വിവിധതരം നേന്ത്രവാഴകള്‍
ചെങ്ങാലിക്കോടന്,നെടുനേന്ത്രന്‍,ആറ്റുനേന്ത്രന്‍, വാളിയേത്തന്‍, ചങ്ങനാശ്ശേരി നേന്ത്രന്, മഞ്ചേരിവാഴ, വലിയ മഞ്ചേരിവാഴ, പുളിയന്‍ വെട്ടി, മേട്ടുപാളയം, കാളിയേത്തന്‍, മിന്റോളി (ക്വിന്റല്‍ വാഴ) , സാന്‍സിബാര്‍, പെടലമൂഞ്ചില്‍, ഒറ്റമൂഞ്ചില്
ചെങ്ങാലിക്കോടന്
പത്തര പതിനൊന്നുമാസം മൂപ്പാണിതിന്. തുറസ്സായ ചെങ്കല്‍ കലര്‍ന്ന വെട്ടുകല്‍ പ്രദേശങ്ങളാണ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. തിരഞ്ഞെടുത്ത മാതൃവാഴയില്‍ നിന്നും ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു. സാധാരണ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടണം. വാഴകള്‍ തമ്മിലും വരികള്‍ തമ്മിലും രണ്ടര മീറ്റര്‍ അകലം നല്കി ചാലുകളെടുത്തോ 75 സെ. മീ. വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്തോ ആണ് നടേണ്ടത്. ഏഴ്, ഏഴര മാസം മൂപ്പെത്തുമ്പോള്‍ വാഴ കുലക്കാന്‍ തുടങ്ങും.
നെടുനേന്ത്രന്‍
ചെങ്കല്‍ പ്രദേശങ്ങളില്‍ വിപുലമായി കൃഷിചെയ്യാവുന്ന ഈ ഇനത്തിന് 11 മാസം മൂപ്പുണ്ട്. നല്ല ഉയരത്തില്‍ വളരുന്ന ഇവക്ക് മൂപ്പെത്തിയാല്‍ നെടുകെ നീണ്ട് ഉരുണ്ടിരിക്കുന്ന കായകള്‍ മൂലമാണ് ഈ പേരുവന്നത്. ഇതിന്റെ പഴങ്ങള്‍ വളരെ സ്വാദിഷ്ഠമാണ്.
കൊക്കാന് / ഇലപ്പേനുകള്‍. വൈറസ് രോഗമാണ് കൊക്കാന്. രോഗം ബാധിച്ച വാഴകളുടെ പുറംപോളയില്‍ അസാധാരണ ചുവപ്പുനിറം വരകളായി പ്രത്യക്ഷപ്പെടും. രോഗത്തിന്റെ രൂക്ഷതക്കനുസരിച്ച് ചുവപ്പുനിറം കൂടിവരും. ഈ രോഗം വന്ന വാഴ മിക്കവാറും കുലക്കുകയില്ല. വിത്തിനു രോഗമുണ്ടാകാതെ നോക്കുകയും രോഗം വന്നാല്‍ ചുവടോടെ നശിപ്പിക്കുകയുമാണ് ഇതിനെതിരെയുള്ള പ്രതിവിധി.
മൂടുചീയല്‍ - ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. ഈ രോഗം ബാധിച്ചാല്‍ വാഴയുടെ വളര്‍ച്ച മുരടിക്കും. ഇലകളില്‍ തവിട്ടുനിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും പിന്നീട് ആ ഭാഗം ഉണങ്ങി നശിക്കുകയും ചെയ്യുന്നു. ഇതുതടയാനായി നനക്കാന്‍ വേണ്ടിയുള്ള ചാലുകളില്‍ ബ്ലീച്ചിങ്ങ് പൌഡര്‍ തുണിയില്‍ കിഴികെട്ടിയിട്ടാല്‍ മതി.
പനാമ രോഗം - കുമിളുകളുടെ ഫലമായി ഉണ്ടാകുന്ന രോഗമാണിത്. 5 മാസമായ വാഴകളിലാണ് രോഗം കണ്ടുവരുന്നത്. ഇലകളില്‍ മഞ്ഞ നിറത്തിലുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നു. അവ ഇലകള്‍ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. രോഗബാധിതമായ ചെടികളെ വേരോടെ പിഴുതു നശിപ്പിക്കുകകയും വേപ്പിന്റെ എണ്ണ,ഫൈറ്റൊലാന്‍ എന്നിവ ഉപയോഗിച്ചും രോഗനിയന്ത്രണം നടത്താം.
മഹാളി രോഗം - വാഴകളില്‍ കാണുന്ന വേറൊരു രോഗമാണ് മഹാളി. ഈ രോഗം പിടിപെട്ടാല്‍ തുരിശ്,ചുണ്ണാമ്പ് എന്നിവ കലക്കി തളിച്ചുകൊടുത്താല്‍ മതി. വാഴകളില്‍ എതെങ്കിലും കട്ടയിട്ടുണ്ടെങ്കില് അവ വോരോടെ പിഴുതെടുക്കണം.
നിവേദ്യവസ്തുക്കളില് പ്രധാനമായ വാഴ കൃഷി ചെയ്താല്‍ ദേവകളുടെ അനുഗ്രഹം ഉണ്ടാകും. നിരവധിയിനം വാഴകള്‍ കേരളത്തിലുണ്ട്. സാമ്പത്തികനേട്ടം ഉദ്ദേശിച്ചു കൃഷി ചെയ്യുന്നവയുമുണ്ട്.
വാഴയില്‍ ഇനങ്ങള്‍ കൂടിയവിഭാഗം കദളിയാണ്. അണ്ണാന്, കണ്ണന്, വണ്ണന്, എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ആറ്റുകദളി (അണ്ണാന്, വിളനിരങ്ങി), രസകദളി (മധുരയണ്ണാന്‍, ഞാലിപ്പൂവന്), പൂങ്കദളി(മലണ്ണാന്‍), ചെങ്കദളി (കപ്പ), കറയണ്ണാന് എന്നിങ്ങനെ പലതരമുണ്ട്. കദളിവാഴക്കു ദേവന്കദളി, പൂജാകദളി എന്നീ പേരുകളുമുണ്ട്. പേങ്കദളി, വിരൂപാക്ഷി എന്നീ പേരുകളുള്ള 'മട്ടി'യില്‍ പാണ്ടിമട്ടി, വെള്ളമട്ടി,ചെമന്നമട്ടി എന്നു മൂന്നിനങ്ങളുണ്ട്. വാളിമൊന്തന്‍ അഥവാ വലിയമൊന്തന്, പേമൊന്തന്, ചാമ്പമൊന്തന്‍ എന്നിവ വിവിധതരം മൊന്തന്‍ അഥവാ പൊന്തന്‍ വാഴകളാണ്. നേന്ത്രവാഴ (ഏത്തന്) . പാണ്ടി, നാടന്‍, കൂനൂര്‍, ചെങ്ങഴിയോടന് എന്നിങ്ങനെ പലതരമുണ്ട്. പടറ്റി (നല്ച്ചിങ്ങന്) തമിഴ്നാട്ടുകാരനായ'പാളയംകോടന് ' എന്നിവ വൈവിധ്യമില്ലാത്ത വര്‍ഗ്ഗങ്ങളാണ്. ഉള്ളില്‍ വലിയ വിത്തുകളുണ്ടാകുന്ന കല്ലുവാഴ സൂക്ഷിച്ചുവേണം കഴിക്കാന്‍. റോബസ്റ്റ, മോറിസ് അഥവാ കുഴിവാഴ, മണവും മധുരവുമുള്ള കര്‍പ്പൂരവല്ലി എന്നിങ്ങനെ നിരവധിയിനം വാഴകള്‍ കേരളത്തിലുണ്ട്. ശുദ്ധവും വൃത്തിയും വേണ്ട ദേവന്കദളിയുടെ ഫലത്തില്‍ സ്വര്‍ണ്ണത്തിന്റെ അംശമുണ്ട്. ഇതിന്റെ പഴം കഴിക്കുന്ന ദിവസം മുട്ട, മീന്‍, ഇറച്ചി തുടങ്ങിയ നിഷിദ്ധഭക്ഷണങ്ങള് പാടില്ലെന്നും വിശ്വാസമുണ്ട്. ഇതിലെ ഒരേഒരു വൈദ്യന്കായ ദീര്‍ഘായുസ്സു നല്‍കും. പടറ്റിവാഴപ്പഴം, വസൂരി, മണ്ണന്‍, പൊക്കന്‍ തുടങ്ങിയവ ഉഷ്ണരോഗങ്ങള്‍ക്ക് ആശ്വാസകരമാണ്. വയറിലെ അമ്ലാധിക്യം (അസിഡിറ്റി) കാരണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാനാകുന്ന പഴങ്ങളാണ് രസകദളി,റോബസ്റ്റ, ചെങ്കദളി, അഥവാ കപ്പ എന്നിവ. നല്ലവണ്ണം പഴുത്തു കഴിഞ്ഞതിനുശേഷമല്ലാതെ കഴിച്ചാല്‍ കറയുടെ സ്വാദു മാറാത്ത വര്‍ഗ്ഗമാണു കറയണ്ണാന്. ആയുര്‍വേദത്തിലെ പഥ്യാഹാരത്തില് ഉപയോഗിക്കാവുന്ന പച്ചക്കറികളില്‍ വാളിമൊന്തന്‍ പ്രധാനമാണ്. പടല മുഴുവന്‍ ഇറങ്ങിക്കഴിഞ്ഞശേഷം തനിയെതന്നെ കൂമ്പില്ലാതാകുന്ന കൂമ്പില്ലാ അണ്ണാന് (കണ്ണന്) പൊതുവെ ദീര്‍ഘായുസ്സു നല്കുന്ന പഴമായി കരുതി വരുന്നു. മലബന്ധത്തിനുത്തമമായി പറയാറുള്ള പാളയന്‍ കോടന് കഴിക്കുന്നതു നന്നല്ല,. ആറ്റു കദളി പഴം നല്ല മധുരവും ഉള്ളില്‍ മാവു തീരെയില്ലാത്ത വര്‍ഗ്ഗവുമാണ്. ഇലയ്ക്കായി നട്ടുവളര്‍ത്താവുന്ന ഈ വര്‍ഗ്ഗത്തിനു രോഗപ്രതിരോധശക്തി കൂടുതലുണ്ട്. ഒരു കായ മാത്രം ഫലിക്കുന്ന ഒറ്റക്കൊമ്പനെന്ന മൂങ്കിവാഴക്കു ഔഷധഗുണമേറും. ചെങ്കദളിയുടെ ഉള്ളില്‍ ഉലുവ നിറച്ചുവെച്ച ശേഷം കഴിച്ചാല്‍ രക്താതിസാരമുള്പെടെ മാറിക്കിട്ടും. മട്ടിപ്പഴം അടപ്രഥമനില്‍ ചേര്‍ത്താല്‍ രുചിയേറും. ഉണ്ണിയപ്പത്തിനെങ്കില് മയമേറും. പഴമായികഴിച്ചാല് ഏമ്പക്കം വിടുന്ന സമയം പുറത്തുവരുന്ന വായുവിനു ദുര്‍ഗന്ധമുണ്ടാവില്ല. കല്ലുവാഴയുടെ ഉള്ളില്‍ കാണുന്ന കല്ലിനു സമാനമായ വിത്തുകള്‍ക്ക് മൂത്രക്കല്ലിനെ അലിയിച്ചു കളയാനുള്ളശക്തിയുണ്ട്.
എല്ലാ ദിവസവും വ്യാഴം കേന്ദ്രീകരിച്ചുള്ള രാശി ഒഴിവാക്കി വാഴ കൃഷിചെയ്യുകയെന്നു കൃഷിഗീതപറയുന്നു.
'തോട്ടം തോറും വാഴ ദേശം തോറും ഭാഷ',
'ചവിട്ടിയ കന്നിനു ഇരട്ടിശക്തി',
'ഇല തൊടാഞ്ഞാല്‍ കുല മലയ്ക്കു മുട്ടും'
തുടങ്ങിയ ചൊല്ലുകള്‍ വാഴകൃഷിയില്‍ പ്രധാനമാണ്
വാഴക്കൃഷി നടത്താന്‍ പ്രത്യേകിച്ച് സമയമില്ല. സാധാരണയായി കന്നി മാസത്തിലാണ് കന്നുകള്‍ നടുന്നത്. വാഴക്കന്ന് (വാഴവിത്ത്) തലയും വേരും വെട്ടിയിട്ട് വെണ്ണീര് പൂശി വെയില് കൊള്ളിക്കണം. 15ദിവസം കഴിഞ്ഞ് രണ്ടടി സമചതുരത്തില്‍ കുഴിയെടുത്ത് ആറടിവിട്ട് വേണം ഓരോ കന്നും നടാന്‍. നടുന്നതിനു മുമ്പായി കുഴിയില്‍ വെണ്ണീറ്, ആട്ടിന്കാഷ്ഠം, ചാണകം, പച്ചില എന്നിവയിടണം. ഒരുമാസം കഴിഞ്ഞ് തൂമ്പ് വരുമ്പോള്‍ ചുവട്ടില്‍ പച്ചിലത്തോല് വെട്ടിയിടണം. വേപ്പിന് പിണ്ണാക്കും ചേര്‍ക്കണം. അതിനു മുകളില്‍ ചാരം, കോഴിക്കാഷ്ഠം വളപ്പൊടി എന്നിവ ഇടണം. 3 മാസം കൊണ്ട് വാഴ കുലക്കാന്‍ തുടങ്ങും. മൂന്ന് മാസം കഴിഞ്ഞാല്‍ രാസവളം ചേര്‍ക്കണം. മൂന്നു മാസം കൂടുമ്പോള്‍ മിക്സഡ് വളം ചേര്‍ക്കണം. ആറു മാസമാകുമ്പോള്‍ വാഴ കുലക്കാന്‍ തുടങ്ങുമ്പോള്‍ യൂറിയ, ഫാക്ടംഫോസ്, എന്നിവഇട്ടുകൊടുക്കണം. പത്ത് മാസമാകുമ്പോഴേക്കും കുല മൂപ്പാകും. രോഗങ്ങള്‍ ഒഴിവാക്കാന്‍ കീടനാശിനി ഉപയോഗിക്കണം.
പണ്ടു മുതല്‍ തന്നെ തുടങ്ങിയിരുന്ന നേന്ത്രവാഴ കൃഷി മറ്റു കൃഷികളെ പോലെ പെട്ടെന്ന് നശിക്കുന്നില്ല. എന്നാല്‍ തൂമ്പടപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് നശിച്ച് പോകാന്‍ സാധ്യതയുണ്ട്. നേന്ത്രവാഴകൃഷി ധാരാളം മണ്ണുള്ള പ്രദേശങ്ങളിലാണ് ചെയ്തുവരുന്നത്. പയര്‍, കപ്പ തുടങ്ങിയവ നേന്ത്രവാഴ കൃഷിയുടെ കൂടെ ചെയ്യാറുണ്ട്. വാഴക്കുല വെട്ടിയെടുത്തതിനു ശേഷം അതിന്റെ ‘കന്ന്’ എടുത്ത് 4 ദിവസം ഉണക്കിയതിനുശേഷം വീണ്ടും കൃഷി ചെയ്യുന്നു. കാലഭേദമനുസരിച്ചല്ല ഈ കൃഷി ചെയ്യുന്നത്. വെള്ളം ലഭ്യമാണെങ്കില്‍ ഏത്കാലത്തും ചെയ്യാവുന്നതാണ്. ഈകൃഷിക്ക് കീടനാശിനികള്‍ ആവശ്യമാണ്, ചാണകപ്പൊടി, വെണ്ണീര്,പച്ചിലവളങ്ങള്‍ തുടങ്ങിയവ ഉപയോഗപ്രദമാണ്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ചെയ്യാവുന്ന നല്ലവിളവ് ലഭിക്കുന്ന ഒന്നാണ് നേന്ത്രവാഴ കൃഷി. ഈ വാഴപ്പഴത്തിന് നല്ല വലിപ്പവും സ്വാദുമാണ്. മൂപ്പെത്തിയ പഴംമൂന്നോ നാലോ ദിവസം വെച്ചാല്‍ വേഗത്തില്‍ പഴുക്കുന്നു. എല്ലാ ജില്ലകളിലും ഒട്ടനവധി കര്‍ഷകര്‍ നേന്ത്രവാഴ കൃഷിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഓണം, വിഷു, തുടങ്ങിയ ആഘോഷളിലും നിരവധി വിവാഹ സദ്യവട്ടങ്ങളിലും നിറഞ്ഞു നില്ക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ചെറിയ കുട്ടികള്‍ക്ക് ലഘു ആഹാര പദാര്ഥമായിഇതുപയോഗിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 2/15/2020
അക്വാപോണിക്സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍