ഉണങ്ങിയ പൂക്കള്‍ എന്തിന്?
- ഇന്ത്യയിലും വിദേശ കമ്പോളങ്ങളിലും ഉണങ്ങിയ പൂക്കള്‍ക്ക് നല്ല ഡിമാന്റാണ്. അമേരിക്ക, ജപ്പാന്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഈ പൂക്കള്‍ കയറ്റി അയക്കുന്നു.
- ഉണങ്ങിയ പൂക്കള്‍ എന്നുപറയുമ്പോള്‍ പൂക്കളുടെ ഭാഗങ്ങള്‍ മാത്രമല്ല, തണ്ട്, വിത്ത്, ശിഖരം എന്നിവയും ഉള്‍പ്പെടും.
- പ്രതിവര്‍ഷം 100 കോടി രൂപയ്ക്കുള്ള ഉണങ്ങിയ പൂക്കളും ചെടികളുമാണ് ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്നത്. ഈ വ്യവസായ മേഖലയില്‍ നിന്നും 500 വിവിധയിനം പൂക്കള്‍ 20 രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നു.
- കൈകൊണ്ട് നിര്‍മ്മിക്കുന്ന പേപ്പര്‍, വിളക്ക് ഷേഡുകള്‍, മെഴുകുതിരി ഹോള്‍ഡറുകള്‍, ചണച്ചെടികള്‍, ഫോട്ടോ ഫ്രെയിമുകള്‍, പെട്ടികള്‍, പുസ്തകങ്ങള്‍, ചുവരിലെ കോസടികള്‍, ടോപ്പിയറി, കാര്‍ഡുകള്‍, നിരവധി സമ്മാനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിച്ചുവരുന്നു. ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉണങ്ങിയ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നത് അവയുടെ കാഴ്ചയും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുന്നു.
- ഉണങ്ങിയ പുഷ്പ നിര്‍മ്മാണത്തിലെ സാങ്കേതികത
ഉണങ്ങിയ പുഷ്പനിര്മ്മാണത്തിനുള്ള സന്പ്രദായങ്ങള്‍
ഉണങ്ങിയ പുഷ്പനിര്മ്മാണത്തിന് രണ്ട് പ്രധാന ഘടകളുണ്ട്
- ഉണക്കല്‍
- ചായം പിടിപ്പിക്കല്‍
ഉണക്കല്‍
ഉണക്കി വയ്ക്കുന്നതിന് പൂക്കള്‍ മുറിച്ചെടുക്കുവാന്‍ പറ്റിയ സമയം:
ചെടികളില്‍ നിന്ന് മഞ്ഞുകണം വറ്റിയശേഷം ഉള്ള പ്രഭാതത്തിലെ സമയമാണ് പൂക്കള്‍ മുറിച്ചെടുക്കേണ്ടത്. മുറിച്ചശേഷം, തണ്ടുകളെ റബ്ബര്ബാന്ഡുകളുപയോഗിച്ച് കെട്ടുക, കഴിയുംവേഗം വെയിലത്തുനിന്നും അവയെ മാറ്റുക.
വെയിലത്ത് ഉണക്കല്‍:
- വെയിലത്ത് ഉണക്കുന്നത് എളുപ്പമുള്ളതും ചിലവില്ലാത്തതുമായ രീതിയാണ്. എന്നാല്‍ മഴക്കാലത്ത് ഇപ്രകാരം ഉണക്കിയെടുക്കാന്‍ പറ്റില്ല.
- പൂക്കളുടെ കെട്ടുകള്‍ കയറിലോ മുള കീറിയതിലോ തലകീഴായി തൂക്കിയിടുക.
- രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. നല്ല വായു ലഭിക്കേണ്ടത് ആവശ്യം
- ഈ രീതിയില്‍ ഫംഗസ് ബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ഫ്രീസ് ഡ്രൈയിംഗ്:
- വെയിലില്‍ ഉണക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ട രീതിയാണിത്
- ഇതിനുവേണ്ട ഉപകരണങ്ങള്‍ വിലയേറിയതാണ്. പക്ഷേ പൂക്കളുടെ മേന്മ ഉയര്‍ന്നതും നല്ല വില ലഭിക്കുന്നതുമാണ്.
പ്രസ്സിംഗ്:
- ബ്ലോട്ടിംഗ് പേപ്പറോ, സാധാരണ പേപ്പറോ ഉപയോഗിക്കുന്നു.
- പൂക്കള്‍ പരന്നുപോകുകയും കേടുപാടുകള്‍ ഏറെ ഉണ്ടാവുകയും ചെയ്യും.
ഗ്ലിസറിന്‍ രീതി:
- പൂക്കളില്‍ നിന്ന് ഈര്‍പ്പം മാറ്റി ഗ്ലിസറിന്‍ നിറയ്ക്കുന്നു.
- ഈ രീതിയിലൂടെ മേന്മ ഉയര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നു.
പോളിസെറ്റ് പോളിമര്‍:
- പോളിസെറ്റ് പോളിമര്‍ സ്പ്രേ ചെയ്യുന്നതിലൂടെ പൂക്കളെ ഉണക്കിയെടുക്കാം.
- ഈരീതിയില്‍, ഉണങ്ങാനെടുക്കുന്ന സമയം കുറവാണ്.
- അവസാനം ലഭിക്കുന്ന ഉല്‍പ്പന്നത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു.
സിലിക്ക ഡ്രൈയറുകള്‍
- സിലിക്ക അഥവാ സിലിക്ക ജെല്‍ ഉപയോഗിക്കുന്നതിലൂടെ പൂക്കളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാം, പൂക്കള്‍ ഭദ്രമായിരിക്കയും ചെയ്യും.
- വളരെ, മൃദുവും നേര്‍ത്തതുമായ പൂക്കള്‍ ഈ വിധത്തില്‍ ഉണക്കിയെടുക്കുന്നു.
ഡൈയിംഗ്
- "പ്രോസിയന്" തരം നിറമാണ് പൂക്കള്‍ക്ക് നല്ലത്. 4 കിലോ ഡൈ ചെയ്യാനുള്ള പൊടി, 20 ലിറ്റര്‍ വെള്ളത്തില്‍ കലക്കുക.
- ഈ മിശ്രിതം 800 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിക്കുക.
- 2 ലിറ്റര്‍ അസെറ്റിക് ആസിഡ് ചേര്‍ക്കുക.
- വളരെ മൃദുലമായ പൂക്കള്‍ക്ക് മഗ്നീഷ്യം ക്ലോറൈഡ് ചേര്‍ക്കുന്നത് നിറം വര്‍ദ്ധിപ്പിക്കും.
- നിറം പിടിക്കുന്നതുവരെ പൂക്കള്‍ ഈ ലായനിയില്‍ മുക്കിവയ്ക്കുക.
വാണിജ്യാ ഡ്രൈഫ്ലവര്‍ ഉത്പന്നങ്ങള്‍
പൂക്കളും, ചെടികളുടെ ഭാഗങ്ങളും
- മുല്ല, തെങ്ങോല, കമുക്, വാടാമല്ലി, കോഴിപ്പൂ, കട്ട് ഫ്ലവേഴ്സ് എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. കൂടാതെ ഉണങ്ങിയ ഇലകള്‍, തണ്ട് എന്നിവ ഫില്ലറുകളായും ഉപയോഗിക്കുന്നു.
- ഇത്തരം വസ്തുക്കള്‍ 20 വര്‍ഷത്തിലേറെയായി ഇന്ത്യ കയറ്റി അയച്ചുകൊണ്ടിരിക്കുന്നു.
പോട്ട് പൗരി
- മണമുള്ള വിവിധതരം ഉതിര്‍ന്ന ഉണങ്ങിയ പൂക്കള്‍ പോളിത്തീന്‍ ബാഗില്‍ സൂക്ഷിക്കുന്നതാണിത്.
- സാധാരണയായി അലമാരി, മേശവലിപ്പ്, കുളിമുറി എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നു.
- 300 ലധികം തരത്തിലുള്ള ചെടികള്‍ ഈ രീതിയില്‍ ഉപയോഗിക്കുന്നു.
- ബാച്ചിലേഴ്സ് ബട്ടണ്‍, കോക്ക്സ്കോം, മുല്ല, റോസായിതളുകള്‍, ബോഗന്‍വില്ല പൂക്കള്‍, വേപ്പില, പഴങ്ങളുടെ കുരു എന്നിവ പോട്ട് പൗരി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
- നമ്മുടെ പ്രധാന ഉപഭോക്താവ് ഇംഗ്ലണ്ടാണ്.
ഡ്രൈഫ്ലവര്‍ പോട്ടുകള്‍ (കുട്ടകള്‍)
- ഉണങ്ങിയ തണ്ടുകളും ചില്ലകളും ഉപയോഗിക്കുന്നു.
- ഇതിന് വലിയ ഡിമാന്റ് ഇല്ലെങ്കിലും നല്ല വില ലഭിക്കും, വലിയ വരുമാനമുള്ളവര്‍ക്ക് താല്പര്യമുണ്ട്.
- സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍, ഉണങ്ങിയ പരുത്തി, പൈന്‍ പൂക്കള്‍, ഉണങ്ങിയ മുളക്, ഉണങ്ങിയ ചുരയ്ക്ക, പുല്ല്, മുല്ല, ശതാവരി ഇലകള്‍, ഫേണ്‍ ഇലകള്‍, മരച്ചില്ലകള്‍, ശാഖകള്‍ എന്നിവയാണ്.
ഡ്രൈഫ്ലവര്‍ കരകൗശല വസ്തുക്കള്‍
- ഇത് ഡ്രൈഫ്ലവര്‍ മാര്‍ക്കറ്റിലെ ഏറ്റവും പുതിയ വികസനമാണ്.
- ഡ്രൈഫ്ലവര്‍ ചിത്രങ്ങള്‍ ഫ്രെയിം ചെയ്തത്, ആശംസാ കാര്‍ഡുകള്‍, കവറുകള്‍, ബൊക്കെകള്‍, മെഴുകുതിരി സ്റ്റാന്റുകള്‍, ഗ്ലാസ് ബൗളുകള്‍ എന്നിവ വിവിധ നിറത്തിലുള്ള ഉണങ്ങിയ പൂക്കളുടെ കൊണ്ട് നിര്‍മ്മിച്ചുവരുന്നു.
അവലംബം:
ഡോ. ആര്. സ്വര്ണ്ണപ്രിയ, ഡോ. എം. ജയശേഖര്‍, HRS (TNAU) പേച്ചിപ്പാറ, തമിഴ്നാട്
അവസാനം പരിഷ്കരിച്ചത് : 1/28/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.