വനവും വന്യജീവികളും എന്നും മനുഷ്യനെ വിസ്മയിപ്പിക്കുന്നവയാണ്. ഈ വിസ്മയത്തിനപ്പുറം വനത്തെക്കുറിച്ചും വന്യജീവികളെക്കുറിച്ചും ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങളുണ്ട്.
വനം, വന്യജീവി, വനം മാനേജ്മെന്‍റ്, വനവിഭവങ്ങളുടെ ഉപയോഗം എന്നിങ്ങനെ നാലായി വനപഠനത്തെ തരംതിരിക്കാം. ഈ മേഖലകളിലെല്ലാം വിദഗ്ധ കോഴ്സുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ട്. ഓരോ മേഖലയിലും സ്പെഷലൈസേഷനുകള്‍ക്കും സാധ്യത ഏറെയാണ്. മികച്ച കരിയര്‍ എന്നതിനേക്കാള്‍ ഉപരി താല്‍പര്യമാണ് വനം, വന്യജീവി പഠനത്തില്‍ സുപ്രധാനം.
ഡറാഡൂണിലെ വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഭോപാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ് എന്നിവയാണ് വനം-വന്യജീവി പഠനത്തില്‍ ഉന്നത കോഴ്സുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍. ഇതില്‍ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വകലാശാലാ പദവിയുള്ള സ്ഥാപനവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ് ഐ.ഐ.എമ്മുകള്‍ക്ക് തുല്യമായ സ്ഥാപനവുമാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ്
1982ല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച സ്വയംഭരണ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്‍റ് (ഐ.ഐ.എഫ്.എം). ഫോറസ്ട്രി മാനേജ്മെന്‍റില്‍ രണ്ടു വര്‍ഷത്തെ പി.ജി ഡിപ്ളോമ കോഴ്സാണ് ഐ.ഐ.എഫ്.എം നടത്തുന്ന പ്രധാന കോഴ്സുകളില്‍ ഒന്ന്.
യോഗ്യത: 10+2+3 രീതിയില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്ന് ബിരുദം. പ്രവേശം ആഗ്രഹിക്കുന്നവര്‍ ഐ.ഐ.എമ്മുകള്‍ നടത്തുന്ന ‘കാറ്റ്’ പരീക്ഷക്ക് ഹാജരായിരിക്കണം.എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുക.
ഫെലോ പ്രോഗ്രാം: ഫോറസ്റ്റ് മാനേജ്മെന്‍റില്‍ ഫെലോ പ്രോഗ്രാമാണ് ഐ.ഐ.എഫ്.എമ്മില്‍ ലഭ്യമാക്കുന്ന മറ്റൊരു പ്രധാന കോഴ്സ്. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് അപേക്ഷ ക്ഷണിക്കുക.
എം.ഫില്‍ (നാച്വറല്‍ റിസോഴ്സസ് മാനേജ്മെന്‍റ്): ഗുജറാത്തിലെ സൗരാഷ്ട്ര സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് നാച്വറല്‍ റിസോഴ്സസ് മാനേജ്മെന്‍റില്‍ എം.എഫില്‍ കോഴ്സും ഐ.ഐ.എഫ്.എമ്മില്‍ നടത്തുന്നുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോറവും www.iifm.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
ഫോറസ്റ്റ് റിസര്‍ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
കല്‍പിത സര്‍വകലാശാലയുടെ പദവിയുള്ള സ്ഥാപനമാണ് ഡറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ആര്‍.ഐ). ഇവിടെ വിവിധ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ നടത്തുന്നുണ്ട്. സാധാരണ മാര്‍ച്ചിലാണ് പ്രവേശത്തിന് അപേക്ഷ ക്ഷണിക്കുക. കേരളത്തില്‍ തിരുവനന്തപുരത്തും തൃശൂരും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
1. എം.എസ്സി ഫോറസ്ട്രി:
ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നിവ ഒരു വിഷയമായി സയന്‍സ് ബിരുദം അല്ളെങ്കില്‍ അഗ്രികള്‍ചറിലോ ഫോറസ്ട്രിയിലോ ബിരുദം.
2. എം.എസ്സി വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി:
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രിയില്‍ ബിരുദം അല്ളെങ്കില്‍ ഫോറസ്ട്രിയില്‍ ബി.എസ്സി ബിരുദം.
3. എം.എസ്സി എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റ്:
ബേസിക് അല്ളെങ്കില്‍ അപൈ്ളഡ് സയന്‍സസില്‍ ബിരുദം അല്ളെങ്കില്‍ ഫോറസ്ട്രി, അഗ്രികള്‍ചര്‍ എന്നിവയില്‍ ബിരുദം അല്ളെങ്കില്‍ എന്‍വയണ്‍മെന്‍റ് സയന്‍സില്‍ ബി.ടെക്.
4. എം.എസ്സി സെല്ലുലോസ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി: 20 സീറ്റ്.
കെമിസ്ട്രി വിഷയമായി സയന്‍സില്‍ ബിരുദം അല്ളെങ്കില്‍ കെമിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ അല്ളെങ്കില്‍ ബി.ടെക്.
വിശദവിവരങ്ങള്‍ക്ക് www.fri.icfre.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറസ്ട്രി റിസര്‍ച് ആന്‍ഡ് എജുക്കേഷന്‍െറ (ഐ.സി.എഫ്.ആര്‍.ഇ) കീഴില്‍ ഡറാഡൂണിലാണ് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ള്യ. ഐ.ഐ) പ്രവര്‍ത്തിക്കുന്നത്. വൈല്‍ഡ്ലൈഫ് സയന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സാണ് ഇവിടെ പ്രധാനമായി നടത്തുന്നത്. ബയോളജി പ്രധാന വിഷയമായി ചുരുങ്ങിയത് 55 ശതമാനം മാര്‍ക്കോടെ ബിരുദമാണ് യോഗ്യത. വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, അഗ്രികള്‍ചര്‍, എന്‍വയണ്‍മെന്‍റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് www.wii.gov.in, http://envfor.nic.in/ തുടങ്ങിയ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
കേരള കാര്‍ഷിക സര്‍വകലാശാല, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി, കുവെമ്പു യൂനിവേഴ്സിറ്റി കര്‍ണാടക, ഉത്തര്‍പ്രദേശിലെ സാം ഹിഗ്ഗിന്‍ബോതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ചര്‍ ടെക്നോളജി ആന്‍ഡ് സയന്‍സ് എന്നിവിടങ്ങളില്‍ വൈല്‍ഡ്ലൈഫ് സയന്‍സില്‍ എം.എസ്സി കോഴ്സുകള്‍ ലഭ്യമാണ്. ഗുവാഹതി യൂനിവേഴ്സിറ്റി വൈല്‍ഡ്ലൈഫ് സയന്‍സില്‍ പി.ജി ഡിപ്ളോമ കോഴ്സും നടത്തുന്നു.
കേരളത്തില്‍ കാര്‍ഷിക സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും ഉള്‍പ്പെടെ 30ഓളം സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഫോറസ്ട്രിയില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ലഭ്യമാക്കുന്നുണ്ട്.
ഇംഫാലിലെ സെന്‍ട്രല്‍ അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി, കോയമ്പത്തൂരിലെ ഫോറസ്റ്റ് കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തമിഴ്നാട് അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി, ബംഗളൂരുവിലെ യൂനിവേഴ്സിറ്റി ഓഫ് അഗ്രികള്‍ചറല്‍ സയന്‍സസ് എന്നിവിടങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ തലത്തില്‍ ഫോറസ്ട്രി കോഴ്സുകള്‍ ലഭ്യമാണ്.
അവസാനം പരിഷ്കരിച്ചത് : 5/4/2020
ലോകചരിത്രത്തിലെയും ഇന്ത്യചരിത്രത്തിലെയും പ്രധാനതീയ...
ശിശുക്കളെ ചൂഷണം ചെയ്യലിനെ പറ്റിയുള്ള പഠനം
എന്‍ജിനീയറിങ് പഠനം പഴയ ചോദ്യങ്ങള്‍, പുതിയ ഉത്തരങ്ങ...
കഥാപാത്രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കമ്പ്യൂട്ടറിന...