ജൈവവളങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതും പോഷകമൂലകങ്ങള്‍ ധാരാളം ഉള്ളതുമാണ് കാലിവളം. കാലിവളത്തിലെ പോഷകഘടകങ്ങള്‍ വളം സംഭരിക്കുമ്പോള്‍ നഷ്ടപ്പെടുന്നുണ്ട്. ഇത് നഷ്ടപ്പെടാതിരിക്കാന്‍ ഇനിപറയുന്ന മാര്‍ഗം സ്വീകരിക്കണം.
കാലിവളത്തില്‍ അടങ്ങിയ നൈട്രജന്റെയും ഫോസ്ഫറസിന്റെയും 50 ശതമാനവും പൊട്ടാസ്യത്തിന്റെ 90 ശതമാനവും വെള്ളത്തില്‍ അലിയുന്നതിനാല്‍ കാലിവളം സംഭരിക്കുന്ന കുഴിയിലോ, കൂനകളിലോ മഴവെള്ളം വീണ് ഒഴുകിപ്പോകുന്ന അവസ്ഥ ഉണ്ടാവരുത്.
കൂട്ടിയിട്ട ചാണകത്തില്‍ ജൈവ-രാസ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ അമോണിയ രൂപത്തിലുള്ള വാതകംവഴി 50 ശതമാനംവരെ ബാഷ്പീകരിച്ചുപോകും. ഇതു പരിഹരിക്കാന്‍ ഇനിപറയുന്ന രീതിയില്‍ തൊഴുത്തും ചാണകക്കുഴിയും സംവിധാനം ചെയ്യണം.
തൊഴുത്തിന്റെ ഒരുവശത്ത് തറയോടനുബന്ധിച്ച് ചാണകക്കുഴി ഉണ്ടാക്കുക. നീളം ഏഴു മീറ്റര്‍, വീതി 2-2.5 മീറ്റര്‍, താഴ്ച ഒരുമീറ്റര്വരെയാവാം. കാലിത്തൊഴുത്തിനകത്ത് സിമന്റിട്ട് അല്ലെങ്കില്‍ ചെങ്കല്ലുപാകി തറ തയ്യാറാക്കാറുണ്ട്. ഇത്തരം തറയ്ക്കു മുകളില്‍ വൈക്കോലോ ഉണങ്ങിയ സസ്യാവശിഷ്ടങ്ങളോ ഇട്ട് ഒരു തൃണശയ്യ ഉണ്ടാക്കണം. ഇതില്‍ ചാണകവും ഗോമൂത്രവും വീഴും. ഇവ കാലത്ത് അടിച്ചുകൂട്ടി കുഴിയില്‍ ഇടണം. കുഴിയില്‍ നീളഭാഗം മുഴുക്കെ അലക്ഷ്യമായി ഇട്ട് നിറയ്ക്കുന്ന രീതി പാടില്ല. കുഴിയുടെ ഒരറ്റത്തുനിന്ന് ഒരുമീറ്റര്‍ നീളംവരെയുള്ള ഭാഗം മാത്രമെടുത്ത് 1/2 മീറ്റര്‍ ഉയരം എത്തുംവരെ പല ദിവസങ്ങളിലായി നിറയ്ക്കുക. പിന്നീട് അടുത്ത ഒരു മീറ്റര്‍ നിറയ്ക്കുക. ഇങ്ങനെ വേര്‍തിരിച്ചു വേണം കുഴിനിറയ്ക്കാന്. ശ്രദ്ധിച്ചാല്‍ മൂന്നുമാസംകൊണ്ട് കുഴി നിറയും. തുടര്‍ന്ന് തൊഴുത്തിന്റെ മറുവശത്ത് കുഴിയെടുത്ത് അതും ഇതുപോലെ 6-10 മാസംകൊണ്ട് നിറയ്ക്കുക. അപ്പോഴേക്കും ആദയത്തെ കുഴിയിലെ വളം പാകപ്പെട്ട് ഉപയോഗിക്കാനാവും.
അവസാനം പരിഷ്കരിച്ചത് : 6/21/2020
ആല്‍ഗയെപോലുള്ള ഒഴുകി നടക്കും പന്നച്ചെടിയാണ് അസോള ...
എരുമകളെ പറ്റയുള്ള വിവരങ്ങൾ
അകിടുവീക്ക നിയന്ത്രണം, പരിചരണം
കൂടുതല്‍ വിവരങ്ങള്‍