ഏര്‍‌പ്പെടുത്തിയിട്ടുണ്ട്.

  • കൂടുതലായി പുറപ്പെടുവിക്കുന്ന വാതകങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന കാര്‍ബണ്‍ മാര്‍ക്കറ്റ്.
  • സ്വച്ഛതയോടെയുള്ള വികസനനടപടികള്‍ (CDM).
  • സംയുക്ത നടപടികള്‍ (JI)

i. കാര്ബണ്വ്യാപാരം

വാതകങ്ങള്‍ പുറപ്പെടുവിക്കുന്നതിന് ഉയര്‍ന്ന പരിധി ക്യോട്ടോ ധാരണ പ്രകാരം നിശ്ചയിച്ചുള്ളത് അനുസരിക്കേണ്ടത് നിര്‍ബ്ബന്ധമാണ്. ഇങ്ങനെ അനുവദിച്ചിട്ടുള്ള അളവിനെ അസൈന്‍ഡ് എമൗണ്ട് യൂണിറ്റ്- AAU- എന്ന അറിയപ്പെടുന്ന ഏകകങ്ങളായി വിഭജിച്ചിരിക്കുന്നു. അനുവദിച്ചിട്ടുള്ള അളവ് വരെ വാതക നീഷൂമണം ചെയ്യാത്ത രാജ്യങ്ങള്‍ക്ക് ശേഷിക്കുന്ന യൂണിറ്റുകള്‍ വില്‍ക്കാവുന്നതാണ്. അതുപോലെ പരിധിയില്‍ കൂടുതല്‍ വാതക നീഷ്ക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്ക് മുന്‍രാജ്യങ്ങളില്‍ നിന്നും ആവശ്യമുള്ള യൂണിറ്റുകള്‍ വിലക്ക് വാങ്ങാവുന്നതും ആണ്.

ഇപ്രകാരം കാര്‍ബണ്‍ നിഷ്ക്രമണത്തിന്‍റെ വിഷയത്തില്‍ ഒരു പുതിയ ‘ചരക്ക്’ആവിര്‍ഭവിച്ചിരിക്കുന്നു. ഗ്രീന്‍ഹൗസ് വാതകങ്ങളില്‍ പ്രമുഖമായത്. കാര്‍ബണ്‍ ഡൈഓക്സൈഡ് ആയതിനാലാണ് ഈ വ്യാപാരത്തിന് കാര്‍ബണ്‍ വ്യപാരം എന്ന് പേരുണ്ടായത്. കാര്‍ബണ്‍ ഇപ്പോള്‍ അന്വേഷിക്കപ്പെടുന്നതും ക്രയവിക്രയം ചെയ്യപ്പെടുന്നതുമായ ഒരു ചരക്കാണ്. അതിന് കാര്‍ബണ്‍ വിപണി എന്ന് പറയുന്നു.

കാര്ബണ്വിപണിയിലെ ഇതര വില്പന ചരക്കുകള്


മറ്റു വാതകങ്ങളെ ഒരു ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡിനോട് തത്തുല്യമായത് എത്ര എന്ന് കണക്കാക്കിയാണ് വ്യാപാരം ചെയ്യുന്നത്.ഭൂമിയുടെ ഉപയോഗം, ഉപയോഗത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, വനവല്‍ക്കരണം, എന്നിവയുടെ അടിസ്ഥാനത്തില്‍, വാതക നിഷ്ക്രിയണത്തിന്‍റെ യൂണിറ്റുകളില്‍ കുറവ് ചെയ്യേണ്ട യൂണിറ്റുകള്‍ ഇവയ്ക്ക് RMU അല്ലെങ്കില്‍ റിമൂവല്‍ .യൂണിറ്റ് പിന്‍വലിക്കേണ്ട യൂണിറ്റുകള്‍ എന്ന് പറയുന്നു.

  • വാതക നിഷ്ക്രമണത്തില്‍, കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി നേടുന്ന കുറവ്- എമിഷന്‍ റിഡകഫണ്‍ യൂണിറ്റ്- ERU.
  • ശുചിത്വ പൂര്‍ണ്ണമായ വികസന തന്ത്രങ്ങളിലൂടെ വാതക നിഷ്ക്രമണത്തില്‍ നേടുന്ന കുറവ്, സാക്‌ഷ്യപ്പെടുത്തിയ കുറഞ്ഞ വാതകനിഷ്ക്രമണം (certified emission reduction)

ii. ശുചിത്വമുള്ള വികസന സംവിധാനം

ധാരണയുടെ 12-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് ഇത്തരം ‘സി.ഡി.എം’ എന്താണെന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. വാതക നിഷ്ക്രമണത്തില്‍ പരിധി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള ഒരു വികസിത രാജ്യം. ഏതെങ്കിലും വികസ്വര രാജ്യത്തില്‍ ഒരു പ്രോജക്റ്റ് നടപ്പിലാക്കുകുയും അതില്‍ നൂതന സാങ്കേതിക വിദ്യയിലൂടെയോ മറ്റു കാരണങ്ങളാലോ നിരോധിതവാതകങ്ങളുടെ അളവ് കുറട്ട് കാര്‍ബണ്‍ ക്രഡിറ്റ് നേടിയാല്‍ അത് സ്വന്തം രാജ്യത്തിന്‍റെ കാര്‍ബണ്‍ ബാദ്ധ്യത നിര്‍വ്വഹിക്കുന്നതില്‍ ഉപയോഗിക്കാം. ഇങ്ങനെ നേടുന്ന ക്രഡിറ്റിന് വില്പനയ്ക്ക് യോഗ്യതയുള്ള സാക്‌ഷ്യപ്പെടുത്തിയ നിഷ്ക്രമണ ന്യൂനീകരണ ക്രഡിറ്റ് (CFR) എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ക്രെഡിറ്റിന്‍റെ ഓരോ യൂണിറ്റും ഒരു ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന് തത്തുല്യമായി പരിഗണിക്കാം.

സുരോര്‍ജ്ജം ഉപയോഗിച്ച് നടപ്പിലാക്കുന്ന ഒരു ഗ്രാമീണ വൈദ്യുതിവല്‍ക്കരണ പദ്ധതി അല്ലെങ്കില്‍ കുറഞ്ഞ അളവില്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന ബോയ്‌ലെറുകള്‍ എന്നിവ ശുചിത്വ വികസനത്തിന്‍റെ ഉദാഹരണങ്ങളാണ്. കുറഞ്ഞ അളവില്‍ വാതക നിഷ്ക്രമണം നടത്തുന്നതും, സുസ്ഥിരവും ആയ സംവിധാനങ്ങളാണ് ലക്ഷികരിക്കുന്നത്. ഇത് വ്യാവസായികമായി മുന്നേറിയ രാജ്യങ്ങള്‍ക്ക് കുറച്ച് പ്രവര്‍ത്തന സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നുണ്ട്.

സി.ഡിഎം പ്രോജക്റ്റിന്‍റെ പരിധിയില്‍ കാര്‍ബണ്‍ ക്രെഡിറ്റ് ലഭിക്കുന്നതിന് വളരെ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉണ്ട്. സാധാരണ രീതിയിലുള്ള കാര്യക്ഷമത നേടിയാല്‍ പോരാ. അതിനെക്കാള്‍ മികച്ച ഓരോ രാജ്യത്തിലെയും ദേശീയ അതോറിറ്റികള്‍ സൂക്ഷ്മ പരിശോധന, രജിസ്ട്രേഷന്‍, സാക്‌ഷ്യപ്പെടുത്തല്‍ എന്നീ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ അംഗീകരിക്കേണ്ടതുണ്ട്. ഇത്തരം പ്രോജക്റ്റുകള്‍ക്കുള്ള ധനവിനിയോഗം മറ്റേതെങ്കിലും അംഗീകൃത വികസന പദ്ധതിയുടെ ഫണ്ട് തരം മാറ്റിച്ചെലവാക്കുന്ന രീതിയില്‍ ആയിരക്കരുത്.

iii. സംയുക്തപരിപാടി നടപ്പാക്കല്

ക്യോട്ടോ പ്രോട്ടോക്കോള്‍ 6-മാത്തെ ആര്‍ട്ടിക്കിളില്‍ സംയുക്ത നടപ്പാക്കല്‍ എന്നത് നിര്‍വ്വഹിച്ചിട്ടുണ്ട്. ക്യോട്ടോ ധാരണ അനുശാസിക്കുന്ന നിഷ്ക്രമണ ബാദ്ധ്യതയുള്ള ഒരു രാജ്യത്തിന്, അവര്‍ മറ്റൊരു രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ നിന്നും, അത് നിഷ്ക്രമണത്തില്‍ വരുത്തുന്ന കുറവില്‍ നിന്ന് നേടുന്ന ഇ.ആര്‍.യു (ERU) സ്വന്തം രാജ്യത്തെ ബാദ്ധ്യത പൂര്‍ത്തികരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഓരോ യൂണിറ്റും ഒരു ടണ്‍ കാര്‍ബണ്‍ ഡൈഓക്സൈഡിന് തത്തുല്യമായി കണക്കാക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 10/25/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate