ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തേയും കാന്തള്ളൂര്‍ശാല എന്ന വിദ്യാപീഠത്തേയും കേന്ദ്രീകരിച്ചു വളര്‍ന്ന തിരുവനന്തപുരം ഒരു വിദ്യാകേന്ദ്രമെന്ന നിലയിലുള്ള പ്രശസ്തി സജീവമായി നിലനിര്‍ത്തുന്നു. 830 ല്‍ റസിഡന്‍സി തിരുവനന്തപുരത്തേക്കു മാറ്റിയത് മുതലാണ് ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ തുടക്കം. അതിനു മുന്‍പ് തന്നെ രാജകുമാരന്മാരെ ഇംഗ്ളീഷ് പഠിപ്പിക്കുന്നതിലും അവര്‍ക്കു ആധുനിക വിദ്യാഭ്യാസം നല്‍കുന്നതിലും ഇംഗ്ളീഷുകാര് ശ്രദ്ധിച്ചിരുന്നു. 1834 ല്‍ തിരുവനന്തപുരത്ത് ഇംഗ്ളീഷ് സ്കൂള്‍ സ്ഥാപിതമായി. 1866 ല്‍ ഈ ഇംഗ്ളീഷ് സ്കൂളിനെ മഹാരാജാസ് കോളേജായി ഉയര്‍ത്തി. അക്കാദമിക് വേദിയില്‍ വിവിധ വിജ്ഞാന ശാഖകളിലും സാമൂഹിക ശാസ്ത്രങ്ങളിലുമെന്ന പോലെ സാഹിത്യം, സംഗീതം, മറ്റു സുകുമാര കലകള്‍ എന്നിവയിലും മതിയായ തോതിലുള്ള ഉന്നത പഠന സൌകര്യം ഇന്ന് ഇവിടെ ലഭ്യമാണ്. 2000-മാണ്ടിനു ശേഷം എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഫാര്‍മസി, ടീച്ചര്‍ ട്രെയിനിംഗ് എന്നിവയ്ക്കുള്ള കോളേജുകളുടേയും സെക്കന്‍ഡറി വിദ്യാലയങ്ങളുടേയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചുചാട്ടമാണ് 19-ാം ശതകത്തിന്റെ അന്ത്യത്തിലും 20-ാം ശതകത്തിന്റെ ആദ്യപകുതിയിലും തിരുവനന്തപുരത്തുണ്ടായത്. 1867 ല്‍ തുടങ്ങിയ സെന്‍ട്രല്‍ വെര്‍ണാകുലര്‍ സ്കൂള്‍ (അട്ടക്കുളങ്ങര) ആണ് തിരുവനന്തപുരത്തെ രണ്ടാമത്തെ സ്കൂള്‍. ശ്രീമൂല വിലാസം (എസ്.എം.വി) ഇംഗ്ളീഷ് ഹൈസ്കൂള്‍, കോട്ടയ്ക്കത്തെ സംസ്കൃത സ്കൂള്‍, ഫോര്‍ട്ട് ഇംഗ്ളീഷ് സ്കൂള്‍ എന്നിവയും പിന്നീട് കരമനയിലും, പേട്ടയിലും, കോട്ടണ്‍ ഹില്ലിലും, പട്ടത്തും തുടങ്ങിയ സ്കൂളുകളും സര്‍ക്കാര്‍ വകയാണ്. പല കാലങ്ങളിലായി ക്രൈസ്തവ, ഹൈന്ദവ, മുസ്ളീം സമുദായങ്ങള്‍ ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. 1895 ല്‍ വഴുതക്കാട്ട് പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ ഗവ. ഹൈസ്കൂള്‍ 1897 ല്‍ രണ്ടാം ഗ്രേഡ് കോളേജും 1920 ല്‍ ഒന്നാം ഗ്രേഡ് കോളേജുമായി. 1919 ല്‍ കോട്ടയ്ക്കകത്തെ സംസ്കൃത സ്കൂള്‍ കോളേജാക്കി പാല്‍ക്കുളങ്ങരയിലേക്കും പിന്നീട് മഹാരാജാസ് കോളേജിന് എതിര്‍വശത്തേക്കും മാറ്റി. 1924 ല്‍ മഹാരാജാസ് കോളേജിനെ വിഭജിച്ച് സയന്‍സ് കോളേജും ആര്‍ട്സ് കോളേജുമാക്കിയെങ്കിലും 1942 ല്‍ രണ്ടും യോജിപ്പിച്ച് യൂണിവേഴ്സിറ്റി കോളേജാക്കി. വീണ്ടും ആര്‍ട്സ് കോളേജ് തൈക്കാട്ട് പുനരുജ്ജീവിപ്പിച്ചു. സമീപം ഒരു ട്രെയിനിംഗ് കോളേജും അതിന്റെ കീഴില്‍ ഒരു മോഡല്‍ സ്കൂളും സ്ഥാപിച്ചു. 1937 ല്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോള്‍ തിരുവിതാംകൂറിലെ കോളേജുകളെല്ലാം അതിന്റെ നിയന്ത്രണത്തിലാക്കി. തൈക്കാട്ടെ സ്വാതി തിരുനാള്‍ മ്യൂസിക് അക്കാദമി പില്ക്കാലത്ത് മ്യൂസിക് കോളേജാക്കി ഉയര്‍ത്തി. ലോ സ്കൂള്‍, ലോ കോളേജായും, സ്കൂള്‍ ഓഫ് ആര്‍ട്സ്, കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് ആയും ഉയര്‍ത്തി. 1939 ല്‍ തിരുവനന്തപുരത്ത് എഞ്ചിനീയറിങ് ഡിഗ്രി കോളേജ് സ്ഥാപിച്ചു. ഒപ്പം ഒരു ഡിപ്ളോമ കോഴ്സും, ടെക്സ്റ്റൈല്‍ ടെക്നോളജി കോഴ്സും ആരംഭിച്ചു. അവ രണ്ടും പിന്നീട് സംയോജിപ്പിച്ച് വട്ടിയൂര്‍ക്കാവില്‍ പോളിടെക്നിക്കിനു കീഴിലാക്കി. എഞ്ചിനീയറിംഗ് കോളേജ് 1957 ല്‍ കുളത്തൂരിലേക്ക് മാറ്റി. 1948 ല്‍ പെരുന്താന്നിയില്‍ എന്‍.എസ്.എസ് ഹിന്ദു കോളേജ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനമാണ് പിന്നീട് കേശവദാസപുരത്ത് മഹാത്മാഗാന്ധി കോളേജ് ആയത്. മാര്‍ ഇവാനിയോസ് കോളേജ് 1949 ലാണ് സ്ഥാപിതമായത്. 1952 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപിക്കപ്പെട്ടു. പിന്നീടാണ് ഡെന്റല്‍, നഴ്സിംഗ് കോളേജുകള്‍ അവിടെ തുടങ്ങിയത്. ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയും അതേ ക്യാമ്പസില്‍ രൂപം കൊണ്ടു. ഉപരിവിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന സ്ഥാനം തന്നെയാണ് കേരള സര്‍വകലാ ശാലയ്ക്കുള്ളത്. ഇതിന്റെ ഭരണ ആസ്ഥാനം തലസ്ഥാനനഗരത്തിനുള്ളിലും 41 ഗവേഷണ അദ്ധ്യാപകവകപ്പുകളിലെ ഒട്ടു മുക്കാലുമെണ്ണം നഗരത്തിന് 20 കി.മീ വടക്കായുള്ള കാര്യവട്ടം ക്യാമ്പസ്സിലും കേന്ദ്രീകരിച്ചിരിക്കുന്നു. ഈ സര്‍വ്വകലാശാലയുടെ കീഴിലുള്ള 177 കോളേജുകളില്‍ 50-തിലധികം കോളേജുകള്‍ തിരുവനന്തപുരം ജില്ലയ്ക്കുള്ളിലാണു പ്രവര്‍ത്തിക്കുന്നത്. കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയുടേയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടേയും പഠനകേന്ദ്രങ്ങള്‍ തിരുവനന്തപുരത്തുണ്ട്. സാങ്കേതിക വിദ്യാഭ്യാസ സൌകര്യങ്ങളില്‍ ഈ ജില്ല വളരെ മുന്നോക്കമാണ്. മൂന്ന് അലോപ്പതി മെഡിക്കല്‍ കോളേജുകള്‍, മൂന്ന് ആയുര്‍വ്വേദ കോളേജുകള്‍, രണ്ട് ഹോമിയോ കോളേജുകള്‍, രണ്ട് നഴ്സിംഗ് കോളേജുകള്‍, രണ്ട് ഡെന്റല്‍ കോളേജുകള്‍, പതിനൊന്ന് എഞ്ചിനീയറിംഗ് കോളേജുകള്‍, രണ്ട് ഐ.ടി. കോളേജുകള്‍, ഒരു കാര്‍ഷിക കോളേജ്, അഞ്ച് പോളിടെക്നിക്കുകള് എന്നിവ ഈ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവയെ കൂടാതെ സംഗീതം (ഒന്ന്), നിയമം (രണ്ട്), ഫൈന്‍ ആര്‍ട്സ് (ഒന്ന്), അധ്യാപക പരിശീലനം (മൂന്ന്), ജേര്‍ണലിസം (ഒന്ന്) എന്നിവയ്ക്കുള്ള കോളേജുകളും ജില്ലയിലെ വിദ്യാഭ്യാസസൌകര്യങ്ങള്ക്കു മികവു കൂട്ടുന്നു.
നന്ത്യാരുവീട്ടില്‍ പരമേശ്വരന് പിള്ള
നന്ത്യാരുവീട്ടില്‍ പരമേശ്വരന് പിള്ള (1875-1943) തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണറായിരുന്ന പപ്പുണ്ണിപ്പിള്ളയുടെ മകനായി 1875 ല്‍ ജനിച്ചു. നന്ത്യാര്വീട് വിദ്യാധിരാജ സ്വാമികളുടേയും ശ്രീ നാരായണ ഗുരുവിന്റേയും നിരന്തര സാമീപ്യസമ്പര്ക്കം കൊണ്ടു ധന്യതയാര്ന്നതാണ്. ചട്ടമ്പിസ്വാമികള്‍ ‘ക്രിസ്തുമത ഛേദനം’ എന്ന കൃതി നന്ത്യാര്‍വീട്ടില്‍ വച്ചാണ് രചന പൂര്‍ത്തിയാക്കിയതെന്നും, പല ഘട്ടങ്ങളിലും പരമേശ്വരന് പിള്ളയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. മഹാരാജാവിന്റെ ട്യൂഷന് അദ്ധ്യാപകന് എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാര്‍വ്വതി പിള്ളയായിരുന്നു സഹധര്‍മ്മിണി. ഏക മകന് ഡോ. സി.വി.പത്മനാഭപിള്ള. 1943 ല്‍ നന്ത്യാര്‍ വീട്ടില്‍ പരമേശ്വരന് പിള്ള അന്തരിച്ചു.
പി. അനന്തന് പിള്ള
തിരുവനന്തപുരത്ത് ജഗതിയിലെ ആലുവാഹൌസിലായിരുന്നു പി.അനന്തന് പിള്ള (1886-1966) ജീവിതത്തില്‍ ഏറെ പങ്കും ചിലവഴിച്ചത്. തിരുവനന്തപുരം രാജകീയ കലാലയത്തില്‍ പ്രൊഫസര്‍, മദ്രാസ് സര്‍വ്വകലാശാല അക്കാദമിക് കൌണ്‍സില്‍ അംഗം, മദ്രാസ്, അണ്ണാമലൈ സര്‍വ്വകലാശാലകളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, വിദ്യാഭ്യാസ സമിതി മഹാസഭ സെക്രട്ടറി, 1936 ല്‍ പുറത്തിറക്കിയ സഹൃദയ മാസികയുടെ അധിപന് എന്നീ നിലകളില്‍ ഭാഷാവൃദ്ധിയ്ക്ക് മഹത്തായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. സാഹിത്യസന്താനം, സാഹിത്യ പ്രസംഗമാല, പ്രബന്ധ രത്നാകരം, കേരള പാണിനി, മില്‍ട്ടണ്‍, മാനസവിലാസം തുടങ്ങി ഗദ്യസാഹിത്യശാഖയെ ധന്യമാക്കുന്ന പത്തോളം കൃതികളുടെ കര്‍ത്താവായിരുന്ന അദ്ദേഹം 1966 മേയ് 22 ന് 80-ാമത്തെ വയസ്സില്‍ നിര്യാതനായി.
എ.എന്‍ തമ്പി
എം. രാജരാജവര്‍മ്മയുടെ മൂത്തമകനാണ് അരുമന നാരായണന് തമ്പി എന്നു വിഖ്യാതിയാര്ജ്ജിച്ച എ.എന്‍ തമ്പി. തിരുവിതാംകൂര്‍ വിദ്യാഭ്യാസ വകുപ്പിന്റെ മേധാവിയായിരുന്നു. വിദ്യാഭ്യാസ രംഗത്തു വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച ആ ഉന്നത ബിരുദധാരി ഹൈസ്കൂള്‍ അധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ആര്‍ട്സ് കോളേജ് പ്രൊഫസര്‍, ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍, സെന്‍സസ് കമ്മീഷണര്‍, വിദ്യാഭ്യാസ ഡയറക്ടര്‍, യൂണി: സിന്‍ഡിക്കേറ്റംഗം, വിദ്യാഭ്യാസോപദേശക സമിതി ചെയര്മാന് എന്നീ മേഖലകളില്‍ വിരാജിച്ച എ.എന്‍ തമ്പി ഡയക്ടറായി ഇരിക്കുമ്പോഴാണ് തിരുവിതാംകൂറില്‍ പ്രാഥമികവിദ്യാഭ്യാസം നിര്‍ബന്ധമാക്കിയത്. ഭാരതത്തില്‍ തന്നെ ആദ്യ പരീക്ഷണമാണിത്. കേരള വിദ്യാഭ്യാസോപദേശക സമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട നിരവധി ആധികാരിക പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1977 ല്‍ അന്തരിച്ചു.
വി. സുന്ദരനായിഡു
തിരുവനന്തപുരം രാജകീയ കലാലയം പ്രിന്‍സിപ്പല്‍, ഡി.പി.ഐ എന്നീ നിലകളില്‍ ഔദ്യോഗിക രംഗത്ത് ഉന്നതാധികാര സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന സുന്ദരരാജനായിഡു കഴിഞ്ഞ തലമുറയ്ക്കു വിസ്മരിക്കാന്‍ കഴിയാത്ത ഒരു വിദ്യാഭ്യാസ വിചക്ഷണനും ധിഷണാശാലിയും ആയിരുന്നു. ഇദ്ദേഹം വിദ്യാഭ്യാസ കാലത്തു തന്നെ സഹവിദ്യാര്‍ത്ഥികളുടെ ആദരവിനു പാത്രമായി. അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1926 ല്‍ ഫിലോസഫി അസി: പ്രൊഫസര്‍ ആയി തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നിയമിക്കപ്പെട്ടു. ആക്ടിംഗ് പ്രൊഫസറായും ചുരുങ്ങിയ കാലം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജില്‍ പ്രിന്‍സിപ്പാള്‍, കേരള സര്‍വ്വകലാശാല പ്രോ.വൈസ്ചാന്‍സലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തിരുവനന്തപുരം അമച്വര്‍ നാടക സമിതി കാര്യദര്‍ശി എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള സുന്ദരനായിഡു സത്യസന്ധതയും കൃത്യനിഷ്ഠയുമുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ തികഞ്ഞ ആദരവിനര്ഹനായി. 1971 ല്‍ അന്തരിച്ചു.
കെ.വി.രങ്കസ്വാമി അയ്യങ്കാര്‍
മഹാരാജാസ് കോളേജില്‍ അസി: പ്രൊഫസറായി നിയമിതനായി. 1910 ല്‍ ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍, 1923 ല്‍ ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രശോഭിച്ചു. 1928 മുതല്‍ 1930 വരെ ഡി.പി.ഐ ആയി സേവനമനുഷ്ഠിച്ച ഏക വ്യക്തി എന്ന ബഹുമതിക്കും അര്‍ഹനാണദ്ദേഹം. ‘ചരിത്രാവശിഷ്ട സംശോധക സമിതി’ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രൂപം കൊണ്ടത്. ഒരര്‍ത്ഥത്തില്‍ ചരിത്ര ഗവേഷണത്തിനു ഹരിശ്രീ കുറിച്ചതും അവിടെ മുതലാണ്. പൊന്നമ്പലം പിള്ളയും മഹാകവി ഉള്ളൂരും അദ്ദേഹത്തിന്റെ സഹായികളായിരുന്നു.
പി.ആര്.പരമേശ്വരപണിക്കര്‍
തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ച പ്രാരംഭകാല ശില്പികളില് പ്രമുഖനായിരുന്നു പി.ആര്.പരമേശ്വരപ്പണിക്കര്‍ (1900-1970). തുടര്‍ന്ന് അദ്ദേഹം അതിന്റെ രജിസ്ട്രാറും പ്രോ.വൈസ് ചാന്‍സലറുമായി. ഒരു വര്‍ഷക്കാലം വൈസ്ചാന്‍സിലറുടെ ചുമതല വഹിക്കുകയും ചെയ്തു. 1922 ല്‍ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ ഇംഗ്ളീഷ് അദ്ധ്യാപകനായി. ആയിടയ്ക്കാണ് സര്‍വ്വകലാശാല സ്ഥാപിക്കുന്നതു സംബന്ധിച്ച ജോലികള്‍ക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടത്. എന്‍.എസ്.എസ് കോളേജുകളുടെ ഭരണമേധാവിയും ഡയറക്ടര്‍ ബോര്‍ഡംഗമായും അഞ്ചു വര്‍ഷം (1957-1962) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍.എസ്.എസിന്റെ വിദ്യാഭ്യാസ പരിഷ്ക്കരണങ്ങളില്‍ വിലപ്പെട്ട സംഭാവന നല്കിയ അദ്ദേഹം നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുടക്കം കുറിച്ചു. 1970 ല്‍ അന്തരിച്ചു.
പ്രൊഫ. വി.ആര്.പിള്ള
ഭാരതത്തിലെ പ്രഗല്ഭ സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളും പ്രശസ്തനായ അധ്യാപകനും പ്രഭാഷകനും ഗ്രന്ഥകാരനുമായിരുന്നു പ്രൊഫ. വി.ആര്.പിളള (1909-1993). യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍, കേരള സര്‍വ്വകലാശാല ധനതത്വശാസ്ത്രം മേധാവി, സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്, പ്ളാനിംഗ് ബോര്‍ഡ്, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡംഗം, കേന്ദ്ര ഗവണ്മെന്റ് ശമ്പളക്കമ്മീഷന് അംഗം, ബാങ്ക് ദേശസാല്ക്കരണത്തെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശാനുസരണം ബാങ്കു ജീവനക്കാരുടെ അഖിലേന്ത്യാ ശമ്പളക്കമ്മീഷന് ചെയര്മാന് എന്നീ നിലകളില്‍ ദേശീയതലത്തില്‍ തന്നെ വിശിഷ്ട സേവനങ്ങളനുഷ്ഠിച്ചിട്ടുള്ള സമുന്നത വ്യക്തിത്വത്തിന്റെ ഉടമയാണ് പ്രൊഫ. വി.ആര്.പിള്ള. സംസ്ഥാന സര്‍ക്കാരിന്റെ മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് എന്ന നിലയിലും വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. 1993 ഡിസംബര്‍ 1 ന് അന്തരിച്ചു.
ജോണ്‍ മത്തായി
പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്, കേന്ദ്രധനകാര്യമന്ത്രി എന്നീ നിലകളില്‍ ആദരീണയനാണ് ജോണ്‍ മത്തായി (1886-1951). 1910 മുതല്‍ നാലുവര്‍ഷക്കാലം അഭിഭാഷകനായി. 1920 മുതല്‍ അഞ്ചുവര്‍ഷക്കാലം മദ്രാസ് പ്രസിഡന്‍സി കോളേജിലും ഹ്രസ്വകാലം മദ്രാസ് യൂണിവേഴ്സിറ്റിയിലും ധനതത്വശാസ്ത്രം പ്രൊഫസറായി. വിവിധ രംഗങ്ങളില്‍ പ്രശോഭിച്ചിരുന്ന അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം 1947 ല്‍ ജവഹര്‍ലാല്‍ മന്ത്രിസഭയില്‍ റയില്‍വേ ഗതാഗതവകുപ്പു മന്ത്രിയും 1948-49 ല്‍ ധനകാര്യ മന്ത്രിയെന്ന നിലയിലും തന്റെ പ്രാഗല്ഭ്യം തെളിയിച്ചു. ഇന്ത്യയുടെ വികസനത്തിനും ആസൂത്രണത്തിനും അടിത്തറയിട്ട കര്മ്മധീരന്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ചെയര്മാന്, ടാറ്റ കമ്പനിയുടെ ഉപദേഷ്ടാവ്, ബോംബെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ എന്നീ പദവികളില്‍ ശോഭിച്ചിരുന്നു.
ഡോ. വി.കെ.സുകുമാരന്‍ നായര്‍
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, രാഷ്ട്രതന്ത്ര വിഭാഗം മേധാവി, ഗ്രന്ഥകാരന്, വാഗ്മി എന്നീ നിലകളില്‍ കഴിഞ്ഞ കാല് നൂറ്റാണ്ടിലേറെക്കാലമായി വിവിധ രംഗങ്ങളില്‍ തലസ്ഥാന നഗരിക്ക് ശോഭയേകിയിരുന്നു വി.കെ.സുകുമാരന്‍ നായര്‍. ഒരു പതിറ്റാണ്ടുകാലം യൂണിവേഴ്സിറ്റി കോളേജ് ചരിത്രാധ്യാപകനായും രണ്ട് പതിറ്റാണ്ടുകാലം സര്‍വ്വകലാശാല രാഷ്ട്രതന്ത്ര വിഭാഗം മേധാവിയുമായിരുന്നു. 1977 മുതല്‍ 81 വരെ കേരള യൂണിവേഴ്സിറ്റി വൈസ്ചാന്സിലര് ആയിരുന്നു. അമേരിക്കയില്‍ വിസിറ്റിംഗ് പ്രൊഫസര്‍, യു.ജി.സിയില്‍ നാഷണല്‍ ലക്ചര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ.എം.ജി യുടെ പ്രവര്‍ത്തനങ്ങളെ പറ്റി പഠിക്കുന്നതിനുള്ള കമ്മിറ്റിയുള്‍പ്പെടെ നിരവധി സര്‍ക്കാര്‍ കമ്മീഷനുകളുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രൊഫ. കെ.എം.ദാനിയേല്‍
പ്രൊഫ. കെ.എം.ദാനിയേല്‍ (1920-1988) പ്രസിദ്ധ നിരൂപകന്, വ്യാകരണ പണ്ഡിതന്, ശ്രദ്ധേയനായ ഗ്രന്ഥകാരന്, ശ്രേഷ്ഠനായ അധ്യാപകന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മൂന്നു ദശാബ്ദക്കാലം തിരുവനന്തപുരത്ത് അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. രണ്ട് പതിറ്റാണ്ടിലേറെക്കാലം യൂണിവേഴ്സിറ്റി കോളേജില്‍ സേവനമനുഷ്ഠിച്ചു.
ഡോ. കെ.ഭാസ്ക്കരന്‍ നായര്‍
ഡോ. കെ.ഭാസ്ക്കരന്‍ നായര്‍ (1913-1982) വിദ്യാഭ്യാസ ചിന്തകനും ഗ്രന്ഥകാരനുമായിരുന്നു. സയന്‍സ് കോളേജ് പ്രൊഫസര്‍, യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പല്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി, കേന്ദ്രസാഹിത്യ അക്കാദമി അംഗം, സാഹിത്യ പരിഷത്ത് അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ അദ്ദേഹം വിശിഷ്ട സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൈനിക്കര കുമാരപിള്ള
കൈനിക്കര കുമാരപിള്ള (1900-1989) മാതൃകാധ്യാപകന്, ശ്രദ്ധേയനായ ഗ്രന്ഥകാരന് മികച്ച അഭിനേതാവ് എന്നീ നിലകളില്‍ ആരാധ്യനായിരുന്നു. എം.ജി കോളേജ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധനതത്വശാസ്ത്രത്തില്‍ സ്വര്‍ണ്ണമെഡലോടെ ബി.എ ബിരുദം നേടി. പെരുന്ന എന്‍.എസ്.എസ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1944 ല്‍ തിരു: ഗവ ട്രെയിനിംഗ് കോളേജില്‍ ലക്ചററായി. 1955 ല്‍ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ പ്രിന്‍സിപ്പലായി. 1957 ല്‍ ആകാശവാണിയില്‍ പ്രൊഡ്യൂസറായി.
സാക്ഷരതാമിഷന്‍
കേരള സംസ്ഥാന സാക്ഷരതാ മിഷന് എന്ന പേരിലറിയപ്പെടുന്ന കേരളാ സ്റ്റേറ്റ് ലിറ്ററസി മിഷന് അതോറിറ്റിയുടെ ആസ്ഥാനം തിരുവനന്തപുരത്ത് തൈക്കാടാണ് സ്ഥിതി ചെയ്യുന്നത്. സാക്ഷരതാ മിഷന്റെ മഹത്തായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് കേരളം ഇന്ത്യയില്‍ നൂറ് ശതമാനം സാക്ഷരത നേടിയ ആദ്യത്തെ സംസ്ഥാനമായത്. ലക്ഷക്കണക്കിന് വയോജനങ്ങളാണ് സാക്ഷരതാ മിഷനിലൂടെ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് നേടി സാക്ഷരരായത്. ഇന്നും സംസ്ഥാന സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നു. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നത് മിഷന് ഡയറക്ടറാണ്.
വിലാസം:-കേരളാ സ്റ്റേറ്റ് ലിറ്ററസി മിഷന് അതോറിറ്റി, തൈക്കാട്, തിരുവനന്തപുരം
ഫോണ്‍:- 0471 2322252, 2322253, 2322254
ഫാക്സ്:- 0471 2322252
ഇ മെയില്‍: literacy@asianetindia.com
വെബ്സൈറ്റ്: www.literacymissionkerala.org
തുടര്‍വിദ്യാഭ്യാസം
തുടര്‍വിദ്യാഭ്യാസ പദ്ധതി അഥവാ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ കേരളയുടെ സംസ്ഥാന ഓഫീസ് തിരുവനന്തപുരത്ത് തമ്പാനൂരില്‍ എസ് എസ് കോവില്‍ റോഡിലുള്ള രമാ പ്ളാസയുടെ നാലാമത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ചരിത്രം
തിരുവിതാംകൂറില്‍ പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് റാണി പാര്വ്വതീബായിയുടെ കാലത്താണ്. 1817 ലെ ഒരു വിളംബരത്തിലൂടെയാണ് ഇവിടെ പൊതുവിദ്യാഭ്യാസം തുടങ്ങിയത്. 1817 നു ശേഷം തിരുവിതാംകൂറിലേയും തിരു-കൊച്ചിയിലേയും പിന്നീട് കേരള സംസ്ഥാനത്തിലെയും വിദ്യാഭ്യാസ വികസന പ്രക്രിയയുടെ കേന്ദ്രം തിരുവനന്തപുരമായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ രണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ 1866 ലും 1867 ലും നിലവില്‍ വന്നു. ഇവ മലയാളം സ്കൂളുകളായിരുന്നു. 1821 മുതല്‍ തന്നെ ഇംഗ്ളീഷ് സ്കൂളുകളുടെ പ്രവര്‍ത്തനം തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. ദിവാന് സര് ടി.മാധവറാവുവിന്റെ കാലത്ത് രണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. 1869 മുതല്‍ സ്വകാര്യ സ്കൂളുകള്‍ക്ക് - ഗ്രാന്റ് ഇന്‍ എയ്ഡ് - ആയി സര്‍ക്കാര്‍ ധനസഹായം നല്‍കിത്തുടങ്ങി. അദ്ധ്യാപകരുടെ യോഗ്യത, ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എന്നിവ വ്യവസ്ഥ ചെയ്യുന്ന ഒന്നായിരുന്നു 1894 ലെ ‘ട്രാവന്‍കൂര്‍ എജ്യൂക്കേഷന്‍ റൂള്‍സ്’. 1865 ല്‍ സ്കൂള്‍ തലത്തില്‍ പ്രൈമറി, മിഡില്‍, ഹൈസ്കൂള്‍ എന്നിങ്ങനെ വിഭജനം നിജപ്പെടുത്തി. 1904 ല്‍ പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കുകയും പിന്നോക്ക വിഭാഗക്കാരുടെ ഫീസ് നിര്‍ത്തലാക്കുകയും ചെയ്തു. 1909 ല്‍ തിരുവിതാംകൂറില്‍ ഒരു ഡയറക്ടറുടെ മേധാവിത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകൃതമായി. കേരളപ്പിറവിക്ക് ശേഷം 1957 ല്‍ സംസ്ഥാന മന്ത്രിസഭ ‘കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍’ നടപ്പിലാക്കി. ഇതുവഴി പൊതുവിദ്യാഭ്യാസ ചട്ടങ്ങള്‍ ഏകീകരിക്കുകയും സ്വകാര്യസ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും നേരിട്ടു ശമ്പളം നല്‍കുകയും ചെയ്യുന്നതിനു വ്യവസ്ഥയായി. തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് അംഗീകാരമുള്ള അനവധി സ്കൂളുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഗവ: മോഡല്‍ ഹൈസ്കൂള്‍, കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവ നഗരത്തിലെ പ്രധാന ഹൈസ്കൂളുകളാണ്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂളാണ് ‘കോട്ടണ്‍ഹില്‍’ ഗേള്‍സ് ഹൈസ്കൂള്‍. കേരളത്തിലെ സ്പോര്‍ട്സ് രംഗത്തെ ഏക സ്കൂളായ ജി.വി.രാജ ഹൈസ്കൂള്‍ ഈ നഗരത്തിലാണ്. സനാനാ മിഷന് : ആയില്യം തിരുനാള്‍ മഹാരാജാവിന്റെ അനുഗ്രാഹാശിസ്സുകളോടെ വനിതകളുടെ വിദ്യാഭ്യാസ പ്രോത്സാഹനാര്‍ത്ഥം വടക്കേ കൊട്ടാരത്തിനടുത്ത് സ്ഥാപിതമായതാണ് സനാനാമിഷന്‍ ഹൈസ്കൂള്‍. 1864 ല്‍ സ്ഥാപിതമായി. ആദ്യമായി കോട്ടയ്ക്കകത്ത് സ്ഥാപിതമായ അഹൈന്ദവ സ്ഥാപനമെന്ന പേരില്‍ ഈ സ്കൂള്‍ പ്രാധാന്യമര്‍ഹിക്കുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.പി.ഐ)
1894 കാലഘട്ടത്തില്‍ പ്രൈമറി, മിഡില്‍, ഹൈസ്കൂള്‍ എന്നീ സംവിധാനങ്ങള്‍ നിലവില്‍ വന്നു. ഈ നൂറ്റാണ്ടിന്റെ പ്രാരംഭത്തോടെ ഇന്ന് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണ്ണമായിട്ടില്ലെങ്കിലും പ്രാബല്യത്തിലായി. 1903 ആയപ്പോള്‍ 25 ഇംഗ്ളീഷ് ഹൈസ്കൂളുകളും 55 ഇംഗ്ളീഷ് മിഡില്‍ സ്കൂളുകളും രൂപമെടുത്തു. 1908 ല്‍ കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. മിച്ചല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.പി.ഐ) ആയി നിയമിതനായി. വിദ്യാഭ്യാസ വകുപ്പ് അതോടെ ഡി.പി.ഐ യുടെ നിയന്ത്രണത്തിലായി. ഡോ. മിച്ചലിന്റെ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും വിദ്യാഭ്യാസ രംഗത്ത് നവോന്മേഷം പ്രദാനം ചെയ്തു. തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്തെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വിസ്മരിക്കാനാവാത്ത നാമമാണ് ഡോ. മിച്ചലിന്റേത്. 1863 ല്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ഹിന്ദു പെണ്‍കുട്ടികള്‍ക്കായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1880 ല്‍ അദ്ധ്യാപക പരിശീലനത്തിനു ഒരു ട്രെയിനിംഗ് കോളേജും തിരുവനന്തപുരത്ത് സ്ഥാപിച്ചു. അതേ വര്‍ഷം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിന് 6446 രൂപ ഗ്രാന്റ് അനുവദിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ആദ്യകാലങ്ങളില്‍ മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പല്‍മാരെയാണ് ഡി പി ഐ മാരായി നിയമിച്ചത്. സ്കൂളുകളുടെ നിയന്ത്രണവും ഡി.പി.ഐ മാര്‍ക്കായിരുന്നു. അതിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1889 ല്‍ കോട്ടയ്ക്കകത്ത് ഒരു സംസ്കൃത പാഠശാല രൂപം എടുത്തു കഴിഞ്ഞിരുന്നു.
പരീക്ഷാഭവന്
അദ്ധ്യാപക ഭവന്
സ്റ്റാച്യുവിലെ പ്രസ്സ് റോഡിലാണ് അദ്ധ്യാപക ഭവന് സ്ഥിതി ചെയ്യുന്നത്. കേരള സ്റ്റേറ്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 32 അംഗീകൃത വിദ്യാഭ്യാസ സംഘടനകളാണ് ഇതിലുള്ളത്. ഈ സംഘടനയിലുള്ള അദ്ധ്യാപകരുടെ സംഘടനാ മീറ്റിംഗ് നടക്കുന്ന പ്രധാന വേദിയാണ് അദ്ധ്യാപക ഭവന്. കൂടാതെ സംഘടനയിലുള്ള അദ്ധ്യാപകര്‍ക്കു മുറികളും, ഹാളുകളും വാടക ഇളവു ചെയ്ത് നല്‍കുകയും ചെയ്യുന്നു.
ശിക്ഷക് സദന്
അദ്ധ്യാപകര്‍ക്കു തങ്ങുവാന്‍ തുച്ഛമായ വാടകയ്ക്കു താമസ സൌകര്യമൊരുക്കുന്നതിനായി അഖിലേന്ത്യാതലത്തില്‍ ശിക്ഷക് സദനുകള് സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒന്ന് കുമാരപുരത്തും മറ്റൊന്ന് മാഞ്ഞാലികുളത്തും. ചികിത്സയ്ക്കും വിവിധ ആവശ്യങ്ങള്‍ക്കുമായി നഗരത്തിലെത്തുന്ന അധ്യാപകര്‍ക്കും കുടുബാംഗങ്ങള്‍ക്കും താമസസൌകര്യമെന്ന നിലയില്‍ ശിക്ഷക് സദന് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.
ചരിത്രം
ബ്രിട്ടീഷ് സമ്പ്രദായമനുസരിച്ചുള്ള കലാശാലാവിദ്യാഭ്യാസം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി തന്നെ തിരുവിതാംകൂറില്‍ നിലവില്‍ വന്നിരുന്നു. പക്ഷേ തിരുവിതാംകൂറിലെ കലാശാലകള്‍ 1937-വരെയും മദ്രാസ് യൂണിവേഴ്സിറ്റിയുടെ അധീനതയിലായിരുന്നു. കോളേജുകളുടെ എണ്ണം വര്‍ധിച്ചതോടെ തിരുവിതാംകൂറിന് സ്വന്തമായി ഒരു യൂണിവേഴ്സിറ്റിയുടെ ആവശ്യം കൂടുതല്‍ ബോധ്യമായിക്കൊണ്ടിരുന്നു. അതിനെത്തുടര്‍ന്നാണ് 1937-ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കുവാനുള്ള ക്രമീകരണമുണ്ടായത്. 1866-ലാണ് തിരുവനന്തപുരത്ത് ഒരു കോളേജ് ആരംഭിച്ചത്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി കലാശാലാ വിദ്യാഭ്യാസത്തിന് അതിവിപുലമായ സൌകര്യങ്ങള്‍ ഇന്ന് നമുക്ക് കാണാന്‍ കഴിയും. യൂണിവേഴ്സിറ്റി കോളേജ്, 1867-ല്‍ ആരംഭിച്ച ഗവ: വനിതാ കോളേജ്, ആര്‍ട്സ് കോളേജ് എന്നിവ നഗരത്തിലെ പ്രധാന കോളേജുകളാണ്. സംസ്ഥാനത്തെ പഴക്കം ചെന്ന കോളേജുകളില്‍ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ്. 1834-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ‘രാജാസ് ഫ്രീസ്കൂള്‍’ ആണ് ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്. ഇന്ന് ഗവണ്മെന്റിന്റെ കീഴിലുള്ള ബിരുദബിരുദാനന്തര കോഴ്സുകള്‍ നടത്തുന്ന ഒരു സ്ഥാപനമാണ് യൂണിവേഴ്സിറ്റി കോളേജ്. തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാളിന്റെ കാലത്ത് ഒരു ക്രിസ്ത്യന്‍ പെണ്പള്ളിക്കൂടമായി തുടങ്ങിയതാണ് ഇന്ന് ‘കോളേജ് ഫോര്‍ വുമണ്‍’ ആയി നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. 1899-ല്‍ സ്ഥാപിക്കപ്പെട്ട സംസ്കൃത ഹൈസ്കൂള്‍ ആണ് ഇന്ന് ഒന്നാംഗ്രേഡ് സംസ്കൃത കോളേജായി പ്രവര്‍ത്തിക്കുന്നത്. മദിരാശി യൂണിവേഴ്സിറ്റിയുടെ നിയമ പരീക്ഷയില്‍ തിരുവിതാംകൂറിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിയമപഠനക്ളാസ്സുകള്ക്ക് 1875-ല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റ് അനുവാദം നല്‍കിയത്. 1959-ലെ യൂണിവേഴ്സിറ്റി ആക്ട് പ്രകാരം ലോ കോളേജ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന മൂന്നു ട്രെയിനിംഗ് കോളേജുകളില്‍ ഒന്നാണ് ഗവ. ട്രെയിനിംഗ് കോളേജ്. കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് അഡല്‍ട്ട് എഡ്യുക്കേഷന്റെ സഹകരണത്തോടെ കേരള യൂണിവേഴ്സിറ്റിയുടെ ഉപവകുപ്പായി ശ്രമിക്ക് വിദ്യാപീഠം 1984 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് അവരുടെ തൊഴിലിനും വരുമാന വര്‍ദ്ധനവിനും സഹായകരമായ സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഇവിടെ നല്കുന്നു.
സര്‍വ്വകലാശാല
1937-ലാണ് തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കുവാനുള്ള ക്രമീകരണങ്ങളുണ്ടായത്. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ചാന്‍സിലറും അമ്മ മഹാറാണി സേതുപാര്‍വ്വതിഭായി പ്രോ. ചാന്‍സിലറും സര് സി.പി.രാമസ്വാമി അയ്യര്‍ വൈസ്ചാന്സിലറുമായി നിലവില്‍ വന്ന തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ ആദ്യ പ്രോ. വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് പ്രശോഭിച്ചത് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ സി.വി.ചന്ദ്രശേഖരനായിരുന്നു. രാജഭരണം അവസാനിച്ചതോടെ ഹെറാള്‍ഡ് പോപ്പ് വര്‍ത്ത് (1947-49) വൈസ്ചാന്‍സിലറായി. തിരു-കൊച്ചി സംയോജനത്തിനു ശേഷം പ്രൊഫ. വി.കെ.നന്ദന്മേനോനും (1950-51), ഡോ എ.രാമസ്വാമി മുതലിയാരും (1951-57) വൈസ്ചാന്സിലര് പദവിയില്‍ പ്രശോഭിച്ചിരുന്ന പ്രഗല്ഭരാണ്. 1957-ല്‍ മലബാര്‍ പ്രദേശം കൂടി ഉള്‍പ്പെടുത്തി കേരളസര്വ്വകലാശാലയെന്ന് നാമകരണം ചെയ്യുകയുണ്ടായി. 1968-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല രൂപമെടുക്കുന്നത് വരെ ഈ നില തുടര്‍ന്നു. ഭാരതത്തിലെ 16-ാമത്തെ സര്‍വ്വകലാശാലയായിരുന്നു തിരുവിതാംകൂറിലേത്. തിരുവിതാംകൂര്‍ സര്‍വ്വകലാശാല രൂപമെടുത്തതോടെ മദ്രാസ്, മുംബൈ, കല്‍ക്കട്ട പട്ടണങ്ങള്‍ക്കു സമാനമായ ഒരു സര്‍വ്വകലാശാല ആസ്ഥാനമെന്ന ബഹുമതി കൂടി തിരുവനന്തപുരത്തിന് ലഭിച്ചു. ഈ മഹാസ്ഥാപനത്തെപ്പറ്റി ദിവാന് സര് സി.പി.രാമസ്വാമി അയ്യര്‍ക്ക് സമഗ്ര സങ്കല്‍പ്പങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ കേരളസര്‍വ്വകലാശാല എന്നറിയപ്പെടുന്ന ഇവിടെ 16 ഫാക്കല്‍ട്ടികളും 41 വകുപ്പുകളുമുണ്ട്. 177 കോളേജുകള്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. 61 ആര്‍ട്സ് & സയന്‍സ് കോളേജുകളും (ഇതില്‍ 15 എണ്ണം അണ് എയ്ഡഡ്), രണ്ടു ലോ കോളേജുകളും, 17 എഞ്ചിനീയറിംഗ് കോളേജുകളും (ഇതില്‍ 14 എണ്ണം അണ് എയ്ഡഡ്), 5 മെഡിക്കല്‍ കോളേജുകളും (ഇതില്‍ 3 എണ്ണം സെല്‍ഫ് ഫൈനാന്‍സിംഗ്), രണ്ട് ഹോമിയോപ്പതി കോളേജുകളും, ഒരു സെല്‍ഫ് ഫൈനാന്‍സിംഗ് സിദ്ധ മെഡിക്കല്‍ കോളേജും, രണ്ടു ഫൈന്‍ ആര്‍ട്സ് കോളേജുകളും, ഒരു മ്യൂസിക് കോളേജും, അഞ്ചു ദന്തല്കോളേജുകളും(ഇതില്‍ 4 എണ്ണം അണ് എയ്ഡഡ്), അഞ്ചു അണ് എയ്ഡഡ് ഫാര്‍മസി കോളേജുകളും, ഒരു ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജും ഇതില്‍ ഉള്‍പ്പെടുന്നു. ഇവ കൂടാതെ രണ്ടുവര്‍ഷ ഫുള്‍ ടൈം എം ബി എ കോഴ്സുകള്‍ നടത്തുന്ന അഞ്ചു അഫിലിയേറ്റഡ് സ്ഥാപനങ്ങളും (സെല്‍ഫ് ഫൈനാന്‍സിംഗ്), എം സി എ കോഴ്സുകള്‍ നടത്തുന്ന 10 കോളേജുകളും (ഇതില്‍ 8 എണ്ണം സെല്‍ഫ് ഫൈനാന്‍സിംഗ്), 17 നഴ്സിംഗ് കോളേജുകളും (ഇതില്‍ 15 എണ്ണം സെല്‍ഫ് ഫൈനാന്‍സിംഗ്), ഒരു ഹോട്ടല്‍ മാനേജ്മെന്റ് കേറ്ററിംഗ് കോളേജും ഒരു പാരാ മെഡിക്കല്‍ കോളേജും (രണ്ടും അണ് എയ്ഡഡ് സെക്ടറില്‍) കേരളസര്വ്വകലാശാലക്ക് കീഴില്‍ ഉണ്ട്. കാര്യവട്ടം കാമ്പസിലെ യൂണിവേഴ്സിറ്റീസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍സയന്‍സ് & എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ മുതലായ കോഴ്സുകള്‍ നടത്തപ്പെടുന്നു.
കേരള സര്‍വ്വകലാശാല - കാര്യവട്ടം കാമ്പസ്
ഉപരിവിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന സ്ഥാനം തന്നെയാണ് കേരള സര്‍വകലാശാലയ്ക്കുള്ളത്. ഇതിന്റെ ഭരണ ആസ്ഥാനം തലസ്ഥാനനഗരത്തിനുള്ളിലും 41 ഗവേഷണ അദ്ധ്യാപകവകപ്പുകളിലെ ഒട്ടുമുക്കാലുമെണ്ണം നഗരത്തിന് 20 കി.മീ വടക്കായുള്ള കാര്യവട്ടം ക്യാമ്പസ്സിലും കേന്ദ്രീകരിച്ചിരിക്കുന്നു. (Link towww.keralauniversity.edu)
സര്‍വ്വകലാശാല യൂണിയന്
കേരളസര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഓരോ കോളേജിനെയും പ്രതിനിധീകരിച്ച് അവിടെ നിന്നും സര്‍വ്വകലാശാലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ കൌണ്‍സിലാണ് സര്‍വ്വകലാശാല യൂണിയന്. ഈ കൌണ്സിലില് നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചെയര്‍മാനും സെക്രട്ടറിയുമാണ് സര്‍വ്വകലാശാല യൂണിയന്റെ ഭരണം നിയന്ത്രിക്കുന്നത്. സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്കിയ ഇന്ത്യയിലെ ആദ്യത്തെ സര്‍വകലാശാലയാണ് കേരള സര്‍വകലാശാല. കൂടാതെ അക്കാഡമിക് കൌണ്സിലിലും, യൂണിവേഴ്സിറ്റി സെനറ്റിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
സ്റ്റുഡന്റ്സ് സെന്റര്‍
പി.എം.ജി ജംഗ്ഷനിലാണ് സ്റ്റുഡന്റ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സര്‍വ്വകലാശാല യൂണിയന് ചെയര്‍മാന്റെയും സെക്രട്ടറിയുടെയും ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. അനുബന്ധഓഫീസുകളും സമ്മേളന ഹാളും ഈ മന്ദിരത്തിലുണ്ട്. കേരളസര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോഴ്സുകളെ സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ നല്കുന്ന ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്റ്റുഡന്റ്സ് സെന്ററിനു സമീപത്തായി യൂത്ത് ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നു
കേരളസര്‍വ്വകലാശാല വെബ്സൈറ്റ്
കേരളസര്‍വ്വകലാശാലയുടെ വെബ്സൈറ്റായ www.keralauniversity.edu 2000 ജനുവരിയിലാണ് ലോഞ്ച് ചെയ്തത്. ഈ സൈറ്റില്‍ നിന്നും ആപ്ളിക്കേഷന്‍ ഫോമുകള്‍, കഴിഞ്ഞകാല പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍, സൌജന്യ റിസോഴ്സ് ലിങ്കുകള്‍, സബ്ജറ്റ് ഗേറ്റുകള്‍ മുതലായവ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യമുണ്ട്. ദൈനംദിന പത്രക്കുറിപ്പുകള്‍, പരീക്ഷാഫലങ്ങള്‍ എന്നിവയും സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നു.
സംസ്കൃത സര്‍വ്വകലാശാല
സംസ്കൃതപഠനത്തിന്റെ കാര്യത്തില്‍ അനന്തപുരിക്കും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. അനന്തപുരിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തില്‍ സംസ്കൃതസാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, മലയാളസാഹിത്യം, ഹിന്ദിസാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര, ഗവേഷണകോഴ്സുകളും, വള്ളത്തോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, കേരള ചരിത്രം, സാമ്പത്തികശാസ്ത്രം, ഫിലോസഫി, നൃത്തം, സംഗീതം, ചിത്രകല എന്നീ വിഷയങ്ങളില്‍ ബിരുദ തലത്തിലുള്ള കോഴ്സുകളും, എം.എസ്.ഡബ്ല്യൂ ഉം നടത്തി വരുന്നു.
ഗവേഷണ രംഗം
പോസ്റ്റ്-ഗ്രാജ്യുവേറ്റ്, എം ഫില്‍, പിഎച്ച്ഡി എന്നിവയില്‍ ഗവേഷണം നടത്തുവാനും ക്ളാസുകള്‍ എടുക്കുവാനും സാഹചര്യമൊരുക്കുന്ന അതിവിപുലമായ ഒരു മേഖല കേരളസര്‍വകലാശാലയുടെ ഡിപ്പാര്‍ട്മെന്റുകള്‍ക്ക് കീഴില്‍ ഉണ്ട്. ക്രെഡിറ്റ്-സെമസ്റ്റര്‍ സിസ്റ്റത്തിലൂടെയാണ് ഡിപ്പാര്‍ട്മെന്റുകളില്‍ കോഴ്സുകള്‍ നടത്തപ്പെടുന്നത്. 2001-ഓടെ സര്‍വകലാശാല എല്ലാ പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്സുകള്‍ക്കും സെമസ്റ്റര്‍ സിസ്റ്റം ഏര്‍പ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ ഏകദേശം 32 കോളേജുകളില്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് ടീച്ചിംഗ് പ്രോഗ്രാമുകള്‍ നടത്തപ്പെടുന്നു. ചില അഫിലിയേറ്റഡ് കോളേജുകളില്‍ എംഫില്‍ കോഴ്സുകള്‍ നടത്തപ്പെടുന്നു. മറ്റു ചിലയിടങ്ങള്‍ അംഗീകൃതഗവേഷണകേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. ഇവ കൂടാതെ മറ്റു നിരവധി സ്ഥാപനങ്ങള്‍ സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളാണ്. ഈ സ്ഥാപനങ്ങളൊക്കെത്തന്നെ സര്‍വകലാശാലയുടെയും അതിന്റെ ടീച്ചിംഗ് പ്രോഗ്രാമുകളുടെയും ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ടു പ്രവര്‍ത്തിക്കുന്നു. അംഗീകൃത ഗവേഷണകേന്ദ്രങ്ങളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക്www.keralauniversity.edu
യൂണിവേഴ്സിറ്റി കോളേജ്
125 വയസ്സു പിന്നിട്ട ഈ മഹാവിദ്യാലയത്തിന്റെ യഥാര്‍ത്ഥ നാമം എച്ച്.എച്ച്.മഹാരാജാസ് കോളേജ് എന്നായിരുന്നു. പിന്നീട് സയന്‍സ് കോളേജായി. മൂന്നാമത്തെ പേരാണ് യൂണിവേഴ്സിറ്റി കോളേജ് എന്നത്. കോളേജിനെ കേന്ദ്രീകരിച്ച് 1937-ല്‍ തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി രൂപമെടുത്തപ്പോഴാണ് യൂണിവേഴ്സിറ്റി കോളേജായത്. 1834-ല്‍ സ്വാതിതിരുനാള്‍ മഹാരാജാവ് “എച്ച്.എച്ച്.ദി മഹാരാജാസ് ഫ്രീ സ്കൂളായി” ആരംഭിച്ച വിദ്യാലയമാണ് ഇന്നു നാം കാണുന്ന യൂണിവേഴ്സിറ്റി കോളേജ്. തിരുവനന്തപുരത്ത് ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചതും ഫ്രീസ്കൂളിലൂടെയാണ്. 1866-ല്‍ മഹാരാജാസ് ഫ്രീസ്കൂള്‍ ആര്‍ട്സ് കോളേജായി ഉയര്‍ത്തി. അക്കാലത്ത് സ്കൂളും കോളേജും പ്രവര്‍ത്തിച്ചു പോന്നത് ഇപ്പോള്‍ ആയുര്‍വേദ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. 1869 സെപ്റ്റംബര്‍ 30 ന് ആയില്യം തിരുനാളാണ് ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. അതുവരെ എച്ച്.എച്ച്.ദി മഹാരാജാസ് ഫ്രീ സ്കൂളായി അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം അന്നു മുതല്‍ എച്ച്.എച്ച്.ദി മഹാരാജാസ് കോളേജായി. സ്വാതിതിരുനാള്‍ മഹാരാജാവ് 1834-ല്‍ തുടക്കം കുറിച്ച സ്കൂളാണ് ആയില്യം തിരുനാള്‍ കോളേജാക്കി രൂപാന്തരപ്പെടുത്തിയത്.
ഫോണ്‍ : 0471 2443108
ആര്‍ട്സ് കോളേജ്
1924-ലാണ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒരു പ്രത്യേക വിഭാഗമായി ആര്‍ട്സ് കോളേജ് തൈയ്ക്കാട്ടേക്ക് മാറ്റിയത്. പ്രമുഖരും പ്രശസ്തരുമായ സാഹിത്യ-രാഷ്ട്രീയ-സാംസ്കാരിക പ്രതിഭകള്‍ ഈ കോളേജില്‍ വിദ്യാര്‍ത്ഥികളായിരുന്നു. 1947-ല്‍ പ്രീ-യൂണിവേഴ്സിറ്റി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഇന്റര്‍മീഡിയറ്റ് കോളേജാവുകയും ചെയ്തു. 1949-ല്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജ് അവസാനിച്ചതോടെ ഒരു രണ്ടാം ഗ്രേഡ് കോളേജായി ഉയര്‍ന്ന് തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയുടെ ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനുള്ള സ്ഥാപനമായി മാറി. 1956-57 ല്‍ ഇതവസാനിപ്പിച്ച് പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് പുന:സ്ഥാപിച്ചു. കാലക്രമേണ ഗവണ്മെന്റ് ആര്‍ട്സ് കോളേജായി രൂപാന്തരപ്പെട്ടു.
ഫോണ്‍ : 04712323040
ഗവ. വിമന്‍സ് കോളേജ്
ക്രിസ്തീയവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കായി തുടങ്ങിയതാണ് ഗവണ്മെന്റ് വിമന്‍സ് കോളേജ്. 1864-ല്‍ ആയില്യം തിരുനാളിന്റെ കാലത്ത് ഇതര മതസ്ഥര്‍ക്കും പ്രവേശനം നല്കി. ‘സര്‍ക്കാര്‍ പെണ്‍പള്ളിക്കൂട’മെന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം 1890 ല്‍ മദിരാശി സര്‍വ്വകലാശാല ഹൈസ്കൂളായി അംഗീകരിച്ചു. ശ്രീമൂലം തിരുനാളിന്റെ ഭരണകാലം മുതല്‍ മഹാരാജാസ് ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1897 ലാണ് മഹാരാജാസ് ഹൈസ്കൂള്‍ എന്ന പേര് മാറി കോളേജായത്. 1909-ല്‍ കോളേജിനൊപ്പം ഒരു ഹൈസ്കൂളും സെക്കന്‍ഡറി ട്രെയിനിംഗ് സ്കൂളും തുടങ്ങി. 1920-ല്‍ ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയര്‍ത്തി. 1923-ല്‍ ശാസ്ത്രവിഷയങ്ങള്‍ ഏര്‍പ്പെടുത്തി, കോളേജ് വഴുതക്കാട്ടേയ്ക്ക് മാറ്റി. കോളേജില്‍ 1924 ലാണ് ഡിഗ്രി കോഴ്സ് തുടങ്ങുന്നത്.
ഫോണ്‍: 0471-2324986
ഇ മെയില്‍:- collegeforwomen@indiainfo.com
എം.ജി. കോളേജ്
നായര്‍ സര്‍വ്വീസ് സൊസൈറ്റി പെരുന്താന്നിയില്‍ 1948-ല്‍ ആരംഭിച്ചതാണ് എം.ജി.കോളേജ് എന്ന മഹാത്മാഗാന്ധി കോളേജ്. 1948-ല്‍ ആഗസ്റ്റ് 22 ന് അന്നത്തെ ഗവര്ണ്ണര്ജനറലായിരുന്ന സി.രാജഗോപാലാചാരിയായിരുന്നു സ്ഥാപനത്തിനു തറക്കല്ലിട്ടത്. ഇപ്പോള്‍ കേശവദാസപുരത്ത്, അമ്പത് ഏക്കര്‍ സ്ഥലത്ത് പുതിയ കോളേജ് മന്ദിരം സ്ഥിതി ചെയ്യുന്നു. 1949-ല്‍ ആര്‍ട്സ് വിഭാഗവും പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
ഫോണ്‍: 0471-2540103
ഇ മെയില്‍ : principal@mgcollege.com
വെബ്സൈറ്റ്: www mgcollege.com
മാര്‍ ഇവാനിയോസ് കോളേജ്
മലങ്കര സിറിയന്‍ കത്തോലിക്ക് സഭ തിരുവനന്തപുരം അതിരൂപതയുടെ അധീനതയിലുള്ള മാര്‍ ഇവാനിയോസ് കോളേജ് 1949-ല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനി സ്ഥാപിച്ചു. വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരെ ഇവിടെയുണ്ട്. സുവോളജി, കെമിസ്ട്രി വകുപ്പുകള്‍ കേരളസര്‍വ്വകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളാണ്.
ഫോണ്‍ : 0471-2531053,2530023
ഫാക്സ്:- 0471-2532442
ഇ മെയില്‍:- ivanios@md2.vsnl.net.in
സംസ്കൃത കോളേജ്
യൂണിവേഴ്സിറ്റി കോളേജിനെതിര്‍വശത്ത് പ്രധാന വീഥിയില്‍ നിന്നും കുറച്ചുമാറി സംസ്കൃത കോളേജ് നിലകൊള്ളുന്നു. 1889 ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് കോട്ടയ്ക്കകത്ത് സ്ഥാപിച്ച ഈ കലാലയം മൂന്നു പതിറ്റാണ്ടിലേറെക്കാലം മഹാരാജാവിന്റെ സംരക്ഷണയില്‍ മിത്രാനന്ദപുരം ക്ഷേത്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു. 1919 ല്‍ പാല്‍ക്കുളങ്ങരയിലുള്ള ഒരു ഇരുനിലക്കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീടാണ് രാജവീഥിയ്ക്കരികിലുള്ള ഇന്നു കാണുന്ന പ്രദേശത്ത് പ്രവര്‍ത്തനമാരംഭിച്ചത്. ചരിത്രപ്രസിദ്ധമായ സാഹിത്യപരിഷത്ത് സമ്മേളനത്തിന് (1954 ഡിസംബര്‍) ഈ കോളേജങ്കണം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാനുസ്ക്രിപ്റ്റ് ലൈബ്രറിയും, യൂണിവേഴ്സിറ്റി ലൈബ്രറിയും, ലക്സിക്കണ്‍ ഓഫീസും ഈ കോളേജങ്കണത്തിലാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്.
ഫോണ്‍ : 0471-2322930
ഇ മെയില്‍:- sanskrit college1889@gmail.com
സെന്റ് സേവ്യേഴ്സ് കോളേജ്
നഗരഹൃദയത്തില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാറി തുമ്പയില്‍ കടലോരപ്രദേശത്താണ് സെന്റ് സേവ്യേഴ്സ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1964-ല്‍ ആണ് സെന്റ് സേവ്യേഴ്സ് കോളേജ് സ്ഥാപിതമായത്. കടലിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിലെ ഏക കോളേജാണ് സെന്റ് സേവ്യേഴ്സ് കോളേജ്.
ഫോണ്‍: 0471-2705254
ഇ മെയില്‍ : stxaviers@stxaviersthumba.com
വെബ്സൈറ്റ്:- http://www.stxaviersthumba.org/
ആള്‍സെയിന്റ്സ് കോളേജ്
തിരുവനന്തപുരത്ത് വേളിക്കു സമീപം റെയില്‍വേ ലൈനിന്റെ കിഴക്കു വശത്ത് വിശാലമായ കോമ്പൌണ്ടില്‍ സ്ഥിതിചെയ്യുന്ന ആള് സെയിന്റ്സ് കോളേജ് 1964 ലാണ് കാര്‍മെലൈറ്റ് സിസ്റ്റേഴ്സിന്റെ അധിപയായിരുന്ന വെരി റവറന്റ് മദര്‍ ലൂയിസ് സ്ഥാപിച്ചത്. തിരുവനന്തപുരത്ത് രണ്ടാമതൊരു വിമന്‍സ് കോളേജിന്റേയും ഉന്നത പഠനത്തിന്റേയും ആവശ്യകത നിറവേറ്റുവാനായി ഈ കോളേജ് തിരുവനന്തപുരത്ത് കത്തോലിക്കാ രൂപതയുടെ അനുഗ്രഹാശിസ്സുകളോടെ ജനറലാശുപത്രിക്കടുത്തുള്ള കോണ്‍വെന്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1965 മേയ് 10-ാം തീയതി വേളിയിലെ വിശാലമായ സ്ഥലത്തേയ്ക്ക് പിന്നീട് കോളേജിന്റെ പ്രവര്‍ത്തനം മാറ്റുകയുണ്ടായി. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയില്‍ 1964 ജൂലൈ 6-ാം തീയതി 277 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രീ-ഡിഗ്രി ക്ളാസ്സുകള്‍ മാത്രമായി തുടക്കം കുറിച്ചതാണ് ആള് സെയിന്റ്സ് കോളേജ്. പ്രീ-ഡിഗ്രി വേര്പെടുത്തിയിട്ടുകൂടി ഇന്ന് ഏകദേശം 2000 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
ഫോണ്‍: 0471-2501153, 2503821
ഇ മെയില്‍ :- allsaintscol@sify.com
വെബ്സൈറ്റ്:- http://www.allsaintscollege.in/
എച്ച്.എച്ച്.എം.എസ്.പി.ബി കോളേജ് ഫോര്‍ വിമന്‍
ഹെര്‍ ഹൈനസ് മഹാറാണി സേതു പാര്‍വ്വതീബായി കോളേജ് (എച്ച്.എച്ച്.എം.എസ്.പി.ബി എന്‍എസ്എസ് കോളേജ് ഫോര്‍ വിമന്‍) കരമനയ്ക്ക് സമീപം നീറമണ്‍കരയിലാണ് സ്ഥിതി ചെയ്യുന്നത്. വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള കോളേജാണിത്. 1951-ലാണ് ഈ കോളേജ് സ്ഥാപിതമാവുന്നത്.
ഫോണ്‍ : 0471-2495750
ഇ മെയില്‍: nsscollegeforwomen@hotmail.com
ഗവ.കോളേജ്, കാര്യവട്ടം
നഗരത്തിലെ ബഹളങ്ങളില്‍ നിന്ന് അകന്ന് കാര്യവട്ടത്തിന് സമീപം ദേശീയപാതയ്ക്കരികിലായി പ്രകൃതിസുന്ദരമായ പ്രദേശത്താണ് ഗവ. കോളേജ് കാര്യവട്ടം സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസത്തിന്റേയും കോഴ്സുകളുടേയും കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കോളേജാണിത്. 1997-ലാണ് കാര്യവട്ടം ഗവ.കോളേജ് സ്ഥാപിതമാവുന്നത്.
ഫോണ്‍ : 0471-2417112
ഇ മെയില്‍ : govtc_kvtm@rediffmail.com
ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്
1963-ല്‍ സ്ഥാപിതമായ ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ് ശ്രീകാര്യത്താണ് സ്ഥിതി ചെയ്യുന്നത്. എംഎ (പേഴ്സണല്‍ മാനേജ്മെന്റ്, സോഷ്യോളജി), എം എസ് ഡബ്ല്യൂ (മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്) തുടങ്ങിയവയാണ് ലയോള കോളേജില്‍ നടത്തപ്പെടുന്ന പ്രധാന കോഴ്സുകള്‍.
ഫോണ്‍ : 0471-2592059
ഇ മെയില്‍: lcsstvm@asianetindia.com
വെബ്സൈറ്റ്: http://www.loyolacollegekerala.edu.in/
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ഗവ.കോളേജ് ഓഫ് നഴ്സിംഗ്,തിരുവനന്തപുരം
ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. നഴ്സിംഗ് കോളേജ് ഓഫ് തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് വളപ്പിലാണ് സ്ഥാപിതമായിരിക്കുന്നത്. കോളേജ് ഓഫ് നഴ്സിംഗിന്റെ ഭരണത്തലവന് പ്രിന്‍സിപ്പലാണെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മുഖേന ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനാണ് സ്ഥാപനത്തെ നിയന്ത്രിക്കുന്നത്. എങ്കിലും കോളേജിന്റെ ആന്തരിക ഭരണകാര്യങ്ങളുടെ ചുമതല കോളേജ് ഓഫ് നഴ്സിംഗിന്റെ പ്രിന്സിപ്പാളില് നിക്ഷിപ്തമാണ്. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിനോടനുബന്ധിച്ചു 1943-ല്‍ ആരംഭിച്ച സ്കൂള്‍ ഓഫ് നഴ്സിംഗ് എന്ന സഥാപനമാണ് ഇന്നത്തെ ഗവ.കോളേജ് ഓഫ് നഴ്സിംഗ് ആയി പരിണമിച്ചത്. 1954-ല്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1960-ല്‍ ഒരു വര്‍ഷം പത്ത് കുട്ടികള്‍ക്ക് പ്രവേശനം എന്ന കണക്കില്‍ യൂണിവേഴ്സിറ്റി നിലവാരത്തില്‍ ഡിപ്ളോമ പ്രോഗ്രാം ഇന്‍ ടീച്ചിംഗ് & അഡ്മിനിസ്ട്രേഷന് 11 മാസ പഠനകാലയളവുള്ള ക്ളാസുകള്‍ ആരംഭിച്ചു. 1963-ല്‍ സ്കൂള്‍ ഓഫ് നഴ്സിംഗ്, ഡിപ്ളോമയ്ക്കുള്ള പോസ്റ്റ് ബേസിക് കോഴ്സ് ആരംഭിച്ചുകൊണ്ടു കോളേജ് ഓഫ് നഴ്സിംഗ് ആയി ഉയര്‍ത്തപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമായി മാറി. 1972-ല്‍ വര്‍ഷം തോറും 25 കുട്ടികള്‍ക്ക് പ്രവേശനം നിശ്ചയിച്ചുകൊണ്ടു നാലു വര്‍ഷത്തെ ഡിഗ്രി ക്ളാസുകള്‍ ആരംഭിച്ചു. ഇപ്പോഴത്തെ കോളേജ് ബില്‍ഡിംഗ് 1972 ഏപ്രില്‍ 12-നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1983-ല്‍ മറ്റു പ്രൊഫഷണല്‍ കോഴ്സുകളോടൊപ്പം ബിഎസ്സ്സി നഴ്സിംഗ് കോഴ്സിനേയും പ്രവേശനപ്പരീക്ഷയുടെ കീഴില്‍ കൊണ്ടുവന്നു. 1987-ല്‍ നഴ്സിംഗ് വിദ്യാഭ്യാസരംഗത്ത് ചരിത്രം കുറിച്ചുകൊണ്ടു പി ജി കോഴ്സ് നിലവില്‍ വന്നു. 1990-ല്‍ എം എസ് സി നഴ്സിംഗ് അഡ്മിഷന് പ്രവേശനപ്പരീക്ഷയിലൂടെയാക്കി. 1998-ഓടെ ആണ്‍കുട്ടികള്‍ക്കും അഡ്മിഷന് അനുവദിച്ചു. 2005-ല്‍ പുതിയ സിലബസ് പ്രകാരം 6 മാസത്തെ ഇന്റേണ്ഷിപ്പുള്പ്പെടെ ജനറല്‍ നഴ്സിംഗ് & മിഡ് വൈഫറി കോഴ്സിനെ 3 1/2 വര്‍ഷത്തെ കോഴ്സായി നിജപ്പെടുത്തി. കിംസ് കോളേജ് ഓഫ് നഴ്സിംഗ്, ആനയറ, തിരുവനന്തപുരം - (ബിഎസ്സി നഴ്സിംഗ്) എന്നിവയാണ് മറ്റു നഴ്സിംഗ് കോളേജുകള്‍.
ഗവ. ഡെന്റല്‍ കോളേജ്, തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് വളപ്പിലാണ് നഗരത്തിലുള്ള ഗവ. ഡെന്റല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. ബി ഡി എസ്, എം ഡി എസ് (കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി & എന്ഡോഡെന്റിക്സ്, പീരിയോഡെന്റിക്സ്, പ്രോസ്തോഡെന്റിക്സ് & ക്രൌണ്‍ & ബ്രിഡ്ജ്, ഓറല്‍ & മാക്സിലോ ഫേഷ്യല്സര്ജറി, ഓര്ത്തോഡെന്റിക്സ്, ഓറല്പാത്തോളജി & മൈക്രോബയോളജി, പീഡിയോഡെന്റിക്സ് & പ്രിവന്‍ഷന്‍ ഡെന്റിസ്ട്രി, ഓറല്‍ മെഡിസിന് & ഡെന്റല്‍ റേഡിയോളജി) എന്നീ കോഴ്സുകളാണ് ഇവിടെ നടത്തപ്പെടുന്നത്.
ഫോണ്‍ :- 0471-2444092
ഇ മെയില്‍ :- gdctvpm@dataone.in
ഗവ. ആയുര്‍വേദ കോളേജ്, തിരുവനന്തപുരം
ആയുര്‍വേദ പഠനത്തിനും പ്രവര്‍ത്തനത്തിനും എതിരായ ഒരു സമീപനം ബ്രിട്ടീഷ് ഭരണകൂടം എക്കാലവും അനുഷ്ഠിച്ചു പോന്നിരുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടമായപ്പോഴേക്കും ആയുര്‍വ്വേദം ഇവിടെ ശക്തമാവാന്‍ തുടങ്ങി. ഭാരതത്തിലാദ്യമായി ഒരു ആയുര്‍വ്വേദ സ്ഥാപനം രൂപമെടുത്തതും തിരുവനന്തപുരത്തത്രേ. കൊ. വ. 1051-ല്‍ ആദ്യ ആയുര്വ്വേദസ്ഥാപനത്തില് കവിയൂര്‍ പരമേശ്വരന് മൂത്തതിനെ പതിനഞ്ചുരൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ നിയമിച്ചു. 1061-ല്‍ എല്ലാ താലൂക്കുകളിലും നാട്ടുവൈദ്യന്മാരെ നിയമിക്കുന്നതിനും ആയുര്‍വ്വേദ പാഠശാല ആരംഭിക്കുന്നതിനും തീരുമാനിച്ചു. 1065 തുലാം ഒന്നിന് (1889 ല്‍) കോട്ടയ്ക്കകത്ത് പത്മതീര്‍ത്ഥക്കരയില്‍ കൊട്ടാരം വക കഷായപ്പുര എന്നറിയപ്പെട്ടിരുന്ന കൊട്ടാരം മഠത്തില്‍ ആയുര്‍വ്വേദ പാഠശാലയും ആരംഭിച്ചു. ആയുര്‍വ്വേദ പാഠശാല പിന്നീട് പല സ്ഥലങ്ങളിലും മാറ്റി സ്ഥാപിച്ചു. ശ്രീ ചിത്തിരതിരുനാളിന്റേയും അമ്മ മഹാറാണിയുടേയും താല്പര്യം ഒന്നു കൊണ്ടുമാത്രമാണ് രാജവീഥിയ്ക്കരികില് ആയുര്‍വ്വേദ കോളേജും ആശുപത്രിയും സ്ഥാപിച്ചത്. കൊ. വ. 1064 തുലാം മാസത്തില്‍ (1890 ല്‍) സര്‍ക്കാര്‍ ശ്രീമൂലം തിരുനാള്‍ ആയുര്‍വ്വേദ പാഠശാല സ്ഥാപിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തില്‍ ആദ്യമായി ആയുര്‍വ്വേദ വിദ്യാലയം ആരംഭിച്ചതും തിരുവനന്തപുരത്തായിരുന്നു. അഷ്ടാംഗഹൃദയമന്ത്രം നാലുവര്‍ഷം കൊണ്ട് അവിടെ പഠിപ്പിച്ചിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം വൈദ്യപരീക്ഷയും നടത്തിയിരുന്നു. കൊ.വര്‍ഷം 1092-ല്‍ പഠന കാലം അഞ്ചുവര്‍ഷമായി ദീര്‍ഘിപ്പിച്ചു. നാലാം വര്‍ഷാവസാനം ലോവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയെന്നും രണ്ടു പരീക്ഷകള്‍ ഏര്‍പ്പെടുത്തി. കൊ.വര്‍ഷം 1093-ല്‍ കൊളത്തേരി ശങ്കരമോനോന് ആയുര്‍വ്വേദ ഡയറക്ടറായി. കൊ.വര്‍ഷം 1096-ല്‍ ആയുര്‍വ്വേദ കോളേജായി ഉയര്‍ത്തുകയും സമഗ്ര പുരോഗതി കൈവരിക്കുകയും ചെയ്തു. മൂന്നാം വര്‍ഷാവസാനം വൈദ്യശാസ്ത്ര പരീക്ഷയും അഞ്ചാം വര്‍ഷാവസാനം വൈദ്യകലാനിധി പരീക്ഷയും പിന്നീടാണ് ഏര്‍പ്പെടുത്തിയത്. ഡിപ്പാര്‍ട്ടുമെന്റ് നടത്തുന്ന ഉയര്‍ന്ന പരീക്ഷ ആയുര്‍വ്വേദാചാര്യ പരീക്ഷയായിരുന്നു. വൈദ്യകലാനിധി ഡിപ്ളോമാ പാസ്സായി രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആയുര്‍വ്വേദാചാര്യ പരീക്ഷയ്ക്കു ചേരാമായിരുന്നു. വിഷവൈദ്യത്തിലുള്ള കഴിവ് പരിശോധിക്കുന്നതിന് വിഷവൈദ്യശാരദ് എന്നൊരു പരീക്ഷയും നടത്തിയിരുന്നു.
ഫോണ്‍ : 0471-2460190
ഇ മെയില്‍: ayurvedacollegetvm@yahu.com.in
ഹോമിയോ കോളേജുകള്‍
ഗവണ്മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം - കേരളപ്പിറവിക്കുശേഷമുള്ള ആദ്യത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന അലോപ്പതിഡോക്ടറായ എ.ആര്.മേനോന് തിരുവനന്തപുരത്ത് തുടങ്ങിയ ഡിസ്പെന്‍സറിയാണ് പില്ക്കാലത്ത് ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജായത്. 1956 ല്‍ കിഴക്കേകോട്ടയിലാണ് ഡോ. എ.ആര്.മേനോന് ഡിസ്പെന്‍സറി തുടങ്ങിയത്. ഇതാണ് 1983 ല്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ ഐരാണിമുട്ടത്തുള്ള പന്ത്രണ്ടേക്കറോളം സ്ഥലത്തേക്ക് മാറ്റിയത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് ഈ കോളേജിനെ സെന്റര്‍ ഫോര്‍ നാഷണല്‍ എക്സലന്സാക്കാന് തീരുമാനമായിട്ടുണ്ട്. ഹോമിയോ കോളേജില്‍ പൊതുപ്രവേശന പരീക്ഷയിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കിട്ടുന്നത്. അത്യാധുനിക സൌകര്യമുള്ള ആശുപത്രി ഇന്ന് ഇവിടെയുണ്ട്. ഒട്ടനവധി രോഗികള്‍ വരുന്ന ഒരു സ്പെഷ്യല്‍ ക്ളിനിക്കുമിവിടെയുണ്ട്.
ഫോണ്‍ : 0471-2459459
ഇ മെയില്‍: ghmctvpm@asianet.com
ശ്രീ വിദ്യാധിരാജാ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, നേമം, തിരുവനന്തപുരം
ഫോണ്‍ : 0471-2395017,2391213
ഗവ. എഞ്ചിനീയറിംഗ് കോളേജ്, ശ്രീകാര്യം - 1939 വരെ തിരുവിതാംകൂര്‍ സംസ്ഥാനത്ത് സാങ്കേതിക കലാലയങ്ങള്‍ ഉണ്ടായിരുന്നില്ല. മദ്രാസിലെ ഗിണ്ഡി എഞ്ചിനീയറിംഗ് കോളേജിലും ബനാറീസ് എഞ്ചിനീയറിംഗ് കോളേജിലും തിരുവിതാംകൂറില്‍ നിന്നുള്ള കുറെ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുവനന്തപുരത്ത് ഒരു എഞ്ചിനീയറിംഗ് കോളേജിനു പ്രാരംഭം കുറിച്ചത്. തിരുവിതാംകൂര്‍ സര്‍വ്വകലാശാല രൂപമെടുത്ത് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിനു രൂപം കൊടുത്തത്. ഡിഗ്രിക്കും ഡിപ്ളോമയ്ക്കും 20 വിദ്യാര്‍ത്ഥികള്‍ക്കു വീതവും ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് 40 വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം അനുവദിച്ചു. 1939 ജൂലൈ 3-ാം തീയതി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് തുടക്കം കുറിച്ചു. ബ്രിട്ടീഷുകാരനായ മേജര്‍ ടി.എച്ച്.മാത്യൂമാന് ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍.
മറ്റു വിവരങ്ങള്‍ :-
വെബ്സൈറ്റ്: www.cet.ac.in
ഫാക്സ്: 0471- 2598370
ഇ മെയില്‍ : cetvm@cet.ac.in
ഫോണ്‍ : 0471-2598370
ഹോസ്റ്റല്‍ :- കോളേജിനോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴ്സുകള്‍ :- ഓരോ ബ്രാഞ്ചിനും മികച്ച ലബോറട്ടറി സൌകര്യങ്ങളോടു കൂടി കോളേജില്‍ കോഴ്സുകള്‍ നടത്തപ്പെടുന്നു.
എസ്.സി.ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാപ്പനംകോട്
തിരുവനന്തപുരത്ത് പാപ്പനംകോട് സ്ഥിതി ചെയ്യുന്ന ശ്രീ ചിത്തിരതിരുനാള്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (എസ്.സി.ടി.സി.ഇ) സംസ്ഥാനത്തെ മുന്‍പന്തിയില്‍ നില്ക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലൊന്നാണ്. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ ആള് ഇന്ത്യാ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരത്തോടെ 1995 ലാണ് എസ്.സി.ടി കോളേജ് സ്ഥാപിതമാകുന്നത്. ലോകബാങ്ക് സഹായത്തോടെയുള്ള ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുന്തിയ ആറ് കോളേജുകളിലൊന്നാണ് പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജ്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള ഒരു ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ആണ് കോളേജിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരം-കന്യാകുമാരി നാഷണല്‍ ഹൈവേയില്‍ നഗരഹൃദയത്തില്‍ നിന്നും അകലെയായി പാപ്പനംകോട് കെ.എസ്.ആര്.ടി.സി റീജിയണല്‍ വര്‍ക്ക്ഷോപ്പിനു സമീപത്താണ് എസ്.സി.ടി എഞ്ചിനീയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. കോളേജിനോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വെബ്സൈറ്റ്: www.sctce.ac.in
ഗവ.എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ സ്ഥാപിതമായിരിക്കുന്ന ഗവ. എഞ്ചിനീയറിംഗ് കോളേജ് 1999-2000 അദ്ധ്യയന വര്‍ഷമാണ് സ്ഥാപിതമായത്. പക്ഷെ ചുരുങ്ങിയ കാലംകൊണ്ട് എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ ഗണ്യമായ നിരവധി നേട്ടങ്ങള്‍ കൊയ്യുവാന്‍ ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജിന് കഴിഞ്ഞിട്ടുണ്ട്. സമീപകാലത്ത് പുതുതായി കൂട്ടിചേര്‍ത്ത ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബ്രാഞ്ച് കൂട്ടിചേര്‍ത്തുകൊണ്ട് ഇപ്പോള്‍ നാലു മുഴുവന്‍ സമയ ബി.ടെക് ഡിഗ്രി കോഴ്സുകള്‍ നിലവിലുണ്ട്. നാലുവര്‍ഷമാണ് മുകളില്‍ കൊടുത്ത കോഴ്സുകളുടെയെല്ലാം കാലാവധി. കേരള യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഓരോ കോഴ്സിനും പ്രതിവര്‍ഷം 60 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുന്നു. നഗരഹൃദയത്തില്‍ പി.എം.ജി. ജംഗ്ഷനില്‍ നിന്നും നടന്നെത്താവുന്ന ദൂരത്തില്‍ ബാര്‍ട്ടണ്‍ഹില്‍ ലോ കോളേജിന് സമീപത്തായാണ് ബാര്‍ട്ടന്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജ് സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായ ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ദാനം നല്കിയ ഭൂമിയിലാണ് കോളേജ് സ്ഥാപിതമായിരിക്കുന്നത്.
ഫോണ്‍ :- 0471-2300484, 2300485
ഇ മെയില്‍ : gprincipal@gecbh.ac.in
വെബ്സൈറ്റ്: http://www.gecbh.ac.in/
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടം
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷന്, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബ്രാഞ്ചുകളുടെ കോഴ്സുകളാണ് നിലവിലുള്ളത്.
ഫോണ്‍ : 0471-2417574
മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
2002-ല്‍ സ്ഥാപിതമായ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയില്‍ ബി ടെക് കമ്പ്യുട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷന്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ & സിവില്‍ എന്നീ ബ്രാഞ്ചുകളുടെ കോഴ്സുകളാണ് നിലവിലുള്ളത്. നാലാഞ്ചിറയിലാണ് മാര്‍ ബസേലിയോസ് കോളേജ് സ്ഥിതി ചെയ്യുന്നത്.
ഫോണ്‍ : 0471-2545868,2545869
ഇ മെയില്‍: mbcet@sancharnet.in
എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്‍
2001-ല്‍ സ്ഥാപിതമായ എല്‍ ബി എസ് ഇന്സ്റ്റിറ്റ്യുട്ടില് ബി ടെക് കമ്പ്യുട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് & കമ്മ്യുണിക്കേഷന്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അപ്ളൈഡ് ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്റേഷന്‍ എന്നീ ബ്രാഞ്ചുകളുടെ കോഴ്സുകളാണ് നിലവിലുള്ളത്. പൂജപ്പുരയിലാണ് എല്‍ ബി എസ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്‍ സ്ഥിതി ചെയ്യുന്നത്.
ഫോണ്‍ : 0471-2349232
വെബ്സൈറ്റ്: www.lbsitw.ac.in
ഗവ. ലോ കോളേജ്, ബാര്‍ട്ടണ്‍ ഹില്‍
മദ്രാസ് യൂണിവേഴ്സിറ്റിയുടെ നിയമ പരീക്ഷയില്‍ തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാണ് തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിയമക്ളാസ്സുകള് ആരംഭിക്കാന്‍ 1875-ല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റ് അനുവാദം നല്‍കിയത്. 1877-ല്‍ ഈ സ്ഥാപനം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തു. യൂണിവേഴ്സിറ്റി നിയമബിരുദ പരീക്ഷ ഏര്‍പ്പെടുത്തിയപ്പോള്‍ അതനുസരിച്ച് പഠനസമ്പ്രദായം രൂപപ്പെടുത്തി. പിന്നീട് മഹാരാജാസ് കോളേജില്‍ നിന്ന് നിയമപഠനം വേര്‍പെടുത്തി ‘ഹിസ് ഹൈനസ് മഹാരാജാസ് ലോ കോളേജ്’ എന്ന സ്വതന്ത്രസ്ഥാപനമാക്കി മാറ്റുകയും ചെയ്തു. തിരു-കൊച്ചി സംസ്ഥാനം രൂപമെടുത്തപ്പോള്‍ എറണാകുളത്ത് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കാനായി 1949-ല്‍ കോളേജ് എറണാകുളത്തേക്ക് മാറ്റി. 1954-ല്‍ ലോ കോളേജ് വീണ്ടും തിരുവനന്തപുരത്തേക്കു മാറ്റുകയും 1957-ലെ സര്‍വ്വകലാശാലാ നിയമപ്രകാരം ഗവണ്മെന്റിന്റെ കീഴിലാക്കുകയും ചെയ്തു. ബാര്‍ട്ടണ്‍ഹില്‍ ഹൈലാന്‍ഡ് ബംഗ്ളാവിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കോഴ്സുകള്‍ : -
പഞ്ചവത്സര എല്‍.എല്‍.ബി
എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് അഡ്മിഷന് നല്‍കുന്നത്.
വിദ്യാഭ്യാസയോഗ്യത:- പ്രീഡിഗ്രി അല്ലെങ്കില്‍ പ്ളസ് ടു.
ഒരു വര്‍ഷം 80 കുട്ടികള്‍ക്ക് അഡ്മിഷന്
പഠനകാലം:- അഞ്ചു വര്‍ഷം (10 സെമസ്റ്റര്‍)
ത്രിവത്സര എല്‍.എല്‍.ബി
എന്‍ട്രന്‍സ് പരീക്ഷയിലൂടെ അഡ്മിഷന്
വിദ്യാഭ്യാസയോഗ്യത:- ഡിഗ്രി
ഒരു വര്‍ഷം 100 കുട്ടികള്‍ക്ക് അഡ്മിഷന്
പഠനകാലം:- മൂന്നുവര്‍ഷം (6 സെമസ്റ്റര്‍)
എല്‍.എല്‍.എം
പഠനകാലം:- 2 വര്‍ഷം (നാലു സെമസ്റ്റര്‍)
വിദ്യാഭ്യാസ യോഗ്യത - എല്‍ എല്‍ ബി
അഡ്മിഷന് - എന്‍ട്രന്‍സ് പരീക്ഷയിലൂടെ
ഒരു വര്‍ഷം - 20 കുട്ടികള്‍ക്ക് അഡ്മിഷന്
ലോ അക്കാദമി ലോ കോളേജ്, പേരൂര്‍ക്കട
1966 ഒക്ടോബര്‍ 17-ാം തീയതി തിരുവിതാംകൂര്‍ ശാസ്ത്ര സാഹിത്യ ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിയമ വിദ്യാലയമാണ് കേരള ലോ അക്കാദമി. 1967 ഒകോബര്‍ 21 ന് ഇതിന്റെ പ്രവര്‍ത്തനത്തിന് പ്രാരംഭം കുറിച്ചു. ഇന്‍ഡ്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഡല്‍ഹി) പാറ്റേണ്‍ പൂര്‍ണ്ണമായും സ്വീകരിച്ചു കൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. പ്രസിഡന്റും ഡയറക്ടറും സെക്രട്ടറിയുമടങ്ങുന്ന ഭരണസമിതിയാണ് ഈ സ്ഥാപനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ത്രിവത്സര എല്‍.എല്‍.ബി, പഞ്ചവത്സര എല്‍.എല്‍.ബി, ത്രിവത്സര പാര്‍ട് ടൈം എല്‍.എല്‍.ബി എന്നീ കോഴ്സുകള്‍ക്കു പുറമേ നിയമപഠനത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും (എല്‍.എല്‍.എം) ഈ സ്ഥാപനത്തില്‍ നടന്നുവരുന്നു.
കോഴ്സുകള്‍ : -
പഞ്ചവത്സര എല്‍ എല്‍ ബി
വിദ്യാഭ്യാസയോഗ്യത:- പ്രീഡിഗ്രി അല്ലെങ്കില്‍ പ്ളസ് ടു.
പഠനകാലം:- അഞ്ചു വര്‍ഷം (10 സെമസ്റ്റര്‍)
ത്രിവത്സര എല്‍ എല്‍ ബി
വിദ്യാഭ്യാസയോഗ്യത:- ഡിഗ്രി
പഠനകാലം:- മൂന്നുവര്‍ഷം (6 സെമസ്റ്റര്‍)
എല്‍ എല്‍ എം
പഠനകാലം:- 2 വര്‍ഷം (നാലു സെമസ്റ്റര്‍)
വിദ്യാഭ്യാസ യോഗ്യത - എല്‍ എല്‍ ബി
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലോ, കാര്യവട്ടം
കാര്യവട്ടം കാമ്പസ്സിനോടനുബന്ധിച്ചുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലോയില്‍ എല്‍ എല്‍ എം കോഴ്സ് മാത്രമാണ് നിലവിലുള്ളത്. എല്‍.എല്‍.ബി കോഴ്സ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലോയുടെ നിയന്ത്രണത്തിലാണ് ഇവിടത്തെ പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തപ്പെടുന്നത്. ഉന്നതനിലവാരം പുലര്‍ത്തുന്ന ക്ളാസ്സുകളും സെമിനാറുകളും ഗവേഷണവിഭാഗവുമാണ് ഇവിടത്തെ പ്രത്യേകത.
കോഴ്സുകള്‍ : -
എല്‍ എല്‍ എം
പഠനകാലം:- 2 വര്‍ഷം (നാലു സെമസ്റ്റര്‍)
വിദ്യാഭ്യാസ യോഗ്യത - എല്‍ എല്‍ ബി
അഡ്മിഷന് - എന്‍ട്രന്‍സ് പരീക്ഷയിലൂടെ
ഫൈന്‍ ആര്‍ട്സ്
ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, തിരുവനന്തപുരം
സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ തിരുവനന്തപുരത്ത് ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ഹാന്‍ഡിക്രാഫ്റ്റ് വിഭാഗം, ഫൈന്‍ ആര്‍ട്സ് വിഭാഗം എന്നിങ്ങനെ രണ്ടായി ഇവിടെ കോഴ്സുകള്‍ തിരിച്ചിരിക്കുന്നു. ദന്തശില്പം, ദാരുശില്പം, ഇന്‍ലേ വര്‍ക്ക്, ലോഹശില്പനിര്മ്മാണം, ചൂരല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവ ഹാന്‍ഡിക്രാഫ്റ്റ് വിഭാഗത്തില്‍പ്പെടുന്നു. ചിത്രമെഴുത്ത്, ഡിസൈനിംഗ്, ക്ളേ മോഡലിംഗ്, മറ്റു ലളിതകലകള്‍ തുടങ്ങിയവ ഫൈന്‍ ആര്ട്സില്പ്പെടുന്നു. 1958-59 കാലഘട്ടത്തിലാണ് കോളേജ് എന്ന പദവിയിലേക്ക് ഈ സ്ഥാപനം ഉയര്‍ന്നത്.
കോഴ്സുകള്‍ : -
ബിഎഫ്എ (പെയിന്റിംഗ്,സ്കള്‍പ്ച്ചര്‍ & അപ്ളൈഡ് ആര്‍ട്ട്)
എംഎഫ്എ സ്കള്‍പ്ച്ചര്‍
ഫോണ്‍: 0471-2322028
ഇ മെയില്‍: cfakerala@yahoo.com
സ്വാതി തിരുനാള്‍ സംഗീത കോളേജ്
പ്രൊഫ. ആര് ശ്രീനിവാസന്റെ നേതൃത്വത്തില്‍ 1939-ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച മ്യൂസിക് അക്കാദമി സ്വാതിതിരുനാള്‍ മഹാരാജാവിന്റെ സ്മരണ നിലനിര്‍ത്തുന്നു. വഴുതയ്ക്കാടാണ് ശ്രീ സ്വാതി തിരുനാള്‍ കോളേജ് ഓഫ് മ്യൂസിക് നിലകൊള്ളുന്നത്. സര് ടി.മാധവറാവുവിന്റെ കാലത്ത് കരമന പെണ്‍പ്പള്ളിക്കൂടത്തില്‍ നാട്ടുരാഗവും സ്വാതിതിരുനാള്‍ പാട്ടുകളും പഠിപ്പിക്കുന്നതിനായി ഹരിഹരഭാഗവതരെ നിയമിച്ചു. കരമന സ്കൂളില്‍ പ്രാരംഭം കുറിച്ച സംഗീതപരിശീലനകേന്ദ്രം വികസിതരൂപമാര്ന്നതാണ് ഇപ്പോഴത്തെ സ്വാതിതിരുനാള്‍ മ്യൂസിക് കോളേജ്. മുത്തയ്യാഭാഗവതരായിരുന്നു സംഗീതകോളേജിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയുടെയും രാജകുടുംബാംഗങ്ങളുടെയും കൂട്ടായ യജ്ഞവും സഹകരണവും കൊണ്ടാണ് സ്വാതിതിരുനാള്‍ മ്യൂസിക് കോളേജ് സ്ഥാപിതമായത്.
കോഴ്സുകള്‍ : -
ബിപിഎ- വോക്കല്‍, ഇന്‍സ്ട്രുമെന്റല്‍ (വയലിന്, വീണ, മൃദംഗം), ഡാന്‍സ്
എംപിഎ- മ്യൂസിക് (വോക്കല്‍, വയലിന്, വീണ, മൃദംഗം), ഡാന്‍സ്
ഫോണ്‍: 04712323027
ഗവ. കാര്‍ഷിക കോളേജ്, വെള്ളായണി
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ നിന്നകന്ന് പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ വെള്ളായണിക്കായലിന്റെ തെക്കേക്കരയിലെ വിശാലതയില്‍ നിലകൊള്ളുന്ന കാര്‍ഷിക കോളേജ് കോംപ്ളക്സ് ഒരു കാലത്ത് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായിരുന്നു. 1955 ആഗസ്റ്റില്‍ വെള്ളായണിയില്‍ നിലവില്‍ വന്ന കേരളകാര്‍ഷിക കോളേജിനോട് ചേര്‍ന്ന് 243 ഏക്കര്‍ കൃഷിത്തോട്ടമാണുള്ളത്. വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനും വിത്തുത്പാദനത്തിനും മറ്റുമായി വിവിധയിനം കാര്‍ഷിക വിളകള്‍ ശാസ്ത്രീയമായ രീതിയില്‍ ഇവിടെ കൃഷിചെയ്ത് പോരുന്നു. ഗവണ്മെന്റിന്റെ കാര്‍ഷികവകുപ്പുമായി സഹകരിച്ച് പുതിയയിനം കൃഷിരീതികള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കാര്‍ഷിക കോളേജ് വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
1957-ല്‍ നിലവില്‍ വന്ന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ഇപ്പോള്‍ നിരവധി എഞ്ചിനീയറിംഗ് കോളേജുകളും പോളിടെക്നിക്കുകളും ടെക്നിക്കല്‍-കൊമേഴ്സ്യല്‍ സ്കൂളുകളുമുണ്ട്. 6000 ജീവനക്കാരുള്ള ഈ വകുപ്പിന്റെ മേധാവി ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറാണ്. 6 ജോയിന്റ് ഡയറക്ടര്‍മാരും നിരവധി ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഭരണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് ഈ വകുപ്പ് നല്കിക്കൊണ്ടിരുന്ന സംഭാവനകള്‍ മികവുറ്റവയാണ്. സെക്രട്ടറിയേറ്റിലെ ഹയര്‍ എഡ്യുക്കേഷന്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസ് വടക്കേകോട്ടയ്ക്കകത്തു സ്ഥിതിചെയ്യുന്നു.
നഗരത്തില്‍ ഒരു ഹൈടെക് സെന്റര്‍ സ്ഥാപിക്കുന്നതിനായി പാളയത്തുള്ള സാഫല്യം ഷോപ്പിംഗ് കോംപ്ളക്സില്‍ 3450 ച.അടി സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിന് നഗരസഭ ഏറ്റെടുത്തു. ഇതില്‍ 2739 ച.അടി സ്ഥലം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം ജനസേവനകേന്ദ്രം (ഫ്രണ്ട്സ്) നടത്തുന്നതിനായി വിട്ടുകൊടുത്തിട്ടുണ്ട്. ബാക്കിയുള്ള 711 ച.അടി സ്ഥലത്താണ് നഗരവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് സൌകര്യം ലഭ്യമാക്കുന്നതിന് ഇന്റര്‍നെറ്റ് കഫേ ആരംഭിച്ചിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ 1998-99 ല്‍ ആരംഭിച്ച ഒരു സ്ഥാപനമാണ് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍. ഇവിടെ പഠിപ്പിക്കലും പരീക്ഷ നടത്തിപ്പും ആദ്യകാലം മുതല്ക്കേ നിര്‍വ്വഹിച്ചു വരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇ.ആര്. & ഡി.സി.ഐ (ഇപ്പോള്‍ സി-ഡാക്) എന്ന സ്ഥാപനമാണ്. കൂടാതെ നഗരസഭയുടെ തന്നെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്നറ ശ്രീധര്‍ മെമ്മോറിയല്‍ സ്കൂള്‍, കൊഞ്ചിറവിള ഗവ. യു.പി.സ്കൂള്‍, സമദര്‍ശിനി ഗ്രന്ഥശാല & സാംസ്കാരിക കേന്ദ്രം, ആശാന് സ്മാരക ഗ്രന്ഥശാല, ചാക്ക വൈ.എം.എ ലൈബ്രറി എന്നിവിടങ്ങളില്‍ ആവശ്യമായ അംഗീകാരത്തോടെ കമ്പ്യൂട്ടര്‍ ക്ളാസ്സുകള്‍ നടത്തി വരുന്നു. നാമമാത്രമായ ഫീസ് വാങ്ങിക്കൊണ്ടാണ് ഈ ക്ളാസ്സുകള്‍ നടത്തി വരുന്നത്. ആറ്റിപ്രയിലേയും, തിരുവല്ലത്തേയും സോണല്‍ ആഫീസുകള്‍ കേന്ദ്രീകരിച്ച് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ സെന്ററുകള്‍ നഗരസഭ ആരംഭിച്ചിട്ടുണ്ട്.
തൈയ്ക്കാടാണ് പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലത്താണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. 2003 ല്‍ ഇവിടത്തെ പ്രധാന കോഴ്സുകളും ട്രെയിനിംഗുമെല്ലാം തൃശൂരിലേക്ക് മാറ്റുകയുണ്ടായി. നിലവില്‍ വ്യത്യസ്ത ട്രെയിനിംഗ് പിരീഡുകളുള്ള ചുരുങ്ങിയ ചില ട്രെയിനിംഗുകള്‍ ഇപ്പോഴും ഇവിടെ നടത്തി വരുന്നു. അതോടൊപ്പം ഡിപ്പാര്‍ട്ട്മെന്റിലുള്ള ഇന്‍സര്‍വ്വീസ് കോഴ്സുകളും, എക്സൈസ് കോഴ്സുകളും നടത്തുന്നുണ്ട്. കൂടാതെ ഐ.എം.ജി ചില കോഴ്സുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടുതലും പ്രാക്ടിക്കല്‍ കോഴ്സുകളാണ് നടത്തുന്നത്. പുരുഷന്മാര്ക്കൊപ്പം വനിതകള്‍ക്കും ട്രെയിനിംഗ് നല്‍കുന്നുണ്ട്. കേരള പോലീസിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പോലീസ് ട്രെയിനിംഗ് കോളേജിന്റെ പ്രിന്‍സിപ്പല്‍ പദവി വഹിക്കുന്നത് ഡയറക്ടര്‍ തന്നെയാണ്.
ലക്ഷ്മീഭായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ റാണി ലക്ഷ്മീ ബായിയുടെ പേരില്‍ ഭാരത സര്‍ക്കാരിന്റെ മനുഷ്യവിഭവ വികസന മന്ത്രാല യത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാര്യവട്ടത്ത് സ്ഥാപിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ കോളേജാണ് ലക്ഷ്മീബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍. ഗ്വാളിയാറിലുള്ള ലക്ഷ്മീബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്റെ തനിപ്പകര്‍പ്പായിട്ടാണ് അനന്തപുരിയിലെ ഈ കായിക വിദ്യാലയം നിലകൊള്ളുന്നത്. കായിക വിദ്യാഭ്യാസരംഗത്തിന്റെ ഉയര്‍ച്ചയ്ക്കായി ഏറ്റവും മികച്ച സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 15 കി.മീ മാറി ദേശീയപാതയ്ക്ക് അരികിലായി കാര്യവട്ടം കാമ്പസ്സിനു വടക്കുഭാഗത്തായി ലക്ഷ്മീബായി നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സ്ഥിതി ചെയ്യുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷന്റെ ബിരുദ കോഴ്സുകള്‍ (3 വര്‍ഷം), ബിരുദാനന്തബിരുദ കോഴ്സുകള്‍ (2 വര്‍ഷം), ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ്സ് മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ (1 വര്‍ഷം) എന്നിവയാണ് ഈ കോളേജിലെ പ്രധാന കോഴ്സുകള്‍. ( link to :www.lncpe.gov.in)
കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍, തൈയ്ക്കാട്
ഇംഗ്ളീഷ്, മലയാളം, സോഷ്യല്‍ സയന്‍സ്, ജ്യോഗ്രഫി, നാച്വറല്‍ സയന്‍സ്, തമിഴ്, ഫിസിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഹിന്ദി, സംസ്കൃതം എന്നീ വിഷയങ്ങളില്‍ ബി എഡ്, എഡ്യൂക്കേഷന്‍ എംഎഡ് തുടങ്ങിയവയാണ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ നടത്തപ്പെടുന്ന പ്രധാന കോഴ്സുകള്‍. തൈയ്ക്കാടാണ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ സ്ഥിതി ചെയ്യുന്നത്.
ഫോണ്‍: 0471-2323964
മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളേജ്
1956-ല്‍ സ്ഥാപിതമായ മാര്‍ തിയോഫിലസ് ട്രെയിനിംഗ് കോളേജില്‍ നടത്തപ്പെടുന്ന പ്രധാന കോഴ്സുകള്‍ ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍സയന്‍സ്, സോഷ്യല്‍സയന്‍സ്, മലയാളം എന്നീ വിഷയങ്ങളിലുള്ള ബി എഡ്, എംഎഡ് തുടങ്ങിയവയാണ്.
ഫോണ്‍: 0471-2530074, 0471-2533518
ബി എന്‍ വി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍,തിരുവല്ലം
2005-ല്‍ സ്ഥാപിതമായ ബി എന്‍ വി കോളേജില്‍ ഇംഗ്ളീഷ്, മലയാളം, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ബി എഡ് കോഴ്സുകളാണുള്ളത്.
ഫോണ്‍: 0471-2382063
ക്രൈസ്റ്റ് നഗര്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍, ചാവറപുരം, തിരുവല്ലം
2005-ല്‍ സ്ഥാപിതമായ ക്രൈസ്റ്റ് നഗര്‍ കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ബി എഡ് കോഴ്സുകളാണുള്ളത്.
ഫോണ്‍: 0471-2380413, 0471-2380216
എം എ ഇ റ്റി ട്രെയിനിംഗ് കോളേജ്, നെട്ടയം
2005-ല്‍ സ്ഥാപിതമായ എം എ ഇ റ്റി കോളേജില്‍ ഇംഗ്ളീഷ്, മാത്തമാറ്റിക്സ്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ബി എഡ് കോഴ്സുകളാണുള്ളത്.
ഫോണ്‍: 0471-2364443
അവസാനം പരിഷ്കരിച്ചത് : 6/17/2020
ടൂറിസം ഡിപ്പാർട്ട്മെന്റിനെ കുറിച്ചുള്ള വിശദ വിവരങ്...
ഗതാഗത സൗകര്യങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ
തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങ...
ചിത്ര -ശില്പകല രംഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ