অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇ-ഫൈലിംഗ് സംവിധാനം

സുപ്രീം കോടതിയിലെ ഇ-ഫൈലിംഗ് സംവിധാനം

ഇന്ത്യന്‍ ജനതയുടെ പടിവാതിലില്‍ നിയമ സേവനങ്ങള്‍ എത്തിക്കുക വഴി സുപ്രീം കോടതിയും ഈ-ഭരണം പാദയിലൂടെ മുന്നേറുകയാണ്. ഇതിന്‍റെ അട്സ്ഥാനത്തില്‍ 2006 ഒക്ടോബര്‍ 2 മുതല്‍ സുപ്രീം കോടതി ഇ-ഫൈലിംഗ് സംവിധാനം ആരംഭിച്ചു. അവരവരുടെ വീടുകളില്‍ നിന്നുതന്നെ വളരെ ലളിതമായി ഇന്‍റര്‍-നെറ്റിലൂടെ വ്യവഹാരങ്ങള്‍ കൊടുക്കുവാന്‍ സാധിക്കുന്നു. ഇന്‍റര്‍-നെറ്റിലൂടെയുളള ഇ-ഫൈലിംഗിന് അഭിഭാഷകരുടെ സഹായം വേണമെന്നില്ല. ഏതോരു സാധാരണക്കാരനും മാത്രമല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭിഭാഷകര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഈ സേവനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.sc-efiling.nic.in/sc-efiling/index.html എന്ന വെബ്ബ്-സൈറ്റില്‍ ഉപഭോക്താവെന്ന നിലയില്‍ പ്രവേശിക്കാവുന്നതാണ്

ഇ-ഫൈലിംഗ് രജിസ്റ്റര്‍ ചെയ്യാനുള്ള നിബന്ധനകള്‍:

  • സുപ്രീംകോടതിയുടെ ഇ-ഫൈലിംഗ് ഉപഭോക്താക്കള്‍ ആദ്യമായf സൈനപ്പ് (Sign UP) വിഭാഗത്തില്‍ സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
  • ഇ-ഫൈലിംഗ് സംവിധാനത്തില്‍ നിയമാനുസൃതമായ് രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍ക്കും, അതുപോലെ പരാതിക്കാരന് വ്യക്തിപരമായും സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നല്കാവുന്നതാണ്
  • അഭിഭാഷകുരുടെ വിഭാഗത്തില്‍ നിങ്ങള്‍ നിയമാനുസൃതമായ് രേഖപ്പെടുത്തപ്പെട്ട അഭിഭാഷകരാണോ (Advocate on Record) എന്നത് പരിശോധിക്കാവുന്നതും, അല്ലങ്കില്‍ ഇന്‍-പേഴ്സണ്‍ (In-Person) എന്ന വിഭാഗം തിരഞ്ഞെടുത്ത് പരാതിക്കാരന് സ്വയം ഹര്‍ജി സമര്‍പ്പിക്കുവാനും സാധിക്കുന്നു
  • ആദ്യമായ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒഴിച്ചുകൂടാത്ത വിവരങ്ങളായ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ഈ-മെയില്‍ വിലാസം എന്നിവ നല്‍‌കേണ്ടതാണ്
  • നിയമാനുസൃതമായ് രേഖപ്പെടുത്തപ്പെട്ട അഭിഭാഷകര്‍ക്ക് അവരുടെ സ്വന്തം കോട് ലോഗിന്‍ ഐഡി (Login ID) യായി ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. എന്നാല്‍ വ്യക്തികള്‍ക്ക് (InPerson)സൈനപ്പ് (Sign-Up) എന്ന വിഭാഗത്തില്‍ നിന്നും സ്വന്തം ലോഗിന്‍ ഐഡി (Login ID) ഉണ്ടാക്കേണ്ടതാണ്. അതിന് ശേഷം പാസ് വേര്‍ഡ് (Password) നല്‍കണം. നിര്‍ബന്ധമായി ആവശ്യമുള്ള വിവരങ്ങള്‍ വ്യക്തമായി നല്‍കിയ ശേഷം മാത്രമേ പാസ് വേര്‍ഡ് (Password) ലോഗിന്‍ ഐഡി (Login ID) എന്നിവ ലഭിക്കുകയുള്ളൂ
  • വിജയകരമായി പ്രവേശിച്ചുകഴിഞ്ഞാല്‍ (Disclaimer Screen) ഡിസ് ക്ലെയിമര്‍ സ്ക്രീന്‍ കാണാവുന്നതാണ്
  • ക്ലെയിമര്‍ സ്ക്രീനില്‍ നിന്നും സമ്മതം (I Agree) എന്നത് തിരഞ്ഞെടുക്കുക വഴി വീണ്ടും മുന്നിലേക്ക് പോകുവാന്‍ അനുവാദം ലഭിക്കുന്നു. എന്നാല്‍ നിരസിക്കുന്നു (I Decline) എന്നത് തിരഞ്ഞെടുക്കുക വഴി വീണ്ടും ലോഗിന്‍ സ്ക്രീനിലേക്ക് (Login Screen) തിരികെ എത്തിച്ചേരുന്നു
  • വിജയകരമായി പ്രവേശിച്ചുകഴിഞ്ഞാല്‍ (Login) ഉപഭോക്താവിന് വ്യവഹാരം നല്‍കാവുന്നതാണ്
  • "പുതിയ വ്യവഹാരങ്ങള്‍" (New Case) എന്ന വിഭാഗത്തിലൂടെ ഉപഭോക്താവിന് പുതിയ വ്യവഹാരങ്ങള്‍ നല്‍കാന്‍ കഴിയുന്നു
  • മാറ്റങ്ങള്‍ (modify) എന്ന വിഭാഗത്തിലൂടെ (Court Fee Payment Option) കോടതി ചെലവുകള്‍ അടയ്‌ക്കേണ്ട വിഭാഗം പ്രകടമായിരുന്നാല്‍ ഉപഭോക്താവിന് മുമ്പ് നല്‍കിയ വ്യവഹാരത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുന്നു
  • ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ കോടതി ചെലവുകള്‍ അടക്കുവാന്‍ സാധിക്കുകയുള്ളൂ
  • ഇ-ഫൈലിംഗ് ചെയ്ത വ്യവഹാരത്തില്‍ വന്നിട്ടുള്ള പിഴവുകള്‍ സുപ്രീം കോടതിയിലെ രജിസ്റ്റാറര്‍ അഭിഭാഷകനെയോ, പരാതിക്കാരനേയോ ഇ-മെയിലിലൂടയോ, തപാല്‍ മാര്‍ഗ്ഗമോ അറിയിക്കുന്നതായിരിക്കും

Click here to file case online in Supreme Court of India

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate