অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജലക്കൃഷിയിലൂടെ മലിനജല പരിപാലനം

ജലക്കൃഷിയിലൂടെ മലിനജല പരിപാലനം

സമീപകാലത്തു പെരുകിവരുന്ന വ്യാവസായിക മാലിന്യങ്ങളും ഖരമാലിന്യങ്ങളുമല്ലാതെ ഉണ്ടാകുന്ന മലിനജനത്തിന്‍റെ അളവ് സംസ്ക്കരണശേഷിയ്ക്കുമപ്പുറം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയോടൊപ്പം വര്‍ദ്ധിച്ചു വരികയാണ്. ഗാര്‍ഹിക മലിനജലത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കംചെയ്ത് പ്രകൃതിജലത്തിലേക്ക് തുറന്നുവിടാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

ജൈവിക പരിപാലനം എന്ന ആശയം

  • ബാക്ടീരിയയുടെ സ്വാഭാവിക പ്രവര്‍ത്തനമുപയോഗപ്പെടുത്തി ജൈവരാസപ്രവര്‍ത്തനങ്ങളിലൂടെ ജൈവപദാര്‍ത്ഥത്തെ ഓക്സീകരണത്തിലൂടെ CO2, H2O, N2, SO4 എന്നിവയാക്കുകയാണ് ജൈവിക പരിപാലനത്തിലൂടെ നടത്തുന്നത്.
  • മാലിന്യം അരിച്ചെടുക്കുന്ന രീതി, ഓക്സീകരണം/അവശിഷ്ട നിയന്ത്രണ കുളങ്ങള്‍, വായുനിയന്ത്രണമുള്ള കായലുകള്‍, വായുവില്ലാത്ത രീതിയിലുള്ള പരിപാലന രീതികള്‍ എന്നിവയാണ് ഗാര്‍ഹിക മാലിന്യങ്ങള്‍ പരിപാലിക്കാന്‍ വിപുലമായി ഉപയോഗിക്കുന്ന പ്രക്രിയകള്‍.
  • അപ്‌ഫ്ലോ അനെയ്‍‌റൊബിക് സ്ലഡ്ജ് ബ്ലാങ്കറ്റ് (Upflow Anaerobic Sludge Blanket (UASB)) പ്രക്രിയയാണ് ഏറ്റവു നൂതനം. കരക്കൃഷി, പുഷ്പക്കൃഷി, ജലക്കൃഷി എന്നിവയിലൂടെ മാലിന്യങ്ങള്‍ പുതുക്കി ഉപയോഗപ്പെടുത്തുക എന്നതാണ് പരമ്പരാഗത സമ്പ്രദായം. അടിസ്ഥാനപരമായി ഇതൊരു ജൈവപ്രക്രിയയായതിനാല്‍ പല രാജ്യങ്ങളിലും ഇത് കീഴ്വഴക്കമാണ്. കൊല്‍ക്കത്തയിലെ ഭേരികളില്‍ മാലിന്യം നല്‍കി വളര്‍ത്തുന്ന മത്സ്യക്കൃഷി ലോകപ്രശസ്തമാണ്. മലിനജലത്തില്‍നിന്നും പോഷകങ്ങളെ വീണ്ടെടുക്കുക എന്നതിനാണ് ഈ രീതികളില്‍ ‍ഊന്നല്‍ നല്‍കുന്നത്.
  • ഈ രീതികളില്‍ നിന്നുമുള്ള സൂചനകളിലൂടെയും മലിനജല സംസ്ക്കരണത്തെക്കുറിച്ചുള്ള പാഠ്യപദ്ധതികളില്‍ നിന്നുള്ള അറിവിലൂടെയും ജലക്കൃഷിയാണ് ഗാര്‍ഹികമാലിന്യങ്ങള്‍ സംസ്ക്കരിക്കാനുള്ള ഉത്തമ ഉപാധിയായി വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.

സംസ്ക്കരണ പ്രക്രിയ

ജലക്കൃഷിയിലൂടെയുള്ള മലിനജലസംസ്ക്കരണ രീതിയില്‍ മാലിന്യം ഭക്ഷണമായി കൊടുക്കുന്ന രീതി, നീര്‍ ച്ചെടി വളര്‍ത്തല്‍ ശൃംഖല, മാലിന്യം നല്‍കി വളര്‍ത്തുന്ന മത്സ്യക്കൃഷിയുള്ള കുളം, ശുദ്ധീകരിക്കാനുള്ള കുളം, ഓവ് തുടങ്ങിയവ ഉള്‍‌പ്പെടുന്നു.

നീര്‍‌ച്ചെടി വളര്‍ത്തല്‍ ശൃംഖലയില്‍ജലസസ്യങ്ങളായ സ്പൈറോഡുല, വുള്‍ഫിയ, ലെംന എന്നിവ വളര്‍ത്തുന്ന കുളങ്ങളുടെ ഒരു ശൃംഖലയാണുള്ളത്. മലിനജലം ഗുരുത്വാകര്‍ഷണത്തിലൂടെയോ പമ്പുചെയ്തോ നീര്‍ ച്ചെടി ക്കൃഷിപ്പാടത്തിലേക്ക് വിടുന്നു. അത് 2 ദിവസം അവിടെ കെട്ടിനിര്‍ത്തിയശേഷം മത്സ്യക്കുളങ്ങളിലേക്ക് ഒഴുക്കുന്നു.

  • 1 MLD മലിനജലം സംസ്ക്കരിക്കുന്നതിനു വേണ്ടി വികസിപ്പിച്ച പായല്‍ക്കുളത്തിന്‍റെ മാതൃകയില്‍ 25 മീ x 8 മീ x 1 മീ ഉള്ള 18 നീര്‍ ച്ചെടി ക്കുളങ്ങള്‍ 3 വരികളിലായി നിര്‍മ്മിച്ച് അവയിലൂടെ മലിനജലം ഒഴുകാന്‍ അനുവദിച്ച് അവസാനം മത്സ്യക്കുളത്തില്‍ എത്തിക്കുന്നു.
  • ഈ രീതിയില്‍ 50 മീ x 20 മീ x 2 മീ അളവോടുകൂടിയ 2 മത്സ്യക്കുളങ്ങള്‍, 40 മീ x 20 മീ x 2 മീ അളവുള്ള 2 വില്‍പന/ശുചീകരണ കുളങ്ങള്‍ എന്നിവ ഉള്‍‌പ്പെടുന്നു. ഇതിലേക്ക് ഒഴുക്കിവിടുന്നത് ഖരവസ്തുക്കള്‍ നീക്കം ചെയ്ത പ്രാഥമിക സംസ്ക്കരണം കഴിഞ്ഞ മാലിന്യമാണ്.
  • 8 MLD മാലിന്യം സംസ്ക്കരിക്കാനായി ഭുവനേശ്വര്‍ നഗരത്തിന്‍റെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംസ്ക്കരണ സമ്പ്രദായം വലിയ അളവില്‍ മലിനജലം കൈകാര്യം ചെയ്യത്തക്ക രീതിയില്‍ വിപുലീകരിക്കപ്പെട്ടിട്ടുള്ളതാണ്.
  • ഫലപ്രദമായ പരിചരണത്തിന് BOD നിലയുടെ ഉപഭോഗം ലിറ്ററിന് 100-150 മില്ലിഗ്രാം എന്ന രീതിയിലായതിനാല്‍ , ജൈവഭാരവും BOD നിലകളും വളരെ കൂടുതലുള്ള ഒരു വായുരഹിത യൂണിറ്റ് കൂട്ടിച്ചേര്‍‌ക്കേണ്ടത് അത്യാവശ്യമായി വരും.
  • കൃഷിചെയ്യപ്പെടുന്ന മത്സ്യത്തിലൂടെ മനുഷ്യന്‍റെ ആഹാരത്തിലേക്ക് കടന്നുവരാന്‍സാധ്യതയുള്ള കാഠിന്യമുള്ള ലോഹങ്ങളും മറ്റു രാസാവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ നീര്‍ ച്ചെടി ക്കൃഷി യൂണിറ്റ് സഹായിക്കുന്നു. കൂടാതെ ഇവ പോഷണം നല്‍കുകയും, യൂട്രോഫിക്കേഷന്‍ പ്രഭാവം കുറയ്ക്കുകയും, പ്രകാശസംശ്ലേഷണത്തിലൂടെ (ഫോട്ടോസിന്തസിസ്) ഓക്സിജന്‍ നല്‍കുകയും ചെയ്യുന്നു. ലിറ്റിന് 100 മില്ലീഗ്രാമോളം വരുന്ന BOD5 നിലകളുള്ള മലിനജലം 5 ദിവസം കെട്ടിനിര്‍ത്തിക്കൊണ്ട് പരിചരിച്ച് ഒടുവില്‍ BOD5 നില ലിറ്ററിന് 15-20 മില്ലീ ഗ്രാം വരെയാക്കി കുറയ്ക്കുകയും ചെയ്യാം. ഇത് പ്രകൃതി ജലസ്രോതസ്സുകളിലേക്ക് ജലം ഒഴുക്കുന്നതിനുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ചെയ്യുന്നത്.
  • കൂടാതെ, മലിനജലത്തില്‍ കൃഷിചെയ്യുന്നതിന്‍റെ ഫലമായുള്ള ഉയര്‍ന്ന ഉല്‍പാദനക്ഷമതയും ഉള്‍‌ക്കൊള്ളാനുള്ള ശേഷിയും മുതലെടുത്ത് മത്സ്യക്കൃഷി ചെയ്യുന്ന കുളങ്ങളില്‍ ഹെക്ടറിന് 3-4 ടണ്‍ വരെ കരിമീന്‍ ഉല്‍പാദന നില കൈവരിക്കുന്നു. ഈ രീതിയില്‍ നീര്‍ ച്ചെടികളിലൂടെയും മത്സ്യത്തിലൂടെയും മുടക്കുമുതല്‍ വീണ്ടെടുക്കാനുള്ള ഒരു ജൈവപരിചരണ സമ്പ്രദായം പ്രദാനം ചെയ്യുന്നു. മഞ്ഞുകാലത്തും മിതശീതോഷ്ണപ്രദേശങ്ങളിലും പരിചരണസാമര്‍ത്ഥ്യം കുറഞ്ഞിരിക്കുമെന്നതാണ് ഈ ജൈവസമ്പ്രദായത്തിന്‍റെ പ്രധാന പോരായ്മ. 1 MLD മാലിന്യം പരിചരിച്ചെടുക്കാന്‍ താരതമ്യേന കുറഞ്ഞ അളവു ഭൂമി, ഉല്‍പന്നത്തില്‍ നിന്നുള്ള സമ്പാദ്യം കൊണ്ട് പ്രവര്‍ത്തനച്ചെലവ് ഭാഗികമായി നടത്താന്‍ കഴിയുന്നു, എന്നിവയെല്ലാം ഈ രീതിയെ പ്രകൃതിജലസ്രോതസ്സുകളിലേക്ക് ജലം ഒഴുക്കുന്നതിനു മുമ്പു പരിചരിക്കാനുള്ള ഉത്തമമായ ഒന്നായി മാറ്റുന്നു.

MLD പരിചരണ ശേഷിയുടെ വരവുചെലവു കണക്ക്

ക്രമനമ്പര്

ഇനം

തുക
(
ലക്ഷങ്ങളില്‍)

I.

ചെലവ്

A.

സ്ഥിര മൂലധനം

1.

നീര്‍ ച്ചെടിക്കുള നിര്‍മ്മാണം (0.4 ha)

3.00

2.

മത്സ്യക്കുള നിര്‍മ്മാണം (0.2 ha)

1.20

3.

ശുദ്ധീകരണ കുള നിര്‍മ്മാണം (0.1 ha)

0.60

4.

പൈപ്പ് ലൈനുകള്‍, ഗേറ്റുകള്‍, കൈത്തോടുകള്‍, എന്നിവ

5.00

5.

പമ്പുകളും മറ്റു സജ്ജീകരണങ്ങളും, കുളങ്ങളുടെ അതിര്‍ത്തി നിര്‍മ്മാണം, എന്നിവ

5.00

6.

ജലനിരീക്ഷണ സാമഗ്രി

1.00

ആകെ

15.80

B.

പ്രവര്ത്തനച്ചെലവ്

1.

കൂലി (രണ്ടാള്‍ക്ക്, ഒരു മാസം ` 2000 നിരക്കില്‍)

0.48

2.

വൈദ്യുതിയും ഇന്ധനവും

0.24

3.

മത്സ്യവിത്തിന്‍റെ ചെലവ്

0.02

4.

മറ്റു ചെലവ്

0.10

ആകെ

0.84

II.

വരുമാനം

1.

1000 കിലോ മത്സ്യവില്‍പന കിലോയ്ക്ക് ` 30 നിരക്കില്‍

0.30

 

പ്രവര്‍ത്തനച്ചെലവിന്‍റെ ആദായത്തിന്‍റെ ശതമാനം

35%

 

അവലംബം : കേന്ദ്ര ശുദ്ധജല അക്വാകള്‍ച്ചര്‍സ്ഥാപനം, ഭുവനേശ്വര്‍, ഒറീസ

അവസാനം പരിഷ്കരിച്ചത് : 4/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate