സംസ്ഥാനത്തെ സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളിലും മറ്റും 2016-17 വര്‍ഷത്തെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശത്തിന് സമയമായി. ഇതുസംബന്ധിച്ച് ഒൗദ്യോഗിക വിജ്ഞാപനം താമസിയാതെ ഉണ്ടാവും. 10 കഴിഞ്ഞ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് എന്‍ജിനീയറിങ് പഠനത്തിന് വഴിയൊരുക്കുന്ന പാഠ്യപദ്ധതിയാണിത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടെക്നീഷ്യന്മാരായും ജൂനിയര്‍ എന്‍ജിനീയറായും മറ്റും തൊഴില്‍ ലഭിക്കും. ആറ് സെമസ്റ്ററുകളായാണ് കോഴ്സ് നടത്തുന്നത്. എന്‍ജിനീയറിങ് ഡിപ്ളോമക്കാര്‍ക്ക് ലാറ്ററല്‍ എന്‍ജിനീയറിങ് ബി.ടെക് കോഴ്സിന് ചേരാം. എന്‍ജിനീയറിങ് എന്‍ട്രന്‍സ് എഴുതി ബി.ടെക് പ്രവേശം നടത്താം.
സാങ്കേതിക വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശം ജില്ലാ അടിസ്ഥാനത്തിലായിരിക്കും. വിവിധ ജില്ലകളിലേക്ക് ഒറ്റ അപേക്ഷ മതി. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഗവണ്മെന്റ്/എയ്ഡഡ് പോളിടെക്നിക്കുകളിലെ റെഗുലര്‍ സീറ്റുകള്‍ക്കും സ്വാശ്രയ സ്ഥാപനത്തിലെ ഗവണ്മെന്റ് സീറ്റുകള്‍ക്കും ശ്രവണ വൈകല്യമുള്ളവര്‍ക്കായുള്ള പ്രത്യേക ബാച്ചിലേക്കും പരിഗണന ലഭിക്കും. എന്നാല്‍, മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശത്തിന് അതത് പോളിടെക്നിക് കോളജില്‍ പ്രത്യേകം അപേക്ഷ നല്‍കണം. എന്‍.സി.സി, സ്പോര്‍ട്സ് ക്വോട്ട സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്. ഒൗദ്യോഗിക വിജ്ഞാപന പ്രകാരം പ്രസിദ്ധപ്പെടുത്തുന്ന പ്രോസ്പെക്ടസിലെ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്.
ഡിപ്ളോമ കോഴ്സുകളെ എന്‍ജിനീയറിങ്/ടെക്നോളജി, കമേഴ്സ്യല്‍ പ്രാക്ടീസ്/മാനേജ്മെന്റ് ഡിപ്ളോമ എന്നിങ്ങനെ രണ്ടു സ്ട്രീമുകളായി വിഭജിച്ചിട്ടുണ്ട്. സീറ്റുകളെയും തരംതിരിച്ചിട്ടുണ്ട്. സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക് കോളജുകളിലെ മെറിറ്റ് സീറ്റുകള്‍, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ ഗവണ്മെന്റ് മെറിറ്റ് സീറ്റുകള്‍, എയ്ഡഡ്/സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകള്‍ എന്നിങ്ങനെയാണത്.
സാമുദായിക സംവരണത്തിനു പുറമെ ശാരീരിക വൈകല്യമുള്ളവര്‍ക്കും ടി.എച്ച്.എസ്.എല്‍.സി, ഐ.ടി.ഐ/ കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ യോഗ്യതയുള്ളവര്‍ക്കും സീറ്റുകളില്‍ അഡ്മിഷനായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംവരണാനുകൂല്യമുള്ള മറ്റു വിഭാഗങ്ങളുടെ വിവരങ്ങള്‍ പ്രോസ്പെക്ടസിലുണ്ടാവും.
ജില്ലയിലെ ഓപണ്‍ മെറിറ്റില്‍ 60 ശതമാനം സീറ്റുകളിലും എസ്.ഇ.ബി.സി/പട്ടികജാതി/വര്‍ഗം എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് സംവരണ ചട്ടങ്ങള്‍ പാലിച്ച് 40 ശതമാനം സീറ്റുകളിലും പ്രവേശം നല്‍കും.
എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി/തുല്യപരീക്ഷ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയവര്‍ക്ക് പോളിടെക്നിക് കോളജ് പ്രവേശത്തിന് അര്‍ഹതയുണ്ട്. ഗണിതം, ഇംഗ്ളീഷ്, സയന്‍സ് വിഷയങ്ങളോടെ യോഗ്യതാ പരീക്ഷ വിജയിച്ചവര്‍ക്ക് എന്‍ജിനീയറിങ്/ടെക്നോളജി, കമേഴ്സ്യല്‍ പ്രാക്ടീസ്/മാനേജ്മെന്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ഗണിതം, ഇംഗ്ളീഷ് വിഷയങ്ങളോടെ യോഗ്യതാ പരീക്ഷ പാസായവര്‍ക്ക് കമേഴ്സ്യല്‍ പ്രാക്ടീസ്/മാനേജ്മെന്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് മാത്രമേ പരിഗണനയുള്ളൂ. യോഗ്യതാ പരീക്ഷ രണ്ടിലധികം പ്രാവശ്യം എഴുതി വിജയിച്ചവരെ പ്രവേശത്തിന് പരിഗണിക്കുന്നതല്ല. സേ പരീക്ഷ, ബെറ്റര്‍മെന്റ് എന്നിവയെ ചാന്‍സായി പരിഗണിക്കില്ല. CBSE/ICSE അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാര്‍ക്ക്/ഗ്രേഡിന് പകരം സയന്‍സിന്‍െറ മാര്‍ക്ക്/ഗ്രേഡായിരിക്കും പരിഗണിക്കപ്പെടുക.
പോളിടെക്നിക് കോളജ് പ്രവേശം സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റിലാവും ലഭ്യമാവുക. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇതേ വെബ്സൈറ്റിലേക്ക് യഥാസമയം നടത്താവുന്നതാണ്. അപേക്ഷകര്‍ വിവിധ സ്ഥാപനങ്ങള്‍/പ്രോഗ്രാമുകളിലേക്കുള്ള ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. ഓരോ ജില്ലയിലുമുള്ള പരമാവധി പ്രോഗ്രാമുകളിലേക്കും ഓപ്ഷന് നല്കാന് സാധിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചതിനുശേഷം ലഭിക്കുന്ന അപേക്ഷാഫോറം അപേക്ഷകന്‍െറയും രക്ഷിതാവിന്‍െറയും ഒപ്പോടുകൂടി ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ഓഫിസില്‍ നിശ്ചിത ഫീസോടുകൂടി അവസാന തീയതിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. സാമ്പത്തികമായി പിന്നാക്കംനില്ക്കുന്നവര്ക്ക് ട്യൂഷന് വേവര്‍ പദ്ധതിപ്രകാരം സംവരണം ലഭിക്കും.
എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയുടെ ഗ്രേഡിങ്ങിനെ അടിസ്ഥാനമാക്കിയാണ് അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്. വിശദയമായ തെരഞ്ഞെടുപ്പ് രീതി പ്രോസ്പെക്ടസിലുണ്ടാവും. വിവിധ ജില്ലകളിലേക്കുള്ള പ്രവേശ റാങ്ക്ലിസ്റ്റ് തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പോളിടെക്നിക് കോളജ് പ്രവേശത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ്, അപേക്ഷകര്‍ സമര്‍പ്പിച്ച ഓപ്ഷന്/റീ ഓപ്ഷനുകളെ അടിസ്ഥാനമാക്കി ഏകജാലക സംവിധാനത്തില്‍ നടത്തുന്നതായിരിക്കും. സീറ്റ് അലോട്മെന്റ് ജില്ലാ അടിസ്ഥാനത്തിലാണ്. അപേക്ഷകര്‍ പ്രവേശം ആഗ്രഹിക്കുന്ന കോഴ്സ്/കോളജുകളിലേക്ക് മാത്രം ഓപ്ഷനുകള്‍ നല്കാന് ശ്രദ്ധിക്കണം. അലോട്മെന്റ് ലഭിച്ചതിനുശേഷം നിശ്ചിത തീയതികളില്‍ പ്രവേശം നേടിയിരിക്കണം. അലോട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റിനുശേഷം സീറ്റുകള്‍ ഒഴിവുവരുന്ന സാഹചര്യത്തില്‍ നോഡല്‍ പോളിടെക്നിക് കോളജുകളില്‍ നടക്കുന്ന കൗണ്‍സലിങ് ബ്രാഞ്ചു മാറ്റം/സ്ഥാപന മാറ്റം ലഭിക്കുന്നതിന് കൗണ്‍സലിങ്ങില്‍ പങ്കെടുക്കേണ്ടതാണ്. കൗണ്‍സലിങ് സമയത്തും അപേക്ഷകര്‍ക്ക് റീ ഓപ്ഷന് നല്കാന് സാധിക്കും.
സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലെ സെമസ്റ്റര്‍ ട്യൂഷന് ഫീസ് കഴിഞ്ഞ വര്‍ഷംവരെ 750 രൂപയാണ്. എന്നാല്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ ഗവണ്മെന്റ് സീറ്റുകളിലെ വാര്‍ഷിക ട്യൂഷന് ഫീസ് 22,500 രൂപയാണ്. വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷം രൂപയില്‍ കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ട്യൂഷന് ഫീ വേവര്‍ പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് ഫീസ് ഇളവ് ലഭിക്കും.
ജില്ലാതല ഗവണ്മെന്റ്/എയ്ഡഡ് പോളിടെക്നിക് കോളജുകളും ലഭ്യമായ ബ്രാഞ്ചുകളും സീറ്റുകളും ചുവടെ:
സെന്‍ട്രല്‍ പോളിടെക്നിക് കോളജ്, വട്ടിയൂര്‍കാവ് -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം. ആകെ 360 സീറ്റുകള്‍.
വിമന്‍സ് പോളിടെക്നിക് കോളജ് കൈമനം -ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്സ്ട്രുമെന്േറഷന് കമേഴ്സ്യല്‍ പ്രാക്ടീസ് -60 സീറ്റുകള്‍ വീതം. ബധിര വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ 15 സീറ്റുകള്‍ ലഭിക്കും. ആകെ 255 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, നെയ്യാറ്റിന്‍കര -ഇലക്ട്രോണിക്സ്, ഇന്സ്ട്രുമെന്േറഷന് (50 സീറ്റുകള്‍ വീതം), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ബിസിനസ് മാനേജ്മെന്റ് (50 സീറ്റ്) ആകെ 270 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ് നെടുമങ്ങാട് -കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, ആറ്റിങ്ങല്‍ -മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം. ആകെ 240 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, പുനലൂര്‍ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം. ആകെ 180 സീറ്റുകള്‍. ശ്രീനാരായണ പോളിടെക്നിക് കോളജ്, കൊട്ടിയം -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം. ആകെ -240 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, ഏഴുകോണ് -മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍സ്, കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍.
ഗവ. പോളിടെക്നിക് കോളജ്, വെണ്ണിക്കുളം -സിവില്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബെല്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 240 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, അടൂര്‍ -മെക്കാനിക്കല്‍, ആര്‍ക്കിടെക്ചര്‍, പോളിമര്‍ ടെക്നോളജി 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. എന്‍.എസ്.എസ് പോളിടെക്നിക് കോളജ് പന്തളം -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 300 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, വെള്ളച്ചിറ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം. ആകെ 180 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ് ചേര്‍ത്തല. കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഇന്സ്ട്രുമെന്േറഷന്, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. കാര്‍മല്‍ പോളിടെക്നിക് കോളജ്, ആലപ്പുഴ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, കായകുളം -ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമേഴ്സ്യല്‍ പ്രാകടീസ് 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ് നാട്ടകം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, പോളിമര്‍ ടെക്നോളജി, കമേഴ്സ്യല്‍ പ്രാക്ടീസ് -60 സീറ്റുകള്‍ വീതം, ആകെ 360 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, പാല -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്സ്ട്രുമെന്േറഷന്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് -60 സീറ്റുകള്‍ വീതം, ആകെ 240 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കടുത്തുരുത്തി -ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് -60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, മുട്ടം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് -60 സീറ്റുകള്‍ വീതം, ആകെ 300 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, വണ്ടിപ്പെരിയാര്‍, കുമളി -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ബിസിനസ് മാനേജ്മെന്റ് (40), ആകെ 160 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, നെടുങ്കണ്ടം - ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് - 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, പുരപ്പുഴ - കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - 60 സീറ്റുകള്‍ വീതം, ആകെ 120 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കളമശ്ശേരി -സിവില്‍ (40 സീറ്റ്), മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ (50 സീറ്റുകള്‍ വീതം), കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ 60 സീറ്റുകള്‍ വീതം, ആകെ 360 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, എറണാകുളം -ആര്കിടെക്ചര് (30), ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60) സീറ്റു വിതം, കമേഴ്ഷ്യല്‍ പ്രാക്ടീസ് (50), ആകെ 200 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കോതമംഗലം -സിവില്‍ (30), മെക്കാനിക്കല്‍ (50), ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 200 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, പെരുമ്പാവൂര്‍ -മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 180 സീറ്റുകള്‍.
മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 300 സീറ്റുകള്‍. ശ്രീരാമ ഗവണ്മെന്റ് പോളിടെക്നിക് കോളജ്, തൃപ്രയാര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 300 സീറ്റുകള്‍. ത്യാഗരാജാര്‍ പോളിടെക്നിക് കോളജ്, അളഗപ്പനഗര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, 70 സീറ്റുകള്‍ വീതം, ആകെ 210 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കൊരട്ടി -ഇന്സ്ട്രുമെന്േറഷന്, ടെക്സ്റ്റൈല്‍ ടെക്നോളജി, പോളിമര്‍ ടെക്നോളജി 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കുന്ദംകുളം -ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍, വിമന്‍സ് പോളിടെക്നിക് കോളജ്, തൃശൂര്‍ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമേഴ്സ്യല്‍ പ്രാക്ടീസ് 60 സീറ്റുകള്‍ വിതം, ആകെ 180 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, ചേലക്കര -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ്, സിവില്‍, മെക്കാനിക്കല്‍ 60 സീറ്റുകള്‍ വീതം, ആകെ 300 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, പാലക്കാട് -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഇന്സ്ട്രുമെന്േറഷന്, ഇലക്ട്രിക്കല്‍ 90 സീറ്റുകള്‍ വീതം, ആകെ 360 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി, ഷൊര്‍ണൂര്‍ -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), പ്രിന്റിങ് ടെക്നോളജി (70 സീറ്റുകള്‍). ആകെ 190 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, പെരിന്തല്‍മണ്ണ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് (60 സീറ്റുകള്‍ വീതം), ആകെ 240 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, തിരൂരങ്ങാടി -ഇലക്ട്രോണിക്സ്, ഇലക്¤്രടാണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്ജിനീറിങ് (60 സീറ്റുകള്‍ വീതം), ആകെ 180 സീറ്റുകള്‍, എസ്.എസ്.എം പോളിടെക്നിക് കോളജ്, തിരൂര്‍ -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ (60 സീറ്റുകള്‍ വീതം), ആകെ 360 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, കോട്ടക്കല്‍ -ഇലക്ട്രോണിക്സ്, ഇന്സ്ട്രുമെന്േറഷന്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ (60 സീറ്റുകള്‍ വീതം), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് (40) സീറ്റുകള്‍, ആകെ 220 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കോഴിക്കോട് -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കെമിക്കല്‍, കമ്പ്യൂട്ടര്‍ എന്ജിനീറിങ്, ടൂള്‍ ആന്‍ഡ് ഡൈ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വീതം), ആകെ 360 സീറ്റുകള്‍. വിമന്‍സ് പോളിടെക്നിക് കോളജ്, കോഴിക്കോട് -ഇലക്ട്രോണിക്സ് (60), കമേഴ്സ്യല്‍ പ്രാക്ടീസ് (50), ആകെ 110 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കണ്ണൂര്‍ - സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍ ടെക്നോളജി (60 സീറ്റുകള്‍ വീതം), വുഡ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി (40), ആകെ 340 സീറ്റുകള്‍. ഗവണ്മെന്റ് പോളിടെക്നിക് കോളജ്, മട്ടന്നൂര്‍ -മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇന്സ്ട്രുമെന്േറഷന് (60 സീറ്റുകള്‍ വീതം), ആകെ 180 സീറ്റുകള്‍, റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളജ്, പയ്യന്നൂര്‍ -ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്സ്ട്രുമെന്േറഷന്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വിതം), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് (50), ആകെ 230 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, മീനങ്ങാടി -സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് (60 സീറ്റുകള്‍ വീതം), ആകെ 240 സീറ്റുകള്‍ -ഗവണ്മെന്റ് പോളിടെക്നിക് കോളജ്, മേപ്പാടി -ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എന്‍ജിനീയറിങ് (50 സീറ്റുകള്‍ വീതം), ആകെ 150 സീറ്റുകള്‍.
ഗവണ്മെന്റ് പോളിടെക്നിക് കോളജ്, കാസര്‍കോട് -മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് (60 സീറ്റുകള്‍ വിതം), ആകെ 240 സീറ്റുകള്‍. സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജ്, കാഞ്ഞങ്ങാട് -സിവില്‍, മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍ 60 സീറ്റുകള്‍ വീതം, ആകെ 180 സീറ്റുകള്‍. ഇ.കെ.എന്‍.എം ഗവണ്മെന്റ് പോളിടെക്നിക് കോളജ്, തൃക്കരിപ്പൂര്‍ -ഇലക്ട്രോണിക്സ് (61), കമ്പ്യൂട്ടര്‍ എന്ജിനീറിങ് (60), കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് (40), ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (60), ആകെ 220 സീറ്റുകള്‍.
സ്വകാര്യസ്ഥാപനങ്ങളും ബ്രാഞ്ചുകളും സീറ്റുകളും വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: www.polyadmission.org
കടപ്പാട് : വിജി കെ
അവസാനം പരിഷ്കരിച്ചത് : 9/23/2019
ഇലക്ട്രോണിക്സ് രംഗത്തെ കുറിച്ചും ഉപകരണങ്ങളെ കുറിച്...
ടെക്സ്റ്റൈല്‍ ടെക്നോളജി - കൂടുതൽ വിവരങ്ങൾ
ഇന്ത്യയില്‍ 34 ശതമാനം പേരാണ് കോമേഴ്സ് പഠിച്ച് കോമേ...
കൂടുതല്‍ വിവരങ്ങള്‍