സാഹിവല്
ഗീര്‍
തര്പ്പര്കര്
ചുവന്ന സിന്ധി
ഓംഗോള്‍
ഹരിയാന
കണ്ക്രേജ്
ഡിയോനി
അമൃത്മഹല്‍
ഹല്ലികര്‍
ഖില്ലാര്‍
കംഗയം
ജെഴ്സി
ഹോള്‍സ്റ്റീന്‍ ഫ്രീസിയന്‍
ഇന്ത്യയില്‍ കര്‍ഷകരുടെ മനസ്സില്‍ എരുമയ്ക്ക് നൂറഴകാണ്. ദേശത്ത് ധവളവിപ്ലവം കൊണ്ടുവന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്വന്തമായ എരുമകളാണ്. ലോകത്തിന്റെ പാല്‍ക്കുടമായി ഭാരതം മുന്നേറുമ്പോള്‍ അതിന്റെ പകുതിയിലധികം സംഭാവനചെയ്യുന്നത് എരുമകളാണ്. സങ്കരയിനം പശുക്കള്‍ ക്ഷീരോല്‍പ്പാദനത്തിന്റെ നട്ടെല്ലാകുന്ന കേരളത്തില്‍ എരുമകളുടെ എണ്ണം ക്രമാതീതമായി കുറയുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. കാരണങ്ങളേറെ നിരത്തിയാലും വിലയേറിയ ഈ ജൈവസമ്പത്ത് കുറയുന്നത് ഉല്‍ക്കണ്ഠ ഉണര്‍ത്തുന്നതാണ്.കണക്കുകള്‍ പറയുന്നത്
ലോകത്ത് ഏറ്റവും കൂടുതല്‍ എരുമകളുള്ള രാജ്യമാണ് ഇന്ത്യ. ഏകദേശം 10 കോടി എരുമകള്‍ ഇന്ത്യയിലുണ്ട്. പശുക്കളുടെ എണ്ണം 19 കോടിയോളം വരുമെങ്കിലും പാലുല്പ്പാദനത്തിന്റെ ഏറിയ പങ്കും എരുമകളില്‍നിന്നാണ്. ഇന്ത്യയിലെ മൊത്തം എരുമകളുടെ എണ്ണം വര്‍ധിക്കുന്നുമുണ്ട്. എന്നാല്‍, കേരളത്തിലെ എരുമകളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള കുറവാണ് കാണുന്നത്. അവസാനം ലഭ്യമായ കണക്കനുസരിച്ച് എരുമകളുടെ എണ്ണം കേവലം അറുപതിനായിരത്തിനടുത്താണ്. സ്ഥിതിവിവരക്കണക്കിന്റെ ഇടവേളയില്‍ 40 ശതമാനത്തോളം എണ്ണത്തില്‍ കുറവുവരികയെന്നത് ഏറെ ആശങ്കാജനകംതന്നെ.
ശാരീരിക സവിശേഷതകള്‍
എരുമകളുടെ ഏറ്റവും വലിയ ശത്രു ചൂടുകാലാവസ്ഥയാണ്. കറുപ്പു നിറവും കട്ടിയുള്ള തൊലിയും വിയര്‍പ്പുഗ്രന്ഥികളുടെ എണ്ണക്കുറവും ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവുകുറവിനു കാരണമാകുന്നു. വെള്ളക്കെട്ടുള്ള പാടങ്ങള്‍, ചതുപ്പുനിലങ്ങള്‍, കടലോരങ്ങള്‍ ഇവയൊക്കെ എരുമ വളര്‍ത്താന്‍ യോജിച്ച സ്ഥലങ്ങളാകുന്നത് ഇതിനാലാണ്. വെള്ളത്തോടും ജലാശയങ്ങളോടും സ്വതസിദ്ധമായൊരിടം ഇവയ്ക്കുണ്ട്. ചളിവെള്ളത്തില്‍ ഉരുളുന്നതും, വെള്ളത്തില്‍ നീന്തിത്തുടിക്കുന്നതും ഇവ ഏറെ ഇഷ്ടപ്പെടുന്നു. ശരീരതാപവും ബാഹ്യപരാദങ്ങളെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ചൂടുകൂടുമ്പോള്‍ വെള്ളവും തണലും തേടി ഇവ നീങ്ങുന്നു.
തീറ്റക്രമം- പ്രത്യേകതകള്‍
ഗുണം അല്‍പ്പം കുറഞ്ഞ പരുഷാഹാരങ്ങളില്‍ നിലനില്ക്കാനും മേന്മയുള്ള പാലും, മാംസവും ഉല്‍പ്പാദിപ്പിക്കാനുമുള്ള കഴിവാണ് എരുമകളുടെ പ്രത്യേകത. നാരുകള്‍ കൂടിയ ആഹാരം ദഹിപ്പിക്കാനുള്ള കഴിവും കൂടുതലുണ്ട്. ഉമിനീരിന്റെ അളവ്, ആമാശയത്തിന്റെ ആദ്യ അറയായ ദമന്റെ വലുപ്പം, സൂക്ഷ്മജീവികളുടെ എണ്ണം എന്നിവയും കൂടുതലാണ്. അതിനാല്‍ പരുഷാഹാരം കൂടുതല്‍ നല്കി വിശപ്പടക്കണം. ഓരോ രണ്ടുകിലോ പാലിനും ഒരു കിലോഗ്രാം കാലിത്തീറ്റ നല്‍കണം. ഭക്ഷ്യയോഗ്യമായ കാര്‍ഷിക വ്യവസായ അവശിഷ്ടങ്ങള്‍ തീറ്റയായി നല്‍കാമെന്ന പ്രയോജനവുമുണ്ട്. എരുമകളുടെ പാലില്‍ കൂടുതല്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും ഉള്ളതിനാല്‍ കൂടുതല്‍ തീറ്റ നല്‍കേണ്ടിവരും. പശുക്കള്‍ക്ക് നല്‍കാന്‍കഴിയാത്ത പരുക്കന്‍ തീറ്റകളും ഇവയ്ക്ക് ഉപയോഗിക്കുന്നു.
പെരുമയുള്ള ഇനങ്ങള്‍
എരുമകളുടെ ജന്മദേശമായ ഇന്ത്യയില്‍ ഏകദേശം പന്ത്രണ്ടോളം ജനുസ്സുണ്ട്. ഏറ്റവും ഉല്‍പ്പാദനശേഷിയുള്ള ഇനമായ മുറ, ഗുജറാത്തിലെ സുര്‍ത്തി, ജാഫ്രബാഡി, നീലിരവി, ധവളവിപ്ലവത്തിന് വിത്തുകള്‍ പാകിയ മെഹ്സാന തുടങ്ങി മികച്ച ജനുസ്സുകളുടെ ജന്മഭൂമിയാണ് ഇന്ത്യ. കൂടാതെ കൃഷിയിടങ്ങളില്‍ ജോലിചെയ്യാന്‍ ഉപയോഗിക്കുന്ന ഇനങ്ങളുമുണ്ട്. ഇവയൊക്കെ കഠിന പരിതസ്ഥിതികളില്‍ ജോലിചെയ്യാന്‍ യോജിച്ചവയാണ്. സ്വന്തമായി പാല് ജനുസ്സുകളൊന്നും ഇല്ലാത്ത കേരളത്തില്‍ സുര്‍ത്തി പോത്തുകളെയാണ് പ്രജനത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അവയുടെ പാലുല്‍പ്പാദനശേഷി കുറവാണെന്നതിനാല്‍ ഇപ്പോള്‍ മുറ ഇനങ്ങളുടെ ബീജമാണ് ഉപയോഗിക്കുന്നത്.
മേന്മയേറിയ പാലും മാംസവും
എരുമപ്പാലില് പശുവിന്‍പാലിനെക്കാള്‍ കൊഴുപ്പും, ഖരപദാര്‍ഥങ്ങളും കൂടുതലുണ്ട്. മാംസ്യം, കാത്സ്യം എന്നിവയും അധികമുണ്ട്. അതിനാല്‍ പാലുല്‍പ്പന്ന നിര്‍മാണത്തിന് അനുയോജ്യം. വിറ്റമിന്‍ എ, ഇ എന്നിവയുടെ അളവും കൂടുതലാണ്. കൊളസ്ട്രോളിന്റെ അളവ് കുറവ്. തൈര്, വെണ്ണ, നെയ്യ്, ചീസ്, പനീര്‍, യോഗര്‍ട്ട്, ഖോവ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ എരുമപ്പാല് ഏറെ യോജ്യമാണ.് സംസ്കരണ പ്രക്രിയയില്‍ വിറ്റാമിനുകള്‍ ഏറെ നഷ്ടപ്പെടുന്നുമില്ല. എരുമപ്പാലില്‍നിന്ന് പാല്‍പ്പൊടി ഉണ്ടാക്കാമെന്നു തെളിയിച്ചതാണ്, വര്‍ഗീസ് കുര്യന് അമൂലിനു നല്കിയ പ്രധാന സംഭാവനകളിലൊന്ന്. ചായ, കാപ്പി എന്നിവ ഉണ്ടാക്കാന്‍ മികച്ച ഒരു ഡെയ്റി വൈറ്റ്നര്കൂടിയാണ് എരുമപ്പാല്. രുചികരവും, മൃദുവും, ഉയര്‍ന്ന മാംസ്യതോതുമുള്ള പോത്തിറച്ചിയില്‍ കൊഴുപ്പും, കൊളസ്ട്രോളും മാട്ടിറച്ചിയെക്കാള്‍ കുറവ്. കട്ടിയുള്ള പേശീതന്തുക്കളാണ് ഇവയുടെ പ്രത്യേകത. ലോക മാംസ്യവിപണിക്ക് ഭീഷണിയായ ഭ്രാന്തിപ്പശു രോഗം എരുമയുടെ ഏഴയലത്തുവരില്ല. അതിനാല്‍ വിദേശ വിപണിയിലും സാധ്യതകളുണ്ട്
മുറാഹ്
സുര്‍തി
ജാഫറാബാദി
നാഗ്പുരി
പശുക്കളെ തെരെഞ്ഞെടുക്കുന്ന രീതി
കന്നുകളുടെ പ്രദര്‍ശനത്തില്‍ നിന്ന് കിടാവ്, കന്നുകാലി പ്രദര്‍ശനത്തില്‍ നിന്ന് നല്ലയിനം പശുക്കള്‍ തെരെഞ്ഞെടുക്കുന്നത് ഒരു കലയാണ്. ഇന്ത്യയില്‍ ഡയറിഫാം നടത്തുന്നവര്‍ അവരുടെ തന്നെ കന്നുകാലിക്കൂട്ടം വളര്‍ത്തിയെടുക്കാറാണ് പതിവ്. താഴെ പറയുന്ന മാര്ഗ്ഗനിര് ദ്ദേശങ്ങള് നല്ലയിനം പശുക്കളെ തെരെഞ്ഞെടുക്കാന്‍ സഹായിക്കും.
ഉല്പാദനക്ഷമതയുളള ഇനങ്ങളുടെ പ്രത്യേകതകള്‍
പശുക്കളില്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് സാധാരണ പ്രസവം നടക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രസവത്തിന് തയ്യാറെടുക്കുന്നു. ഗര്‍ഭകാലത്തിന്റെ അവസാനത്തോടുകൂടി പ്രസവത്തിന്റെ പ്രക്രിയകള്‍ ആരംഭിക്കും.
അകിട് വീര്‍ത്ത് മുലക്കാമ്പുകളില്‍ പാലിറങ്ങുന്നു. ഈ അവസരത്തില്‍ ഈറ്റം തുടുത്തിരിക്കും. കൂടുതല്‍ പാല്‍തരുന്ന വര്‍ഗത്തിലുള്ള പശുക്കളില്‍ അകിടിലെ വീക്കം മുന്പോട്ട് വ്യാപിച്ച് പൊക്കിള്ക്കൊടിവരെ എത്തുന്നു. അകിടിലുണ്ടാവുന്ന ദ്രാവകത്തിന് ആദ്യം മഞ്ഞനിറമാണ് ഉണ്ടാവുക. ക്രമേണ ഈ ദ്രാവകത്തിന് കട്ടികൂടുകയും അത് കൊളസ്ട്രം അഥവാ കന്നിപ്പാല്‍ ആയി മാറുകയും ചെയ്യുന്നു. പശുവിന്റെ യോനിയില്‍ക്കൂടി വെളുത്ത കട്ടികൂടിയ ഒരുതരം ദ്രാവകം പുറത്തേക്കുവരുന്നു. ഇതിന്റെ അളവ് ക്രമേണ കൂടുകയും കട്ടി കുറയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ പശു ഇടയ്ക്കിടെ കിടക്കുകയും എഴുന്നേല്ക്കുകയും പിന്‍ഭാഗത്തേക്ക് തിരിഞ്ഞുനോക്കുകയും ചെയ്യുന്നു. പ്രസവം തുടങ്ങുന്നതോടുകൂടി മുക്കല്‍ തുടങ്ങുന്നു. അസ്വസ്ഥതയും വേദനയുടെ ലക്ഷണങ്ങളും കൂടുതലായി കണ്ടുവരുന്നത് ആദ്യത്തെ പ്രസവത്തിലാണ്. ഈ ഘട്ടം ശരാശരി നാലുമണിക്കൂര്‍ നീണ്ടുനില്ക്കുന്നു.
രണ്ടാമത്തെ ഘട്ടത്തില്‍ ശിശു ഗര്‍ഭാശയത്തില്‍നിന്നും ജനനനാളിയില്ക്കൂടി പുറത്തുവരുന്നു. ഈ അവസരത്തില്‍ ഉദരപേശികളുടെ കൃത്യമായ സങ്കോചം കാണാം. കുട്ടി പുറത്തേക്ക് വരുന്നതോടുകൂടി ഈ ഘട്ടം അവസാനിക്കുന്നു. സാധാരണഗതിയില്‍ മുന്‍കാലുകളും തലയുമാണ് ആദ്യമായി പുറത്തേക്കുവരിക. ഈ ഘട്ടം അരമണിക്കൂര്‍ മുതല്‍ നാലുമണിക്കൂര്‍വരെ നീളുന്നു. കുട്ടിയുടെ ജനനസമയത്തുതന്നെ പൊക്കിള്‍ വള്ളി പൊട്ടുകയും കുട്ടി സ്വതന്ത്രമാവുകയും ചെയ്യുന്നു. പൊക്കിള്‍ക്കൊടിയിലെ ധമനികള്‍ ചുരുങ്ങുകയും അകത്തേക്ക് വലിയുകയും ചെയ്യുന്നതുകൊണ്ട് രക്തസ്രാവം കുറയുന്നു. ഏഴുമുതല്‍ 21 ദിവസത്തിനകം പൊക്കിള്‍ക്കൊടി പൂര്‍ണമായും ഉണങ്ങിയിരിക്കും.
മൂന്നാമത്തെ ഘട്ടം മറുപിള്ള പോവുന്ന ഘട്ടമാണ്. പ്രസവത്തോടുകൂടി മറുപിള്ള അഥവാ പ്ലാസന്റയിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. കുട്ടിയുടെ ജനനശേഷവും ഗര്‍ഭാശയം ചുരുങ്ങുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കും. പ്രസവസമയത്ത് പ്ലാസന്റയുടെ ഒരു ഭാഗം ഭഗദ്വാരത്തിലും പുറത്തുമായി കാണാം. ഇതിന്റെ ഭാരം അകത്തുള്ള പ്ലാസന്റ വേര്‍പെടുന്നതിന് കാരണമാവുന്നു.
കുട്ടി മുലകുടിക്കുമ്പോള്‍ ഉണ്ടാകുന്ന ഓക്സിടോക്സിന്‍ എന്ന ഹോര്‍മോണും പ്ലാസന്റ വേര്‍പെടുന്നതിന് സഹായകമാണ്. സാധാരണഗതിയില്‍ പശുക്കളില്‍ പ്ലാസന്റ വേര്‍പെടല്‍ അരമണിക്കൂര്‍ മുതല്‍ എട്ടുമണിക്കൂറിനകം സംഭവിക്കും.
പ്രസവത്തിനുശേഷം ഗര്‍ഭാശയത്തില്‍നിന്ന് ഒരുതരം ദ്രാവകം ഒഴുകിക്കൊണ്ടിരിക്കും. ഇത് ഇളം ചുവപ്പ് നിറമോ ഇളം മഞ്ഞകലര്ന്ന തവിട്ട് നിറമോ ആയിരിക്കും. രോഗാണുക്കള്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇതിന് നിറംമാറ്റം കാണാം. ഇത്രയും കാര്യങ്ങളാണ് ഒരു സാധാരണ പ്രസവത്തില്‍ നടക്കുന്നത്.
വ്യവസായ ഫാമുകള്‍ക്കായി പശു / എരുമയിനങ്ങളെ തിരഞ്ഞെടുക്കുന്ന രീതി.
പശുക്കള്‍
എരുമകള്‍
സ്രോതസ്: BAIF,ഡെവലപ്പ്മെന്റ് റിസര്‍ച്ച് ഫൗണ്ടേഷന്, പൂനൈ
അവസാനം പരിഷ്കരിച്ചത് : 2/9/2020
കവപ്പശുക്കളിലെ അകിടുവീക്കം
ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവ പക്ഷികളെ കുറിച്ച...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍