অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുടിവെള്ളം

കുടിവെള്ളം

വളരെ അമൂല്യമായ പ്രകൃതി വിഭവമാണ് ജലം. മനുഷ്യ ജീവൻ നിലനിർത്തുന്നതിന് ഏറ്റവും ആവശ്യമായ ഒരു പദാര്തമാണ് ജലം . പ്രകൃതിയിൽ 3/2 ഭാഗവും ജലമാണ് .പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ജലം മുഖ്യ പങ്കു വഹിക്കുന്നു .

ജനതയുടെ ആരോഗ്യവും ,രാഷ്ട്ര പുരോഗതിയും ജലത്തിന്റെ ലഭ്യത അനുസരിച്ച് വ്യത്യാസപ്പെടുന്നു . ജലത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിയ പഴയ തലമുറ, ജലത്തിന്റെ വിവേക പൂർവമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവർത്തികം ആക്കിയവരും ജലസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചവരുമായിരുന്നു .ജലത്തെ സ്നേഹിച്ചവരും,മഴയെ ഇഷ്ടപ്പെട്ടവരും ആയിരുന്നു നമ്മുടെ മുൻതലമുറക്കാർ.

ആധുനിക സമൂഹം സ്വാർത്ഥ ചിന്തയും ,ആധുനിക സൌകര്യങ്ങളോടുള്ള ഭ്രമവും ,ഭാവിയെ കുറിച്ചുള്ള ചിന്ത ഇല്ലായ്മയും മൂലം ജലസംരക്ഷണവും വിവേക പൂർവ്വമായ ഉപയോഗവും ഉപേക്ഷിച്ചു എന്ന് മാത്രമല്ല ലഭ്യമായ വെള്ളത്തെ നശിപ്പിക്കാനും തുടങ്ങി .പ്രകൃതിയുടെ വരദാനമായ വെള്ളം എല്ലാവരുടെയും അവകാശമാണെന്നും ,അത് സൗജന്യമായി ഉപയോഗിക്കാൻ അവകാശം ഉണ്ടെന്നുമുള്ള ബോധം വെള്ള കച്ചവടക്കാരുടെ കോലാഹലങ്ങൾക്കിടയിൽപ്പെട്ട് നഷ്ടമായി കൊണ്ടിരിക്കുന്നു .

ജലത്തിന്റെ സവിശേഷതകൾ

  1. ഖരമായും ദ്രാവകമായും ,വാതകമായും വിവിധ രൂപങ്ങൾ പ്രാപിക്കാൻ കഴിവുള്ള ഏക പദാർത്ഥം ആണ് ജലം
  2. വായു കഴിഞ്ഞാൽ മനുഷ്യനും ജീവജാലങ്ങൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ രണ്ടാമത്തെ ഘടകമാണ് വെള്ളം
  3. വെറും ഒരു പാനീയം എന്നതിലുപരി ജലം ഒരു ഔഷധമാണ് .പനി വരുമ്പോൾ ഐസ് വയ്ക്കുന്നതും ,ജലദോഷത്തിനു ആവി പിടിക്കുന്നതും ,വയറിളക്കം വരുമ്പോൾ ധാരാളം വെള്ളം കുടിക്കുന്നതും ജലത്തിന്റെ ഔഷധമൂല്യം തെളിയിക്കുന്നു .
  4. ഭൂമിയിൽ ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ് .ജലപരിവൃത്തിയിലൂടെ മഴ തുടർച്ചയായി സംഭവിക്കുന്നു .
  5. മഴയായി ഭൂമിയിൽ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും (സെക്കൻഡിൽ 3 മീറ്റെർ ഭാരം വരെ ) മണ്ണിനു അടിയിലൂടെ സാവധാനത്തിലും (1 മീറ്റെർ സഞ്ചരിക്കാൻ 3 ദിവസം വരെ )ചലിച്ചു കൊണ്ടിരിക്കുന്നു .
  6. ഭൂഗർഭ ജലം പാറകളുടെയും ,മണ്ണിന്റെയും പാളികളിലൂടെ സാവധാനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു .ഇത്തരം പാളികളെ ജലവാഹിനികൾ എന്ന് പറയുന്നു
  7. ജലസ്രോതസിന്റെ പ്രധാന ഭാഗം ഭൂഗർഭ ജലം ആണ് .മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് പരിപുഷ്ടം ആകുന്നു
  8. ജലത്തിന്റെ ലഭ്യത ,മണ്ണിന്റെ ഘടന ,ഭൂപ്രകൃതി ,ഭൂവിനിയോഗം ,എന്നിവ ജലം ശേഖരിക്കപ്പെടുന്നതിനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ് .

ജലസ്രോതസ്സുകൾ

നമ്മുടെ ജല സ്രോതസ്സുകളെ 3 ആയി തരം തിരിക്കാം

  1. മഴവെള്ളം -ഏറ്റവും ശുദ്ധം (അന്തരീക്ഷം മാലിനീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ) നേരിട്ട് ശേഖരിക്കാം .ഉപരിതലത്തിലൂടെ ഒഴുകുന്നു .മണ്ണിലേക്ക് ഇറങ്ങുന്നു .നീരുരവകളിലും,ജലാശയങ്ങളിലും എത്തുന്നു .ഭൂഗർഭ ജലമായി ശേഖരിക്കപ്പെടുന്നു .അവശേഷിക്കുന്നത് കടലിൽ എത്തുന്നു .
  2. ഉപരിതല ജലം - അരുവികൾ ,തടാകങ്ങൾ ,നദികൾ ,സമുദ്രങ്ങൾ ,കുളങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്നു .ശാസ്ത്രീയമായി സംരക്ഷിച്ചതോ ,അല്ലാത്തതോ ആയിരിക്കും .
  3. ഭൂഗർഭ ജലം - ഭൂമിയുടെ ഉപരിതലത്തിൽ കൂടി അരിച്ചിറങ്ങി അന്തർ ഭാഗത്തുള്ള വിള്ളലുകൾ ,പാറക്കെട്ടുകളുടെ വിടവുകൾ എന്നിവയിൽ കൂടിവന്നു രൂപപ്പെടുന്ന ജലം വർഷങ്ങളായി ശേഖരിക്കപ്പെട്ടു വരുന്നതാണിത്.അശാസ്ത്രീയമായി ഉപയോഗിച്ചാൽ തീർന്നുപോകും .തുറന്ന കിണർ ,ബൊർവെൽ എന്നിവയിലൂടെ നാം എടുക്കുന്നു .

ജലത്തിന്റെ ഉപയോഗങ്ങൾ

  1. ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നത് കൃഷിക്കാണ്
  2. കൃഷി കഴിഞ്ഞാൽ കൂടുതൽ വെള്ളം ഉപയോഗിക്കുന്നത് വ്യാവസായികാവശ്യത്തിനാണ്.
  3. ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു
  4. വൈദ്യുതി ഉല്പ്പാദനത്തിനു ഉപയോഗിക്കുന്നു .
  5. ജലഗതാഗതത്തിനു വെള്ളം ഉപയോഗിക്കുന്നു .

ജലമലിനീകരണം - എങ്ങനെയെല്ലാം?

  1. വ്യാവസായിക മലിനീകരണം -വ്യവസായ ശാലകളിൽ നിന്ന് സംസ്കരിക്കപ്പെടാതെ രാസ മാലിന്യങ്ങൾ അടങ്ങിയ മലിനജലം അതെപ്പടി പുറത്തേക്കു വിടുന്നതും ,അത് ജലാശയങ്ങളിലെത്തുന്നതുമാണ് ഏറ്റവും മാരകമായ ജല മലിനീകരണം
  2. നഗരമാലിന്യം - മാലിന്യങ്ങൾ അങ്ങിങ്ങായി ചിതറി കിടക്കുകയും പല കേന്ദ്രങ്ങളിൽ ശേഖരിക്കപ്പെട്ടു സംസ്ക്കരിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ് .മഴക്കാലത്ത് ഇവ ഗുരുതരമായ ജലമലിനീകരണത്തിന് ഇടയാക്കുന്നു.
  3. കൃഷിയിടങ്ങളിൽ നിന്നുള്ള മലിനീകരണം - കൃഷിയിടങ്ങളിൽ പലയിടത്തും ,അശാസ്ത്രീയമായും ,അമിതമായും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് വഴി ഉപരിതല ജലവും ,ഭൂഗർഭ ജലവും മലിനമാകുന്നു .
  4. കക്കൂസ് മാലിന്യം മൂലമുള്ള മലിനീകരണം -വീടുകൾ ,ഫ്ലാറ്റുകൾ ലോഡ്ജുകൾ,ഹോട്ടെലുകൾ,ഹൊസ്റ്റലുകൽ തുടങ്ങി മനുഷ്യവാസമുള്ളിടതെല്ലാം മലമൂത്ര വിസർജ്ജനം നടക്കുന്നു സുരക്ഷിതമല്ലാത്ത ,അധികം അന്തരമില്ലാത്ത (കക്കൂസ് ടാങ്കും ,കിണർ / ജലസ്രോതസ്സും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം , മണ്ണിന്റെ ഘടന അനുസരിച്ച് 7.5 മീറ്റർ മുതൽ 15 മീറ്റർ വരെ ) കക്കൂസ് ടാങ്കും ജല സ്രോതസ് മലിനമാക്കുന്നു .
  5. അഴുക്കു വെള്ളം മൂലമുള്ള മലിനീകരണം - മഴക്കാലത്ത്  കലക്കു വെള്ളം സുരക്ഷിത വെള്ളത്തെ മലിനമാക്കുന്നു .

ജലസംരക്ഷണം - എങ്ങനെയെല്ലാം ?

  • വനങ്ങളും കാവുകളും സംരക്ഷിച്ചും മരങ്ങൾ വച്ച് പിടിപ്പിച്ചും മഴയുടെ ലഭ്യത വർദ്ധിപ്പിക്കുക .
  • മഴവെള്ളം മണ്ണിലേക്ക് ഇറങ്ങി ,ലഭിക്കുന്ന ജലത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും ,ഒഴുകി പോകാതെയിരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം
  • കുന്നിടിക്കാതെയും ,വയലുകളും ,തണ്ണീർ തടങ്ങളും സംരക്ഷിച്ചും വിപുലപ്പെടുത്തിയും കൂടുതൽ ജലം സംരക്ഷിച്ചു നിർത്തണം .
  • ഖര -ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനുള്ള സംവീധാനമുണ്ടാക്കുക
  • മഴക്കുഴികൾ നിർമ്മിച്ച്‌ കൊണ്ട് പരമാവധി വെള്ളം ഭൂമിയിലേക്ക് ഇറങ്ങാൻ അനുവദിക്കുക
  • കൃഷിയിടങ്ങൾ തട്ടുകളായി തിരിക്കുക
  • വീട്ടിലെ മലിനജലം ഓടകളിലേക്കും ,ജലാശങ്ങളിലെക്കും ഒഴുക്കാതിരിക്കുക
  • കിണർ - റീ ചാർജ്ജിങ്ങ് നടത്തുക
  • മഴവെള്ളം ശേഖരിച്ചു ഉപയോഗിക്കുക
  • മുറ്റം കോണ്‍ക്രീറ്റ് ചെയ്യാതിരിക്കുക
  • ജലത്തിന്റെ ദുരുപയോഗം , പാഴാക്കൽ നടത്താതിരിക്കുക

ജല മാനേജ്‌മെന്റ്

ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജല മാനേജ്മെന്റ്. ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിനു ഉപയോഗിക്കാം . മലിനപ്പെടാതിരിക്കാൻ എന്ത് ചെയ്യണം ,ഏത് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം ,അതിന്റെ മുൻഗണന എന്തായിരിക്കണം ,ദുരുപയോഗവും ,അമിത ഉപയോഗവും എങ്ങനെ തടയാം .കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങൾ നിറവേറ്റാം എന്നിവയെല്ലാം ജല മാനെജ്ജുമെന്റിന്റെ ഭാഗമായി വരുന്നവയാണ് .ജലം പൊതു സ്വത്താകയാൽ ജലമാനെജ് മെന്റ് സാമൂഹ്യ നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കണം .

സുരക്ഷിതമായ കുടിവെള്ളം

കുടിവെള്ളം സുരക്ഷിതവും ജനങ്ങൾക്ക്‌ സ്വീകാര്യവും ആകണം .ശുദ്ധമായ ജലത്തിന് നിറമോ ,മണമോ ,രുചിയോ ഉണ്ടാകുവാൻ പാടില്ല .വെള്ളത്തിന്റെ പി എച്ച് മൂല്യം അനുവദനീയമായ അളവിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുകയോ ,വെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ജൈവ ഘടകങ്ങളോ (കോളിഫോം /ഇ -കോളി ബാക്ടീരിയ വൈറസ്‌ ,പ്രോട്ടോസോവ മുതലായവ ) രാസഘടകങ്ങളോ (കാത്സ്യം കാർബണേറ്റ്,മഗ്നീഷ്യം ,ഇരുമ്പ് ,ക്ലോറൈഡ,ഫ്ലൂറൈഡ,സൽഫേറ്റ് , നൈട്രേറ്റ്,മുതലായവ) ഘനലോഹങ്ങളോ (കാഡ്മിയം ,ലെഡ് ക്രോമിയം ,ആർസനിക് ,മെർക്കുറി മുതലായവ )ഉണ്ടായിരിക്കുകയോ ചെയ്താൽ ആ വെള്ളം മലിന ജലമാണ് .കുടിക്കാൻ പറ്റിയ സുരക്ഷിത വെള്ളമല്ല .

ജലശുദ്ധീകരണം (സ്വയം ചെയ്യാവുന്നവ)

  • ശുചിത്വ കിണർ നിർമ്മാണം -ഉപരിതലത്തിലൂടെയും മണ്ണിനടിയിലൂടെയും പുറമേ നിന്നുള്ള അഴുക്കുകളും മാലിന്യങ്ങളും കിണർ വെള്ളത്തിൽ എത്താതിരിക്കാനുള്ള സംവീധാനത്തോട് കൂടിയ കിണറാണ് ശുചിത്വ കിണർ. അതിനു ചുറ്റുമതിൽ ഉണ്ടായിരിക്കണം . വെള്ളം കെട്ടി നില്ക്കാതെ ഒഴുകി പോകുന്നതിനുള്ള സംവീധാനം ഉണ്ടായിരിക്കണം .വല ഇട്ടിരിക്കണം .
  • ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ച് അണ് വിമുക്തമാക്കൽ-

(1000 ലിറ്ററിന് 2-5 ഗ്രാം ബ്ലീച്ചിംഗ് പൌഡർ ആണ് ഉപയോഗിക്കേണ്ടത് )

  • കിണറിനു ചുറ്റും അലക്ക് ,കുളി ,പാത്രം കഴുകൽ തുടങ്ങിയവ ഒഴിവാക്കൽ
  • ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് (നെല്ലിക്ക,ഗ്രാമ്പൂ ,ജാതിക്ക ,മാതളം ,ചുക്ക് ,ശതാവരി മുതലായവ )കുടിവെള്ളത്തിന്റെ നിറം ,ഗന്ധം ,കാഠിന്യം ,എന്നിവ മാറ്റാവുന്നതാണ്.
  • കൃഷ്ണ തുളസിയുടെ ഇല ചതച്ച് നീരാക്കി വെള്ളത്തിൽ ഒഴിച്ചാൽ കോളിഫോം ബാക്ടീരിയയുടെ അളവ് കുറക്കാൻ സാധിക്കുന്നതാണ് .
  • ചിരട്ടയുടെ കരി ഉപയോഗിച്ച് വെള്ളത്തിലെ നൈട്രേറ്റ് ,കീടനാശിനികൾ എന്നിവയുടെ അളവ് കുറയ്ക്കാവുന്നതാണ്.

ഭാവിതലമുറക്കായ്...

വെള്ളം സംരക്ഷിക്കാനും മലിനമാക്കാതിരിക്കാനും ശ്രദ്ധിച്ചു ഉപയോഗിക്കാനുമുള്ള സാമൂഹ്യ ബോധം എല്ലാവരിലും ഉണ്ടാകണം .ജലത്തിന്റെ അഭാവം മരണത്തിനു കാരണമാകാം ."ജലം അമൂല്യമാണ്‌ .അത് പാഴാക്കരുത് " എന്ന ചിന്ത ജലം കൈകാര്യം ചെയ്യുന്നവരിൽ ഉണ്ടാകണം . മണ്ണും വെള്ളവും ,ജൈവ സമ്പത്തും മറ്റു പ്രകൃതി വിഭവങ്ങളും നശിപ്പിക്കാതെ നാളത്തെ തലമുറയ്ക്കായി കരുതി വയ്ക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ് .വെള്ളത്തെ സംരക്ഷിച്ചു കൊണ്ട് മാത്രമേ അതിനു കഴിയൂ .നാളെയുടെ നിലനില്പ്പിനായി ജല സംരക്ഷണത്തിന് അനേകരെ പങ്കാളികളാക്കാൻ സന്നദ്ധ സംഘടനകൾക്കും ഓരോ വ്യക്തികൾക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കാം.

വിവരങ്ങൾക്ക് കടപ്പാട് :

( ഗ്രാമ തല മെമ്പർമാർക്കുള്ള പരിശീലന പരിപാടി )

ആലീസ് സിസിൽ

(സോഷ്യൽ വെൽഫയർ സൊസൈറ്റി കോ- ഓർഡീനേറ്റർ) വയനാട് സോഷ്യൽ സർവിസ് സൊസൈറ്റി

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate