অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹരിതഗൃഹ സാങ്കേതികവിദ്യ

ഹരിതഗൃഹ സാങ്കേതികവിദ്യയെക്കുറിച്ച്

വര്‍ഷം മുഴുവനും ഉന്നത മേന്‍മയുള്ള ചെടികള്‍ വിജയകരമായി വളര്‍ത്താന്‍ നല്ല പരിസ്ഥിതി ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഹരിതഗൃഹ വിദ്യയുടെ പ്രധാന ലക്‌ഷ്യം. വികസിത രാജ്യങ്ങളില്‍, പൊതുവായ കാലാവസ്ഥ ലഘുവാണ്. പഴങ്ങള്‍, പൂക്കള്‍, പച്ചക്കറികള്‍ എന്നിവ പോളി ഹൗസില്‍ വളര്‍ത്തുന്നത് സാധാരണ രീതിയുമാണ്. സാധാരണ വളര്‍ച്ചയ്ക്ക് അനുയോജ്യമല്ലാത്ത കാലാവസ്ഥയില്‍, സീസണല്ലാത്ത കാര്‍ഷിക വിളകള്‍ വളര്‍ത്തിയെടുക്കുന്നതിനാണ് ഹരിതഗൃഹ നിര്‍മ്മിതികള്‍ ഉപയോഗിച്ചുപോരുന്നത്. വര്‍ഷം മുഴുവനും പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍ എന്നിവയുടെ മുടങ്ങാത്ത ലഭ്യത ഇവ ഉറപ്പുനല്‍കുന്നു. നിയന്ത്രിത പരിസ്ഥിതി/ സാങ്കേതിക വിദ്യകളായ പ്ലാസ്റ്റിക് ഹരിത ഗൃഹങ്ങള്‍ കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ അത്യാവശ്യമാണ് പ്രേത്യേകിച്ച് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യത്യസ്ത കാര്‍ഷിക കാലാവസ്ഥാ വ്യവസ്ഥിതിയില്

സുതാര്യവും പ്രകാശഭേദ്യവുമായതുമായ വസ്തുക്കളായ LDPE, FRP, പോളി കാര്‍ബണേറ്റ് ഷീറ്റുകള്‍ കൊണ്ട് മൂടപ്പെട്ട നിര്‍മ്മിതികളാണ് ഹരിത ഗൃഹങ്ങള്‍. ഇവ സൂര്യപ്രകാശത്തെ കടത്തിവിടും. പക്ഷെ ഉള്ളിലുള്ള വസ്തുക്കളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന താപ വികിരണം തടയുന്നു. ഇത് ചെടികള്‍ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷം ഉണ്ടാക്കുന്നു. സൂര്യനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം പകലില്‍ ഹരിത ഗൃഹത്തിനുള്ളില്‍ താപമാക്കിമാറ്റുന്നു. ചെടികളിലെ ജലം സാധാരണ ആവിയായി പുറത്തുപോകുമ്പോള്‍ അത് ബാഷ്പീകരിക്കാനും സഹായിക്കുന്നു. ചെടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന വിവിധ ഘട്ടങ്ങളായ വെളിച്ചം, ചൂട്, Co2, ഈര്‍പ്പം എന്നിവ ഇതിനുള്ളില്‍ നിയന്ത്രിക്കപ്പെടുന്നു.

ഈ നിര്‍മ്മിതിക്ക് വേണ്ടിവരുന്ന ചെലവ് മൂടുവാന്‍ തെരഞ്ഞെടുക്കുന്ന വസ്തുക്കള്‍, കട്ടിയുള്ളതും, അയവുള്ളതും ജി.ഐ. പൈപ്പ്, എം.എസ്. ആംഗിള്‍, ഫൈബര്‍ ഗ്ലാസ് പ്രബലനം ചെയ്ത പോളീസ്റ്റര്‍, ഗ്ലാസ്, ആക്രിലിക് എന്നിവയുടെ വിലയനുസരിച്ചിരിക്കും ഇവയുടെ വിലക്കനുസൃതമായിട്ടാണ് ഇവ ഘടിപ്പിക്കുന്നതിനുള്ള ചിലവും.

മേല്‍പ്പറഞ്ഞ വസ്തുക്കള്‍കൊണ്ട് നിര്‍മ്മിക്കുന്ന ഹരിതഗൃഹങ്ങള്‍ വളരെ വിലയേറിയതാണ്. സാധാരണ ഇന്ത്യന്‍ കൃഷിക്കാരന്‍ പറ്റിയതല്ല. ഈ പ്രശ്‌നങ്ങള്‍ മറികടക്കാനും, കൃഷിക്കാരന്‍റെ സാമ്പത്തികനില കൂടി പരിഗണിച്ച് ചിലവുകുറഞ്ഞ തടി നിര്‍മ്മിതി, ഡിസൈന്‍ ചെയ്ത് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. ഫിലിം പ്ലാസ്റ്റിക് ഷീറ്റുകള്‍, ഷേഡുള്ള നെറ്റുകള്‍, യുവി. സംരക്ഷിതമായ എല്‍.ഡി.പി.ഇ. ഫിലിം ഷീറ്റുകള്‍ തുടങ്ങി ഏതുവസ്തുക്കളും ആവരണത്തിനുപയോഗിക്കാം. ഈവിധം ഹരിതഗൃഹങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ച് ഈ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇവ ഹരിതഗൃഹം ഉപയോഗിക്കുന്നവര്‍ക്ക്, അതിനുള്ളില്‍ കൂടുതല്‍ സ്ഥലം കണ്ടെത്താനും പലതരം കാര്‍ഷിക രീതികള്‍ പ്രയോഗിച്ചുനോക്കാനും വേണ്ട വിവരം നല്‍കുന്നു.

ഈ ഹരിത ഗൃഹങ്ങളില്‍ വളര്‍ത്തിയെടുത്തിട്ടുള്ള ചെടികളില്‍ നിന്നുള്ള ഫലം വ്യക്തമാക്കുന്നത്, ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യയാണെന്നും, നല്ല വിളവു ലഭിക്കുന്നുവെന്നും, സീസണല്ലാത്ത വിളകളും വളര്‍ത്തിയെടുക്കാം എന്നുമാണ്.

35' x 20' ഹരിതഗൃഹം തടിയില്‍ നിര്‍മ്മിക്കാനുള്ള രീതി:

 

ആവശ്യമായ വസ്തുക്കള്

     

  1. തടിക്കാലുകള്

ഉറപ്പുള്ള നിര്‍മ്മിതിക്ക്, മരക്കാലുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കണം. യൂക്കാലി കഴകള്‍ക്ക് കാറ്റാടിക്കഴകളേക്കാള്‍ പ്രയോജനം ഏറെയാണ്. യൂക്കാലി കഴകളില്‍ ചിതല്‍, ഫംഗല്‍ ശല്യം ഉണ്ടാവില്ല. മാത്രമല്ല, ആണിയടിച്ചാലും ഇവ ശക്തവും ദൃഢവുമായിരിക്കും പാളികള്‍ അടര്‍ന്നുപോകില്ല അത്രയും ഫൈബര്‍ കരുത്തുണ്ട്.

രണ്ടുരം അളവിലുള്ള മരക്കഴകള്‍ ഉപയോഗിക്കാറുണ്ട്. 7-10 സെ.മീ. വ്യാസമുള്ള വലിയ കഴകളും, 5 സെ.മി. വ്യാസമുള്ള ചെറിയ കഴകളും വലിയ കഴകള്‍ പ്രധാന ഫ്രെയിം നിര്‍മ്മിക്കാനും ചെറിയ കഴകള്‍ ബലപ്പെടുത്താനും ഉപയോഗിക്കുന്നു.

ആവശ്യമായ കഴകളുടെ എണ്ണം:-

വലിയ വ്യാസമുള്ള കഴകള്‍ poles                :           21 എണ്ണം
ചെറിയ വ്യാസമുള്ള കഴകള്‍ poles                 :           34 എണ്ണം
ആവശ്യമായ ആകെ കഴകള്‍ required        :           55 എണ്ണം

  1. ജി.ഐ. വയര്

4 മി.മി. വ്യാസമുള്ള ജി.ഐ. വയറുകള്‍ മുളച്ചീളുകളെ പ്രധാന ഫ്രെയിമിനോട് ചേര്‍ത്തുകെട്ടാന്‍ ഉപയോഗിക്കുന്നു.
ആവശ്യമായ ജി.ഐ. വയര്‍ - 2 കിലോ                2 kg

  1. ആണികള്‍

മരക്കഴകളെ ബലം നല്‍കുന്ന ചെറു കഴകളോടും ചേര്‍പ്പിലും ചേര്‍ത്തുഘടിപ്പിക്കാന്‍ നീളമുള്ള ആണികള്‍ വേണം
7 സെ.മി നീളമുള്ള ആണികള്‍ - 3 കിലോ          :           3 kg

  1. യു.വി. ദൃഢീകരിച്ച എല്‍.ഡി.ഇ. ഫിലിം

വഴക്കമുള്ള ഏതുതരം ആവരണ വസ്തുക്കളോടും ഈ നിര്‍മ്മിതി യോജിക്കുന്നു. എല്‍.ഡി.പിഇ (Low Density Polyethylene) ഫിലിമാണ് ഹരിതഗൃഹ നിര്‍മ്മാണത്തിന് കൂടുതലും ഉപയോഗിക്കുന്നത്. അവ ചിലത് കുറഞ്ഞതും സ്ഥാപിക്കാന്‍ എളുപ്പമുള്ളതുമാണ്. ഇന്ത്യയില്‍ എല്‍.ഡി.പി.ഇ. ഫിലിമുകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് (IPCL) വളരെ പ്രത്യേകതയുള്ളതും, മരക്കഴകളില്‍ നിര്‍മ്മിക്കുന്നവയ്ക്ക് ഏറ്റവും ഉചിതമായ കവറിംഗ് വസ്തുക്കളുമാണ്. ഞങ്ങളുടെ അനുഭവത്തില്‍ IPCL LDPE ഫിലിമുകള്‍ക്ക് മെച്ചമേറെയാണ്, ചെടി വളരുന്നതിനാവശ്യമായ ഘടകങ്ങളായ വെളിച്ചം, ചൂട്, CO2 ഈര്‍പ്പം ഇവ നന്നായി നിലനിര്‍ത്താന്‍ ഇവയ്ക്ക് കഴിയുന്നു.

ആവശ്യമായ ആകെ ഫിലിം

(യു.വി. ഫിലിം Low Density Polyethylene Film) ആവശ്യമായ ഫിലിം ഏകദേശം തറയുടെ വിസ്തീര്‍ണ്ണത്തിന് 2.48 മടങ്ങ് അധികമായിരിക്കണം. ഉദാ: 35' x 20' = 700 ചതുരശ്ര അടിയുള്ള ഹരിതഗൃഹത്തിന് 1736 ചതു. അടി യു.വി. ഫിലിം, ഏകദേശം 30 കിലോ ഭാരവും, 200 മൈക്രോണ്‍ ഘനവുമുള്ളത് ആവശ്യമാണ്.

6. കോള്‍ടാര്‍/ ബിറ്റുമെന്‍ 2 ലിറ്റര്

  1. 1. എല്‍പിപിഇ ഫിലിം റോള്‍ (10 സെ.മീ. വീതി)

 

സാധാരണ എല്‍പിപിഇ ഫിലിം റോള്‍ / യു.വി. നിയന്ത്രിത എല്‍.പി.പി.ഇ. ഫിലിംറോള്‍, 10 സെ.മി. വീതിയുള്ളതാണ്, എല്ലാ കഴകളും ജോയിന്‍റുകളും വയറുകളും ആവരണം ചെയ്യാനും യു.വി. നിയന്ത്രിത എല്‍.പി.പി.ഇ. ഫിലിമുമായി നേരിട്ട് സമ്പര്‍ക്കം തടയാനും ആവശ്യമാണ്.
ആവശ്യമായ ഫിലിം - 3 കിലോ                                  3 kgs
8. പ്ലാസ്റ്റിക് കയര്

നിര്‍മ്മിതിക്കും കയറിനുമിടയിലുള്ള ഷീറ്റിന് പുറത്ത് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്നു. ശക്തമായ കാറ്റുണ്ടാകുമ്പോള്‍ ഷീറ്റിന് സ്ഥാനചലനവും കേടുപാടും തടയാന്‍ ഇത് ആവശ്യമാണ്.

ആവശ്യമായ കയര്‍                                        - 5 കിലോ

9. മുളവടികള്‍

ജോയിന്റിന് മുകളിലുള്ള എല്‍.പി.പി.ഇ. ഷീറ്റുകളെ ബലപ്പെടുത്താന്‍ ചുറ്റളവില്‍ മുളവടികള്‍ ഉപയോഗിക്കുന്നു.

ആവശ്യമായ മുളവടികള്‍                 30

1. റ്റാഗ്ഗ് നെയില്‍സ്

  1. തടിയിലുള്ള ചട്ടക്കൂടിനോട് എല്‍.പി.പി.ഇ. ഷീറ്റുകള്‍ റബ്ബര്‍വാഷര്‍ ചേര്‍ത്ത് ഘടിപ്പിക്കുവാന്‍ ടാഗ് നെയിലുകള്‍ ഉപയോഗിക്കുന്നു.
  2. ചട്ടക്കൂടില്‍ സര്‍വ്വസമമായി ഷീറ്റുകള്‍ ഉറപ്പിക്കുവാന്‍ ടാഗ് നെയിലുകള്‍ ഉപയോഗിക്കുന്നു.
  3. ആവശ്യമായ ആണി (1' നീളം)               250 ഗ്രാം

35' ഃ 20' ആകൃതിയിലുള്ള, മരക്കഴയിലുള്ള ഹരിതഗൃഹം, LDPE ഫിലിം മൂടിയത് നിര്‍മ്മിക്കാനുള്ള നടപടിക്രമം.

ക്രമം : 1

പ്രദേശം തിരഞ്ഞെടുക്കല്‍, ഹരിതഗൃഹം ക്രമപ്പെടുത്തല്

  1. ഹരിതഗൃഹത്തിന്‍റെ പ്രവര്‍ത്തനത്തിനും, പരിസ്ഥിതി പ്രവര്‍ത്തനത്തിനും, ശരിയായ സ്ഥലത്ത്, ദിശയില്‍ അത് സ്ഥാപിക്കേണ്ടതുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള ചരിവ് പ്രധാന ഘടകമാണ്. ഉപരിതല ജലം ഹരിതഗൃഹത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടാന്‍ വേണ്ട സൗകര്യം ഉണ്ടായിരിക്കണം.
  1. ഹരിതകഗൃഹത്തിനകത്തേക്കും പുറത്തേക്കും വസ്തുക്കള്‍ കൊണ്ടുപോകാന്‍ ഏതുകാലാവസ്ഥയിലും സൗകര്യം വേണം. ഏതെങ്കിലും മാര്‍ക്കറ്റിനടുത്താണ് എങ്കില്‍ കൂടുതല്‍ സൗകര്യം. ആവശ്യം വേണ്ട മറ്റൊരു പ്രധാന ഘടകമാണ് ശുദ്ധജലം. അത് നിര്‍മ്മിതിക്കടുത്ത് എപ്പോഴും ലഭിക്കണം.
  1. സൂര്യപ്രകാശം തടയുംവിധത്തിലുള്ള കെട്ടിടങ്ങള്‍, മരങ്ങള്‍ എന്നിവയുടെ പരിസരത്തുനിന്നും മാറ്റി ഹരിതഗൃഹം സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക.
  1. തണുപ്പ് കാലത്ത് നല്ല വെളിച്ചം കിട്ടുവാന്‍ തക്കവിധം കിഴക്ക് പടിഞ്ഞാറ് ദിശയില്‍ സ്ഥാപിക്കുന്നതാണ് വടക്ക് തെക്കായി സ്ഥാപിക്കുന്നതിനെക്കാള്‍ നല്ലത്.
  1. ഹരിതഗൃഹ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പല ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് നിര്‍മ്മിതിയുടെ ശരിയായ സ്ഥാനം, വായു ലഭ്യത, ദിവസം മുഴുവനും പരമാവധി സൂര്യപ്രകാശം, കാറ്റോട്ടം എന്നിവ

ക്രമം : 2

  1. വലിയ മരക്കഴകളില്‍ ബിറ്റുമെന്‍ (കരി) പുരട്ടിയശേഷം പോളി പ്രൊപ്പിലിന്‍ സ്റ്റലിയുടെ സഹായത്തോടെ എല്‍.പി.പി.ഇ. ഫിലിം പൊതിയുക. ചിതലരിക്കാതിരിക്കാനാണിത്.
  1. നല്ല കാറ്റാടിക്കഴകള്‍കൊണ്ട് മറ്റൊരാകൃതിയില്‍, നല്ലൊരു ചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്നത് ചിത്രത്തില്‍ കാണുക.
  1. ചിത്രത്തില്‍ കാണുന്നതുപോലെ മുളവടികളുപയോഗിച്ച് ചട്ടക്കൂട് ഉറപ്പിക്കുക.
  1. ഹരിതഗൃഹത്തിന്‍റെ നീളത്തില്‍ 0.2 മി x 0.2 മി കുഴിയെടുക്കുക ഇതില്‍ മണ്ണ് പുറത്തേക്ക് വാരിവയ്ക്കുക പിന്നീട് യു.വി. നിയന്ത്രിത എല്‍.പി.പി.ഇ. ഫിലിമിന്‍റെ അരികുകള്‍ മൂടിവയ്ക്കാന്‍ ഉപയോഗിക്കാം. മണ്ണില്‍ കല്ലുകള്‍, പാറക്കഷ്ടങ്ങള്‍, കൂര്‍ത്തവസ്തുക്കള്‍ ഇന്നും ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
  1. യു.വി. നിയന്ത്രിത എല്‍.പി.പി.ഇ. ഫിലിമുമായി സമ്പര്‍ക്കത്തിലേര്‍‌പ്പെടാന്‍ സാധ്യതയുള്ള എല്ലാ കഴകളിലും എല്‍.പി.പി.ഇ. ഫിലിം റോള്‍ പൊതിയുക. ഏതെങ്കിലും കൂര്‍ത്ത ഭാഗങ്ങള്‍ യു.വി. നിയന്ത്രിത എല്‍.പി.പി.ഇ. ഫിലിമുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാനാണിത് ചെയ്യുന്നത്. ഇല്ലെങ്കില്‍ ഷീറ്റിന് കേടും സംഭവിക്കുകയും തടിയില്‍ നിന്നുള്ള അവശിഷ്ടം, പൊടി എന്നിവ അടിഞ്ഞുകൂടി ഫിലിമിന്‍റെ മേന്‍മ നഷ്ടമാവുകയും ചെയ്യും.
  1. കഴകളുടെ ചേര്‍പ്പുകളിലെല്ലാം ഫിലിം റോള്‍ പൊതിയുക (ചിത്രം കാണുക) പ്രത്യേകിച്ച് യു.വി. നിയന്ത്രിത എല്‍.ഡി.പി.ഇ. ഫിലിമുമായി സമ്പര്‍ക്കം വേണ്ടിവരുന്നയിടത്തെല്ലാം. ചേര്‍പ്പുകളിലെ കൂര്‍ത്ത ഭാഗങ്ങള്‍ യു.വി. നിയന്ത്രിത എല്‍.ഡി.പി.ഇ. ഫിലിമുമായി സമ്പര്‍ക്കം വരാതിരിക്കാനും, കേടുപറ്റാതിരിക്കാനുമാണ് തടിക്കഴകളിലുള്ള പൊടിയും കറയും ഫിലിമുകളില്‍ തട്ടി കേടുവരുത്തും. അത് തടയാനും കഴിയും.
  1. താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, യു.വി. നിയന്ത്രിത എല്‍.ഡി.പി.ഇ. ഫിലിം ചട്ടക്കൂടിനുമുകളില്‍ വിരിക്കുക. 2'' വീതിയില്‍ ഇരു അരികുകളും മടക്കി, 4'' അകലത്തില്‍ റബ്ബര്‍ വാഷറിട്ട് ആണി ഉറപ്പിക്കുക. ഷീറ്റ് താഴേക്ക് നിവര്‍ത്തി താഴെയുള്ള കുഴിക്കുള്ളിലേക്കിറക്കുക. മുന്‍, പിന്‍വശങ്ങള്‍ എല്‍.ഡി.പി.ഇ. ഷീറ്റുകള്‍‌കൊണ്ട് മൂടി ബാക്കി ഷീറ്റ് മുറിച്ചുമാടുക. ഇവ നിര്‍മ്മിതിയോട് ചേര്‍ത്ത് ആണിയടിച്ചുറപ്പിക്കുക. മൂലകളിലെ ഷീറ്റ് കുഴിയിലേക്കിറക്കി മണ്ണിട്ട് മൂടുക. പ്രവേശന കവാടത്തിന്‍റെ ഇരുവശങ്ങളൊഴികെ എല്ലാവശവും നന്നായി മണ്ണിട്ടുമൂടുക. പ്രവേശന കവാടത്തിലെ എച്ച്.ഡി.പി.ഇ. ഷീറ്റ് ചുരുട്ടിയോ താഴേക്ക് കിടക്കുംവിധമോ വയ്ക്കാം.
  1. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ ലോഹക്കൊളുത്ത് നിര്‍മ്മിച്ച് പ്രവേശന കവാടത്തിനിരുപുറവും ഘടിപ്പിക്കുക ചുരുട്ടിവച്ചിരിക്കുന്ന ഷീറ്റ് ഇതിനുപുറത്ത് വയ്ക്കാവുന്നതാണ്.

എം.സി.ആര്‍.സി.യില്‍ ഡിസൈന്‍ ചെയ്ത ഹരിതഗൃഹത്തിന് താഴെപ്പറയുന്ന പ്രത്യേകതകളുണ്ട്.

  1. ചിലവുകുറവ്
  2. നിരി‍മ്മിക്കാനെളുപ്പം
  3. നാട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിക്കുന്നു.
  4. യു.വി. നിയന്ത്രിത എല്‍.ഡി.പി.ഇ. ഷീറ്റുകള്‍ അഥവാ കട്ടികുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കായി രൂപകല്പന ചെയ്തത്.
  5. കാറ്റിന്‍റെ ശക്തിയെ ചെറുക്കുന്നു.
  6. ദീര്‍ഘകാലം നിലനില്‍ക്കുന്ന
  7. കൂടുതല്‍ സ്ഥലം ലഭിക്കുന്നു. ഹരിതഗൃഹ ഘടകങ്ങളായ ഈര്‍പ്പം, താപനില എളുപ്പം നിയന്ത്രിക്കാം.

അവലംബംശ്രീ AMM മുരുഗപ്പ ചെട്ടിയാര്‍ റിസര്‍ച്ച് സെന്‍റര്‍, താരാമണി ചെന്നൈ - 600113

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

ഡയറക്ടര്‍, ശ്രീ. AMM മുരുഗപ്പ ചെട്ടിയാര്‍ റിസര്‍ച്ച് സെന്‍റര്‍,
താരാമണി, ചെന്നൈ 600113, തമിഴ്‌നാട്,
ഇന്ത്യ ഫോണ്‍ : 044-22430937 ഫാക്‌സ് 044-22434268 ഇ-മെയില്‍ www.amm-mcrc.org

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate