വിസ്തീര്‍ണത്തില്‍ പത്താം സ്ഥാനം | |
ജില്ലാ രൂപീകരണം | 1949 ജൂലൈ 1 |
ജില്ലാ ആസ്ഥാനം | കോട്ടയം |
വിസ്തീര്‍ണം | 2,208 ച.കി.മീ. |
നിയമസഭാ മണ്ഡലങ്ങള്‍ | 9 (കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി, പൂഞ്ഞാര്‍, പാലാ, കടുത്തുരുത്തി, വൈക്കം (എസ്.സി.). |
റവന്യൂ ഡിവിഷനുകള്‍ | 2 |
താലൂക്കുകള്‍ | 5 (മീനച്ചല്‍, കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി) |
വില്ലേജുകള്‍ | 95 |
നഗരസഭകള്‍ | 4 (പാലാ, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | 11 |
ഗ്രാമപഞ്ചായത്തുകള്‍ | 73 |
ജനസംഖ്യ (2011) | 19,79,384 |
പുരുഷന്മാര് | 9,70,140 |
സ്ത്രീകള്‍ | 10,09,244 |
ജനസാന്ദ്രത | 896/ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | 1,040/1000 |
സാക്ഷരത | 96.40% |
പ്രധാന നദികള്‍ | മീനച്ചിലാറ്, മൂവാറ്റുപുഴ, മണിമലയാറ് |
കേരളത്തില്‍ രണ്ട് "കോട്ടയം' ഉണ്ട്. ഒന്ന് മലബാറിലേതും മറ്റേത് തിരുവിതാംകൂറിലേതുമാണ്. മലബാറിലെ കോട്ടയത്തെ വടക്കന്‍ കോട്ടയം എന്നും തിരുവിതാംകൂറിലേതിനെ തെക്കന്‍ കോട്ടയം എന്നും വിളിച്ചിരുന്നു. വടക്കന്‍ കോട്ടയത്തിലെ രാജാക്കന്മാരുടെ പിന്‍ഗാമിയായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജ. തിരുവിതാംകൂര്‍ ഭാഗത്തെ കോട്ടയം ആണ് ഇന്ന് സംസ്ഥാനത്തെ പ്രധാന ജില്ല.
കോട്ടയം തെക്കുംകൂറിന്റെ തലസ്ഥാനമായിരുന്നു. അവിടെ രാജധാനിയും ക്ഷേത്രത്തിനുചുറ്റും കോട്ടയും കിടങ്ങും ഉണ്ടായിരുന്നുവെന്നും അതില്‍ നിന്നാണ് ഈ പേര് ഉണ്ടായതെന്നും പറയുന്നു. ഒന്‍പതാം നൂറ്റാണ്ടില്‍ വൈഷ്ണവ കവി നമ്മാഴ്വാര്‍ വിഷ്ണുക്ഷേത്രമായ തൃക്കൊടിത്താനം ക്ഷേത്രത്തെപ്പറ്റി പ്രകീര്‍ത്തിച്ച് പാടിയിട്ടുണ്ട്. പണ്ട് നന്തുഴൈനാട്, മൂഞ്ഞുനാട്, വെമ്പൊലിനാട് എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നുവെന്നും വെമ്പൊലിനാട് പിന്നീട് രണ്ടായി വിഭജിക്കപ്പെട്ട് തെക്കുംകൂര്‍, വടക്കുംകൂര്‍ ആയി എന്നും ചരിത്രകാരന്മാരില് നല്ലൊരു വിഭാഗം അഭിപ്രായപ്പെടുന്നു. പോര്‍ട്ടുഗീസുകാര്‍ ഈ രണ്ടു രാജ്യങ്ങളുമായി കച്ചവടബന്ധം സ്ഥാപിച്ചിരുന്നു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂറും വടക്കുംകൂറും സമീപപ്രദേശങ്ങളും ആക്രമിച്ച് കീഴ്പ്പെടുത്തി തിരുവിതാംകൂറിനോട് ചേര്‍ത്തു. ധര്‍മ്മരാജാവിന്റെ കാലത്ത് (1758-1798) കോട്ടയം, തിരുവിതാംകൂറിന്റെ മൂന്നു ഡിവിഷനുകളില്‍ ഒന്നായ "വടക്കേ മുഖം' ആയി. ഹൈദരാലിയുടേയും ടിപ്പു സുല്‍ത്താനും തിരുവിതാംകൂര്‍ ആക്രമിക്കാന്‍ സന്നാഹം കൂട്ടിയപ്പോള്‍ ദിവാന് രാജാ കേശവദാസനും ക്യാപ്റ്റന്‍ ഡിലനോയിയും കൂടി പ്രതിരോധനിര സംഘടിപ്പിച്ചതില്‍ കോട്ടയവും ഉണ്ടായിരുന്നു. മലബാറില്‍ നിന്നും ഓടിവന്ന പല കുടുംബങ്ങളേയും ധര്‍മ്മരാജാവ് കോട്ടയത്തും പാര്‍പ്പിച്ചു. ഇങ്ങനെ വന്ന ചിറയ്ക്കല്‍ (കോലത്തുനാട്) കുടുംബത്തില്‍ നിന്നാണ് കോട്ടയത്തെ മറിയപ്പള്ളി രാജകുടുംബത്തിന്റെ തുടക്കം. മലബാറിലെ പരപ്പനാട്ടെ പഴഞ്ചേരിയില് നിന്നുംവന്ന ശാഖയെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കെട്ടു കൊട്ടാരത്തില്‍ പാര്‍പ്പിച്ചു. ഈ കുടുംബം പിന്നീട് റാണി ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് മാറി താമസിച്ചു. ഇതിലെ അംഗമാണ് കേരളകാളിദാസനായ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍. സ്വാതി തിരുനാളിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതിഭായിയുടെ കാലത്താണ് സി.എം.എസ്. (ചര്‍ച്ച് മിഷന് സൊസൈറ്റി)യുടെ സഹായത്തോടെ കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയത്. സുറിയാനി പുരോഹിതരുടെ പരിശീലനത്തിനായി സ്ഥാപിച്ച സി.എം.എസ്. കോളേജില്‍ പിന്നീട് അക്രൈസ്തവ ക്രിസ്തുമതര്ക്കും പ്രവേശനം ലഭിച്ചു. 1816ല്‍ റാണി പാര്‍വ്വതി ഭായി കോളേജിന് 21,200 രൂപ സംഭാവന ചെയ്തു. 1821ല്‍ സി.എം.എസ്. പ്രസ് സ്ഥാപിച്ചു. ഇവിടെയാണ് ബഞ്ചമിന് ബെയലി ആദ്യമായി നല്ല രീതിയിലുള്ള മലയാളം പ്രസ് സ്ഥാപിച്ചത്. ഈ പ്രസ് സന്ദര്‍ശിച്ചശേഷമാണ് സ്വാതി തിരുനാള്‍ മഹാരാജാവ് തിരുവനന്തപുരത്ത് അച്ചുകൂടം സ്ഥാപിച്ചത്. അക്ഷരങ്ങളുടെ നഗരമാണ് കോട്ടയം. കേരളത്തില്‍ ദിനപത്രങ്ങളും മാസികകളും വാരികകളും എല്ലാം കൂടുതല്‍ തുടങ്ങിയത് ഇവിടെയാണ്. അതില്‍ പഴക്കംചെന്ന പത്രങ്ങളായ ദീപിക (നസ്രാണി ദീപിക), മലയാള മനോരമ തുടങ്ങിയവ ഇന്നും പ്രതാപത്തോടെ തുടരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ ജന്മഭൂമിയായ ഉഴവൂരും ബുക്കര്‍ സമ്മാനം നേടിയ അരുന്ധതിറോയിയുടെ "ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്' എന്ന പുസ്തകത്തിന്റെ പശ്ചാത്തലമായ മീനച്ചലും, കോട്ടയത്താണ്. അയിത്തത്തിനെതിരെ ഗാന്ധിജിയുടെ അനുഗ്രഹാശംസകളോടെ സമരം നടന്ന വൈയ്ക്കം, നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആസ്ഥാനമായ പെരുന്ന, ഏഷ്യയില്‍ സഹകരണരംഗത്ത് ഏറ്റവും വലിയ പുസ്തകപ്രസിദ്ധീകരണശാലയായ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ആസ്ഥാനം, ഹിന്ദുമുസ്ലിം മൈത്രിയുടെ വിളനിലമായ എരുമേലി, വൈയ്ക്കത്തെ ശിവക്ഷേത്രം, തിരുനക്കര ശിവക്ഷേത്രം, ഏറ്റുമാനൂര്‍, മഹാദേവക്ഷേത്രം, കുമാരനല്ലൂര്‍ കാര്‍ത്തിയാനി ക്ഷേത്രം, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആദിത്യപുരം ശിവക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം, കോട്ടയം വലിയപള്ളി, ഗുഡ്ഷെപ്പേര്‍ഡ് ചര്‍ച്ച്, വിമലഗിരി ചര്‍ച്ച്, സെന്റ് ജോര്‍ജ് ചര്‍ച്ച് അരുവിതുറ, സെന്റ് മേരീസ് ചര്‍ച്ച് മണ്ണാര്‍ക്കാട്, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് പുതുപ്പള്ളി, സെന്റ് മേരീസ് ചര്‍ച്ച് അതിരംപുഴ, പാല വലിയപള്ളി, വിശുദ്ധ അല്‍ഫോണ്‍സ സിസ്റ്ററിന്റെ ഭൗതികാവശിഷ്ടം ഉള്ള ഭരണങ്ങാനം പള്ളി, ചാവക്കറ കുര്യാക്കോസ് അച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിക്കുന്ന മന്നാനംപള്ളി, ആയിരത്തോളം വര്‍ഷം പഴക്കമുള്ളതായി കരുതുന്ന ചങ്ങനാശ്ശേരി പഴയ മുസ്ലീം പള്ളി, പുതിയപള്ളി, ഈരാറ്റുപേട്ട മുസ്ലീം പള്ളി, താഴത്തങ്ങാടി മുസ്ലീം പള്ളി, പക്ഷിവളര്‍ത്തല്‍ കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രമായ കുമരകം തുടങ്ങിയവയെല്ലാം കോട്ടയത്താണ്.
കോട്ടയത്തെ ആദ്യ ബസ് സര്‍വീസ് |
റെയില്‍വേ സ്റ്റേഷന് |
ബഞ്ചമിന് ബെയലിയുടെ കോട്ടയത്തെ മന്ദിരം |
പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വഞ്ചുനാട്, വെമ്പൊലിനാട്, നന്റുഴൈനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്താണ് ഇന്നത്തെ കോട്ടയം ജില്ല രൂപീകരിച്ചത്. “കോട്ടയുടെ അകം” എന്നര്‍ത്ഥം വരുന്ന “കോട്ട”, “അകം” എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. വടക്കുഭാഗത്ത് എറണാകുളം, ഇടുക്കി എന്നീ ജില്ലകള്‍ വരേയും, കിഴക്കുഭാഗത്ത് ഇടുക്കി ജില്ല വരേയും, തെക്കുഭാഗത്ത് പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ വരേയും, പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ടുകായല്‍, ആലപ്പുഴ ജില്ല എന്നിവിടങ്ങള്‍ വരേയും വ്യാപിച്ചുകിടക്കുന്ന കോട്ടയം ജില്ലയ്ക്കു 2203 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട, പാമ്പാടി, പള്ളം, മാടപ്പള്ളി, വാഴൂര്‍, കാഞ്ഞിരപ്പള്ളി എന്നിങ്ങനെ 11 ബ്ളോക്കുപഞ്ചായത്തുകളാണ് കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 11 ബ്ളോക്കുകളിലായി 73 ഗ്രാമപഞ്ചായത്തുകളും 95 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, പാലാ എന്നിങ്ങനെ 4 മുനിസിപ്പാലിറ്റികള്‍ കോട്ടയം ജില്ലയിലുണ്ട്. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം എന്നിങ്ങനെ അഞ്ചു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. 2203 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കോട്ടയം ജില്ലാപഞ്ചായത്തില്‍ ആകെ 23 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതിയനുസരിച്ച് കോട്ടയം ജില്ലയെ പാടശേഖരങ്ങളും ചതുപ്പുകളും നീര്‍ച്ചാലുകളും ചേര്‍ന്നുകിടക്കുന്ന തീരസമതലം, ചെറിയ കുന്നുകളും താഴ്വരകളും സമതലങ്ങളും ചേര്‍ന്ന നിമ്നോന്നതമായ ഇടനാട്, ഹൈറേഞ്ചിന്റെ സവിശേഷതകള്‍ പുലര്‍ത്തുന്ന ഉയര്‍ന്ന കുന്നുകളും മലഞ്ചെരിവുകളുമുള്ള മലനാട് എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. മണല്‍മണ്ണ്, മണലും ചെളിയും കലര്‍ന്ന മണ്ണ്, വെട്ടുകല്ല്, ചുവന്ന ചെമ്മണ്ണ്, എക്കല്‍മണ്ണ് എന്നിവയാണ് ഈ ജില്ലയില്‍ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങള്‍. വേമ്പനാട്ട് കായലിന്റെ അതിമനോഹര തീരപ്രദേശങ്ങളായ കവണാറ്റിന്‍കര, കുമരകം എന്നീ പ്രദേശങ്ങള്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകേന്ദ്രങ്ങളാണ്. സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ജില്ലയിലെ ഇലവീഴാപൂഞ്ചിറ എന്ന പ്രദേശം. അയൂമ്പാറ, മാര്‍മല അരുവി, കരിമ്പുകയം-മേലോരം, എരുമേലി, മണിയന്‍കുന്ന്, കയ്യൂര്‍, അരുവിക്കുഴി, സെന്റ് തോമസ് മൌണ്ട് എന്നീ സ്ഥലങ്ങളും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. താഴത്തങ്ങാടി, കുമരകം എന്നിവിടങ്ങളിലെ വള്ളംകളി മേളകള്‍ പ്രസിദ്ധമാണ്. എം.ആര്.എഫ് ലിമിറ്റഡ് - വടവാതൂര്‍, ടെസല് കെമിക്കല്‍സ് - ചിങ്ങവനം, കൊച്ചിന് സിമന്റ്സ് - വെള്ളൂര്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് - വെള്ളൂര്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍. ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയത്തു നിന്നാണ് കേരളത്തിലെ ബഹുഭൂരിഭാഗം പ്രമുഖ പത്രമാധ്യമങ്ങളും, വാരികകളും, മാസികകളും പ്രസിദ്ധീകരിക്കപ്പെടുന്നത്. റബ്ബര്‍ കൃഷിയുടെയും, റബ്ബര്‍ വ്യാപാരത്തിന്റെയും മേഖലയിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് നിലകൊള്ളുന്നത് കോട്ടയം ജില്ലയാണ്. കോട്ടയം ജില്ലയില്‍ 1991 ഫെബ്രുവരി 15-ാം തിയതിയാണ് ജില്ലാ കൌണ്‍സില്‍ അധികാരത്തില്‍ വന്നത്.
ചരിത്രം
പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വഞ്ചുനാട്, വെമ്പൊലിനാട്, നന്റുഴൈനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്താണ് ഇന്നത്തെ കോട്ടയം ജില്ല രൂപീകരിച്ചത്. “കോട്ടയുടെ അകം” എന്നര്‍ത്ഥം വരുന്ന “കോട്ട”, “അകം” എന്നീ രണ്ടു പദങ്ങളില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇന്നത്തെ കോട്ടയം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങള്‍ വഞ്ചുനാട്ടിലും, വൈക്കം താലൂക്കും മീനച്ചില്‍ താലൂക്കിന്റെ കുറേ ഭാഗങ്ങളും വെമ്പൊലി നാട്ടിലും, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളും മീനച്ചില്‍ താലൂക്കിന്റെ കുറെ ഭാഗങ്ങളും നന്റുഴൈനാട്ടിലും ഉള്‍പ്പെട്ട പ്രദേശങ്ങളായിരുന്നു. വഞ്ചുനാടിന്റെയും തെക്കുംകൂറിന്റെയും രാജാക്കന്മാര്, അവരുടെ ഭരണതലസ്ഥാനമായി തെരഞ്ഞെടുത്തിരുന്നത് ഇന്നത്തെ കോട്ടയം ടൌണിനോടു ചേര്‍ന്നുകിടക്കുന്ന താഴത്തങ്ങാടി ആയിരുന്നു. 1749-1754 കാലത്തിനിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് യുദ്ധം ചെയ്ത് ഈ പ്രദേശം പിടിച്ചെടുക്കുകയും തിരുവിതാംകൂറിനോട് ചേര്‍ക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം തിരുവിതാംകൂര്‍ ഭരിച്ച ധര്‍മ്മരാജ ഹൈദരാലിയേയും ടിപ്പുസുല്‍ത്താനെയും പ്രതിരോധിക്കുന്നതിനായി കോട്ടയത്തെ ഒരു തന്ത്രപ്രധാന സ്ഥലമെന്ന നിലയില്‍ തെരഞ്ഞെടുത്തിരുന്നു. 1813-ല്‍ സ്ഥാപിക്കപ്പെട്ട കോട്ടയം പഴയ സെമിനാരിയാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. 1821-ല്‍ ബഞ്ചമിന് ബെയ് ലി കോട്ടയത്തു സ്ഥാപിച്ച സി.എം.എസ് പ്രസ്സാണ് കേരളത്തിലെ ആദ്യത്തെ അച്ചടിശാല. ആദ്യത്തെ മലയാളം നിഘണ്ടു, ആദ്യത്തെ മലയാളം-ഇംഗ്ളീഷ് നിഘണ്ടു, 1887-ല്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ മലയാളപത്രമായ “നസ്രാണി ദീപിക” (ദീപിക), ആദ്യത്തെ മലയാളം ബൈബിള്‍, ആദ്യത്തെ സമ്പൂര്‍ണ്ണ വിശ്വവിജ്ഞാനകോശം, വെട്ടം മാണിയുടെ “പുരാണിക് എന്‍സൈക്ളോപീഡിയ” എന്നിവ പ്രസിദ്ധീകരിച്ചത് കോട്ടയത്തു നിന്നാണ്. 1924-ലെ ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം, 1932-ല്‍ ആരംഭിച്ച നിവര്‍ത്തനപ്രക്ഷോഭം എന്നിവ കോട്ടയം ജില്ലയില്‍ നടന്നിട്ടുള്ള പ്രധാന നവോത്ഥാന സമരങ്ങളാണ്. 1927-ല്‍ നടന്ന തിരുവാര്‍പ്പു സത്യാഗ്രഹവും വൈക്കം സത്യാഗ്രഹം പോലെ തന്നെ പ്രാധാന്യമുള്ള സമരമായിരുന്നു. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി, സി.രാജഗോപാലാചാരി, ആചാര്യ വിനോബഭാവെ, ഇ.വി.രാമസ്വാമി നായ്ക്കര്‍ എന്നിവര്‍ വൈക്കത്തു വന്നിട്ടുണ്ട്. രാഷ്ട്രത്തിന്റെ പരമോന്നത വ്യക്തിയായി ഉയര്‍ന്ന് രാഷ്ട്രപതി വരെ ആയ കെ.ആര്.നാരായണന് ജന്മം നല്‍കിയത് കോട്ടയം ജില്ലയാണ്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആഗോള ആസ്ഥാനമായ കാത്തോലിക്കേറ്റ് ഓഫീസും അരമനയും കോട്ടയത്താണ്. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ അല്ഫോണ്സാമ്മ, കുര്യാക്കോസ് ഏലിയാസ് അച്ചന് എന്നിവരും കോട്ടയത്തുകാരാണ്. ഒരു ഗവണ്മെന്റ് കോളേജുള്‍പ്പടെ 21 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളും, എന്‍.എസ്.എസ് ഹോമിയോ മെഡിക്കല്‍ കോളേജ്, ഗാന്ധി മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള നഴ്സിംഗ് പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, രാജീവ് ഗാന്ധി എന്‍ജിനീയറിംഗ് കോളേജ്-പാമ്പാടി എന്നിവ ഈ ജില്ലയിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നത് കോട്ടയം വഴിയാണ്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് 1835-ല്‍ തന്നെ തിരുവിതാംകൂറില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായി കോട്ടയത്തേയും ഗതാഗതപാതകളുടെ നിര്‍മ്മാണം ആരംഭിച്ചിരുന്നു. 1903-ല്‍ കൊല്ലം-തിരുനെല്‍വേലി റെയില്‍വേ പാതയുടെ പണി പൂര്‍ത്തിയായി. ഈ പാത കൊല്ലവും കടന്ന് കോട്ടയം വരെ നീണ്ടിരുന്നു. എം.സി റോഡും, കോട്ടയം-കുമിളി റോഡുമാണ് ഈ ജില്ലയിലൂടെ കടന്നു പോകുന്ന പ്രധാന സംസ്ഥാനപാതകള്‍. വേമ്പനാട്ട് കായലിന്റെ അതിമനോഹര തീരപ്രദേശങ്ങളായ കവണാറ്റിന്‍കര, കുമരകം എന്നീ പ്രദേശങ്ങള്‍ അന്താരാഷ്ട്ര ടൂറിസ്റ്റുകേന്ദ്രങ്ങളാണ്. സാഹസിക വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ജില്ലയിലെ ഇലവീഴാപൂഞ്ചിറ എന്ന പ്രദേശം. അയൂമ്പാറ, മാര്‍മല അരുവി, കരിമ്പുകയം-മേലോരം, എരുമേലി, മണിയന്‍കുന്ന്, കയ്യൂര്‍, അരുവിക്കുഴി, സെന്റ് തോമസ് മൌണ്ട് എന്നീ സ്ഥലങ്ങളും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. താഴത്തങ്ങാടി, കുമരകം എന്നിവിടങ്ങളിലെ വള്ളംകളി മേളകള്‍ പ്രസിദ്ധമാണ്. എം.ആര്.എഫ് ലിമിറ്റഡ് - വടവാതൂര്‍, ടെസല് കെമിക്കല്‍സ് - ചിങ്ങവനം, കൊച്ചിന് സിമന്റ്സ് - വെള്ളൂര്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് - വെള്ളൂര്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍. ഇന്ത്യയിലാദ്യമായി സമ്പൂര്‍ണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയത്തു നിന്നാണ് കേരളത്തിലെ ബഹുഭൂരിഭാഗം പ്രമുഖ പത്രമാധ്യമങ്ങളും, വാരികകളും, മാസികകളും പ്രസിദ്ധീകരിക്കപ്പെടുന്നത്. റബ്ബര്കൃഷിയുടെയും, റബ്ബര്‍ വ്യാപാരത്തിന്റെയും മേഖലയിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത് നിലകൊള്ളുന്നത് കോട്ടയം ജില്ലയാണ്. ഹിന്ദു-മുസ്ളീം മത മൈത്രിയുടെ പ്രതീകമായ എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രം, വാവരുപള്ളി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അല്‍ഫോണ്‍സാമ്മയുടെ കബറിടം എന്നീ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കോട്ടയം ജില്ലയിലാണ്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം സൂര്യദേവപ്രതിഷ്ഠയുള്ള ദക്ഷിണേന്ത്യയിലെ ഏക ക്ഷേത്രമായ ആദിത്യപുരം ക്ഷേത്രം എന്നിവയും കോട്ടയത്താണ്. ഇവ കൂടാതെ പ്രസിദ്ധമായ ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുരിശുമല ആശ്രമവും കുരിശുമലയും, മുസ്ളീം തീര്‍ത്ഥാടന കേന്ദ്രമായ കോലാഹലമേടും ഈ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
അവസാനം പരിഷ്കരിച്ചത് : 6/27/2020
എറണാകുളം ജില്ല - ചരിത്രവും കൂടുതൽ വിവരങ്ങളും
കോഴിക്കോട് ജില്ല - ചരിത്രവും കൂടുതൽ വിവരങ്ങളും
ആലപ്പുഴ - ജില്ലാ ചരിത്രം
കണ്ണൂർ ജില്ല ചരിത്രവും കൂടുതൽ വിവരങ്ങളും