ശബ്ദ, അക്ഷര സന്ദേശങ്ങള്‍ മറ്റൊരു വ്യക്തിക്ക് അയക്കുമ്പോള്‍ സെല്‍ഫോണുകളില്‍ നിന്ന് വികിരണം ഉണ്ടാകും. ആരോഗ്യത്തിന്‍റെ അപകടം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ചില പഠനങ്ങള്‍ (എല്ലാം അല്ല) പറയുന്നത് നിരന്തരം സെല്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തലച്ചോറിലും വായിലും മുഴകള്‍ ഉണ്ടാകാനുള്ള അപകടം വര്‍ധിക്കുമെന്നും കുട്ടികളില്‍ പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. സുരക്ഷിതമായിരിക്കാനും വികിരണം ഏല്‍ക്കലിന്‍റെ അളവ് കുറയ്ക്കാനും താഴെ പറയുന്ന വഴികള്‍ പിന്തുടരുക.
1.വികിരണം കുറഞ്ഞ ഫോണ്‍ വാങ്ങുക
നിങ്ങളുടെ ഫോണിലെ ഇഡബ്ലിയുജി വാങ്ങുന്നവര്‍ക്കുള്ള വഴികാട്ടി കാണുക. (നിങ്ങളുടെ ഫോണിന്‍റെ മോഡല്‍ നമ്പര്‍ നിങ്ങളുടെ ബാറ്ററിക്കു കീഴില്‍ അച്ചടിച്ചിട്ടുണ്ടാകും.)ഏറ്റവും കുറഞ്ഞ അളവില്‍ റേഡിയേഷന്‍ പ്രസരിപ്പിക്കുന്നതും നിങ്ങളുടെ ആവശ്യത്തിനിണങ്ങിയതുമായ ഫോണ്‍ തെരഞ്ഞെടുക്കുക.
2. ഹെഡ്‌സെറ്റോ സ്പീക്കറോ ഉപയോഗിക്കുക
ഫോണിനേക്കാള്‍ വളരെ കുറച്ച് വികിരണങ്ങളേ ഹെഡ്‌സെറ്റുകള്‍ പ്രസരിപ്പിക്കുകയുള്ളൂ. നമ്മുടെ സെല്‍ഫോണ്‍ ഹെഡ്‌സെറ്റ് വഴികാട്ടി. ഉപയോഗിച്ച് വയര്‍ ഉള്ളതോ വയര്‍ ഇല്ലാത്തതോ ആയവ (ഇതില്‍ ഏതാണ് സുരക്ഷിതമെന്നതില്‍ വിദഗ്ധര്‍ക്ക് വിരുദ്ധ അഭിപ്രായം ഉണ്ട്) തെരഞ്ഞെടുക്കുക. ചില വയര്‍ലെസ് (വയര്‍ രഹിത) ഹെഡ്‌സെറ്റുകള്‍ തുടര്‍ച്ചയായി കുറഞ്ഞ അളവില്‍ വികിരണം പ്രസരിപ്പിക്കും. അതിനാല്‍ സംസാരിക്കാത്ത സമയങ്ങളില്‍ അവ കാതില്‍ വയ്ക്കരുത്. സ്പീക്കര്‍ മോഡില്‍ ഫോണ്‍ ഉപയോഗിക്കുന്നതും തലയ്ക്ക് വികിരണം ഏല്‍ക്കുന്നത് കുറയ്ക്കും.
3. കൂടുതല്‍ കേള്‍ക്കുക, കുറച്ച് സംസാരിക്കുക
നിങ്ങള്‍ സംസാരിക്കുമ്പോഴോ സന്ദേശം അയക്കുമ്പോഴോ ആണ് നിങ്ങളുടെ ഫോണ്‍ വികിരണം പ്രസരിപ്പിക്കുന്നത്. പക്ഷേ സന്ദേശങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുമ്പോള്‍ വികിരണം ഉണ്ടായിരിക്കുകയില്ല. കൂടുതല്‍ ശ്രദ്ധിക്കുകയും കുറച്ച് സംസാരിക്കുകയും ചെയ്യുമ്പോള്‍ വികിരണം ഏല്‍ക്കാനുള്ള അളവും കുറഞ്ഞിരിക്കും.
4. നിങ്ങളുടെ ശരീരത്തില്‍ നിന്നും ഫോണ്‍ മാറ്റി സൂക്ഷിക്കുക
സംസാരിക്കുമ്പോള്‍ ഫോണ്‍ തലയുടെ ഭാഗത്തു നിന്ന് മാറ്റി സൂക്ഷിക്കുക (ഹെഡ് സെറ്റോ സ്പീക്കറോ ഉപയോഗിക്കുക). കാതുകളുടെ ഭാഗത്തോ കീശയിലോ അരക്കെട്ടിലോ അത് വയ്ക്കരുത്. ലോലമായ കോശങ്ങള്‍ വികിരണം ആഗിരണം ചെയ്യും.
5. സംസാരിക്കുന്നതിനേക്കാള്‍ സന്ദേശം അയക്കല്‍ തെരഞ്ഞെടുക്കുക
സന്ദേശം അയക്കുമ്പോള്‍ ശബ്ദം അയക്കുന്നതിനേക്കാള്‍ കുറച്ച് ഊര്‍ജമേ (കുറഞ്ഞ വികിരണം) ഫോണ്‍ ഉപയോഗിക്കുകയുള്ളൂ. കാതില്‍ വച്ച് ഫോണില്‍ സംസാരിക്കുന്നതിനേക്കാള്‍ സന്ദേശം അയക്കുന്നത് നിങ്ങളുടെ തലയെ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കാം.
6. സിഗ്നല്‍ മോശമാണോ? ഫോണ്‍ ഉപയോഗിക്കാതിരിക്കുക
നിങ്ങളുടെ ഫോണില്‍ വളരെ കുറച്ച് സിഗ്നല്‍ ബാറുകളേ ഉള്ളൂവെങ്കില്‍ ടവറില്‍ നിന്ന് സിഗ്നല്‍ ലഭിക്കാന്‍ അത് കൂടുതല്‍ റേഡിയേഷന്‍ പ്രസരിപ്പിക്കും. നിങ്ങളുടെ ഫോണില്‍ ശക്തമായ സിഗ്നലുകള്‍ ഉള്ളപ്പോള്‍ മാത്രം വിളിക്കുകയും എടുക്കുകയും ചെയ്യുക.
7. കുട്ടികളില്‍ ഫോണിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുക
മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ തലച്ചോര്‍ സെല്‍ ഫോണ്‍ വികിരണം രണ്ടു മടങ്ങ് അധികം ആഗിരണം ചെയ്യും. ഒരു അടിയന്തര ഘട്ടത്തില്‍ ഒഴികെ കുട്ടികളിലെ ഫോണിന്‍റെ ഉപയോഗം പരിമിതപ്പെടുത്താന്‍ കുറഞ്ഞത് 6 രാജ്യങ്ങളിലെങ്കില്‍ ഇഡബ്ലിയുജി ആരോഗ്യ അധികാരികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
8. വികിരണ പ്രതിരോധി ഒഴിവാക്കുക
ആന്‍റിന മൂടിയും കീപാഡ് കവറുകളും പോലെയുള്ള വികിരണരോധികള്‍ കണക്ഷന്‍റെ മേന്‍മ കുറയ്ക്കുകയും ഉയര്‍ന്ന വികിരണത്തോടുകൂടി ഉയര്‍ന്ന ഊര്‍ജം പ്രസരിപ്പിക്കാന്‍ ഫോണിനെ പ്രേരിപ്പിക്കുകയും ചെയ്യും.
അവസാനം പരിഷ്കരിച്ചത് : 6/9/2019
ഓസോണ്‍ എന്നത് ഓക്സിജന്റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്...
നമുക്ക് വേനല്ക്കാ ലത്ത് ചൂടും ശീതകാലത്ത് തണുപ്പും ...
ഒരു ഗ്രാമം അതിന്റെ പരിധിയില്‍ എന്തെങ്കിലും കാര്യത...
ദേശീയ ജൈവവാതക, വളം പരിപാലന പദ്ധതി ബയോഗ്യാസ് ഡെവലപ്...