অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്ഥാപന പി.എഫ്. ഓണ്‍‌ലൈന്‍ ആപ്ലിക്കേഷന്‍ സഹായി

സ്ഥാപന പി.എഫ്. ഓണ്‍‌ലൈന്‍ ആപ്ലിക്കേഷന്‍ സഹായി

പുതുതായി ഒരു മെമ്പര്‍ഷിപ്പ് ആഡ് ചെയ്യുന്ന വിധം

  • ഗ്രാമമപഞ്ചായത്തില്‍ പി. എഫ്. സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്ക് അദ്ദേഹത്തിന്‍റെ ലോഗിനില്‍ പ്രവേശിക്കുക.
  • PF Services എന്ന മെനുവിലെ Membership എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
  • ഇനി അപേക്ഷയില്‍ ഉള്ള വിവരങ്ങളാണ് ടൈപ്പ് ചെയ്യേണ്ടത്
  • Inward No. എന്ന ഭാഗത്ത് തപാല്‍ നമ്പര്‍ നല്‍കുക,
  • അതിനുശേഷം പേരും അഡ്രസും ടൈപ്പ് ചെയ്യുക.
  • ഡെസിഗ്നേഷന്‍ എന്ന കോമ്പോ ബോക്സില്‍നിന്നും ഡെസിഗ്നേഷന്‍ തെരഞ്ഞെടുക്കുക.
  • ജെന്‍ഡര്‍ എന്നതിനു നേരെയുള്ള റേഡിയോ ബട്ടണില്‍ നിന്നും Male /Female ക്ലിക്ക് ചെയ്യുക.
  • Date of Birth എന്ന കോളത്തല്‍ ക്ലിക്ക് ചെയ്താല്‍ ഒരു പിക് കലണ്ടര്‍ വരും അതിന്‍റെ സഹായത്താല്‍ ജനനതീയതി രേഖപ്പെടുത്തുക.
  • Date of Commencement of Continuous Service എന്ന കോളത്തില്‍ ജോലിയില്‍ പ്രവേശിച്ച തീയതി രേഖപ്പെടുത്തുക.
  • Basic Pay എന്ന കോളത്തില്‍ Basic Pay ടൈപ്പ് ചെയ്യുക
  • പി ഫ് സബ്സ്ക്രിപ്ഷന്‍ കോളത്തില്‍ പി എഫ് സബ്സ്ക്രിപ്ഷന്‍ രേഖപ്പെടുത്തുക.
  • GPF, KMPECPF തുടങ്ങിയ വേറെ പിഫ് അക്കൌണ്ടാണെങ്കില്‍ other fund എന്ന ചെക് ബോക്സില്‍ ക്ലിക്ക് ചെയതിനുശേഷം അതിനു നേരേയുള്ള കോമ്പോ ബോക്സില്‍ നിന്നും തെരഞ്ഞെടുക്കേണ്ടതാണ്.
  • Married ആണെങ്കില്‍ ചെക്ബോക്സില്‍ ക്ലിക്ക് ചെയ്യുക
  • Aadhar No., Phone No., Bank, Branch, Bank Account No. ഇവ രേഖപ്പെടുത്തുക.
  • No. of  Nominees എന്ന കോളത്തില്‍ നോമിനികഉടെ എണ്ണം ടൈപ്പ് ചെയ്ത്  അതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ താഴെ രേഖപ്പെടുത്തുക.
  • Witness ന്‍റെ പേരും അഡ്രസും ടൈപ്പ് ചെയ്ത് സേവ് ചെയ്യ്താല്‍ ഈ വിവരം  ക്ലര്‍ക്കിന്‍റെ ഇന്‍‍ബോക്സില്‍ എത്തും.
  • Inbox Member എന്ന മെനുവില്‍ For Approval, Rejected Byഎന്നീ രണ്ടു റേഡിയോ ബട്ടണുകള്‍ കാണാന്‍ സാധിക്കും
  • For Approval എന്ന റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ക്ലര്‍ക്കിന്‍റെ ലോഗിനില്‍ പുതിതായി ആഡ് ചെയ്ത ജീവനക്കാരുടെ വിവരം ലഭിക്കും.
  • ഇതിലെ ചെക്ക് ഓള്‍ എന്ന ബട്ണില്‍ക്ലിക്ക്  ചെയ്ത് ഒകെ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഗ്രാമ പഞ്ചായത്തിലെ ജെ എസ്/എച്ച്സി ന്‍റെ ലോഗിനില്‍ എത്തും.

പുതുതായി ഒരു യൂസറെ ചേര്‍ക്കുന്ന വിധം

  • Admin എന്ന ലോഗിനില്‍ പ്രവേശിക്കുക
  • സെറ്റിങ്സ് എന്ന മെനുവില്‍ Add User ക്ലിക്ക് ചെയ്യുക.
  • യൂസറെ ക്രീയേറ്റ് ചെയ്യുക
  • അതില്‍ ജില്ല, ഡിഡിപി, തരം, ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുക്കുക.
  • അതിനുശേഷം യൂസറുടെ പേര് ടൈപ്പ് ചെയ്യുക
  • ഡെസിഗ്നേഷന്‍ കോമ്പോബോക്സില്‍നിന്ന് തെരഞ്ഞെടുക്കുക
  • ലോഗിന്‍ നെയിം ടൈപ്പ് ചെയ്യുക
  • പാസ്‍‌വേഡ്, കണ്‍‍ഫേം പാസ്‌വേര്‍ഡ് ഇവ നല്‍കി സേവ് ചെയ്യുക.
  • പുതുതായി തെരഞ്ഞെടുത്ത ലോഗിന്‍ നെയിമും പാസ്‍‍വേഡും നല്‍കി ലോഗിന്‍ ചെയ്യുക.
  • പുതുതായി ലോഗിനില്‍ കയറി കഴിഞ്ഞാല്‍ ആദ്യം പാസ്‍‍വേഡ് മാറ്റുന്ന സ്ക്രീന്‍ ലഭിക്കും. അതുവഴി പാസ്‍വേഡ് മാറ്റി പുതുതായി ലോഗിന്‍ ചെയ്യുക.

അടുത്തതായി ജെ എസ്/എച്ച്സി അദ്ദേഹത്തിന്‍റെ ലോഗിനില്‍ പ്രവേശിക്കുക

  • Inbox എന്ന മെനുവിലെ മെമ്പര്‍ഷിപ്പ് എന്നതിലാണ് ഒരു ക്ലര്‍ക്ക് അദ്ദേഹത്തിന്‍റെ ലോഗിനില്‍ പുതുതായി ഒരു മെമ്പര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സേവ് ചെയ്തത് കാണാന്‍ സാധിക്കുക.
  • Member Inbox എന്ന മെനുവില്‍ For Approval, Rejected Byഎന്നീ രണ്ടു റേഡിയോ ബട്ടണുകള്‍ കാണാന്‍ സാധിക്കും.
  • For Approval എന്ന മെനുവിലാണ് ക്ലര്‍ക്കിന്‍റെ ലോഗിനില്‍ അപ്രൂവലുനുവേണ്ടി അയച്ച വിവരങ്ങള്‍ കാണാന്‍ സാധിക്കുന്നത്.
  • അതില്‍ എമ്പ്ലോയിയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ക്ലര്‍ക്ക് എന്‍റര്‍ ചെയ്ത വിവരങ്ങള്‍ കാണാന്‍ സാധിക്കും.
  • Check all എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Verified for Approval എന്ന റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിയുടെ ഇന്‍‍ബോക്സില്‍ എത്തും.
  • എന്തെങ്കിലും കറക്ഷന്‍ ഉണ്ടെങ്കില്‍ മോഡിഫിക്കേഷനുവേണ്ടി  ക്ലര്‍ക്കിന്‍റെ ഇന്‍‍ബോക്സിലേക്ക് അയച്ചുകൊടുക്കുന്നതിനുവേണ്ടി Returned For Modification എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Reason for returning എന്ന ഭാഗത്ത് തിരിച്ചയക്കാനുള്ള കാരണവും ടൈപ്പ് ചെയ്ത് ഒകെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

സെക്രട്ടറിയുടെ ഇന്‍‍ബോക്സില്‍ നിന്നും പുതിയ മെമ്പര്‍ഷിപ്പ് അപ്രൂവ് ചെയ്യുന്ന വിധം

  • Inbox എന്ന മെനുവിലെ മെമ്പര്‍ഷിപ്പ് എന്നതിലാണ് ഒരു ക്ലര്‍ക്ക് അദ്ദേഹത്തിന്‍റെ ലോഗിനില്‍ പുതുതായി ഒരു മെമ്പര്‍ഷിപ്പിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്തി സേവ് ചെയ്ത്ത് കാണാന്‍ സാധിക്കുക.
  • Member Inbox എന്ന മെനുവില്‍ For Approval, Rejected Byഎന്നീ രണ്ടു റേഡിയോ ബട്ടണുകള്‍ കാണാന്‍ സാധിക്കും.
  • For Approval എന്ന മെനുവിലാണ് ജെ എസിന്‍റെ ലോഗിനില്‍ നിന്നും അപ്രൂവലുനുവേണ്ടി അയച്ച വിവരങ്ങള്‍ കാണാന്‍ സാധിക്കുന്നത്.
  • അതില്‍ എമ്പ്ലോയിയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍  ക്ലര്‍ക്ക് എന്‍റര്‍ ചെയ്ത വിവരങ്ങള്‍ കാണാന്‍ സാധിക്കും.
  • Check all എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Verified for Approval എന്ന റേഡിയോ ബട്ടണില്‍ ക്ലിക്ക് ചെയ്ത് OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ക്ലര്‍ക്കിന്‍റെ ഇന്‍‍ബോക്സില്‍ എത്തും.
  • എന്തെങ്കിലും കറക്ഷന്‍ ഉണ്ടെങ്കില്‍ മോഡിഫിക്കേഷനുവേണ്ടി ഗ്രാമ പഞ്ചായത്തിലെ  ക്ലര്‍ക്കിന്‍റെ ഇന്‍‍ബോക്സിലേക്ക് അയച്ചു കൊടിക്കുന്നതിനുവേണ്ടി Returned For Modification എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് Reason for returning എന്ന ഭാഗത്ത് തിരിച്ചയക്കാനുള്ള കാരണവും ടൈപ്പ് ചെയ്ത് ഒകെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക
  • ഈ വിവരങ്ങള്‍ അടുത്തതായി ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ക്ലര്‍ക്കിന്‍റെ പക്കലെത്തും. അടുത്തതായി അദ്ദേഹത്തിന്‍റെ ഇന്‍‌‍ബോക്സില്‍ നിന്നും ഇതേരീതിയില്‍ ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട്, എ. ഒ. എന്നിവരുടെ പക്കല്‍ എത്തുകയും എ. ഒ. അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ അവര്‍ക്ക് പി .എഫ് നമ്പര്‍ ലഭിക്കുകയും ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്കിന്‍റെ ലോഗിനില്‍ Fresh member എന്ന മെനുവഴി കാണാന്‍ സാധിക്കും

ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്ക് ലോഗിന്‍

  • Nominee Change: ഏതെങ്കിലും കാരണവശാല്‍ ഒരു പി .എഫ് അക്കൌണ്ട് ജീവനക്കാരന്‍റെ നോമിനിയില്‍ വ്യത്യാസമുണ്ടെങ്കില്‍ ഇതുവഴി വഴി കറക്ട് ചെയ്യാന്‍ സാധിക്കും.
  • നോമിനി ചെയിന്‍ജ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ആ ഗ്രാമ പഞ്ചായത്തിലെ പി എഫ് അക്കൌണ്ടുള്ള ജിവനക്കാരുടെ ലിസ്റ്റ് കിട്ടും. അതില്‍ നോമിനിയുടെ അക്കൌണ്ട് നമ്പരില്‍  കറക്ട് ചെയ്യേണ്ട വിവരങ്ങള്‍ ലഭിക്കും. അതില്‍ കറക്ട് ചെയ്യുകയോ പുതുതായി കൂട്ടി ചേര്‍ക്കുകയോ ചെയ്യാന്‍ സാധിക്കും.
  • ഇങ്ങനെ മാറ്റം വരുത്തി സേവ് ചെയ്താല്‍ ആ വിവരം ക്ലര്‍ക്കിന്‍റെ ഇന്‍ബോക്സില്‍ എത്തും, ഇന്‍ബോക്സില്‍ നിന്ന് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കിന് അയച്ചുകൊടുക്കാന്‍ സാധിക്കും. ജെ. എസില്‍ നിന്ന് ഇത് സെക്രട്ടറിക്കും സെക്രട്ടറി ഇത് ഡി.ഡി.പിയെ ക്ലര്‍ക്ക്, ജെ എസ്, ഡി ഡി പി എന്നിവര്‍ക്കും അവിടെ നിന്ന് ഡയറക്ടറേറ്റിലെക്കും അയച്ചുകൊടുക്കും

നോണ്‍ റീഫണ്ടബിള്‍ അഡ്വാന്‍സ് (NRA)

  • NRA എടുക്കുന്ന ആളിന്‍റെ വിവരങ്ങള്‍ (Inward No., File No., Application Date) നല്‍കുക.
  • Account No. എന്നതിനുനേരെ അക്കൌണ്ട് നമ്പര്‍ നല്‍കുക.
  • Purpose of NRA എന്ന കോമ്പോ ബോക്സില്‍നിന്നും കാരണം തെരഞ്ഞെടുക്കാവുന്നതാണ്.
  • Proposed Amount for N.R.A. എന്ന കോളത്തില്‍ N.R.A. തുക രേഖപ്പെടുത്തുക.
  • Amount Of NRA Admissible എന്നതില്‍ അനുവദനീയമായ തുക കാണിക്കും
  • അതിനുശേഷം സേവ് ചെയ്യുക.
  • സേവ് ചെയ്ത വിവരം ക്ലര്‍ക്കിന്‍റെ ഇന്‍‍ബോക്സില്‍ എത്തുകയും അവിടെ നിന്ന് ജെ. എസി. നും അയച്ചുകൊടുക്കുന്നു

ടെമ്പററി അഡ്വാന്‍സ്

  • ജിവനക്കാരുടെ ടെമ്പററി അഡ്വാന്‍സ് ചെയ്യുന്നത് ഇവിടെയാണ്.
  • പി.ഫ്. സര്‍വീസിലെ ടെമ്പററി അഡ്വാന്‍സില്‍ ക്ലിക്ക് ചെയ്താത് ഏത് ജവനക്കാരനാണെ ടോമ്പററി അഡ്വാന്‍സിന് അപേക്ഷിച്ചിട്ടുള്ളത് അവരുടെ അപേക്ഷയിലെ വിവരങ്ങള്‍ ( Inward No., File No., Application Date)നല്‍കുക.
  • അതിനുശേഷം ടെമ്പററി അഡ്വാന്‍സ് എടുക്കുന്ന ജീവനക്കാരന്‍റെ പി.ഫ്. അക്കൌണ്ട് നമ്പര്‍ അക്കൌണ്ട് നമ്പറിനുനേരെ ടൈപ്പ് ചെയ്ത് തൊട്ടടുത്ത് കാണുന്ന ബട്ടണില് ക്ലിക്ക് ചെയ്താല്‍ ആ അക്കൌണ്ടിന്‍റെ വിവരങ്ങള്‍ ലഭിക്കും. അതില്‍ ഒ.കെ. ബട്ടണ്‍ക്ലിക്ക് ചെയ്യുക.
  • Purpose of TA എന്ന കോമ്പോ ബോക്സില്‍നിന്നും ടി.എ. എടുക്കുന്ന കാരണം തെരഞ്ഞെടുക്കാവുന്നതാണ്.
  • Proposed Amount for TA, Proposed No. of Installment എന്നിവ നല്‍കുക.
  • ആദ്യത്തെ പ്രാവശ്യം Outstanding Balance, രേഖപ്പെടുത്തണം അടുത്ത പ്രവശ്യം ടി. എ. എടുക്കുമ്പോള്‍ ഈ വിവരങ്ങള്‍ വരുകയും ചെയ്യും.
  • Consolidated Amount. ഇതില്‍ Proposed Amount for T.A.,  Outstanding Balance ഇവയുടെ തുകയാണ് വരുന്നത്.
  • Monthly Repayment ഓരോ മാസവും എത്ര തുക അടവ് വരും എന്നത് കാണിക്കും.
  • Amount of T.A. Admissible എന്ന ഭാഗത്ത് എത്ര തുക എടുക്കാന്‍ സാധിക്കും എന്നത് അറിയാന്‍ സാധിക്കും.

മന്തിലി സബ്ക്രിപ്ഷന്‍

  • ജീവനക്കാരുടെ മന്തിലി സബ്ക്രിപിഷന്‍ രേഖപ്പെടുത്തുന്നത് ഇവിടെ യാണ്. ഗ്രാമ പഞ്ചായത്തില്‍ വിന്യസിപ്പിച്ചുട്ടുള്ള സ്ഥാപന ആപ്ലിക്കേഷനില്‍ നിന്നാണ് ഇതിനാവശ്യമായ വിവരം എടുക്കുന്നത്
  • പി എഫ് സര്‍വീസസ് എന്ന മെനുവിലെ മന്തിലി സബ്ക്രിപ്ഷന്‍ എടുത്ത് അതില്‍ ഇയര്‍ എന്ന കോമ്പോബോക്ലില്‍ നിന്നും സാമ്പത്തിക വര്‍ഷവും മന്ത് എന്ന കോമ്പോയില്‍ നിന്നും മാസവും തെരഞ്ഞെടുക്കുക.
  • ബില്‍ ടൈപ്പ് എന്ന കോമ്പോ ബോക്സില്‍ നിന്നും ടൈപ്പ് തെരഞ്ഞെടുക്കുക.
  • അതില്‍ പി. ഫ്. സബ്ക്രിപ്ഷന്‍ ഉള്ള ആള്‍ക്കാരുടെ വിവരം കാണാന്‍ സാധിക്കും. അതില്‍ പി. ഫ്. സബ്ക്രിപ്ഷന്‍ ട്രെഷറിയില്‍ അടക്കേണ്ട ചെല്ലാനമ്പര്‍ ചെല്ലാന്‍ തീയതി ഇവ നല്‍കി സേവ് ചെയ്യുക.
  • ഈ വിവരങ്ങള്‍ ഇന്‍ബോക്സില്‍ എത്തുകയും അവിടെ നിന്ന് ജെ. എസിനും ജെ. എസില്‍ നിന്ന് സെക്രട്ടറിക്കും സെക്രട്ടറിയില്‍ നിന്ന് ഡി.ഡി.പി. യിലും ഡി. ഡി. പി. യില്‍ നിന്ന് ഡയറക്ടറേറ്റിലേക്കും എത്തും. ഇതില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് റിജക്ട് ചെയ്താല്‍ അതാത്  സെക്ഷന്‍  ക്ലര്‍ക്കിന്‍റെ ലോഗിനില്‍ എത്തുകയും ചെയ്യും.

ക്ലോസ്സര്‍

  • PF Service എന്ന മെനുവില്‍ നിന്നും ക്ലോഷര്‍ എടുക്കുക.
  • ക്ലോഷര്‍ എടുക്കുന്ന ആളിന്‍റെ Inward No., File No., Application Date എന്നിവ നല്‍കുക.
  • Account No. എന്നതിനുനേരെ അക്കൌണ്ട് നമ്പര്‍ നല്‍കുക. തൊട്ടടുത്ത ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആ അക്കൌണ്ട് നമ്പറിന്‍റെ വിവരങ്ങള്‍ കിട്ടും.
  • Reason for quitting എന്ന കോമ്പോബോക്സില്‍ നിന്നും കാരണം തെരഞ്ഞെടുക്കുക.
  • Date of drawal of last salary അവസാനം വാങ്ങിയ സാലറിയുടെ തീയതി കൊടുക്കുക.
  • No. and date of last chalan remitted നമ്പറും തീയതിയും കൊടുക്കുക
  • Date of quitting service, Office through which payment is made ഇവ നല്‍കി സേവ് ചെയ്യുക.
  • സേവ് ചെയ്ത ഡേറ്റാ ക്ലര്‍ക്കിന്‍റെ ഇന്‍ബോക്സില്‍ എത്തും. അവിടെ നിന്ന് ജെ എസ്/എച്ച് സി ക്ക് അയച്ചുകൊടുക്കും

ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്കിന്‍റെ ലോഗിനില്‍ പി എഫ് സര്‍വീസസ് എന്ന മെനുവിലെ നിന്ന് പുതുതായി മെമ്പര്‍ഷിപ്പ് ആഡ് ചെയ്യുക, നോമിനി ചെയിന്‍ജ്, മന്തിലി സബ്ക്രിപ്ഷന്‍, ടെമ്പററി അഡ്വാന്‍സ്, എന്‍ ആര്‍ എ, ക്ലോഷര്‍ എന്നിവ ഏതെങ്കിലും ചെയ്താല്‍ ഇവ ക്ലര്‍ക്കിന്‍റെ ഇന്‍‍ബോക്സില്‍ എത്തും. അവിടെ നിന്നുമാണ് തൊട്ടടുത്ത സെക്ഷനിലേക്ക് അയച്ചു കൊടുക്കേണ്ടത്

ഐ കെ എം നിര്‍മിച്ചിട്ടുള്ള വെബ്‌ ആപ്ലിക്കേഷനില്‍ ജീവനക്കാര്‍ക്ക് ലോഗിന്‍ ചെയ്യുന്നതിനുവേണ്ടി യൂസര്‍‌നെയിം പാസ്സ്‌വേഡ് എന്നിവ തെയ്യാറാക്കുന്ന വിധം.

  1. www.plan.lsgkerala.gov.in എന്ന വെബ് സെറ്റിലേയ്ക്ക് സെക്രട്ടറി ലോഗിന്‍ ചെയ്യുക.
  2. Settingsഎന്ന മെനുവില്‍ നിന്നും Add Userഎന്ന സബ്‌മെനു തെരഞ്ഞെടുക്കുക.
  3. തദ്ദേശഭരണ സ്ഥാപനത്തിന്റെ ഓഫീസ് തെരഞ്ഞെടുക്കുക
  4. New Userഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  5. സഞ്ചയ ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ട ജീവനക്കാര്‍ക്കും യൂസര്‍‌നെയിം  നല്‍കുക.
  6. ഓരോ ജീവനക്കാരനും ലഭ്യമായ യൂസര്‍‌നെയിം പാസ്സ്‌വേഡ് എന്നിവ ഉപയോഗിച്ച് പാസ്സ്‌വേഡ് മാറ്റുക.
  7. Seat Managementഎന്ന മെനുവില്‍ നിന്നും Seat Settingsതെരഞ്ഞെടുക്കുക.
  8. Department, Section, Office Nameഎന്നിവ തെരഞ്ഞെടുത്തശേഷം Add New Seatഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  9. സഞ്ചയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ട സൂപ്പര്‍വൈസറി സ്റ്റാഫ് ഉള്‍‌പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും സീറ്റിന്റെ പേര് രേഖപ്പെടുത്തുക. ഉദാ:A1,A2etc.
  10. തുടര്‍ന്ന് Seat Roleഎന്ന കോളത്തില്‍ നിന്നും Privilege എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  11. Add Suite to Seatഎന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Suite - Sanchaya, Application – Sanchaya PDE, Role – Operator or Approver (Secretary)തെരഞ്ഞെടുത്തശേഷം Updateബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  12. User Editഎന്ന കോളത്തില്‍ നിന്നും AssignUserഎന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
  13. UserNameഎന്ന കോംബോ ബോക്സില്‍ നിന്നും യൂസറെ തെരഞ്ഞെടുത്തശേഷം Updateബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പ്രോപ്പര്‍ട്ടി റ്റാക്സ് അസസ്മെന്‍റി ഷെഡ്യൂള്‍

 

പഞ്ചായത്ത്‌ / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ - എന്നീ സ്ഥാപനങ്ങളിലുള്ള നിലവിലുള്ള  കെട്ടിട നികുതി അസ്സസ്സ്മെന്‍റ് രജിസ്റററിലെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍.

സഞ്ചയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വിധം

  1. http://sanchaya.lsgkerala.gov.in/assessment എന്ന വെബ്‌ സൈറ്റ് തുറക്കുക.
  2. LSGD യുടെ വെബ്‌ ലോഗിന്‍ (സുലേഖ സോഫ്റ്റ്‌വെയറിലൂടെ ലഭിക്കുന്നത്) ഉപയോഗിചാണ് ഈ മോട്യുളില്‍ ലോഗിന്‍ ചെയ്യുക.  ഈ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നതിനുവേണ്ടി യൂസര്‍‌നെയിം പാസ്സ്‌വേഡ് എന്നിവ സെറ്റ് ചെയ്യുന്ന വിധം.
  3. ഓരോ തരത്തിലുള്ള ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന മെനുവിന്റെ വിവരങ്ങള്‍
  4. Approver (Secretary) :  സോഫ്റ്റ്‌വെയര്‍ ക്രമീകരണം, അസ്സെസ്സ്മെന്റ്റ്‌ വര്‍ഷം, വാര്‍ഡ്‌, റോഡ്‌, പുതിയ നികുതി തുക എന്നിവ ചേര്‍ക്കുക. കൂടാതെ മാറ്റ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന വിവരങ്ങള്‍ പരിശോധിച്ച് അന്ഗീകരിക്കുകയും ചെയ്യണം.
  5. Operator (Clerk): അസ്സെസ്സ്മെന്റ്റ്‌ വിവരങ്ങള്‍, പഴയ രെസിതുകള്‍ തുടങ്ങിയവ രേഖപ്പെടുത്തണം.
  6. മേല്‍ പറഞ്ഞപ്രകാരം ലഭ്യമായ യൂസര്‍‌നെയിം, പാസ്സ്‌വേഡ് എന്നിവ ഉപയോഗിച്ച് സെക്രട്ടറി ആപ്ലിക്കേഷനിലേയ്ക്ക് ലോഗിന്‍ ചെയ്യുക.
  7. ആദ്യമായി Settings എന്ന മെനുവില്‍ നിന്നും Assessment Yearഎന്ന സബ് മെനു തെരഞ്ഞെടുക്കുക.
  8. തുടര്‍ന്ന് Assessment എന്ന കോളത്തില്‍ ARVഅടിസ്ഥാനത്തില്‍ തയ്യാറാക്കിയ നിലവിലുള്ള AssessmentYearരേഖപ്പെടുത്തുക. തുടര്‍ന്ന് AssessmentYearTypeഎന്ന കോംബോ ബോക്സില്‍ നിന്നും Previous Yearതെരഞ്ഞെടുക്കുക. Saveബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  9. തുടര്‍ന്ന് പുതിയ അസസ്‌മെന്റ് വര്‍ക്ഷവും മേല്‍പറഞ്ഞ പ്രകാരം സെറ്റ് ചെയ്യേണ്ടതാണ്.
  10. അതിനുശേഷം Approval എന്ന മെനുവില്‍ നിന്നും Assessment Year തെരഞ്ഞെടുക്കുക. Select എന്ന ചെക്ക് ബോക്സ് ആക്ടീവ് ആക്കിയശേഷം Approve ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  11. തുടര്‍ന്ന് Settingsഎന്ന മെനുവില്‍ നിന്നും Ward Settingsതെരഞ്ഞെടുക്കുക.
  12. WardYearഎന്ന കോംബോ ബോക്സില്‍ നിന്നും WardYear (PreviousYear& Current Year)തെരഞ്ഞെടുത്തശേഷം പ്രസ്തുത വര്‍ഷങ്ങളിലെ വാര്‍ഡുകള്‍ രേഖപ്പെടുത്തുക.
  13. ഇതിനായി Add Wardഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് Ward No, Ward Nameഎന്നിവ രേഖപ്പെടുത്തി Saveബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  14. തുടര്‍ന്ന് Approvalമെനുവില്‍ നിന്നും WardMasterതെരഞ്ഞെടുക്കുക, ഓരോ വര്‍ഷവും തെരഞ്ഞെടുത്ത് അതാത് വര്‍ഷങ്ങളിലെ വാര്‍ഡുകള്‍ അപ്രൂവ് ചെയ്യുക.
  15. അസസ്‌മെന്റ് രജിസ്റ്ററിലെ വിവരങ്ങള്‍ രോഖപ്പെടുത്തുന്ന വിധം
  16. ക്ലാര്‍ക്ക് സഞ്ചയ ആപ്ലിക്കേഷനിലേയ്ക്ക് ലോഗിന്‍ ചെയ്യുക.
  17. Assessmentഎന്ന മെനുവില്‍ നിന്നും New Entryക്ലിക്ക് ചെയ്യുക.
  18. Ward Number & Ward Nameഎന്ന കോംബോ ബോക്സില്‍ നിന്നും Ward തെരഞ്ഞെടുക്കുക.
  19. കെട്ടിടത്തിന്റെ പുതിയ നമ്പരും പഴയ നമ്പരും നല്‍കുക, തുടര്‍ന്ന് Save & Continueബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  20. തുടര്‍ന്ന് കെട്ടിട ഉടമയുടെ പേരും മേല്‍വിലാസവും എന്ന ഭാഗത്ത് കാണുന്നAdd Ownerഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ബില്‍ഡിംഗ് ഓണറുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തി സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  21. ഒന്നിലധികം ഓണഴ്സ് ഉണ്ടെങ്കില്‍ Add Joint Ownerബട്ടണ്‍ ക്ലിക്ക് ചെയ്ത് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
  22. ആവശ്യമെങ്കില്‍ Occupier എന്ന ബട്ടണ്‍ ഉപയോഗിച്ച് Occupier ടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്.
  23. തുടര്‍ന്ന് കെട്ടിടത്തിന്റെ ആവശ്യം എന്ന കോംബോ ബോക്സില്‍ നിന്നും അനുയോജ്യമായത് തെരഞ്ഞെടുക്കുക.
  24. റിമാര്‍ക്സ് ഉണ്ടെങ്കില്‍ റിമാര്‍ക്സ് എന്ന ടെക്സ്റ്റ് ബോക്സില്‍ രേഖപ്പെടുത്തുക (മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്താവുന്നതാണ്).
  25. അതിനുശേഷം നികുതി വിവരങ്ങള്‍ എന്ന ഭാഗത്ത് ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുക.
  26. തുടര്‍ന്ന് ലഭ്യമായ മറ്റു വിവരങ്ങളും രേഖപ്പെടുത്തി Saveചെയ്യുക.
  27. മേല്‍ വിവരങ്ങളെല്ലാം ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ബോധ്യപ്പെട്ട ശേഷം Submit for Approvalഎന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ അസസ്‌മെന്റിലെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തുക.
  28. തുടര്‍ന്ന് സെക്രട്ടറി സഞ്ചയ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുക.
  29. Approvalമെനുവില്‍ നിന്നും Approve Buildingഎന്ന സബ്‌മെനു തെരഞ്ഞെടുക്കുക.
  30. തുടര്‍ന്ന് Approveചെയ്യേണ്ട ഡാറ്റ തെരഞ്ഞെടുത്തശേഷം Approve ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

 

കടപ്പാട്-http://www.help.ikm

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate