കവപ്പശുക്കളിലെ അകിടുവീക്കം പാലുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണം എന്നിവയില്രോഗം ബാധിച്ച പശുക്കളില്‍ പ്രത്യേക രീതികള്‍ അനുവര്‍ത്തിക്കണം.
ഫാമുകളില്‍ അകിടുവീക്കം ബാധിച്ച പശുക്കളെ അകലത്തായി മാറ്റി പ്പാര്പ്പിക്കുന്നത് നല്ലതാണ്. പശുക്കള്‍ക്ക് വെള്ളം ഒരുമിച്ച് നല്കുന്നതിനു പകരം നാല്അഞ്ച് തവണകളായിനല്കണം. അകിടില്‍ തണുത്ത വെള്ളം തളിക്കുന്നത് ഗുണം ചെയ്യും. കൂടുതല്‍ പ്രോട്ടീനടങ്ങിയ തീറ്റ ഒഴിവാക്കണം. വൈക്കോല്‍, പച്ചപ്പുല്ല് എന്നിവ ഒന്ന്ഒന്നര ഇഞ്ച് കനത്തില്‍ നുറുക്കി നല്‍കുന്നത് നല്ലതാണ്. രോഗം ബാധിക്കാത്ത മുലക്കാമ്പുകള്‍ കറന്നെടുത്തശേഷം മാത്രമേ, രോഗമുള്ള മുലക്കാമ്പില്നിന്ന് പാല് പിഴിഞ്ഞ് കളയാവൂ.
തൊഴുത്തും പരിസരവും അണുനാശക ലായനികൊണ്ട് കഴുകി രോഗാണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
അവസാനം പരിഷ്കരിച്ചത് : 5/23/2020
ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവ പക്ഷികളെ കുറിച്ച...
ജൈവവളങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതും പോഷകമൂലകങ്ങ...
അകിടുവീക്ക നിയന്ത്രണം, പരിചരണം
കൂടുതല്‍ വിവരങ്ങള്‍