অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സിദ്ധവൈദ്യം

സിദ്ധ ഉല്‍പ്പത്തി

ഇന്ത്യയിലെ പ്രാചീന ചികിത്സസമ്പ്രദായങ്ങളില്‍ ഒന്നാണ് സിദ്ധചികിത്സ. സിദ്ധം എന്നാല്‍ കൈവരിക്കല്‍ എന്നാണര്‍ത്ഥം. ചികിത്സയില്‍ നേട്ടങ്ങള്‍ കൈവരിച്ചവരാണ് സിദ്ധര്‍. ഈ ചികിത്സാരീതിയുടെ വികാസത്തിന് 18 സിദ്ധരുടെ സംഭാവനകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. സിദ്ധക്യതികള്‍ തിമിഴിലാണ് എഴുതിച്ചിട്ടുള്ളത്. ഇന്ത്യയിലും വിദേശത്തുമുള്ള തിമിഴ് സംസാരിക്കുന്ന പ്രദേങ്ങളിലാണ് സിദ്ധവൈദ്യം കൂടൂതലായും പ്രചാരത്തിലുള്ളത്.

സിദ്ധ ചരിത്രം

സ്യഷ്ടികര്‍ത്താവിനാല്‍ മനുഷ്യരാശിയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട തനത് ആവാസ മിതശീതോഷ്ണ മേഖലയിലെ ഉര്‍വരവതയുള്ള കിഴക്കന്‍ പ്രദേങ്ങള്‍ മുഖ്യമായും ഭാരതം ആയിരുന്നു. ഇവിടെ നിന്നാണ് മനുഷ്യന്‍ തന്‍റെ ജീവിതവും സംസ്ക്കാരവും ആരംഭിച്ചത്. അതിനാല്‍ മനുഷ്യസംസ്ക്കാരം ഉത്ഭവിച്ചതും വ്യാപിച്ചതുമായ രാജ്യം തീര്‍ച്ചയായും ഇന്ത്യയാണ്. ആര്യന്‍ കുടിയേറ്റത്തിനുമുമ്പ് ഇന്ത്യയിലെ ആദ്യതാമസക്കാര്‍ ദ്രാവിഡര്‍ ആയിരന്നുയെന്ന് ചരിത്രം പറയുന്നു. ദ്രാവിഡരില്‍തന്നെ തമിഴര്‍ക്കായിരുന്നു പ്രാമുഖ്യം തമിഴര്‍ ആദ്യമായി സംസ്ക്കാരം സംമ്പാദിച്ചവര്‍മാത്രമായിരുന്നില്ല. മറ്റാരെക്കാളും സാസ്ക്കാരികമായി മുന്‍പന്തിയില്‍ എത്തിയവരുമായിരുന്നു. ഇന്ത്യയിലെ ഭാഷകള്‍ 4 മുഖ്യവിഭാഗങ്ങളില്‍‍പ്പെടുന്നു. ഇവയില്‍ വടക്കുള്ളവ സംസ്ക്യത ഘടകങ്ങള്‍ മേദിച്ചു നിക്കുന്നവയും ദ്രാവിഡ ഭാഷ സ്വതന്ത്ര അസ്തിത്വംഉള്ളതുമായിരുന്നു. മനുഷ്യന്‍റെ സുസ്ഥിതിയ്ക്കും നിലനില്‍പ്പിനും വൈദ്യം മൗലീക പ്രാധാന്യം ഉള്ളതാണ്. അതിനാല്‍ മനുഷ്യനോടൊപ്പംതന്നെ വൈദ്യവും ഉത്ഭവിക്കുകയും അവന്റെ സംസ്കാരത്തോടെപ്പം വികാസം പ്രാപിക്കുകയും ചെയ്തു. അതിനാല്‍ വൈദ്യസമ്പ്രദായങ്ങളുടെ കൃത്യമായ ഉല്പത്തികാലം ചികയുന്നതില്‍ അര്‍ത്ഥമില്ല. അവ സനാതനങ്ങളും മനുഷ്യനോടൊപ്പം ഉത്ഭവിച്ചവയും അവനോടൊപ്പം അവസാനിക്കുന്നവയുമുണ്. ഭാരത്തിന്‍റെ തെക്കന്‍ ഭാഗത്ത് സിദ്ധവൈദ്യവും വടക്കന്‍ ഭാഗത്ത് ആയൂര്‍വേദവും വ്യാപകമായി. ഏതെങ്കിലും ഒരു വ്യക്തിയെ ഈ സമ്പ്രദായങ്ങളുടെ സ്ഥാപകനായി അവരോദിക്കന്നതിനുപകരം നമ്മുടെ പൂര്‍വികര്‍ ഇവരുടെ ഉല്‍പ്പത്തിസ്രഷ്ടാവില്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്. സിദ്ധവൈദ്യത്തെക്കുറിച്ചുളള അറിവ് ശിവന്‍ തന്‍റെ മറുമെയ്യായ പാര്‍വതിയ്ക്ക് പകര്‍ന്നു നല്‍കിയതാണെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. പാര്‍വതി അത് അഗ്നിദേവനും നന്ദിദേവനും പകര്‍ന്നു നല്‍കി പുരാതനകാലത്തെ മഹാശാസ്ത്രയജ്ഞന്‍മാാരായിരുന്നു സിദ്ധര്‍.

സിദ്ധവൈദ്യം ഒരു സമ്പ്രദായമായി ആവിഷ്കരിച്ചത് മഹാസിദ്ധനായിരുന്ന അഗസ്ത്യരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഔഷധങ്ങള്‍ക്കും ശാസ്ത്രയജ്ഞയുളള അഗസ്ത്യരുടെ ചില കൃതികളാണ്.

സിദ്ധ ചികിത്സകരുടെ നിത്യോപയോഗത്തിനുളള പ്രമാണഗ്രന്ഥങ്ങള്‍.

  • ചൂടാക്കുമ്പോള്‍ ബാഷ്പമായിമാറുന്നതും രസവും അതിന്റെ വിവിധ രൂപദേങ്ങളും റെഡ്സള്‍ഫൈഡ്, റെഡ്ഓക്സൈഡ് തുടങ്ങിയവ അടങ്ങിയതമായ ഒരു വിഭാം ഔഷധങ്ങളുണ്ട്.
  • ജലത്തില്‍ അലേയമായ ഗന്ധകത്തിന് രസത്തോടൊപ്പം സിദ്ധൌഷധങ്ങളില്‍ നിര്‍ണ്ണായകമായ ഒരുസ്ഥാനമുണ്ട്.
  • ചികിത്സാവശ്യത്തിനായി സിദ്ധവൈദ്യത്തില്‍ വികസിച്ചുവന്ന ധാതു വിജ്ഞാനത്തെക്കുറിച്ചുളള ഒരു വിശദജഞാനത്തിന്റെ സൂചന മേല്‍ നല്‍കിയ വര്‍ഗ്ഗീകരണത്തില്‍ നിന്ന് ഗ്രഹിക്കാവുന്നകതാണ്. ഇവയ്ക്കുപുറമേ ജന്തുജന്യങ്ങളായ ഔഷധങ്ങളുമുണ്ട്. സാധാരണരോഗങ്ങള്‍ക്കുള്ള സിദ്ധചകിത്സയെക്കുറിച്ചുളള ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിക്ട്ടുണ്ട്.

രസതന്ത്രം സിദ്ധവൈദ്യത്തില്‍

രസവിദ്യയോടും ഔഷധശാസ്ത്രത്തോടുമൊപ്പം അനുബന്ധവിഷയമായി രസതന്ത്രം(രവലാശൃ്യ) സിദ്ധവൈദ്യത്തില്‍ സുവികസിതമാണെന്നു കാണാം. അടിസ്ഥാന ലോഹങ്ങളെ സ്വര്‍ണ്ണമാക്കി മാറ്റുന്നതിനും ഔഷധങ്ങള്‍ തയ്യാറാക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. സിദ്ധവൈദ്യന്‍•ാര്‍ക്ക് സസ്യങ്ങളെക്കുറിച്ചും ധാതുക്കളെക്കുറിച്ചും ഉയര്‍ന്ന നിലവാരത്തിലുള്ള അറിവുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ മറ്റെല്ലാശാഖകളുമാം അവര്‍ നന്നായി പരിചയിച്ചിരുന്നു. നീറ്റല്‍, ഉത്പതനം, സ്വേദനം, ദ്രവീകരണം, വേര്‍തിരിക്കല്‍, സംയോജനം, കോണ്‍ഗ്ളിയേഷന്‍, സിബേഷന്‍, ക്വിണ്വനം, അഭിവാദ്ധനം (ലഃമഹമേശീിേ സ്വര്‍ണ്ണത്തെ ശുദ്ധീകരിച്ച് സ്ഥിതമാക്കുന്ന പ്രക്രിയ) തുടങ്ങിയ രസവിദ്യാസങ്കേതങ്ങളെക്കുയിച്ചും (മഹരവലാശരമഹ ീുലൃമശീിേ) സിദ്ധര്‍ക്ക് അറിവുണ്ടായിരുന്നു.

അറബികള്‍ കണ്ടെത്തിയതായി അവകാശപ്പെടുന്ന സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും സ്ഫുടം ചെയ്യല്‍ - രസവിദ്യയിലെ ഒരു സുപ്രധാന പ്രക്രിയ - സിദ്ധാചാര്യന്‍മാര്‍ക്ക് ഏറെക്കാലം മുമ്പുതന്നെ അറിവുണ്ടായിന്നു. ഒന്നാംതരം ഔഷധശാസ്ത്രജ്ഞനായിരുന്ന അവര്‍ രാസവസതുക്കളുടെ തിളപ്പിക്കല്‍, അലിയിക്കല്‍, അവക്ഷിപ്തപ്പെടുത്തല്‍, കട്ടപിടിപ്പിക്കല്‍ തുടങ്ങിയ പ്രക്രിയകളില്‍ വ്യാപ്യതരായിരുന്നു. അവരുടെ ചിലനിഗൂഡതന്ത്രങ്ങള്‍, പ്രത്രേകിച്ച് അഗ്നിയുടെ പ്രവര്‍ത്തനത്തെ തടയാന്‍ നിസ്സഹായമായ രസം, ഗന്ധം, ഓര്‍പിമെന്റ്െ ചായില്യം (്ലൃാശഹശീി), ആര്‍സെനിക്ക് തുടങ്ങിയ ഉത്പദന സ്വഭാവമുള്ള പദാര്‍ത്ഥങ്ങളെ സംസ്ഥിതമാക്കുന്നതിനും (ളശഃ) ഘനീകരിക്കുന്നതിനുള്ള (രീിീഹശറമലേ) സങ്കേതങ്ങള്‍ ഇന്നും വിസ്മയങ്ങളായി നില്‍ക്കുന്നു.

സിദ്ധവൈദ്യത്തിന്റെ വീര്യം

അടിയന്തര ഘട്ടങ്ങല്‍ ഒഴിച്ചുള്ള എല്ലാത്തരം രോഗങ്ങളും ചികിത്സിക്കാന്‍ സിദ്ധവൈദ്യത്തിനുകഴിയും പൊതുവായി പറഞ്ഞാല്‍ ഈ ചികിത്സാ രീതി എല്ലാത്തര ത്വക്കുരോഗങ്ങളും (പ്രത്യേകിച്ച് സോറിയോസിസ്), ലൈഗികരോങ്ങള്‍, മൂത്രപഥത്തിലെ അണുബാധ, അന്നപഥത്തിന്റെയും രോഗങ്ങള്‍, പൊതുവിലുളളക്ഷീണം, പ്രസവാനന്തര വിളര്‍ച്ച, വയറിളക്കം, സാധാരണപനി, എന്നിവയും ഫലപ്രദമായിമാറ്റുന്നു. കൂടാതെ സന്ധിവാതം, അലര്‍ജി പ്രശ്നങ്ങള്‍ എന്നിവയും സിദ്ധവൈദ്യം ആശ്വാസം നല്‍കുന്നു.

രോഗനിര്‍ണ്ണയവും ചികിത്സയും സിദ്ധവൈദ്യതലത്തില്‍

രോഗം എന്തെന്ന് നിര്‍ണ്ണയിക്കുന്നതില്‍ അതിന്‍റെ കാരണങ്ങള്‍ തിരിച്ചറിയുന്ന പ്രക്രിയയും ഉള്‍‌പ്പെടുന്നു. നാഡിമിടിപ്പ്, മൂത്രം, കണ്ണുകള്‍, ശബ്ദം, ശരീരത്തിന്‍റെ നിറം, നാക്ക് ദഹനവ്യവസ്ഥയുടെ സ്ഥിതി എന്നിവയുടെ പരിശോധനയിലൂടെയാണ് രോഗകാരണങ്ങള്‍ മനസിലാക്കുന്നത്. മൂത്രപരിശോധനയുടെ വിശദമായ ഒരു നടപടിക്രമം സിദ്ധവൈദ്യം തയ്യാറാക്കിയിട്ടുണ്ട്. മൂത്രത്തിന്‍റെ നിറം, ഗന്ധം,ഗാഢത, അളവ് എന്നിവയൂടെ പരിശോധനയും എണ്ണ പരക്കുന്ന രീതിയും ഈ പരിശോധനയില്‍ ഉള്‍പ്പെടുന്നു. രോഗത്തെയും അതോടൊപ്പം രോഗിയെ മൊത്തത്തിലും പഠിക്കുന്ന രോഗനിര്‍ണ്ണയ രീതി സമീപനത്തില്‍ സമഗ്ര സ്വഭാവമുള്ളതാണ്.

രോഗത്തിനുമാത്രമായല്ല ചികിത്സ നല്‍‌കേണ്ടതെന്നും രോഗി ചുറ്റുപാട്,കാലാവസ്ഥ, പ്രായം, ലിംഗം,വംശം,ശീലങ്ങള്‍,മനോഘടന, ആവാസം, ആഹാരം, രുചി, ശാരീരികാവസ്ഥ തുടങ്ങിയവകൂടി പരിഗണിക്കുമെന്നും സിദ്ധവൈദ്യം അനുശാസിക്കുന്നു. ചികിത്സ വ്യക്തിയധിഷ്ഠിതമാകുന്നു എന്നതാണിതിനര്‍ത്ഥം. അതിനാല്‍ രോഗനിണ്ണയത്തില്‍ തെറ്റുകള്‍ കുറയുമെന്നും ചികിത്സ കര്യമാത്രമാകുമെന്നുള്ളതിലൂടെ ഉറപ്പു വരുന്നു.

സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെയും സിദ്ധവൈദ്യം കൈകാര്യം ചെയ്യന്നുണ്ട്. മെച്ചപ്പെട്ട ജീവിതത്തിനുതകുന്ന തരത്തില്‍ അവരുടെ പ്രശ്നങ്ങളെ നിവാരണം ചെയ്യന്നതിനുള്ള ഔഷധവിധികള്‍ സിദ്ധവൈദ്യ ക്യതികളില്‍ ലഭ്യമാണ്. ഒരു പെണ്‍കുട്ടിയുടെ ആദ്യദിനത്തോടെ തന്നെ സ്ത്രീ ജീവിതത്തിന്‍റെ കരുതലും ആരംഭിക്കുന്നു. ജീവിതത്തിന്‍റെ ആദ്യമൂന്നുമാസക്കാലം നിര്‍ബന്ധമായും മുലയൂട്ടണമെന്ന് സിദ്ധവൈദ്യം നിര്‍‌ദ്ദേശിക്കുന്നു. ആഹാരം തന്നെ ഔഷധം എന്ന തത്വത്തില്‍ വിശ്വസിക്കുന്ന സിദ്ധവൈദ്യം കുഞ്ഞിനും അമ്മയ്ക്കും പോഷകഭാവ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുലയുട്ടല്‍ കാലത്ത്: ഇരുമ്പ്, മാംസ്യം, നാരുകള്‍ എന്നിവയില്‍ സമ്പന്നമായ ആഹാരം അമ്മമാര്‍ക്ക് നിഷകര്‍ഷിക്കുന്നു. ലളിതമായ പ്രക്രിയകളിലൂടെ 15 ദിവസത്തിലൊരിക്കല്‍ വിരയിളക്കല്‍ നടത്തി അമ്മമാര്‍ വിളര്‍ച്ച ബാധിക്കാതെ ശ്രദ്ധിക്കണം എന്നാണ് സിദ്ധവൈദ്യം ഉപദേശിക്കുന്നത്.

അണുബാധമൂലമോ അല്ലാതെയോ ആയ ഏതൊരു രോഗത്തിനും രോഗിയെ പരിശോധിച്ചശേഷം ആ പ്രത്യേക രോഗിക്കായുള്ള വ്യക്തിയധിഷ്ഠിതമായ ചികിത്സയാണ് ചെയ്യുന്നത്. ഭാവിയില്‍ ആരോഗ്യമുള്ള കുഞ്ഞിന് പിറവി നല്‍കാന്‍ സഹായകമാകത്തക്കവണ്ണം പ്രത്യുല്‍പ്പാദന വ്യവസ്ഥയെ കരുതത്തുള്ളതാക്കാന്‍ പെണ്‍കുട്ടി രജസ്വലതയാകുന്നതോടെ നല്‍കാനുള്ള നിരവധി ഔഷധങ്ങള്‍ സിദ്ധവൈദ്യത്തിലുണ്ട്. അതോടൊപ്പം ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രത്യേകിച്ച് ഹോര്‍‌മോണ്‍ അസന്തുലനങ്ങള്‍ തത്ഫലപ്രദമായ ചികിത്സ സിദ്ധവൈദ്യത്തിലുണ്ട്.

സോറിയോസിസ്, വാതം, വിളര്‍ച്ച, പ്രോട്രേറ്റ് വീക്കം, മൂലക്കുരു ഉദര വ്രണം കരള്‍ തുടങ്ങിയ ചിരകാലരോഗങ്ങള്‍ക്ക് സിദ്ധചികിത്സ ഫലപ്രദമാണ്. രസം, വെള്ളി, ആര്‍സെനിക്, കാരിയം, ഗന്ധകം എന്നിവ അടങ്ങിയ സിദ്ധഔഷധങ്ങള്‍ ബാഹ്യരോഗങ്ങളടക്കമുള്ള സാംക്രമികരോഗങ്ങള്‍ക്ക് ഫലപ്രദമാണെന്ന്കണ്ടിട്ടുണ്ട്. ഒകഢ/അകഉട ബാധിതരല്‍ ശരീരത്തെ അത്യന്തം ക്ഷീണിപ്പിക്കുന്ന രോഗാവസ്ഥകളെ ലഘൂകരിക്കുന്നതില്‍ സിദ്ധൗഷധങ്ങള്‍ ഫലപ്രദമാണെന്ന് സിദ്ധവൈദ്യന്‍ന്മാര്‍ അവകാശപ്പെടുന്നു. ഈ മരുന്നുകളുടെ ഫലശേഷിയെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരുന്നു.

നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സിദ്ധ, ചെന്നൈ

ഭാരത സര്‍ക്കാരിന്‍റെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ആയുഷ് വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. 14.78 ഏക്കര്‍ ഭൂമിയിലാണിത് സ്ഥാപിതമായിട്ടുള്ളത്. സ്ഥാപനം സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ബിരുദാന്തര സിദ്ധ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോഴ്സ്, സിദ്ധയിലുടെയുള്ള ആരോഗ്യ സേവനം, സിദ്ധവൈദ്യം വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ എന്നിവ ഈ സ്ഥാപനം നടത്തിവരുന്നു. സിദ്ധ വൈദ്യം അതായത് തമിഴ് വൈദ്യം എല്ലാ തുറകളിലും ജനങങ്ങള്‍ക്ക് എത്തിക്കുന്നതോടൊപ്പം ഗവേഷണ പ്രവര്‍ത്തനങ്ങളും ഈ സ്ഥാപനത്തിന്‍റെ നേത്യത്വത്തില്‍ നടക്കുന്നു. ഈ സ്ഥാപനത്തിന്റെ മുതല്‍ മുടക്ക് ചെലവ് 60:40 എന്ന അനുപാതത്തിലും പ്രവര്‍ത്തന ചെലവുകള്‍ 75:25 എന്ന അനുപാതത്തിലും ഇന്ത്യാ ഗവണ്‍‌മെന്‍റും തമിഴ്നാട് ഗവണ്‍‌മെന്‍റും പങ്കിടുന്നു. ഈ സ്ഥാപനം രണ്ട് സര്‍ക്കാരുകളുടെയും സംയുക്ത സംരംഭമാണ്. 03.09.05 ന് ഈ സ്ഥാപനം പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍സിംഗ് രാജ്യത്തിന് സമര്‍പ്പിച്ചു.

ഓരോ വര്‍ഷവും മരുതുവം (ജനറല്‍ മെഡിസിന്‍), ഗുണപാഠം (ഫാമക്കോളജി), സിറപ്പ് മരുതുവം (സ്പെഷ്യല്‍ മെഡിസിന്‍), കുഴന്തൈമരുതുവം (പീഡിയാട്രിക്സ്), നൊയ്നാടല്‍ (സിദ്ധ പത്തോളജി), നബുന്തൂലും നീതിനൂലും (ടൊക്സിക്കോളജി ആന്‍ഡ് മെഡിക്കല്‍ ജൂറിസ് പ്രുഡസ്) എന്നീ ആറ് ശാഖകളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് എം.ഡി (സിദ്ധ) കോഴ്സിലേക്ക് 46 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഈ സ്ഥാപനം നല്‍കി വരുന്നു.

ആയുഷ് വകുപ്പിന്‍റെ പ്രസിദ്ധീകരണങ്ങള്‍

  • ആയുഷ് രീതിയിലെ രോഗത്തെ അടിസ്ഥാനമാക്കിയുളള വിവരങ്ങള്‍
  • ആയുഷിനെക്കുറിച്ചുളള സത്യവും മിഥ്യയും
  • സിദ്ധ ചികില്‍സാസംപ്രദായം
  • Guidelines & IEC Materials in AYUSH

ഉറവിടം:

ആയുഷ് വകുപ്പ്,ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം,ഇന്ത്യാ ഗവണ്‍മെന്‍റ്

അവസാനം പരിഷ്കരിച്ചത് : 7/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate