অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കന്നുകാലികളുടെ പ്രാഥമിക ചികിത്സ

കന്നുകാലികളുടെ പ്രാഥമിക ചികിത്സ

പശുവിനെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

  • പശുവിനെ വൈകുന്നേരം ഇളവെയില്‍ കായാന്‍ വിടുന്നത് നല്ലതാണ്.
  • നല്ല പരിചരണം ലഭിച്ചിട്ടുളള കിടാക്കളെ 15/18 മാസത്തിനുള്ളില്‍ ഇണ ചേര്‍ക്കാവുന്നതാണ്.
  • ആദ്യത്തെ മദിയില്‍ കിടാരികളെ കുത്തിവെയ്‌പ്പിക്കേണ്ടതില്ല.രണ്ടാമത്തെയോ മൂന്നാമത്തെയോ മദിയില്‍ കുത്തിവെയ്ക്കാം
  • സാധാരണ മദി 1 ദിവസം നീണ്ടു നില്‍ക്കും.മദിയുടെ രണ്ടാം പകുതിയില്‍ വേണം കുത്തിവെയ്ക്കാന്‍.
  • മദി നീണ്ടു നില്‍ക്കുന്നുവെങ്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ആവര്‍ത്തിച്ച് കുത്തിവെയ്‌ക്കേണ്ടി വരും. ചിലപ്പോള്‍ മറ്റ് മരുന്നുകളും വേണ്ടിവരാം.
  • മദി തീര്‍ന്ന് 12 മണിക്കൂറിനുശേഷമാണ് അണ്‌ഠോല്‍സര്‍ജനം നടക്കുക.
  • അണ്ഠത്തിന്‍റെ ആയുസ് 24 മണിക്കൂറാണ്.
  • ബീജാണുവിന്‍റെ ആയുസ് 18/20 മണിക്കൂറാണ്.
  • കുത്തിവെച്ച് 6 മണിക്കൂറിനുശേഷമേ ബീജാണു പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമാകുകയുള്ളു.
  • കുത്തിവെച്ച ഉടനെ ഈറ്റത്തിന്‍റെ അടിഭാഗത്ത് ചൊറിയുന്നതും, പശുവിനെ കറക്കുന്നതും നല്ലതാണ്.
  • പശുവിനെ കുത്തി വെയ്ക്കുന്നതിനു മുമ്പും ശേഷവും വെയില്‍ കൊളളിക്കുക ആയാസപ്പെടുത്തുക എന്നിവ നല്ലതല്ല.
  • കുത്തിവെച്ചാല്‍ ഉടനെ തീറ്റ കൊടുക്കാം.
  • കുത്തിവെച്ച ഉടനെ ദേഹത്ത് തണുത്ത വെളളം ഒഴിക്കുന്നതും കഴുകുന്നതും നല്ലതാണ്.
  • കുത്തിവെച്ച് ഉടനെ മുതുകില്‍ ചെറുതായി തട്ടുന്നത് നല്ലതാണ്.
  • മദിയുടെ അവസാനം രക്തം കലര്‍ന്ന് മാച്ച് പോകുന്നുവെങ്കില്‍ ആ വിവരം ഇന്‍സെമിനേഷന്‍ നടത്തിയ വിദഗ്ദനെ അറിയിക്കണം.

വേലല്‍ കാലത്ത് കറവ പശുക്കളില്‍ കാണുന്ന ക്ഷീണവും ഉദ്പ്പാദന കുറവും നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശേങ്ങള്‍

1. വേണ്ടത്ര വെള്ളം കുടിക്കാന്‍ കൊടുക്കുക
2. ദിവസം 10 ഗ്രാം അപ്പക്കാരം വെള്ളത്തില്‍ കൊടുക്കുക
3. രാവിലെയും വൈകുന്നേരവും ആവശ്യത്തിന് പുല്ല് / വൈക്കോല്‍ കൊടുക്കുക
4. ഉച്ച സമയത്ത് കാലിതീറ്റ / ഖരാഹാരം കൊടുക്കരുത്
5. തൊഴുത്തില്‍ ഫാന്‍ സൈകര്യം ഏര്‍പ്പെടുത്തുക
6. തൊഴുത്തിന്‍റെ പരിസരത്ത് തണല്‍ മരം അഭികാമ്യം
7. തൊഴുത്തില്‍ നല്ല വായു സഞ്ചാരം ഉറപ്പുവരുത്തുക
8. ഏത് സമയത്തും തൊഴുത്തില്‍ വെള്ളം ലഭ്യമാക്കുക

ഗര്‍ഭ പരിരക്ഷ

  1. ബീജാധാനം നടത്തി 60 ദിവസം കഴിഞ്ഞാല്‍ ഗര്‍ഭ പരിശോധന നടത്തുക.
  2. ഏഴാം മാസം കറവപശുക്കളുടെ കറവ പൂര്‍ണ്ണമായും വറ്റിക്കണം.6മാസം മുതല്‍ അതിനുളള നടപടികള്‍ തുടങ്ങുക.
  3. ധാതു ലവണമിശ്രിതങ്ങള്‍ 7 മാസം ഗര്‍ഭം വരെ പശുക്കള്‍ക്ക് നല്‍കാവുന്നതാണ്.
  4. 8,9 മാസങ്ങളില്‍ കാത്സ്യം നല്‌കേണ്ടതില്ല.
  5. കൂടുതല്‍ കറവയുള്ള പശുക്കള്‍ക്ക് കാത്സ്യം ഇന്‍ജക്ഷന്‍ ആവശ്യമായി വന്നേക്കാം.കാത്സ്യം കുറഞ്ഞാല്‍ ചാണകം കട്ടിയായി ഉറച്ച് പോകും, മലബന്ധം,മൂത്രം പോകാതിരികുക,അയവെട്ടാതിരിക്കുക,വൈക്കോല്‍ ചവയ്ക്കാന്‍ മടിക്കുക,കൈകാലുകള്‍ക്ക് ബലക്ഷയം,കിടപ്പിലാവുക എന്നിവയാണ് ലക്ഷണങ്ങള്‍.പ്രസവത്തോടടുത്ത് നീര്‍മടിയും അകിടുവീക്കം തമ്മില്‍ തിരിച്ചറിയണം.പാല്‍, വെള്ളം പോലെയാണെങ്കില്‍ വിദഗ്ദചികിത്സ വേണ്ടി വരും.

പ്രസവം

  1. പ്രസവത്തിനുമുമ്പ് മുന്നീര്‍ കുടംപൊട്ടി ഫ്ലൂയിഡ് വന്നാല്‍ 2 മണിക്കൂറിനുള്ളില്‍ പ്രസവം നടക്കണം.അല്ലാത്തപക്ഷം വിദഗ്ദ്ധസഹായം തേടുക.(Dystocia)
  2. പ്രസവിക്കുന്നതിനുളള വിഷമങ്ങള്‍ കാണിക്കുകയും ഫ്ലൂയിഡ് വരാതിരിക്കുകയും ചെയ്താല്‍ വിദഗ്ദ്ധപരിശോധന വേണം (Torsion)
  3. കുട്ടിയുടെ കൈകള്‍ പുറത്തുവരികയും തല പുറത്തുകാണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കൈയ്യില്‍ പിടിച്ച് വലിക്കരുത് (Head deviation) അങ്ങനെ ചെയ്താല്‍ സാധാരണ പ്രസവം പോലും വിഷമ പ്രസവമായി മാറും എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഒരു വിദഗ്ദന്‍റെ സഹായം തേടുക.
  4. പ്രസവിച്ച ഉടനെ കന്നുകുട്ടിയുടെ പിന്‍കാലുകളില്‍ പിടിച്ചുയര്‍ത്തി ചെറുതായി ആട്ടുക.
  5. മൂക്കില്‍ ഫ്ലൂയിഡ് അഥവാ ഞോള ഉണ്ടെങ്കില്‍ അത് ഊതിക്കളയുക.
  6. പൊക്കിള്‍ കൊടി 5 സെന്റീമീറ്റര്‍ വിട്ട് 2 ഇഞ്ച് അകലത്തില്‍ സില്‍ക്ക് കൊണ്ട് കെട്ടിയിട്ട് മുറിച്ച് കളഞ്ഞ് റ്റിഞ്ചര്‍ അയഡിന്‍ പുരട്ടണം.
  7. പൊക്കിള്‍ കൊടി പൊഴിഞ്ഞുപോകുന്നതുവരെ ടിഞ്ചര്‍ അയഡിന്‍ ഇടക്കിടെ പുരട്ടണം
  8. Mag Sulf /ഉപ്പുവെളളം കൊണ്ട് പശുവിന്‍റെ ഈറ്റം കഴുകി വ്യത്തിയാക്കുക.

കറവ സമയത്ത് നല്‍കേണ്ട ശ്രദ്ധ

കറവക്ക് മുമ്പ് പശുവനെ കുളിപ്പിക്കണം.കുളിപ്പിക്കുന്നതിന് സോപ്പ് ഉപയോഗിക്കരുത്.പശുവിനെ കറക്കുന്നതിന് മുമ്പ് കറവക്കാരന്‍ കൈ വൃത്തിയായി കഴുകണം.

  1. കറവ കൃത്യസമയത്തും കൃത്യമായ സ്ഥലത്തും കഴിയുമെങ്കില്‍ സ്ഥിരം ഒരാളും ആയിരിക്കണം ചെയ്യേണ്ടത്.
  2. ആദ്യത്തെ 2/3 വലി പാല്‍ കറുത്ത കടലാസിലോ തുണിയിലൊ ഒഴിച്ചുനോക്കിയാല്‍ പാലില്‍ തരിയുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാം. കറവക്ക് മുമ്പ് 1 ശതമാനം പൊട്ടാസിയം പെര്‍മാംഗനേറ്റ് ലായനിയില്‍ അകിട് കഴുകുക.
  3. കറവ കഴിഞ്ഞ് കിടാവ് കുടിച്ച് കഴിഞ്ഞ ശേഷം പൊവിഡോണ്‍ അയഡിനില്‍ പശുവിന്‍റെ മുലക്കാമ്പ് മുക്കുക .
  4. കറവ സമയത്തോ കറവക്ക് ശേഷമോ ഖര ആഹാരം നല്കാം.
  5. കറവ കഴിഞ്ഞ് ഉടനെ പുല്ല്/വൈക്കോല്‍ നല്കുക.
  6. ഒരു ദിവസത്തേക്കുള്ള തീറ്റയാണ് റേഷന്‍.റേഷന്‍റെ മുന്തിയ പങ്ക് വൈകുന്നേരവും ചെറിയ പങ്ക് രാവിലെയും നല്കുക.
  7. ചൂടുള്ള ദിവസങ്ങളില്‍ ധാരാളം വെള്ളം (50 ലിറ്റര്‍) എപ്പോഴും കുടിക്കാന്‍ നല്കണം.
  8. കറുത്തതും കടുത്ത നിറമുള്ളതുമായ പശുക്കളെ കൂടുതല്‍ നേരം വെയിലത്ത് കെട്ടരുത്.
  9. അകിടിനേല്‍ക്കുന്ന ചെറിയ ക്ഷതങ്ങള്‍ ഉടനെ ചികിത്സിക്കുക. ബോറിക് ആസിഡ്/ പൊവിഡോണ്‍ അയഡിന്‍ ഇവ പുരട്ടക/ മഗ്നീഷ്യം സള്‍ഫേറ്റ് ഗ്ലിസറിന്‍ പേസ്റ്റ് ഉപയോഗിക്കുക.

പശുവിന്‍റെ തീറ്റ ക്രമം

  1. പശു അതിന്‍റെ ശരീരഭാരത്തിന്‍റെ 3/4 ശതമാനം ഖരപദാര്‍ത്ഥ തീറ്റയെ കഴിക്കുകയുള്ളു.
  2. തീറ്റയുടെ 2/3 ഭാഗം റഫേജും 1/3 സാന്ദ്രീകൃത തീറ്റയുമായിരിക്കണം.30കി.ഗ്രാം മുകളില്‍ പാലുല്‍പ്പാദനമുള്ളതിന് ഇത് 40:60 എന്ന തോതില്‍ നല്കണം.
  3. റഫേജിന്‍റെ 1/3 ഭാഗമെങ്കിലും പച്ച പുല്ല് ആയിരിക്കണം.
  4. 1.കി.ഗ്രാം പാലിന് 400 ഗ്രാം പെല്ലറ്റ് നല്കണം.
  5. 1.കി.ഗ്രാം പെല്ലറ്റ് 20 കി.ഗ്രാം പച്ച പുല്ലിന് തുല്യമാണ്
  6. ശരീര പോഷണത്തിന് ഒന്നര കി.ഗ്രാം പെല്ലറ്റ് നല്കണം.
  7. പ്രസവ റേഷനായി 6 മാസം ഗര്‍ഭ കാലം മുതല്‍ 1 കി.ഗ്രാം പെല്ലറ്റ് നല്കണം.
  8. റേഷനില്‍ മാറ്റം വരുമ്പോള്‍ 3 ആഴ്ചകൊണ്ട് ക്രമമായി വേണം നടത്താന്‍.

തൊഴുത്ത് പരിചരണം

  • തൊഴുത്തിനകത്ത് രാവിലെയും വൈകിട്ടും വെയിലടിക്കുന്ന വിധത്തില്‍ തൊഴുത്ത് സംവിധാനം ചെയ്യണം.
  • ആര്യവേപ്പ് പോലുള്ള തണല്‍ വൃക്ഷങ്ങള്‍ തൊഴുത്തിനടുത്ത് നടുക.
  • തൊഴുത്തിന്‍റെ മേല്‍ക്കൂര കഴിയുന്നത്ര ഉയരത്തിലാക്കുക.
  • തൊഴുത്തിന് വശങ്ങളില്‍ ഭിത്തി ആവശ്യമില്ല.
  • ഫാന്‍ ഇടുന്നത് നല്ലതാണ്.
  • എച്ച്.എഫ് പശുക്കള്‍ക്ക് തറയില്‍ റബര്‍ ഷീറ്റ് വിരിച്ച് കൊടുക്കുന്നത് നല്ലതാണ്. നെല്ലാട് കിന്‍ഫ്രാപാര്‍ക്കില്‍ ഒരു പശുവിനുള്ള ഷീറ്റ് 1250 രൂപക്ക് ലഭിക്കും.
  • പുല്‍തൊട്ടി പശുവിന്‍റെ കൈമുട്ടുമായി ഉരസാത്ത വിധത്തില്‍ ക്രമീകരിക്കണം.

കന്നുകുട്ടി പരിപാലനം

  1. പ്രസവിച്ച് അര മണിക്കൂറിനുളളില്‍ കിടാവിന് കന്നിപ്പാല്‍ നല്കണം.
  2. ആദ്യ ദിവസം പല പ്രാവശ്യമായി കന്നിപ്പാല്‍ ഏകദേശം 3 ലിറ്റര്‍ നല്‍കണം
  3. കൂടുതലുളള കന്നിപ്പാല്‍ കറന്ന് മറ്റ് കിടാക്കള്‍,വളര്‍ച്ചമുരടിച്ച കിടാരികള്‍,പശുവിന് തന്നയോ നല്‍കാം.
  4. കാത്സ്യം കുറഞ്ഞ് വീണിട്ടുളള പശുവാണെങ്കില്‍ കാല്‍സ്യം നല്‍കേണ്ടതാണ്.
  5. കിടാവിന് ആദ്യ വിര മരുന്ന് പത്താം ദിവസം നല്‍കുക.
  6. രണ്ടാമത്തെ ഡോസ് ഇരുപത്തിയഞ്ചാം ദിവസം നല്‍കാം.
  7. കിടാവിന് ആവശ്യത്തിന് പാല്‍ കിട്ടുന്നില്ലെങ്കില്‍ മറ്റു പശുവിന്‍റെ പാല്‍ തിളപ്പിച്ച് ചെറുചൂടോടെ അണു വിമുക്തമാക്കിയ പാത്രത്തില്‍ കോഴി/താറാവ് മുട്ട,മീനെണ്ണ,ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ എന്നിവ ചേര്‍ത്ത് നല്‍കണം.
  8. ആദ്യമാസം ശരീര തൂക്കത്തിന്‍റെ പത്തിലൊന്ന് പാല്‍ ദിനം പ്രതി നല്‍കണം.
  9. രണ്ടാം മാസം മുതല്‍ പാല്‍ അളവ് കുറച്ച് മറ്റ് തീറ്റകള്‍ ശീലിപ്പിക്കാം.
  10. സാന്ദ്രീക്യത തീറ്റ/പെല്ലറ്റ് നാലാം മാസം, ദിനം പ്രതി 1 ഗഴ വീതം നല്‍കണം.അഞ്ചാം മാസം ഒന്നര ഗഴ എന്ന തോതിലും ആറാം മാസം 2 ഗഴ എന്ന തോതിലും ഏഴാം മാസം മുതല്‍ രണ്ടര ഗഴ എന്ന തോതിലും നല്‍കണം.
  11. നാലാം മാസത്തിനുശേഷം ധാരാളം പച്ചപുല്ല് നല്‍കണം.
  12. മൂന്ന് മാസത്തിന് ശേഷമെ പെരുമ്പണ്ടം പൂര്‍ണ്ണവളര്‍ച്ചയിലാവുകയുള്ളു.
  13. വര്‍ഷത്തില്‍ 2 പ്രവശ്യമെങ്കിലും ചാണകം പരിശോധിച്ച് ആവശ്യമെങ്കില്‍ മാത്രം വിരമരുന്ന് നല്‍കുക
  14. 6 മാസത്തിനുള്ളില്‍ കുളമ്പ് രോഗത്തിനുളള വാക്‌സിന്‍ നല്‍കുക.
  15. രക്തകുറവ് ഉണ്ടെങ്കില്‍ കണ്‍പോള റോസ് നിറത്തിനുപകരം വെളുത്ത് കണാം.ഉടന്‍ രക്തം ഉണ്ടാകുന്നതിനുളള ടോണിക്കുകള്‍ നല്കുക.
  16. പേന്‍,ചെള്ള് എന്നിവയ്ക്കുളള മരുന്ന് മാസത്തിലൊരിക്കലെങ്കിലും പുരട്ടുക.
  17. വിരമരുന്ന് കൊടുക്കുന്നതിന് ഒരാഴ്ച മുമ്പ് മിനറല്‍ മിക്‌സ്ചര്‍ നല്കുക.വിരമരുന്ന് ഭാഗിച്ച് രണ്ടു തവണയായി നല്കുക. വിരമരുന്ന് നല്കിയതിന്‌ശേഷം ലിവര്‍ടോണിക്,രക്തം ഉണ്ടാകാനുള്ള മരുന്ന് ഇവ നല്കുക.

പശു വളര്‍ത്തലില്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യം

  1. 20/25 ലിറ്റര്‍ കറവയുള്ള പശുക്കളുടെ മൂരികിടാക്കളുണ്ടായാല്‍ മൃഗാശുപത്രിയില്‍ അറിയിക്കുക.
  2. പാല്‍ പൂര്‍ണ്ണമായും കറന്നെടുത്തില്ലെങ്കില്‍ അകിട് വീക്കം വരും.
  3. കന്നി കിടാക്കള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അകിട് നല്ലതുപോലെ തടവി കഴുകണം.
  4. ചവിട്ടും തൊഴിയും നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുക.
  5. പ്രസവം അടുക്കുമ്പോള്‍ തീറ്റ കുറക്കരുത്.പ്രസവിച്ച ഉടനെ കൊടുത്തുകൊണ്ടിരിക്കുന്ന തീറ്റതന്നെ നല്കുക.
  6. കറവയുടെ സമയത്തും തൊട്ടുമുമ്പും കടുത്ത ഗന്ധമുള്ള തീറ്റകള്‍ നല്കരുത്.
  7. ഗര്‍ഭപാത്രം തള്ളിവരുന്ന പശുക്കളെ പിന്‍കാല്‍ വശം ഉയര്‍ത്തി നിര്‍ത്തുക.തീറ്റ പലപ്രാവശ്യമായി നല്കുക
  8. വട്ടകയര്‍,മൂക്കുകയര്‍.ഇവ ആവശ്യത്തിനുമാത്രം മുറുക്കമുള്ളതായിരിക്കണം.
  9. കാലിന് ബലക്കുറവുള്ള പശുവിനെ മണ്ണില്‍ നിറുത്തുന്നതാണ് കൂടുതല്‍ നല്ലത്.
  10. വേനല്‍ക്കാലത്ത് പ്രസവിക്കുന്ന പശുക്കള്‍ക്ക് ഗര്‍ഭക്കാലത്ത് മീനെണ്ണ നല്കണം അല്ലെങ്കില്‍ വൈറ്റമിന്‍ എ കുത്തി വയ്‌പെടുക്കണം.

പൊതു ഉപദേശം

  • ഉരുക്കളെ ഇന്‍ഷുര്‍ ചെയ്യുന്നതിന് വെറ്ററിനറി ഡോക്ടറെ കൊണ്ട് വെറ്ററിനറി സര്‍ട്ടിഫിക്കറ്റ് എഴുതിച്ച് പ്രീമിയം തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടക്കണം.
  • ഇന്‍ഷൂറന്‍സ് ലാഭത്തിനുള്ളതല്ല നഷ്ടം ഒഴിവാക്കുന്നതിനുള്ളതാണ്.
  • ഒരു വര്‍ഷത്തേക്ക് പ്രീമിയം 4%, 3വര്‍ഷത്തേക്ക് 7%.
  • പാലിന്‍റെ അളവ് കുറയുമ്പോള്‍ റീയേജന്‍റ് ഉപയോഗിച്ച് അകിട് വീക്കം ആണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • തൊഴുത്തിന്‍റെ തറ മണ്‍നിരപ്പില്‍ നിന്ന് 1 അടിയെങ്കിലും ഉയരത്തിലായിരിക്കണം.
  • ചാണകക്കുഴി വശങ്ങള്‍ തറനിരപ്പില്‍നിന്ന് 2 അടി ഉയരത്തില്‍ കെട്ടിസൂക്ഷിക്കണം. കിടാവ് ചാണക കുഴിയില്‍ വീഴാതെ നോക്കണം.
  • പാല്‍ ചുരന്നു പോകുന്ന പശുക്കള്‍ക്ക് കറവ മൂന്നു നേരമാക്കുക. കാത്സ്യം ടോണിക്ക് കൊടുക്കുക.
  • ആന്‍റി ബയോട്ടിക്കുകള്‍ പോലുളള മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നത്രയും ദിവസങ്ങളില്‍ നല്കണം ഇടക്ക് വെച്ച് നിര്‍ത്തരുത്.
  • മരുന്നുകള്‍ നല്‍കുമ്പോള്‍ പാല്‍,മാംസം എന്നിവ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ലാത്തത്രയും ദിവസങ്ങളില്‍ ഉപയോഗിക്കരുത്.
  • പ്രസവിച്ച് മൂന്നു മാസത്തിനുളളില്‍ പശുവിനെ കുത്തിവെയ്പ്പികണം. മദിലക്ഷണം കാണിച്ചില്ലെങ്കില്‍ ചികില്‍സ ആവശ്യമാണ്.
  • കുളമ്പ് രോഗം വന്നാല്‍ മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം.പശുവിനെ പുറത്ത് മേയാന്‍ വിടരുത് .മറ്റ് മൃഗങ്ങളുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക.
  • കാരം/കുമ്മായം ഇവ ഉപയോഗിച്ച് തൊഴുത്ത് കഴുകുക.
  • പുല്‍കൃഷിക്ക് ലഭ്യമായതില്‍ ഏറ്റവും നല്ല ഇനം പുല്ലാണ് ഹൈബ്രിഡ് നേപ്പിയര്‍ സിഒ3.
  • ചതുരശ്രമീറ്റര്‍ സ്ഥലത്ത് 1 തണ്ട് നടാം .ഒരു തണ്ടിന് അരപാട്ട ചാണകം വീതം ഓരോ വിളവെടുപ്പിന് ശേഷവും ഇട്ട് കൊടുക്കണം. 10,15 ദിവസ ത്തിലൊരിക്കല്‍ നനക്കണം 30,40 ദിവസത്തിലൊരിക്കല്‍ 25,30 കി.ലോ പുല്ല് വീതം അരിഞ്ഞെടുക്കാം.

ചില രോഗ ലക്ഷണങ്ങള്‍

  1. നായ, പൂച്ച എന്നിവയുടെ കടിയേറ്റാല്‍ 15 മിനുട്ട് നേരം ടാപ്പില്‍ നിന്നും നേരിട്ട് വെള്ളവും സോപ്പും ഉപയോഗിച്ച് മുറിവ് കഴുകുക. പിന്നീട് അയഡിന്‍ പുരുട്ടുക.ആവശ്യമെങ്കില്‍ വാക്‌സിനേഷന് വിധേയമാക്കുക.
  2. കുളമ്പ് രോഗ ലക്ഷണങ്ങള്‍: 
    ഉയര്‍ന്ന പനി ,കാലുകള്‍ക്കും കൈകള്‍ക്കും വേദന,മോണ,നാക്ക്,വിരലിന്‍റെ/പേണിയുടെ ഇടയില്‍ മുറിവ്,വായില്‍ നിന്ന് പതഞ്ഞ് ഉമിനീര് ഒലിക്കുക ഇവയാണ് ലക്ഷണങ്ങള്‍.
    കുളമ്പ് രോഗ ചില്‍സ: പനിക്കുള്ള മരുന്ന്,മുറിവില്‍ പുരട്ടാനുള്ള മരുന്ന് എന്നിവ നല്കുക. പഴത്തിലേ തേനിലോ ബോറിക് 
    ആസിഡ് കുഴച്ച് വായില്‍ പുരട്ടുക,കാല്‍കഴുകുന്നതിന് പൊട്ടാസ്യം പെര്‍മാഗനേറ്റ്/ഫോര്‍മാലിന്‍ ഇവ ഉപയോഗിക്കുക.
    തുരിശ് സള്‍ഫാ നിലാമൈഡ്, യൂക്കാലി പാരഫിന്‍ ഇവകുഴച്ച് പുരട്ടുക.വായിലെ മുറിവില്‍ പൊടിയുപ്പ് വിതറി കൊടുക്കുക
    തൊഴുത്തിന് ചുറ്റും ചാക്ക്,ടാര്‍പോളിന്‍ ഇവ കെട്ടി മറക്കുക.കൈയിലും കാലിലും ഗ്ലൗസ്സ് ധരിച്ച് മാത്രം പശുവിനെ തൊടുക.
    അതിനുശേഷം ഗ്ലൗസ്സ് കത്തിച്ച് കളയുക
    അസുഖമുള്ള പശുവിനെ ഏറ്റവും അവസാനം പരിചരിക്കുക.അതിനുശേഷം കുളിക്കുക.
  3. ആന്ത്രാക്‌സ് ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. മനുഷ്യര്‍ക്ക് സാധാരണ ത്വക്കിലാണ് ആന്ത്രാക്സ് വരാറ്.അപൂര്‍വ്വമായ വയറിളക്കം ,ന്യുമോണിയ എന്നിവയുണ്ടാകാം.
    കന്നുകാലികളില്‍ കറുത്ത കട്ടപിടിക്കാത്ത രക്തം നവദ്വരങ്ങളിലൂടെ സ്രവിക്കുക.പെട്ടെന്ന് മരണമടയുക ഇവയാണ് ലക്ഷണങ്ങള്‍.
    രോദ ശവ ശരീരം തൊലി പൊളിക്കുകയൊ കീറിമുറിക്കുകയൊ ചെയ്യരുത്.
    ആറടി താഴ്ചയില്‍ കുമ്മായം മണ്ണെണ്ണ എന്നിവ ഒഴിച്ച് മറവ് ചെയ്യണം. വാക്‌സിന്‍ ലഭ്യമാണ്.
  4. കുരളടപ്പന്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ്. താട,ആട എന്നിവിടങ്ങ ളിലെ നീര്‍ക്കെട്ട് ,ഉയര്‍ന്ന പനി,വയറിളക്കം ,ന്യുമോണിയ എന്നിവ ലക്ഷണങ്ങളാണ്.ഇതിന് വാക്‌സിന്‍ ലഭ്യമാണ്.
  5. അകിടുവീക്കം.സബ് ക്ലിനിക്കില്‍ അകിടുവീക്കം മാസ്റ്ററ്റിസ് കിറ്റുപയോഗിച്ച് കണ്ടുപിടിച്ച് ചികില്‍സിക്കുക.
    മറ്റ് അകിടുവീക്ക ലക്ഷണങ്ങള്‍: പാലിന് പതകുറയുക,തരി കാണുക,നിറംമാറ്റം കാണുക,രുചിവ്യത്യാസം തോന്നുക,അകിടിന് നീര്കാണുക, കാലിന് വേദന കാണിക്കുക ,എന്നിവ കണ്ടാല്‍ ഉടനെ തന്നെ ഔഷധ ചികിത്സ വേണം. വൈകുന്തോറും ചികിത്സയുടെ ഫലം കുറയുക. 
    5,10 മണിക്കുറുനുള്ളില്‍ പാല്‍ വെള്ളമാകുകയും അകിട് കല്ലിച്ച് കാണുന്നതരം അകിടുവീക്കം ഉണ്ട്.അതിന് പെട്ടെന്ന് ചികില്‍സ വേണം. 
    ആടിന്‍റെ അകിടില്‍ ചെറിയ നീര്‍ക്കെട്ട് കാണുകയോ പാലില്‍ വ്യത്യാസം കാണുകയോ ചെയ്താല്‍ ഡോക്ടറെ കൊണ്ട് എത്രയും പെട്ടെന്ന് ചികിത്സിപ്പിക്കണം.
  6. ടെറ്റനസ്:ചിലവ് കുറഞ്ഞഫലപ്രദമായ ചികില്‍സ നിലവില്‍ ഇല്ല. 
    വരാതിരിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്താല്‍ മതി. 
    ഫാന്‍ ഇടുക, വശങ്ങളില്‍ ഭിത്തി ഒഴിവാക്കുക,ഇടക്കിടെ 1/2 മണിക്കൂര്‍ ഇടവിട്ട് വെള്ളം സ്‌പ്രേ ചെയ്യുക,വായില്‍ നിന്ന് പത വരുന്നെങ്കില്‍ ഉപ്പ് തീറ്റയിലോ വെള്ളത്തിലോ നല്കുക. പകല്‍ തണല്‍ മരങ്ങളുടെ ചുവട്ടില്‍ കെട്ടുക. ധാരാളം വെള്ളം എപ്പോഴും കുടിക്കുന്നതിന് നല്കുക. തീറ്റ വെയിലില്ലാത്തപ്പോള്‍ നല്‍കുക.
  7. മിനറല്‍ ഡിഫിഷന്‍സി: വെള്ളം കുടിക്കുന്നതിന് മടികാണിക്കുക ,ചാണകം ചെളി നിറത്തിലോ കറുത്ത നിറത്തിലോ പോവുക ,കരിയിലപോലുള്ളവ തിന്നുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക എന്നിവ ചില ലക്ഷണങ്ങളാണ്.വിറ്റാമിനുകള്‍ നല്‍കുക,സോഡാപൊടി നല്കുക,മിനറല്‍ മിക്‌സചര്‍ നല്‍കുക.
  8. ബബീസിയോസിസ് /മഞ്ഞപിത്തം: പട്ടുണ്ണിയില്‍ കൂടിയാണ് ഈ അസുഖം പകരുന്നത്.വളരെ ഉയര്‍ന്ന പനി, വയറിള ക്കം,കട്ടന്‍ കാപ്പിയുടെ നിറത്തില്‍ മൂത്രം പോവുക എന്നിവയാണ് ലക്ഷണങ്ങള്‍. എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക.
  9. ആടുവസന്ത:മൂക്കില്‍ നിന്ന് മഞ്ഞകലര്‍ന്ന കഫകെട്ട് ശ്വാസതടസ്സം,ന്യുമോണിയ,വയറിളക്കം,ഗര്‍ഭമലസല്‍,ചുണ്ട്, നാവ് ,മോണ എന്നിവിടങ്ങളില്‍ വ്രണങ്ങള്‍ വായില്‍ നിന്ന് ദുര്‍ഗന്ധം,കണ്ണില്‍ നിന്ന് പഴുപ്പ് മുതലായവയാണ് ലക്ഷണങ്ങള്‍.
  10. ഗര്‍ഭ നാശം/ Abortion: Physical reasons - ഉയര്‍ന്ന ചൂട്,പനി,ഇടിവെട്ടുക,വീഴുക,ഓടിക്കുക,പടക്കം എന്നിവ മൂലം ഗര്‍ഭം അലസിപോകാം.
  11. ചില പശുക്കളില്‍ ഹോര്‍മോണ്‍ അപര്യാപ്തത മൂലം ഗര്‍ഭമലസാറുണ്ട് .അതിന് വിദ്ഗദ്ധ ചികിത്സ നല്‍കുക.

ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ‍

  • രോഗാണുബാധ ചിലരോഗങ്ങള്‍ വന്നാല്‍ ഗര്‍ഭമലസും അങ്ങനെ സംശയം തോന്നുവെങ്കില്‍ രക്തമെടുത്ത് ലാബില്‍

പരിശോധനക്ക് അയക്കേണ്ടി വരും കാരണം അവ ചികിത്സിച്ച് ഭേദമാക്കാം എന്ന് മാത്രമല്ല മനുഷ്യര്‍ക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാം.ഗര്‍ഭമലസിപ്പോയത് വെറും കൈകൊണ്ട് വേണ്ടത്ര

മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കൈകാര്യം ചെയ്യരുത്.

  • മറുപിള്ള,പ്രസവിച്ച് 12 മണിക്കൂറിന്‌ ശേഷം (24 മണിക്കൂര്‍ വരെ ആകാം) പോയില്ലെങ്കില്‍ നീക്കം ചെയ്യുക.
    വെറും കൈകൊണ്ട് തൊടാതിരിക്കുകയാണ് നല്ലത്.
  • മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരിച്ച് ഗുണനിലവാരമുള്ള കമ്പനികളുടെതു മാത്രം വാങ്ങുക.
    ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും
  • പ്രസവത്തിന് മുമ്പുള്ള രണ്ടാഴ്ച അമോക്ലോര്‍,മാഗ്‌സള്‍ഫ് എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്കുക.
  • പാലിന് കൊഴുപ്പ് കൂടുന്നതിന് കൂടുതല്‍ നാരുള്ള ഭക്ഷണം .(പുല്ല്,വൈക്കോല്‍ )നല്‍കുക.ചൊറുക്ക ഒരൗണ്‍സ് വീതം നല്‍കുക.

ചില നാടൻ/ശാസ്ത്രീയ പ്രാഥമിക ചികില്‍സ

  1. കഞ്ഞി ചക്കപ്പഴം മുതലായവ കൊടുത്തുണ്ടാകുന്ന ദഹനക്കേടിന് സോഡാപ്പൊടി കൊടുക്കുക.
  2. പശു മറുപിളള/പ്ലാസന്‍റ തിന്നാല്‍ പപ്പായ/കപ്പങ്ങ വേവിച്ച് ഒരു പൈന്‍റ് ബ്രാണ്ടി/റം ചേര്‍ത്ത് കൊടുക്കുക. ദഹനക്കേട് വന്ന് കഴിഞ്ഞാല്‍ ചൊറുക്ക നല്‍കുക
  3. മുറിവേറ്റാല്‍ റ്റി. റ്റി. ഇന്‍ജക്ഷന്‍ എടുക്കുക.
  4. കൊമ്പ് /കുളമ്പ് ഇളകി പോയാല്‍ (Avulsion) മുറിവ് നല്ലതുപോലെ കഴുകി അണുമുക്തമായ തുണിയില്‍ റ്റിഞ്ചര്‍ ബെന്‍സോയിന്‍ പുരട്ടി ചുറ്റികെട്ടുക.
  5. നായയുടെ കടിയേറ്റാല്‍ 15 മിനുറ്റ് സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകുക.ആവശ്യമെങ്കില്‍ വാക്‌സിനേഷന്‍ നല്‍കുക.
  6. റബര്‍ പാല്‍ കുടിച്ചാല്‍ ,ആല്‍ക്കലി /സോഡാ പൊടി കലക്കി കൊടുക്കുക.

മറ്റു നിര്‍ദ്ദേശങ്ങള്‍

പേവിഷബാധ ,നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നുമാണ് പ്രധാനമായും പകരുന്നത് .മൂന്നാം മാസം ആദ്യ ഡോസ് ഒരു മാസത്തിനുശേഷം ബൂസ്റ്റര്‍ പിന്നീട് വര്‍ഷം തോറും എന്നിങ്ങനെ പ്രതിരോഗ കുത്തിവയ്പ് വഴി രോഗം നിയന്ത്രിക്കാം.

  1. അസുഖമുള്ള മൃഗങ്ങളെ തിരിച്ചറിയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. മറ്റു മൃഗങ്ങളില്‍ നിന്ന് മാറി നില്കുക,കിതപ്പനുഭവപ്പെടുക ,ചുമ,വിറയല്‍,തീറ്റ എടു ക്കുന്നതിനുള്ള വ്യത്യാസങ്ങള്‍ ,വയറ്‌സ്തംഭനം അയവെട്ടുന്നുണ്ടോ ,കിടക്കുന്ന മൃഗത്തെ തട്ടിനോക്കിയിട്ടും എഴുന്നേല്‍ക്കുന്നില്ലേ ,തലകുത്തനെ പിടിച്ച് നില്‍ക്കുക, കണ്ണുകള്‍ക്ക് നിറം വ്യത്യാസം, കൃഷ്ണമണിക്ക് അസാധാരണ അനക്കം ,വായില്‍ നിന്ന് ഉമിനീരോ പതയോ ഒലിക്കുക,താടിക്കടിയില്‍ നീര്,കൈകാലുകള്‍ സാധാരണ പോലെ ചലിപ്പിക്കുന്നുണ്ടോ,മുടന്തുതോന്നുന്നുണ്ടോ,മുറിവോ, രോമംകൊഴിയുന്ന സ്ഥല മോ,മുഴകളോ കാണുന്നുണ്ടോ,രോമം എഴുന്നേറ്റ് നില്‍ക്കുന്നുണ്ടോ ,മൂത്രദ്വാരത്തില്‍ നിന്നും അസാധാരണമായി എന്തെങ്കിലും ഒഴികി വരുന്നുണ്ടോ,വയറിളക്കമുണ്ടോ,ചാണകത്തിന് പ്രത്യേക നാറ്റമോ രക്തം കഫം,എന്നിവ കലര്‍ന്നതാണോ ,മൂത്രമെഴിക്കാനും ചാണകമിടാനും പ്രയാസമുണ്ടോ മൂത്രത്തിന് നിറവ്യത്യാസമുണ്ടോ, പല്ല് ഇറമുന്നുണ്ടോ /അരക്കുന്നുണ്ടോ കൂടെ കൂടെ കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നുണ്ടോ , അകിടിന് നീര് വേദന ,പാലിന് നിറവ്യത്യാസം കണ്‍പോളയില്‍ നിറവ്യത്യാസം.ഒരാഴ്ചയായി കൊടുക്കുന്ന ഭക്ഷണം അളവ്,തരം,പൂപ്പല്‍ ഉണ്ടൊ മുതലായവ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നീരോ വ്രണങ്ങളോ ഉണ്ടോ.തൊഴു ത്തിനുള്ളിലെ താപനില.
  2. കിടാക്കളുടെ കൊമ്പുകരിച്ച് കളയുന്നത് എപ്പോഴും ഗുണകരമല്ല.കാരണം ശരീര താപ നില നിയന്ത്രിക്കുന്നതിന് അതിന് പങ്കുണ്ട.പ്രത്യേകിച്ചും എരുമകള്‍ക്ക്
  3. ബയോഗ്യാസ് പ്ലാന്റ് ,1 പ്ലാന്റില്‍ ദിവസം 25 കി.ഗ്രാം ചാണകം വേണം രണ്ടു പശു ക്കളെ വളര്‍ത്തിയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ സബ്‌സിഡി എന്നിവ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്ന് അറിയാം.
  4. പശുവിനെ വാങ്ങുന്നതിന് അറിയേണ്ട കാര്യങ്ങള്‍
  5. മാസത്തിനകം ആദ്യപ്രസവം നടന്നതായിരിക്കണം രണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 15 മാസത്തില്‍ അധികമാകരുത് കഴിയുന്നതും 5 വയസ്സിനു താഴെയുള്ള പശുക്കളെ വേണം വാങ്ങാന്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് ദുര്‍ഗന്ധമുള്ള ദ്രാവകം വരുന്ന തിനെ വാങ്ങരുത്.
  6. അകിടുമുലക്കാമ്പ് മൃദുവായിരിക്കണം.തുടുത്ത പാല്‍ ഞരമ്പായിരിക്കണം.കറവക്ക് ശേഷം അകിട് ചുങ്ങണം.കറവ കൃത്യമായി രണ്ടുനേരം നിരീക്ഷിക്കണം.പാല്‍ ചുര
  7. വേനല്‍ക്കാലത്ത് കൂടുതല്‍ പ്രോട്ടീന്‍,വെള്ളം ഇവ നല്‍കണം. ഷെഡിനകത്ത് തെര്‍മോ മീറ്റര്‍ വക്കുക.
  8. പൂപ്പല്‍ വിഷബാധ ,െ തീറ്റ 5,െ8 മണിക്കൂര്‍ വെയിലത്തിട്ട് ഉണക്കിയതിന് ശേഷം മാത്രം നല്കുക.ലിവര്‍ ടോണിക്കുകള്‍ നല്‍്കുക.
  9. തിളക്കമുള്ള കണ്ണുകള്‍ നീളമുള്ള ഉടല്‍ വലിയ വയര്‍ എന്നിവ നല്ല ലക്ഷണങ്ങളാണ്.നട ക്കാന്‍ ബുദ്ധിമുട്ട്,പുഴുക്കടി,അകിട് വീക്കം,വ്രണങ്ങള്‍,ശ്വാസതടസ്സം,തീറ്റക്കുറവ് എന്നിവ നല്ല ലക്ഷണങ്ങളല്ല.നീളമുള്ള വാല്‍,നല്ല ആകൃതിയുള്ള പിന്‍ കാലുകള്‍,പിന്‍കാലു കള്‍ക്കിടയില്‍ ധാരാളം സ്ഥലം എന്നിവ നല്ല ലക്ഷണങ്ങളാണ.്
  10. തൊഴുത്ത്: ഓരോ പശുവിനും 1.7 മീ.നീളം,1.2 മീ.വീതി എന്ന തോതില്‍ സ്ഥലം നല്കണം.തറ ഭൂമിയില്‍ നിന്ന് 1 അടി ഉയരത്തിലായിരിക്കണം.തീറ്റതൊട്ടി 75 സെ.മീ വീതി 40 സെ.മീ ആഴത്തില്‍ നിര്‍മ്മിക്കണം.മേല്‍ക്കൂര മോന്തായം 3.5 മീ.ഉയരവും വശങ്ങളില്‍ 2.1 മീ. ഉയരവും വേണം.തൊഴുത്തില്‍ ഈച്ച ശല്യം കുറക്കാന്‍ 1 ലിറ്റര്‍ സോപ്പുവെള്ളത്തില്‍ 2സ്പൂണ്‍ മണ്ണെണ്ണ ആഴ്ചയിലൊരിക്കല്‍ ഒഴിക്കുക.
  11. നൈട്രേറ്റ് വിഷബാധ
  12. സാധാരണയായി ഈ വിഷബാധക്ക് കാരണം ചിലചെടികള്‍,ആഴമുള്ള കിണറ്റിലെ നൈട്രേറ്റിന്റെ അളവ് കൂടുതലുള്ള വെള്ളം എന്നിവ കഴിക്കുന്നത് മൂലമാണ്. പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കാതെ മൃഗങ്ങള്‍ ചത്തുപോകുന്നു.വിഷബാധയുടെ ലക്ഷണ ങ്ങളില്‍ പ്രധാനം വായില്‍ നിന്ന് വെള്ളമൊലിക്കല്‍, വയറുവേദന,വയറിളക്കം,ശ്വാസ തടസ്സം,സന്നി മുതലായവയാണ്. കൂടുതല്‍ അന്നജ പ്രധമായ ആഹാരം , വൈക്കോല്‍ കൂടികലര്‍ത്തി പുല്ല് നല്‍കുക. ഉണക്കിന് ശേഷം ആദ്യമഴക്ക് കിളുര്‍ക്കുന്ന പുല്ല് നല്‍കാതിരിക്കുക,മൂടികെട്ടിയ അന്തരീക്ഷമുള്ളപ്പോള്‍ മേയാന്‍ വിടാതിരിക്കുക എന്നിവയാണ് നൈട്രേറ്റ് അംശം കൂടുതലുള്ള സ്ഥലങ്ങളില്‍ ചെയ്യാവുന്ന പ്രതിരോധ നടപടികള്‍.

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate