অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും ശുചിത്വവും

 

ആരോഗ്യം

ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക മാനസിക സാമൂഹിക ക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്രവുമാണ് ആരോഗ്യം.

വ്യക്തി ശുചിത്വം


- വ്യക്തി ആരോഗ്യവും ആരോഗ്യ സംരക്ഷണവും

- കൃത്യമായ ശുചീകരണം

- കുളി ,വൃത്തിയുള്ള വസ്ത്രം,നഖം ,തലമുടി ചീകൽ ,ഷേവിംഗ് ,പല്ല് തേക്കൽ

- പല തരത്തിലുള്ള രോഗങ്ങൾ അകറ്റാൻ കഴിയും

- പാത്രങ്ങൾ,കൈകൾ ,ഉപയിഗിക്കുന്ന സ്ഥലം,അടുക്കള എന്നിവ ശുചിയായിരിക്കണം

- വ്യക്തി ശുചിത്വം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു.

നല്ല ശീലങ്ങൾ

- രാവിലെയും രാത്രിയും പല്ലുകൾ വൃത്തിയാക്കുക

- ദിവസവും കുളിക്കുക,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക

- ക്രമമായി നഖങ്ങൾ മുറിക്കുക

- തലമുടി ദിവസവും കഴുകുക,വൃത്തിയായി സൂക്ഷിക്കുക

- കണ്ണും കാതും ശുചിയാക്കുക

- ഭക്ഷണത്തിന് മുമ്പും ശേഷവും ടോയ്ലറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പിട്ട് കഴുകുക

ശാരീരിക വ്യായാമം

ശക്തിയും ഊർജ്ജവും ആർജ്ജിക്കുവാൻ ചെയ്യുന്നതാണ് ശാരീരിക വ്യായാമം

പ്രവർത്തനങ്ങൾ

- വ്യായാമം

- യോഗ (സംസ്കൃത പദമായ യുജ്,യോക്ക് - നിയന്ത്രണവും ഐക്യപ്പെടുത്തലും )

- ധ്യാനം

നേട്ടങ്ങൾ

- ശരിയായ ഉറക്കം

- ഊർജ്ജസ്വലത

- ശരീര ഭാരം നിയന്ത്രിക്കൽ

- പെരുമാറ്റ രീതി

- രോഗത്തോടുള്ള പ്രതിരോധം

- ഏകാഗ്രത

- ഉന്മേഷം

ആർത്തവ സമയങ്ങളിലെ ശുചിത്വം


- ശരീര വൃത്തി

- ദിവസവുമുള്ള കുളി

- വൃത്തിയുള്ള വസ്ത്രധാരണം

- അടിവസ്ത്ര വൃത്തി

- കോട്ടണ്‍ തുണി,പാഡ് ,സാനിട്ടറി നാപ്കിൻ ഉപയോഗം

- യോനിനാള ശുചിത്വം

- ഉപയോഗിച്ച വസ്ത്രങ്ങൾ ശുദ്ധിയുള്ള വെള്ളത്തിൽ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കാനിടുക

- ആവശ്യമുള്ള തുണികളും പാഡുകളും കരുതിയിരിക്കണം .ഉപയോഗിച്ച പാഡുകൾ വലിച്ചെറിയാതിരിക്കുക.

ആർത്തവ സമയത്തുള്ള പ്രശ്നങ്ങൾ


പ്രശ്നം

ലക്ഷണം   

മുൻകരുതൽ

ഗർഭപാത്രം സങ്കോചനം

അടിവയറിൽ ഉള്ള വേദന

ചൂടുവെള്ളം കുപ്പിയിൽ കരുതുക,ചൂട് വയ്ക്കുക ,ഡോക്ടറെ കാണുക

ശക്തമായ രക്തം പോകൽ

7 ദിവസം വരെ

അനീമിയ

മൂന്ന് ആഴ്ച്ചക്കുള്ളിൽ

-വിശ്രമം

-IFA ഗുളിക

-അയണ്‍ നിറഞ്ഞ ഭക്ഷണം

-പെണ്‍കുട്ടി ആണെങ്കിൽ ഡോക്ടറെ കാണുക

-കൃത്യത ഇല്ലാത്ത പിരീയഡുകൾ

-മാനസിക പിരിമുറുക്കം

-രണ്ടു പിരീയഡുകൾ തമ്മിലുള്ള അകലം

-42 ദിവസത്തിന് മുകളിൽ

-അനീമിയ

- പിരീയഡ് 2 ദിവസത്തേക്ക് മാത്രം

 

-കൃത്യത ഇല്ലാത്ത പിരീയഡുകൾ - ഡോക്ടറെ കാണുക

- IFA ഗുളിക

-അയണ്‍ നിറഞ്ഞ ഭക്ഷണം

-45-50 വയസ്സുള്ള സ്ത്രീകൾക്ക് ആർത്തവ പ്രശ്നം ,

-ആർത്തവ വിരാമം

-ആർത്തവ വിരാമത്തിന് മുമ്പ് ആർത്തവം നിൽക്കുന്നു.

-മാനസിക പിരിമുറുക്കം

 

-ഡോക്ടറെ കാണുക

 

HIV/AIDS

- രക്ത പരിശോധനയിലൂടെ മാത്രം കണ്ടു പിടിക്കാവുന്ന വൈറസ്

- എയിഡ്സ് -കാരണം  ആണ്.ജീവഹാനി സംഭവിക്കുന്നു

- രോഗപ്രതിരോധ ശേഷി കുറയുന്നു

- ലോകത്ത് എയിഡ്സ് രോഗികൾ പെരുകുന്നു

- കേരളത്തിൽ എയിഡ്സ് ബാധിതർ ഇപ്പോൾ 19-26 വയസ്സിന് ഇടയിലുള്ള യുവത്വം ആണ്

പകരുന്നത്

- സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

- രക്ത ദാനം - എയിഡ്സ് ബാധിതരുടെ

- ഇഞ്ചക്ഷൻ സിറിഞ്ച് ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുമ്പോൾ

- HIV ബാധിതർ തങ്ങളുടെ ഗർഭകാല സമയത്ത് കുഞ്ഞുങ്ങളിലെക്കും ഇതിനെ കടത്തി വിടുന്നു

- എയിഡ്സ് ബാധിതർ മുലയൂട്ടുമ്പോൾ

- ലഹരി വസ്തുക്കൾ കുത്തി വക്കുമ്പോൾ / പങ്കു വയ്ക്കുമ്പോൾ

പകർച്ച ഇല്ലാത്ത സന്ദർഭങ്ങൾ

- തമ്മിൽ കൈ കൊടുക്കുക

- അവർ ഉപയോഗിച്ച പാത്രങ്ങൾ ,വസ്ത്രങ്ങൾ,ടവ്വൽ  ഉപയോഗിക്കുമ്പോൾ

- ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട്,ഒരു ഗ്ലാസിൽ നിന്നും കുടിച്ചതു കൊണ്ടോ

- ഒരു പുഴയിലോ കനാലിലോ ഒന്നിച്ചു കുളിച്ചാൽ

- പോതുകക്കൂസ് / കുളിമുറി ഉപയോഗിച്ചത് കൊണ്ട്

- രക്തം പുതിയ സൂചികളിലൂടെ കൊടുത്താൽ

- എയിഡ്സ് ബാധിതർ കുഞ്ഞുങ്ങളെ എടുത്തത് കൊണ്ട്

- പരസ്പരം ഉമ്മ വച്ചത് കൊണ്ടോ കെട്ടിപിടിച്ചത് കൊണ്ടോ

- ഒന്നിച്ച് കളിക്കുക -യാത്ര ചെയ്യുക

ലക്ഷണങ്ങൾ

- ശരീര ഭാരം കുറയുക

- ഡയേറിയ ഒരു മാസത്തിൽ കൂടിയാൽ

- ശക്തമായ പനി -ഒരു മാസത്തിനു മുകളിൽ

- ഒരു മാസത്തിന് മുകളിലുള്ള ചുമ

എയിഡ്സ് വ്യാപനം തടയൽ

- സുരക്ഷിത ലൈംഗികബന്ധം

- ഗർഭ നിരോധന ഉറകളുടെ ഉപയോഗം (ഒരു പരിധി വരെ )

- ബോധവല്ക്കരണം

- മറ്റുള്ളവർ ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കാതിരിക്കുക

- സുരക്ഷിതമായ രക്ത സ്വീകരണത്തിലൂടെ

പ്രാഥമിക ചികിത്സ


ഒരു മുറിവോ അപകടമോ ഉണ്ടായാൽ ആദ്യം ചെയ്യുന്ന പരിഹാര പ്രക്രിയയാണ് പ്രാഥമിക ചികിത്സ എന്ന് പറയുന്നത്

പ്രാഥമിക ചികിത്സ മാർഗ്ഗങ്ങൾ ഒരു പരിധിവരെ നമുക്ക് ആവശ്യമാണ്.പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ നിന്നും നമ്മുടെ ജീവനെ സംരക്ഷിക്കുന്നു

- ജീവന സംരക്ഷിക്കുന്നു

- വലിയ അപകടങ്ങൾ ഒഴിവാകുന്നു

- സാന്ത്വനം നല്കുന്നു

- വീടുകളിലും വാഹനങ്ങളിലും  സൂക്ഷിക്കണം

- പലതരത്തിലുള്ള മരുന്നുകൾ സൂക്ഷിക്കുക

- ബാൻടെജ്,കോട്ടണ്‍ ,മറ്റു സാധന സാമഗ്രികൾ കരുതുക

- ക്രീം ,സ്പ്രേ ,ഗ്ലൌസ് ,എന്നിവ കരുതുക

- മാസ്കുകൾ കരുതുക

അവസാനം പരിഷ്കരിച്ചത് : 1/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate