സുപ്രീംകോടതിയുടെ ഓരോ ദിവസത്തക്കും ആഴ്ചത്തേക്കുമുള്ള കോസ് ലിസ്റ്റ്
സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്കുള്ള കോസ് ലിസ്റ്റ് വളരെ മുന്നേക്കൂട്ടി തന്നെ ഓണ്‍-ലൈനില്‍ നല്കുന്നു. സുപ്രീംകോടതി ദിവസേനയുള്ള അവരുടെ കോസ് ലിസ്റ്റ് മുന്നേക്കൂട്ടി തന്നെ. താല്‍പ്പര്യമുള്ള അഭിഭാഷകര്‍ക്കും, വ്യവഹാരം നടത്തുന്നവര്‍ക്കും SUPREME COURT OF INDIA’S CAUSE LIST PAGE എന്ന സൈറ്റില്‍ സൗജന്യമായ് ഇത് ഉപയോഗിക്കാവുന്നതാണ്.സുപ്രീംകോടതി ദിവസേനയുള്ള കോസ് ലിസ്റ്റ് പരിശോദിക്കുവാന്‍ താഴെപ്പറഞ്ഞിരിക്കുന്ന നടപടികള്‍ അനുവര്‍ത്തിക്കാവുന്നതാണ്:
ഒന്നാമത്തെ നടപടി:
ദിവസേനയുള്ള കോസ് ലിസ്റ്റ് മെനുവില്‍ നിന്നുമുള്ള കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും തീയതി തിരഞ്ഞെടുക്കുക. അതിനു ശേഷം "GO" യില്‍ അമര്‍ത്തുക
രണ്ടാമത്തെ നടപടി:
കോസ് ലിസ്റ്റ് താഴെപ്പറഞ്ഞിരിക്കുന്ന വിഭാഗങ്ങള്‍ക്കനുസരിച്ച് വേര്‍തിരിച്ച് എടുക്കാവുന്നതാണ്:
• കോടതികള്ക്കനുസരിച്ച്
• അഭിഭാഷകര്ക്കനുസരിച്ച്
• വ്യവഹാരങ്ങളുടെ നമ്പര്‍ അനുസരിച്ച്
• ജഡ്ജിമാരുടെ പേരനുസരിച്ച്
• വാദി / പ്രതികളുടെ പേരനുസരിച്ച്
കോടതികള്ക്കനുസരിച്ചുള്ള കോസ് ലിസ്റ്റ്:
• "Court Wise" എന്ന മെനുവില്‍ അമര്‍ത്തുക
• താഴെ കൊടുത്തിരിക്കുന്ന ചതുരത്തില്‍ നിന്നും കോടതിയുടെ നമ്പര്‍ തിരഞ്ഞെടുക്കുക. അതിനുശേഷം "Submit" എന്നതില്‍ അമര്‍ത്തുക
അഭിഭാഷകര്ക്കനുസരിച്ചുള്ള കോസ് ലിസ്റ്റ്:
• "Lawyer Wise" എന്ന മെനുവില്‍ അമര്‍ത്തുക
• അഭിഭാഷകന്റെ പേര് നല്‍കുക. എന്നിട്ട് "Submit" എന്നതില്‍ അമര്‍ത്തുക
വ്യവഹാരങ്ങളുടെ നമ്പര്‍ അനുസരിച്ചുള്ള കോസ് ലിസ്റ്റ്:
• "Cause No Wise" എന്ന മെനുവില്‍ അമര്‍ത്തുക
• കോസ് നമ്പര്‍ നല്‍കിയശേഷം "Submit" എന്നതില്‍ അമര്‍ത്തുക
ജഡ്ജിമാരുടെ പേരനുസരിച്ചുള്ള കോസ് ലിസ്റ്റ്:
• "Judge Wise" എന്ന മെനുവില്‍ അമര്‍ത്തുക
• താഴെ കൊടുത്തിരിക്കുന്ന ചതുരത്തില്‍ നിന്നും ജഡ്ജിയുടെ പേര് തിരഞ്ഞെടുത്ത ശേഷം "Submit" എന്നതില്‍ അമര്‍ത്തുക
വാദി / പ്രതികളുടെ പേരനുസരിച്ചുള്ള കോസ് ലിസ്റ്റ്:
• "Responder/Petitioner "എന്ന മെനുവില്‍ അമര്‍ത്തുക
• പ്രതി / വാദിയുടെ പേര് തിരഞ്ഞെടുത്ത ശേഷം "Submit" എന്നതില്‍ അമര്‍ത്തുക
കോസ് ലിസ്റ്റ് മൊത്തമായി കണ്ടെത്തുന്നതിന്
• "Entire Cause List" എന്ന മെനുവില്‍ അമര്‍ത്തുക
അവസാനം പരിഷ്കരിച്ചത് : 6/14/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.