অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സുപ്രീംകോടതിയുടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ പദ്ധതി

സുപ്രീംകോടതിയുടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ പദ്ധതി

പദ്ധതിയെക്കുറിച്ച്


ഇടത്തരക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായാണ് സുപ്രീംകോടതിയുടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ പദ്ധതി ലക്‌ഷ്യമിടുന്നത്. അതായത് പ്രതിവര്‍ഷം ആകെ വരവ് 2,40,000/- രൂപയോ അല്ലങ്കില്‍ പ്രതിമാസം 20,000/- രൂപയില്‍ കവിയാത്ത വരുമാനമുള്ള പൗരന്‍മാര്‍ക്ക്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രതിവര്‍ഷം 3,00,000/- രൂപയോ അല്ലെങ്കില്‍ പ്രതിമാസം 25,000/- രൂപയോ വരുമാനമുള്ള അപേക്ഷകരേയും പരിഗണിക്കാറുണ്ട്. സ്വയം സഹായപദ്ധതിയാണ് ഇത്, ഈ സ്കീമിന്‍റെ തുടങ്ങുന്നതിനായുള്ള മൂലധനം സംഭാവന നല്‍കുന്നത് ആദ്യ ഭരണനിര്‍വ്വാഹക സമതിയാണ്

പദ്ധിയുടെ കീഴില്‍ വരുന്ന വ്യവഹാരങ്ങള്‍


  • വ്യവഹാരം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കണം
  • സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതായ താഴെ കൊടുത്തിരിക്കുന്ന വ്യവഹാരങ്ങള്‍ക്ക് ഈ പദ്ധതി പ്രായോഗികമല്:
    (a)1962 ലെ അനുഷ്ടാന നിയമം 130A വകുപ്പിലെ പരമാര്‍ശം
    (b) 944 ലെ സെന്‍ട്രല്‍ ആന്‍റ് എക്-സൈസ് ആന്‍റ് സാള്‍ട്ട് 35 H വകുപ്പിലെ പരമാര്‍ശം
    (c)1968ലെ സ്വര്‍ണ്ണം (നിയന്ത്രണം) 82C വകുപ്പിലെ പരമാര്‍ശം
    (d) 1969ലെ M.R.T.P വകുപ്പ് 7(2) വകുപ്പിലെ പരമാര്‍ശം,
    (e) 1961 ലെ ആദായനികുതി വകുപ്പ് 25 J വകുപ്പിലെ പരമാര്‍ശം
    (f)  ഭരണഘടനയുടെ 317(1) ലെ വ്യവസ്തകളിലെ പരമാര്‍ശം
    (g) 1952ലെ രാഷ്ട്രപതിയുടേയും, ഉപ രാഷ്ട്രപതിയുടേയും തിരഞ്ഞെടുപ്പ് വകുപ്പിലെ മൂന്നാം ഭാഗത്തിലെ പരമാര്‍ശം
    (h) തിരഞ്ഞെടുപ്പ് നിയമത്തിന്‍കീഴില്‍ വരുന്ന നിയമസഭാ സാമാജികരുടേയും, പാര്‍ലമെന്‍റ് അംഗങ്ങളുടേയും തിരഞ്ഞെടുപ്പ്
    (i) 969ലെ M.R.T.P വകുപ്പ് 55ന് കീഴില്‍ വരുന്ന പുനര്‍വിചാരണ ഹര്‍ജികള്‍
    (j) 1962 ലെ അനുഷ്ടാന നിയമം 130E വകുപ്പിലെ (b) നിബന്ധനയുടെ കീഴില്‍ വരുന്ന പുനര്‍വിചാരണ ഹര്‍ജികള്‍
    (k) 1944 ലെ സെന്‍ട്രല്‍ ആന്‍റ് എക്‌സൈസ് ആന്‍റ് സാള്‍ട്ട് 35 L വകുപ്പിനു കീഴില്‍ വരുന്ന പുനര്‍വിചാരണ ഹര്‍ജികള്‍
    (i) വസ്തുതകളുടെ പുനഃപരിശോധന

എപ്പോഴാണ് സഹായത്തിനായി സമീപിക്കേണ്ടത്


രണ്ട് സാഹചര്യങ്ങളില്‍ വ്യവഹാരം നടത്തുന്നവര്‍ക്ക് ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തെ സമീപിക്കാവുന്നതാണ്. സുപ്രീംകോടതിയില്‍ വ്യവഹാരം സമര്‍പ്പിക്കാനും, എതിര്‍വാദം നടത്തുവാനും. ഇതിന്‍റെ കീഴില്‍ വരുന്നത്:

  • അപ്പീലുകള്‍ പ്രത്യേക അവധി പരാതികള്‍, സിവില്‍ ക്രിമിനല്‍ കേസുകള്‍ എന്നിങ്ങനെ ഹൈക്കോടതികള്‍ക്ക് എതിരായ കേസുകള്‍
  • റിട്ട് പെറ്റിഷനുകള്‍, ഹാബിയസ് കോര്‍പ്പസ് (അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്ന) പരാതികള്‍
  • ഇന്ത്യയ്ക്കകത്തുള്ള സംസ്ഥാനങ്ങള്‍ തമ്മില്‍ നിലവിലുള്ള സവിലായോ ക്രിമിനലായോ ഉള്ള തീര്‍‌പ്പാകാത്ത കേസുകള്‍, പരാതികള്‍ എന്നിവ കൈമാറാവുന്നതാണ്
  • സുപ്രീംകോടതിയിലെ നിയമനടപടികളുമായി ബന്ധപ്പെട്ട നിയമോപദേശങ്ങള്‍

 

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു


  • പദ്ധതിക്ക് കീഴില്‍ ഔദ്യോഗികമായി ഒരു അഭിഭാഷകന്‍ ഉള്‍പ്പടെ ഇടത്തരം വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തിന് തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകരുടെ സമിതി ഉണ്ടായിരിക്കും. രണ്ടിലധികമാകാനും പാടില്ല. കീഴ്‌ക്കോടതികളില്‍ എവിടെയാണോ ജോലി നടക്കുന്നത് അവിടുത്തെ ഇന്ത്യന്‍ പ്രാദേശിക ഭാഷകള്‍ അറിയാവുന്ന ഒരു അഭിഭാഷകനെ ഉള്‍‌പ്പെടുത്തുവാന്‍ ക്രമ പ്രകാരം സമിതി ചിട്ടപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്
  • പദ്ധതിക്ക് കീഴില്‍ ഏല്‍പ്പിക്കപ്പെട്ട ചുമതല വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി പാലിക്കും എന്ന് എഴുതി തയ്യാറാക്കിയ ഒരു വാഗ്ദാനം തിരഞ്ഞെടുക്കപ്പെട്ട അഭിഭാഷകരുടെ സമിതി നല്കുന്നു
  • കമ്മറ്റി സൂക്ഷിക്കുന്ന സമതിയില്‍ നിന്നും മുനഗണനാക്രമം അനുസരിച്ച് 3 അഭിഭാഷകരുടെ പേരുകള്‍ സംഘം എടുക്കുന്നതാണ്. എങ്ങിനെയാണോ വ്യവഹാരം എന്നതിനെ ആശ്രയിച്ച് നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം അല്ലങ്കില്‍ മുതിര്‍ന്ന സംഘങ്ങളുമായി ബന്ധപ്പെട്ട 3 പേരുകള്‍ അപേക്ഷകന് നിര്‍‌ദ്ദേശിക്കാവുന്നതാണ്. നിര്‍‌ദ്ദേശത്തെ മാനിക്കാന്‍ കമ്മറ്റി കഴിവതും ശ്രമിക്കും
  • സമിതിയിലുള്ള നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം, മുതിര്‍ന്ന സംഘം എന്നിവര്‍ക്ക് വിഷയം ഏല്‍പ്പിക്കുവാന്‍ കമ്മിറ്റിക്ക് സര്‍വ്വ സ്വതന്ത്ര്യമുണ്ടായിരിക്കും. ഈ പദ്ധതിക്ക് കീഴില്‍ അപേക്ഷകന്‍റെ പേപ്പറുകള്‍ നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം അല്ലങ്കില്‍ മുതിര്‍ന്ന സംഘങ്ങള്‍ എന്നിവര്‍ക്ക് നിഷ്കര്‍ഷിക്കാന്‍ അവസാന അവകാശം സുപ്രീം കോടതിയുടെ ഇടത്തര വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തിനായിരിക്കും

നിയമ സഹായത്തിനായി എവിടെയാണ് സമീപിക്കേണ്ടത്

  • താല്‍പര്യമുള്ള വ്യവഹാരികള്‍ നിര്‍ദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ച് പദ്ധതിയുടെ സെക്രട്ടറിയെ (Supreme Court Middle Income Group Legal Aid Society, 109- Lawyers Chambers, Post Office Wing, Supreme Court Compound, New Delhi-110001) സമീപിക്കണം. ആവശ്യമായ രേഖകള്‍ സഹിതം നിര്‍ദ്ദഷ്ട അപേക്ഷ പൂരിപ്പിച്ച് കോടതിയില്‍ ഹാജരാക്കണം
  • അപേക്ഷകന്‍റെ കയ്യില്‍ നിന്നും അപേക്ഷ സ്വീകരിച്ചശേഷം, മുന്നോട്ട് പോകാന്‍ അനുയോജ്യമായ വ്യവഹാരമാണന്ന് ഉത്തമ ബോധ്യം വന്ന ശേഷം മാത്രം വസ്തുതകള്‍ പരിശോധിക്കാനും, കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാനും, നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍ക്ക് നിയമ സഹായ സംഘം ഏല്‍പ്പിക്കുന്നു
  • പദ്ധതിയുടെ ഗുണം ലഭിക്കുവാന്‍ അപേക്ഷകന്‍റെ യോഗ്യത പരിഗണിച്ചും വ്യവഹാരം പഠിച്ച നിയമാനുസൃതമായ് രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍ പറയുന്ന അഭിപ്രായം അവസാനത്തേതായിരിക്കും. ഒന്നിച്ചുണ്ടാവുന്ന കത്തുകളിലോ അല്ലങ്കില്‍ വ്യവഹാര പേപ്പറുകളിലോ ആയിരിക്കും ഇത്തരത്തിലുള്ള അംഗീകാരം നല്‍കുന്നത്. സുപ്രീം കോടതിയുടെ ഇടത്തര വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘം ഉടനടി അപേക്ഷകന് പേപ്പറുകള്‍ തിരികെ നല്‍കുന്നതായിരിക്കും. സേവനത്തുകയായി 350/- രൂപ മാത്രം ഈടാക്കുന്നു

നിയമ സഹായത്തിനായുള്ള തുക

  • പദ്ധതിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള അനുബന്ധ വ്യവസ്തകള്‍ അനുസരിച്ച് സെക്രട്ടറി നിര്‍‌ദ്ദേശിക്കുന്ന തുക അപേക്ഷന്‍ അടയ്ക്കണം. സുപ്രീം കോടതിയുടെ ഇടത്തര വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘത്തിന്‍റെ കീഴില്‍ വരുന്ന വ്യവഹാരം എന്ന നിലയില്‍ സെക്രട്ടറി വ്യവഹാരം രജിസ്റ്റര്‍ ചെയ്യുന്നത് നിദ്ദിഷ്ട തുക അടച്ചശേഷമായിരിക്കും അതിനുശേഷം അഭിപ്രായത്തിനായി സമിതിയിലുള്ള നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍, വാദിക്കുന്ന സംഘം, മുതിര്‍ന്ന സംഘം എന്നിവര്‍ക്ക് പേപ്പര്‍ അയച്ചുകൊടുക്കുകയും ചെയ്യും
  • വിശദമായ മൂല്യനിര്‍ണ്ണയം അടിസ്ഥാനമാക്കി സെക്രട്ടറി നിര്‍‌ദ്ദേശിച്ച തുക ബാങ്ക് ഡ്രാഫ്റ്റായോ, പണമായോ അപേക്ഷകന്‍ പണം അടയ്ക്കണം
  • ഫാറം അച്ചടിക്കുന്ന സഹിതമുള്ള പ്രാരംഭ ചെലവുകളും മറ്റ് ആഫീസ് ചെലവുകളും വഹിക്കേണ്ടത് പദ്ധകതിയിലെ അഭിഷകരുടെ ഫീസ് വിവര പട്ടിക

  • അഭിഷകരുടെ ഫീസ് വിവര പട്ടിക


Appearing On Behalf Of Petitioner
ക്രമ നമ്പര്‍
സേവനങ്ങള്‍
തുക
1
പ്രത്യേക അനുവാദ ഹര്‍ജികള്‍ അയക്കുന്നതിനുള്ള ഫീസ്, റിട്ട് പെറ്റീഷന്‍, സ്ഥലം മാറ്റുന്നതിനുള്ള നിവേദനം, തീയതിയുടെ പട്ടികയടക്കം പുറമേ മറ്റ് അപേക്ഷകളായ സ്റ്റേ ഒഴിവാക്കല്‍, ജാമ്യം, വിവാഹമോചനം, വൈകുന്നത് കക്ഷിയുമായിട്ടുള്ള കൂടിയാലോചന (വിഷയത്തില്‍ ആദ്യവാദം തുടങ്ങുന്നതുവരെ) നോട്ടീസ് നല്‍കുന്നതിന് മുമ്പ് വരെയുള്ള ഘട്ടം Rs 2200/-
രൂപ
2
പുനസംഗമത്തിനായുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള ഫീസ്, അല്ലങ്കില്‍ കോടതി നോട്ടീസ് നല്‍കിയശേഷം ഈ വിഷയത്തിന്‍ മേല്‍ വാദം നടത്തുക, നടന്നുകൊണ്ടിരിക്കുന്നതും തീര്‍പ്പാക്കിയതുമായ എല്ലാ ജോലിയുള്‍പ്പടെ (നോട്ടീസ് ഘട്ടത്തില്‍ അവസാന തീര്‍പ്പ് കല്‍പ്പിക്കാത്തതൊഴിച്ച്) നോട്ടീസ് ഘട്ടം വരെ ഈ വിഷയം പൂര്‍ത്തിയാക്കുന്നതുവരെ, താല്‍ക്കാലികമായ് നിര്‍ത്തിവയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുക Rs 1100/-
രൂപ
3
തീര്‍പ്പ് കല്‍പ്പിക്കുന്ന അവസാന ഘട്ടത്തില്‍ വിഷയത്തില്‍ ഹീയറിംഗ് നടത്തുന്നതിന് പ്രതിദിനം 1650/- രൂപ മുതല്‍ 3300/- രൂപ വരെ അല്ലങ്കില്‍ അപ്പീല്‍ ഘട്ടത്തില്‍ Maximum
Rs.3300/-
രൂപ ഉയര്‍ന്ന പരിധി
Appearing On Behalf Of Petitioner
1
എതിര്‍ സത്യവാങ്മൂലത്തിനുള്ള ഫീസ്/ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുന്നതിന്, സ്റ്റേ ഒഴിവാക്കാനുള്ള അപേക്ഷ സഹിതം, കുറ്റസമ്മതഘട്ടം വരെ എല്ലാ സമ്മേളനങ്ങളിലും ഹാജരാകുന്നതിന് ഉള്‍പ്പടെ, (നോട്ടീസ് ഘട്ടത്തിലെ അവസാന തീര്‍പ്പ് കല്‍പ്പിക്കുന്നതൊഴിച്ച്) മറ്റ് എല്ലാ അത്യാവശ്യങ്ങള്‍ക്ക Rs 2200/-
രൂപ
2
ഓരോ ദിവസവും കോടതി പിരിയുമ്പോഴോ അല്ലങ്കില്‍ അപ്പീല്‍ ഘട്ടത്തിലോ പ്രതി ദിനം 1650/- രൂപ ഉള്‍‌പ്പെടെ അവസാനതീര്‍പ്പ് ഘട്ടത്തില്‍ വാദം കേള്‍ക്കുന്നതിനുള്ള ഫീസ് Maximum
Rs.3300/-
ഉയര്‍ന്ന പരിധി രൂപ വരെ
Fee For Senior Advocates
1
പ്രത്യേക അനുവാദ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിനുള്ള ഫീസ്, റിട്ട് പെറ്റീഷന്‍, സ്ഥലം മാറ്റുന്നതിനുള്ള നിവേദനം, സത്യവാങ്മൂലം, പുനസംഗമത്തിനായുള്ള സത്യവാങ്മൂലം, സമ്മേളനങ്ങളില്‍ എതിര്‍ വാദങ്ങളുള്‍‌പ്പെടെ തീര്‍പ്പാക്കുന്നതിനുള്ള ഫീസ് Rs.1000/-
രൂപ
2
നോട്ടീസിന് ശേഷം ഓരോ തവണയും ഹാജരാകുന്നതിനും
1650/- രൂപ വീതം ആദ്യഘട്ടത്തില്‍ ഹാജരാകുന്നതിനുള്ള ഫീസ്
Maximum
Rs.3300/-
ഉയര്‍ന്ന പരിധി രൂപ വരെ
3
അവസാന തീര്‍പ്പ് പറയുമ്പോഴോ/ അപ്പീല്‍ ഘട്ടത്തിലോ ഓരോ തവണയും ഹാജരാകുന്നതിനും
2500/- രൂപ വീതം
ഉയര്‍ന്ന പരിധി 5000/- രൂപ വരെ

Schedule of Rates for out of pocket expenses
നം.
സേവനങ്ങള്‍
തുക
1
കമ്പ്യുട്ടര്‍ ടൈപ്പിംഗ് 10.00 രൂപ ഓരോ പുറത്തിനും.
2
പകര്‍പ്പ് എടുക്കുന്നതിന് ഒരുപുറത്തിനുള്ള ചിലവ് 0.50 രൂപ ഓരോ പുറത്തിനും
3
സ്റ്റെനോ ചാര്‍ജ്ജ് 8.00 രൂപ ഓരോ പുറത്തിനും
4
ബൈന്‍റിംഗ് തുക 5.00 രൂപ ഓരോന്നിനും

 

വ്യവഹാരം നടത്തുന്നവരില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍

  • എല്ലാ രേഖകളോടും കൂടി MIG സംഘത്തിന് അപേക്ഷകന്‍ അപേക്ഷ സമര്‍പ്പിക്കണം. ഉദാഹരണമായി. ഹൈക്കോടതിയുടെ ഉത്തരവിന് എതിരെ അവനോ/ അവളോ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അംഗീകൃൃത പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്. ഹൈക്കോടതിയില്‍ അവര്‍ സമര്‍പ്പിച്ച പരാതിയുടെ പകര്‍പ്പ്, കീഴ്-ക്കോടതി വിധിയുടെ പകര്‍പ്പ് / ഉത്തരവുകളുടെ പകര്‍പ്പ്, മറ്റ് അനുബന്ധ രേഖകള്‍, ഇവയെല്ലാം ഇംഗ്ലീഷ് ഭാഷയിലല്ലാതെ മറ്റേതെങ്കിലും ഭാഷയിലാണങ്കില്‍, ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്ത പകര്‍പ്പുകളും സമര്‍പ്പിക്കേണ്ടതാണ്
  • സെക്രട്ടറി ഈടാക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ആവശ്യമുള്ള തുകയും, ചെലവുകളും

പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക

സുപ്രീം കോടതിയുടെ ഇടത്തര വരുമാനക്കാര്‍ക്കായുള്ള നിയമ സഹായ സംഘം

അവസാനം പരിഷ്കരിച്ചത് : 6/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate