Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എരുമകൾ-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എരുമകളെ പറ്റയുള്ള വിവരങ്ങൾ

ഇന്ത്യയില്‍ എരുമകളെ കൃഷിയാവശ്യങ്ങള്‍ക്കും, പാലുല്‍പാദനത്തിനും, ചരക്കു ഗതാഗതത്തിനും ഉപയോഗിക്കുന്നു. എരുമകള്‍ പശുവിനേക്കാള്‍ അധികം പാല്‍ ഉല്‍പാദിപ്പിക്കുന്നു, പാലിന് കൂടുതല്‍ കൊഴുപ്പുണ്ട്. ജലദൗര്‍ലഭ്യം, മികച്ച ജനുസ്സിന്‍റെ അഭാവം, കൃഷിക്കാര്‍ക്കുള്ള താത്പര്യക്കുറവ് എന്നിവ കേരളത്തില്‍ എരുമവളര്‍ത്തല്‍ വ്യാപകമാകാത്തതിനുള്ള പ്രധാന കാരണങ്ങള്‍. കേരളത്തില്‍ എരുമവളര്‍ത്തല്‍ വ്യാപകമല്ലെങ്കിലും എരുമകളെ ലാഭകരമായി വളര്‍ത്താവുന്നതാണെന്ന തെളിയിച്ചു കഴിഞ്ഞു. നാടന്‍ എരുമകള്‍ക്ക് പാലുത്പാദനം കുററ്വാണ്. എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമായ പല നല്ല ജനുസ്സുകളേയും നമുക്കിവിടെ വളര്‍ത്താം.

വിവിധ ഇന­ങ്ങൾ


മുറ

ലോക­ത്തിലെ തന്നെ ഏറ്റവും കൂടു­തൽ പാലുൽപാ­ദി­പ്പി­ക്കുന്ന ഇന­മാണ്‌ മുറ. വളഞ്ഞ വെളുത്ത കൊമ്പു­കളും പൊട്ടോ­ടു­കൂ­ടി. നല്ല കറു­പ്പു­നി­റ­മുള്ള ശരീ­ര­വു­മാണ്‌ . ഒരു പ്രസ­വ­ത്തചന്റ ശരാ­ശരി പലുൽപാ­ദനം 2000-2500 കി. ഗ്രാം ആയി­രി­ക്കും. ഇപ്പോൾ കേര­ള­ത്തിൽ കൃതൃമ ബീജ­സ­ങ്ക­ല­ന­ത്തിനു പയോ­ഗി­ക്കു­ന്നത്‌ മുറയുടെ ബീജ­മാ­ണ്‌. ഹരി­യാ­ന, ഉത്തൽപ്ര­ദേശ്‌ പഞ്ഞാബ്‌ എന്നീ സംസ്ഥാ­ന­ങ്ങ­ളാണ്‌ ഇവ­യുടെ ശരി­യായ വാസ­സ്ഥലങ്ങൾ. പാലുൽപാ­ദ­ന­ത്തിനു വേണ്ടി­യാണ്‌ പ്രധാ­ന­മായും ഈ ഇനത്തെ ഉപ­യോ­ഗി­ക്കു­ന്ന­ത്‌.

സുർത്തി

പ്രത്യു­ത്പാ­ദ­ന­ക്ഷ­മ­ത­യി­ലാണ്‌ ഈ ഇനം അ​‍ിറ­യ­പ്പെ­ടു­ന്ന­ത്‌. ശരാ­ശരി പാലുൽപാ­ദനം ഒരു പ്രസ­വ­ത്തിൽ 1500 കി. ഗ്രാംമിൽ താഴെയാണ്‌. ഇട­ത്തരം വലി­പ്പ­മുള്ള ഈ ഇന­ത്തിന്‌ ഇമി­വാൾ പോലുള്ള കൊമ്പു­ക­ളാണ്‌ രണ്ട്‌ വെളുത്ത പുള്ളി­കൾ ഒന്ന്‌ ലും മറ്റൊ­ന്ന ലും . ഈ ഇന­ത്തിന്റെ സവി­ശേ­ഷ­മായ ഒരു പ്രത്യേ­ക­ത­യാണ്‌. ഈ ഇനം കേര­ള­ത്തിന്റെ എരുമ സമ്പത്ത്‌ വർദ്ധി­പ്പി­ക്കാൻ ഉപ­യോ­ഗി­ച്ചി­രു­ന്നു. വാസ­സ്ഥലം ഗുജ­റാത്ത്‌ ആണ്‌. പാലുൽപാ­ദ­ന­ത്തി­നു­വേണ്ടിയാണു പ്രധാ­ന­മായും വളർത്തു­ന്ന­ത്‌.

എരുമ പരി­പാ­ലനം


എരു­മ­യുടെ തെര­ഞ്ഞെ­ടുപ്പ്‌

താഴെ പറ­യുന്ന കാര്യ­ങ്ങൾ എരു­മയെ തെര­ഞ്ഞെ­ടു­ക്കു­മ്പോൾ ശ്രദ്ധി­ക്കേ­ണ്ട­താ­ണ്‌.
1. ആരോ­ഗ്യവും ശക്തിയും
2. ഒരു നിശ്ചിത ജോലി­സ­മ­യ­ത്തിനു ശേഷവും നില­നിർത്താ­നാ­വുന്ന വേഗത
3. ഇട­ത്തരം വലിപ്പം
4. ചൂട്‌ അതി­ജീ­വി­ക്കാ­നുള്ള കഴിവ്‌
5. ശരി­യാ­യ­രൂ­പം, കാലു­ക­ളുടെ സ്ഥാനം, ശരി­യായ രീതി­യി­ലുള്ള നടത്തം
6. സാഹ­ച­ര്യ­ങ്ങളെ അതി­ജീ­വി­ക്കാ­നുള്ള കഴി­വ്‌­-­ഉ­ദ­-­ജോ­ലി­ചെ­യ്യുന്ന സീസ­ണിൽ ഭാരം കുറ­യാ­തി­രി­ക്കൽ
7. തീറ്റ­യെ­ടു­ക്കു­ന്ന­തി­നുള്ള കഴിവ്‌
8. രോഗ­പ്ര­തി­രോധ ശേഷി

കുളി­പ്പി­ക്കലും തുട­ക്കലും

സ്ഥിര­മായി ജോലി­ചെ­യ്യാൻ ഉപ­യോ­ഗി­ക്കുന്ന പോത്തു­കളെ ദിവ­സവും കൂളി­പ്പിക്കുകയും ശരീരം ഒരു ബ്രഷ്‌ ഉപ­യോ­ഗിച്ച്‌ തൂത്ത്‌ തുട­ക്കു­കയും വേണം. അന്ത­രീക്ഷ ഊഷ്മാവ്‌ വള­രെ­കൂ­ടിയ ഉച്ചക്ക്‌ ശേഷ­മുള്ള സമ­യ­മാണ്‌ ഇതിന്‌ നല്ല­ത്‌. ജോലി­ക­ഴിഞ്ഞ്‌ വെള്ളം കൊടു­ക്കു­ന്നു­വെ­ങ്കിൽ അതിനു ശേഷം മിനിമം 15 മിനി­റ്റെ­ങ്കിലും കഴി­ഞ്ഞു­വേണം കുളി­പ്പി­ക്കാൻ. എരു­മ­ക­ളു­ടെയും പോത്തു­ക­ളു­ടെയും കാലിൽ കുള­മ്പിലോ കുള­മ്പി­നി­ട­യിലോ ചെളി­പി­ടി­ക്കാതെ നോക്കണം
ചെള്ള്‌ പേൻ തുട­ങ്ങിയ പരാ­ദ­ജീ­വി­കളെ നിയ­ന്ത്രി­ക്കാനും തൊലി­യിൽ നല്ല രക്ത­ചം­ക്ര­മണം ഉണ്ടാ­വാനും ബ്രഷ്‌ ചെയ്യു­ന്നത്‌ സഹാ­യി­ക്കും

കറവ

പ്രസ­വ­ദി­വസം മുതൽ ക്രമ­മായി തുട­രേണ്ട ഒന്നാണ്‌ കറ­വ. സാധാ­രണ ഗതി­യിൽ 4-5 ദിവ­സം­മു­തൽ പാൽ ഉപ­യോ­ഗി­ക്കാ­നാ­വും. ദിവ­സ­ത്തിൽ 12 കി.­ഗ്രാ­മിൽ കൂടു­തൽ പാൽ ഉദ്പാ­ദി­പ്പി­ക്കുന്ന എരുമ ആണെ­ങ്കിൽ ദിവസം 3 പ്രാവശ്യം കറ­ക്ക­ണം. കറ­ക്കു­ന്ന­തി­നി­ട­യിലെ ഇട­വേള തുല്യ­മാ­യി­രി­ക്കാൻ ശ്രദ്ധി­ക്ക­ണം. ( 6-8 മണി­ക്കൂർ) കറവ നട­ത്തുന്ന തൊഴുത്തും പരി­സ­രവും പൊടി­കൂ­ടാതെ വൃത്തി­യായി സൂക്ഷി­ക്ക­ണം.. ചില ഫാമു­ക­ളിൽ കറ­ക്കാൻ മെഷീൻ ഉപ­യോ­ഗി­ച്ചു­വ­രു­ന്നു. വൃത്തി­യായി സൂക്ഷിച്ച ഉപ­ക­ര­ണ­ങ്ങളും പാത്ര­ങ്ങളും കറ­ക്കാൻ ഉപ­യോ­ഗി­ക്ക­ണം. കറവ എത്ര­വേഗം തീർക്കാമോ അത്ര വേഗ­ത്തിൽ തീർക്ക­ണം. കാരണം പാൽ ചുര­ത്തുന്നത്‌ 5-6 മിനിട്ട്‌ മാത്രമേ നില­നിൽക്കൂ. അകി­ട്ടിലെ പാലു മുഴു­വൻ കറ­ന്നെ­ടു­ക്ക­ണം.

പാല്‌ മാലിന്യ നിയ­ന്ത്രണം

മാലി­ന്യ­മാർഗ്ഗ­ങ്ങൾനിയ­ന്ത്ര­ണ­മാർഗ്ഗ­ങ്ങൾ
പുറ­ത്തേക്ക്‌ നിൽക്കുന്ന അകിട്‌ അകിട്‌ കഴുകി തുട­ക്കു­ക. അകിടിനു ചുറ്റു­മുള്ള രോമ­ങ്ങൾ ക്ളിപ്പ്‌ ചെയ്യണം
അക­ത്തേക്ക്‌ ചുരു­ങ്ങിയ അകിട്‌
തൊഴു­ത്തിലെ വായുവും പൊടിയും പൊടി നിറഞ്ഞ അന്ത­രീക്ഷം ഒഴി­വാക്കുക. ചെറിയ വാവ­ട്ട­മുള്ള പാത്ര­ത്തിൽ കറന്ന്‌ അടച്ച്‌ സൂക്ഷി­ക്കുക
ഈച്ച­കളും മറ്റു പ്രാണി­കളും കീട­നാ­ശി­നിയോ മറ്റോ ഉപ­യോ­ഗിച്ച്‌ ഈച്ച­ക­ളെയും പ്രാണി­ക­ളേയും അക­റ്റുക
കറ­വ­ക്കാ­രൻ വൃത്തി­യുള്ള സ്വഭാ­വം, മൂല­ക്കാ­മ്പിൽ ഒന്നും പുര­ട്ടാതെ വേണം കറ­ക്കാൻ
പാത്ര­ങ്ങളും ഉപ­ക­ര­ണ­ങ്ങളും വൃത്തി­യായ ശുദ്ധീ­ക­രി­ച്ചു­ണ­ക്കിയ പാത്ര­ങ്ങൾ ഉപ­യോ­ഗി­ക്കുക

പ്രതി­രോ­ധ­കു­ത്തി­വ­യ്പ്പു­കൾ

രോഗംവാക്സിന്റെ സ്വഭാവംകുത്തി­വെയ്പ്‌ എടു­ക്കു­ന്നത്‌ പ്രതി­രോ­ധ­ത്തിന്റഎ കാലാ­വുധി
ആന്ത്രാക്സ്‌ സ്പോർവാ­ക്സിൻ വർഷ­ത്തി­ലൊ­രി­ക്കൽ മൺസൂ­ണിനു മുൻപ്‌ ഒരു സീസൺ
ബ്ളാക്ക്‌ ക്വാർട്ടർ കരി­ങ്കൊറു നിർജ്ജീ­വ­മായ വാക്സിൻ
- do -
- do -
ഹിമ­റേ­ജിക്‌ സെപ്റ്റി­സീ­മിയ (ക­ര­ല­ച­ട­പ്പൻ) ഒക്ളാഡ്ജ്ജുവന്റ്‌ വാക്സിൻ
- do -
- do -
ബ്രൂസ­ല്ലോ­സീസ്‌ (ബ്രു­വാ­ക്സ്‌) കോട്ടൺസ്ടി­യിൻ 19 ജീവ­നുള്ള ബാക്ടീ­രിയ 6 മാസം മുതൽ 3-ഓ 4-ഓ പ്രസ­വ­ത്തിന്‌, രോഗം ബാധി­ച്ച­ കന്നിന്‌
ഫൂട്ട്‌ ആന്റ്‌ മൗത്ത്‌ രോഗം കുളമ്പ്‌ രോഗം പോളി­വാ­ലന്റ്‌ ട്രിഷ്യു­കൾച്ചർ വാക്സിൻ 6 മാസം പ്രായ­മു­തൽ

4 മാസത്തിനു േശഷം ബൂസ്റ്റർ-ഡോസ്‌ എടുക്കണം

ഒരു സീസൺ എല്ലാ­വർഷവും ഒക്ടോ­ബർ നവം­ബർ മാസ­ത്തിൽ ആവർത്തി­ക്കണം
റിന്റർ പെസ്റ്റ്‌ (മാട്ട) ലാപി­നൈഡ്സ്‌ ഏവി­യ­നൈസ്ഡ്‌ വാക്സിൻ സങ്ക­ര­യി­ന­ത്തിന്‌ 6 മാസം മുതൽ ജീവി­ത­കാലം 3 ഓ 4 ഓ വർഷ­ത്തി­നു­ശേഷം ആവർത്തി­ക്കാം.

 

തീറ്റ­ക്രമം


കൻങ്കുട്ടി

പിറന്നുവീണ കന്നുകുട്ടിക്ക്‌ തള്ളയുടെ കന്നിപ്പാൽ അരമണിക്കൂറിനുള്ളിൽ തന്നെ കൊടുത്തിരിക്കണം. അത്‌ ഒരു കാരണവശാലും മൂന്നു മണിക്കൂറിൽ കൂടുതൽ വൈകരുത്‌. അത്‌ നാലുദിവസത്തേക്ക്‌ തുടരണം. കന്നുകുട്ടിയുടെ ഭാരത്തിന്റെ 10 ൽ ഒരു ഭാഗം പാൽ അതിന്‌ ദിവസേന ലഭിക്കണം. എല്ലാത്തരം രോഗങ്ങ­ളെയും പ്രതിരോധിക്കാൻ കെൽപുള്ള അമൂ­ല്യ­മാ­ധ്യ­മ­മാണ്‌ കന്നി­പ്പാൽ. സാധാ­രണ പാലിൽ ഉള്ള­തി­നേ­ക്കാൾ പല­മ­ടക്ക്‌ മാംസ്യവും ധാതു­ക്കളും വിറ്റാ­മിൻ എ യും കന്നി­പ്പാ­ലിൽ ഉണ്ട്‌. 6 മാസം പ്രായം­വരെ

 

കന്നു­കു­ട്ടി­യുടെ പ്രായം

ശരീ­ര­ഭാരം കി.ഗ്രാം

പാലിന്റെ അളവ്‌  കി.ഗ്രാം

കാഫ്സ്റ്റാർട്ടന്റെ അളവ്‌ ** ഗ്രാം

പച്ച­പുല്ല്‌  കി.ഗ്രാം

4 ദിവസം മുതൽ 4 ആഴ്ച­വരെ

25

2.5

അളവ്‌ കുറച്ച്‌

അളവ്‌ കുറച്ച്‌

4-6ആഴ്ച

30

3.0

50-100

അളവ്‌ കുറച്ച്‌

6-8ആഴ്ച

35

2.5

100-250

അളവ്‌ കുറച്ച്‌

8-10ആഴ്ച

40

2.0

250-350

അളവ്‌ കുറച്ച്‌

10-12ആഴ്ച

45

1.5

350-500

1-0

12-16ആഴ്ച

55

-

500-750

1-2

16-20ആഴ്ച

65

-

750-1000

2-3

20-24ആഴ്ച

75

-

1000-1500

3-5

വള­രുന്ന എരു­മ കുട്ടി

പ്രായം മാസം

ശരീരഭാരം കി. ഗ്രാം

സാന്ദ്രീകൃത തീറ്റ കി.ഗ്രാം

പച്ചപുല്ല്‌ കി.ഗ്രാം

6-9

70-100

1.5-1.75

5-10

9-15

100-150

1.75-2.25

10-15

15-20

150-200

2.25-2.50

15-20

Above 20

200-300

2.50-2.75

15-20

പ്രായപൂർത്തി-യായ എരുമ

പച്ചപുല്ല്‌ ധാരാളം ഉണ്ടെങ്കിൽ

വൈക്കോൽ പ്രധാന തീറ്റയാകുമ്പോൾ

വിഭാഗം

സാന്ദ്രീകൃത

തീറ്റ കി. ഗ്രാം

പച്ചപുല്ല്‌ കി. ഗ്രാം

സാന്ദ്രീകൃത തീറ്റ കി. ഗ്രാം

പച്ച പുല്ല്‌ കി. ഗ്രാം

വൈക്കോൽ കി. ഗ്രാം

കറവവറ്റിയ
എരുമ

-

25 – 30

1.25

5.0

5 – 6

കറവ എരുമ

2.5-3.കി.ഗ്രാം പാലിന്‌ 1 കി.ഗ്രാം

30

2.5-3 കി. ഗ്രാം പാലിന്‌ 1.25 +1 കി.ഗ്രാം

5.0

5 – 6

ഗർഭിണി എരുമ

ഉത്പാദന അലൗവൻസി-നൊപ്പം 1.25 .കി.ഗ്രാം 6-​‍ാം മാസം മുതൽ

25 - 30

ഉദ്പാദനം പരിഗണിച്ച്‌ 5 5-6
പോത്ത്‌ ­ തീറ്റക്രമം

5.0

5 - 6

പോത്ത്‌ ­ തീറ്റക്രമം

ശരീരഭാരം

Normal work (4 hrs )

Heavy work (8 hrs.)

സാന്ദ്രീകൃത തീറ്റ

പച്ചപുല്ല്‌

സാന്ദ്രീകൃത തീറ്റ

പച്ചപുല്ല്‌

300കി.ഗ്രാം

2.5

5.0

3.5

5.0

350കി.ഗ്രാം

2.75

5.0

3.75

5.0

400കി.ഗ്രാം

3.0

5.0

4.00

5.0

കറക്കുന്ന എരുമകളെ തീറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉത്പാദനക്ഷമത പരിഗണിച്ച് ഓരോന്നിനും പ്രത്യേകം സാന്ദീക്യത തീറ്റകൊടുക്കുന്നതാണ് നല്ലത്

ഗുണമേന്മയുള്ള പച്ചപ്പുല്ല്  ഉപയീഗിച്ച് സാന്ദീക്യതയാണെങ്കിൽ ഏകദേശം 20 കി ഗ്രാം പച്ചപ്പുല്ല് (ഗിനിപ്പുല്ലും നാപെയും ഉൾപടെ) അല്ലെങ്കിൽ 6-8 കിഗ്രാം പയറുതീറ്റ (കൌപീ, ലൂസേൺ) എന്നിവക്കു പകരം 1കിഗ്രാം സാന്ദീക്യതതീറ്റ ലാഭിക്കാം. ഒരു കിഗ്രാം വൈക്കോലിനു പകരമാണ് 4.5 കിഗ്രാം പ്പുല്ല്. ഇത്തരം സന്ദർഭത്തിൽ മറ്റു പോഷകങ്ങളുടെ കുറവ് അനുയോജ്യമായ സാന്ദീക്യതതീറ്റ ഉപയോഗിച്ച് നികത്തണം. തീറ്റ കൊടുക്കുന്നത് ക്രമമായിരിക്കണം. കറക്കുമ്പോഴോ അതിനു മുൻപോ ആണ് തീറ്റ നൽകേണ്ടത്. പകുതി രവിലെയും പകുതിവൈകുന്നേരവും കൊടുക്കുക. ഉച്ചക്കുശേഷം കുളിപ്പിച്ചു വ്യത്തിയാക്കിയതിനെ തുടർന്ന പ്പുല്ലിന്റെ അളവിൽ പകുതി കൊടുക്കുക. മറു പകുതി വൈകുന്നേര കറവകഴിഞ്ഞ് വെള്ളം കൊടുത്തതിനുശേഷം കൊടുക്കുക. ഉത്പാദനക്ഷമത കൂടുതലുള്ള മ്യഗങ്ങൾക്ക് പുല്ലും സാന്ദീക്യത തീറ്റയുടെ തവണകൾ വർദ്ധിപ്പിക്കുന്നത് പാലിലെ കൊഴുപ്പിന്റെ അളവ് കൂട്ടാൻ സഹായിക്കും. സാന്ദീക്യത തീറ്റ ആവശ്യത്തിൽ കൂടുതൽ കൊടുത്താൽ ദഹനക്കേടും തീറ്റ എടുക്കായ്കയും ഉണ്ടാവും തീറ്റയിലെപെട്ടന്നുള്ള മാറ്റം ഒഴിവാക്കണം. കാലിക്കൾക്ക് തീറ്റ കൊടുക്കുന്നതിനുമുൻപ് അവ പൊടിക്കണം. നീളവും കനവും കൂടിയ പുല്ലുകൾ (നാപെയർപോലെ) മുറിച്ച് കഷണങ്ങളാക്കി കൊടുക്കുക. ഇളം പുല്ലുകളോ, ജലാംശം അധികമുള്ള പുല്ലോ വാട്ടിയതിനുശേഷമോ വൈക്കോലുമായി കലർത്തിയോ കൊടുക്കുക. പയറുവർഗ്ഗ തീറ്റകൾ വൈക്കോലുമായി കലർത്തി കൊടുക്കുന്നത് ദഹനക്കേടും സതംഭനവും ഒഴിവാക്കാൻ നല്ലതാണ്. പാലിന് മണം വരുത്തുന്ന തീറ്റകൾ കറക്കുന്നതിനു ശേഷം മാത്രം നൽക്കുക. സാന്ദീക്യത തീറ്റ വെള്ളത്തിൽ നനച്ചുകുഴച്ച് ഉടനെ തന്നെ കൊടുക്കുക. പെല്ലറ്റ് അതേ പോലെ തന്നെ തീറ്റാം. വായുസഞ്ചാരമുള്ള വരണ്ട സ്ഥലത്തുവേണം കാലിത്തീറ്റ സൂക്ഷിക്കാൻ. പൂപ്പൽ ബാധിച്ചതോ കേടായതോ ആയതീറ്റകൾ ഒരുകാരണവശാലും കൊടുക്കരുത്.

അത്യുത്പാദന ശേഷിയുള്ള മ്യഗങ്ങൾക്ക് സാന്ദീക്യത തീറ്റ-പുല്ല് അനുപാതം 60:40 ആയിരിക്കണം

കാലിത്തീറ്റ

Sl.no

ഘടകങ്ങൾ

%

1

നിലക്കടല പിണ്ണാക്ക്

പുളിംകുരു

ഉണങ്ങിയ കപ്പ

തവിട്

ധാതു മിശ്രിതം
ഉപ്പ്

30
15
30
22
2
1

2

നിലക്കടലപിണ്ണാക്ക്

പരുത്തിക്കുരു

ചോളം/ജോവർ/അരി

പുളിംകുരു

തവിട്

ധാതുമിശ്രിതം
ഉപ്പ്

22
15
25
15
20
2
1


 

കാലിത്തൊഴുത്ത്‌

1. സ്ഥലം വെള്ളം കെട്ടി നിൽക്കാ­ത്തതും ഉയർന്നതും ആയി­രി­ക്ക­ണം.
2.­ആ­വ­ശ്യ­ത്തിന്‌ കാറ്റും വെളി­ച്ചവും കിട്ട­ത്ത­ക്ക­വി­ധ­ത്തിൽ കിഴക്ക്‌ പടി­ഞ്ഞാറ്‌ ദിശ­യിൽ തൊഴുത്ത്‌ നിർമ്മി­ക്കു­ന്ന­താണ്‌ അഭി­കാമ്യം. കിഴ­ക്കു­നിന്ന്‌ വരുന്ന സൂര്യ­ര­ശ്മി­കൾ തൊഴുത്ത്‌ അണു­വി­മു­ക്ത­മാ­ക്കാൻ ഉപ­ക­രി­ക്കും. 
3 തറ കോൺക്രീറ്റു ചെയ്യു­ന്ന­താണ്‌ ഉത്ത­മം. കരി­ങ്കല്ല്‌ പാകിയ തറ­യാ­ണെ­ങ്കിൽ തറ­യിലെ സിമന്റ്‌ ഇള­കാനും തറ വെള്ളവും ചെളിയും നിറഞ്ഞ്‌ തൊഴുത്ത്‌ അനാ­രോ­ഗ്യ­ക­ര­മായി തീരാനും ഇട­യു­ണ്ട്‌. 
4.­തറ നിര­പ്പിൽ നിന്നും ഒരടി ഉയ­ര­ത്തി­ലാ­യി­രി­ക്ക­ണം. 
5.ധാരാളം ശുദ്ധജലം കിട്ടുന്ന സ്ഥലമായിരിക്കണം. 
6. കാലി­ത്തൊ­ഴി­ത്തിൽ വൈദ്യുതി ലഭ്യ­മാ­ക്ക­ണം. ശൂചീ­ക­രണ പ്രവർത്ത­ന­ങ്ങൾക്കും ലാഭ­ക­ര­മായ ചില ഉപ­ക­ര­ണ­ങ്ങൾ ഉപ­യോ­ഗി­ക്കു­ന്ന­തിനും വൈദ്യുതി ലഭ്യത അത്യാ­വ­ശ്യ­മാ­ണ്‌. 
7. കാലി­ത്തൊ­ഴു­ത്തി­നോട്‌ ചേർന്ന്‌ തന്നെ തീറ്റ സംഭ­രി­ക്കാ­നുള്ള സ്ഥലം വൈക്കോൽ കൂന എന്നിവ ഒരു­ക്ക­ണം.

തൊഴു­ത്തിൽ എരു­മ­ക്ക്‌ ആവ­ശ്യ­മായ സ്ഥലം

പ്രായം

നിൽക്കാ­നുള്ള

പുൽക്കൂട്‌ മീറ്റർ

മറ­ച്ച­സ്ഥലം

തുറ­ന്ന­സ്ഥസം

എരു­മ

25-35

80-100

24-30

ഗർഭി­ണി എരു­മ

120-140

200-220

30-35

കുട്ടി

20-25

60-70

20-25

പോത്ത്‌

140-160

220-240

30-35

തൊഴുത്തിൻ രൂപകല്പന

 • ശുദ്ധ­മായ പാൽ ഉല്പാ­ദ­ന­ത്തിന്‌ ആരോ­ഗ്യ­മുള്ള പശുവും ശാസ്ത്രീ­യ­മായി നിർമ്മിച്ച ശുചി­യായ തൊഴുത്തും അന്ത്യ­ന്താ­പേ­ക്ഷി­ത­മാ­ണ്‌. തൊഴുത്തു നിർമ്മി­ക്കു­മ്പോൾ താഴെ­പ­റ­യുന്ന കാര്യ­ങ്ങൾ ശ്രദ്ധി­ക്കേ­ണ്ട­താ­ണ്‌. 
  1. തൊഴു­ത്തിന്റെ മുൻ ­വ­ശത്ത്‌ പുൽത്തൊ­ട്ടിയും പിൻഭാ­ഗത്ത്‌ മൂത്ര­ച്ചാലും ഉണ്ടാ­യി­രി­ക്ക­ണം. പുൽത്തൊട്ടി മുതൽ മൂത്ര­ച്ചാൽ വരെ­യുള്ള സ്ഥല­ത്തിന്‌ (മൂ­ത്ര­ച്ചാ­ലുള്ള ഭാഗ­ത്തേ­യ്ക്ക്‌) രണ്ടോ മൂന്നോ സെന്റി­മീ­റ്റർ ചരിവ്‌ കൊടു­ക്ക­ണം. 
  2. ഒരു സാധാ­ര­ണ എരു­മക്ക നില്ക്കാൻ 15­-18 മീറ്റർ നീളവും 1-13 മീറ്റർ സവരെ വീതി­യു­മുള്ള സ്ഥലം ആവ­ശ്യ­മാ­ണ്‌. പശു­വിന്റെ വലി­പ്പവും എണ്ണവും അനു­സ­രിച്ച്‌ തൊഴു­ത്തിന്റെ അളവ്‌ നിശ്ച­യി­ക്കാം.
  3. മൂത്ര­ച്ചാൽ നിർബ­ന്ധ­മായും ഉണ്ടാ­യി­രി­ക്കേ­ണ്ട­താ­ണ്‌. 10.­സെ.­മി. വീതിയും 2.5 സെ.മീ ആഴവും ഉള്ള മൂത്ര­ച്ചാ­ലാണ്‌ വേണ്ട­ത്‌. മൂത്ര­ച്ചാൽ മൂത്രം ശേഖ­രി­യ്ക്കുന്ന കുഴി­യി­ലേയ്ക്ക്‌ തുറ­ന്നി­രി­ക്ക­ണം. 
  4. തൊഴു­ത്തിന്റെ മേൽക്കൂ­രയ്ക്ക്‌ ഓട്‌, ആസ്ബെ­സ്റ്റോ­സ്‌, ഓല എന്നി­വ­യിൽ ഏതെ­ങ്കിലും ഒന്ന്‌ ഉപ­യോ­ഗി­ക്കാം. മേച്ചിൽ ചുവ­രിൽനിന്നും 3/4 മീറ്റ­റെ­ങ്കിലും പുറ­ത്തേയ്ക്കു തള്ളി നിൽക്ക­ണം. ഇത്‌ തൊഴു­ത്തിൽ വെള്ളം വീഴാ­തി­രി­ക്കാൻ സഹാ­യി­ക്കും.
  5 ചാണ­ക­ക്കുഴി തൊഴു­ത്തി­നോട്‌ ചേർന്നോ അക­ലെയോ ആകാ­തി­രി­ക്കാനും ശ്രദ്ധി­ക്കു­ക. ചാണ­ക­കു­ഴിയ്ക്കും മേൽക്കൂര ആവ­ശ്യ­മാ­ണ്‌. മഴ വെള്ളം വീണ്‌ ചാണകം ഒലി­യ്ക്കാ­തി­രി­യ്ക്കാനും വളം നഷ്ട­പ്പെ­ടാ­തി­രി­ക്കാനും ഇത്‌ സഹാ­യി­ക്കും.

 • എരു­മ­ക­ളിലെ ബീജ­സ­ങ്ക­ലനം

  വളർച്ചാ­കാലം

  • പ്രായ­പൂർത്തീ­യാ­വു­ന്ന­തിന്‌ 30­-36 മാസം
  • പ്രായ­പൂർത്തി­യാ­വു­ന്ന­സ­മ­യത്തെ ശരീ­ര­ഭാരം 300­-400 കി. ഗ്രാം വലി­യ­ ഇ­ന­ങ്ങൾക്ക്‌
  • ആദ്യ­പ്ര­സവും - 40 -50 മാസം പ്രായ­ത്തിൽ
  • മദി­ചക്രം - 18­-24 ദിവസം
  • അണ്ഡോൽപാ­ദനം മദി­അ­വ­സാ­നിച്ച്‌ 10 മണി­ക്കൂർ ശേഷം
  • ഗർഭ­കാലം 310 -15 ദിവസം
  • പ്രസ­വ­ത്തി­നു­ശേ­ഷ­മുള്ള മദി : പ്രസവും കഴി­ഞ്ഞ്‌ 90­-120 ദിവ­സ­ത­തി­നു­ശേഷം
  • രണ്ട്പ്ര­സവങ്ങൾക്കി­ട­യിലെ അകലം -15-18 മാസം
  മദി­ല­ക്ഷ­ണ­ങ്ങൾ

   

  മിക്ക എരു­മ­കളും കാര്യ­മായ മദി­ല­ക്ഷ­ണ­ങ്ങൾ കാണി­ക്കാ­റി­ല്ല. അതു­കൊണ്ട്‌ തന്നെ സൂക്ഷ­മ­മായ നിരീ­ക്ഷണം ഇക്കാ­ര്യ­ത്തിൽ ആവ­ശ്യ­മാ­ണ്‌. അമ­റ­ലാണ്‌ ഒരു പൊതു­ല­ക്ഷ­ണം. ഇട­ക്കി­ടക്ക്‌ അൽപാൽപ­മായി മൂത്ര­മൊ­ഴി­ക്കു­ന്നു. ആദ്യം വെള്ള­പോ­ലുള്ള ദ്രാവകം പിന്നീട്‌ നൂലു­പോലെ ആയി­ത്തീ­രു­ന്നു. ഗർഭ­പാ­ത്ര­ത്തിന്റെ വികാസം /തടിപ്പ്‌ വളരെ വ്യക്ത­മാ­ണ്‌. പാലുൽപാ­ദനം കുറ­യു­ന്നു. ബീജ­സ­ങ്ക­ലനം മദി­തു­ടങ്ങി 14­-20 മണി­ക്കൂ­റി­നു­ള്ളിൽ നട­ത്ത­ണം.

  രോഗ­നി­യ­ന്ത്രണം

   

   

  • രോഗ­ല­ക്ഷ­ണ­ങ്ങ­ളായ തീറ്റ­യെ­ടു­ക്കു­ന്നത്‌ കുറ­യൽ, പനി, വിസർജ്ജന വൈക­ല്യ­ങ്ങൾ, മറ്റു അസാ­ധാ­രണ സ്വഭാ­വ­ങ്ങൾ എന്നിവ നിരീ­ക്ഷി­ക്കു­ക.
  • രോഗം സംശ­യി­ക്കു­ന്നു­വെ­ങ്കിൽ അടു­ത്തുള്ള വെറ്റി­ന­റി­ഡോ­ക്ട­റുടെ യോ ആരോഗ്യ കേന്ദ്ര­ങ്ങ­ളു­ടെയോ സഹായം തേടുക
  • സാധാ­രണ കണ്ടു­വ­രുന്ന രോഗ­ങ്ങ­ളിൽ നിന്നുള്ള സുരക്ഷ ഉറ­പ്പാ­ക്കു­ക.
  • പകർച്ച­വ്യാധി പൊട്ടി പുറ­പ്പെ­ടു­ന്ന­തായി തോന്നി­യാൽ രോഗം ബാധിച്ച കന്നിനെ മറ്റു­ള്ള­വ­യിൽ നിന്ന്‌ ഉട­നടി മാറ്റി­പാർപ്പിച്ച്‌ സുര­ക്ഷാ­മർഗ്ഗ­ങ്ങൾ അവ­ലം­ബി­ക്കു­ക.
  • പതി­വായി വിര­നിർമ്മാർജ്ജനം നട­ത്തുക
  • മൃഗ­ങ്ങ­ളുടെ ചാണകം പരി­ശോ­ധിച്ച്‌ ആന്ത­രിക പരാ­ദ­ങ്ങ­ളുടെ സാന്നി­ദ്ധ്യ­മു­ണ്ടെ­ങ്കിൽ ആവ­ശ്യായ മരു­ന്നു­കൾ കൊടു­ക്കു­ക.
  • ആരോ­ഗ്യ­പ്ര­ശ്ന­ങ്ങൾ ഒഴി­വാ­ക്കാൻ ഭക്ഷ­ണ­ത്തിലും കുടി­വെ­ള്ള­ത്തിലും ശുചിത്വം പാലി­ക്കു­ക. പ്രതി­രോധ വാക്സി­നു­കൾ കുത്തി­വെ­യ്പു­കൾ ക്രമ­മായി പിൻതു­ട­രു­ക.

   

  രോഗനിയ­ന്ത്ര­ണവും ചികി­ത്സയും

  രോഗങ്ങൾ

  ലക്ഷ­ണം

  നിയ­ന്ത്ര­ണവും ചികി­ത്സയും

  മാസ്റ്റി­റ്റിസ്‌ (അകി­ടു­വീക്കം )

  വേദ­ന­യോടെ വീർത്തു­കെട്ടി പനി­യുള്ള അകി­ട്‌.നേർത്തതും ചോര­ക­ലർന്ന­തു­മായ അകിട്‌

  ശുചിത്വം വർദ്ധി­പ്പി­ക്കുക ആവ­ശ്യ­മായ ആന്റി­ബ­യോ­ട്ടി­ക്കു­കൾ കൊടു­ക്കുക

  കുള­മ്പ­ചീ­യൽ

  കുളമ്പ്‌ ചീഞ്ഞത്‌ പോലെ കാണ­പെ­ടു­കയും വൃത്തി­കെ­ട്ട­മണം വമി­ക്കു­കയും ചെയ്യും. പതുക്കെ അമർത്തു­മ്പോൾ വേദന ലക്ഷ­ണ­ങ്ങൾ കാണി­ക്കുന്നു

  കോപ്പർസൾഫേറ്റ്‌ ലായനിയിൽ മുക്കുക

  ബ്രൂസെ­ല്ലോ­സിസ്‌

  അക്ഷ­മ, ചോറി­ച്ചിൽ, ഭാരം കുറ­യൽ, പാൽ കുറ­യുന്നു

  പൊടി­യായോ (സ്പ്രേ ആയോ കുതിർത്തു­കൊ­ടു­ക്കു­ന്നതോ ആയ രാസ വസ്തു­ക്കൾ ഉപ­യോ­ഗി­ക്കുക

  വിഷ­ബാധ

  കുഴ­ഞ്ഞു­പോ­കു­ക- തുടർന്ന്‌ ബോധ­ക്ഷയം ശക്തി­യായ വേദ­ന, ഛർദ്ദി, തുടർന്നു മരണം

  വിഷ­മുള്ള സസ്യങ്ങ­ളിൽ നിന്നും രാസ­വ­സ്തു­ക്ക­ളിൽ നിന്നും അക­റ്റി­സൂ­ക്ഷി­ക്കു­ക. ഉടനെ ചികിത്സ കൊടു­ക്കുക

  ബ്ളോട്ട്‌

  വയ­റിന്റെ ഇട­തു­ഭാഗം വീർത്തി­രി­ക്കു­ന്നു. ശ്വസി­ക്കാൻ ബുദ്ധി­മുട്ട്‌ അസ്വ­സ്ഥത പ്രക­ടി­പ്പി­ക്കുന്നു

  പച്ച­പ്പുല്ല്‌ അധികം കൊടു­ക്കു­ന്നത്‌ ഒഴി­വാ­ക്കു­ക.

  പാലും മാംസ ഉൽപ­ന്ന­ങ്ങളും


  പാല്

  വളരെ പോഷ­ക­സ­മ്പു­ഷ്ട­മായ എളു­പ്പ­ത്തിലും വേഗ­ത്തിലും പോഷണം ലഭ്യ­മാ­വുന്ന ഒരു സമീകൃത ആഹാ­ര­മാ­ണ്‌ പാല്. എല്ലാ ദിവ­സവും കഴികകാ൯ നിർദ്ദേ­ശി­ക്ക­പ്പെ­ടുന്ന പോഷ­ക­ങ്ങൾ ഒരു ഗ്ളാസ്‌ പാലിൽനിന്നു തന്നെ ലഭി­ക്കും. എല്ലാ പ്രായ­ക്കാർക്കും പാൽ ഒരു നല്ല ആഹാ­ര­മാ­ണ്‌. കാൽസ്യം - ആരോ­ഗ്യ­മുള്ള പല്ലിനും എല്ലിനും ഫോസ്ഫ­റസ്‌ -ഊർജ്ജ മോചനം മഗ്നീഷ്യം - പേശീ ­പ്ര­വർത്ത­ന­ത്തിന്‌ പ്രോട്ടീൻ - വളർച്ചക്കും പരി­പാ­ല­ന­ത്തിനും വിറ്റാ­മിൻ - ആരോ­ഗ്യ­ക­ര­മായ കോശ­വി­ക­സ­ന­ത്തിന്‌ സിങ്ക്‌ - പ്രതി­രോധ പ്രവർത്ത­ന­ത്തിന്‌ റിബോ­ഫ്ളേ­വിൻ - ആരോ­ഗ്യ­മുള്ള തൊലിക്ക്‌ ഫോളേറ്റ്‌ - കോശ­വി­ക­സനം വിറ്റാ­മിൻ സി- ആരോ­ഗ്യ­മുള്ള കണ­ക്ടീവ്‌ കല­കൾക്ക്‌ ഉണ്ടാ­കു­ന്ന­തിന്‌ അയോ­ഡിൻ - ഉപാ­പചയ പ്രവർത്ത­ന­ത്തിന്‌

  പാലുൽപ­ന്ന­ങ്ങൾ

  1. രുചിയും മണവും വർദ്ധി­പ്പിച്ച പാനീയം : പാലിന്റെ എല്ലാ ഗുണ­ങ്ങ­ളു­മുള്ള ഒരു ആരോ­ഗ്യ­പാ­നീയം
  2. മധു­ര­പ­ല­ഹാ­ര­ങ്ങൾ
  ഖീർ : മധുരം ചേർത്ത ഒരു പാലുൽപ­ന്ന­മാ­ണി­ത്‌. പായ­സ­ത്തി­നോട്‌ സാമ്യ­മുള്ള പടി­ഞ്ഞാ­റൻ രാജ്യ­ങ്ങ­ളിൽ പ്രചാ­ര­മുള്ള ഭക്ഷ­ണം.
  3. പാൽപാ­യസം
  4. ശീതീ­ക­രിച്ച ഉത്പന്നം : ഐസ്ക്രീം, കൂൾഫി -ചെ­റിയ പാത്ര­ങ്ങ­ളിൽ ശീതീ­ക­രിച്ച ഐസ്ക്രീം.
  5. പാൽ പിരി­പ്പിച്ച /കട്ടി­യാ­ക്കിയ ഉൽപ­ന്ന­ങ്ങൾ
  പനീർ : ആസി­ഡൊ­ഴിച്ച്‌ പിരി­പ്പിച്ച പാൽക്ക­ട്ടി­യാ­ണി­ത്‌. പശു­വിൻപാ­ലിൽ നിന്നും എരു­മ­പാ­ലിൽനിന്നും ഇതു­ണ്ടാ­ക്കു­ന്നു. രണ്ടും ചേർന്ന മിശ്രി­തവും പനീർ ഉണ്ടാ­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു. രസ­ഗു­ള, പനീർ­അ­ച്ചാർ, കറി എന്നിവ ഉണ്ടാ­ക്കാൻ ഉപ­യോ­ഗി­ക്കു­ന്നു.
  ഛന :
  പുളി­പ്പിച്ച പാൽ ഉൽപ­ന്ന­ങ്ങൾ
  ഡാഹി : വളരെ പണ്ടു­മു­തൽ തന്നെ ഇത്‌ ഇന്ത്യ­യിൽ ഉപ­യോ­ഗി­ച്ചി­രു­ന്നു. വളരെ പ്രധാ­ന­പ്പെട്ട പുളി­പ്പിച്ച ഒരു­പാ­ലുൽപ­ന്ന­മാ­ണി­ത്‌.
  യോഗർട്ട്‌ : ഡാഹി­യുടെ പാശ്ചാ­ത്യ­രൂ­പ­മാണ്‌ യോഗർട്ട്‌
  ഛക്ക : ഇതൊരു പുളി­പ്പിച്ച ഉത്പ­ന്ന­മാ­ണ്‌. മാർബിൾ പോലെ വെളുത്ത ഒരു അമ്ള­സൂ­ഗ­ന്ധ­മുള്ള ഉൽപ­ന്ന­മാ­ണിത്‌
  സാന്ദ്രീ­ക­രിച്ച പാലുൽപ­ന്ന­ങ്ങൾ
  ഖോവ : പശു -എ­രുമ പാൽചൂ­ടാക്കി 60-75% ഖര­മാ­ക്കു­ന്ന­താ­ണി­ത്‌.
  ബർഫി :- ഖോവ അടി­സ്ഥാ­ന­മാ­ക്കി­യു­ണ്ടാ­ക്കുന്ന ഒരു മധു­ര­പ­ല­ഹാരം. മിനു­സ­മുള്ള തരി­രൂ­പ­ത്തിൽ ക്രീം നിറത്തി­ലുള്ള ഒരുൽപന്നം
  പേഡ : ക്രീം നിറ­ത്തിൽ സ്വാഭി­ഷ്ഠ­മായ ഒരു പല­ഹാ­ര­മാ­ണിത്‌
  ഗുലാബ്‌ ജാമൂൻ : ഇരുണ്ട തവി­ട്ടു­നി­റ­ത്തിൽ ഉരുണ്ട മിനുപ്പും കട്ടി­യു­മുള്ള ഈ പല­ഹാരം കട്ടി­യു­ള്ള­പ­ഞ്ച­സാര പാനി­യി­ലിട്ട ഒരു മധു­ര­പ­ല­ഹാ­ര­മാ­ണ്‌.

  മാംസം

  അമിനോ ആസി­ഡു­ക­ളു­ടെയും പ്രോട്ടീ­ന്റെയും കല­വ­റ­യാണ്‌ മാംസം - പൊട്ടാസ്യം, അയേൺ., ഫോസ്ഫ­റസ്‌ എന്നി­വ­യു­ടെയും കല­വ­റ­യാണ്‌ ബീഫ്‌. ധാരാളം ബി വൈറ്റമി­നു­കളും അല്പം എ, സി വിറ്റാ­മി­നു­ക­ളിലും ബീഫിൽ അട­ഞ്ഞി­രി­ക്കു­ന്നു. ഇത്‌ ഫോളിക്‌ ആസി­ഡിന്റെ നല്ല ഉറ­വിടം കൂടി­യാ­ണ്‌.

  സംസ്ക­രിച്ച മാംസ ഉൽപ­ന്ന­ങ്ങൾ

  1. സോസേ­ജസ്‌
  2. മിൻസ്ഡ്‌ മീറ്റ്‌
  ക്യൂർബ്‌ മാംസം
  ഘാം ബേക്കൺ, കോണ്ഡ്‌ മീറ്റ്‌
  ഉണ­ക്കി­യതും നിർജ്ജലീ­ക­രി­ച്ച­തു­മായ മാംസം
  1 വെയി­ല­ത്തു­ണ­ക്കി­യത്‌
  2 ഓവ­നിൽ ഉണ­ക്കി­യ­ത്‌,
  3 ശീതീ­ക­രി­ച്ചു­ണ­ക്കിയ മാംസം
  4 അച്ചാ­റു­കൾ
  മാംസം സുഗ­ന്ധ­ദ്ര­വ്യ­ങ്ങൾ ചേർത്ത്‌ പാചകം ചെയ്ത്‌ എണ്ണയും വിനാ­ഗി­രിയും ചേർത്തുണ്ടാക്കുന്ന അച്ചാ­റു­കൾ ഏറെ­ക്കാലം അന്ത­രീക്ഷ ഊഷ്മാ­വിൽ കേടു­കൂ­ടാ­തെ­യി­രിക്കും
  5 ടിന്നി­ല­ടച്ച ഉൽപ­ന്ന­ങ്ങൾ
  തൈരു­ചേർത്ത മാംസം, സോസേ­ജു­കൾ, മാംസ­ക്ക­റി­കൾ, എന്നി­ങ്ങനെ സംസ്ക്ക­രിച്ച മാംസ ഉൽപ­ന്ന­ങ്ങൾ
  6. പാചകം ചെയ്ത ഭക്ഷ്യ­വ­സ്തു­ക്കൾ
  കട്ലെ­റ്റ്‌, ഹാംബർഗർ, പാറ്റീ­സ്‌, ലോഫ്‌, ടിക്ക എന്നിവ
  7. പര­മ്പ­രാ­ഗ­ത­മായ തദ്ദേ­ശീയ ഉൽപ­ന്ന­ങ്ങൾ
  കീമ, കബാ­ബ്‌, കുറു­മ, കോഫ്ത, ട്രിക്ക, തണ്ടൂ­രി, മാസ­ക്ക­റി, എന്നിവ

  ഗവേ­ഷണ വിക­സന സ്ഥാപ­ന­ങ്ങൾ

   

   

  നാഷ­ണൽ ഡയറി റിസർച്ച്‌ ഇൻസ്റ്റി­റ്റ്യൂട്ട്‌, കർണാൽ

  സ്ഥാപ­ന­ത്തിന്റെ ഗവേ­ഷണ വിക­സന പ്രവർത്ത­ന­ങ്ങ­ളിൽ പ്രധാ­ന­മായും ലക്ഷ്യ­മാ­കു­ന്ന­ത്‌.
  1. ഉയർന്ന ഉത്പാ­ദ­ന­ക്ഷ­മ­ത­യുള്ള മൃഗ­ങ്ങ­ളുടെ ഉത്പാ­ദനം
  2. പാലി­ന്റെയും പാലുൽപ­ന്ന­ങ്ങ­ളു­ടെയും സംസ്ക­ര­ണ­ത്തിന്‌ അനു­യോ­ജ്യ­മായ നൂതന ഉപ­ക­ര­ണ­ങ്ങ­ളു­ടെയും രീതി­ക­ളു­ടെയും വിക­സ­നം.
  3. സ്വയം പര്യാ­പ്തവും ലാഭ­ക­രവും ആയ ഒരു സംരംഭം എന്ന നില­യിൽ കന്നു­കാ­ലി­പ­രി­പാ­ലനം മെച്ച­പെ­ടു­ത്തു­ന്ന­തിന്‌ ആവ­ശ്യ­മായ വിവ­ര­ങ്ങൾ. വിപ­ണി­സാ­ധ്യ­ത­കൾ പ്രായോ­ഗിക പരി­പാ­ല­ന­രീ­തി­കൾ., കർഷ­കർക്കു നൽകൽ

  സെൻട്രൽ സെമൻ പ്രോഡ­ക്ഷൻ ആന്റ്‌ ട്രെയി­നിംങ്ങ്‌ ഇൻസ്റ്റി­റ്റ്യൂട്ട്‌, ഹെസ്സാർ, ഘട്ട

  മുറാ­പോ­ത്തു­ക­ളു­ടെയും, അത്യുൽപാ­ദ­ന­ശേ­ഷി­യുള്ള തദ്ദേ­ശീയ കാലി­ക­ളു­ടെയും ,സ­ങ്ക­ര­യിനം കന്നു­കാ­ലി­ക­ളു­ടെയും ബീജം കൃത്യ­മ­ബീ­ജ­സ­ങ്ക­ല­ന­ത്തി­നു­വേണ്ടി ഉത്പാ­ദി­പ്പിച്ച്‌ ശീതീ­ക­രിച്ച്‌ സൂക്ഷി­ക്കുന്ന ഒരു പ്രാധ­മിക സ്ഥാപ­ന­മാ­ണി­ത്‌. ശീതീ­ക­രിച്ച ബീജ ഉത്പാ­ദന സാങ്കേ­തി­ക­വി­ദ്യ­യിൽ സംസ്ഥാന ഗവൺമെന്റ്‌ ഉദ്യോ­ഗ­സ്ഥർക്ക്‌ പരി­ശീ­ലനം നൽകു­ന്ന­തിനും സ്ഥാപനം ശ്രദ്ധി­ക്കു­ന്നു­ണ്ട്‌. എ1 ഉപ­ക­ര­ണ­ത്തി­ന്റെയും ശീതീ­ക­രിച്ച ബീജ­ത്തിന്റെ ഗുണ­നി­ല­വാരം പരി­ശോ­ധുക്കു എന്നീ സേവ­ന­ങ്ങളും സ്ഥാപനം നൽകു­ന്നു

  സെൻട്രൽ ഇൻസ്റ്റി­റ്റ്യൂട്ട്‌ ഓൺ റിസർച്ച്‌ ഓൺ സഫ­ലോസ്‌ ( കേന്ദ്ര എരു­മ­ഗ­വേ­ഷണ കേന്ദ്രം)

  ഇകഞ്ഞആ എരുമ ഉദ്പാ­ദ­നവും ആ.യി ബന്ധ­പെട്ട സമസ്ത മേഖ­ല­ക­ളിലും ഗവേ­ഷണം നട­ത്തുന്ന ഒരു സ്ഥാപ­ന­മാ­ണ്‌. മുറ ജനു­സ്സിന്റെ വിക­സ­ന­മാണ്‌ പ്രധാ­ന­നേ­ട്ടം. എരു­മ­ക­ളിൽ ഭ്രൂണ­മാ­റ്റവും ബീജ­ശീ­തീ­ക­ര­ണവും വിജ­യ­ക­ര­മായി വിക­സി­പ്പി­ച്ചി­ട്ടു­ണ്ട്‌.

  നാഷ­ണൽ വെറ്റി­നറി ബയോ­ള­ജി­ക്കൽ പ്രൊഡ­ക്റ്റ്​‍്‌ ക്വാളിറ്റി കൺട്രോൾ സെന്റർ,

  മറ്റു ജൈവ വസ്തു­ക്ക­ളു­ടെയും വാക്സി­നു­ക­ളു­ടെയും ഗുണ­നി­ല­വാരം പരി­ശോ­ധിച്ച്‌ ഉറ­പ്പാ­ക്കി­കൊണ്ട്‌ ഇന്ത്യൻ വെറ്റി­നറി റിസർച്ച്‌ ഇൻസ്റ്റി­ട്യൂ­ട്ടിനെ സഹാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. എന്നാൽ ഇക്കാ­ര്യ­ത്തിലെ കാര്യ­ക്ഷ­മ­മായ പ്രവർത്ത­ന­ത്തിന്‌ ഒരു സ്ഥാപ­ന­ത്തിന്റെ ആവ­ശ്യ­മു­ണ്ട്‌. ചൗധരി ചരൺ സിംങ്ങ്​‍്‌ ഇൻസ്റ്റി­റ്റ്യൂട്ട്‌ ഓഫ്‌ വെറ്റി­നറി ഹെൽത്ത്‌ ഉത്തർപ്ര­ദേ­ശിലെ ബാഘ്പ­ട്ടിൽ സ്ഥാപി­ച്ചു­ക­ഴി­ഞ്ഞു.

  സെന്റർ ഫോർ അനി­മൽഡി­സീസ്‌ ആന്റ്‌ ഡയ­ഗ­നോ­സിസ്‌ ഓഫ്‌ വെറ്റി­നറി റിസർച്ച്‌ ഇൻസ്റ്റി­ടൂട്ട്‌

  1. ഇസാറ്റ്‌ നഗർ :- സംസ്ഥാ­ന­ങ്ങ­ളിൽ രോഗ­നിർണ്ണ­യ­പ­രീ­ക്ഷ­ണ­ശാ­ല­കൾക്കു മുക­ളിൽ റഫ­റൽ സേവ­ന­ങ്ങൾ നൽകു­ന്ന­തി­നായി ഒരു കേന്ദ്രീ­കൃത ലാബോ­റ­ട്ട­റിയും 5 റീജ്യ­ണ്യൽ (പ്രാ­ദേ­ശി­ക) രോഗ­നിർണ്ണയ ലാബോ­റ­ട്ട­റി­കളും സ്ഥാപി­ച്ചു. സെന്റർ ഫോർ അനി­മൽ ഡിസീസ്‌ റിസർച്ച്‌ ആന്റ്‌ ഡയഗ്നോസിസ്‌ ( ) ഓഫ്‌ ഇന്ത്യൻ വെറ്റി­നറി റിസർച്ച്‌ ഇൻസ്റ്റി­റ്റ്യൂട്ട്‌ ഇസാറ്റ്‌ നഗർ സെൻട്രൽ ലബോ­റ­ട്ട­റി­യായി പ്രവർത്തി­ക്കു­ന്നു. ഡിസീസ്‌ ഇൻവെ­സ്റ്റ­ഗേ­ഷൻ ലബോ­റ­ട്ട­റി, പൂന, ഇൻസ്റ്റ­റ്റ്യൂട്ട്‌ ഓഫ്‌ അനി­മൽ ഹെൽത്ത്‌ ആന്റ്‌ വെറ്റി­നറി ബയോ­ള­ജി­ക്കൽസ്‌, കൽക്കത്ത, ഇൻസ്റ്റി­ട്ടൂട്ട്‌ ഓഫ്‌ അനി­മാൽ ആന്റ്‌ ഹെൽത്ത്‌ ആന്റ്‌ ബയോ­ള­ജി­ക്കൻസ്‌, ബംഗ്ളൂർ അനി­മൽ ഹെൽത്ത്‌ ഇൻസ്റ്റി­റ്റ്യൂട്ട്‌, ജല­ന്ധർ ഇൻസ്റ്റി­സ്റ്റ്യൂട്ട്‌ ഓഫ്‌ വെറ്റി­നറി ഖനാ­പ­റ, ഗുഹാ­വതി എന്നി റഫറൽ ലാബോ­റ­ട്ട­റിക­ളായി പ്രവർത്തി­ക്കു­ന്നു.

  വെറ്റിനറി കോളേജ്‌ പൂക്കോട്ട്‌ ആന്റ്‌ മണ്ണുത്തി

  കോളേജ്‌ ഓഫ്‌ വെറ്റി­നറി ആന്റ്‌ അനിമൽ സയൻസ്‌ 1955­ലാണ്‌ കേര­ള­ഗ­വൺമെന്റ്‌ സ്ഥാപി­ച്ച­ത്‌. 1972­-ൽ അത്‌ അഗ്രി­കൾച്ചർ യൂണി­വേ­ഴ്സി­റ്റിക്ക്‌ കൈമാ­റി. പഠ­നം, ഗവേ­ഷ­ണം, വിക­സനം എന്നി­വ­യാണ്‌ കോളേ­ജിന്റെ ഉദ്ദേശ്യ ലക്ഷ്യ­ങ്ങൾ.
  കോ­ളേ­ജു­ക­ളുടെ വിലാ­സ­ങ്ങൾ
  • കോളേജ്‌ ഓഫ്‌ വെറ്റി­നറി ആന്റ്‌ അനി­മൽ സയൻസ്‌. മണ്ണുത്തി, തൃശ്ശൂർ
  • കോളേജ്‌ ഓഫ്‌ വെറ്റി­നറി ആന്റ്‌ അനി­മൽ സയൻസ്‌, പൂക്കോട്‌ വയ­നാട്‌
  • കോളേജ്‌ ഓഫ്‌ ഡയറി സയൻസ്‌ ആന്റ്‌ ടെക്നോ­ള­ജി., കോല­ഹ­ല­മേ­ട്‌, ഇടുക്കി

  എപ്പി­ഡെ­മി­യോ­ള­ജി­ക്കൽ സെൽ, തിരു­വ­ന­ന്ത­പുരം
  (രോഗ­നി­വാ­രണ സെൽ)

  സംസ്ഥാ­നത്ത്‌ ചികി­ത്സി­ക്ക­പ്പെ­ടുന്ന എല്ലാ തരം കാലി­ രോഗ­ങ്ങ­ളു­ടെയും വളർത്തു­പക്ഷി രോഗ­ങ്ങ­ളു­ടെയും ഡാറ്റ ശേഖ­രി­ച്ച്‌, വിശ­ക­ലനം ചെയ്ത്‌ , വിശ­ദീ­ക­രിച്ച്‌ റിപ്പോർട്ട്‌ ചെയ്യുക എന്ന­താണ്‌ ഈ സെല്ലിന്റെ ലക്ഷ്യ­ങ്ങൾ.

  പരി­ശീ­ലന കേന്ദ്ര­ങ്ങൾ

  1. ലൈഫ്‌ സ്റ്റോക്ക്‌ ട്രെയി­നിംങ്ങ്‌ സെന്റർ കുട­പ്പ­ന­ക്കുന്ന്‌
  2. ലൈഫ്‌ സ്റ്റോക്ക്‌ ട്രെയി­നിം­ങ്ങ്‌ സെന്റർ ആലുവ എറ­ണാ­കുളം
  3. ലൈഫ്‌ സ്റ്റോക്ക്‌ ട്രെയി­നിംങ്ങ്‌ സെന്റർ മുണ്ടേ­ങ്ങാട്‌ കണ്ണൂർ
  ഈ കേന്ദ്ര­ങ്ങൾ ചെറിയ ഗാർഹി­ക­യൂ­ണി­റ്റു­ക­ളിൽ ലാഭ­ക­ര­മായി പരി­പാ­ല­നം, കോഴി­വ­ളർത്തൽ, ചെറിയ ഉല്പാ­ദ­ന­യൂ­ണി­റ്റു­കൾ എന്നിവ ലാഭ­ക­ര­മായി നട­ത്തി­ക്കൊണ്ട്‌ പോകാ­നുള്ള ശാസ്ത്രീയ പരി­പാ­ല­ന­മു­റ­കളും മാനേ­ജ്മെന്റും പരി­ശീ­ലി­പ്പി­ക്കു­ന്നു. സാങ്കേ­തിക കാര്യ­ങ്ങ­ളിലും പുതിയ കന്നു­കാലി പരി­പാ­ല­ന­സ്കീ­മു­കളെ കുറിച്ചും അവ നട­പ്പി­ലാ­ക്കു­ന്ന­തി­നെ­ക്കു­റിച്ചും വിവ­ര­ങ്ങൾ നൽകു­ന്നു. സമൂ­ഹ­ത്തിലെ പിന്നോക്കം നിൽക്കു­ന്ന­വി­ഭാ­ഗ­ത്തിലെ തൊഴി­ലി­ല്ലാത്ത യുവ­ജ­ന­ങ്ങളെ ഈ രംഗത്ത്‌ തൊഴിൽ നേടാൻ സഹാ­യി­ക്കു­ന്നു.

  പരി­പാ­ടി­കളും പദ്ധ­തി­കളും

   

   

  വളർത്തു­മൃ­ഗ­ങ്ങ­ളിലെ രോഗ­നി­യ­ന്ത്ര­ണ­പ­ദ്ധതി

  കേരള ഗവൺമെന്റി­ന്റെയും കേന്ദ്ര­ഗ­വൺമെന്റി­ന്റെയും നാഷ­ണൽ ഡയറി ഡെവ­ല­പ്പ്മെന്റ്‌ ബോർഡി­ന്റെയും ഒരു സംയുക്ത പദ്ധ­തി­യാണ്‌ ?ഗോരക്ഷ? പദ്ധ­തി. സാമ്പ­ത്തിക പ്രാധാ­ന്യ­മുള്ള കന്നു­കാലി രോഗ­ങ്ങൾ നിയ­ന്ത്രിച്ചും നിർമ്മാർജ്ജനം ചെയ്തും സംസ്ഥാ­നത്തെ കന്നു­കാ­ലി­സ­മ്പത്ത്‌ സംര­ക്ഷി­ക്കുക എന്ന­താണ്‌ പദ്ധ­തി­യുടെ ലക്ഷ്യം. ഇപ്പോൾ മുൻപിൻ നിൽക്കു­ന്നത്‌ കുള­മ്പു­രോ­ഗമാണ്‌. ഈ രോഗ­നിർമ്മാർജ്ജ­ന­ത്തി­നാ­ണ്‌ മുൻഗ­ണന കൊടു­ത്തി­രി­ക്കു­ന്ന­ത്‌.

  കുള­മ്പു­രോഗ നിയ­ന്ത്രണ പരി­പാടി (FMD-CP)

  കുള­മ്പു­രോഗം മൂല­മുള്ള സാമ്പ­ത്തിക നഷ്ടം ഒവി­വാ­ക്കാ­നായി കുള­മ്പുള്ള മൃഗ­ങ്ങ­ളിൽ കുള­മ്പു­രോ­ഗ­പ്ര­തി­രോധം ഉണ്ടാക്കി യെടു­ക്കുന്ന പദ്ധ­തി­യാ­ണി­ത്‌. ഇന്ത്യ­യിൽ തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട 54 ജില്ല­ക­ളി­ലാണ്‌ ആദ്യ­ഘട്ട­മായി പരി­പാടി നട­പ്പി­ലാ­ക്കു­ന്ന­ത്‌. പ്രതി­രോ­ധ­മ­രു­ന്നിന്റെ വില, മരുന്നു സൂക്ഷി­ക്കുന്ന ചെല­വ്‌, പ്രതി­രോ­ധ­കു­ത്തി­വെയ്പിന്റെ എല്ലാ­ത­ര­ത്തി­ലുള്ള പിന്തു­ണസംവി­ധാനം എന്നി­വ­യെല്ലാം പൂർണ്ണ­മായും കേന്ദ്ര­ഗ­വൺമെന്റിന്റെ ധന­സ­ഹാ­യ­ത്തോ­ടെ­യാണ്‌ ചെയ്യു­ന്ന­ത്‌. മറ്റു പാശ്ചാ­ത്ത­ല­സൗ­ക­ര്യവും മനുഷ്യ പ്രയ­ത്നവും സംസ്ഥാന ഗവൺമെന്റു­കൾ വഹി­ക്കും. പത്താം പദ്ധതി കാല­യ­ള­വിൽ 5 റൗണ്ട്‌ കുത്തി­വ­യ്പു­കൾ നട­ക്കും. നീക്കി­വ­ച്ച­തുക 200 കോടി രൂപ. ഇതിൽ 1500 ലക്ഷം കുത്തി­വ­യ്പു­ക­ളാണ്‌ നട­ത്ത­പ്പെ­ടു­ക.

  അസി­സ്റ്റന്റസ്‌ ടു സ്റ്റേറ്റ്സ്‌ ഫോർ കൺട്രോൾ അനിമൽ ഡിസീസ്‌ (ASCAD)

  കന്നു­കാലി രോഗ­നി­യ­ന്ത്ര­ണ­ത്തിന്‌ സംസ്ഥാ­ന­ഗ­വൺമെന്റു­കൾക്കുള്ള പ്രധാ­ന­സ­ഹായം
  ക്രമ­മായ പ്രതി­രോധ കുത്തി­വ­യ്പ്പു­കൾ, രോഗ­നിർണ്ണയ ലാബോ­റ­ട്ട­റി­ക­ളു­ടെയും ജൈവ­വ­വ­സ്തു ­ഉ­ല്പാ­ദ­ന­കേ­ന്ദ്രങ്ങളു­ടെയും ശാസ്ത്രീ­ക­രണം എന്നിവ വഴി പ്രധാന കന്നു­കാ­ലി­രോ­ഗ­ങ്ങ­ളുടെ നിയ­ന്ത്ര­ണ­മാണ്‌ രോഗ­നി­യ­ന്ത്ര­ണം. മേൽനോ­ട്ടവും മുൻക­രു­തലും മുൻക­രു­തൽ പ്രക്ഷേ­പ­ണ­ങ്ങൾ ആശ­യ­വി­നി­മയ ക്യാംപ­യി­നു­കളും സാങ്കേ­തിക വിദ­ഗ്ധ­രുടെ പരി­ശീ­ലനം എന്നി­വ­യെല്ലാം പദ്ധ­തി­ല­ക്ഷ്യ­മി­ടു­ന്നു.

  സ്പെഷ്യൽ ലൈവ്സ്റ്റോർ ബ്രീഡിംങ്ങ്‌ പ്രോഗ്രാം.

  വിജ്ഞാ­ന­വി­ക­സന വ്യാപ­നം, ആവ­ശ്യ­ത്തിന്‌ ആരോഗ്യ ഇൻഷു­റൻസ്‌ വക പശു­ക്കൾ, ദാര്യദ്ര്യ രേഖ­കൾ താഴെ­യുള്ള കാലി­ത്തീ­റ്റ, (28 മാസം വരെ അല്ലെ­ങ്കിൽ ആദ്യ­പ്ര­സവം വരെ ഏതാണോ ആദ്യം) എന്നിവ യാണ്‌ ഈ പദ്ധ­തി­യിൽ ഉൾപ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്‌ തിരു­വ­ന­ന്ത­പുരം, കൊല്ലം, ആല­പ്പു­ഴ, കോട്ട­യം, തൃശ്ശൂർ,പാല­ക്കാ­ട്‌., കോഴി­ക്കോ­ട്‌, കണ്ണൂർ എന്നി­വി­ട­ങ്ങ­ളിൽ നട­പ്പാ­ക്കി­യി­രി­ക്കു­ന്നു.

  കാമ­ധേനു ഇൻഷു­റൻസ്‌ സ്കീം

  കന്നു­കാ­ലി­രോ­ഗം­മൂലം കർഷ­കർ ഒരു പാട്‌ നഷ്ടം സഹി­ക്കു­ന്നു­ണ്ട്‌. നഷ്ട­പ­രി­ഹാ­ര­ത്തിന്‌ യുണൈ­റ്റഡ്‌ ഇന്ത്യ ഇൻഷു­റൻസു­മായി ചേർന്ന്‌ കാലി സമ്പത്ത്‌ വകുപ്പ്‌ ഒരു പദ്ധതി ആവി­ഷ്ക്ക­രി­ച്ചി­ട്ടു­ണ്ട്‌. വളരെ ചെറിയ പ്രീമിയം നിര­ക്കിൽ 6.6 % . സംസ്ഥാ­നത്തെ എല്ലാ പഞ്ചാ­യ­ത്തു­ക­ളിലും മുനി­സി­പ്പാ­ലി­റ്റി­ക­ളിലും കോർപ്പ­റേ­ഷ­നു­ക­ളിലും പദ്ധതി നട­പ്പി­ലാ­ക്കി­യി­ട്ടു­ണ്ട്‌. ഉട­മ­സ്ഥരും അപ­ക­ട­മ­ര­ണം, അസുഖം വന്നാൽ വൈദ്യ­സ­ഹായ ചെല­വു­കൾ, രോഗ­ങ്ങൾ, മുറി­വു­കൾ. എന്നി­വക്ക്‌ ഇൻഷുർചെ­യ്യ­പ്പെ­ടാം.

  ഇന്റൻസീവ്‌ ബഫലോ ഡെവ­ല­പ്പ്മെന്റ്‌ പ്രോഗ്രാം ( തീവ്ര ഗവൺമെന്റിന്റെ ആദ്യത്തെ ഏരു­മ­പ­രി­പാ­ലന പ്രെമോ­ഷൻ പരി­പാടി (IBDP)

  2006 ജനു­വ­രി­യിൽ ആല­പ്പു­ഴ­യിലെ കുട്ട­നാ­ട്ടിൽ ആരം­ഭിച്ചു പൈലറ്റ്‌ പ്രൊജ­ക്ടിന്‌ 32.5 ലക്ഷം രൂപ­യാണ്‌ ഇതിന്‌ വക­യി­രു­ത്തി­യി­രി­ക്കു­ന്ന­ത്‌. നല്ല ഇനം എരു­മ­ക­ളുടെ പരി­പാ­ലനം പ്രോത്സാ­ഹി­പ്പി­ക്കു­ക, കുട്ട­നാ­ട്ടിലെ കാർഷിക വേസ്റ്റും മറ്റു ഉല്പ­ന്ന­ങ്ങൾ ഗുണ­ക­ര­മായി ഉപ­യോ­ഗി­ക്കക എന്നി­വ­യാണ്‌ പിപാ­ടി­യുടെ ലക്ഷ്യ­ങ്ങൾ. ഇതു വഴി കുട്ട­നാ­ടി­നെ എരു­മ­ക­ളുടെ നല്ല­ജ­നു­സ്സിന്റെ ഉറി­ട­മാ­ക്കാൻ കഴി­യും. ഒരു ദേശീയ പരി­പാ­ടി­യുടെ ഭാഗ­മായി ആല­പ്പുഴ ജില്ല­യിലെ എല്ലാ എരു­മ­ക­ളിലും കൃത്‌#​‍ൃമ ബീജ സങ്ക­ലനം നട­ത്തു­ന്നതും ഇതിൽ ഉൾക്കൊ­ള്ളി­ച്ചി­ട്ടു­ണ്ട്‌.

  എക്സ്‌ പാൻഷൻ ഓഫ്‌ ബഫലോ പ്രൊഡ­ക്ഷൻ
  (എ­രുമ ഉത്പാ­ദന വിക­സ­നം)

  എരുമ പരി­പാ­ലനം പ്രോത്സാ­ഹി­പ്പി­ക്കു­ക­യും, എരു­മ­ക­ളുടെ ജന­സംഖ്യ നില­നിർത്തു­കയും ചെയ്യുക എന്ന­താണ്‌ ഇതിന്റെ ലക്ഷ്യം. കേരള സംസ്ഥാനം എരു­മ­ക­ളുടെ എണ്ണ­ത്തിൽ കുത്തനെ ഇടിവ്‌ നേരിട്ട്‌ കൊണ്ടി­രി­ക്കു­ക­യാ­ണ്‌. എരുമ വളർത്തുന്ന ക്ഷീര­കർഷ­കർക്ക്‌ എരു­മ­യാ­ട്ടി­ക­ളെയും സബ്സി­ഡി­നി­ര­ക്കിൽ തീറ്റയും ലഭ്യ­മാ­കു­ന്നു.

  റിന്റർപെസ്റ്റ്‌ ഇറാ­ഡി­ക്കേ­ഷൻ സ്കീം

  പ്ളാനിൽപെ­ടു­ത്തിയും അല്ലാ­തെയും കേന്ദ്രാ­വി­ഷ്കൃത പദ്ധ­തി­യായും ഇത്‌ നട­പ്പി­ലാ­ക്കു­ന്നു. നോൺ -പ്ളാൻ സ്കീമിൽ പെടുത്തി 17 ചെക്ക്പോ­സ്റ്റു­കളും ജാഗ്ര­താ­യൂ­ണി­റ്റുകളും രണ്ട്‌ മൊബൈൽ യൂണി­റ്റു­കളും ഈ പദ്ധ­തിക്കു കീഴി­ലു­ണ്ട്‌. പുറ­മേ­നിന്നു വരുന്ന മൃഗ­ങ്ങളെ പരി­ശോ­ധി­ക്കു­ന്ന­തിനും അവക്ക്‌ കുത്തി­വെയ്പ്‌ എടു­ക്കു­ന്ന­തിനും മൃഗ­മൊ­ന്നിന്‌ 2 രൂപ ലെവി ചുമ­ത്തു­ന്ന­തി­നു­മാണ്‌ ചെക്ക്‌ പോസ്റ്റ്‌ സ്ഥാപി­ച്ചിരി­ക്കു­ന്നത്‌ ആർ. പി. വാക്സിൻ ഉപ­യോ­ഗിച്ച്‌ ആർ. പി. രോഗം നിർമ്മാർജ്ജനം ചെയ്തു കഴിഞ്ഞു ഇപ്പോൾ കേരളം ആർ.­പി. വിമുക്ത സംസ്ഥാ­ന­മാ­ണ്‌.

  കന്നു­കാലി വന്ധ്യം­ക­ര­ണ­ നിർമ്മാർജ്ജന പ­ദ്ധതി

  ഈ പരി­പാ­ടി­യുടെ പ്രധാ­ന­ല­ക്ഷ്യ­ങ്ങൾ സങ്ക­ര­യിനം പശു­ക്കൾ, കിടാ­രി­കൾ, എരു­മ­കൾ, എന്നി­വ­യുടെ പരി­ശോ­ധ­ന, വന്ധ്യ­ത­യുടെ കാര്യ­കാ­ര­ണ­ങ്ങൾ കണ്ടെ­ത്തൽ പരി­ഹ­രി­ക്കാ­നുള്ള മാർഗ്ഗ­ങ്ങൾ കണ്ടെത്തി നിർദ്ദേ­ശി­ക്കൽ ഇതു സംബ­ന്ധിച്ച്‌ കണ്ടെ­ത്തുന്ന സ്ഥിതി­വി­വ­ക­ക­ണ­ക്കു­കൾ- വന്ധ്യ­ത­യുടെ നിര­ക്ക്‌, കാര­ണം, പരി­ശോ­ധ­നാ­-­ചി­കി­ത്സാ­ഫ­ല­ങ്ങൾ, മൃഗ­പ­രി­പാ­ല­ന­ത്തിലും ഉത്പാ­ദ­ന­ത്തിലും നട­ത്തേണ്ട മാറ്റ­ങ്ങൾ പ്രസി­ദ്ധീ­ക­രി­ക്കൽ എന്നി­വ­യാണ്‌ ഇതിനു കീഴിൽ നട­പ്പിൽ വരു­ത്തു­ന്ന­ത്‌.

  കന്നു­കാലി രോഗ നിയ­ന്ത്രണ പദ്ധതി (ലൈവ്‌ സ്റ്റോക്ക്‌ ഡിസീസ്‌ കൺട്രോൾ സ്കീം.)

  ദേശീയ പ്രാധാ­ന്യ­മു­ള്ള, പകർച്ച വ്യാധികളായ കുള­മ്പു­രോഗം റിന്റർപെസ്റ്റ്‌, റാബീസ്‌ എന്നിവ നിർമ്മാർജ്ജനം ചെയ്ത്‌ രോഗ­വി­മുക്ത പ്രദേ­ശ­ങ്ങ­ളാക്കു­ക. എന്നി­വ­യാണ്‌ ഇതിന്റെ ഉദ്ദേശ്യം ലക്ഷ്യ­ങ്ങൾ. പദ്ധ­തിക്ക്‌ മുന്ന്‌ രോഗ­വി­മു­ക്ത­ പ്ര­ദേ­ശ­ങ്ങൾ ഉണ്ട്‌. നെടു­മ­ങ്ങാ­ട്ട്‌, (തി­രു­വ­ന­ന്ത­പു­രം) പുന­ലൂർ (കൊ­ല്ലം) അടൂർ (പ­ത്ത­നം­തി­ട്ട)

  ബാങ്കു­ളിൽ നിന്നുള്ള ധന­സ­ഹായം / ക്ഷീര­വി­ക­സ­ന­ത്തിന്‌

  ക്ഷീരോൽപാ­ദന കേന്ദ്രങ്ങൾ തുട­ങ്ങു­ന്ന­തിന്‌ നബാർഡ്‌ ബാങ്കു­കൾ വഴി വായ്പാ­സൗ­കര്യം ലഭ്യ­മാ­ക്കു­ന്നു. ബാങ്കു­ലോൺ ലഭി­ക്കു­ന്ന­തിന്‌ അടു­ത്തുള്ള വാണിജ്യ സഹ­ക­രണ ബാങ്കു­കളെ സമീ­പിച്ച്‌ നിർദ്ദിഷ്ട ഫോമു­ക­ളിൽ അപേക്ഷ സമർപ്പി­ക്ക­ണം. ബാങ്കിലെ സാങ്കേ­തിക വിദ­ഗ്ധർ പ്രൊജക്ട്‌ റിപ്പോർട്ട്‌ സമർപ്പി­ക്കു­ന്ന­തിന്‌ സഹായം നൽകും.
  ഡെവ­ല­പ്പ്മെന്റ്‌ ഓഫ്‌ മിനിമം സ്റ്റാന്റേർഡ്‌ പ്രോട്ടാ­കോൾ ഫോർ സെമൻ പ്രൊഡ­ക്ഷൻ (ങടജ ) ( ബീജോ­ത്പാ­ദ­ന­ത്തിൽ മിനിമം ഗുണ­നി­ല­വാരം ഉറ­പ്പു­വ­രു­ത്താ­നുള്ള ചട്ടം)
  ശീതീ­ക­രിച്ച ബീജ ഉത്പാ­ദ­ന­ത്തിൽ ഗുണ­നി­ല­വാരം ഉറ­പ്പു­വ­രു­ത്തു­ന്ന­തി­നായി ആഅകഎ നാഷ­ണൽ ഡയറി ഡവ­ല­പ്പ്മെന്റ്‌ ബോർഡ്‌. (ചഉഉആ ) ചഉഞ്ഞക ( കർ­ണാൽ) , സെൻട്രൽ സെമൻ പ്രൊഡ­ക്ഷൻ ആന്റ്‌ ട്രെയി­നിംങ്ങ്‌ ഇൻസ്റ്റി­റ്റ്യൂട്ട്‌ (ഇഎടജ &ഠക ) എന്നി­വി­ട­ങ്ങ­ളിലെ വിദ­ഗ്ധർമാർ ആലോ­ചിച്ച്‌ ങടജ ( മിനിമം സ്റ്റാൻഡേർഡ്‌ പ്രോട്ടോ­ക്കോൾ ഫോർ സെമൻ പ്രൊഡ­ക്ഷൻ രൂപീ­ക­രി­ച്ചി­ട്ടു­ണ്ട്‌. അത്‌ 2004 മെയ്മാ­സ­ത്തിൽ നില­വിൽ വന്നു.

  ബീജ സംഭ­രണ കേന്ദ്ര­ങ്ങൾ കടഛ സർട്ടി­ഫി­ക്കേ­ഷൻ

  അക പ്രാ​‍ാഗാ­മിന്‌ (കൃത്രിമ ബീജ സങ്ക­ലന പരി­പാ­ടിക്ക്‌ ഓരോ സംസ്ഥാ­ന­ത്തിനും ശീതീ­ക­രിച്ച്‌ ബീ­ങ്ങ­ളുടെ ഗുണ­നി­ല­വാരം ഉറ­പ്പു­വ­രു­ത്താ­നായി ഒരു കടഛ ആംഗീ­കാരം നേടിയ ബീജ­കേ­ന്ദ്ര­മെങ്കിലും വേണം. ഊട്ടി, ബിഡാ­ജ്‌. പൂനെ, ഹിസ്റ്റാർ , ഗുർജോൺ, ജഗ­ധ­രി, ഹരിൻഘാട്ട (വെസ്റ്റ്‌ ബംഗാൾ) എന്നി­വക്ക്‌ അംഗീ­കാ­ര­മു­ണ്ട്‌. വിസാ­ഗ്‌., നഭ (­പ­ഞ്ചാ­ബ്‌)­ബാസ്സി ( രാജ­സ്ഥാൻ) മാട്ടു­പ്പെട്ടി എന്നിവ കടഛ നേടാ­നുള്ള ശ്രമ­ത്തി­ലാ­ണ്‌.

  ബീജ ഉത്പാ­ദ­ന­ത്തി­നുള്ള വിത്തു­കാ­ള­കളെ പരി­ശോ­ധി­ക്കൽ

  വിത്തു കാള­ക­ളിൽ എല്ലാ­ത്തരം ലൈംഗി­ക­രോ­ഗ­ങ്ങളും പരി­ശോ­ധി­ക്കു­ന്ന­തിന്‌ ക്ഷീര­വി­ക­സന വിഭാഗം ഒരു സമയ ക്രമം ഉണ്ടാ­ക്കി­യി­ട്ടു­ണ്ട്‌. സെൻട്രൽ ഡിസീസ്‌ ഡയഗ്നോസ്റ്റിക്‌ ലബോ­റ­ട്ട­റിയും (ഇഉഉഘ ) റീജ­ണൽ ഡിസീസ്‌ ഡയ­ഗ്നോ­സ്റ്റിക്‌ ലാബോ­റ­ട്ട­റിയും ചേർന്ന്‌ സെൻട്രൽ ഫാമു­കൾ, സംസ്ഥാന/സഹ­ക­രണ/ ഭ്രൂണ­മാറ്റ കോശ­ങ്ങൾ, സ്വകാര്യ ഫാമു­കൾ എന്നി­വി­ട­ങ്ങ­ളിലെ യെല്ലാം വിത്തു­കാ­ള­ക­ളെയും പശു­ക്ക­ളെയും പരി­ശോ­ധിക്കണം. റീജ­ണൽ ലാബോ­റ­ട്ടറി സംസ്ഥാ­നത്തെ വിത്തു­കാ­ള­ക­ളെയും പശുക്കളെയും പരി­ശോ­ധിച്ച്‌ രോഗ­ബാ­ധ­യു­ള്ള­വയെ മാറ്റും. ഒരു വലിയ വാക്സി­നേ­ഷൻ പരി­പാ­ടിക്ക്‌ ( ബീജ കേന്ദ്ര­ങ്ങൾക്ക്‌ ചുറ്റും 10 കി. മീ ചുറ്റ­ള­വിൽ ) എങ്ങഛ ക്കെതി­രായി കുത്തി­വെയ്പ്‌ നട­ത്താൻ അഭ്യർത്ഥി­ച്ചി­ട്ടു­ണ്ട്‌. ഇതു­വഴി മൃഗ­രോ­ഗ­വി­മുക്ത സംസ്ഥാനം എന്ന ലക്ഷ്യ­ത്തി­ലെ­ത്താൻ ഈ പരി­പാടി സഹാ­യി­ക്കു­ന്നു.

  കടപ്പാട് : ഫാം എക്സ് ടെൻഷൻ മാനേജർ

  3.0
  നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

  (നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

  Enter the word
  നവിഗറ്റിഒൻ
  Back to top