অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അറിയാം കാര്‍ഷിക മേഖലയെ

അറിയാം കാര്‍ഷിക മേഖലയെ

ഉത്പാദിപ്പിക്കാം, ഗുണമേന്‍മയുള്ള പച്ചക്കറിത്തൈകള്‍

കേരളത്തിനാവശ്യം ഒരു വര്‍ഷം 20 ലക്ഷം ടണ്‍ പച്ചക്കറിയാണ്. എന്നാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 8.50 ലക്ഷം ടണ്‍ മാത്രവും. ഇതില്‍ നിന്നു തന്നെ കേരളത്തിനാവശ്യമുള്ളത് ഉത്പാദിപ്പിക്കുന്നതില്‍ എത്രമാത്രം പിന്നിലാണ് നാമെന്ന് മനസിലാകുമല്ലോ? നട്ട് രണ്ടിലയാകുമ്പോള്‍ തന്നെ കൂടെ കൂടുന്ന രോഗങ്ങളാണ് കൃഷി ചെയ്യുന്ന സാധാരണ കര്‍ഷകന്‍റെ മനസുമടുപ്പിക്കുന്ന ഒന്നാമത്തെ കാര്യം. രോഗപ്രതിരോധശേഷിയുള്ള അത്യുത്പാദന നടീല്‍ വസ്തുക്കളാണ് പച്ചക്കറികൃഷി വ്യാപിപ്പിക്കാന്‍ അടിസ്ഥാനമായി വേണ്ടത്. ഇന്നു നമുക്കു ലഭിക്കുന്ന ഇനങ്ങള്‍ ഹെക്ടറിന് 25-30 ടണ്‍ വിളവു തരുമ്പോള്‍ ഹൈബ്രിഡ് ഇനങ്ങള്‍ 50 ടണ്ണിനുമുളില്‍ ഫലം നല്‍കുന്നു. നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങിയ ഹൈബ്രിഡ് ഇനങ്ങള്‍ കണ്ടെത്തി കൃഷിചെയ്യണമെന്നുമാത്രം. വിദേശങ്ങളില്‍ ഇത്തരം ഇനങ്ങള്‍ സുലഭമാണ്.

തൈ ഉത്പാദനവും ഹൈടെക്

വിലകൂടിയ സങ്കരവിത്തുകള്‍ എത്തിയതോടെ ഒന്നു പോലും നഷ്ടപ്പെടാതെ മുളപ്പിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകൂ എന്ന സ്ഥിതിയെത്തി. വിദേശരാജ്യങ്ങളിലെല്ലാം കൃഷിനടത്തുന്നത് തെവാങ്ങി വച്ചാണ്. ഓര്‍ഡര്‍ പ്രകാരം തൈകള്‍ ഉത്പാദിപ്പിച്ചു നല്‍കുകയാണ് രീതി. തൈകള്‍ ഉപയോഗിച്ചാല്‍ ഒരുപോലെ വളര്‍ത്തിയെടുക്കാനാവും. വിത്തു മുളച്ച് തൈയാകുന്ന സമയവും ലാഭിക്കാം. രണ്ടാഴ്ചയിലധികം നേരത്തെ കൃഷിയിറക്കാമെന്നത് മറ്റൊരു പ്രത്യേകത.

പ്രിസിഷന്‍ ഫാമിംഗിലും പോളിഹൗസിലും ഇത്തരത്തില്‍ വളര്‍ത്തി രോഗകീടബാധയില്ലെന്നു തെളിയിച്ച തൈകള്‍ നടുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള തൈകള്‍ ഹൈടെക്കായി തന്നെ നമുക്ക് ഉത്പാദിപ്പിക്കാം. ഇതിനായി പ്രോട്രേ തെരഞ്ഞെടുക്കുകയാണ് ആദ്യപടി. 21 ഇഞ്ച് നീളവും 11 ഇഞ്ച് വീതിയിലുമുള്ള പ്രോട്രേയാണ് സാധാരണ ഉപയോഗിക്കുന്നത്. 98, 144, 104 കുഴികളുള്ള പ്രോട്രേകളും പച്ചക്കറി തൈ ഉത്പാദനത്തിന് ഉപയോഗിക്കുന്നു. ഒരിഞ്ച് നീളവും വീതിയും ഒന്നര ഇഞ്ച് താഴ്ചയുമുള്ള കുഴികളുള്ള ട്രേകളാണ് ഉത്തമം. ട്രേയുടെ ഓരോകുഴിയിലും നീര്‍വാര്‍ച്ചയ്ക്കുള്ള സുഷിരങ്ങളുണ്ടാകണം.

വിത്തു പാകല്‍

മിശ്രിതം നിറച്ച ട്രേകളില്‍ ഒരു കുഴിയില്‍ ഒന്നെന്ന അനുപാതത്തില്‍ വേണം വിത്തു പാകാന്‍. വിത്തുകള്‍ നല്ല മുളശേഷിയുള്ളവയായിരിക്കണം. അനുയോജ്യ കാലാവസ്ഥ, ആവശ്യത്തിനു ജലസേചനം, വളപ്രയോഗം, സസ്യസംരക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗവിമുക്തമായ തൈകള്‍ വേണമെങ്കില്‍ മിശ്രിതം തയാറാക്കല്‍, ട്രേ നിറയ്ക്കല്‍, വിത്തുപാകല്‍ എന്നിവയെല്ലാം പോളിഹൗസിനുള്ളില്‍ ചെയ്യുന്നതാകും ഉത്തമം.

വളപ്രയോഗം

തൈകള്‍ മുളച്ച് രണ്ടില പ്രായമാകുമ്പോള്‍ വളപ്രയോഗം തുടങ്ങണം. ജലത്തില്‍ ലയിക്കുന്ന വളങ്ങളാണ് ആദ്യം നല്‍കേണ്ടത്. എന്‍പികെ 20:20:20, 19:19:19, എന്നീ രാസവളക്കൂട്ടുകള്‍ ഏതെങ്കിലും ഒന്ന് അഞ്ചു ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലും അഞ്ചു ദിവസം കൂടുമ്പോള്‍ ചെടികളുടെ വളര്‍ച്ചയനുസരിച്ച് 15-20 ഗ്രാം വരെയും നല്‍കാം. തക്കാളി, കാബേജ്, കോളിഫ്ളവര്‍, മുളക്, കാപ്സിക്കം, വഴുതിന തുടങ്ങിയവയുടെ തൈകള്‍ 20-25 ദിവസം കൊണ്ടും പാവയ്ക്ക, പടവലം, വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, ചുരയ്ക്ക, പയര്‍ തുടങ്ങിയവയുടെ തൈകള്‍ 15-20 ദിവസങ്ങള്‍ കൊണ്ടും തയാറാക്കാം. തൈകള്‍ പറിച്ചുനടാന്‍ പ്രായമായാല്‍ ജലസേചനവും വളപ്രയോഗവും കുറച്ച് പുറത്തെ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ പര്യാപ്തമാക്കണം. പ്രോട്രേകള്‍ ഇരുമ്പു ടേബിളുകളില്‍ വ്യക്തമായ ഉയരത്തില്‍ സ്ഥാപിക്കാം.

പോട്ടിംഗ് മിശ്രിതത്തിനു പകരക്കാരന്‍

സാധാരണ തൈനടാന്‍ ഉപയോഗിക്കുന്ന മണ്ണുചേര്‍ന്ന പോട്ടിംഗ് മിശ്രിതമല്ല ഹൈടെക് രീതിയില്‍ ഉപയോഗിക്കുക. ഇതില്‍ രോഗകീട മുക്തമായ ചകിരിച്ചോര്‍ കമ്പോസ്റ്റ്, വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിലാണ് ഉപയോഗിക്കുക. മിശ്രിതം വെള്ളം ചേര്‍ത്ത് പുട്ടുപൊടി പരുവത്തിലാക്കിയ ശേഷം ട്രേകളില്‍ നിറയ്ക്കുന്നു. ഈ മിശ്രിതത്തിന് പല ഗുണങ്ങളുണ്ട്. ഭാരം വളരെ കുറവ്, ജലാംശം നിലനിര്‍ത്താനുള്ള ശേഷി, വെള്ളം വാര്‍ന്നുപോകുന്നതിനുള്ള സൗകര്യം, വേരുകളുടെ വളര്‍ച്ചയ്ക്ക് വായു സഞ്ചാരം, ആഴം, രോഗ കീട മുക്തം എന്നിവയാണ് പ്രധാനം.

ഉദ്യാനശോഭ കെടുത്തുന്നവര്‍

സുരേഷ് മുതുകുളം

പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം

പൂക്കളെയും ചെടികളെയും സ്നേഹിക്കുകയും പരിചരിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് നഴ്സറി. ഏറ്റവും സൗന്ദര്യബോധ (മലവെേലശേര) മുള്ള പ്രവൃത്തി എന്നും നഴ്സറി സംരംഭത്തെ വിശേഷിപ്പിക്കാം. ഭക്ഷ്യവിളകള്‍ ശരീരത്തിനു കരുത്തും ഉന്മേഷവും പകര്‍ന്നു നല്‍കുമ്പോള്‍ പൂച്ചെടികള്‍ ഉള്‍പ്പെടെയുള്ള അലങ്കാര സസ്യങ്ങള്‍ മനുഷ്യന്‍റെ കണ്ണിനും മനസിനും ആനന്ദം പകരുന്നു.

അവനെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നു. വിഷമവും വിഷാദവുമൊക്കെ മറന്ന് പ്രതീക്ഷയുടെയും പ്രത്യാശയുടെയും നവലോകത്തേക്ക് അവന്‍റെ മനോവ്യാപാരങ്ങളെ കൈപിടിച്ചുയര്‍ത്താനും ഇടയാക്കുന്നു. അതുകൊണ്ടാണ് കാര്‍ഷികവൃത്തിയില്‍ ഉദ്യാനവൃത്തി ഒരു പ്രത്യേക ശാസ്ത്രശാഖയായി വളര്‍ന്നതും വികസിച്ചതും. മാനസികോല്ലാസം മാത്രമല്ല ഇന്ന് ഉദ്യാനവൃത്തി മനുഷ്യനു നല്‍കുന്നത്. സാമാന്യം ഭേദപ്പെട്ട വരുമാനം ലഭിക്കുന്ന ഒരു പ്രവര്‍ത്തന മേഖലകൂടെയാണ് ഇന്ന് നഴ്സറി സംരംഭങ്ങള്‍. ഇതിന് ഉത്തമദൃഷ്ട്ടാന്തമാണ് കേരളത്തിലങ്ങോളമിങ്ങോളം ദേശീയപാതയിലും ഗ്രാമീണവഴിയോരങ്ങളിലുമെല്ലാം കൂണുകള്‍ പോലെ മുറച്ചുപൊന്തുന്ന സസ്യനഴ്സറികള്‍. ഇതിന്‍റെ തുടര്‍ച്ചയെന്നോണം ഒട്ടുമിക്കവീടുകളിലും ഇന്ന് വിവിധയിനം ഉദ്യാന സസ്യങ്ങള്‍ ശോഭ പകര്‍ന്ന് നില്‍ക്കുന്നു. സ്ഥലമുള്ളവര്‍ക്ക് നിലത്തും അല്ലാത്തവര്‍ക്ക് ചട്ടിയിലും ഗ്രോബാഗിലും പോളിബാഗിലും ചണച്ചാക്കിലുമെല്ലാം ഉദ്യാനസസ്യങ്ങള്‍ വളര്‍ത്താം. ബഹുനിലമന്ദിരങ്ങളിലും ഫ്ളാറ്റുകളിലുമെല്ലാം ഇത് സാധ്യവുമാണ്.

വസ്തുതകള്‍ ഇതെങ്കിലും ഉദ്യാനപാലകരെ ഏറ്റവുമധികം ധര്‍മ്മസങ്കടത്തിലാക്കുന്നത് ചെടികള്‍ക്കുണ്ടാകുന്ന കീട-രോഗ ബാധകളാണ്. ചെടികളെയും പൂക്കളെയും സ്നേഹിക്കുന്നവര്‍ അവയെ ഇത്തരം കീട-രോഗബാധകളില്‍ പ്പെടാതെ എങ്ങനെ കാത്തുരക്ഷിക്കാം എന്നറിയുന്നത് വളരെ പ്രായോജനപ്രദമായിരിക്കും. ഇത് വാണിജ്യനഴ്സറിയിലായാലും വീട്ടുദ്യാനത്തിലായാലും ഒരുപോലെ ബാധകമാണ്.

ശത്രുക്കളും ശത്രുസംഹാരവും

ഉദ്യാനസസ്യങ്ങളുടെ പ്രധാന ശത്രുക്കളെ പരിചയപ്പെടാം, ഒപ്പം അവയെ എങ്ങനെ വരുതിയിലാക്കാമെന്നും. വിവിധ പ്രവര്‍ ത്തനശൈലികളാണ് ഒരോ ശത്രുകീടത്തിനും സ്വായത്തം. ചിലത് നീരൂറ്റിക്കുടിച്ച് ചെടികളെ മുരടിപ്പിക്കുമ്പോള്‍ മറ്റു ചിലത് അവയെ ഉണക്കും, ചിലതാകട്ടെ കായും തണ്ടും തുരക്കും. ഇലകള്‍ വെട്ടിമുറിക്കുന്നവരുമുണ്ട്. ഇവരില്‍ ഏറ്റവും ഉപദ്രവകാരികളെയും ശല്യക്കാരെയും അടുത്തറിയാം.

ചലനശേഷിയില്ലാത്ത മുഞ്ഞ

നേര്‍ത്ത ശരീരം, മിക്കവാറും പച്ചനിറം. ചെടികളില്‍ നിന്ന് നീരൂറ്റിക്കുടിക്കും. അങ്ങനെ ഇലകള്‍ മഞ്ഞളിക്കും. ചലനശേഷിയില്ലാത്തതിനാല്‍ ഇതിനെ ഒരു ചെടിയില്‍ നിന്ന് മറ്റൊരു ചെടിയിലേക്കു ചുമന്നുകൊണ്ടുപോകുന്നത് ഉറുമ്പുകളാണ്. പകരം ഉറുമ്പുകള്‍ക്ക് ഇവയുടെ മധുരവിസര്‍ജ്യം കിട്ടും. ഈ മധുരസ്രവം വീണാല്‍ ഇലകളില്‍ കരിംപൂപ്പല്‍ പിടിക്കുകയും ചെയ്യും. കരിംപൂപ്പല്‍ ഒരുതരം കുമിള്‍ബാധയാണ്.

ശക്തിയായി വെള്ളം ചീറ്റിച്ചാല്‍ ഒരു പരിധിവരെ മുഞ്ഞകളെ നശിപ്പിക്കാം. മുഞ്ഞകളുടെ പ്രകൃതിയിലെ ശത്രുക്കളായ ലേസ് വിങ് പ്രാണി, ലേഡി ബീറ്റില്‍ എന്നിവയും ഇവയെ നശിപ്പിക്കും. കുരുമുളകുപൊടി അല്പം വെള്ളത്തില്‍ കലര്‍ത്തിയോ വെളുത്തുള്ളി ചതച്ചത് ലായനിയാക്കിയോ അരിച്ചുതളിച്ചും മുഞ്ഞകളെ അകറ്റാം. വേപ്പധിഷ്ഠിത കീടനാശിനിയായ നിംബിസിഡിന്‍ രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം. ഇതല്ലെങ്കില്‍ എക്കോനീം എന്ന ജൈവനാശിനിയായായാലും മതി.

60 ഗ്രാം സോപ്പ് 150 മില്ലി ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തുക. സോപ്പുലായനി വേപ്പെണ്ണയുടെയും ആവണക്കെണ്ണയുടെയും മിശ്രിതത്തിലേക്കൊഴിക്കുക. നന്നായി ഇളക്കുക. ആറു ലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഇതിലേക്ക് 120 ഗ്രാം വെളുത്തുള്ളി ചതച്ചതു ചേര്‍ത്ത് അരിച്ചെടുത്ത് തളിക്കുക.

ഡൈമെത്തോയേറ്റ് (റോഗര്‍) എന്ന കീടനാശിനി 30 ഇ.സി രണ്ട് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചേര്‍ത്ത് ഇലകളും തണ്ടുകളും നന്നായി നനയും വിധം ആഴ്ചയിലൊരിക്കല്‍ തളിക്കുക. ഇതല്ലെങ്കില്‍ ഇക്കാലക്സ് 20 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചും നിയന്ത്രിക്കാം.

ശല്‍ക്കപ്രാണി-നിത്യശല്യം

പൊതുവായ ശല്യക്കാരനാണ് ഏത് ഉദ്യാനത്തിലും ശല്‍ക്കപ്രാണി അഥവാ സ്കെയില്‍ ഇന്‍സ്റ്റെക് ഇവയെ ധാരാളം കാണുന്നത് തണ്ടുകളിലാണ്. തണ്ടില്‍ വട്ടത്തില്‍ തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ ചിതമ്പലുകള്‍ കണ്ടാല്‍ അതിനുള്ളില്‍ ശര്‍ക്കപ്രാണി ഒളിഞ്ഞിരിപ്പുണ്ട് എന്നുറപ്പാക്കാം. ഇവ തണ്ടിലെ നീരൂറ്റിക്കുടിക്കും. റോസാച്ചെടി, കള്ളിച്ചെടികള്‍, ഒട്ടുപ്ലാവിന്‍റെ തൈകള്‍ എന്നിവയില്‍ ശല്‍ക്കപ്രാണികളെ കൂടുതലായി കാണാം.

റോഗര്‍ 15 മില്ലിലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇടയ്ക്കിടെ തളിച്ചുകൊണ്ടിരുന്നാല്‍ ഇവയുടെ ഉപദ്രവം തടയാം. ശല്‍ക്കപ്രാണികള്‍ കൂടുതലെങ്കില്‍ ചെടി ചുവട്ടില്‍ നിന്ന് ഒമ്പതിഞ്ചു മുകളില്‍ വച്ചു ശിഖരങ്ങളെല്ലാം വെട്ടുക. ബാക്കി നില്‍ക്കുന്ന കുറ്റികളില്‍ ഏതെങ്കിലുമൊരു കീടനാശിനി അരിമാവില്‍ കുഴച്ചു പുരട്ടുക. പുതിയ ശിഖരങ്ങളില്‍ ഇടയ്ക്കിടയ്ക്ക് കീടനാശിനി തളിക്കണം.

കനം തീരെ കുറഞ്ഞ സൂക്ഷ്മപ്രാണികള്‍ ആയതിനാല്‍ സ്പിരിറ്റിലോ ആല്‍ക്കഹോളിലോ പഞ്ഞി/ഇയര്‍ ബഡ് മുക്കി തുടച്ചും ഇവയെ നശിപ്പിക്കാം. ഇക്കാലക്സ് 20 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചും ഇവയെ നിയന്ത്രിക്കാം.

വെളുത്ത മീലിമൂട്ടകള്‍

ഇളംതണ്ട്, ഇല, മൊട്ടുകള്‍ എന്നിവയാണ് മീലിമൂട്ടകളുടെ ഇഷ്ടത്താവളം. ഇവയുടെ ദേഹത്ത് വെളുത്ത ഒരു തരം പൂപ്പല്‍പോലുള്ള ആവരണം ഉണ്ടാകം. ഈ ആവരണം നീങ്ങിയാല്‍ ഇളം ചുവപ്പുനിറത്തില്‍ ഗോളാകൃതിയുള്ള കീടത്തെ കാണാം. ഇവ സസ്യഭാഗങ്ങളിലെ നീരൂറ്റിക്കുടിച്ചാണ് നാശം വരുത്തുന്നത്. ഇവയെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊ ണ്ടുപോകുന്നത് ഉറുമ്പുകളാണ്. വെളുത്ത് പഞ്ഞിപോലെ ഇവ ചെടികളുടെ കമ്പുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. മുസന്ത, അലൊക്കേഷ്യ, ക്രോട്ടണ്‍, ബിഗോണിയ, മാവ്, പ്ലാവ്, പേര, സപ്പോട്ട തുടങ്ങി ഏത് ചെടികളെയും ഫലസസ്യങ്ങളെയും ഇത് പിടികൂടും. മീലിമുട്ടുകള്‍ പറ്റിക്കൂടിയിരിക്കുന്ന കമ്പുകള്‍ ഉണങ്ങുകയാണ് പതിവ്.

ഇക്കാലക്സ് 20 മില്ലിലിറ്റര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിച്ച് ഇവയെ നിയന്ത്രിക്കാം. ഉറുമ്പുകളാണ് സഹായികള്‍ എന്നതിനാല്‍ ഉറുമ്പുകളെയും നശിപ്പിക്കേണ്ടിവരും. കീടബാധ കുറവാണെങ്കില്‍ പഴയ ടൂത്ത്ബ്രഷോ മറ്റോകൊണ്ട് ഈ ചെറുപ്രാണികളെ ചുരണ്ടിമാറ്റിക്കളയുകുയും ചെയ്യാം. റോഗര്‍ (ഡൈമെത്തോയേറ്റ്) 30 ഇ.സി. ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മില്ലി എന്ന തോതില്‍ ചേര്‍ത്ത് ഇലകളിലും തണ്ടിലും നന്നായി തളിച്ചു നനയ്ക്കുക. രണ്ടുശതമാനം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിച്ചും മീലി മുട്ടകളെ നിയന്ത്രിക്കാം.

തുരപ്പന്മാര്‍

ഇവയുടെ പുഴുക്കളോ വണ്ടുകളോ ചെടിത്തണ്ട് ഉള്ളില്‍ നിന്ന് തുരന്നു നശിപ്പിക്കുന്നു. ഉപദ്രവം രൂക്ഷമായാല്‍ ചെടികള്‍ അപ്പാടേകരിഞ്ഞുപോകും. ബിഗോണിയ, കോളിയസ് പോലുള്ള ചെടികളിലും മാവ്, ഗ്രാമ്പു തുടങ്ങിയവയുടെ തൈകളിലും തുരപ്പന്മാര്‍ മാളമുണ്ടാക്കും.

50 ശതമാനം വീര്യവമുള്ള സെവിന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. തുരപ്പനുണ്ടാക്കിയ സുഷിരം വലുതാണെങ്കില്‍ അതിനുള്ളില്‍ അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ച് സുഷിരമടയ്ക്കുക.

ചിതലും ശല്യക്കാരന്‍

ഉറുമ്പുവര്‍ഗത്തില്‍പ്പെട്ട ചിതലുകളും ഉദ്യാനസസ്യങ്ങളുടെ ശത്രുവായി മാറും. ഈര്‍പ്പമുള്ള മണ്ണിനടിയില്‍ പുറ്റുണ്ടാക്കി വലിയ ചിതല്‍ക്കൂനയായി വളരാനും മതി. ചെടികളുടെ തണ്ടും, വേരുമെല്ലാം ചിതലുകള്‍ നശിപ്പിക്കും.

20 ശതമാനം വീര്യമുള്ള ക്ലോര്‍പൈറിഫോസ് 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി യൊഴിച്ച് ചിതലുകളെ തുരത്താം. തവളകള്‍, ഉറുമ്പ്, കടന്നല്‍, ചിലതരം ഈച്ചകളൊക്കെ ചിതലുകളുടെ പ്രകൃതിയിലെ ശത്രുക്കളാണ്. ടെര്‍മിനേറ്റര്‍ എന്ന പേരില്‍ ചിതലുകളെ നശിപ്പിക്കുവാനുള്ള ലായനികള്‍ ചിതല്‍ നിയന്ത്രണത്തിന് ഫലപ്രദമാണ്. ബോറിക് ആസിഡ് കെണികള്‍ വച്ചും ചിതലുകളെ കാര്യക്ഷമമായി നിയന്ത്രിക്കാം. ചട്ടിയില്‍ വളരുന്ന ചെടിയിലാണ് ചിതല്‍ശല്യം കാണുന്നതെങ്കില്‍ ഇവയെ നിശിപ്പിക്കാനൊരു പോംവഴിയുണ്ട്. രണ്ടു ടേബിള്‍സ്പൂണ്‍ സോപ്പുലായനി ഒരു ലിറ്റര്‍ വെള്ളത്തിലൊഴിച്ച് അതിലേക്ക് ചട്ടി പാടേ ഇറക്കിവയ്ക്കുക. ഇത് ഒരേസമയം ചിതലുകളെയും ഉപദ്രവകാരികളായ ഉറുമ്പുകളെയും നശിപ്പിക്കും.

ചെടിപ്പേന്‍

മൃദുല ശരീരമുള്ള സുക്ഷ്മപ്രാണിയാണ് ചെടിപ്പേന്‍. പച്ച, ഇളംപച്ച, ഇളം ചുവപ്പ്, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ വിവിധനിറങ്ങളിലുള്ള ചെടിപ്പേനുണ്ട്. ഇളം തണ്ട്, ഇല, മൊട്ടുകള്‍ എന്നിവ നീരൂറ്റിക്കുടിച്ച് ഇവ വാട്ടിയുണക്കും.

പുകയിലക്കഷായം, വേപ്പിന്‍ കരുസത്ത് എന്നിവ തളിച്ചും രണ്ടു മില്ലി മാലത്തയോണ്‍ 50 ശതമാനം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി രണ്ടാഴ്ച ഇടവിട്ടു തളിച്ചും ഇവയെ നിയന്ത്രിക്കാം. വെളുത്തുള്ളി-വെപ്പെണ്ണ-സോപ്പു മിശ്രിതവും ഇവിടെ ഫലപ്രദമാണ്.

പാറ്റ

ചെടികളുടെ ഇളം വേരുകളുടെ അറ്റം തിന്നാല്‍ പാറ്റകളും ഇടയ്ക്കിടയ്ക്ക് ഉദ്യാനത്തില്‍ എത്താറുണ്ട.് ഓര്‍ക്കിഡ് തോട്ടങ്ങളില്‍ ഇവ സ്ഥിരം ശല്യവുമാണ്. പകല്‍ സമയം ചട്ടിക്കുള്ളില്‍ ഒളിപ്പിച്ചിരിക്കും. രാത്രിയിലാണ് പ്രവര്‍ത്തനിരതരാകുക.

ബെയ്ഗോണ്‍ പോലുള്ള ആകര്‍ഷക വിഷങ്ങള്‍ സ്പ്രേ ചെയ്ത് പാറ്റകളെ നിയന്ത്രിക്കാം. പാറ്റാശല്യമുള്ള ചട്ടികള്‍ ചെടിയോടെ എടുത്ത് വെള്ളത്തില്‍ മുക്കിയാല്‍ പാറ്റകള്‍ പുറത്തു ചാടും. അപ്പോള്‍ അവയെ നശിപ്പിക്കാം. ഈ വെള്ളത്തില്‍ തന്നെ ലിറ്ററൊന്നിന് രണ്ടു മില്ലി എന്നയളവില്‍ മാലത്തയോണ്‍ എന്ന കീടനാശിനികൂടി ചേര്‍ത്താല്‍ പുറത്തുവരുന്ന പാറ്റകള്‍ താനേ ചത്തൊടുങ്ങും. കൂടാതെ ബോറിക് ആസിഡ്, പഞ്ചസാര, മൈദമാവ് എന്നിവ 1:2:7 എന്ന അനുപാതത്തില്‍ ചേര്‍ത്ത് ചെറിയ ഉരുളകളാക്കി രാത്രിയില്‍ ചെടികളുടെ അടുത്തു വച്ചാലും പാറ്റകള്‍ ഈ വിഷം തിന്നു ചാകും.

മുറിയന്‍ പുഴുക്കള്‍

ഒരുതരം നിശാശലഭത്തിന്‍റെ പുഴുവാണ് മുറിയന്‍ പുഴു. ഇത് രാത്രിസമയത്ത് ചെടികളുടെ ഇളം തണ്ടും ഇലകളും തിന്നു നശിപ്പിക്കും. ഇവ ഇളം തൈകളും നശിപ്പിക്കാറുണ്ട്. കാര്‍ബറില്‍ (സെവിന്‍) 50 ശതമാനം നനയ്ക്കാവുന്ന പൊടി രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ച് ഇവയെ നിയന്ത്രിക്കാം.

വെട്ടുക്കിളികള്‍

പുല്‍പ്പൊന്തയെന്നും ഇവയ് ക്കു പേരുണ്ട് ഇവ ചെടികളുടെ തളിരിലകളും തണ്ടും കാര്‍ന്നു തിന്നു നശിപ്പിക്കും. പൂന്തോട്ടത്തില്‍ തന്നെ വളരുന്ന കളകളിലും പുല്‍പ്പൊന്തകളിലുമാണ് ഇവ കഴിഞ്ഞു കൂടുന്നത്. ക്വിനാല്‍ഫോസ് 1.5 ശതമാനം പൊടി വെട്ടുക്കിളിശല്യമുള്ള ചെടികളില്‍ തുണിയില്‍ കിഴി കെട്ടി തൂക്കുക.

വണ്ടുകള്‍

പലതരം വണ്ടുകള്‍ പൂച്ചെടികളുടെ ഇലകള്‍ വെട്ടിയും തുളച്ചും നാശമുണ്ടാക്കുവാന്‍ എത്താറുണ്ട്. ചില വണ്ടുകളുടെ പുഴുക്കളാകട്ടെ മണ്ണിനടിയിലുള്ള വേരുകള്‍ നശിപ്പിക്കുകയും ചെയ്യും. വേരു നശിച്ച ചെടികള്‍ മഞ്ഞളിച്ചു വാടുകയും ചെയ്യും. പൂമൊട്ടുകളും പൂക്കളും നശിപ്പിക്കുന്ന വണ്ടുകളുമുണ്ട്.

എണ്ണം കുറവാണെങ്കില്‍ വണ്ടുകളെ കൈകൊണ്ടു തന്നെ നശിപ്പിക്കാം. എണ്ണം കൂടിയാല്‍ സെവിന്‍ നാലുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കേണ്ടിവരും. വണ്ടുകള്‍ തുളച്ച ഇടങ്ങളില്‍ കുമിള്‍ബാധയ്ക്കും സാധ്യതയുള്ളതിനാല്‍ അവിടെ ഇന്‍ഡോഫില്‍ എം 45 എന്ന കുമിള്‍നാശിനി മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.

ഒച്ചുകള്‍

ആന്തൂറിയം, ഓര്‍ക്കിഡ് പോ ലുള്ള ചെടികളുടെ തളിരിലകള്‍ നശിപ്പിക്കുന്ന ഒച്ചുകള്‍ നഴ്സറിയിലെ സ്ഥിരം ശത്രുക്കളാണ്. ഇലകളില്‍ ദ്വാരം വീഴ്ത്തുകയും വേരുകള്‍ മുറിക്കുകയും ചെയ്യും. സന്ധ്യ കഴിഞ്ഞാണ് ഒച്ചുകള്‍ പുറത്തിറങ്ങുന്നത്. ടോര്‍ച്ച് ലൈറ്റ് അടിച്ച് ഇവയെ കണ്ടുപിടിച്ച് കടുപ്പത്തില്‍ ഉപ്പുകലക്കിയ വെള്ളത്തിലിട്ട് നശിപ്പിക്കാം. മെറ്റാല്‍ഡിഹൈഡ് കെണികള്‍ തോട്ടത്തില്‍ വച്ചും ഒച്ചുകളെ കുടുക്കാം. ചെടികള്‍ക്ക് ചുറ്റും തടത്തിലുമെല്ലാം മുട്ടത്തോട് പൊട്ടിച്ചതും മണലും വിതറിയാല്‍ ഒച്ചുകള്‍ അടുക്കുകയില്ല എന്നു കണ്ടിരിക്കുന്നു. പരന്ന ഒരു പാത്രത്തില്‍ കുറച്ച് ബിയല്‍ ഒഴിച്ച് രാത്രിയില്‍ തോട്ടത്തില്‍ വച്ചാല്‍ ഒച്ചുകളെല്ലാം അതിലേക്ക് ആകര്‍ഷിക്കപ്പെടും.ഒച്ചുകളെ നശിപ്പിക്കാന്‍ വൈഡേറ്റ് എന്ന പേരിലൊരു വിഷക്കൂട്ട് കിട്ടും. ഇത് ഒരു ചട്ടിയില്‍ അഞ്ചുഗ്രാം എന്ന തോതില്‍ വിതറിയും ഒച്ചുകളെ നശിപ്പിക്കാം.

ജാസിഡ്

ഇലയില്‍ കിടന്ന് ചാടുന്ന സ്വഭാവമുള്ള പ്രാണിയാണ് ജാസിഡ്, അങ്ങനെ ഇതിന് തുള്ളന്‍ എന്നു പേരുവന്നു. പരന്ന ദേഹവും ചാരനിറവുമാണിവയുടെ പ്രത്യേകത. ഇല, പൂക്കള്‍ എന്നിവയില്‍ നിന്ന് നീരൂറ്റിക്കുടിച്ച് ഇവ ചെടികളെ നശിപ്പിക്കും. തുള്ളന്‍ കുത്തിയ ചെടികളില്‍ കരിംപൂപ്പും കാണാറുണ്ട്.

വെര്‍ട്ടിസീലിയം ലെക്കാനി എന്ന സസ്യസൗഹൃദകുമിള്‍ അടങ്ങിയ ബയോക്യാച്ച് എന്ന ജൈവകീടനാശിനി ആറു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ച് ജാസിഡുകളെ നിയന്ത്രിക്കാം.

മണ്ഡരികള്‍

എട്ടുകാലിവര്‍ഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളാണിവ. ഇലകളുടെ അടിവശത്ത് കൂട്ടംകൂടി നീരുവലിച്ചു കൂടിച്ച് ഇവ ചെടികളെ ക്ഷീണിപ്പിക്കും. ഇവ തീരെ ചെറുതാണ്, അതുകൊണ്ടുതന്നെ കാണാന്‍ വിഷമവും. ചുവപ്പുനിറമാണിവയ്ക്ക്. ഉദ്യാനസസ്യങ്ങളുടെ തൈകള്‍ക്കു പുറമെ തെങ്ങ്, കവുങ്ങ്, പപ്പായ എന്നിവയുടെ തൈകളിലും ഇവ കാണാം. ഇല മഞ്ഞളിക്കുന്നതുതന്നെയാണ് മണ്ഡരിസാന്നിധ്യത്തിന്‍റെ പ്രധാന ലക്ഷണം.

ഗന്ധകപ്പൊടി (സള്‍ഫര്‍ ഡസ്റ്റ്) വിതറി മണ്ഡരികളെ നശിപ്പിക്കാം. ഇലകളിലും തണ്ടിലും വെള്ളം ശക്തിയായി ചീറ്റി ഇവയെ അകറ്റാം. വേപ്പെണ്ണയും സോപ്പും കലര്‍ത്തിയ മിശ്രിതം തളിക്കുന്നതും മണ്ടരി നിയന്ത്രണത്തിന് സഹായകമാണ്. ചെടികള്‍ക്ക് ആവശ്യമുള്ളയളവില്‍ വെള്ളം നല്‍കാതിരിക്കുന്നതും മണ്ഡരി പെറ്റുപെരുകാന്‍ ഇടയാകും എന്ന് കണ്ടിരിക്കുന്നു. അതിനാല്‍ ജല സമ്മര്‍ദ്ദം ഉണ്ടാകാതെ ശ്രദ്ധിക്കുകയുമാവാം.

തുപ്പല്‍ മൂട്ട

വെളുത്ത തുപ്പല്‍ പോലെയുള്ള ആവരണമുണ്ടിവയ്ക്ക്. ഇവ തളിരിലകള്‍ തിന്നു നശിപ്പിക്കും. മഴക്കാലത്താണ് ഇവയുടെ ഉപദ്രവം കൂടുതല്‍. തുപ്പല്‍ പോലുള്ള കുമിള്‍ കൊണ്ടു തീര്‍ത്ത ആവരണത്തിനുള്ളിലാണ് ഇവ കഴിഞ്ഞു കൂടുന്നത്.

വെള്ളം ശക്തിയായി ചീറ്റി തുപ്പല്‍ മൂട്ടകളെ നിയന്ത്രിക്കാം. എക്കാലക്സ് രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ലായനി തയാറാക്കി തളിക്കാം. വേപ്പെണ്ണ തളിച്ചും ഇവയെ നിയന്ത്രിക്കാം.

ഇല തുരപ്പന്‍

സൂക്ഷ്മശരീരമുള്ള ഈ പുഴുക്കള്‍ ഇലയ്ക്കടിയില്‍ കൂടിയിരുന്ന് ചെടികള്‍ നശിപ്പിക്കുന്നു. ഇലയില്‍ ചാരനിറത്തിലോ വെള്ളനിറത്തിലോ ഉള്ള വരകള്‍ കാണാം. ഇത്തരം ഇലകള്‍ ക്രമേണ കരിഞ്ഞു പോകും.

വേപ്പധിഷ്ഠിത കീടനാശിനികള്‍ ഏതെങ്കിലും ഒന്ന് ലഭ്യതയനുസരിച്ച് രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിയ്ക്കുക. ചെടികള്‍ക്കിടയില്‍ മഞ്ഞക്കെണി വച്ചാല്‍ ഈ പുഴുവിന്‍റെ ശലഭങ്ങള്‍ അതില്‍ പറ്റി നശിച്ചുകൊള്ളും. ഡൈമെത്തോയേറ്റ് (റോഗന്‍) എന്ന കീടനാശിനി രണ്ടു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ചും ഇലതുരപ്പനെ നിയന്ത്രിക്കാം.

രോഗങ്ങളും രോഗനിയന്ത്രണവും

നഴ്സറിയില്‍ ചെടികള്‍ക്ക് വിവിധതരം രോഗങ്ങള്‍ പിടിപെടാറുണ്ട്. ചെടികള്‍ അഴുകുക, കമ്പുകള്‍ ഉണങ്ങുക, ഇലകളില്‍ കറുത്ത പുള്ളികള്‍ വീഴുക, ഇല കരിയുക, ചെടി മുരടിക്കുക, ഇല പൊഴിയുക, ഇല ചുരുളുകള്‍, ഇല മഞ്ഞളിക്കുക, ഇലകളില്‍ കറുത്ത പൊടി പറ്റിക്കാണുക തുടങ്ങി പ്രശ്നങ്ങള്‍ നിരവധി. യഥാസമയം ശ്രദ്ധിച്ച് നിയന്ത്രണനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ചെടികള്‍ നശിക്കാന്‍ ഇവ മതി.

പ്രധാന രോഗങ്ങളും നിയന്ത്രണവിധികളും

പൊള്ളല്‍

ഇലകളില്‍ വട്ടത്തില്‍ തവിട്ടുനിറത്തില്‍ പാടുകള്‍ കാണുന്ന ഈ കുമിള്‍ രോഗം ഇംഗ്ലീഷില്‍ ആന്ത്രാക്നോസ് എന്നാണറിയപ്പെടുന്നത്. കാഴ്ചയില്‍ തീ പൊള്ളിയതു പോലെയിരിക്കും. ക്രമേണ പുള്ളികള്‍ ദ്രവിച്ചുണങ്ങും. ചിലപ്പോള്‍ രോഗം തണ്ടുകളെയും പിടികൂടാം.

രോഗമുള്ള ഭാഗങ്ങള്‍ മുറിച്ചെടുത്ത് നശിപ്പിക്കുക. കൂടാതെ ഇന്‍ഡോഫില്‍ എം45 എന്ന കുമിള്‍നാശിനി മൂന്നുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം. പൂക്കളില്‍ കുമിള്‍നാശിനി വീഴരുത്. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചും പൊള്ളല്‍ നിയന്ത്രിക്കാം.

പുള്ളിക്കുത്ത്

ഇലകളില്‍ വൃത്താകൃതിയില്‍ കറുത്ത പൊട്ടുകളായും തണ്ടുകളില്‍ കറുത്ത പൊട്ടുകളായും തണ്ടുകളില്‍ കടുംപച്ചനിറത്തില്‍ പാടുകളായും പ്രത്യക്ഷപ്പെടുന്ന കുമിള്‍രോഗമാണിത്. ഇംഗ്ലീഷില്‍ ബ്ലൈറ്റ് എന്നു പറയും. രോഗം പിടിച്ചാല്‍ ഇലയും പൂവും തണ്ടുമെല്ലാം വാടി നശിക്കും. ഇലകള്‍ മുരടിക്കുകയും ചെയ്യും.

ഇന്‍ഡോഫില്‍ എം45 എന്ന കുമിള്‍ നാശിനി മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ബാവിസ്റ്റിന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അതുമല്ലെങ്കില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഇവയില്‍ ഏതെങ്കിലുമൊന്ന് മാസത്തിലൊലിക്കല്‍ തളിച്ച് രോഗം നിയന്ത്രിക്കാം.

പൊറ്റ

ഇലകളിലും തണ്ടുകളിലും വെള്ളം നനഞ്ഞുപോലെയുള്ള പാടുകള്‍ വന്ന് മഞ്ഞനിറമാകും. ഈ ഭാഗങ്ങളില്‍ പിന്നീട് തവിട്ടുനിറത്തില്‍ പൊറ്റകള്‍ വളരുന്നത് കാണാം. ഇവ പിടിപെടുന്ന തണ്ടു ഇലകളുമൊക്കെ വികൃതമാകും. ക്രമേണ ഉണങ്ങാനും മതി.

തുടക്കത്തില്‍ തന്നെ രോഗബാധയേറ്റ ഭാഗങ്ങള്‍ മുറിച്ച് തീയിട്ടു നശിപ്പിക്കുക. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം അഥവാ അഞ്ചു ഗ്രാം ബാവിസ്റ്റിന്‍ അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികളില്‍ തളിക്കുക. രോഗതീവ്രത നോക്കി ആവശ്യമെങ്കില്‍ മാസത്തിലൊരു തവണ എന്ന തോതില്‍ മരുന്നുതളി ആവര്‍ത്തിക്കാം.

തൈ ചീയല്‍

വളര്‍ന്നുവരുന്ന തൈകള്‍ മഞ്ഞളിച്ച് വാടിപ്പോകും. കുമിള്‍ രോഗമാണിത്. തൈകളുടെ ചുവടുഭാഗമാണ് അഴുകുക പതിവ്. രോഗം ബാധിച്ച തൈ പിഴുത് നശിപ്പിക്കുക. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ മണല്‍ വിരിക്കുക. തൈകളുടെ ചുവടും തവിടുമെല്ലാം ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം കൊണ്ട് നനയ്ക്കുക. തൈത്തടങ്ങളില്‍ വെ ള്ളക്കെട്ടുണ്ടാകാതെ സൂക്ഷിക്കുക. മഴക്കാലത്ത് മരുന്നുതളി ആവര്‍ത്തിക്കുക.

കമ്പുണക്കം

ഇതും കുമിള്‍രോഗമാണ് മഴതുടങ്ങുന്നതോടെ ഡൈത്തേന്‍ എം 45 എന്ന കുമിള്‍നാശിനി മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലര്‍ത്തി തളിക്കുകയോ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുകയോ വേണം.

മഴക്കാല പച്ചക്കറി വിളകള്‍: രോഗകീട നിയന്ത്രണം

കൃഷി ഓഫീസര്‍, ആനക്കര, പാലക്കാട്

മഴക്കാലത്ത് നമുക്ക് എളുപ്പത്തില്‍ കൃഷിചെയ്യാ വുന്ന വെണ്ട, മുളക്, വഴുതിന എന്നിവയുടെ കൃഷിരീതികള്‍ നാം മനസിലാക്കി കഴിഞ്ഞു. എന്നാല്‍ ഇവയെ ആക്രമിക്കുന്ന രോഗ കീടങ്ങളാണ് ഇനിയുള്ള പ്രധാന വെല്ലുവിളി. ഇവ നേരിടുന്ന പ്രധാന രോഗ-കീടങ്ങളും അവയുടെ നിയന്ത്രണ മാര്‍ഗങ്ങളുമാണ് ഈലക്കത്തില്‍പ്രതിപാദിക്കുന്നത്.

മുളക്, വഴുതിന

ഇവ രണ്ടും മാറ്റിനടുന്ന പച്ചക്കറി വിളകളാണ്. ഒരേ കുടുംബത്തില്‍പ്പെട്ട ഇവയുടെ രോഗ-കീടങ്ങ ള്‍ക്കും ഒട്ടേറെ സാമ്യമുണ്ട്. അതിനാല്‍ മുളക്, വഴുതിന വിളകളിലെ പൊതുവായ രോഗ- കീടങ്ങളെ നമുക്കു പരിചയപ്പെടാം.

രോഗങ്ങള്‍

വാട്ടരോഗം

തൈമുളപ്പിച്ചെടുക്കുന്ന ഘട്ട ത്തിലും തവാരണകളില്‍ നിന്ന് മാറ്റി നട്ടതിനുശേഷവും വാട്ടരോ ഗം കണ്ടുവരുന്നു. ബാക്ടീരിയ യാണ് മിക്കപ്പോഴും ആക്രമണകാ രി. ഇതിനുശേഷം കുമിള്‍ (ഫംഗസ്) ആക്രമണവും സ്വാഭാവികമാണ്. വാട്ടരോഗം ബാധിച്ച ചെടികള്‍ മഞ്ഞനിറമായി വാടിപ്പോ കുന്നു. ഈ രോഗത്തെ പ്രതിരോധിക്കുന്നതിന് ആദ്യമായി വാട്ടരോ ഗത്തിന് എതിരേ പ്രതി രോധശേ ഷിയുള്ള ഇനങ്ങളെ പരീക്ഷിക്കാ വുന്നതാണ്.(ഉദാ:മുളകില്‍- ഉജ്ജ്വല, വഴുതിനയില്‍-ഹരിത, സൂര്യ എന്നിവ) ഇതിനു പുറമെ തവാരണയില്‍ വിത്തുനടുമ്പോള്‍ (പ്രോട്രേകളിലുമാകാം) സ്യൂഡോ മോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്ന അളവിലെടുത്ത് തടം കുതി ര്‍ക്കാവുന്നതാണ്. തൈകള്‍ മാറ്റി നടുമ്പോള്‍ സ്യൂഡോമോണസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. വളരെ ശക്തമായ തോതില്‍ രോഗം തുടരുകയാ ണെങ്കില്‍ ഫൈറ്റോലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ എന്ന തോതിലെ ടുത്ത് ചെടികളുടെ തടം കുതിര്‍ ക്കാവുന്നതാണ്. രോഗബാധിതമായ ചെടികളെ വളരെ പെട്ടെന്ന് നശിപ്പിച്ചു കളയേണ്ടതാണ് കൂടാതെ ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറിതൈകളും പരീക്ഷിക്കാവു ന്നതാണ്.

തൈചീയല്‍

തവാരണകളിലാണ് ഈ രോഗം കുടുതലായും കാണുന്നത്. തൈവളര്‍ന്നു വരുമ്പോള്‍ മണ്ണി നോട് ചേര്‍ന്നഭാഗം ചീഞ്ഞ് ചെടികള്‍ ഇളം മഞ്ഞനിറമായി നശിച്ചുപോകുന്നു. സ്യൂഡോമോ ണസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ തുടര്‍ച്ചയായി ഉപയോ ഗിച്ചാല്‍ രോഗത്തെ നിയന്ത്രിക്കാം.

കീടങ്ങള്‍

1. കായ്/തണ്ടുതുരപ്പന്‍ പുഴു

വഴുതനയുടെ തണ്ടുകള്‍ പുതുതായി ഉണ്ടാകുന്ന കായ്കള്‍ എന്നിവ തുരക്കുന്ന പുഴുക്കള്‍ എന്നും കൃഷിക്ക് ഭീഷണിയാണ്. ഈ രീതിയിലുള്ള ആക്രമണം മൂലം കായ്കള്‍ ഉപയോഗയോ ഗ്യമല്ലാതാവുന്നു. കേടുവന്ന കായ്കള്‍ നശിപ്പിച്ചു കളയണം. കൂടാതെ അഞ്ചു ശതമാനം വീര്യ മുള്ള വേപ്പിന്‍കുരു സത്ത് തളി ക്കാവുന്നതാണ്. പുഴുക്കളെ നശിപ്പിക്കുന്നതിന് കാന്താരിമുളക് ഗോമൂത്രലായനിയും ഉപയോ ഗിക്കാം. നിംബിസിഡിന്‍, അസാര്‍ ഡിറാറ്റിന്‍ തുടങ്ങിയ വേപ്പധി ഷ്ഠിത കീടനാശിനികള്‍ മൂന്നു മില്ലി ഒരു ലിറ്ററിലെടുത്ത് തളിക്കു ന്നത് കീടനിയന്ത്രണത്തെ സഹാ യിക്കും.

2. പച്ചതുള്ളന്‍

ഇലകളുടെ അരികില്‍ ഒട്ടിപ്പിടി ച്ചിരുന്ന് നീരൂറ്റികുടിച്ചാണ് ഇവ നാശനഷ്ടം ഉണ്ടാക്കുന്നത്. ആക്രമിക്കപ്പെട്ട ഇലകളുടെ അരിക് മഞ്ഞ നിറമാകുന്നു. ഇവയ്ക്കെതിരേ വേപ്പെണ്ണ- വെളുത്തുള്ളി എമല്‍ഷന്‍ ഫലപ്രദ മായി ഉപയോഗിക്കാം. എന്നാല്‍ മഴക്കാലത്ത് ഇവയുടെ ആക്ര മണം താരതമ്യേന കുറവാണ്.

3. ആമവണ്ട്

ഇലകളിലെ ഹരിതകം കാര്‍ന്നു തിന്നുകൊണ്ട് ഇലകളുടെ ഞരമ്പു കള്‍ മാത്രം ബാക്കിവച്ച് വല പോലെയാക്കുന്നതാണ് ആമവ ണ്ടിന്‍റെ ആക്രമണരീതി. ഇവയുടെ മുട്ടകള്‍ മഞ്ഞനിറത്തില്‍ ഇലകളി ല്‍ തറച്ചുവച്ചിരിക്കുന്നതു കാ ണാം. ആമവണ്ടിന്‍റെ മുട്ട, പുഴു, പ്യൂപ്പ, വണ്ട് എന്നിവയെ ശേഖരി ച്ച് നശിപ്പിച്ചു കളയാം. കൈവല കള്‍ ഉപയോഗിച്ച് വണ്ടുകളെ എളുപ്പത്തില്‍ പിടിക്കാവുന്നതാണ്. നിയന്ത്രണ മാര്‍ഗമായി നിംബി സിഡിന്‍, കാന്താരി മുളക് മിശ്രി തം എന്നിവ തളിച്ചു കൊടുക്കാം.

4. മുളകിലെ നീരൂറ്റികുടിക്കുന്ന പ്രാണികള്‍

മുളക് കൃഷിചെയ്യുന്നിട ത്തെ ല്ലാം കാണുന്ന കീടാക്രമണ മാണിത്. ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച, മണ്ഡരി എന്നീ കീടങ്ങ ളാണ് മുളക് ചെടിയുടെ ഇല കളില്‍ നിന്ന് നീരുറ്റികുടിച്ച് ചെടിയെ കുരുടിപ്പിക്കുന്നത്. കൂടാതെ മൊസൈക്ക് രോഗം ഉണ്ടാക്കുന്ന വൈറസിനെ ഒരു ചെടിയില്‍ നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ മുഞ്ഞയും, ഇലപ്പേനും ഗണനീയമായ പങ്കു വഹിക്കുന്നു. ഇവയുടെ ആക്രമണ ഫലമായി ഇലകള്‍ ചുക്കിചുളി ഞ്ഞ് ചുരുണ്ട് വളര്‍ച്ച മുരടി ക്കുന്നു. ഇവയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ജൈവ കീടനാശിനികളായ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം, കിരിയാത്ത് -സോപ്പ് മിശ്രിതം. ഇവയിലേതെ ങ്കിലും ഒന്നുപയോഗിക്കാം. വെര്‍ട്ടിസീലിയം 10 ഗ്രാം ഒരു ലിറ്ററിലെടുത്ത് തളിച്ചുകൊടു ക്കുന്നതും ഉപകാരപ്രദമാണ്. ഈ ജൈവ കീടനാശിനികള്‍ തളിക്കു ന്നതിനുമുമ്പ് കുറച്ച് കഞ്ഞി വെള്ളമെടുത്ത് അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ആദ്യം തളിച്ചതിനുശേഷം മുന്നോ-നാലോ മണിക്കൂര്‍ കഴിഞ്ഞ് കീടനാശി നികള്‍ തളിക്കുകയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.

വെണ്ടയിലെ കീട-രോഗ നിയന്ത്രണം

1. നരപ്പ് / മഞ്ഞളിപ്പ് രോഗം

വെണ്ടയില്‍ കണ്ടുവരുന്ന ഏറ്റവും മാരകമായ രോഗമാണ് നരപ്പ് അഥവാ മഞ്ഞളിപ്പ് രോഗം. വൈറസ് ഉണ്ടാക്കുന്ന ഈ രോഗം വെണ്ടക്കൃഷിയെ മുഴുവനായും നശിപ്പിക്കുവാന്‍ പര്യാപ്തമാണ്. ഇലകള്‍ മഞ്ഞളിച്ച്, ഇലഞര മ്പുകള്‍ തെളിഞ്ഞു കാണുന്ന താണ് ആദ്യ ലക്ഷണം. പിന്നീട് കുറുകിയ ഇലകള്‍ ഉണ്ടാകുക, ഇലകളുടെ വലിപ്പം കുറയുക, കായ്കളുടെ വളര്‍ച്ച കുറയുക എന്നീ ലക്ഷണങ്ങള്‍ കാണുന്നു. വെള്ളീ ച്ചയാണ് സാധാരണയായി ഈ രോഗം പരത്തുന്നത്. ഇവയെ നശിപ്പിക്കുന്നതിന് നിംബിസിഡി ന്‍ എക്കോ നീം എന്നീ വേപ്പധി ഷ്ഠിത കീടനാശിനികള്‍ മൂന്നു മില്ലി ഒരു ലിറ്ററിലെടുത്ത് തളിച്ചു കൊടുക്കാം. കൂടാതെ ഈ രോഗത്തിനെതിരേ പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ അര്‍ക്ക അനാമിക, വര്‍ഷ ഉപഹാര്‍ എന്നിവ കൃഷിചെയ്യേണ്ടതാണ്.

2. ഇലപ്പുള്ളിരോഗം

ഇലകളില്‍ പ്രകടമായി കാണാ വുന്ന തവിട്ടുനിറത്തിലുള്ള പുള്ളി കളാണ് പ്രധാനലക്ഷണം. ക്രമേ ണ ഇവ വളര്‍ന്ന് ഇലകള്‍ കരിഞ്ഞ്, കൊഴിഞ്ഞുപോകുന്നു. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്ററിലെടുത്ത് ഇലകളുടെ രണ്ടു വശങ്ങളിലും തളിച്ചാല്‍ രോഗ നിയന്ത്രണം സാധ്യമാണ്.

കീടങ്ങള്‍

1. കായ്/ തണ്ടുതുരപ്പന്‍ പുഴു

ഈ പുഴുക്കള്‍, ചെടിയുടെ ഇളം തണ്ടിലോ, കായിലോ തളച്ചുകയറി ഉള്‍ഭാഗങ്ങള്‍ തിന്നുനശിപ്പി ക്കുന്നു. കേടായ കായ്കള്‍ വളഞ്ഞിരിക്കും. പുഴു ആക്രമിച്ച ദ്വാരത്തിലൂടെ പുഴുവി ന്‍റെ വിസര്‍ജ്യങ്ങളും പുറത്തുവരു ന്നു. കേടാകുന്ന കായ്കള്‍ നശിപ്പിച്ചു കളയണം. കൂടാതെ വേപ്പധിഷ്ഠിത കീടനാശിനികളും ഉപയോഗിക്കാം. ബാസിലസ് തുറിന്‍ജിയന്‍സിസ,് ബാക്ടീരി യാല്‍ കള്‍ച്ചര്‍ അടങ്ങിയ ജീവാണു കീടനാശിനി ഉപയോഗി ക്കാവുന്ന താണ്. ഇവ ഡെല്‍ഫിന്‍, ബയോ ആസ്പ് ഹാര്‍ട്ട് എന്നീ പേരുകളി ല്‍ ലഭ്യമാണ്. ഒരു മില്ലി ഒരു ലിറ്ററില്‍ എന്ന തോതില്‍ ഉപയോഗിക്കാം.

2. മണ്ഡരി

വെണ്ടച്ചെടിയുടെ ഇലകളി ലുടെ അടില്‍ ചുവന്ന നിറത്തില്‍ കണ്ടുവരുന്ന ചെറുപ്രാണികളാണ് മണ്ഡരികള്‍. ഇവയുടെ ആക്ര മണം മൂലം ഇലകള്‍ തുരുമ്പിച്ച രീതിയില്‍ ആകുന്നു. മഴക്കാലത്ത് ഇവയുടെ ആക്രമണം പൊതുവെ കുറയുമെങ്കിലും മറ്റുകാലങ്ങളില്‍ ഇവ ധാരാളമായി കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കാന്‍ സള്‍ഫര്‍ പൗഡര്‍-മൂന്നുഗ്രാം ഒരു ലിറ്റര്‍ എന്ന തോതിലെടുത്ത് ഇലകളുടെ അടിവശത്ത് തളിച്ചു കൊടു ക്കണം. കേടുവന്ന വെണ്ടച്ചെടിയും വിളവെടുപ്പ് അവസാനിച്ച വെണ്ട ച്ചെടികളും നശിപ്പിച്ചു കളയണം.

3. നിമവിരകള്‍

വെണ്ടച്ചെടിയുടെ വേരുകളില്‍ ചെറിയ മുഴകള്‍പോലെ കണ്ടു വരുന്നതാണ് ആക്രമണ ലക്ഷ ണം. ഇങ്ങനെ ആക്രമണ മുണ്ടാ യാല്‍ ചെടികളുടെ വളര്‍ച്ച മുരടിച്ച് നശിച്ചുപോകുന്നു നിമാ വിര യുടെ ശല്യമുള്ളിടത്ത് വിത്തു പാകുന്ന സമയത്ത് തടത്തില്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ, വേപ്പിന്‍റെ ഇലയോ 250 ഗ്രാം എന്ന തോതില്‍ ചേര്‍ക്കണം. ഇതിനു പകരം ഒരു കിലോഗ്രാം ഉമിയോ, നന്നായി പൊടിച്ച വേപ്പിന്‍ പിണ്ണാക്ക് 100 ഗ്രാം എന്നതോ തിലോ ഇട്ടുകൊടുക്കണം. ഒപ്പം ചെണ്ടുമല്ലി ചെടികള്‍ കൃഷി ത്തോട്ടത്തിനു ചുറ്റും നടുന്നത് നിമാവിരകളെ അകറ്റിനിര്‍ത്തു ന്നതിന് സഹായകരമാണ്. ഫോണ്‍- ജോസഫ്-9447529904.

പച്ചക്കറിത്തൈകളിലെ ഗ്രാഫ്റ്റിംഗ്

ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കുന്ന പച്ചക്കറിത്തൈകളുണ്ടാക്കാന്‍ ഉത്തമമായ മാര്‍ഗമാണ് ഗ്രാഫ്റ്റിംഗ്. റൂട്ട് സ്റ്റോക്കായി പ്രതിരോധശേഷിയുള്ള ഇനം കണ്ടെത്തി അതില്‍ അത്യുത്പാദന ശേഷിയുള്ള തൈചേര്‍ക്കുന്ന രീതിയാണിത്.

ഗ്രാഫ്റ്റിംഗ് എങ്ങനെ

തക്കാളിയും വഴുതിനയും ചുണ്ടയിലാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. ഇതിനായി ചുണ്ടയുടെയും ഒട്ടിക്കാനുദ്ദേശിക്കുന്ന തക്കാളി, വഴുതിന എന്നിവയുടെയും ഹൈബ്രിഡ് ഇനങ്ങള്‍ പ്രോട്രേയില്‍ വിത്തുപാകി പ്രത്യേകം വളര്‍ത്തിയെടുക്കണം. ചുണ്ടവിത്ത് മുളയ്ക്കാന്‍ കാലതാമസമെടുക്കുന്നതിനാല്‍ നേരത്തേ തന്നെ പാകണം. പാകിയ വിത്തുകള്‍ രണ്ടാഴ്ചകൊണ്ട് മുളച്ചു പൊങ്ങും. ഇവ നാലാഴ്ചകൊണ്ട് 10-12 സെന്‍റീമീറ്റര്‍ ഉയരമെത്തും. ഈ പ്രായത്തില്‍ ചൂണ്ടത്തൈകളില്‍ ഗ്രാഫ്റ്റിംഗ് നടത്താം. തക്കാളി, വഴുതിന എന്നിവയുടെ തൈകള്‍ വിത്തുപാകി 15-20 ദിവസം കൊണ്ട് 10-12 സെന്‍റീമീറ്റര്‍ ഉയരം വയ്ക്കും.

ഗ്രാഫ്റ്റ് ചെയ്യുന്ന ചുണ്ടയുടെ തൈകള്‍ കടഭാഗത്തു നിന്ന് അഞ്ചുസെന്‍റീമീറ്റര്‍ ഉയരത്തില്‍ മുറിക്കണം. ഒട്ടിക്കാനുദ്ദേശിക്കുന്ന വഴുതിന, തക്കാളി തൈകള്‍ ഇതേരീതിയില്‍ ചുവടില്‍ നിന്ന് അഞ്ചു സെന്‍റീമീറ്റര്‍ ഉയരത്തില്‍ മുറിക്കണം. ചുണ്ടത്തെകളില്‍ മുറിച്ചടുത്ത ഭാഗത്തിനു മധ്യത്തില്‍ നെടുകേ 3-4 സെന്‍റീമീറ്റര്‍ നീളത്തില്‍ താഴേക്ക് മൂര്‍ച്ചയുള്ള ബ്ലേഡുപയോഗിച്ച് കീറുക. മുകളില്‍ വയ്ക്കാനുള്ള തക്കാളി, വഴുതിന തൈ ഢ ആകൃതിയല്‍ കീഴ്ഭാഗം ബ്ലേഡുകൊണ്ട് തൊലി കളഞ്ഞ് താഴത്തെതൈയുടെ കീറിയ ഭാഗത്തേക്കിറക്കി ഗ്രാഫ്റ്റിംഗ് ക്ലിപ്പിടുക. ഇപ്രകാരം ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ മിസ്റ്റ് ചേമ്പറുകളില്‍ അഥവ തണുപ്പുള്ള അന്തരീക്ഷത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെ ഒരാഴ്ച സൂക്ഷിക്കണം. രണ്ടാഴ്ചയ്ക്കു ശേഷം ക്ലിപ്പ് മാറ്റാം. മുളക്, കാപ്സിക്കം തൈകള്‍ ഇതേരീതിയില്‍ പ്രതിരോധ ശക്തിയുള്ള മുളകിനങ്ങളില്‍ ഗ്രാഫ്റ്റ് ചെയ്യാം. 15-20 ദിവസത്തിനുള്ളില്‍ തൈകള്‍ ഗ്രാഫ്റ്റിംഗിന് പ്രായമാകും. തക്കാളിയും വഴുതിനയും ചെയ്ത രീതിയില്‍ തന്നെ ഗ്രാഫ്റ്റിംഗ് നടത്താം.

തൈകള്‍ നടുമ്പോള്‍ ഗ്രാഫ്റ്റ് ചെയ്ത ഭാഗം 2-3 സെന്‍റീമീറ്റര്‍ എങ്കിലും മണ്ണിനു മുകളിലായി വേണം നടാന്‍.ഗ്രാഫ്റ്റ് ചെയ്തതിനു താഴെ നിന്നു വരുന്ന ശിഖരങ്ങള്‍ ഒടിച്ചു മാറ്റിക്കളയണം. പരിജ്ഞാനമുള്ളവര്‍ക്ക് ദിവസം 600-800 തൈകള്‍ വരെ നിര്‍മിക്കാം.

വിത്തിനും വിജ്ഞാനത്തിനും

വിവിധയിനം തൈകള്‍ക്കും വിത്തുകള്‍ക്കും മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെടുക. ബുക്കിംഗ് അനുസരിച്ച് തൈകള്‍ നല്‍കും. തൈകള്‍ ആവശ്യമുള്ളവര്‍ 0487-2370726, 9446370726 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ഗ്രാഫ്റ്റിംഗില്‍ മണ്ണുത്തി വിജ്ഞാന വ്യാപന വിഭാഗത്തിലെ കമ്യൂണിക്കേഷന്‍ സെന്‍ററില്‍ പരീശിലനം നല്‍കുന്നുണ്ട്. ഫോണ്‍- 8086405476, 9645420575. ഗ്രാഫ്റ്റിംഗ് ക്ലിപ്പുകള്‍ക്ക് ഷിജിത്ത് കാവുങ്കല്‍-9388888500.

ത്രിവര്‍ണച്ചെടി; കണ്ണഞ്ചും ഇലകള്‍

സീമ സുരേഷ്

ഡെപ്യൂട്ടി ഡയറക്ടര്‍

കൃഷിവകുപ്പ്, തിരുവനന്തപുരം

ഉഷ്ണമേഖലയില്‍ വളരുന്ന ചെടികളുടെ കൂട്ടത്തിലെ രത്നം എന്നറിയപ്പെടുന്ന ഉദ്യാന സസ്യമാണ് 'സ്ട്രൊമാന്തെ സാങ്ക്വിനെ' എന്ന ആകര്‍ഷകമായ ഇലഞ്ചെടി, പ്രത്യേകിച്ച് ട്രൈകളര്‍ അഥവാ ട്രയോസ്റ്റാര്‍ എന്ന ഇനം. കണ്ണഞ്ചിപ്പിക്കുന്ന നിറച്ചാര്‍ത്തുള്ള ഇതിന്‍റെ ഇലകള്‍ വളരെ വേഗം ശ്രദ്ധ പിടിച്ചുപറ്റും. ഒന്നര മീറ്ററോളം നീളത്തില്‍ വളരുന്ന ഇതിന്‍റെ ഇലകളുടെ അടിസ്ഥാന നിറം കടുംപച്ചയാണെങ്കിലും ഇതില്‍ തന്നെ പിങ്ക്, ചുവപ്പ്, വെള്ള, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളുടെ ഒരു സമ്മേളനം തന്നെ ദൃശ്യമാണ്. ബ്രസീലിയന്‍ മഴക്കാടുകളുടെ സന്തതിയായ ഈ ചെടി ഉദ്യാനത്തിലും അകത്തളച്ചെടിയായും വളര്‍ത്താന്‍ അനുരൂപമാണ്. പരമാവധി ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരും.

നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ വളരാന്‍ ഇതിനിഷ്ടമല്ല, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് വേനല്‍ സൂര്യന്‍ ഇതിന്‍റെ മനോഹരമായ ഇലകളെ പൊള്ളിക്കും. മൂന്നു വ്യത്യസ്ത നിറങ്ങളുടെ സങ്കലനം നിമിത്തമാണ് ഈ ഇനത്തിന് ട്രയോസ്റ്റര്‍ എന്ന പേരു കിട്ടിയത്. ഇലകളുടെ മുകള്‍പ്പരപ്പിന് വെള്ളയും പച്ചയും നിറമായിരിക്കും. അടിവശമാകട്ടെ ചുവപ്പുകലര്‍ന്ന പിങ്ക് നിറവും പകല്‍ സമയത്ത് വിടര്‍ന്നു നില്‍ക്കുന്ന ഇലകള്‍ രാത്രിയാകുമ്പോള്‍ കൂമ്പും. തണ്ടുകളുടെ മുകള്‍ ഭാഗത്ത് ഇലപ്പരപ്പിനു മീതെയായി പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. പൂക്കള്‍ക്ക് പിങ്ക് നിറമാണ്. ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറമുള്ള ഇതളുകള്‍കൊണ്ട് പൂവ് ചുറ്റപ്പെട്ടതുപോലെ കാണാം.

വരണ്ട കാലാവസ്ഥ ട്രയോസ്റ്റാറിന് ഇഷ്ട മല്ല. അതുകൊണ്ടു തന്നെ വെള്ളം വളരെ നേര്‍ത്ത തുള്ളികളായി തളിച്ചു കൊടുക്കുന്നതും ചെടി ചട്ടിയോടെ കല്ലുകള്‍ പാകിയ വെള്ളപാത്രത്തില്‍ ഇറക്കിവയ് ക്കുന്നതും നല്ലതാണ്. ചിലയിട ങ്ങളില്‍ ചെടിക്ക് അന്തരീക്ഷ ആര്‍ദ്രതയോടുള്ള താത്പര്യം കാരണം ചെടി, ചട്ടിയോടെ ഈര്‍പ്പാംശം നിറഞ്ഞ അന്തരീക്ഷ മുള്ള കുളിമുറിയില്‍ കുറേ നേരത്തേക്ക് മാറ്റിവയ്ക്കുന്ന പതിവുണ്ട്. നനയ് ക്കുന്നതിനു തൊട്ടുമുന്‍പ് ചെടിച്ചട്ടിയിലെ വളര്‍ച്ചാമാധ്യ മത്തിന്‍റെ മുകള്‍പ്പാളി ഉണങ്ങിയിട്ടുണ്ട് എന്നുറപ്പുവരുത്തുക.

കൂട്ടത്തോടെ വളരുന്ന ചെടി യുടെ ചുവട്ടില്‍ നിന്ന് വളരുന്ന കുഞ്ഞുതൈകള്‍ ഇളക്കിനട്ട് പുതിയ ചെടി വളര്‍ത്താം. അതല്ലെ ങ്കില്‍ ചുവട്ടിലെ വിത്തുകിഴങ്ങ് രണ്ടോ മൂന്നോ ഇലകള്‍ ചേര്‍ത്ത് കഷണമായി മുറിച്ച് 5-8 സെന്‍റീ മീറ്റര്‍ വലിപ്പമുള്ള ചട്ടിയില്‍ മണലും പീറ്റും ചേര്‍ത്ത് കലര്‍ ത്തിയ മിശ്രിതം നിറച്ചു നടാം.

ഗാര്‍ഡന്‍ പോര്‍ച്ച്, നടുമുറ്റം, തടങ്ങള്‍, അതിരുകള്‍, തണലി ടങ്ങള്‍ എന്നിവിടങ്ങള്‍ക്ക് ഭംഗി പകരുന്നതിനു പുറമെ ബോട്ടില്‍ ഗാര്‍ഡന്‍, ടെറേറിയം എന്നിവ യിലും ട്രയോസ്റ്റാര്‍ വളര്‍ത്താം. സ്ട്രൊമാന്തയുടെ സ്ട്രൈപ്പ് സ്റ്റാര്‍ എന്ന മറ്റൊരിനം കൂടി ഈയടുത്ത കാലത്തായി ഉദ്യാനപ്രേമികളുടെ ഹരമായി മാറിയിട്ടുണ്ട്. ഇതിന് ട്രയോസ്റ്റാറിന്‍റെയത്ര ചന്തമില്ലന്നത് വാസ്തവം.

ജൈവവളങ്ങള്‍ക്കു പുറമെ 20-20-20 പോലുള്ള രാസവള മിശ്രിതങ്ങള്‍ ഓരോ ടീസ്പൂണ്‍ വീതം വെള്ളത്തില്‍ കലര്‍ത്തി മാസത്തിലൊരിക്കല്‍ ചെടികള്‍ക്ക് നല്‍കുന്ന ഉത്തമ വളര്‍ച്ചയ്ക്ക് സഹായകമാണ്.

ട്രയോസ്റ്റാര്‍ ആണ് താരം

സ്ട്രൊമാന്തെയുടെ ട്രയോസ്റ്റാര്‍ എന്ന ഇനമാണ് ആരെയും വിസ്മയിപ്പിക്കുന്ന താരം. ചട്ടികളിലും ലാന്‍സ്കേപ്പുകള്‍ക്ക് ചാരുത പകരും വിധം വളര്‍ത്താനും ഉത്തമം. ക്രീം, പച്ച, പിങ്ക് എന്നിങ്ങനെ മൂന്നു വ്യത്യസ്ത നിറങ്ങളുടെ സമ്മേളനമാണ് ട്രയോസ്റ്റാറിന് താരപരിവേഷം നല്‍കുന്നത്. കൂടാതെ വസന്തകാലത്ത് ചുവപ്പുകലര്‍ന്ന പിങ്ക് നിറമുള്ള പൂക്കളും വിടര്‍ത്തും. നാലടിയോളം ഉയരത്തില്‍ വളരും.

കടപ്പാട് : ദീപിക

വാഴയിലെ ജൈവ വളപ്രയോഗം

ഇന്ന് കേരളത്തിലെ ഏറ്റവും പ്രധാന പഴ വര്‍ഗ്ഗവിളയാണ് വാഴ. പ്രധാന വിളയായും ഇടവിളയായും ചെയ്യാവുന്ന വാഴ കൃഷി ഏറെ ആദായകരമാണ്.എന്നാല്‍ മറ്റേത് ഉല്പന്നതെയും പോലെ ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന വാഴ പഴത്തിന് പ്രിയം ഏറികൊ???ിരിക്കുകയാണ്.വാഴയുടെ വള പ്രയോഗം നടുന്ന സമയം മുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നടുന്ന കുഴികളില്‍ 1/2 കിലോ കുമ്മായം ചേര്‍ക്കുന്നത് മണ്ണിന്‍റെ അമ്ലരസം കുറക്കാന്‍ സഹായിക്കുന്നു. നടുന്ന സമയത്തോ, നട്ട് 1 മാസത്തിനുള്ളിലോ കാലി വളം /കമ്പോസ്റ്റ്/പച്ചിലവളം എന്നിവയില്‍ ഏതെങ്കിലും ഒന്ന് 10 കിലോ, വെര്‍മി കമ്പോസ്റ്റ് 2 കിലോ ,വേപ്പിന്‍ പിണ്ണാക്ക് 1 കിലോ എന്നിവയും നല്കാം.

ജീവാണു വളമായ പി.ജി.പി.ആര്‍ മിക്സ് 1 100 ഗ്രാം ,5കിലോ ചാണകത്തില്‍ കലര്‍ത്തി തടത്തില്‍ ചേര്‍ക്കുന്നത് വളര്‍ച്ചയെ സഹായിക്കുന്നു.ജീവാണുക്കള്‍ ചേര്‍ക്കുന്ന സമയത്ത് മണ്‍നില്‍ വേണ്ടത്ര ജലാംശം ഉണ്ടായിരിക്കണം. 3% വീര്യമുള്ള പഞ്ചഗവ്യം 3 തവണകളായി 3,6,9 മാസങ്ങളില്‍ ഇലകളില്‍ തളിച്ച് കൊടുക്കാവുന്നതാണ്.കന്ന് നട്ടതിന് ശേഷം കാട്ട് ചണമ്പ്, ഡെയിഞ്ച, വന്‍പയര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഒരു തടത്തില്‍ 15 ഗ്രാം എന്ന തോതില്‍ വിതച്ച് 40 ദിവസത്തിന് ശേഷം ഉഴുതു ചേര്‍ക്കവുന്നതാണ്. ഇത് മണ്ണില്‍ നൈട്രജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നു.വാഴതടയും ഇലകളും ചേര്‍ത്ത് ഉണ്ടാക്കുന്ന കമ്പോസ്റ്റ് പൊട്ടാസ്യവും നല്‍കുന്നു. നേന്ത്രന്‍ വാഴകള്‍ക്ക് 20 കിലോ കാലിവളം, 200 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 1 കിലോ ചാരം എന്നിവ 2 തവണകളായി രണ്ടാം മാസത്തിലും, നാലാം മാസത്തിലും നല്കേ???ണ്ടതാണ്. ജൈവ വളപ്രയോഗത്തോടൊപ്പം ക്രമമായ ജലസേചനം, രോഗ കീട നിയന്ത്രണം എന്നിവയും നല്ല വിളവിന് അത്യാവശ്യമാണ്.

ചെമ്പന്‍ ചെല്ലിയുടെ ജൈവീക കീട നിയന്ത്രണം

കേരളത്തിലെ പ്രധാന വിളയായ തെങ്ങിനെ ആക്രമിക്കുന്ന ഒരു പ്രധാന കീടമാണു ചെമ്പന്‍ ചെല്ലി. ചുവന്ന നിറത്തില്‍ കറുത്ത കുത്തുകളോടും വരകളൊടും കൂടി കാണപ്പെടുന്ന ഒരു വണ്ടാണിത്.

ചെമ്പന്‍ ചെല്ലിയുടെ ആക്രമണ ലക്ഷണങ്ങള്‍.

ഇവ തെങ്ങിന്‍ തടിയില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുകയും ആ ദ്വരങ്ങളിലൂടെ തവിട്ടു നിറത്തിലുള്ള ദ്രാവകവും ചെല്ലി ചവച്ച നാരുകളും പുറത്ത് വരികയും ചെയ്യും.ഓലയുടെ കടഭാഗം നെറ്റുകെ പിളരുക നടുനാമ്പ് വാടിപ്പോവുക എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.ചിലപ്പോള്‍ തെങ്ങിനകത്ത് പുഴുക്കള്‍ ഇരുന്നു ചവക്കുന്ന ശബ്ദം കേള്‍ക്കാം.

ചെല്ലികളെ ജൈവീകമയി ഒരു മാര്‍ഗമാണ് ഫിറമോണ്‍ കെണി അഥവാ ബക്കറ്റ് കെണി.

കെണി നിര്‍മിക്കുന്ന രീതി.

ഒരു പ്ലാസ്റ്റിക് ബക്കറ്റ് എടുത്ത് നാലു ഭാഗങ്ങളിലായി ജനാലകള്‍ പോലെ ദ്വാരങ്ങള്‍ ഉണ്ടാക്കുക.ശേഷം ബക്കറ്റിന്‍റെ അടിഭാഗത്ത് മൂന്നോ നാലോ ചെറിയ സുഷിരങ്ങളുണ്ടാക്കുക

ഇക്കഡോണ്‍

മലയോര കര്‍ഷകന്‍റെ ഇന്നത്തെ ഏറ്റവും വലിയ പേടിസ്വപ്നമാണ് വന്യമൃഗങ്ങള്‍ മൂലമുള്ള കൃഷിനാശം. കാട്ടുപന്നി, മുള്ളന്‍ പന്നി, കുരങ്ങ്, പെരുച്ചാഴി, കാട്ടാട് തുടങ്ങി വിളകളെ നശിപ്പിക്കുന്ന ഒട്ടേറെ ജീവികള്‍ ഇന്ന് കര്‍ഷകന്‍റെ ശത്രുവായി കൊണ്ട???ിരിക്കുകയാണ്. പ???് കാട് വെട്ടി കൃഷി സ്ഥലമാക്കിയ കര്‍ഷകന്‍ ഇപ്പോള്‍ ഈ മൃഗങ്ങള്‍ക്ക് മുന്‍പില്‍ തോറ്റു പോവുകയാണ്.പ്രധാനമായും നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയാണ് ആക്രമിക്കപ്പെടുന്നത്.

മലയോര കര്‍ഷകന് ആശ്വാസമായി, കാട്ടു പന്നികളില്‍ നിന്നും പെരുച്ചാഴി പോലുള്ള എലിവര്‍ഗങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കാനായി വിപണിയില്‍ എത്തിയിരിക്കുന്ന ഒരു പുതിയ ഉല്പന്നമാണ് ഇക്കഡോണ്‍ ഹെര്‍ബല്‍ എക്സ്ട്രാറ്റ്.ബോറപ്പ് എന്ന പേരിലും ഇവ ലഭ്യമാണ്.

ആവണക്കില്‍ നിന്നും ഉല്പാദിക്കുന്ന റെസിനോളിക് ആസിഡാണ് ഇക്കഡോണിന്‍റെ പ്രധാന ഘടകം. ഇതോടൊപ്പം മറ്റ് സസ്യങ്ങളില്‍ നിന്നും തീക്ഷ്ണ ഗന്ധമുള്ള ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട???്. ഇക്കഡോണ്‍ പുറപ്പെടുവിക്കുന്ന തീക്ഷ്ണ ഗന്ധമാണ് പന്നികളെയും, പെരുച്ചാഴികളെയും തുരത്തിയോടിക്കുന്നത്ത്. തികച്ചും സസ്യ നിര്‍മിതമായതിനാല്‍ ഇവ പ്രകൃതിക്കും മൃഗങ്ങള്‍ക്കും ദോഷമുണ്ടാക്കുന്നില്ല. ഇക്കഡോണ്‍ മൃഗങ്ങളെ അകറ്റി നിര്‍ത്തുന്ന ഒരു വികര്‍ഷിണി മാത്രമാണ്. ഇത് ജൈവ കൃഷിയിലും ഉപയോഗിക്കാവുന്നതാണ്.

ഉപയോഗ ക്രമം :

എമള്‍ഷന്‍ (ദ്രാവക) രൂപത്തിലും, തരി രൂപത്തിലും ഇക്കഡോണ്‍ ലഭ്യമാണ്. എമള്‍ഷന്‍ 1:3 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ കലര്‍ത്തുക. ഈ ലായനിയില്‍ ചാക്കു ചരടോ, പരുത്തി ചരടോ 5 മണിക്കൂര്‍ മുക്കി വക്കുക. ശേഷം ഈ ചരട് തോട്ടത്തിന് ചുറ്റും ഒന്നര അടി ഉയരത്തില്‍ കെട്ടി വക്കുക. ചരടില്‍ നിന്നും ഉ???ണ്ടാകുന്ന തീക്ഷ്ണ ഗന്ധം പന്നികളെയും, പെരുച്ചാഴികളെയും തുരത്തിയോടിക്കുന്നു.വേനല്ക്കാലത്ത് ഒരു മാസം വരെ ഈ ചരടുകള്‍ ഉപയോഗിക്കാവുന്നത്താണ്. ചരട് വല്ലാതെ ഉണങ്ങിപോയാല്‍ ഇടക്ക് നനച്ച് കൊടുക്കുന്നത്ത് കൂടുതല്‍ ഫലപ്രദമാകും.മഴക്കാലത് ചരട് നനയാതെ പ്ലാസ്റ്റിക് കവറുകളിലാക്കി വേണം തോട്ടത്തിനു ചുറ്റും കെട്ടാന്‍, കവറുകളില്‍ ആവശ്യത്തിന് സുഷിരങ്ങളും നല്കണം.1:50 എന്ന അനുപാത്തില്‍ കലര്‍ത്തി വയലിന് ചുറ്റുമുള്ള ബ???ണ്ടുകളിലും തളിക്കാവുന്നത്താണ്.

തരി രൂപത്തിലുള്ള ഇക്കഡോണ്‍ 1:5 എന്ന അനുപാതില്‍ മണലുമായ് കലര്‍ത്തി തൊട്ടത്തിന് ചുറ്റും വിതറാവുന്നതുമാണ്.ഏറ്റവും എളുപ്പവും വളരെ ഫലപ്രദവുമായ രീതിയില്‍ മൃഗങ്ങളെ അകറ്റി നിര്‍ത്തുന്ന ഇക്കഡോണ്‍ എന്ന വികര്‍ഷിണി മലയോര കര്‍ഷകന് ഒരു വരദാനമാണ്.

ചകിരിച്ചോര്‍ കമ്പോസ്റ്റ്

 

കയര്‍ വ്യവസായത്തില്‍ നിന്നുള്ള പ്രധാന പാഴ്വസ്തുവാണ് ചകിരിച്ചോര്‍. മറ്റു ജൈവ പാഴ്വസ്തുക്കളെ പോലെ സാധാരണ കമ്പോസ്റ്റിങ്ങ് ചകിരിച്ചോറില്‍ സാധ്യമാകില്ല. ചകിരിച്ചോറില്‍ ഉള്ള ഉയര്‍ന്ന കാര്‍ബണ്‍:നൈട്രജന്‍ അനുപാതവും , ലിഗ്നിന്‍ എന്ന പദാര്‍ത്ഥവുമാണ് ഇതിന് കാരണം.

എന്നാല്‍ പ്ലൂറോട്ടസ് എന്ന കൂണുക്കള്‍ക്ക് ചകിരിച്ചോറിലെ ലിഗ്നിനും സെല്ലുലോസും വിഘടിപ്പിക്കുന്നതിനും, കാര്‍ബണ്‍ :നൈട്രജന്‍ അനു1പാതം കുറക്കുന്നതിനും കഴിവുണ്ട്. അതിനാല്‍ പ്ലൂറോട്ടസ് ഉപയോഗിച്ചുള്ള കമ്പോസ്റ്റിങ്ങിലൂടെ പോഷക സമ്പുഷ്ടമായ വളം ഉണ്ടാക്കവുന്നതാണ്.

കമ്പോസ്റ്റ് നിര്‍മാണം:

ആവശ്യമായ സാധനങ്ങള്‍ : 1 ടണ്‍ ചകിരിച്ചോര്‍ , 10 കെജി കോഴിവളം, 1.5 കെജി പ്ലൂറോട്ടസ് കൂണ്‍ വിത്ത്

തയ്യറാക്കുന്ന രീതി :

തണല്‍ ഉള്ള സ്ഥലം തിരഞ്ഞെടുത്ത് 16 * 10 അടി അളവില്‍ നിലം ഒരുക്കുക . 100 കെജി ചകിരിച്ചോര്‍ ആദ്യം ഒരേ കനത്തില്‍ വിരിക്കുക. ഇതിനു മുകളിലായി 300 ഗ്രാം കൂണ് വിത്ത് വിതറി വീണ്ടും 100 കെജി ചകിരിച്ചോര്‍ അതിനു മുകളിലായി നിരത്തുക. അതിനു മീതെ 2 കെജി കോഴി വളം വിതറുക.1 മീ ഉയരം എത്തുന്നത് വരെ ഈ പ്രക്രിയ തുടരുക. ഈര്‍പ്പം ആവശ്യം ആണെങ്കില്‍ വെള്ളം തളിച്ച് കൊടുക്കണം. ഒരു മാസം കൂന അങ്ങനെ തന്നെ ഇടുക. 30 - 40 ദിവസം കൊണ്ട് ചകിരിച്ചോര്‍ വിഘടിപ്പിച്ച് നല്ല വളം ആയി തീരും.

ഈ ചകിരിച്ചോര്‍ വളത്തില്‍ പ്രധാന പോഷക മൂലകങ്ങളും , സൂക്ഷ്മ മൂലകങ്ങളും അടങ്ങിയിരിക്കുന്നു. 500 മുതല്‍600 ശതമാനം വരെ ഈര്‍പ്പം വലിച്ചെടുത്ത് സൂക്ഷിക്കുന്ന സ്വഭവാം ഇതിനുണ്ട്. ഇത് വെള്ളം ഇറങ്ങുന്നതിനും, ജലാംശം മണ്ണില്‍ നില നിര്‍ത്തുന്നതിനും സഹായിക്കുന്നു.

നമുക്കും കൃഷിചെയ്യാം ശീതകാല പച്ചക്കറികൾ

ശീതകാല പച്ചക്കറികൾ കേരളത്തിലെ മണ്ണിലും വിളയിച്ചെടുക്കാം .ഇടുക്കി,വയനാട് പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ശീതകാല പച്ചക്കറികൾ ഇപ്പോൾ മറ്റിടങ്ങളിലേക്കും വ്യാപകമയികൊണ്ടിരിക്കുകയാണ് .നവംബർ  മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലാവസ്ഥ യാണ് ഈ വിളകളുടെ കൃഷി ഇവിടെ സാധ്യമാക്കുന്നത് .

കാരറ്റ് ,കേബേജ് ,കോളി ഫ്ളവർ ,കാപ്സിക്കം മുതലായ പച്ചകറികൾ കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ വിജയകരമായി കൃഷിചെയ്യാവുന്നതാ ന്ന് .കേരളത്തിലെ നിലങ്ങൾ ക്ക് അനുയോജ്യമായ ശൈത്യകാലവിളകളുടെ 35 ജീനോറ്റൈപ്പുകൾ കണ്ടെത്തിയതോടെയാന്നു ഇത്ത രം പച്ചക്കറികൃഷി ഇവിടെ വ്യാപകമായത് .

കേബേജ് ,കോളി ഫ്ളവർ-- എങ്ങനെ കൃഷി ചെയ്യാം

കോളി ഫ്ളവർ - അനുയോജ്യമായ ഇനങ്ങൾ

പൂസ മേഘ്ന ,ഹിമാനി ,സ്വാതി,  എർളി പാട്ന ,74-6-7

കേബേജ് - അനുയോജ്യമായ ഇനങ്ങൾ

സെപ്തംബർ ,പൂസ ഡ്രം ഹെഡ് ,ഗോള്ടെൻ എക്കർ ,ഗംഗ ,കാവേരി ,ശ്രീ  ഗണേഷ് ,പ്രൈഡ് ഓഫ് ഇന്ത്യ

നടുന്ന രീതി

3m  x  0 .6m  വിസ്തീർണ്ണവും 10-15 cm  ഉയരവുംമുള്ള തവാരന്നയിൽ  നവംബർ -ഡിസംബർ മാസങ്ങളിൽ വിത്ത് നടാം വിത്തുകൾ നടുന്നതിന് മുൻപായി  ട്രൈക്കോടെർമ യിൽ പുരട്ടിവേക്കാം. 5-7cm അകലത്തിലും  1-2cm ആഴത്തിലും   നിരകളിലുമായ്  വിത്ത് നടണം .ശേഷം വൈക്കോൽ ഉപയോഗിച്ച് പുതയിടാം .ദിവസേനയുള്ള നന ആവശ്യമാന്ൻ .3-5 ആഴ്ച പ്രായമുള്ള കോ ളി ഫ്ലവർ തൈകൾ 60 cm x 45 cm അകലത്തിലും കേബേജ്  തൈകൾ 45  cm x 45 cmഅകലത്തിലും മാറ്റി നടുക.

വള പ്രയോഗം

കമ്പോസ്റ്റ്  25t/ha  എന്ന  നിരക്കിൽ നല്കാം 100 kg  P ,75 Kg N ,62.5  Kg K ഒരു ഹെക്ടറിനു എന്ന കണക്കിന് അടിവളമായ് നല്കണം .നട്ട് ഒരു  മാസത്തിനു ശേഷം 75 Kg N ,62.5  Kg N നല്കുക .

വരമ്പിലെ കാരറ്റ് കൃഷി

അനുയോജ്യമായ ഇനങ്ങൾ - പൂസ കേ സർ ,പൂസ മെഘലി

നടുന്ന രീതി

വേരുകളുടെ തനതായ വളർച്ചയ്ക്കായ് കാര റ്റ്  വരബുകളിലാണ് നടാരുല്ലത് .20 cm  ഉയരമുള്ള വരമ്പുകളിൽ 10 cm  അകലത്തിലാണ വിത്ത് വിതയ്ക്കെണ്ടത് . വരമ്പുകൾ തമ്മിലുള്ള അകലം 45 cm ആണ്.

വള പ്രയോഗം

കമ്പോസ്റ്റ്  25t/ha  എന്ന  നിരക്കിൽ നല്കാം 62.5  kg  P ,37.5 Kg N ,50   Kg K ഒരു ഹെക്ടറിനു എന്ന കണക്കിന് അടിവളമായ് നല്കണം .നട്ട് ഒരു  മാസത്തിനു ശേഷം 37.5 Kg N വീണ്ടും  നല്കുക .

സമീപകാലത്തുണ്ടായ ഈ ശീതകാല പച്ചക്കറി  വിപ്ലവം നാം തുടർന്ന് പോകേണ്ട ഒന്നാണ്. മറുനാടൻ പച്ചക്കറികൾ കൂടി  നമ്മുടെ മണ്ണിൽ വിളയിചെടുക്കുന്നതോടെ  ഭക്ഷ്യസുരക്ഷയിൽ ഒരു ചുവടുകൂടെ മുന്നേറുകയാണ്  നാം .

ട്രൈക്കോഗ്രമ്മ മുട്ടക്കാർഡുകൾ

റിമ കെ ആര്‍

നെല്ലിലെയും പച്ചക്കറിയിലെയും തണ്ടുതുരപ്പന്‍പ്പുഴു,ഓലച്ചുരുട്ടിപ്പുഴു എന്നീ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമമായ ഒരു ജൈവകീടനിയന്ത്രണമാര്‍ഗ്ഗമാണ് ട്രൈക്കോഗ്രമ്മ മുട്ടക്കാര്‍ഡുകള്‍ അഥവാ ട്രൈക്കോ കാര്‍ഡുകള്‍.ട്രൈക്കോഗ്രമ്മ എന്ന മിത്രപ്രാണിയുടെ സമാധിദശ ഉള്‍ക്കൊള്ളുന്ന കാര്‍ഡുകളാണ് ഇവ.കടന്നല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സൂക്ഷ്മപ്രാണികളാണ് ട്രൈക്കോഗ്രമ്മ.ഇവ രണ്ടുതരത്തിലുണ്ട്.ട്രൈക്കോഗ്രമ്മ ചീലോണിസ് നെല്ലിലെയും പച്ചക്കറിയിലെയും ഓലച്ചുരുട്ടിപ്പുഴുവിനെതിരെയും ട്രൈക്കോഗ്രമ്മ ജപ്പോണിക്കം തണ്ടുതുരപ്പന്‍പ്പുഴുവിനെതിരെയും പ്രവര്‍ത്തിക്കുന്നു.മേല്‍പ്പറഞ്ഞ കീടങ്ങളുടെ മുട്ടകളെ ട്രൈക്കോഗ്രമ്മ തേടിപ്പിടിച്ച് അവയെ പരാദീകരിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍, അനിയന്ത്രിത രാസകീടനാശിനിപ്രയോഗം മൂലം പ്രകൃതിയില്‍ ഇവയുടെ സംഖ്യ കുത്തനെ കുറഞ്ഞിരിക്കുന്നു.അതിനാല്‍ പരീക്ഷണശാലകളില്‍ വംശവര്‍ധനവ് നടത്തി അവയുടെ മുട്ടകള്‍ കാര്‍ഡുകളിലാക്കി കര്‍ഷകര്‍ക്ക് നല്‍കുന്ന രീതി നിലവിലുണ്ട്.കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നും മണ്ണുത്തിയിലെ സംസ്ഥാന ബയോകണ്‍ട്രോള്‍ലാബില്‍ നിന്നും ഈ കാര്‍ഡുകള്‍ ലഭ്യമാണ്.

തണ്ടുതുരപ്പനായി വെള്ളക്കാര്‍ഡുകളും ഓലച്ചുരുട്ടിപ്പുഴുവിനായി നീലക്കാര്‍ഡുകളുമാണ് ലഭിക്കുന്നത്.ഒരു ഏക്കറിലേക്ക് രണ്ട് ക്യൂബിക് സെന്‍റീമീറ്റര്‍ എന്ന തോതില്‍ ആറു പ്രാവശ്യം മുട്ടക്കാര്‍ഡുകള്‍ വയ്ക്കേണ്ടതുണ്ട്.തണ്ടുതുരപ്പന്‍റെ നിയന്ത്രണത്തിനായി ഞാറ്റടി മുതലോ പറിച്ചു നട്ട് ഏതാണ്ട് ഏഴ് ദിവസം കഴിഞ്ഞോ ഒരാഴ്ച ഇടവേളയില്‍ ഏക്കറിന് രണ്ട് എന്ന തോതില്‍ ആറ് പ്രാവശ്യം മുട്ടക്കാര്‍ഡുകള്‍ വയ്ക്കുക.വിതയ്ക്കുന്ന പാടങ്ങളില്‍,വിതച്ച് ഇരുപത്തഞ്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ മുതലാണ് കാര്‍ഡ് വച്ചു തുടങ്ങേണ്ടത്..ഓലച്ചുരുട്ടിപ്പുഴുവിന്‍റെ സാന്നിധ്യം രൂക്ഷമാകുമ്പോള്‍ മുതല്‍ ഒരാഴ്ച ഇടവേളയില്‍ ഏക്കറിന് രണ്ട് എന്ന തോതില്‍ നീലക്കാര്‍ഡുകള്‍ വയ്ക്കാവുന്നതാണ്.

ഓരോ കാര്‍ഡിനെയും ഒരു സി.സി. വലുപ്പത്തിലുള്ള പത്തു കഷണങ്ങളായി മുറിക്കാം.ഇങ്ങനെ മുറിച്ച കാര്‍ഡുകള്‍ പാടത്തിന്‍റെ പലഭാഗങ്ങളിലായി ഇലകളില്‍ സ്റ്റേപ്ലര്‍ അല്ലെങ്കില്‍ മൊട്ടുസൂചി ഉപയോഗിച്ച് കുത്തിവയ്ക്കേണ്ടതാണ്.കുത്തിവയ്ക്കുകയാണെങ്കില്‍ മുട്ടകള്‍ പതിച്ച ഭാഗം കീഴ്ഭാഗത്തേക്ക് അഭിമുഖീകരിക്കുന്ന വിധത്തില്‍ നിര്‍ത്തണം.മഴയുള്ള സമയത്താണെങ്കില്‍ പ്ലാസ്റ്റിക് കപ്പുകള്‍ക്കുള്ളിലായി കോര്‍ത്തുവച്ചശേഷം പാടത്ത് അങ്ങിങ്ങായി കമ്പുകള്‍ നാട്ടി നെല്‍ച്ചെടിയുടെ ഇലത്തലപ്പുകളുടെ നിരപ്പില്‍ വരത്തക്ക വിധം കെട്ടിത്തൂക്കിയിടണം.

പഴക്കെണി

നമ്മുടെ നാട്ടില്‍ ധാരാളമായി കൃഷിചെയുന്ന വിളകളാണൂ കയ്പയും പടവലവും. ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കായീച്ചയുടെ ആക്രമണം. കായകളിൽ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായ തിന്നു നശിപ്പിക്കൂന്നു.ഇവക്കെതിരെ എളൂപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണൂ പഴക്കെണി.പഴുത്തപാളയങ്കോടന്‍ പഴം-2 എണ്ണ്ം, ശര്‍ക്കര - 10 ഗ്രാം ,മാലത്തയോണ്‍-2 തുള്ളി,പ്ലാസ്റ്റിക്ക് കുപ്പി-1 എന്നിവയാണ്ണ് പഴക്കെണി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.

രണ്ട് പഴുത്ത പാളയങ്കോടാന്‍ പഴം തൊലികളഞ്ഞ് ചതഛു വയ്ക്കൂക.ഇതിലേക്ക് 10 ഗ്രാം ശര്‍ക്കര പൊടിചിടുക. 2 തുള്ളി മാലത്തയോണ്‍ ഇട്ടശേഷം ഈ മിശ്രിതം നന്നായി ഇളക്കുക.ഒരു പ്ലാസ്റ്റിക്ക് കുപ്പിയുടെ വശങ്ങള്‍ സമാന്തരമായി ജാലക്ം പോലെ കീറുക.അതിനുശേഷ്ം തയ്യാറാക്കിവെച്ച മിശ്രിതം കുപ്പിക്കുള്ളില്‍ ഇടുക.പിന്നീടിത് ഒരു ചരടുപയോഗിച്ച് പന്തലില്‍ കെട്ടിതൂക്കുക.ഒരാഴ്ച്ച്ക്കുശേഷം കെണിമാറ്റി പുതുതായി വയ്ക്കേണ്ടതാണ്.ഇത്തരത്തിലുള്ള കെണികളുടെ ഉപയോഗം കാരണം കായീച്ചകളുടെ എണ്ണം തോട്ടത്തില്‍ കുറഞ്ഞുവരുന്നതായി കാണാം.

തേനീച്ച കൂട്ടിലെ ഉല്പന്നങ്ങള്‍

തേന്‍

ലോകത്ത് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ലതും കൊഴുപ്പു രഹിതവുമായ ഭക്ഷണമാണ് തേന്‍. ആയുര്‍വേദത്തിലെ മിക്ക മരുന്നുകളിലും തേന്‍ ഒരു ആവശ്യവസ്തുവാണ്. ഒരു കിലോ തേനില്‍ നിന്നും3300 കലോറി ഊര്‍ജ്ജം ലഭിക്കുന്നു.ശരീരത്തിന്‍റെ അകത്തും പുറത്തും ഒരുപോലെ ഉപയോഗയോഗ്യമാണ് തേന്‍.തേനിലടങ്ങിയിരിക്കുന്ന പലതരം എന്‍സൈമുകള്‍ ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ഉത്തേജനവും നല്കും.

കോമ്പ് ഹണി

അറബികള്ക്കും ചില യൂറോപ്പ്യന്‍ രാജ്യക്കാര്‍ക്കും തേന്‍ അതിന്‍റ തനിമയോടെ തന്നെ കഴിക്കുന്നത് ഏറെ പ്രിയകരമാണ്.തേന്‍ നിറഞ്ഞ അടകള്‍ ക്ഷതമേല്പ്പിക്കാതെ മുറിച്ചെടുത്താണു കോമ്പ് ഹണി ഉണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന കോമ്പ് ഹണികട്ടകള്‍ ക്ഷതമേല്ക്കാത്ത രീതിയില്‍ പാക്ക് ചെയ്യേണ്ടതാണ്.

റോയല്‍ ജെല്ലി

തേനീച്ചകൂട്ടിലെ 15 ദിവസത്തില്‍ താഴെ പ്രായമുള്ള ഈച്ചകളുടെ തലയിലെ ഗ്രന്ഥിയില്‍ നിന്നും ഊറി വരുന്ന ഒരു പദാര്‍ത്ഥമാണു റോയല്‍ ജെല്ലി അഥവാ രാജദ്രാവകം.പുതിയ റാണിയെ സൃഷ്ട്ടിക്കുന്നതിനു വേണ്ടി വേലക്കാരി പുഴുവിനു റോയല്‍ ജെല്ലിയാണു നല്കുന്നത്.ഇതില്‍ പോഷകങ്ങളും ഹോര്‍മോണുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാലിത് ഭക്ഷണാവശ്യത്തിനായി വ്യാവസായികാടിസ്ഥാനത്തിലും ഇത് ഉല്പാദിപ്പിക്കുന്നു. യുവത്വം നിലനിര്‍ത്തുന്നതിനും പ്രസരിപ്പ്നിലനിര്‍ത്തുന്നതിനും ഇത് വളരെ നല്ലതാണ്.

പൂമ്പൊടി

സസ്യങ്ങളുടെ പുവിലെ അണ്‍ ബീജകോശമാണുപൂമ്പൊടി. ധാരാളം വിറ്റമിനുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്ന ഈ പദാര്‍ത്ഥം തേനീച്ചകളുടെ കട്ടി ആഹാരമാണ്. പല രോഗങ്ങള്ക്കും മരുന്നാണ്. കൂടാതെ ഇത് നല്ലൊരു ഊര്‍ജ്ജദായക വസ്തു കൂടിയാണ്.

തേനീച്ച വിഷം

തേനീച്ചകളുടെ ഉദരത്തിലുള്ള് ഗ്രന്ഥിയില്‍ നിന്നുമാണ് തേനീച്ച വിഷം ഉണ്ടാക്കുന്നത്.ആയുര്‍വേദത്തിലും അലോപതിയിലും തേനീച്ച വിഷത്തിന്‍ വലരെ പ്രാധാന്യമുണ്ട്.തേനീച്ച മനുഷ്യനെ കുത്തുമ്പോള്‍ ഈ വിഷമാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്.സന്ധി വാതം പോലുള്ള് അസുഖങ്ങള്‍ക്ക്' വളരെ നല്ല ഔഷധമാണ് വിഷം.

തേന്‍ മെഴുക്

തേന്‍ എടുക്കുമ്പോള്‍ ചെത്തികിട്ടുന്ന മെഴുക് പിഴിഞ്ഞ് അതിലെ തേന്‍ നീക്കം ചെയ്ത ശേഷം ഉരുക്കിയെടുക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന മെഴുകില്‍ അല്‍പ്പം വെള്ളമൊഴിച്ച് അടുപ്പില്‍ വെച്ചാല്‍ ഉരുകി കിട്ടും. വെള്ള്ം അടിയില്‍ കിടക്കും.ഉരുകിയ മെയുകിലെ അവശിഷ്ട്ം മാറ്റിയ ശേഷം ഒരു ഡിഷിലേക്ക് അരിച്ചൊഴിക്കുക. പിറ്റേ ദിവസം ഒരു കട്ടയായി ലഭിക്കും. തേന്‍ മെഴുകിന ഇന്ന് മാര്‍ക്കറ്റില്‍ നല്ല ഡിമാനടുണ്ട്. പല കോസ്മറ്റിക്ക് സാധനങ്ങള്ക്കും തേന്‍ മെഴുക് ഉപയോഗിക്കുന്നുണ്ട്.

ഫെബ്രുവരി മുതല്‍ മെയ്-ജുണ്‍ വരെയാണ് ഇതിന്‍റെ ആക്രമണം കൂടുതലായികണ്ടുവരുന്നത് കേരളത്തിന്‍റെ എല്ലാ പ്രദേശങ്ങളിലും കീടത്തിന്‍റെ ആക്രമണം കാണാന്‍ കഴിയുന്നുണ്ട്. പ്രാരംഭദശയില്‍ പുറം ഓലകളിലാണ് കീടബാധയെങ്ങിലും പിന്നീട് അവ ആക്രമണം രൂക്ഷമാകുന്നതോടെ ഇളം ഓലകളിലേക്ക്ും പടര്ുന്നു.തെങ്ങോലയുടെ അടിയില്‍ കാണപ്പെടുന്ന പുഴുവിന് ഓലയാണ് പ്രധാനഭക്ഷണം.ഓലയുടെ മുകള്‍ഭാഗത്ത് ഉണങ്ങിയും അടിഭാഗത്ത് സമാധിദശകളുമടങ്ങിയ വലകെട്ടിയ അറകളുമാണിതിന്‍റെ പ്രധാന രോഗലക്ഷണം. ആക്രമണം രൂക്ഷമാകന്നുന്നതോടെ തെങ്ങിന്തോപ്പുകള്‍ കരിഞ്ഞതുപ്പോലെ തോന്നും.തെങ്ങിന്‍റെ  ഓല താഴേക്ക് തൂങ്ങുക,മടല്‍ പൊട്ടുക,ഇളം തേങ്ങകള്‍ കൊഴിഞ്ഞു പോകുക എന്നീ ലക്ഷണങ്ങളെല്ലാം ഈ കീടത്തിന്‍റെ ആക്രമണം മൂലം ഉണ്ടാകുന്നതാണ്.പരാദ പ്രാണികളെ വളര്‍ത്തി തോട്ടത്തില്‍ വിടുന്ന ജൈവനിയന്ത്രണമാര്‍ഗം 80-90% വരെ ഫലപ്രദമാണെന്നാണ് പലപഠനങ്ങളും തെളിയിച്ചിട്ടുള്ളത്.തെങ്ങോലപ്പുഴുവിന്‍റെ സമാധിദശകളിലും മറ്റും മുട്ടയിട്ട് വളരുുന്ന പരാദ പ്രാണികളെ തെങ്ങിന്തോപ്പുകളില്‍ തുറന്ന് വിടുകയാണ് ചെയ്യുന്നത്. ഗോണിയോസസ് നെഫാന്‍റെഡിസ്,ബ്രാകോന്‍ ബ്രാവികോര്‍ണിസ് എന്നിവ പുഴുദശയെ ആക്രമണമിക്കുന്ന്ു.ഇലാസ്മസ് നെഫാന്‍റിഡിസ് സമാധിദശക്ക് തൊട്ടുമുമ്പ് ആക്രമണമിക്ക്ുന്നു.ബ്രാക്കിമേറിയ നോസട്ടൊയ് സമാധിദശയെ ആക്രമണമിക്കുന്നു

മണ്ണിന്റെ സൂര്യതാപീകരണം

ജൈവ കൃഷി രീതിയിൽ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മണ്ണു ജന്യ രോഗ കീട നിയന്ത്രണം. രാസവളങ്ങൾ ഒന്നും ഉപയോഗിക്കാതെ വളരെ എളുപ്പമായി മണ്ണിൽ കാണുന്ന കീടങ്ങളെയും കുമിളുകളെയും ബാക്ടീരിയകളെയും മറ്റും നിയന്ത്രിക്കാൻ സാധിക്കുന്ന മാർഗമാണ് സുരാതാപീകരണം. ഇതിൽ നമ്മൾ സൂര്യന്റെ ചൂട് ഉപയോഗപ്പെടുത്തി മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. സര്യേതാപ ചികിത്സ ഉപയോഗിച്ച് നമുക്ക് നഴ്സറി ബെഡ്, പോട്ടിംഗ് മിശ്രിതം എന്നിവ അണുവിമുക്തമാക്കാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് 100 മുതൽ 150 ഗേജ് കനമുള്ള സുതാര്യമായ പ്ലാസ്റ്റിക്ക് ഷീറ്റ് മാത്രമാണ്.

നഴ്സറി ബെഡ് സൂര്യതാപീകരണത്തിന് വിധേയമാക്കുന്നതിനായി ബെഡിന്റെ മുകൾഭാഗം കല്ലുകളും മറ്റും കളഞ്ഞ് നിരപ്പാക്കുക. അതിനു ശേഷം പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് ബെഡ് മൂടുക. ഷീറ്റിന്റെ അരികുകൾ മണ്ണ് ഉപയോഗിച്ച് മൂടുക. ഷീറ്റിന്റെയും മണ്ണിന്റെയും ഇടയിൽ വായൂ കടക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. 20 മുതൽ 30 ദിവസം വരെ ഷീറ്റ് ഇതേപടി നിലനിർത്തുക. അതിനു ശേഷം ഷീറ്റ് എടുത്തു മാറ്റി വിത്ത് പാകാവുന്നതാണ്.

ഇതേ രീതിയിൽ പോട്ടിംഗ് മിശ്രിതവും സൂര്യതാപീകരണത്തിന് വിധേയമാക്കാവുന്നതാണ്. അതിനായി പോട്ടിംഗ് മിശ്രിതം നിരപ്പായ സ്ഥലത്ത് 15 മുതൽ 20 cm കനത്തിൽ നിരത്തി ഇടുക. ഇത് നനച്ചതിനു ശേഷം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുക. ഇത് 20 മുതൽ 30 ദിവസം വരെ നിലനിർത്തുക. ഷീറ്റ് മാറ്റിയതിനു ശേഷം പോട്ടിംഗ് മിശ്രിതം വിത്തുപാകുന്നതിനോ ചെടികൾ നടുന്നതിനോ ഉപയോഗിക്കാം. സൂര്യതാപീകരണം. തുറസ്സായ സ്ഥലത്ത് തണൽ ഇല്ലാത്ത ഇടത്ത് ചെയ്യാൻ ശ്രദ്ധിക്കണം. വേനൽക്കാലമാണ് സൂര്യതാപീകരണം ചെയ്യാൻ ഏറ്റവും അനുയോജ്യം. ഇങ്ങനെ ച്ചെയ്യുന്നതു വഴി മണ്ണിന്റെ ചൂട് കൂടുകയും അതുവഴി മണ്ണിൽ അവശേഷിക്കുന്ന കളവിത്തുകളും സൂക്ഷ്മജീവികളും കീടങ്ങളും നശിക്കുകയും ചെയ്യുന്നു

മഞ്ഞക്കെണി - ഒര‌ു കീട നിയന്ത്രണ കെണി


- നീത‌ു . ജി. രാജ്
ജൈവരീതിയില്‍ കീടങ്ങളെ നിയന്ത്രിക്ക‌ുന്ന ഒര‌ു മാര്‍ഗ്ഗമാണ് മഞ്ഞക്കെണി. നമ്മ‌ുടെ പച്ചക്കറി തോട്ടങ്ങളില്‍ കണ്ട‌ുവര‌ുന്ന കീടങ്ങളാണ് മ‌ുഞ്ഞ, ഇലപ്പേന്‍, വെള്ളീച്ച ത‌ുടങ്ങീയവ. ഇവ നമ്മ‌ുടെ തോട്ടങ്ങളെ നശിപ്പിക്ക‌ുന്നത‌ുമ‌ൂലം കായ്ഫലം ക‌ുറയ‌ുന്ന‌ു. എള‌ുപ്പമാര്‍ഗ്ഗത്തില്‍ കീടങ്ങളെ നശിപ്പിക്ക‌ുന്ന രീതിയാണ് മ‍‍‍‍‍ഞ്ഞക്കെണി.
ഈ കെണി എല്ലാപേര്‍ക്ക‌ും വീട‌ുകളില്‍ തന്നെ ചെയ്യാവ‌ുന്നതാണ്. കെണി ഉണ്ടാക്ക‌ുന്നതിന‌ുവേണ്ടി ആവശ്യമായ സാധനങ്ങള്‍ മഞ്ഞ നിറത്തില‌ുള്ള പ്ളാസ്റ്റിക്ക് ബോര്‍ഡ്, കട്ടിക്ക‌ൂടിയ എണ്ണ – ആവണക്കെണ്ണ അല്ലെങ്കില്‍ വാഹനങ്ങളില്‍ ഉപയോഗിക്ക‌ുന്ന ഓയില്‍.
ഇത് ഉണ്ടാക്ക‌ുന്ന രീതി ആദ്യം മഞ്ഞ നിറത്തില‌ുള്ള പ്ളാസ്റ്റിക്ക് ബോര്‍ഡ് ചത‌ുരാക‌ൃതിയില്‍ മ‌ുറിച്ചെട‌ുക്ക‌ുക ശേഷം നേരത്തേപറഞ്ഞ ആവണക്കെണ്ണയോ, വാഹനങ്ങളില്‍ ഉപയോഗിക്ക‌ുന്ന ഓയിലോ ബോര്‍ഡിന്റെ ഇര‌ുവശങ്ങളില‌ും പ‌ുരട്ട‌ുക. അതിന‌ുശേഷം ബോര്‍ഡില്‍ ദ്വാരമിട്ട് ചരട‌ുകെട്ടി പച്ചക്കറിത്തോട്ടത്തിന്റെ നാല‌ുവശങ്ങളിലായി കമ്പ‌ുകള്‍ നാട്ടി കെണി അതില്‍ ത‌ൂക്കിയിട‌ാവ‌ുന്നതാണ്.
മഞ്ഞനിറം പ്രാണികളെ ആകര്‍ഷിക്ക‌ുകയ‌ും എണ്ണ പ‌ുരട്ടിയതിനാല്‍ അവ അതില്‍ ഒട്ടിപ്പിടിക്ക‌ുകയ‌ും ചെയ്യ‌ുന്ന‌ു. ഇങ്ങനെ നമ‌ുക്ക് ക‌ൃഷിയിടങ്ങളിലെ ചെറ‌ുപ്രാണികളെ നശിപ്പിക്കാവ‌ുന്നതാണ്.ആഴ്‌ച്ചയില്‍ ഒര‌ു ദിവസം കെണി മാറ്റി വ‌ൃത്തിയാക്കിയതിന‌ുശേഷം എണ്ണ പ‌ുരട്ടി വീണ്ട‌ും ഉപയോഗിക്കാവ‌ുന്നതാണ്. പച്ചക്കറിക‌‌ൃഷിയിടങ്ങളില്‍ ചെറ‌ുപ്രാണികളെ നിയന്ത്രിക്ക‌ുന്നതില്‍ മഞ്ഞക്കെണി വളരെ ഫലപ്രദമാണ്.

സംസ്ഥാനത്തുടനീളമുള്ള കര്‍ഷകരുടെ തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണിന്‍റെ പരിശോധനയില്‍ ബോറോണിന്‍റെയും മഗ്നീഷ്യത്തിന്‍റെയും അഭാവം കണ്ടുവരുന്നു.കേരളത്തിലെ മണ്ണുകളില്‍ പൊതുവെ ഉണ്ടാകുന്ന ഇരുമ്പിന്‍റെ ആധിക്യം മൂലം മറ്റുമൂലകങ്ങള്‍ മണ്ണില്‍ ഉണ്ടെങ്കില്‍ പോലും ചെടികള്‍ക്ക് അവയെ വലിച്ചെടുക്കാന്‍ കഴിയാതെ വരുന്നു.ഈ കാലഘട്ടത്തില്‍ ഒട്ടുമിക്ക വിളകളിലും ബഹുവിധ പോഷകമൂലകങ്ങളുടെ അപര്യാപ്തത കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ കണ്ടുവരുന്നു.മാത്രമല്ല, അമ്ലരസമുള്ള നമ്മുടെ മണ്ണില്‍ വിളവ് കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും 'സമ്പൂര്‍ണ്ണ കെ.എ.യു.മള്‍ട്ടിമിക്സ്' എന്ന പേരില്‍ ഒരു സൂഷ്മമൂലകമിശ്രിതം ഉണ്ടാക്കിയെടുത്തത്. പോഷകങ്ങളുടെ അപര്യാപ്തതയെ ചെറുക്കാനും വിളവര്‍ധനവിനും ഈ മിശ്രിതം ഇലകളില്‍ തളിച്ച് ഉപയോഗിക്കാവുന്നതാണ്. നാകം(സിങ്ക്),ബോറോണ്‍,ചെമ്പ്,ഇരുമ്പ്,മാംഗനീസ്,മോളിബ്ഡിനം എന്നീ സൂക്ഷ്മമൂലകങ്ങള്‍ക്ക് പുറമേ  പൊട്ടാസ്യം,മഗ്നീഷ്യം,സള്‍ഫര്‍ എന്നീ മൂലകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

സമ്പൂര്‍ണ്ണ പത്രപോഷണ രീതിയിലാണ് ചെടികളില്‍ പ്രയോഗിക്കേണ്ടത്. സൂക്ഷ്മമൂലകങ്ങള്‍ വളരെ കുറച്ച് മാത്രം ആവശ്യമായതിനാല്‍ ഈ പ്രയോഗരീതി ചെടികള്‍ക്ക് വളരെ ഫലപ്രദമാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഒരിക്കല്‍ പ്രയോഗിച്ച് കഴിഞ്ഞാല്‍ ഇവിടെ സൂക്ഷ്മമൂലകങ്ങളുടെ ആധിക്യം മണ്ണില്‍ ഉണ്ടാകാറില്ല. കാരണം ഇവിടെ ചെടി മൂലകങ്ങളെ പൂര്‍ണ്ണമായും വലിച്ചെടുക്കുന്നു.

നിലവില്‍ സമ്പൂര്‍ണ്ണ രണ്ടുതരത്തിലാണ് ലഭ്യമായിട്ടുള്ളത്. ഒന്ന് നെല്ലിനുവേണ്ടിയും രണ്ടാമത്തേത് വാഴക്കുവേണ്ടിയുമാണ് ഉപയോഗിക്കുന്നത്. ഇത് കൂടാതെ, പച്ചക്കറികള്‍ക്കുവേണ്ടിയുള്ള സൂക്ഷ്മമൂലകക്കൂട്ട് ഉല്പാദനത്തിന്‍റെ പ്രാരംഭഘട്ടത്തിലാണ് ഇപ്പോള്‍ പട്ടാമ്പി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാര്‍.

1.സമ്പൂര്‍ണ്ണ -കെ.എ.യു.മള്‍ട്ടിമിക്സ് (നെല്ല്)

ലഭ്യമായ സൂക്ഷ്മമൂലകങ്ങള്‍:

നാകം(സിങ്ക്)  -7%

ബോറോണ്‍   -4.5%

ചെമ്പ്          -0.5%

ഇരുമ്പ്         -0.2%

മാംഗനീസ്     -0.2%

മൊളിബ്ഡിനം -0.02%

കേരളത്തിലെ മണ്ണിനനുസരിച്ച നെല്‍കൃഷിയ്ക്ക് തയ്യാറാക്കിയ ഈ പോഷകമൂലകക്കൂട്ട് പത്രപോഷണത്തിന് വളരെ ഫലപ്രദമാണ്. സമ്പൂര്‍ണ്ണ മള്‍ട്ടിമിക്സ് ഇലകളില്‍ തളിക്കുന്നതുവഴി ഉയര്‍ന്ന വിളവും രോഗ-കീടപ്രതിരോധശേഷിയും മെച്ചപ്പെട്ട ആരോഗ്യവും ചെടികള്‍ക്ക് ലഭിക്കുന്നു.

ഉപയോഗക്രമം

ന്മ        5 ഗ്രാം സമ്പൂര്‍ണ്ണ കെ.എ.യു.മള്‍ട്ടിമിക്സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഞാറ് പറിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ചെടികളില്‍ തളിച്ചുകൊടുക്കുക.

ന്മ        10 ഗ്രാം സമ്പൂര്‍ണ്ണ മള്‍ട്ടിമിക്സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി, നട്ട് 30, 50 ദിവസം പ്രായമാകുമ്പോള്‍ ചെടികളില്‍ തളിച്ചുകൊടുക്കുക.

2.സമ്പൂര്‍ണ്ണ കെ.എ.യു. മള്‍ട്ടിമിക്സ് (വാഴ)

ലഭ്യമായ സൂക്ഷ്മമൂലകങ്ങള്‍:

നാകം(സിങ്ക്)  -4.0%

ബോറോണ്‍   -3.5%

ചെമ്പ്       -0.75%

ഇരുമ്പ്       -0.2%

മാംഗനീസ്    -0.2%

മൊളിബ്ഡിനം -0.01%

കേരളത്തിലെ മണ്ണിനനുസരിച്ച വാഴകൃഷിയ്ക്ക് തയ്യറാക്കിയ ഈ വളക്കൂട്ട് പത്രപോഷണത്തിന് വളരെ ഫലപ്രദമാണ്. സമ്പൂര്‍ണ്ണ കെ.എ.യു. മള്‍ട്ടിമിക്സ് ഇലകളില്‍ തളിക്കുന്നതുവഴി ഉയര്‍ന്ന വിളവും ഗുണമേന്മയേറിയ കായ്കളും രോഗകീടപ്രതിരോധശേഷിയും മെച്ചപ്പെട്ട ആരോഗ്യവും വാഴകള്‍ക്ക് ലഭിക്കുന്നു.

ഉപയോഗക്രമം

ന്മ        10 ഗ്രാം സമ്പൂര്‍ണ്ണ കെ.എ.യു.മള്‍ട്ടിമിക്സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി രണ്ടു മാസം ഇടവിട്ട് (4 തവണ) ഇലകളില്‍ തളിച്ചുകൊടുക്കുക. ആദ്യത്തെ 2 തവണ വാഴയൊന്നിന് അരലിറ്ററും പിന്നീട് ഒരു ലിറ്ററും തളിച്ചുകൊടുക്കുക.

മനുഷ്യര്‍ ആരോഗ്യം മെച്ചപ്പെടുത്താനായി ഔഷധക്കൂട്ടുകള്‍ ഉപയോഗിക്കുന്നതു പോലെ ചെടികള്‍ക്കും അവയുടെ ആരോഗ്യം ഉറപ്പുവരുത്താനായി ഇത്തരത്തിലുള്ള പോഷകമൂലകക്കൂട്ടിന്‍റെ ആവശ്യകതയുണ്ട്. പ്രത്യേകിച്ചും മണ്ണിന്‍റെ ഘടനയും ആരോഗ്യവുമെല്ലാം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തില്‍ സമ്പൂര്‍ണ്ണ പോലെയുള്ള സൂക്ഷ്മമൂലകമിശ്രിതത്തിന്‍റെ അനിവാര്യത ഏറിവരുകയാണ്.

തടതുരപ്പനെ തുരത്താൻ ജൈവകീടനാശിനികൾ

- ശ്രേയ ബി

കേരളത്തിലെവാഴകർഷകരുടെ  പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ്‌ തടതുരപ്പൻ പുഴു .5 മാസം മുതൽ പ്രായമുള്ള വാഴകളെ ആക്രമിക്കുന്ന ഈ കീടം വാഴത്തടയിൽ സുഷിരങ്ങളുണ്ടാക്കുകയും കാലക്രമേണ വാഴ ഒടിഞ്ഞുവീഴുകയും ചെയ്യുന്നു .ഈ കീടത്തെ നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ചെടുത്തജൈവകീടനാശിനിയാണ് നന്മ ,മേന്മ തുടങ്ങിയവ .

തിരുവനന്തപുരത്തെകേന്ദ്രകിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത നന്മ,മരച്ചീനിയിലകളിൽനിന്നും നിർമിച്ച ആദ്യ ജൈവകീടനാശിനിയാണ്.മരച്ചീനിയിലകളിലെ കീടനാശക സ്വഭാവമുള്ള രാസവസ്തുക്കളെ ശാസ്ത്രീയമായ രീതിയിൽ വേർതിരിച്ചാണ് ഈ ജൈവകീടനാശിനി ഉണ്ടാക്കിയിരിക്കുന്നത് .

50 മില്ലിലിറ്റർ നന്മ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 4 മുതൽ 5 മാസം വരെ പ്രായമുള്ള വാഴകളുടെ ഇളക്കവിളുകളിലും തടയിലും തളിച്ചുകൊടുക്കാവുന്നതാണ് .ഒരു വാഴയ്ക്ക് ഏകദേശം നൂറ് മില്ലിലിറ്റർ ലായനിയാണ് ആവശ്യമായിട്ടുള്ളത് .ലായനി തളിക്കുന്നതിനു മുൻപ് ഉണങ്ങിയ ഇലകൾ മുറിച്ചു മാറ്റി തട വൃത്തിയാക്കേണ്ടതാണ്.

വാഴയ്ക്ക് കീടബാധയേറ്റെന്ന് ശ്രദ്ധയിൽപ്പെട്ടാൽ മേന്മ എന്ന മറ്റൊരു ജൈവകീടനാശിനി  നേർപ്പിക്കാതെ തടത്തിലെ സുഷിരങ്ങൾക്കു താഴെ കുത്തിവയ്ക്കാവുന്നതാണ് .കീടബാധയേറ്റ സ്ഥലത്തിനു ചുറ്റും മൂന്ന് ഭാഗങ്ങളിലായി ഒരു വാഴയ്ക്ക് ഏകദേശം 15 ലിറ്റർ വരെ ഉപയോഗിക്കാം .ലായനി കുത്തിവയ്ക്കുന്നതിനായി പ്രത്യേകതരം സിറിന്ജും വികസിപ്പിചെടുതിട്ടുണ്ട് .

വാഴയിലെ തടതുരപ്പൻ പുഴുവിനു പുറമേ തെങ്ങിലെ ചെമ്പൻചെല്ലി,പഴവർഗങ്ങളിലെ തണ്ടുതുരപ്പൻ പുഴു എന്നീ കീടങ്ങൾക്കെതിരെയും ഫലപ്രദമായ ഈ ജൈവകീടനാശിനി കർഷകർക്ക് ഏറെ പ്രയോജനകരമായിരിക്കും . തിരുവനന്തപുരത്തെ കേന്ദ്രകിഴങ്ങുവിളഗവേഷണകേന്ദ്രമാണ് ഈ ജൈവകീടനാശിനികളുടെ പ്രധാന ഉല്പാദനകേന്ദ്രവും വിപണനകേന്ദ്രവും .100 മില്ലിലിറ്ററിന് 35 രൂപയാണ് നന്മ   ജൈവകീടനാശിനിയുടെ വില .

തകരുന്ന കൃഷി, തളരുന്ന കേരളം

ലേഖകൻ: ഡോക്ടർ തോമസ്‌ വർഗീസ്‌
കേരള സംസ്ഥാനം രൂപീകരിച്ചിട്ട്‌ അര നൂറ്റാണ്ട്‌ പിന്നിടുന്‌പോൾ നമ്മുടെ കാർഷിക മേഖലയുടെ സ്ഥിതി എന്താണ്‌? കേരളത്തിന്റെ കാർഷികവളർച്ചാ നിരക്ക്‌ -2.6 ശതമാനമാണിന്ന്‌. കൃഷി സംസ്ഥാന വരുമാനത്തിന്‌ നൽകുന്ന സംഭാവന കേവലം 13 ശതമാനവും.
നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും കേരളപ്പിറവിയ്ക്ക്‌ മുന്‌പായി കാർഷിക വിദ്യാഭ്യാസ ഗവേഷണ വികസനമേഖലയിൽ ചെറുതെങ്കിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിരുന്നു. തിരുവിതാംകൂറിൽ ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ എന്നീ രാജാക്കന്മാരുടെ കാലത്ത്‌ സർക്കാർ ഉടമയിൽ കാർഷികത്തോട്ടങ്ങളും കൃഷിസ്കൂളുകലും ആരംഭിക്കുകയുണ്ടായി. കൃഷിവികസനത്തിനായി ഒരു പ്രത്യേകവകുപ്പുതന്നെ ശ്രീമൂലം തിരുനാളിന്റെ കാലത്ത്‌ ആരംഭിച്ചു. കരമന, കുടപ്പനക്കുന്ന്‌, കൊട്ടാരക്കര, കന്യാകുമാരി എന്നിവിടങ്ങളിൽ കൃഷി പരീക്ഷണത്തിനും പഠനത്തിനും പരിശീലത്തിനും സൌകര്യങ്ങളുണ്ടായിരുന്നു. എന്നാൽ ശാസ്ത്രീയ ഗവേഷണ പഠനങ്ങൾ തിരുവിതാംകൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെൻട്രൽ റിസർച്ച്‌ ലാബറട്ടറിയിലും യൂണിവേഴ്സിറ്റി ബോട്ടണി വകുപ്പിന്റെ മേൽനോട്ടത്തിലുമായിരുന്നു നടന്നുവന്നത്‌. അതിന്റെ ഫലങ്ങളായി തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ അന്നത്തെ ശാസ്ത്രജ്ഞൻമാർക്ക്‌ കഴിഞ്ഞു.
കൊച്ചി രാജ്യത്തെ സ്ഥിതിയും ഏറെ അഭിനന്ദനാർഹമായിരുന്നു. തെക്കൻ ഏഷ്യയിലെ ഏറ്റ്വും മികച്ചതെന്ന്‌ വിശേഷിക്കപ്പെട്ട ത്രിശൂർ ജില്ലയിലെ ഒല്ലൂർക്കരയിൽ പ്രവർത്തിച്ചിരുന്ന കാർഷിക പ്രദർശനതോട്ടം കൊച്ചി ഭരണകൂടത്തിന്റെ സംഭാവനയാണ്‌. തിരുവിതാംകൂർ കൊച്ചി സംയോജനത്തെത്തുടർന്ന്‌ 1955 ൽ വെള്ളായണിയിൽ കാർഷിക കോളേജും മണ്ണൂത്തിയിൽ വെറ്റിനറി കോളേജും ആരംഭിച്ചത്‌ കാർഷിക വികസന ചരിത്രത്തിലെ സുപ്രധാന നടപടികളാണ്‌.

മദിരാശി പ്രവിശ്യയിലായിരുന്ന മലബാർ ജില്ലയിൽ ബ്രിട്ടീഷുകാർ ആരംഭിച്ച കൃഷിത്തോട്ടങ്ങളും കൃഷി ഗവേഷണ കേന്ദ്രങ്ങളും നൽകിയ ഒട്ടേറെ മികച്ച സംഭാവനകൾ കാർഷിക കേരളത്തിനു മാത്രമല്ല, ലോക കാർഷിക രംഗത്തിനുതന്നെ പ്രയോജനമായിട്ടുണ്ടെന്നത്‌ അഭിമാനാർഹമാണ്‌. 1905 ൽ തുടങ്ങിയ തളിപ്പറന്‌പ്‌കൃഷിത്തോട്ടം, 1912 ൽ ആരംഭിച്ച പട്ടാംബി നെല്ലു ഗവേഷണ കേന്ദ്രം, 1916 ൽ കാസർക്കോട്ടും നീലേശ്വരത്തും തുടങ്ങിയ നാളികേര ഗവേഷണത്തോട്ടങ്ങൾ എന്നിവയിൽ പരിമിതമായ സൌകര്യങ്ങൾക്കിടയിലും വന്‌പിച്ച നേട്ടങ്ങൾ കൊയ്ത ശാത്രജ്ഞന്മാരെ സ്മരിക്കാതിരിക്കാൻ കാർഷിക കേരളത്തിന്‌ കഴിയില്ല. ലോകത്താദ്യമായി സങ്കരയിനം തെങ്ങിൻ തൈ ഉൽപാദിപ്പിച്ച അനന്തൻ സാറും, പന്നിയൂർ കുരുമുളകിനം വികസിപ്പിച്ച വേണുഗോപാലൻ നന്‌പിയാർ സാറും, നാൽപ്പതോളം പുത്തൻ നെല്ലിനങ്ങൾ ഉരുത്തിരിച്ചെടുത്ത പട്ടാംബിയിലെ പി.സി.സഹദേവൻ, കേളുക്കുട്ടി മേനോൻ, ഡോ.ആർ.ഗോപാലകൃഷ്ണൻ എന്നിവരും കേരള കർഷകരുടെയും ശാസ്ത്ര ലോകത്തിന്റെയും ആദരവ്‌ പിടിച്ചുപറ്റിയവരായിരുന്നു.
എന്നാൽ ഇന്നത്തെ കഥയോ? കേരളത്തിലെ കൃഷി തകർന്നുകൊണ്ടേയിരിക്കുന്നു. അറുന്നൂറിലേറെ കർഷകരുടെ ആത്മഹത്യകളാണ്‌ കഴിഞ്ഞനാലു വർഷത്തിനിടയിൽ റിപ്പോർട്ട്‌ ചെയ്തത്‌. രണ്ടായിരാമാണ്ട്‌ വരെ കേട്ടുകേൾവിയില്ലാതിരുന്ന കർഷക ആത്മഹത്യകൾ
പൊടുന്നനെ പെരുകിയതെന്തെന്ന്‌ അന്വേഷിക്കുവാനുള്ള ചുമതല സർക്കാരിനും സാമൂഹ്യ ശാത്ര്ജ്ഞൻമാർക്കും രാഷ്ട്രീയപാർട്ടികൾക്കുമാണെങ്കിലും അന്‌പതുവർഷം മുന്‌പത്തെപ്പോലെ കൃഷിയെ ആശ്രയിച്ച്‌ ജീവിക്കാൻ പറ്റാത്ത സാഹചര്യം കേരള കർഷകനുണ്ടായിരിക്കുന്നു എന്ന യാധാർഥ്യം നാം അംഗീകരിച്ചേതീരൂ.
അന്‌പതുവർഷം മുന്‌പ്‌ കാർഷിക കേരളത്തിന്റെ അവസ്ഥ എന്തെന്ന്‌ പരിശോധിക്കുക ഉചിതമായിരിക്കും. കേരളപ്പിറവിക്കുശേഷം ആദ്യമായി അധികാരത്തിൽവന്ന കമ്യൂണിസ്റ്റ്‌ സർക്കാരിലെ ജലസേചനവകുപ്പ്‌മന്ത്രിയായിരുന്ന വി.ആർ.കൃഷ്ണയ്യർ (ജസ്റ്റിസ്‌ കൃഷ്ണയ്യർ) മുങ്കൈയെടുത്ത്‌ തയ്യാറാക്കിയ 'വാട്ടർ റിസോഴ്‌സസ്‌ ഓഫ്‌ കേരള (1958)' എന്ന ബൃഹദ്‌ റിപ്പോർട്ടിലെ ചില സ്ഥിതിവിവരകണക്കുകൾ ഇവിടെ ഉദ്ധരിക്കുന്നു. 1951 ലെ സെൻസസ്‌ പ്രകാരം കേരളത്തിലെ ജനസംഖ്യ 136 ലക്ഷമായിരുന്നു. ഒരാൾക്ക്‌ പ്രതിദിനം 16 ഔൺസ്‌് (454 ഗ്രാം) എന്ന കണക്കിൽ സംസ്താനത്തെ വാർഷിക അരി ആവശ്യം 22.35 മെട്രിക്‌ ടണ്ണായിരുന്നു. 5.27 ലക്ഷം ഹെക്ടറിൽ നെൽകൃഷി നടത്തിയിരുന്നതിൽ നിന്നും 9.04 ലക്ഷം മെട്രിക്‌ ടൺ അരി ഉൽപ്പാദിപ്പിച്ചിരുന്നു. ഉൽപ്പാദനക്ഷമതയാകട്ടെ പ്രതിഹെക്ടറിന്‌ 1740 കിലോഗ്രാമും. മൊത്തം നെൽ വിസ്തൃതിയുടെ അന്‌പത്‌ ശതമാനത്തിൽ താഴെ മാത്രമേ ഇരുപ്പൂ നിലങ്ങൾ ഉണ്ടായിരുന്നുള്ളു. ഇന്നറിയപ്പെടുന്ന ജലസേചന പദ്ധതികളൊന്നും അന്ന്‌ നിലവിലില്ലായിരുന്നു. ഒരു മൈനർ വകുപ്പായ കൃഷി ഡിപ്പർട്ട്‌മെന്റിന്റെ കീഴിൽ കേവലം നൂറിൽ താഴെ വരുന്ന കൃഷി ഇൻസ്പെക്ടർമാരും ഒരു ഡ്സനിൽ കുറവു മാത്രം മേലുദ്യോഗസ്ഥരുമായിരുന്നു ഉണ്ടായിരുന്നത്‌. അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങളോ രാസവളങ്ങളോ കീടനാശിനികളോ കളനാശിനികളോ കുമിൾനാശിനികളോ ഒന്നുംതന്നെ പ്രചാരത്തിൽ ഇല്ലായിരുന്നു. ഇക്കാരണം കൊണ്ട്‌ കൃഷിയിടങ്ങളിലെയും പരിസരത്തെ ജലാശയങ്ങളിലെയും പരിസ്ഥിതിയിൽ മലിനീകരണവും സംഭവിച്ചിരുന്നില്ല. ഓരോ കൃഷിയിടത്തിലും നെൽകൃഷിക്കുപുറമെ വൈവിധ്യമാർന്ന ഒട്ടേറെ പഴവർഗങ്ങളും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടയ്ക്ക, നാളികേരം, കശുമാവ്‌ എന്നിവയുടെ ബഹുവിള കൃഷിരീതിയും നടപ്പിലുണ്ടായിരുന്നു. കൂടാതെ എല്ലാ കൃഷിയിടത്തിലും കന്നുകാലി, കോഴി, ആട്‌, താറാവ്‌, എരുമ, പോത്ത്‌ എന്നിവയേയും പോറ്റിവളർത്തിയിരുന്നു. ജൈവവളത്തിനും പച്ചിലവളത്തിനും ക്ഷാമമില്ലാതിരുന്നതിനാൽ മണ്ണിന്റെ ഭലവൃഷ്ടി സുസ്ഥിരമായി നിലനിറുത്തുന്നതിനും സാധിച്ചിരുന്നു. ചുരുക്കത്‌തിൽ കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും പറ്റിയ ഒരു കാർഷിക ജീവിതരീതിയായിരുന്നു നിലനിന്നിരുന്നത്‌. എന്നാൽ ഓരോ ദശകം പിന്നിടുന്തോറും കൃഷിയിൽ ഒട്ടേറെ പരിഷ്ക്കാരങ്ങൾ വന്നുചേർന്നു. ഒരു ജീവിതരീതി എന്നതിൽനിന്നും ജീവിതമാർഗമായി കൃഷി മാറി. അന്‌പത്‌ വർഷം പിന്നിട്ടപ്പോൾ കൃഷി എന്നത്‌ അഗ്രി ബിസിനസ്സ്‌ ആയി പരിണമിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിലെ കാർഷിക വികസനത്തിനായി ജലസേചന പദ്ധതികളിലൂടെയും തീവ്ര കൃഷിയുടെ അനുസാരികളായ മുന്തിയ വിത്തിനങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, കുമിൾ നാശിനികൾ, കളനാശിനികൾ, കാർഷികവായ്പ്പ, വിപണിയിലെ ഇടപെടലുകൾ, ഗവേഷണം, വിജ്ഞാനവ്യാപനം എനിവയ്ക്കായി ചെലവഴിച്ച ആയിരക്കണക്കിന്‌ കോടി രൂപയുടെ പ്രയോജനം നമ്മുടെ കാർഷിക മേഖലയേയും കർഷകരേയും സന്‌പുഷ്ടമാക്കിയോ എന്ന ചോദ്യത്തിനും നാം ഉത്തരം കണ്ടെത്തിയേ തീരൂ. കേരള കാർഷിക സർവകലാശാലയുടെ ഇന്നത്തെ ദയനീയ സ്ഥിതിയും പരിശോധിക്കേണ്ടതാണ്‌.
കേരളത്തിന്റെ സ്വന്തം നാടെന്നഖ്യാതി കേരളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്നു. 40 ലക്ഷം കൃഷിയിടങ്ങളിലായി 9 ലക്‌ഷം ഹെക്ടർ സ്ഥലത്ത്‌ വ്യാപിച്ചിരിക്കുന്ന നമ്മുടെ കേരകൃഷിയുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും അനുസ്യൂതം കുറഞ്ഞുകൊണ്ടിരിക്കുന്നു. പതിനഞ്ച്‌ വർഷം മുന്‌പ്‌ ഇന്ത്യയിലെ മൊത്തം കേരവിസ്തൃതിയുടെ 56 ശതമാനം കേരളത്തിലായിരുന്നെങ്കിൽ ഇന്നത്‌ 48 ശതമാനമായി ചുരുങ്ങി. കർണാടകവും തമിഴ്‌നാടും ആന്ധ്രയും കേരളത്തേക്കാൾ ഉൽപ്പാദനഖമതയിൽ ബഹുദൂരം മുന്നിലാണ്‌. ഇന്ത്യയിലെ നാളികേര ഉൽപ്പാദനഷമത പ്രതിഹെക്ടറിന്‌ 6422 ആണ്‌. കേരളത്തിൽ ഇത്‌ കേവലം 6052 മാത്രം! കാറ്റുവീഴ്ചയും മണ്ഡരിബാധയും കേരളത്തോട്ടങ്ങളിലെല്ലാം തേർവാഴ്ച നടത്തിയിട്ടും നമുക്കവയെ പ്രതിരോധിക്കാനാകുന്നില്ല. ഈ വൈതരണികൾക്കിടയിലും കർഷകരെ ഇടത്തട്ടുകാരും വ്യാപാരികളും കൊപ്ര സംഭരണ ഏജൻസികളും കൊള്ളയടിക്കുന്നു. നാളികേര വൈവിദ്ധ്യവൽക്കരണം, മൂല്യ വർധിത ഉൽപ്പന്നങ്ങളുണ്ടാക്കൽ എന്നിവ കേവലം പാഴ്‌വാക്കയിത്തീർന്നിരിക്കുന്നു.
നാളികേരവും നെല്ലും നേരിടുന്ന പ്രതിസന്ധിയേക്കാൾ രൂക്ഷമാണ്‌ അടയ്ക്ക, കുരുമുളക്‌, ഇഞ്ചി, ഏലം, കാപ്പി, കൊക്കൊ തുട്ങ്ങിയ കൃഷികളും നേരിട്ടുകൊണ്ടിരിക്കുന്നത്‌. പുത്തൻ കുറ്റുകാരനായെത്തിയ വാനില കൃഷിയും വംശനാശ ഭീഷണിയിലാണ്‌. ഈ ദുരവസ്ഥ്ക്കൊരപവാദം റബ്ബർ കൃഷി മാത്രമാണ്‌. ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപ്പാദനക്ഷമത കേരളത്തിലാണ്‌.

മണ്ണറിഞ്ഞ് കൃഷി ചെയ്യുക

‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സമീപനത്തോടെ കൃഷിക്ക് അനുയോജ്യമാക്കിത്തീര്‍ക്കാന്‍ കഴിയും. ചില തരം മണ്ണ് നന്നാക്കുന്നതിന് കുമ്മായം പ്രയോജനപ്പെടുന്നുണ്ട്. നമ്മുടെ കര്‍ഷകര്‍ കുമ്മായത്തിന്റെപ്രയോഗത്തെപ്പറ്റി അധികം ബോധവാന്മാരല്ല. കേരളത്തില്‍ അടുത്ത കാലത്തായി നടത്തിയ പല സമ്പ്രദായത്തില്‍ കുമ്മായപ്രയോഗവും ജൈവവളപ്രയോഗവുമെല്ലാം കൃത്യമായി അനുവര്‍ത്തിച്ചതിനാല്‍ അന്ന് ഇവയുടെ കുറവ് അനുഭവപ്പെട്ടിരുന്നില്ല.

ഏതൊക്കെ മണ്ണില്‍ കുമ്മായം ചേര്‍ക്കണം?

പുളിമണ്ണ്
മണ്ണിന്റെ അമ്ല-ക്ഷാര അവസ്ഥ അഥവാ പി.എച്ച് 7 -നു താഴെയായാല്‍ അമ്ലതയെ കുറിക്കുന്നു. കേരളത്തില്‍ കാണപ്പെടുന്ന ഒന്‍പത് മണ്ണിനങ്ങളില്‍ പാലണ്ടക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കാണുന്ന പരുത്തിക്കരി മണ്ണൊഴികെ എല്ലാ മണ്ണുകളും അമ്ലത്വമുള്ളവയാണ്. പുളിരസമുള്ള മണ്ണില്‍ ഹൈഡ്രജന്‍, അലൂമിനിയം എന്നിവയുടെ അയോണുകള്‍ അധികമായി ഉണ്ടാകും. ഇത്തരം മണ്ണില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് മിക്ക പോക്ഷകങ്ങളും പ്രത്യേകിച്ച് കാത്സ്യം ലഭിക്കാതെ പോകുന്നു. മണ്ണിലെ അമ്ല-ക്ഷാര അവസ്ഥ പി.എച്ച് 6.5-ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം.

നീര്‍വാര്‍ച്ച കുറഞ്ഞ, മണ്ണ് കുമ്മായം കലര്‍ത്തിയിട്ടുള്ള മണ്ണ് ഉഴാനും കിളയ്ക്കാനും എളുപ്പമാണ്. പശിമകൂടിയ മണ്ണില്‍ കുമ്മായം ചേര്‍ക്കുമ്പോള്‍ കളിമണ്‍ ശകലങ്ങളുടെ കിഴുകിഴുപ്പാവരണത്തിന് പശകുറയുകയും അവ അവിടവിടെ ചെറു കൂട്ടങ്ങളായിത്തീര്‍ന്ന് മണ്ണിനകത്ത് വായു സഞ്ചാരത്തിനുള്ളപഴുതുകള്‍ ധാരാളം ഉണ്ടാക്കി ജലനിര്‍ഗമനം സുഗമമാക്കുകയും ചെയ്യും. ജലം, വായു മുതലായവയുടെ പ്രവര്‍ത്തനം കൊണ്ട് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ മണ്ണിലടങ്ങിയ ധാതുപദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലാക്കുന്ന പ്രവര്‍ ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള കഴിവ് കുമ്മായത്തിനുണ്ട്. മറ്റു വളങ്ങള്‍ ചേര്‍ക്കാതെ അടിക്കടി കുമ്മായം മാത്രം ചേര്‍ത്താല്‍ മണ്ണിന്റെ ഫല പുഷ്ടി നഷ്ടപ്പെടും. സംയോജിത വളപ്രയോഗത്തില്‍ കുമ്മായ പ്രയോഗവും കൂടി ഒരു ഘടകമായി ഉള്‍പ്പെടുത്തുകയാണ് ശരിയായരീതി.

കുമിള്‍ബാധയുള്ള സ്ഥലം.
കുമിള്‍ മുതലായവയുടെ വളര്‍ച്ചയ്ക്കു പുളിരസമുള്ള മണ്ണ് സഹായകമാണ്. പുളിരസം കൂടുതലുള്ള മണ്ണില്‍ ഉണ്ടാകുന്ന ചുവടുചീയല്‍ പോലുള്ള കുമിള്‍രോഗങ്ങള്‍ക്ക് നിയന്ത്രണം നല്‍കാന്‍ കുമ്മായപ്രയോഗം ഒരു പരിധി വരെ സഹായിക്കും. മണ്ണിലുണ്ടായിരിക്കുന്ന രോഗബീജങ്ങളെ പ്രവര്‍ത്തനരഹിതമാക്കി സസ്യങ്ങളെ രോഗബാധയില്‍ നിന്നും സംരക്ഷിക്കുന്നു.

ധാരാളം വായുസഞ്ചാരം, ക്രമമായ ഈര്‍പ്പം, മണ്ണില്‍ ന്യായമായ തോതിലുള്ള കുമ്മായ ചേരുവ, വേണ്ടിത്തോളം ജൈവാംശം ഇത്രയും കാര്യങ്ങള്‍ ലഭിക്കുന്ന മണ്ണില്‍ ഉപകാരികളായ സൂക്ഷ്മ ജീവികള്‍ക്ക് മുന്‍കൈ ലഭിക്കുകയും അവയുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും ചെയ്യും. മേല്‍പറഞ്ഞ കാര്യങ്ങള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോള്‍ മിത്രസൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ച് ശത്രുകാരികളുടെ പ്രവര്‍ത്തനശേഷിവര്‍ധിക്കും. അതിനാലാണ് ജീവാണുവളം പ്രയോഗിക്കുമ്പോള്‍ അവയുടെ പൂര്‍ണ്ണക്ഷമത ഉറപ്പാക്കാന്‍ കുമ്മായവും ജൈവവളങ്ങളും നിര്‍ദ്ദിഷ്ട തോതില്‍ ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തണമെന്ന് പറയുന്നത്.

കുമ്മായം ചേര്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം ?

തരി വലിപ്പം കുറഞ്ഞ കുമ്മായം ചേര്‍ക്കണം. കുമ്മായത്തിന്റെ അളവ് കൂടിയാല്‍, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, നാകം എന്നിവയുടെ അഭാവം മണ്ണിലുണ്ടാകും. ചില സാഹചര്യങ്ങളില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാതാകും. കുമ്മായം അമോണിയ വളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്. രാസവള പ്രയോഗവുമായി ചുരുങ്ങിയത് ഒരാഴ്ച ഇടവേള നല്‍കണം. തവണകളായി വേണം കുമ്മായം ചേര്‍ക്കാന്‍. വര്‍ഷം തോറുമോ ഒന്നിടവിട്ടോ വര്‍ഷങ്ങളിലോ ലഘുവായ തോതില്‍ കുമ്മായം ചേര്‍ത്ത് ക്രമേണ മണ്ണിലുള്ള കുമ്മായ ചേരുവ വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി.
ഗുണം ലഭിക്കാന്‍ ജലനിയന്ത്രണം അനിവാര്യമാണ്. കുമ്മായം ചേര്‍ക്കുന്നതിന് തൊട്ട് മുന്‍പ് വെള്ളം പാടത്തു നിന്ന് ഇറക്കണം. 24 മണിക്കൂറിനു ശേഷം വീണ്ടും വെള്ളം കയറ്റാം. തുടര്‍ച്ചയായി വെള്ളം കയറ്റിയിറക്കുന്നത് നിര്‍വീര്യമാക്കപ്പെട്ട് അമ്ലങ്ങള്‍ കഴുകികളയുന്നതിനു സഹായിക്കും. കാത്സ്യം കൂടുതലായി ആവശ്യമുള്ള ഈ വിളകള്‍ക്ക് ആവശ്യമായ കാത്സ്യത്തിന്റെ അളവ് കൂടി കണക്കാക്കി കുമ്മായം നല്‍കണ്ടണം.

കുമ്മായം അവശ്യമൂലകലഭ്യതയെ 
എങ്ങനെ സഹായിക്കുന്നു ?
കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു. നൈട്രജന്‍ ആഗിരണം ചെയ്യുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കുമ്മായം ചേര്‍ക്കുക വഴി വര്‍ധിക്കും. പ്രവര്‍ത്തനം തടസ്സപ്പെടുത്തി അവയെ ചെടികള്‍ക്ക് വേഗം ലഭ്യമാക്കുന്നു.എടുക്കുന്ന പൊട്ടാസ്യത്തിന്റെ ആഗിരണതോത് നിയന്ത്രിക്കുന്നതിനാല്‍ മണ്ണിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ചെടിയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകും. കാത്സ്യവും മഗ്നീഷ്യവും ചെടികള്‍ക്ക് ലഭിക്കും. അളവ് കൂടിയാലുള്ള ദോഷഫലങ്ങള്‍ കുമ്മായം ഇല്ലാതാക്കും.

കുമ്മായവസ്തുക്കള്‍ ഏതെല്ലാം?
ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണ കിട്ടുന്ന കുമ്മായവസ്തുക്കള്‍. ചുണ്ണാമ്പ് കല്ലിന്റെ അമ്ലതാനിര്‍വീര്യശേഷി 100 ആയി അടിസ്ഥാനപ്പെടുത്തിയിരിക്കന്നു.കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയുടേത് യഥാക്രമം 179,136,109 എന്ന തോതിലാണ്. 1 യൂണിറ്റ് ചുണ്ണാമ്പ് കല്ല് 100 യൂണിറ്റ് അമ്ലത്തിനെ നിര്‍വീര്യമാക്കിയാല്‍ അതേ യൂണിറ്റ് കുമ്മായം 179 യൂണിറ്റ് അമ്ലത്തെ നിര്‍വീര്യമാക്കുമെന്നാണ് അമ്ലതാനിര്‍വീര്യശേഷി സൂചിക വിവക്ഷിക്കുന്നത്. അതായത് പെട്ടെന്ന് ഫലം ലഭിക്കാന്‍ നീറ്റുകക്കയോ കുമ്മായമോ ഇടണം. അവ വിതറുമ്പോള്‍ ഇലകളില്‍ വീഴാതിരിക്കാനും ശ്രദ്ധിക്കണം. വീണാല്‍ ഇലകള്‍ പൊള്ളും.
അമ്ലസ്വഭാവമുള്ള മേല്‍മണ്ണിന്റെ പി.എച്ച് സൂചിക ഓരോ ഉയര്‍ത്തുന്നതിനാവശ്യമുള്ള കുമ്മായവസ്തുക്കളുടെ അളവ് മണ്ണിന്റെ പി.എച്ച്, ധനായനവിനിമയശേഷി, ജൈവാംശം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇത് ഓരോ മണ്ണിനും വ്യത്യസ്തമായിരിക്കും. പരീക്ഷണശാലയില്‍ വിവിധ പി.എച്ച് സൂചികയിലുള്ള ബഫര്‍ ചക്രം നിര്‍മ്മിച്ച ശേഷം നിശ്ചിത പി.എച്ച് അനുസരിച്ചുള്ള തോത് കുപിടിക്കുന്നു. ഇതില്‍ നിന്നും ഹെക്ടറിന് എത്ര കിലോ കുമ്മായം ചേര്‍ക്കണമെന്ന് വ്യക്തമായി നിര്‍ണ്ണയിക്കാവുന്നതാണ്.

കുമ്മായം എപ്പോള്‍ ചേര്‍ക്കണം?
തുലാവര്‍ഷത്തിന്റെയോ ഇടവപ്പാതിയുടെയോ ആരംഭത്തിലാണ് കുമ്മായം ചേര്‍ക്കേണ്ടത്. കുമ്മായം ചേര്‍ത്തതിനു ശേഷം ലഘുവായി ഒരു മഴയുണ്ടായാല്‍ അത് കൂടുതല്‍ ഗുണകരമാണ്. എങ്കില്‍ മാത്രമേ അത് മണ്ണോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളു. മഴവെള്ളം നിമിത്തം മേണ്ണൊലിപ്പ് ഉണ്ടാകാതിരിക്കുവാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. മണ്ണില്‍ ഈര്‍പ്പമുണ്ടെങ്കില്‍ ഏതു കാലത്തും കുമ്മായം ചേര്‍ക്കുന്നതില്‍ ദോഷമില്ല. നല്ല ഫലം ലഭിക്കാന്‍ കുമ്മായ വസ്തുക്കള്‍ മണ്ണില്‍ നന്നായി ഇളക്കി ചേര്‍ക്കണം.

പുളി രസമുള്ള മണ്ണില്‍ ഹൈഡ്രജന്‍ അയോണുകള്‍ അധികമായി ഉണ്ടാകും. ഇത്തരം മണ്ണില്‍ കൃഷി ചെയ്യുന്ന, അലൂമിനിയം എന്നിവയുടെ വിളകള്‍ക്ക് മിക്ക പോഷകമൂലകങ്ങളും പ്രത്യേകിച്ച് കാത്സ്യം ലഭിക്കാതെ പോകുന്നു. മണ്ണിലെ അമ്ല-ക്ഷാര അവസ്ഥ പി.എച്ച് 6.5-ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം

വേരുപിടിപ്പിക്കാൻ വിദ്യകൾ ഏറെ

മഴക്കാലം നമുക്ക് നടീൽ കാലമാണ്. നല്ലൊരു ചെടി എവിടെക്കണ്ടാലും ഒരു കന്പ് സംഘടിപ്പിക്കുന്നതുവരെ മലയാളിക്ക് മനസ്സമാധാനമുണ്ടാകില്ല.

മാതൃസസ്യത്തിന്റെ മുഴുവൻ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ കായികപ്രവർധനരീതി കന്പ് മുറിച്ചുനടുന്നത് തന്നെയാണ്. വളരെയധികം ചെടികൾ ഒരേ മാതൃസസ്യത്തിൽനിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്‌പാദിപ്പിക്കാമെന്നതാണ് അധികമേന്മ. ദ്രുതവും ലഘുവുമാണ് കന്പ് വേരുപിടിപ്പിക്കലിന് പിന്നിലെ സാങ്കേതികവിദ്യ.

കടുത്ത വേനലിൽ നടാനായി കന്പ് മുറിക്കരുത്. നേർത്ത കന്പാണ് ഉപയോഗിക്കുന്നതെങ്കിൽ അരയടി നീളത്തിലും മൂത്തകന്പാണെങ്കിൽ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേർത്ത കന്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കന്പിൽനിന്നും മുഴുവൻ ഇലകളും നീക്കംചെയ്‌യണം.

വേരുണ്ടാകാൻ ഹോർമോൺ ചികിത്സ ഫലവത്താണ്. തണ്ടുകളുടെ അടിവശം മൂർച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. ഒരു ഗ്രാം ഇൻഡോർ 3ബ്യൂട്ടറിക് ആസിഡ് അഥവാ ഐ.ബി.എ. ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ മുറിച്ച തണ്ടിന്റെ രണ്ടു സെന്റീമീറ്റർ ചുവടുഭാഗം 45 സെക്കൻഡ് സമയം മുക്കിവെച്ച് നടുന്നതാണ് അടുത്തപടി. ഐ.ബി.എ.യ്‍ക്ക് പകരം സെറാഡിക്‌സും ഉപയോഗിക്കാം. കന്പിന്റെ മുറിച്ചഭാഗം നനച്ച് സെറാഡിക്‌സിൽ മുക്കിയിട്ട് കൂടുതലായുള്ള പൊടി നീക്കിയതിനുശേഷം നട്ടുകൊടുക്കാം. കരിക്കിൻ വെള്ളവും പച്ചച്ചാണകം വെള്ളത്തിൽ കലക്കിയ തെളിയും നാടൻ വേരുത്തേജകികളാണ്.
.
വേരുത്തേജക ഹോർമോൺ ചെലവുകുറഞ്ഞ രീതിയിൽ തയ്‌യാറാക്കാം. ഇതിനായി 50 ഗ്രാം മുരിങ്ങയിലയും ഇളം തണ്ടും 200 മില്ലി വെള്ളത്തിൽ തലേദിവസം കുതിർക്കണം. പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്‌യാറാക്കുന്ന മുരിങ്ങാച്ചാറിൽ കന്പിന്റെ അഗ്രം 20 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാൻ സഹായിക്കും. 25 ഗ്രാം സ്യൂഡോമോണസ് 75 മില്ലി വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ നേരം കന്പ് മുക്കിവെച്ച് നടുന്നത് വേരുത്‌പാദനം എളുപ്പമാക്കുന്നു.

വേരുറയ്‍ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കിൽ കന്പിൽനിന്ന് വെള്ളം വാർന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ കലർത്തി പോട്ടിങ് മിശ്രിതം തയ്‌യാറാക്കാം. ചകിരിച്ചോറ് കന്പോസ്റ്റും വെർമിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തിൽ ചേർക്കുന്നത് ഏറെ നന്ന്. മണ്ണിൽ നനവുണ്ടായാൽ മാത്രം പോരാ, ചുറ്റുപാടും ആർദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..

അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാൻ നല്ലത്. നേർത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും. 18 സെന്റീമീറ്റർ ഉയരവും 12 സെന്റീമീറ്റർ വീതിയുമുള്ള പോളിത്തീൻ സഞ്ചികളാണ് സാധാരണഗതിയിൽ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയിൽ 15 മുതൽ 20 വരെ സുഷിരങ്ങളിടണം.

തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകൾ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്.

അവസാനം പരിഷ്കരിച്ചത് : 2/15/2020© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate