অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിക്കായുള്ള സൌരോര്‍ജ്ജ ഉല്പന്നങ്ങള്‍

ത്രീ -ഇൻ -വണ്‍ സൌരോര്ജ്ജ ഏകീകൃത ഉപകരണം

അനന്യമായ ഈ സൌരോര്‍ജ്ജ ഏകീകൃത ഉപകരണംതണുപ്പുകാലത്ത് ഒരു സൌരോര്‍ജ്ജ വാട്ടര്‍ ഹീറ്ററായും, തെളിഞ്ഞ ദിവസങ്ങളില്‍ സൌരോര്‍ജ്ജ കുക്കറായും പഴങ്ങളും പച്ചക്കറികളും ഉണക്കുന്നതിനുള്ള സൌരോര്‍ജ്ജ ഉണക്കു യന്ത്രമായും (ഡ്രയര്‍) ഉപയോഗിക്കാവുന്നതാണ്. തണുപ്പുകാലത്ത് സൂര്യന്‍ സമുദ്രനിരപ്പില്‍ നിന്ന് വളരെ താഴ്ന്ന അവസ്ഥയിലും സൂര്യന്‍റെ സഹായമില്ലാതെ തന്നെ 50-60 ഡിഗ്രി സെല്‍ഷ്യസില്‍ ഏതാണ്ട് 50 ലിറ്റര്‍ ചൂടുവെള്ളം ഉല്പാദിപ്പിക്കുവാനും സൌരോര്‍ജ്ജ കുക്കറായി ഉപയോഗിക്കുമ്പോള്‍ 2-3 മണിക്കൂറിനുള്ളില്‍ ഒരു കുടുംബത്തിനാവശ്യമായ ഭക്ഷണം വേവിക്കുവാനും സാധിക്കും. ഒരു ഉണക്കു യന്ത്രം എന്ന നിലയില്‍, പകല്‍ താപ നിയന്ത്രണത്തിലൂടെ പഴങ്ങളും പച്ചക്കറികളും ഫലപ്രദമായി നിര്‍ജ്ജലീകരണം നടത്തുവാന്‍ സാധിക്കും. ജലം താപ നിയന്ത്രണത്തിനുള്ള നിര്‍ഗമ പാത്രം ആയി പ്രവര്‍ത്തിക്കുകയും സൌര താപത്താല്‍ ചൂടായ ജലത്താല്‍ രാത്രിയിലും ഉണക്കല്‍ പ്രക്രീയ തുടരുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

പിവി വിന്നോവർകം ഡ്രയര്

മെതിച്ച കാര്‍ഷിക ഉല്പന്നത്തിന്‍റെ പതിരു കളയുന്നതിന്,പ്രത്യേകിച്ച് പ്രകൃതിദത്ത കാറ്റ് ശാന്തമായിരിക്കുന്ന അവസ്ഥയിലും ശക്തിയായ വായു പ്രവാഹത്തിലൂടെ പഴങ്ങളും പച്ചക്കറികളും ഉണക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങളിലും സൌകര്യപ്രദമായ ഉപകരണമാണ് സൌരോര്‍ജ്ജ പിവി വിന്നോവര്‍ കം ഡ്രയര്‍. ഈ സംവിധാനത്തില്‍ ഒരു പിവി മോഡ്യൂള്‍, അനുയോജ്യമായ ഒരു പതിരു നീക്കല്‍ യന്ത്രം, വായുവിനെ മുമ്പേ ചൂടാക്കുന്നതിനുള്ള ഒരു ടണല്‍, ഉല്പന്നത്തിന്‍റെ നിര്‍ജ്ജലീകരണം നടക്കുന്ന സമയത്ത് വായുപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിന് പതിരു നീക്കല്‍ യന്ത്രത്തിന്‍റെ ഫാനുമായി ശരിയായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേകമായി രൂപകല്പന ചെയ്ത സൌര ഡ്രയിംഗ് കാബിനറ്റ് (ഉണക്കു പേടകം) എന്നിവ അടങ്ങിയിരിക്കുന്നു. 35-50 കിഗ്രാം വൃത്തിയാക്കിയ ധാന്യങ്ങള്‍/വിത്തുകള്‍ പതിരു പാറ്റുന്നതിന് ഈ യന്ത്രത്തില്‍ ഒരു മണിക്കൂര്‍ മതിയാകും.

കൂടാതെ, വിവിധ പഴങ്ങളും പച്ചക്കറികളും സൂര്യപ്രകാശത്തില്‍ ഉണക്കുന്നതിന്‍റെ പകുതി സമയം കൊണ്ട് ഉണക്കിയെടുക്കുവാന്‍ ഇതിന്‍റെ സഹായത്താല്‍ കഴിയുന്നു. ഇതിലെ ഫാനിന്‍റെ വേഗത വര്‍ദ്ധിപ്പിച്ച് താപപ്രസരണം നിയന്ത്രിക്കുവാനും ഉണക്കു പേടകത്തോട് (ഡ്രയിംഗ് കാബിനറ്റ്) ചേര്‍ന്നുള്ള കുഴലിലെ താപനിലയുടെ ക്രമേണയുള്ള ഏകം ക്രമീകരിക്കുവാനും സാധിക്കുന്നു. അങ്ങനെ യഥാര്‍ഥ നിറവും ഗന്ധവും നിലനിറുത്തി മികച്ച ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ലഭിക്കുവാന്‍ കാരണമാകുന്നു. ഇതിനു പുറമേ, ഇത് നമുക്കാവശ്യമായ പ്രകാശവും നല്കുന്നു. ഇവയോട് ഘടിപ്പിച്ചിരിക്കുന്ന ബാറ്ററിയും ചാര്‍ജ്ജ് നിയന്ത്രകവും മുഖേനയാണ് ഇത് സാധ്യമാകുന്നത്. ചുരുക്കത്തില്‍ വളരെ പ്രയോജനപ്രദമായ ഒരു ഉപകരണമാണിത്. വിവിധ കാര്‍ഷിക ഫലങ്ങളുടെ സംസ്കരണത്തിനൊപ്പം നമ്മുടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പിവി വൈദ്യുതി ഉല്പാദിപ്പിക്കുവാനും അതുമൂലം വര്‍ഷം മുഴുവന്‍ ഒന്നല്ലെങ്കില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഇത് ഉപയുക്തമാകുന്നു.

തോട്ടങ്ങള്ക്കായുള്ള പിവി ജനറേറ്റര്

പ്രാഥമികമായി ഒരു സൌരോര്‍ജ്ജ പമ്പിനാല്‍ പ്രവര്‍ത്തിക്കുന്നതുള്ളി ജലസേചന സംവിധാനമായ ഇത് ഒന്നിനു പിറകേ ഒന്നായി ഘടിപ്പിക്കുന്ന ഏക ഘട്ട 800 വാട്ട് ഡിസി മോട്ടോര്‍ പമ്പും ഒഎല്‍പിസി ഡ്രിപ്പറുകളും അടങ്ങിയതാണ്. ഫലവൃക്ഷത്തോട്ടങ്ങള്‍ക്ക് വളരെ അനുയോജ്യമായ ഇത് ജലത്തിന്‍റെ ദുര്‍വ്യയം ഒഴിവാക്കി അമിത ജലസേചന രീതിയുടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചെടിക്ക് വേണ്ടതായ ജലത്തിന്‍റെ ആവശ്യകതയും ലഭ്യമാകേണ്ട ഊര്‍ജ്ജത്തിന്‍റെ അളവും ആശ്രയിച്ചാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ത സമ്മര്‍ദ്ധത്തിലുള്ള ജലത്തിന്‍റെ വ്യാപനത്തിന് പരിഹാരമായി ഒരേ അളവിലുള്ള ജലത്തിന്‍റെ പ്രസരണം തോട്ടത്തില്‍ ഉറപ്പാക്കുന്നു. 4-5 ഹെക്ടര്‍ മാതളനാരങ്ങാ തോട്ടത്തിന്‍റെ വിലഅനുകൂല അനുപാതം രണ്ടില്‍ കൂട്ടുകയും അതിലൂടെ വെള്ളവും ഭൂമിയുമുണ്ടെങ്കിലും വൈദ്യുതിയില്ലാത്ത പ്രദേശങ്ങളിലെ തോട്ടങ്ങള്‍ക്ക് ഇത് ഒരനുഗ്രഹമായി മാറുകയും ചെയ്തേക്കാം.

ജലസേചനത്തിനായുള്ള പിവി സംവിധാനം ഡിസി ഡിസി കണ്‍വേര്‍ട്ടര്‍, സ്റ്റോറേജ് ബാറ്ററികള്‍, കോംപാറ്റിബിള്‍ ഇന്‍വേര്‍ട്ടര്‍ എന്നിവ പോലെയുള്ള ഉപഘടകങ്ങളോടു കൂടിയ ഒരു ജനറേറ്ററായി രൂപഭേദം വരുത്തിയിരിക്കുന്നു. അതിനാല്‍ പമ്പ് എന്ന രീതിയില്‍ മാത്രമല്ലാതെ, വിളവെടുപ്പിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഇത് ഉപയോഗിക്കുവാന്‍ സാധിക്കുന്നു.

സൌരോര്ജ്ജ പിവി ഡസ്റ്റര്

കൃഷിയിലെ ഏറ്റവും സുപ്രധാനമായ കാര്യമാണ് ചെടികളുടെസംരക്ഷണം. വിളകളില്‍ കീടനാശിനികള്‍ തളിക്കുന്നതിനും വിതറുന്നതിനും ഏറ്റവും അനുയോജ്യവും നൂതനവുമായ ഒരു ഉപകരണമാണ് സൌരോര്‍ജ്ജ പിവി ഡസ്റ്റര്‍. ഇതില്‍ നിര്‍ബന്ധമായും ഒരു സോളാര്‍ പാനല്‍ വാഹകവും ഒരു സ്റ്റോറേജ് ബാറ്ററിയും ഇതോട് ഇണങ്ങി നില്‍ക്കുന്ന പ്രത്യേകം രൂപകല്പന ചെയ്ത ഒരു പൊടി വിതറല്‍ ഘടകവുമുണ്ട്. പിവി പാനല്‍ തലയില്‍ ഒരു കരിയറിന്‍റെ സഹായത്തോടെ ഉറപ്പിച്ചിരിക്കുന്നു. ഇത് ജോലിക്കാരന് തണല്‍ നല്കുന്നതോടൊപ്പം തന്നെ പ്രവര്‍ത്തനത്തിനാവശ്യമായ ചാര്‍ജ്ജ് ചെയ്യുകയും ചെയ്യുന്നു. അതേ സമയം ഈ സംവിധാനം ഒരു ലഘു അളവ് വിതറല്‍ (യുഎല്‍വി) ഉപകരണമായും ഉപയോഗിക്കുന്നു. കൂടാതെ ഇത് ലൈറ്റ് എമിറ്റിംഗ് ഡയോഡുകളെ (എല്‍ഇഡി) പ്രകാശിപ്പിക്കുവാനും ഉപയോഗിക്കുന്നു. അങ്ങനെ ഇത് വര്‍ഷം മുവുവനും വീടിനെ പ്രകാശമാനമാക്കുന്നതിനൊപ്പം ഒരു ഡസ്റ്റര്‍ അല്ലെങ്കില്‍ സ്പ്രേയര്‍ ആയി ആവശ്യാനുസരണം പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്.

പിവി മൊബൈല്യൂണിറ്റ്

സ്വയം ചലിക്കുന്ന സൌരോര്‍ജ്ജ മൊബൈല്‍ ഘടകമായ ഇത് നീക്കി മാറാവുന്ന ഒരുപകരണം കൂടിയാണ്. പ്രത്യേകിച്ച് തരിശായ കുഗ്രാമങ്ങളിലുള്ള ഒറ്റപ്പെട്ട ഗ്രാമീണ അധിവാസ ഭവനങ്ങളില്‍, ഗാര്‍ഹികവും കാര്‍ഷികവും ഗ്രാമീണവുമായ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായുപയോഗിക്കുന്നു. ഈ ഉപകരണം ഒരു ചാര്‍ജ്ജ് റഗുലേറ്റര്‍, രണ്ട് 70 വാട്ട് പോളി ക്രിസ്റ്റലൈന്‍ സൌരോര്‍ജ്ജ ഘടകം ഒരു സൌരോര്‍ജ്ജനിയന്ത്രണ ഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. സ്വയം നിയന്ത്രിത പൂട്ടല്‍ സംവിധാനമുള്ള ഒരു മടക്കുന്ന ഭാഗം സൌരോര്‍ജ്ജ പാനലിനെ യോജിച്ച ഒരു ചെരവില്‍ ഉറപ്പിക്കുന്നു. ഒരു ഇന്‍വര്‍ട്ടറും ഡിസി മോട്ടോറും ഇതിന്‍റെ ചലനത്തെ നിയന്ത്രിക്കുന്നു. ഇത് ആള്‍ട്ടര്‍നേറ്റിവ് കറന്‍റിലും (എസി) പ്രവര്‍ത്തിക്കുന്നതാണ്. വെണ്ണകടയല്‍, ഉല ഊതല്‍, പതിര് നീക്കം ചെയ്യല്‍, കറ്റാര്‍ വാഴ സത്ത് വേര്‍തിരിക്കല്‍ എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിക്കാമെന്ന് വിജയകരായി പ്രവര്‍ത്തിപ്പിച്ച പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്. ഈ പകരണം ഇപ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ വാടകയ്ക്ക് ലഭിക്കും.

കൂടുതല്വിവരങ്ങള്ക്ക്, ബന്ധപ്പെടുക

സെന്‍ട്രല്‍ അരിദ് സോണ്‍ റിസര്‍ച്ച് ഇന്‍റ്റിറ്റ്യൂട്ട്
ജോധ്പൂര്‍-342003, രാജസ്ഥാന്‍ (ഇന്ത്യ)
ഫോണ്‍: +91 291 2786584, ഫാക്സ്: +91 291 2788706

ഉറവിടം : അക്ഷയ ഊര്‍ജ്ജ, വാല്യം 4, ലക്കം 4

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate