অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇന്‍ഡൈക്സ് ഫണ്ടുകള്‍

ആമുഖം

ഒരു ഇന്ഡക്സ് എന്നാല് എന്താണ്?
ഏതൊരു ഇന്ഡക്സും ഒരു വ്യവസ്ഥ അല്ലെങ്കില് സാമ്പത്തിക മാര്ക്കറ്റിനെക്കുറിച്ച് വിവരങ്ങള് നല്കുവാനുള്ളതാണ്. സാമ്പത്തിക ഇന്ഡക്സുകള് സ്റ്റോക്കുകള്, ബോന്ഡുകള്, മറ്റ് നിക്ഷേപങ്ങള് എന്നിവയുടെ വിലയിലെ ചലനങ്ങള് അറിയുവാനായി സൃഷ്ടിച്ചിരിക്കുന്നതാണ്. സ്റ്റോക്ക് മാര്ക്കറ്റ് ഇന്ഡക്സുകള് ഇക്വിറ്റി മാര്ക്കറ്റിന്റെ പൊതുവായ സ്വഭാവം പിടിച്ചെടുക്കുവാനായിട്ടുള്ളവയാണ്. അവ ഒരു മാര്ക്കറ്റിന്റെ മൊത്തത്തിലുള്ളതോ അല്ലെങ്കില് മാര്ക്കറ്റില് ഒരു വിഭാഗത്തിന്റേയോ പ്രതിനിധാനത്തിനായി തിരഞ്ഞെടുക്കുന്ന ഒരു കൂട്ടം സ്റ്റോക്കുകള് വച്ച് സൃഷ്ടിക്കുന്നതാണ്. ഏതൊരു ഇന്ഡക്സും ഒരു അടിസ്ഥാന കാലഘട്ടവും ഒരു അടിസ്ഥാന ഇന്ഡക്സ് മൂല്യവും റഫറന്സ് എന്ന നിലയില് ഉപയോഗിക്ക് കണക്കുകൂട്ടുന്നതാണ്.

ഇന്ഡക്സുകളുടെ ഉപയോഗങ്ങള് എന്തൊക്കെയാണ്?
പാരമ്പര്യമായ ഉപയോഗങ്ങള്

 

മാര്ക്കറ്റ് ചലനങ്ങളുടെ / വരുമാനങ്ങളുടെ സൂചകം

 

ഇന്ഡക്സുകള് വളരെ അപ്-റ്റു-ഡേറ്റ് വിവരങ്ങള് പ്രതിഫലിപ്പിക്കുന്നു

 

സമ്പത് വ്യവസ്ഥയുടെ പ്രധാന സൂചകം

ഉയര്ന്ന ഉപയോഗങ്ങള്

 

ഇന്ഡക്സ് ഫന്ഡുകള് - സക്രിയമല്ലാത്ത ഫന്ഡ് മാനേജ്മെന്റ്

 

ഇന്ഡക്സ് ഡെറിവേറ്റീവുകള് - ഇന്ഡക്സ് ഫ്യൂച്ചറുകളും ഇന്ഡക്സ് ഓപ്ഷനുകളും

ഇന്ഡക്സിങ്ങ് എന്നാല് എന്താണ്?


ഒരു പ്രത്യേകാല് സ്റ്റോക്ക് മാര്ക്കറ്റ് ബഞ്ച്മാര്ക്കിന്റെ അല്ലെങ്കില് ഇന്ഡക്സിന്റെ നിക്ഷേപ വരുമാനം യോജിപ്പിയ്ക്കുവാനായി വേണ്ട നിക്ഷേപ സമീപനം ആവശ്യപ്പെടുന്നതിനെയാണ് "ഇന്ഡക്സിങ്ങ്" എന്ന് വിളിക്കുന്നു. ഇന്ഡക്സ് ചെയ്യുമ്പോ, ഒരു ഇന്വസ്റ്റ്മെന്റ് മാനേജര് ലക്ഷ്യം വയ്ക്കുന്ന ഇന്ഡക്സിലെ എല്ലാ സെക്യൂരിറ്റികളുടേയും - അല്ലെങ്കില് വലിയ ഇന്ഡക്സുകളാണെങ്കില്, അതിനെ പ്രതിനിധാനം ചെയ്യുന്ന ഒരു സാമ്പിള് - നിക്ഷേപ ഫലം, പ്രതിഫലിപ്പിക്കുവാന് ശ്രമിയ്ക്കുന്നു. ഇന്ഡക്സിനെ സ്ഥാനഭ്രംശം വരുത്തുവാനായി പാരമ്പര്യ "സക്രിയ" ധന കൈകാര്യങ്ങള് അല്ലെങ്കില് വ്യക്തിഗത സ്റ്റോക്കുകളിന്മേല് "പന്തയങ്ങള്" വയ്ക്കുവാന് അല്ലെങ്കില് വ്യവസായ വിഭാഗങ്ങളെ നേരിയവയാക്കുവാന് ശ്രമമൊന്നുമില്ല. അതിനാല്, ഇന്ഡക്സിങ്ങ് എന്നത്, വളരെ "സക്രിയമല്ലാത്ത" ഒരു നിക്ഷേപ സമീപനമാണ്, ഇതില് വിസ്ത്യതമായ വൈവിദ്ധ്യകരണം, കുറഞ്ഞ പോര്ട്ട്ഫോളിയൊ ട്രേഡിങ്ങ് പ്രവര്ത്തനം എന്നിവ കാണാം.

ഒരു ഇന്ഡക്സ് ഫന്ഡ് എന്നത് ലക്ഷ്യമിടുന്ന ഇന്ഡക്സിലെ സെക്യൂരിറ്റികളില് അതേ അനുപാതത്തില് അല്ലെങ്കില് അതേ വെയ്റ്റേജില് നിഷേപിക്കുന്ന ഒരു മ്യൂച്ച്വല് ഫന്ഡ് പദ്ധതിയാണ്. അവ ബഞ്ച്മാര്ക്ക് ആയി ഉപയോഗിക്കുന്ന ഇന്ഡക്സിന്റെ വളരെ അടുത്ത് പിന്തുടരുന്നുവാനായി രൂപകല്പന ചെയ്തവയാണെങ്കിലും, ഇന്ഡക്സ് ഫന്ഡുകള് സാധാരണയായി ആ തരം അസറ്റുകള് കൈവശം വയ്ക്കുന്ന എല്ലാ റിസ്കുകളും ഉള്ളവയുമാണ്. അതുകൊണ്ടു തന്നെ മൊത്തത്തില് സ്റ്റോക്ക് മാര്ക്കറ്റില് വീഴ്ച വരുമ്പോള്, ഒരു സ്റ്റോക്ക് ഇന്ഡക്സ് ഫന്ഡിലുള്ള ഷെയറുകളുടെ വിലയിലും വീഴ്ച നിങ്ങള്ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ചുരുക്കത്തില്, ഒരു ഇന്ഡക്സ് ഫന്ഡ് മാര്ക്കറ്റ് റിസ്ക്, മൊത്തത്തിലുള്ള ബോന്ഡുകള്ക്കുള്ള മാര്ക്കറ്റ് അല്ലെങ്കില് സ്റ്റോക്കുകളുടെ മാര്ക്കറ്റ് താഴുവാനുള്ള സാധ്യത മയപ്പെടുത്തുന്നില്ല. ഇന്ഡക്സിങ്ങ് ആകെ ചെയ്യുന്നത് അത് അനുകരിയ്ക്കുന്ന ഫന്ഡുകളില് നിന്നുമുള്ള വരുമാനം ഇന്ഡക്സ് സൂചിപ്പിക്കുന്ന വരുമാനത്തില് നിന്നും വളരെ അകലെയാകില്ലെന്ന് ഉറപ്പു വരുത്തുക മാത്രമാണ്.

ഇന്ഡക്സ് ചെയ്ത മാനേജ്മെന്റിന്റെ അടിയില് സ്ഥിതിചെയ്യുന്ന അനുമാനം, സാമ്പത്തിക മാര്ക്കറ്റുകള് ദീര്ഘകാലങ്ങളില് ഫലവത്തതയുള്ളവയാകുന്നു എന്നതാണ്, അതുവഴി അത് സക്രിയരായ മാനേജര്മാര്ക്ക് മാര്ക്ക്റ്റ് ശരാശരിയെ സ്ഥിരമായി മറികടന്ന പ്രകടനം നടത്തുക അസാദ്ധ്യം തന്നെയാക്കുന്നു. ഇതു കാരണം, ഇന്ഡക്സിങ്ങ് യാധാസ്ഥിതികമായ, ദീര്ഘകാല, റിസ്ക് കുറവുള്ള നിക്ഷേപ നയത്തിലൂടെ സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്ന കോര്പറേറ്റ് ഫന്ഡ് മാനേജര്മാരുടെ ഇടയില് വളരെ ജനകീയമായിരിക്കുന്നു.


ഇന്ഡക്സ് ഫന്ഡുകളുടെ ആവിര്ഭാവം



യു എസിലെ ഇക്വിറ്റി മാര്ക്കറ്റ് വളരുകയും കൂടുതല് സങ്കീര്ണ്ണമാകുകയും ചെയ്തപ്പോള്, ഫന്ഡ് മാനേജര്മാര്ക്ക് ട്രേഡിങ്ങ് ചിലവുകള്, ബ്രോക്കര് കമ്മീഷനുകള്, മാര്ക്കറ്റ് സ്പ്രഡുകള്, നികുതികള് എന്നിവ തട്ടിക്കിഴിച്ച് ഇന്ഡക്സുകളെക്കാള് മെച്ചപ്പെട്ട പ്രകടനം നല്കുക കൂടുതല് കൂടുതല് ബുദ്ധിമുട്ടുള്ളതായിത്തുടങ്ങി. കഴിഞ്ഞ 20 വര്ഷത്തിനുള്ളില് 85% സക്രിയ ഫന്ഡ് മാനേജര്മാരും എസ് ആന്റ് പി 500 നെ അപേക്ഷിച്ച് മോശം പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇതുകൂടാതെ, മ്യൂച്ച്വല് ഫന്ഡ് വ്യവസായം വളര്ന്നപ്പോള്, ഈ വര്ഷത്തില് ഇന്ഡക്സിനേക്കാള് മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ച ഫന്ഡ് മാനേജര് വരും വര്ഷങ്ങളിലും അത് ആവര്ത്തിക്കും എന്ന് പറയുകയും ബുദ്ധിമുട്ടായി തുടങ്ങി. ഇത് മനസിലാക്കി, ഇന്ഡക്സിനെ സ്ഥിരമായി മറികടക്കുവാനായില്ലെങ്കില്, ഇന്ഡക്സ് സൂചിപ്പിക്കുന്ന വരുമാനമെങ്കിലും ലഭിക്കുമാറാകണം എന്ന ചിന്ത ഫലപ്പെട്ടു തുടങ്ങി.

അങ്ങിനെ, പല നിക്ഷേപ മാനേജര്മാരും ഇന്ഡക്സിന്റെ അതേ അനുപാതത്തില് സ്റ്റോക്കുകള് വാങ്ങിത്തുടങ്ങി. ഇത് ഒന്നുകില് ബോധപൂര്വ്വം ചെയ്തതാണ്, അല്ലെങ്കില് അറിയാതെ സംഭവിച്ചു പോയതാണ്. അതുവഴി ഈ പ്രക്രിയയെ ക്ലോസറ്റ് ഇന്ഡക്സേഷന് എന്ന് വിളിക്കുവാനും തുടങ്ങി. ഇതില് നിന്നാണ് കുറഞ്ഞ ട്രേഡിങ്ങ് ചിലവും പോര്ട്ട്ഫോളിയൊ റിസ്കിനു മുകളില് കൂടുതല് നിയന്ത്രണവുമുള്ള നേരിട്ടല്ലാത്ത ഒരു വാങ്ങലും അത്തരം പോര്ട്ട്ഫോളിയൊ കൈവശം വയ്ക്കലും എന്ന ആശയം വികസിച്ചത്. ഈ ഘടകങ്ങളും അതിന്റെ കൂടെ സാങ്കേതിക രംഗത്തിന്റെ വളര്ച്ചയും കൂടിയായപ്പോള് അത് ഇന്ഡക്സ് ഫന്ഡുകളുടെ രൂപീകരണത്തിന് കാരണമാക്കി.

ആദ്യമായി ഇന്ഡക്സ് ഫന്ഡുകള് ഓഫര് ചെയ്തത് വെല് ഫാര്ഗൊ ബാങ്കാണ്. അത് അതിന്റെ ആദ്യ ഉത്പന്നമായ സാംസണൈറ്റ് പെന്ഷന് ഫന്ഡ് വഴി 1971 ല് $6 ദശലക്ഷത്തിന്റെ ഫന്ഡ് ഓഫര് ചെയ്യുകയുണ്ടായി. ഇന്ഡക്സ് ഫന്ഡുകളുടെ അതിനു ശേഷമുള്ള വളര്ച്ച ഇക്വിറ്റി നിക്ഷേപങ്ങളില് ഇന്സ്റ്റിറ്റൂഷണല് നിക്ഷേപകരുടെ  
നിക്ഷേപങ്ങളില് ഉണ്ടായ വളര്ച്ചയുടെ സ്വാഭാവികമായ പരിണിത ഫലമാണ്. എന്നിരുന്നാലും യു എസ് മാര്ക്കറ്റില്, ഇന്ഡക്സ് ഫന്ഡുകളിലും ഇന്ഡക്സ് ഉത്പന്നങ്ങളിലും ഉള്ള വളര്ച്ചയ്ക്ക് 1996 നു ശേഷമാണ് കൂടുതല് അനക്കം ലഭിച്ചത്.

ഇന്ഡക്സിങ്ങ് എന്തുകൊണ്ട്?
സക്രിയമായി കൈകാര്യം ചെയ്യുന്ന ഫന്ഡുകളെ അപേക്ഷിച്ച് ഇന്ഡക്സ് ഫന്ഡുകള് താഴെപ്പറയുന്ന കാര്യങ്ങള് മൂലം കൂടുതല് മെച്ചപ്പെട്ടവയാണ്:
1. ചിലവിന്റെ കുറഞ്ഞ അനുപാതം
2. ഇടപാടുകള്ക്ക് കുറഞ്ഞ ചിലവ്
3. കൂടുതല് വൈവിദ്ധ്യം അതിനാല് മെച്ചപ്പെട്ട രീതിയില് റിസ്ക് നിയന്ത്രണം.
4. നിരന്തരം മാര്ക്കറ്റിനെ പരാജയപ്പെടുത്തുവാന് ബുദ്ധിമുട്ട്
5. ഫന്ഡ് മാനേജരുടെ പ്രകടനം എന്ന റിസ്ക് കുറവ്

  1. കുറഞ്ഞ ചിലവ്: സക്രിയമായി മാനേജ് ചെയ്യപ്പെടുന്ന ഫന്ഡുകളെ അപേക്ഷിച്ച് ഇന്ഡക്സ് ഫന്ഡുകള്ക്ക് നിക്ഷേപ കാര്യങ്ങള്ക്കുള്ള ചിലവ് കുറവാണ്. ഇന്ഡക്സ് ഫന്ഡുകള്ക്കായി വിലകൂടിയ പോര്ട്ട്ഫോളിയൊ മാനേജര്മാരുടെ സേവനമോ, സുരക്ഷാ വിശകലനം തുടങ്ങിയ ആവശ്യങ്ങളോ ഇല്ല. സക്രിയമായി മാനേജ് ചെയ്യുന്ന ഫന്ഡുകളെ അപേക്ഷിച്ച് ഇന്ഡക്സ് ഫന്ഡുകളുടെ പോര്ട്ട്ഫോളിയോ മാനേജ് ചെയ്യുവാന് ആവശ്യമുള്ള തൊഴില് സമയവും കുറവാണ്.
  2. ഇടപാടുകള്ക്കുള്ള ചിലവുകള്: ഇത് ഒരാള് സെക്യൂരിറ്റികള് വാങ്ങുവാനോ വില്ക്കുവാനോ ആയി മാര്ക്കറ്റില് പ്രവേശിക്കുമ്പോള് വരുന്ന ചിലവുകളാണ്. ഇടപാടുകള്ക്കുള്ള ചിലവുകള് രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു :-
  • ഇടപാടൊന്നിനു വരുന്ന ശരാശരി ചിലവ്: ഇതില് ബ്രോക്കറുടെ കമ്മീഷന്, കാണാത്ത ചിലവുകള് അതായത് ഇംപാക്ട് കോസ്റ്റ് എന്നിവ പ്രതിഫലിക്കുന്നു. ഇംപാക്ട് കോസ്റ്റ് എന്നത് ആകേണ്ടുന്ന വിലയില് നിന്നുമുള്ള കുറവ് ശതമാനക്കണക്കില് എന്താണോ അതാണ്. ദ്രവതയേറിയ സെക്യൂരിറ്റികളില് ഈ ചിലവ് കുറവാണ്, എന്നാല് ദ്രവ്യത കുറവുള്ള സെക്യൂരിറ്റികളില് ഇത് ഉയര്ന്നതും.
  • പോര്ട്ട്ഫോളിയൊയുടെ വിറ്റുവരവുകള്: ഒരു ഇന്ഡക്സ് ഫന്ഡിന്റെ ലക്ഷ്യം ഇന്ഡക്സിനെ അനുകരിക്കുകയാണെന്നതിനാല്, ഫന്ഡ് മാനേജര്ക്ക്, അയാളുടെ പോര്ട്ട്ഫോളിയൊ സക്രിയമായ ഫന്ഡ് മാനേജ് ചെയ്യുന്നതുപോലെ ഇടയ്ക്കിടെ മാറ്റം വരുത്തേണ്ടുന്ന ആവശ്യമില്ല. അയാള്ക്ക് അയാളുടെ പോര്ട്ട്ഫോളിയൊ ഇന്ഡക്സിലെ ഘടകങ്ങളില് മാറ്റമുണ്ടെങ്കില് മാത്രമേ മാറ്റേണ്ടതുള്ളു.

അതിനാല് ഇന്ഡക്സ് ഫന്ഡ് എന്നത് കുറഞ്ഞ ചിലവുകള് വരുന്ന ഒരു ചിന്താഗതിയാണ്. ദീര്ഘകാലത്തേയ്ക്ക് ഈ ചിലവുകളില് വരുന്ന ലാഭം കണക്കുകൂട്ടിയാല് 
അത് നിക്ഷേപകന് ഒരു നല്ല തുകയാകുന്നു.

  1. വൈവിദ്ധ്യത്തിലൂടെ കുറയുന്ന റിസ്ക്: സ്റ്റോക്ക് മാര്ക്കറ്റിന്റെ മൊത്തത്തിലായുള്ള പ്രകടനം പ്രതിനിധീകരിക്കുവാനായാണ് മാര്ക്കറ്റ് ഇന്ഡക്സുകള് നിര്മ്മിച്ചിട്ടുള്ളത്. ഒരു ഇന്ഡക്സിലെ ഘടകങ്ങള് സമ്പത് വ്യവസ്ഥയിലെ വിവിധ വിഭാഗങ്ങളില് നിന്നുള്ള ഏറ്റവും വലിയതും ദ്രവ്യതയുള്ളതുമായ കമ്പനികളെ പ്രതിനിധാനം ചെയ്യും. വൈവിദ്ധ്യകല്കരിയ്ക്കുക വഴി കമ്പനിയ്ക്ക് പ്രത്യേകമായുള്ള റിസ്ക് വളരെയധികം കുറയ്ക്കപ്പെടുന്നു.
  2. നിരന്തരം മാര്ക്കറ്റിനെ പരാജയപ്പെടുത്തുവാന് ബുദ്ധിമുട്ട്: സക്രിയരായ ഫന്ഡുകള് മാനേജ് ചെയ്യുന്നവര്ക്ക് പല വര്ഷങ്ങളിലും മാര്ക്കറ്റിനെ പരാജയപ്പെടുത്തുവാനായിട്ടുണ്ടെങ്കിലും, അവര്ക്കതിന് നിരന്തരം ചെയ്യുവാനാകുമോ എന്ന് പറയുവാനാകില്ല. കൂടാതെ, ഉള്ക്കൊണ്ടിരിക്കുന്ന 
    ഇന്ഡക്സ് മാനേജ്മെന്റിന്റെ നിഗമനം സാമ്പത്തിക മാര്ക്കറ്റുകള് ദീര്ഘകാലനങ്ങളില് കൂടുതല് കഴിവുള്ളവയാകുന്നു എന്നതാണ്, ഇത് സക്രിയ ഫന്ഡുകളുടെ മാനേജര്മാര്ക്ക് നിരന്തരം മാര്ക്കറ്റ് ശരാശരിയില് മികച്ച പ്രകടനം നല്കുക അസാദ്ധ്യമാക്കുന്നു. യു എസിലെ അനുഭവം, കഴിഞ്ഞ 20 വര്ഷക്കാലത്ത് 80% സക്രിയമായി മാനേജ് ചെയ്ത ഫന്ഡുകളും ബഞ്ച്മാര്ക്ക് ആയ എസ് ആന്റ് പി 500 ന്റെ പ്രകടനത്തിനു കീഴെയുള്ള പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് എന്ന് കാണുവാനായിട്ടുണ്ട്.

  3. ഫന്ഡ് മാനേജരുടെ പ്രകടനക്കുറവ് എന്ന റിസ്ക് കുറയുന്നു: ഇന്ഡക്സ് ഫന്ഡ് മാനേജരുടെ ജോലി ഇന്ഡക്സിനെ ഏത്രയും അടുത്ത് പിന്തുടരാമോ അത്രയും അടുത്തുനിന്ന് ചെയ്യുക എന്നതില് പരിമിതപ്പെട്ടിരിക്കുന്നു. സക്രിയമായ ഫന്ഡുകളുടെ കാര്യത്തില് അത്തരം നിക്ഷേപങ്ങള് ഫന്ഡ് മാനേജരുടെ പ്രകടനത്തിനു വിധേയമായിരിക്കുന്നു. അങ്ങിനെ സക്രിയമായി മാനേജ് ചെയ്യപ്പെടുന്ന ഒരു ഫന്ഡ് ഒരു ഫന്ഡ് മാനേജരുടെ പ്രകടനം എന്ന റിസ്കിന് പൂര്ണ്ണ വിധേയവുമാണ്.

ഇന്ഡക്സ് ഫന്ഡുകളുടെ തരങ്ങള്

എ)

മുഴുവന് ശരിപകര്പ്പുകളായ ഫന്ഡുകള്: ഇത്തരം ഫന്ഡുകള് ഇന്ഡക്സില് ഉള്ള അതേ അനുപാതത്തില് ഘടകങ്ങള് ഉള്ക്കൊള്ളുന്നു. ഇത്തരം ഫന്ഡുകള് പിന്തുടരുമ്പോള് അവയില് ഏറ്റവും കുറവ് തെറ്റുകള് ഉണ്ടാകുന്നതായി കാണാം.

ബി)

മാതൃകാ ഫന്ഡുകള്: ബഞ്ച്മാര്ക്ക് ആയി ഉപയോഗിക്കുന്ന ഫന്ഡുകള് വളരെ വലിയതാണെങ്കില് (ഘടകങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്) മുഴുവന് ശരിപ്പകര്പ്പായ ഫന്ഡുകള് സ്ഥാപിക്കുവാനും വര്ഷാ വര്ഷം അവയെ അറ്റകുറ്റപണി ചെയ്ത് സൂക്ഷിക്കുവാനും ചിലവേറെയാകുന്നു. അങ്ങിനെയുള്ള അവസ്ഥകളില്, അത്തരം ഇന്ഡക്സില് നിന്നും ഒരു സാമ്പിള് (മാതൃക) മുഴുവന് ഇന്ഡക്സിനേയും പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കുക എളുപ്പമായിരിക്കും. ഇങ്ങിനെ മാതൃകയാക്കുക വഴി അത് ഇടപാടുകള്ക്കുള്ള ചിലവ് കുറച്ചേക്കാം എന്നാല് അത് ഫന്ഡിനെ പിന്തുടരുവാനുള്ള ചിലവ് കുറച്ച് കൂട്ടിയേക്കാം.

ഇന്ഡക്സ് ഫന്ഡുകള്ക്കെതിരെ ഇന്ഡക്സ് ഇതര ഫന്ഡുകള്

ഇന്ഡക്സ് ഫന്ഡുകള്

ഇന്ഡക്സ് ഇതര ഫന്ഡുകള്

1.

ഫന്ഡിന്റെ ലക്ഷ്യം, ലക്ഷ്യം വയ്ക്കുന്ന ഇന്ഡക്സിനെ അനുകരിക്കുകയാണ്.

ഫന്ഡിന്റെ ലക്ഷ്യം, പ്രത്യേകാല് ഇന്ഡക്സിനെ മറികടക്കുകയാണ്.

2.

ഇത്തരം ഫന്ഡുകളെ സക്രിയമല്ലാതെ മാനേജ് ചെയ്യുന്ന ഫന്ഡുകള് എന്ന് വിളിക്കുന്നു. ഒരു ഇന്ഡക്സ് ഫന്ഡിന്റെ മാനേജ്മെന്റില് യാതൊരു വിധത്തിലുള്ള അടിസ്ഥാന ഗവേഷണങ്ങളും ഉള്പ്പെടുന്നില്ല. ഇത് വളരെകുറവ് ട്രേഡിങ്ങ് മാത്രമുള്ള ഒരു ഫന്ഡാണ്.

ഇവയെ സക്രിയമായി മാനേജ് ചെയ്യപ്പെടുന്ന ഫന്ഡുകള് എന്ന് അറിയപ്പെടുന്നു. ഇന്ഡ്ക്സ് ഇതര ഫന്ഡുകളുടെ മാനേജ്മെന്റില് ലക്ഷ്യം പൂര്ത്തീകരിക്കുന്നതിനായി വേണ്ടിവരുന്ന വാങ്ങലുകള്ക്കും വില്പ്പനകള്ക്കും ആവശ്യമുള്ള സെക്യൂരിറ്റികള് തിരിച്ചറിയുവാന് നല്ല വിശകലനവും അടിസ്ഥാന ഗവേഷണവും ആവശ്യമാണ്.

3.

ഇതില് ലക്ഷ്യം വയ്ക്കുന്ന ഇന്ഡക്സ് ഏതെന്ന് തീരുമാനിക്കുവാന്, തിരഞ്ഞെടുത്ത ഇന്ഡക്സ്റ്റിനെ സ്വഭാവങ്ങള് നേടുവാനായുള്ള ഇന്ഡക്സ് ഫന്ഡ് രൂപകല്പനചെയ്യുവാന്, ആവശ്യമുള്ള നിപുണത വേണ്ടതാണ്.

ഇതിന് ഏത് സെക്യൂരിറ്റികള് വാങ്ങണമെന്നും വില്ക്കണമെന്നും അത് എപ്പോള് ചെയ്യണമെന്നും തീരുമാനിയ്ക്കുവാന് വളരെ നല്ല പ്രവചന ശക്തി ആവശ്യമാണ്.

4.

ഇന്ഡക്സ് ഫന്ഡിലെ നിക്ഷേപകര് കുറഞ്ഞ റിസ്ക് പ്രൊഫൈലുകള് ഉള്ളവരാണ്. ഇന്ഡക്സുകള്ക്ക് വൈവിദ്ധ്യകരിച്ച പോര്ട്ട്ഫോളിയൊ ഉള്ളതുകൊണ്ടു, ഇന്ഡക്സ് ഫന്ഡിലെ സ്റ്റോക്കുകള് ഇന്ഡക്സിലെ അതേ അനുപാതത്തില് ഉള്ളതിനാലും അവയിലെ റിസ്ക് കുറവാണ്.

ഇന്ഡക്സ് ഇതര ഫന്ഡിലെ പോര്ട്ട്ഫോളിയൊ ആത്മനിഷ്ടമാണ് (സബ്ജക്ടീവ് ആണ്), പോര്ട്ട്ഫോളിയൊ ഫന്ഡ് മാനേജരുടെ തീരുമാനത്തിന്നനുസരിച്ച് മാറുകയും ചെയ്യുന്നു. ഇവിടെ പോര്ട്ട്ഫോളിയൊയുടെ വിജയം പൂര്ണ്ണമായും ഫന്ഡ് മാനേജരുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.

5.

ഇന്ഡക്സ് ഫന്ഡ് മാനേജരുടെ ജോലി ഇന്ഡക്സിനെ എത്ര അടുത്ത് ചെയ്യാമോ അത്രയും അടുത്തുനിന്ന് ട്രാക്ക് ചെയ്യുകയാണ്. അവര് ഇന്ഡക്സുമായി താരതമ്യത്തിലാകുവാന് പോര്ട്ട്ഫോളിയോയില് ആവശ്യമുള്ളപ്പോഴൊക്കെ മാറ്റങ്ങള് വരുത്തണം.

ഇന്ഡക്സ് ഇതര ഫന്ഡ് മാനേജരുടെ ജോലി താരതമ്യപ്പെടുത്തുന്ന ഇന്ഡക്സിനേക്കാള് മെച്ചമായ പ്രകടനം എന്ന ലക്ഷ്യം കൈവരിയ്ക്കുവാന് സഹായിക്കുന്നതെന്ന് അദ്ദേഹം കരുതുന്ന സ്റ്റോക്കുകള് തരം തിരിച്ചെടുക്കുകയാണ്.

6.

ഒരു ഇന്ഡക്സ് ഫന്ഡിന്റെ ചിലവിന്റെ അനുപാതം കുറവാണ്. ഇന്ഡക്സ് ഫന്ഡ് വാങ്ങി കൈവശം വയ്ക്കുക എന്ന നയം സ്വീകരിക്കുന്നതിനാല്, സ്റ്റോക്കുകളുടെ ടേണ് ഓവര് കുറവാകുകയും ഇത് കുറഞ്ഞ ഇടപാടു ചിലവിനു കാരണമാക്കുകയും ചെയ്യുന്നു.

ഇതില് ചിലവിന്റെ അനുപാതം ഉയര്ന്നതാണ്. പോര്ട്ട്ഫോളിയൊ മാര്ക്കറ്റിന്നനുസരിച്ച് പലവട്ടം മാറ്റിമറിയ്ക്കപ്പെടുന്നു, അതിനാല് ഇടപാടുകള്ക്ക് ചിലവും വര്ദ്ധിയ്ക്കുന്നു.

7.

ഫന്ഡില് നിന്നുമുള്ള വരുമാനം ഇക്വിറ്റി മാര്ക്കറ്റിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.

ഫന്ഡില് നിന്നുമുള്ള വരുമാനം ഫന്ഡ് മാനേജരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.

തെറ്റ് ട്രാക്ക് ചെയ്യല്
തെറ്റ് ട്രാക്ക് ചെയ്യല് (പിന്തുടരല്) എന്നതിനെ ഇന്ഡക്സ് ഫന്ഡിന്റേയും അതിന്റെ ലക്ഷ്യമായുള്ള ഇന്ഡക്സിന്റേയും വാര്ഷിക സ്റ്റാന്ഡാര്ഡ് ഡീവിയേഷനിലുള്ള വ്യത്യാസം എന്നാണ് നിര്വചിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ അത് ഇന്ടക്സും ഇന്ഡക്സ് ഫണ്ടും തമ്മിലുള്ള വരുമാനത്തിലെ വ്യത്യാസമാന്‍. ഒരു ഇന്ഡക്സ് മാനേജര് തെറ്റ് ട്രാക്ക് ചെയ്യല് അയാളുടെ ദൈനം ദിന ജോലിയാക്കണം, പ്രത്യേകിച്ചും അത് ഒരു ഓപണ് എന്ഡഡ് ഫന്ഡ് ആണെങ്കില്, തെറ്റിന്റെ അളവ് കുറവെങ്കില്, ലക്ഷ്യം വയ്ക്കുന്ന ഇന്ഡക്സിനെ അപേക്ഷിച്ച് ഫന്ഡില് നിന്നുള്ള വരുമാനം ഏറെക്കുറെ അതിന്നടുത്തു തന്നെയായിരിക്കും. തെറ്റ് ട്രാക്ക് ചെയ്യല് എപ്പോഴും ഇന്ഡക്സ് പോര്ട്ട്ഫോളിയോയുടെ ഡിവിഡന്റ് അടക്കമുള്ള വരുമാനത്തിന്റെ മൊത്തം വരുമാനത്തിന്റെ ഇന്ഡക്സിനെതിരെ ചെയ്യേണ്ടതാണ്.

തെറ്റ് ട്രാക്ക് ചെയ്യുന്നത് സൂചിപ്പിക്കുന്നത്

1.

ഫന്ഡ് എത്ര അടുത്തുനിന്ന് ഇന്ഡക്സിനെ പിന്തുടരുന്നു: ഇത് പോര്ട്ട്ഫോളിയോയിലെ സ്റ്റോക്കുകളുടെ വെയ്റ്റേജ് ഇന്ഡക്സിലെ സ്റ്റോക്കുകളുടെ വെയ്റ്റേജുമായി എത്ര അടുത്താണ് എന്നതിനെ പ്രതിനിധീകരിക്കുന്നു. ഇന്ഡക്സില് സ്റ്റോക്കുകളുടെ വെയ്റ്റേജ് എത്ര അടുത്തുനിന്ന് ട്രാക്ക് ചെയ്യപ്പെടുന്നുവോ, ട്രാക്കിങ്ങ് തെറ്റുകളുടെ സാദ്ധ്യത അത്രകണ്ട് കുറയുന്നു. ട്രാക്കിങ്ങ് തെറ്റുകളെ സ്വാധീനിക്കുന്ന ഘടകങ്ങള് ഫന്ഡിലേയ്ക്കുള്ള വരവും ഫന്ഡില് നിന്നും പുറത്തുപോകുന്നതും, കോര്പറേറ്റ് നടപടികള്, ഇന്ഡക്സിലെ ഘടകങ്ങളിലെ മാറ്റം, ദ്രവ്യതയ്ക്കായി ഫന്ഡില് കാഷ് എത്ര കൈകാര്യം ചെയ്തിരിക്കുന്നു എന്നിവയെ അടിസ്ഥാനമാക്കിയിരിക്കുന്നു.

2.

ഫണ്ടില് നിന്നുമുള്ള വരുമാനത്തില് നിന്നും നിത്യവും കുറയ്ക്കുന്ന ചിലവുകള് : ബ്രോക്കര് കമ്മീഷന്, ബിഡ് ആസ്ക് വിസ്ത്യതി എന്നിവയ്ക്കുള്പ്പെടെയുള്ള ഇടപാട് ചിലവുകള് മുതലായവ ഫന്ഡില് നിന്നുമുള്ള വരുമാനത്തില് നിന്നും കുറയ്ക്കപ്പെടുന്നു. ചിലവ് എത്ര കൂടുന്നുവോ ട്രാക്കിങ്ങ് തെറ്റുകളും അത്രകണ്ട് കൂടുന്നു

ട്രാക്കിങ്ങ് എറര് കണക്കു കൂട്ടല്

സ്റ്റെപ് 1 :

ആവശ്യമുള്ള സമയ പരിധികളുടെ എന് എ വി മൂല്യങ്ങളും ടി ആര് ഇന്ഡക്സ് മൂല്യങ്ങളും ഓരോ ദിവസവും ലഭ്യമാക്കുക

സ്റ്റെപ് 2 :

എന് എ വി, ടി ആര് ഇന്ഡക്സ് എന്നിവയിലെ അതിനു മുമ്പിലത്തെ ദിവസത്തില് നിന്നുള്ള മാറ്റം ശതമാനത്തില് നിത്യവും കണക്കുകൂട്ടുക


എന് എ വി യിലെ മാറ്റം ശതമാനത്തില്

ആ ദിവസത്തെ എന് എ വി (t) – ആ ദിവസത്തെ എന് എ വി (t-1)
= ----------------------------------------
ആ ദിവസത്തെ എന് എ വി (t - 1)

സ്റ്റെപ് 3 :

ഓരോ ദിവസത്തേയും എന് എ വി യിലെ ശതമാനത്തില് ഉള്ള മാറ്റവും, ടി ആര് ഇന്ഡക്സിലെ ശതമാനത്തില് ഉള്ള മാറ്റവും തമ്മിലുള്ള വ്യത്യാസം കണക്കുകൂട്ടുക

സ്റ്റെപ് 4 :

ലഭിച്ച ദിവസം (1) ല് നിന്നും ദിവസം (എന്) ലേക്കുള്ള വ്യത്യാസത്തിന്റെ സ്റ്റാന്ഡാര്ഡ് ഡീവിയേഷന് കണക്കുകൂട്ടുക

സ്റ്റെപ് 5 :

താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യമനുസരിച്ച് വാര്ഷിക ട്രാക്കിങ്ങ് തെറ്റ് കണക്കുകൂട്ടുക

 

വാര്ഷിക ട്രാക്കിങ്ങ് തെറ്റ് = (സ്റ്റെപ് 4 വഴി ലഭിച്ച) സ്റ്റാന്ഡാര്ഡ് ഡീവിയേഷന് * സ്ക്വയര് റൂട്ട് (250)

 

ശരിയായ ഇന്ഡക്സ് തിരഞ്ഞെടുക്കുക

ഒരു ഇന്ഡക്സ് ഫന്ഡിന്റെ ലക്ഷ്യം അതിന്റെ ലക്ഷ്യമായുള്ള ഫന്ഡിന്റെ വരുമാനത്തിനൊത്ത വരുമാനമുണ്ടാക്കുക എന്നതാണ്. ശരിയായ ഇന്ഡക്സ് തിരഞ്ഞെടുക്കേണ്ടത് ഇതുകൊണ്ടു തന്നെ ഒരാവശ്യവുമാണ്. ലോകത്തിലെമ്പാടും ഇന്നുള്ള സ്ഥിതിവിശേഷം പരിശോധിച്ചാല് ഒന്ന് കാണാനാകും, മാര്ക്കറ്റ് ഇന്ഡക്സുകള് വര്ഷങ്ങള്ക്ക് മുമ്പേ നിര്മ്മിച്ചതാണ്, അവ നിര്മ്മിച്ച സമയത്ത് വിവരങ്ങളിലേക്കുള്ള പ്രവേശന സാദ്ധ്യത വളരെ കുറവായിരുന്നു, അവയുടെ കണക്കുകൂട്ടുന്ന മാര്ഗങ്ങളും താരതമേയന മോശമാണ്, മാത്രമല്ല് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും അന്ന് കുറവായിരുന്നു. ഇവയിലെല്ലാം ഇന്ന് വലിയ മാറ്റങ്ങള് സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്ത് സാങ്കേതിക വിദ്യയില് വന്നിരിക്കുന്ന വലിയ മാറ്റങ്ങളും, ഇന്ഡക്സ് ഫണ്ടുകളിലേക്കും ഇന്ഡക്സ് ഡെറിവേറ്റീവുകളിലേക്കും നടത്തിയിട്ടുള്ള മഹനീയമായ ഗവേഷണങ്ങളും വഴി ഇന്ഡക്സ് നിര്മ്മാണത്തിലെ പ്രശ്നങ്ങളിലേക്ക് പുതിയ വെളിച്ചം വിതറിയിട്ടുണ്ട്.

ഓരോ സ്റ്റോക്ക് മാര്ക്കറ്റ് ഇന്ഡക്സും വൈവിദ്ധ്യം, ദ്രവ്യത എന്നിവ തമ്മില് തമ്മില് ഒന്നിനു പകരം മറ്റൊന്ന് എന്ന നിലവരുത്തലാണ്. ചെറിക മാര്ക്കറ്റ് ഇന്ഡക്സുകള്ക്ക് ദ്രവ്യത കൂടുതലായിരിക്കും എന്നാല് വൈവിദ്ധ്യം കുറവാകും, അതേ സമയം വലിയ മാര്ക്കറ്റ് ഇന്ഡക്സുകള്ക്ക് വൈവിദ്ധ്യം കൂടും അതേ സമയം അവയ്ക്ക് ദ്രവ്യത കുറവായിരിക്കും. അതിനാല് ഇവ രണ്ടിന്റേയും ശരിയായ അനുപാതമുള്ള ഒരു ഇന്ഡക്സായിരിക്കും നല്ല ഒരു ഇന്ഡക്സ്. അപ്പോള്, ഒരു നല്ല ഇന്ഡക്സിന്റെ സ്വഭാവങ്ങള് താഴെപ്പറയുന്നവയൊക്കെയാണ്:-
•  മാര്ക്കറ്റിന്റെ പ്രതിനിധീകരിക്കുക
•  നല്ല വൈവിദ്ധ്യമുണ്ടായിരിക്കുക
•  നല്ല ദ്രവ്യത ഉണ്ടായിരിക്കുക
•  മൊത്തം വരുമാനം കണക്കുകൂട്ടുക
•  കൈകാര്യം ചെയ്യുന്നത് പ്രൊഫഷണല് ആയിട്ടായിരിക്കുക

എസ് ആന്റ് പി സി എക് എക്സ് നിഫ്റ്റി
ഇന്ത്യയില് ഏറ്റവും ശാസ്ത്രീയമായതും ഫന്ഡുകളേയും ഇന്ഡക്സ് ഡെറിവേറ്റീവുകളേയും മനസില് കരുതി നിര്മ്മിച്ചിട്ടുള്ള ഇന്ഡക്സാണ് എസ് ആന്റ്റ് പി സി എന് എക്സ് നിഫ്റ്റി.

എസ് ആന്റ്റ് പി സി എന് എക്സ് നിഫ്റ്റി എന്നത് ഒരു മാര്ക്കറ്റ് കാപിറ്റലൈസേഷന് വെയ്റ്റഡ് ഇന്ഡക്സാണ്, അതിന്റെ അടിസ്ഥാന തിയതി നവംബര് 03, 1995 ആണ്, അടിസ്ഥാന മൂല്യം 1000 മായും നിശ്ചയിച്ചിരിക്കുന്നു. എസ് ആന്റ്റ് പി സി എന് എക്സ് നിഫ്റ്റി ഒരു ഇവന്റ് ഡ്രിവണ് ഇന്ഡക്സാണ്, അതായത് ഇന്ഡക്സിലെ സെക്യൂരിറ്റികളുടെ വിലയിലെ മാറ്റം 
ഇന്ഡക്സിലെ മാറ്റത്തിനു കാരണമാക്കും. ഇത് ഇന്ഡക്സിലെ കൂട്ടത്തില് പകരം വയ്ക്കലും കണക്കിലെടുക്കുന്നുണ്ട്, ഇന്ഡക്സ് മൂല്യത്തെ ബാധിക്കാതെ പ്രധാനമായും കോര്പറേറ്റ് നടപടികളായ സ്റ്റോക്കുകള് വിഭജിയ്ക്ക, റൈറ്റ് ഇഷ്യു മുതലായവ. ഇന്ഡക്സിങ്ങ് ചെയ്യേണ്ടുന്നതിന്റെ ആവശ്യത്തിലേക്കായി, മാര്ക്കറ്റ് കാപ് വെയ്റ്റഡ് ഇന്ഡക്സ്, ഫന്ഡിന്റെ ദൈനം ദിന കൈകാര്യങ്ങള് ലളിതമാക്കുക എന്ന സൗകര്യം കൂടി ചെയ്തു തരുന്നുണ്ട്. മാര്ക്കറ്റിലെ വില ഉയരുകയോ താഴുകയോ ചെയ്യുമ്പോള്, ഇന്ഡക്സ് ഫണ്ടിന്റെ വിലയും അതിന്റെ ലക്ഷ്യമായ ഇന്ഡക്സിന്നനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്നു. മാര്ക്കറ്റിലെ വിലമൂലം സമതുലിതാവസ്ഥ പാലിപ്പിക്കുവാനായി യാതൊരു മാറ്റവും വരുത്തേണ്ടുന്നതിന്റെ ആവശ്യമില്ലാത്തതിനാല്, അത് ഇടപാടുകളുടെ എണ്ണത്തില് കുറവുണ്ടാക്കുന്നു, അതുവഴി ഇടപാടിനുള്ള ചിലവിലും.

എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റിയുടെ നിര്മ്മാണത്തിന് പ്രചോദനമായത് താഴെപ്പറയുന്ന ഇന്ഡക്സ് നിര്മ്മാണത്തിന്നാവശ്യമായ നാല് പ്രധാന പ്രശ്നങ്ങളെ ബുദ്ധിപൂര്വ്വം നേരിടാവുന്ന ഒരു സമ്പ്രദായം സൃഷ്ടിക്കേണ്ടുന്ന ആവശ്യം വന്നതിലാണ്:-

 

ഒരു ഇന്ഡക്സ് സെറ്റിന്റെ ആവിര്ഭാവം
ഇന്ത്യയിലെ കോര്പറേറ്റ് വിഭാഗം വളരെ ചലനാത്മകമാണ് : പഴയ കമ്പനികളുടേ പ്രവര്ത്തനം നിലയ്ക്കുന്നു, ഐ പി ഒ കള് (ഇതില് പുതുതായി ഓഹരി വിറ്റഴിച്ച പൊതുമേഖലാ സ്ഥാപനങ്ങളും ഉള്പ്പെടുന്നു) രാജ്യത്തെ വലിയ സ്ഥാപനങ്ങളായി നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

 

കേടുവന്ന വിലകള് എന്ന പ്രശ്നങ്ങള്
മാര്ക്കറ്റ് ഇന്ഡക്സ് മാര്ക്കറ്റിലെ യധാസമയ സ്ഥിതിവിശേഷം പ്രതിഫലിപ്പിക്കണം - എന്നാല് ചില ഘടകങ്ങളിലെ ട്രേഡ് നിരന്തരമല്ലാതെ ചെയ്യപ്പെടുകയാണെങ്കില്, അവ ലക്ഷ്യത്തില് നിന്നും മാറുന്നതിന് കാരണമാക്കുന്നു. അതിനാല് ശക്തമായ ദ്രവ്യതാ നിയമങ്ങള് ഒരുപോലെയല്ലാത്ത ട്രേഡിങ്ങ് മൂലവും ട്രേഡിങ്ങ് എന്നൊന്ന് ഇല്ലാത്തതിനാലും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള് കുറയ്ക്കുന്നതിന് ആവശ്യമായി വരുന്നു.

 

ഇന്ഡക്സ് സെറ്റിന്റെ വലിപ്പം
ഒരു ഇന്ഡക്സ് സെറ്റില് എത്ര സ്റ്റോക്കുകള് ഉണ്ടായിരിക്കണം, 30, 50, 100, അതോ 3000? ഇന്ഡക്സ് സെറ്റിന്റെ വലിപ്പം തീരുമാനിക്കുന്നതിനായി നമുക്ക് വ്യക്തമായ ഒരു അടിത്തറ ഉണ്ടായിരിക്കണം.

 

ആധുനിക പ്രയോഗങ്ങള്
മുഴുവന് ഇന്ഡക്സ് സെറ്റും ഒരു പോര്ട്ട്ഫോളിയൊ എന്ന നിലയില് പരിപാലിക്കപ്പെടുകയും ട്രേഡ് ചെയ്യപ്പെടുകയും ചെയ്യുന്ന ഇന്ഡക്സ് ഫന്ഡ്, ഇന്ഡക്സ് ഡെറിവേറ്റീവുകള് എന്നിവ രണ്ട് ആധുനിക പ്രയോഗങ്ങളിലും ആവശ്യമായ ദ്രവ്യത ഇന്ഡക്സുകള്ക്ക് ആവശ്യമാണ്.

മ്യൂച്ച്വല് ഫന്ഡ് മാനേജര്മാര്, ട്രേഡിങ്ങ് അംഗങ്ങള്, അദ്ധ്യാപന രംഗത്തുള്ളവര്, വിദേശത്ത് ഫ്യൂച്ചേഴ്സ് അന്റ് ഓപ്ഷന്സ് മാര്ക്കറ്റില് ട്രേഡ് ചെയ്ത് പരിചയമുള്ളവര് എന്നിങ്ങനെ സാമ്പത്തിക രംഗത്തെ ശ്രേഷ്ഠരായ വ്യക്തികള് അടങ്ങുന്ന ഒരു ഇന്ഡക്സ് കമ്മറ്റിയാണ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി, അതിനെ മാര്ക്കറ്റിന്റെ പൂര്ണ്ണ പ്രതിനിധാനത്തിനും, ഏതൊരു പോര്ട്ട്ഫോളിയോയ്ക്കും സംരക്ഷണ ഫലവത്തതയ്ക്കും, ഇടപാടുകളുടെ ഇംപാക്ട് ചിലവുകള് കുറയ്ക്കുവാനുമായി രൂപകല്പന ചെയ്തത്.

കമ്മറ്റിയുടെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളില് ഒന്ന് 50 എന്ന സംഖ്യ ഇന്ഡക്സിന് അനുയോജ്യമായ ഏറ്റവും നല്ല സംഖ്യയാണെന്നതും, ദ്രവ്യത ഇംപാക്ട് ചിലവിനാല് അളക്കപ്പെടും എന്നും ഉള്ളതായിരുന്നു. തീര്ച്ചയായും കൂടുതല് സ്റ്റോക്കുകളെ ഇന്ഡക്സില് ഉള്പ്പെടുത്തിയാല് കൂടുതല് വൈവിദ്ധ്യം ലഭിയ്ക്കും. എന്നിരുന്നാലും, ഇങ്ങിനെ ചെയ്താല് രണ്ട് കാര്യങ്ങള് തെറ്റായി പോകുന്നു: ഒന്നാമതായി കൂടുതല് വൈവിദ്ധ്യം മൂലം കൂടുതല് മെച്ചമുണ്ടാകുന്നില്ല, 10 ല് നിന്നും സ്റ്റോക്കുകളുടെ എണ്ണം 20 ആയാല് അത് റിസ്ക് വല്ലാതെ കുറയ്ക്കുന്നു. എന്നാല് സ്റ്റോക്കുകളുടെ എണ്ണം 50 ല് നിന്നും 100 ആയാല് 
റിസ്കില് വരുന്ന കുറവ് വളരെ കുറച്ചാണുതാനും. 100 സ്റ്റോക്കുകളില് കൂടുതലായാ റിസ്കിലെ കുറവ് പൂജ്യമാകുന്നു. അതിനാല് തന്നെ ഒരു പരിധി വിട്ട് വൈവിദ്ധ്യകരണം ചെയ്യുന്നതുകൊണ്ട് ഗുണങ്ങള് ഒന്നുമുണ്ടാകുന്നില്ല. ഇതിലും വലിയ പ്രശ്നം വൈവിദ്ധ്യകല്കരിയ്ക്കുമ്പോള് നമ്മള് ദ്രവ്യതയില്ലാത്ത സ്റ്റോക്കുകള് അതില് ഉള്പ്പെടുത്തിയേക്കാം എന്നതാണ്.

ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മാര്ഗദര്ശകങ്ങളില് ഒന്ന് മൂലധനത്തിന്റെ ദ്രവ്യതയാണ്. ഡെറിവേറ്റീവ് മാര്ക്കറ്റില്, നിക്ഷേപകര് അണ്ടര്ലയിങ്ങിന്റെ ദ്രവ്യതയെക്കുറിച്ച് നിക്ഷേപകര് കൂടുതല് ആശങ്കപ്പെടുന്നു. എസ് ആന്റ് പി സി എന് എക്സ് നിഫിറ്റിയില് ഉള്പ്പെട്ടിരിക്കുന്ന എല്ലാ സെക്യൂരിറ്റികളും വളരെ ദ്രവ്യതയുള്ളതാണ്. എസ് ആന്റ് പി സി എന് എക്സ് നിഫിറ്റിയുടെ ദ്രവ്യത ചലനമില്ലാത്ത വിലകളുടെ പ്രതിഫലനം കുറയ്ക്കുന്നതില് സ്പോട്ട്-റ്റു-ഫ്യൂച്ചേഴ്സ് മദ്ധ്യസ്ഥതയ്ക്ക് സഹായിക്കുന്നതിലും വളരെ പ്രധാനമുള്ളതാണ്.

ലിക്വിഡിറ്റിയെ സംഖ്യകളാക്കിമാറ്റിയെടുക്കുന്നതിനായി ട്രേഡ് ചെയ്യപ്പെടുന്ന വ്യാപ്തി, ട്രേഡ് ചെയ്യപ്പെടുന്ന ഇടവേള, ബിഡ്-ആസ്ക് വിസ്തൃതി മുതലായ വിവിധ അളവുകോലുകള് ഉപയോഗിക്കുന്നു. നിഫ്റ്റി സെക്യൂരിറ്റികളുടെ ദ്രവ്യത അളക്കുന്നതിനായി അവയുടെ ഇംപാക്ട് ചിലവുകള് കണക്കുകൂട്ടപ്പെടുന്നു. ഇംപാക്ട് ചിലവ് എന്നത്, അതിനെ പേരു സൂചിപ്പിക്കുന്നതു പോലെ, ഒരു സെക്യൂരിറ്റിയ്ക്ക് ഒരു പോര്ട്ട്ഫോളിയോയില് ഉള്ള അതിന്റെ അനുപാതത്തില് ഒരു ഇടപാടു നടത്തുന്നതിനുള്ള ചിലവ്, ഉടന് എന്ന അടിസ്ഥാനത്തില് മാര്ക്കറ്റില് എപ്പോള് വേണമോ അപ്പോള് എന്ന നിലയില് കണക്കുകൂട്ടുന്നതാണ്.

തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്

 

ഇന്ഡക്സില് ഉള്പ്പെടുത്തുന്ന എല്ലാ കമ്പനികള്ക്കും കുറഞ്ഞത് 5 ബില്ല്യണ് രൂപയുടെ അല്ലെങ്കില് അതിലധികം മാര്ക്കറ്റ് കാപിറ്റലൈസേഷന് വേണം

 

ഇന്ഡക്സില് ഉള്പ്പെടുത്തുന്ന കമ്പനിയുടെ മാര്ക്കറ്റ് ക്യാപിറ്റലൈസേഷന് ഇന്ഡക്സില് നിന്നും പുറത്തുകളയുന്ന കമ്പനിയുടെ മാര്ക്കറ്റ് ക്യാപിറ്റലൈസേഷന്റെ ഇരട്ടിയായിരിക്കണം

ദ്രവ്യത (ഇംപാക്ട് ചിലവ്)

 

എല്ലാ സെക്യൂരിറ്റികളും 90% ട്രേഡിങ്ങ് ദിവസങ്ങളിലും ആവശ്യമുള്ള ഇടപാടുകള്, അവസാന ആറുമാസത്തില് 0.75% ഇംപാക്ട് ചിലവില് നടത്തിയിരിക്കണം.

മൊത്ത വരുമാന ഇന്ഡക്സ്
എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റിയില് ഒരു മൊത്ത വരുമാന (ടോട്ടല് റിട്ടേണ്സ് - ടി ആര്) ഇന്ഡക്സ് കണക്കുകൂട്ടുന്നുണ്ട്. ഈ ഇന്ഡക്സ് ഇന്ഡക്സ് പോര്ട്ട്ഫോളിയോയിന്മേല്, ഡിവിഡന്റ് അടക്കമുള്ള വരുമാനം സൂചിപ്പിക്കുന്നു. നിഫ്റ്റി, ടി ആര് എന്നിങ്ങനെയുള്ള രണ്ട് ഇന്ഡക്സുകളും തമ്മില് ഏതൊരു സമയത്തും ഉള്ള വ്യത്യാസം ഇടയ്ക്കുള്ള സമയത്ത് ഡിവിഡന്റുകള് വീണ്ടും നിക്ഷേപം നടത്തുകവഴി ലഭിയ്ക്കുന്ന വരുമാനമാണ്. അതിനാല്, ഡിവിഡന്റ് സമ്പാദിയ്ക്കുകയും അത് ശരിയായ സമയത്ത് വീണ്ടും നിക്ഷേപിയ്ക്കുകയും ചെയ്യുന്ന ഫന്ഡുകള്ക്ക് ഇത് നല്ലൊരു ബഞ്ച് മാര്ക്ക് ആണ്.

എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി എങ്ങിനെ കണക്കു കൂട്ടുന്നു
എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി മാര്ക്കറ്റ് കാപിറ്റലൈസേഷന് വെയ്റ്റഡ് സമ്പ്രദായത്തില് കണക്കു കൂട്ടപ്പെടുന്നതാണ്. ഇതില് ഇന്ഡക്സിന്റെ നില, അതിലെ എല്ലാ സ്റ്റോക്കുകളുടേയും മാര്ക്കറ്റ് മൂല്യത്തിന് അടിസ്ഥാന സമയമായി കണക്കാക്കിയിരിക്കുന്ന നവംബര് 3, 1995 നോടുള്ള ബന്ധം പ്രതിഫലിപ്പിക്കുന്നു. ഒരു കമ്പനിയുടെ മാര്ക്കറ്റ് കാപ്് അല്ലെങ്കില് മാര്ക്കറ്റ് കാപിറ്റലൈസേഷന്, മാര്ക്കറ്റ് വിലയെ കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാല് കിട്ടുന്ന സംഖ്യയാണ്.

മാര്ക്കറ്റ് കാപിറ്റലൈസേഷന് = നിലവിലുള്ള ഇക്വിറ്റി കാപിറ്റല് * വില

ഈ സമ്പ്രദായത്തില് വെയ്റ്റേജ് നിശ്ചിതമല്ല, അവ വിലയിലെ മാറ്റമനുസരിച്ചും, ഷെയറുകളുടെ എണ്ണത്തിലുള്ള മാറ്റമനുസരിച്ചും മാറിക്കൊണ്ടിരിക്കുന്നു. നിഫ്റ്റിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന സെക്യൂരിറ്റികള്ക്ക് എല്ലാം തന്നെ അതിന്റെ മാര്ക്കറ്റ് കാപിറ്റലൈസേഷന് അനുസൃതമായി വെയ്റ്റേജ് നല്കിയിരിക്കുന്നു

കണക്കുകൂട്ടുന്നതിനുള്ള പൊതുവായ സൂത്രവാക്യം

അടിസ്ഥാന കാപിറ്റലൈസേഷന് മാര്ഗം

ഇപ്പോഴത്തെ മാര്ക്കറ്റ് കാപിറ്റല്
ഇന്ഡക്സ് മൂല്യം = ------------------------ * അടിസ്ഥാന ഇന്ഡക്സ് മൂല്യം (1000)
അടിസ്ഥാന മാര്ക്കറ്റ് കാപിറ്റല്

ഇന്ഡക്സിലെ അടിസ്ഥാന മാര്ക്കറ്റ് കാപിറ്റല് എന്നത് അടിസ്ഥാന സമയത്ത് ഇന്ഡക്സില് ഉണ്ടായിരുന്ന എല്ലാ സ്ക്രിപ്പുകളുടേയും കൂടി ആകെത്തുകയായുള്ള മാര്ക്കറ്റ് കാപിറ്റലൈസേഷന് ആണ്. ഈ അടിസ്ഥാന സമയത്തെ മാര്ക്കറ്റ് ക്യാപിനെ 1000 എന്ന അടിസ്ഥാന ഇന്ഡക്സ് മൂല്യം എന്ന് വിളിക്കുന്ന സംഖ്യയായി കണക്കാക്കിയിരിക്കുന്നു.

ഇന്ഡക്സിലെ ഇപ്പോഴത്തെ മാര്ക്കറ്റ് കാപിറ്റല് എന്നത് ഇപ്പോള് ഇന്ഡക്സില് ഉള്ള എല്ലാ സ്ക്രിപ്പുകളുടേയും കൂടി ആകെത്തുകയായുള്ള മാര്ക്കറ്റ് കാപിറ്റലൈസേഷന് ആണ്. ഓരോ സ്ക്രിപ്പിന്റേയും ഇപ്പോഴത്തെ വിലയെ ഇപ്പോള് നിലവിലുള്ള ഷെയറുകളുടെ എണ്ണവുമായി ഗുണിച്ച് ഇന്ഡക്സിന്റെ ഇപ്പോഴത്തെ മാര്ക്കറ്റ് കാപിലെത്തുന്നു.

ഏതൊരു സമയത്തും ഇന്ഡക്സ് നിലയെന്നത്, പോര്ട്ട്ഫോളിയോയുടെ ഇപ്പോഴത്തെ മൊത്ത മാര്ക്കറ്റ് മൂല്യത്തെ അടിസ്ഥാന മാര്ക്കറ്റ് മൂല്യം കൊണ്ട് ഹരിച്ച്, അടിസ്ഥാന ഇന്ഡക്സ് മൂല്യം കൊണ്ട് ഗുണിച്ചാല് കിട്ടുന്ന സംഖ്യയാണ്. 1500 എന്ന നിഫിറ്റി ഇന്ഡക്സ് നില കാണിക്കുന്നത് പോര്ട്ട്ഫോളിയൊയുടെ മൊത്തം വില അടിസ്ഥാന വിലയില് നിന്നും 50% ഉയര്ന്നു എന്നതാണ്.

ഒരു ഇന്ഡക്സ് ഫന്ഡ് കൈകാര്യം ചെയ്യല്
ഒരു ഇന്ഡക്സ് ഫന്ഡ് ഇന്ഡക്സിലെ സെക്യൂരിറ്റികളുടെ വെയ്റ്റേജ് പിന്തുടരണം. ഇന്ഡക്സിലെ സെക്യൂരിറ്റികള് താഴെപ്പറയുന്ന കാരണങ്ങളാല് വീണ്ടും സമതുലിതമാക്കേണ്ടി വന്നേയ്ക്കാം :-
1.  കോര്പറേറ്റ് നടപടികളും ഇന്ഡക്സ് സെറ്റിലെ മാറ്റവും.
2.  ഫന്ഡിലേയ്ക്ക് ഉള്ള വരവും ഫന്ഡില് നിന്നുള്ള പോക്കും

കോര്പറേറ്റ് നടപടികളാല് ഇന്ഡക്സില് ക്രമീകരണം വരുത്തുന്നതെങ്ങിനെ എന്ന് നമുക്ക് ആദ്യം കാണാം അതിനുശേഷം ഒരു ഇന്ഡക്സ് ഫന്ഡ് എങ്ങിനെ വീണ്ടും സമതുലിതമാക്കണമെന്നും.

കോര്പറേറ്റ് നടപടികള്
കമ്പനിയുടെ ഇപ്പോഴത്തെ മാര്ക്കറ്റ് കാപ് എന്നത് ഇപ്പോള് നിലവിലുള്ള ഷെയറുകളുടെ എണ്ണത്തെ ഇപ്പോഴത്തെ മാര്ക്കറ്റ് വിലയുമായി ഗുണിച്ചു കിട്ടുന്ന സംഖ്യയാണ്. താഴെപ്പറയുന്നവയില് മാറ്റങ്ങള് ഉണ്ടെങ്കില് കമ്പനിയുടെ മാര്ക്കറ്റ് കാപില് മാറ്റങ്ങള് ഉണ്ടാകും
•  വില (അല്ലെങ്കില്)
•  നിലവിലുള്ള ഷെയറുകളിലെ എണ്ണം

എന്നാല് ഇക്വിറ്റി ഇന്ഡക്സ് കമ്പനികളുടെ സ്ക്രിപ്പിന്റെ വിലയില് ഉണ്ടാകുന്ന മാറ്റങ്ങളാല് സംഭവിക്കുന്ന മാര്ക്കറ്റ് കാപ് മാറ്റം മാത്രമേ പ്രതിഫലിപ്പിക്കാവൂ അല്ലാതെ ഷെയറുകളുടെ എണ്ണത്തില് വരുന്ന മാറ്റങ്ങളാല് സംഭവിക്കുന്നവയെയല്ല. അതിനാല് തന്നെ കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണത്തില് വരുന്ന മാറ്റത്താല് കമ്പനിയുടെ മാര്ക്കറ്റ് കാപില് മാറ്റം വരുമ്പോള് ഇന്ഡക്സിന്റെ അടിസ്ഥാനത്തിലും / ഹരിയ്ക്കുവാന് ഉപയോഗിക്കുന്ന സംഖ്യയിലും മാറ്റം വരേണ്ടതായിട്ടുണ്ട്. ഇത്തരത്തില് ക്രമീകരിച്ച ഇന്ഡക്സില് ഇന്ഡക്സ് മൂല്യം അതുപോലെ തന്നെ നിലനില്ക്കും. അതിനാല് ഏതൊരു കോര്പറേറ്റ് നടപടിയും ഇന്ഡക്സിലെ വെയ്റ്റേജില് മാറ്റങ്ങള് വരുത്തും.

റൈറ്റ്സ് ഇഷ്യു, ലയനങ്ങള്, വാങ്ങലുകള്, ഡെറ്റ് കണ്വേര്ഷന് എന്നിങ്ങനെയുള്ള കോര്പറേറ്റ് നടപടികള് കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണത്തില് മാറ്റം വരുത്തും. മാര്ക്കറ്റ് കാപ് സമ്പ്രദാനം ഓരോ കോര്പറേറ്റ് നടപടിക്രമങ്ങള്ക്കും 
ഇന്ഡക്സിന്റെ തുടര്ച്ചയെ ബാധിക്കാതെയുള്ള ക്രമീകരണങ്ങള് അനുവദിയ്ക്കുന്നു. അങ്ങിനെയൊരു നടപടിക്രമം ഇന്ഡക്സിലെ സെക്യൂരിറ്റിയില് തുടങ്ങിവച്ചാല്, അവയുടെ ഫലം ഇന്ഡക്സില് കണക്കുകള് കൂട്ടുവാനായി ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യയില് / അടിസ്ഥാന സംഖ്യയില് വരുന്ന മാറ്റത്തില് പ്രതിഫലിക്കുകയും ചെയ്യും. മാര്ക്കറ്റ് മൂല്യത്തില് മാറ്റം വരുത്തുവാനായി ഇന്ഡക്സിലെ ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യ / അടിസ്ഥാന കാപിറ്റലൈസേഷനില് ക്രമീകരണം വരുത്തുമ്പോള്, ഇന്ഡക്സിന്റെ മൂല്യം നിശ്ചിതമായി തുടരുന്നു.

ഐ ഐ എസ് എല് അതിന്റെ ഇന്ഡക്സുകളില് താഴെപ്പറയുന്ന മാറ്റങ്ങള് വരുത്തും: -

 

കോര്പറേറ്റ് നടപടിയാല് നിലവിലുള്ള ഷെയറുകളുടെ എണ്ണത്തില് വരുന്ന മാറ്റം ക്രമീകരിക്കുന്നതിനായി ഇന്ഡക്സിലെ അടിസ്ഥാന മാര്ക്കറ്റ് ക്യാപിറ്റലൈസേഷന് / ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യയില് മാറ്റം വരുത്തും.

 

അടിസ്ഥാന മാര്ക്കറ്റ് കാപിറ്റലൈസേഷന് / ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യയിലെ മാറ്റം സാധാരണ മാര്ക്കറ്റ് തുടങ്ങുന്നതിനു മുമ്പ് ഓഫ്-ലൈന് ആയി ചെയ്യും.

 

തുടര്ന്നുള്ള ഇന്ഡക്സ് മൂല്യങ്ങളുടെ കണക്കുകൂട്ടല് പുതുക്കിയ അടിസ്ഥാന കാപിറ്റലൈസേഷന് അല്ലെങ്കില് പുതുക്കിയ ഹരിക്കുവാനുപയോഗിക്കുന്ന സംഖ്യയുപയോഗിച്ചായിരിക്കും.

കോര്പറേറ്റ് നടപടിക്രമങ്ങളുടെ തരങ്ങള്

ക്രമ നമ്പര്

കോറ്പറേറ്റ് നടപടിക്രമത്തിന്റെ തരം

അടിസ്ഥാന ക്യാപിറ്റലൈസേഷന് /

ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യയിലെ ക്രമീകരണം

5 /6 അടിസ്ഥാനത്തില്

കാപിറ്റലൈസേഷന് /

ഡിവൈസര്

1

റൈറ്റ്സ്

അതെ

5

2

ബോണസ്

അല്ല

1

3

ഷെയറുകള് വിഭജിക്കല്

അല്ല

1

4

ഡെറ്റ് കണ്വേര്ഷന്

അതെ

5

5

വാറന്റ് കണ്വേര്ഷന്

അതെ

5

6

പബ്ലിക്ക് ഇഷ്യു (പ്രാദേശികം)

അതെ

5

7

പബ്ലിക്ക് ഇഷ്യു (വിദേശം - ജി ഡി ആര് / എ ഡി ആര്)

അതെ

5

8

ഷെയറുകള് കണ്ടുകെട്ടല്

അതെ

6

9

കോര്പറേറ്റ് ഘടനയിലെ മാറ്റം വരുത്തല്

അതെ

5 / 6

10

മെര്ജറുകളും അമാല്ഗമേഷനും

അതെ

5 / 6

ഇന്ഡക്സിന്മേല് പ്രഭാവമുണ്ടാക്കുന്ന കോര്പറേറ്റ് നടപടികളല്ലാത്ത സംഭവ വികാസങ്ങള്: -

ക്രമ നമ്പര്

കോറ്പറേറ്റ് നടപടിക്രമത്തിന്റെ തരം

അടിസ്ഥാന കാപിറ്റലൈസേഷന് / ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യയിലെ ക്രമീകരണം

5 / 6 അടിസ്ഥാന കാപിറ്റലൈസേഷനില് / ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യയില്

1

ഇന്ഡക്സില് കമ്പനികളുടെ എണ്ണം കൂട്ടല് / കുറയ്ക്കല്

അതെ

5 / 6

റൈറ്റ്സ് ഇക്വിറ്റി ഇഷ്യു

റൈറ്റ്സ് ഓഫര്:
റൈറ്റ്സ് ഇഷ്യുവില് ഒരു കമ്പനി ഇപ്പോള് നിലവിലുള്ള ഷെയര് ഹോള്ഡര്മാര്ക്ക് മാത്രമായി പുതിയ ഇഷ്യു ഇറക്കുന്നു. നിലവിലുള്ള ഷെയര്ഹോള്ഡര്മാരില് നിന്നും കമ്പനി കൂടുതല് ഫന്ഡ് ക്ഷണിക്കുന്നു. ഓരോ ഷെയറിനും എന്ത് വില ഈടാക്കടമെന്നത് കമ്പനിയ്ക്ക് തീരുമാനിയ്ക്കാവുന്നതാണ്. ഇതുവഴി ക്യാപിറ്റലില് വര്മാനവും ഷെയര് കാപിറ്റലില് വര്ദ്ധനയുമുണ്ടാകുന്നു. റൈറ്റ്സ് ഇഷ്യു കമ്പനിയുടെ മാര്ക്കറ്റ് കാപിറ്റലൈസേഷന് വര്ദ്ധിപ്പിക്കുവാന് കാരണമാക്കുകയും അതുവഴി ഇന്ഡക്സില് ക്രമീകരണങ്ങള് വരുത്തേണ്ടുന്നത് ആവശ്യമാക്കുകയും ചെയ്യുന്നു.

പ്രവര്ത്തനം :

സ്റ്റെപ് 1 :

റൈറ്റ്സ് ഇഷ്യു നല്കുന്ന അനുപാതം കണ്ടെത്തുക, അതായത് കമ്പനിയുടെ എത്ര ഷെയര് കൈവശമുള്ളവര്ക്ക് ഒരു 
റൈറ്റ്സ് ഷെയര് നല്കും.

സ്റ്റെപ് 2 :

കമ്പനിയുടെ റൈറ്റ്സ് ഇഷ്യുവിന്റെ ഓഫര് വില എത്രയെന്ന് കണ്ടെത്തുക

സ്റ്റെപ് 3 :

റൈറ്റ്സ് ഇഷ്യു മൂലം ഉണ്ടാകുന്ന അധിക മാര്ക്കറ്റ് കാപ് എത്രയെന്ന് കണക്കുകൂട്ടുക (റൈറ്റ്സ് ഇഷ്യു വഴിയുള്ള അധിക ഷെയര് * ഷെയറിന്റെ വില)

സ്റ്റെപ് 4 :

അതിനെ ഇന്ഡക്സില് ഇപ്പോള് നിലവിലുള്ള മാര്ക്കറ്റ് കാപില് കൂട്ടിച്ചേര്ക്കുക

സ്റ്റെപ് 5 :

റൈറ്റ്സ് ഇഷ്യുവിനു ശേഷമുള്ള ഇന്ഡക്സിന്റെ പുതിയ അടിസ്ഥാന കാപിറ്റല് താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യമുപയോഗിച്ച് കണക്കു കൂട്ടുക

അടിസ്ഥാന കാപിറ്റലില് വന്ന മാറ്റത്തിനുള്ള കണക്കുകൂട്ടല്

പുതിയ മാര്ക്കറ്റ് കാപ്
പുതിയ അടിസ്ഥാന കാപിറ്റല് = ------------------ * 1000
ഇന്ഡക്സ് മൂല്യം

പുതിയ മാര്ക്കറ്റ് കാപ് = ( എന് * പി ) + ഇന്ഡക്സിലെ പഴയ മാര്ക്കറ്റ് ക്യാപ്

എന് = റൈറ്റ്സ് ഇഷ്യു വഴി നല്കിയിരിക്കുന്ന പുതിയ ഷെയറുകള്
പി = ഓഫര് വില

പഴയ മാര്ക്കറ്റ് കാപ് എന്നത് ഇന്ഡക്സില് ക്രമീകരണം നടത്തുന്നതിനു മുമ്പുള്ള പഴയ മാര്ക്കറ്റ് കാപ് ആണ്.

എക്സ്ചേഞ്ച് (എന് എസ് ഇ) തീരുമാനിക്കുന്ന തിയതിയിലായിരിക്കും മാറ്റങ്ങള് വരുത്തുക. സാധാരണ മാര്ക്കറ്റ് പ്രവര്ത്തനമാരംഭിക്കും മുമ്പു തന്നെ മാറ്റങ്ങള് വരുത്തിയിരിക്കും. മാര്ക്കറ്റ് തുറന്നു കഴിഞ്ഞാല് പിന്നീടുള്ള ഇന്ഡക്സ് മൂല്യങ്ങളെല്ലാം തന്നെ പുതിയ അടിസ്ഥാന ക്യാപിറ്റലൈസേഷന് അനുസരിച്ചായിരിക്കും കണക്കു കൂട്ടുക. 

റൈറ്റ് ഇഷ്യു പൂര്ണ്ണമായും വിറ്റഴിഞ്ഞു എന്ന അനുമാനത്തിലാണ് മുകളില് പറഞ്ഞിരിക്കുന്ന മാറ്റങ്ങള് ചെയ്യുന്നത്. റൈറ്റ്സ് ഇഷ്യു പൂര്ണ്ണമായും വിറ്റഴിഞ്ഞിട്ടില്ലെങ്കില് വിറ്റഴിഞ്ഞ ഷെയറുകളുടെ തോതനുസരിച്ച് കമ്പനിയുടെ ഷെയര് കാപിറ്റല് ക്രമീകരിക്കപ്പെടും. ഇത് കമ്പനി എക്സ്ചേഞ്ചിനെ വിവരമറിയിക്കുന്നതിനു ശേഷമാണ് നടത്തുക.

എ സി സി 1:4 എന്ന അനുപാതത്തില് 55 രൂപ ഓഫര് വില എന്നനിലയില് റൈറ്റ്സ് ഇഷ്യു നല്കി എന്ന് കരുതുക (കമ്പനിയുടെ ഓരോ ഷെയറിനും 1 റൈറ്റ്സ് ഷെയര് എന്ന നിലയില്).

ഇത് നടന്നത് മെയ് 19, 2009 നാണെന്നും കരുതുക.

മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി മെയ് 18, 2009 ന്

രൂപ. 2,553.6 ബിഎന്

ക്ലോസിങ്ങ് ഇന്ഡക്സ് മൂല്യം എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി മെയ് 18, 2009 ന്

1,160.15

എ സി സി യുടെ നിലവിലുള്ള ഇക്വിറ്റി ഷെയറുകളുടെ എണ്ണം

137,012,320

മെയ് 18, 2009 ന് എ സി സി യുടെ വില

രൂപ. 181.45

മെയ് 18, 2009 ന് എ സി സി യുടെ മാര്ക്കറ്റ് കാപ് (137,012,320 * 181.45)

രൂപ. 24.9 ബിഎന്

റൈറ്റ്സ് വഴി എ സി സി യുടെ അധിക ഷെയറുകള് ( 137,012,320 / 4)

34,253,080

റൈറ്റ്സ് വില

രൂപ. 55

കൂട്ടിച്ചേര്ത്ത ഷെയറുകളുടെ മാര്ക്കറ്റ് കാപ് ( 34,253,080 * 55)

രൂപ. 1.9 ബിഎന്

എ സി സി യുടെ പുതിയ മാര്ക്കറ്റ് കാപ് ( 24.9 ബിഎന് + 1.9 ബിഎന്)

രൂപ. 26.8 ബിഎന്

കണക്കുകൂട്ടിയ വില ( 26.8 ബിഎന് / 171,265,400)

രൂപ. 156.16

പുതിയ മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി (2553.6ബിഎന്+ 1.9ബിഎന്)

രൂപ. 2,555.5 ബിഎന്

ഇന്ഡക്സിന്റെ പഴയ മാര്ക്കറ്റ് കാപ് (പഴയ മാര്ക്കറ്റ് കാപ് * 1000 / ഇന്ഡക്സ് മൂല്യം)

രൂപ. 2,201 ബിഎന്

ഇന്ഡക്സിന്റെ പുതിയ അടിസ്ഥാന ക്യാപ് (പുതിയ മാര്ക്കറ്റ് കാപ് * 1000 / ഇന്ഡക്സ് മൂല്യം)

രൂപ. 2,202.7 ബിഎന്

 

 

ബോണസ് ഇഷ്യുകളും ഷെയറുകള് വിഭജിക്കലും



ബോണസ് ഇഷ്യു: ക്യാപിറ്റലൈസേഷന് റിസേര്വ് വഴി നിലവിലുള്ള ഷെയര് ഹോള്ഡര്മാര്ക്ക് നല്കുന്ന ഷെയറുകളാണ് ബോണസ് ഷെയറുകള്. ഇത് കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണം വര്ദ്ധിപ്പിക്കുന്നു. ബോണസ് മൂലം ഇന്ഡക്സില് ക്രമീകരണത്തിന്റെ ആവശ്യമില്ല, കാരണം, ഷെയറുകളുടെ എണ്ണത്തില് വര്ദ്ധനയുണ്ടാകുമ്പോള് അതിന്റെ വിലയില് അതേ അനുപാതത്തില് വീഴ്ചയുമുണ്ടാകുന്നു, അതിനാല് കണക്കുകള് അനുസരിച്ച് മാര്ക്കറ്റ് കാപിറ്റലൈസേഷനില് വ്യത്യാസമുണ്ടാകുന്നില്ല.

പ്രവര്ത്തനം :

സ്റ്റെപ് 1 :

ബോണസ് ഇഷ്യു നല്കിയ അനുപാതം കണ്ടെത്തുക, അതായത് നിലവിലുള്ള എത്ര ഷെയറുകള്ക്കായി ഒരു ബോണസ് ഷെയര് നല്കുന്നുവെന്നത്.

സ്റ്റെപ് 2 :

കമ്പനിയുടെ നിലവിലുള്ള ഷെയറുകളില് ബോണസ് മൂലമുണ്ടായ വര്ദ്ധന രേഖപ്പെടുത്തുക.

ഷെയര് വിഭജനം: ഷെയര് വിഭജനം എന്നാല് സ്റ്റോക്കിന്റെ മുഖവിലയില് വരുത്തുന്ന മാറ്റമാണ്. ഷെയര് വിഭജിയ്ക്കുമ്പോള് ഷെയറിന്റെ മുഖവില കുറയ്ക്കുന്നു, ഷെയറുകളുടെ എണ്ണം അതിന്ന് അനുപാതമായി കൂട്ടുകയും ചെയ്യുന്നു, അതിനാല് കമ്പനിയുടെ ഷെയര് കാപിറ്റലില് മാറ്റം ഒന്നും സംഭവിയ്ക്കുന്നില്ല.

ഇതിനോടുള്ള സമീപനം ബോണസ് ഇഷ്യുവിന് നല്കുന്ന അതേ സമീപനമാണ്. എന് എസ് ഇ തീരുമാനിക്കുന്ന തിയതിയില് കമ്പനി സെറ്റ് ചെയ്തിരിക്കുന്ന അനുപാതത്തില് മാറ്റങ്ങള് വരുത്തുന്നു. എല്ലാ മാറ്റങ്ങളും സാധാരണ മാര്ക്കറ്റ് തുടങ്ങുന്നതിനു മുമ്പായി ചെയ്യുന്നതാണ്.

എന് ഐ ഐ റ്റി ഒരു ബോണസ് ഇഷ്യു 1:2 അനുപാതത്തില് നല്കുന്നു എന്ന് കരുതുക (അതായത് കൈവശമുള്ള ഓരോ രണ്ട് ഷെയറുകള്ക്കും ഒരു ബോണസ് ഷെയര് എന്ന നിലയില്). ഇത് നല്കിയത് മാര്ച്ച് 3, 2009 നാണെന്നും കരുതുക.

മാര്ക്കറ്റ് കാപ് -എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റിമാര്ച്ച് 2, 2009 ന്

രൂപ. 2,227 ബിഎന്

ക്ലോസിങ്ങ് ഇന്ഡക്സ് മൂല്യം എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി മാര്ച്ച് 2, 2009 ന്

1,015.80

എന് ഐ ഐ റ്റി യുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണം

25,768,086

മാര്ച്ച് 2, 2009 ന് എന് ഐ ഐ റ്റി യുടെ വില

രൂപ. 2,862.00

മാര്ച്ച് 2, 2009 ന് എന് ഐ ഐ റ്റി യുടെ മാര്ക്കറ്റ് കാപ് (25,786,086 * 2,862)

രൂപ. 73.75 ബിഎന്

ബോണസ് വഴി കൂട്ടിച്ചേര്ത്ത ഷെയറുകളുടെ എണ്ണം(25,786,086 / 2)

12,884,043

ബോണസ് ഇഷ്യുവിനു ശേഷം എന് ഐ ഐ റ്റി യുടെ മൊത്തം ഷെയറുകളുടെ എണ്ണം (25,768,086 +,12,884,043)

38,652,129

കണക്കു കൂട്ടപ്പെട്ട എന് ഐ ഐ റ്റിയുടെ ബോണസ് വില( 2,862 * 2/3)

രൂപ. 1,908.00

എന് ഐ ഐ റ്റി യുടെ പുതിയ മാര്ക്കറ്റ് കാപ് ( 38652129 * 1,908 )

രൂപ. 73.75 ബിഎന്

കണക്കു കൂട്ടപ്പെട്ട എന് ഐ ഐ റ്റിയുടെ ബോണസ് വില എന് ഐ ഐ റ്റി യുടെ മാര്ക്കറ്റ് കാപില് മാറ്റമൊന്നുമില്ലാത്തതിനാല് അടിസ്ഥാന കാപിറ്റലില് ക്രമീകരണം ഒന്നും ആവശ്യമില്ല.

ഡെറ്റ് കണ്വേര്ഷന്, വാറന്റ് കണ്വേര്ഷന് / പബ്ലിക്ക് ഇഷ്യു (പ്രാദേശികയും/ വിദേശവും), സ്വകാര്യ പ്ലെയ്സ്മെന്റ്, പിടിച്ചെടുക്കല്

ഡെറ്റ് കണ്വേര്ഷന്: ഒരു കമ്പനി മുഴുവനായും മാറ്റാവുന്ന ഡിബഞ്ചറുകള് നല്കുമ്പോള്, ഈ ഡിബഞ്ചറുകള് പൂര്ണ്ണമായോ ഭാഗികമായോ ഒരു നിശ്ചിത തിയതിയ്ക്കു ശേഷം ഇക്വിറ്റി ഷെയറുകളായി മാറ്റാവുന്നതാണ്.

വാറന്റ് കണ്വേര്ഷന്: ഒരു വാറന്റ് അതിന്റെ ഉടമസ്ഥര്ക്ക് ഒരു പ്രത്യേകാല് കാലയളവില് കമ്പനി നിശ്ചയിക്കുന്ന വിലയില് ഇക്വിറ്റി ഷെയറുകള് വാങ്ങുവാനുള്ള ഒരു ഓപ്ഷന് നല്കുന്നു. വാറന്റുകള് സാധാരണയായി ഡെറ്റ് ഇഷ്യുവിന്റെ കൂടെ നല്കുന്നവയും അവ കൈവശമുള്ളവര്ക്ക് ഇക്വിറ്റി ഷെയറുകള്ക്ക് സബ്സ്ക്രൈബ് ചെയ്യാവുന്നതുമാണ്.

സ്വകാര്യ പ്ലെയ്സ്മെന്റ്: സ്വകാര്യ പ്ലെയ്സ്മെന്റില് കമ്പനി അതിന്റെ ഷെയറുകള് ഒരു നിക്ഷേപകന് അല്ലെങ്കില് കുറച്ച് നിക്ഷേപകര്ക്ക് വില്ക്കുന്നു. ഈ കോര്പറേറ്റ് നടപടിക്രമങ്ങള് എല്ലാം തന്നെ, അത് ഡെറ്റ് കണ്വേര്ഷനാകട്ടെ, വാറന്റ് കണ്വേര്ഷനാകട്ടെ, പബ്ലിക് ഇഷ്യുവാകട്ടെ, പ്രിഫറന്ഷ്യല് അലോട്ട്മെന്റ് ആകട്ടെ, സ്വകാര്യ പ്ലെയ്സ്മെന്റ് ആകട്ടെ കമ്പനിയുടെ ഷെയര് കാപിറ്റലില് വര്ദ്ധനയുണ്ടാക്കുന്നു.

പ്രവര്ത്തനം :

സ്റ്റെപ് 1 :

ഡെറ്റ് കണ്വേര്ഷന് അല്ലെങ്കില് വാറന്റ് കണ്വേര്ഷന് 
വഴി എന് എസ് ഇ യില് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഷെയറുകളുടെ എണ്ണം എത്രയെന്ന് കണ്ടുപിടിക്കുക

സ്റ്റെപ് 2 :

ക്രമീകരണം നടത്തുന്നതിനു മുമ്പ് ഈ ഷെയറുകളുടെ മാര്ക്കറ്റ് വില എത്രയെന്ന് കണ്ടെത്തുക

സ്റ്റെപ് 3 :

മുകളില് പറഞ്ഞിരിക്കുന്ന കോര്പറേറ്റ് നടപടി മൂലം ഇപ്പോഴത്തെ മാര്ക്കറ്റ് കാപില് ഉണ്ടായിരിക്കുന്ന വര്ദ്ധന കണക്കു കൂട്ടുക

സ്റ്റെപ് 4 :

താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യം ഉപയോഗിച്ച് പുതിയ അടിസ്ഥാന കാപിറ്റല് കണക്കു കൂട്ടുക.

കുറിപ്പ്: നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ചില് (എന് എസ് ഇ) അധിക ഷെയറുകള് ലിസ്റ്റ് ചെയ്യപ്പെടുന്ന അന്ന് കമ്പനിയുടെ ഷെയര് കാപിറ്റലില് മാറ്റങ്ങള് വരുത്തും. ഇത് സാധാരണ മാര്ക്കറ്റ് തുടങ്ങുന്നതിനു മുമ്പ് ചെയ്യപ്പെടും. മാര്ക്കറ്റ് തുറന്നു കഴിഞ്ഞാല് തുടര്ന്നുള്ള എല്ലാ ഇന്ഡക്സ് മൂല്യങ്ങളും പുതിയ അടിസ്ഥാന കാപിറ്റലൈസേഷന് അനുസരിച്ചായിരിക്കും കണക്കു കൂട്ടുക.

പുതുക്കിയ അടിസ്ഥാന കാപിറ്റലിന്റെ കണക്കു കൂട്ടല്

പുതിയ മാര്ക്കറ്റ് കാപ്
പുതുക്കിക അടിസ്ഥാന കാപിറ്റല്-------------------* 1000
ഇന്ഡക്സ് മൂല്യം

പുതിയ മാര്ക്കറ്റ് കാപ് = ( എന് * പി ) + പഴയ മാര്ക്കറ്റ് ക്യാപ്
എന് = പുതുതായി ഓഫര് ചെയ്ത ഷെയറുകളുടെ എണ്ണം
പി = മുമ്പിലത്തെ ക്ലോസിങ്ങ് വില

പഴയ മാര്ക്കറ്റ് കാപ് എന്നത് ക്രമീകരണം നടത്തുന്നതിനു മുമ്പുള്ള ഇന്ഡക്സിന്റെ ക്ലോസിങ്ങ് മാര്ക്കറ്റ് കാപ് ആണ്.

സപ്തംബര് 23, 2009 ലെ റിലയന്സ് പെട്രോളിയത്തിന്റെ ഡിബഞ്ചര് കണ്വേര്ഷന് കണക്കിലെടുക്കുക.

മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റിസപ്തംബര് 22, 2009 ന്

രൂപ. 1,852.2 ബിഎന്

ക്ലോസിങ്ങ് ഇന്ഡക്സ് മൂല്യം എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി സപ്തംബര് 22, 2009 ന്

897.25

കണ്വേര്ഷനായി ഓഫര് ചെയ്യപ്പെട്ട ഷെയറുകളുടെ എണ്ണം

236,462,800

സപ്തംബര് 22, 2009 ന് റിലയന്സ് പെട്രോ യുടെ ഷെയര് വില

രൂപ. 17.80

റിലയന്സ് പെട്രൊയുടെ ഇപ്പോഴത്തെ ഇക്വിറ്റി ഷെയറുകള്

903,156,100

കണ്വേര്ഷനുശേഷം റിലയന്സ് പെട്രൊയുടെ മൊത്തം നിലവിലുള്ള ഇക്വിറ്റി ഷെയറുകള്
(903,156,100 + 236,462,800 )

1,139,618,900

റിലയന്സ് പെട്രൊയുടെ അധിക മാര്ക്കറ്റ് കാപ്
(236,462,800 * 17.80 )

രൂപ. 4.2 ബിഎന്

റിലയന്സ് പെട്രൊയുടെ പുതിയ മാര്ക്കറ്റ് കാപ്
(1,139,618,900 * 17.80 )

രൂപ. 20.3 ബിഎന്

പുതിയ മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി
(1,852.2 + 4.2)

രൂപ. 1,856.4 ബിഎന്

പഴയ അടിസ്ഥാന കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി
(1,852.2 * 1,000 / 897.25)

രൂപ. 2,064 ബിഎന്

പുതിയ മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി
(1,856.4 ബിഎന് * 1,000 / 897.25 )

രൂപ. 2,069 ബിഎന്

ഷെയറുകള് പിടിച്ചെടുക്കല്:
കമ്പനിയ്ക്ക് ഷെയര് ഹോള്ഡര് കോള് മണി നല്കാതിരിക്കുകയാണെങ്കില് അല്ലെങ്കില് മറ്റേതെങ്കിലും കാരണങ്ങള് ഉണ്ടെങ്കില് ഷെയറുകള് പിടിച്ചെടുക്കാവുന്നതാണ്. ഷെയറുകള് പിടിച്ചെടുത്താല് കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണത്തിലും അതു വഴി കമ്പനിയുടെ മാര്ക്കറ്റ് കാപിലും കുറവുണ്ടാകുന്നു. ഷെയറുകള് ഡീലിസ്റ്റ് ചെയ്തതായി എക്സ്ചേഞ്ചിന് അറിവ് കിട്ടിയാലുടന് അടിസ്ഥാന കാപിറ്റലിലെ ക്രമീകരണം ചെയ്യുന്നതാണ്.

മെര്ജറുകളും അക്വിസിഷനും
ഇത് രണ്ടു കമ്പനികള് ലയിച്ച് ഒന്നാകലാണ്. ലയിച്ച കമ്പനിയുടെ ഷെയര് ഹോള്ഡര്മാര്ക്ക് ഏത് കമ്പനിയിലാണോ ലയിച്ചത് ആ കമ്പനിയുടെ 
ഷെയര് ലഭിക്കുന്നു. ഇത് ഏത് കമ്പനിയിലാണോ ലയിച്ചത് ആ കമ്പനിയുടെ കാപിറ്റല് ഘടനയില് മാറ്റം വരുത്തുന്നു. ലയിച്ച കമ്പനി നിലവിലില്ലാത്ത അവസ്ഥയുമുണ്ടാകുന്നു.

നമ്മുടെ പക്കല് താഴെപ്പറയുന്ന അവസ്ഥകളുണ്ട് :

1. ഏതെങ്കിലും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി ഇന്ഡക്സിലെ ഒരു കമ്പനിയുമായി ലയിക്കുക
ഈ അവസ്ഥയില് ഏതു കമ്പനിയിലാണോ ലയിക്കുന്നത് ആ കമ്പനി ഒരു ഇന്ഡക്സ് കമ്പനിയും, ലയിച്ച കമ്പനി ഇന്ഡക്സിലില്ലാത്ത, സ്റ്റോക്ക് എക്സ്ചേഞ്ചില് ലിസ്റ്റ് ചെയ്ത കമ്പനിയുമാണ്.

പ്രവര്ത്തനം :

സ്റ്റെപ് 1 :

ലയനത്തിനായി സമ്മതിച്ചത് ഏത് അനുപാതത്തിലാണെന്ന് കണ്ടെത്തുക അതായത് ലയിച്ച കമ്പനിയുടെ എത്ര ഷെയറുകള് 
ഏത് കമ്പനിയിലാണോ ലയിച്ചത് അതിന്റെ ഒരു ഷെയറിനു തുല്യമായിരുന്നു എന്ന്

സ്റ്റെപ് 2 :

ലയനം കാരണം ഏതു കമ്പനിയിലാണോ ലയിച്ചത് ആ കമ്പനിയുടെ എത്ര ഷെയറുകള് അധികമായി നല്കി എന്ന് കണക്കു കൂട്ടുക.

സ്റ്റെപ് 3 :

പുതിയ ഷെയറുകള് നല്കിയതു മൂലം വന്നിരിക്കുന്ന ഇപ്പോഴത്തെ മാര്ക്കറ്റ് കാപിലെ വര്ദ്ധന കണക്കു കൂട്ടുക

സ്റ്റെപ് 4 :

ഡെറ്റ് കണ്വേര്ഷന് ഉപയോഗിച്ച് അതേ രീതിയില് (മുകളില് വിവരിച്ചിരിക്കുന്നു) പുതിയ അടിസ്ഥാന കാപിറ്റല് കണക്കു കൂട്ടുക.

ലയിക്കപ്പെടുന്ന കമ്പനിയുടെ ഷെയര് കാപിറ്റലിലെ ക്രമീകരണവും, ഇന്ഡക്സിലെ അടിസ്ഥാന കാപിറ്റലിലെ ക്രമീകരണവും ലയിച്ച കമ്പനി ഡീലിസ്റ്റ് ചെയ്യപ്പെടുന്ന അന്ന് ചെയ്യപ്പെടും. മാര്ക്കറ്റ് തുറന്നു കഴിഞ്ഞാല് അതിനുശേഷമുള്ള എല്ലാ ഇന്ഡക്സ് മൂല്യ കണക്കുകൂട്ടലുകളും പുതുക്കിയ അടിസ്ഥാന കാപിറ്റലൈസേഷന് അനുസരിച്ചായിരിക്കും.

2. ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനി ഒരു ഇന്ഡക്സ് കമ്പനിയുമായി ലയിക്കല്
ഇതില് ഇന്ഡക്സില് ഉള്ള ഒരു കമ്പനിയില് സ്റ്റോക്ക് എക്സ്ചേഞ്ചില് ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനി ലയിക്കുന്നു.

പ്രവര്ത്തനം : ഏത് കമ്പനിയാണോ ലയിക്കുന്നത് ആ കമ്പനിയുടെ ഷെയര് ഹോള്ഡര്മാര്ക്ക് ഏത് കമ്പനിയിലാണോ ലയിക്കുന്ന ആ കമ്പനിയുടെ ഷെയറുകള് നല്കപ്പെടും. ഈ അധിക ഷെയറുകള് ഏത് കമ്പനിയിലാണോ ലയിക്കുന്നത് ആ കമ്പനിയുടെ ഷെയര് കാപിറ്റലില് ഈ ഷെയറുകള് ലിസ്റ്റ് ചെയ്യുന്ന അന്ന് കൂട്ടിച്ചേര്ക്കപ്പെടും.

സ്റ്റെപ് 1 :

ലയനം മൂലം ഏത് കമ്പനിയിലാണോ ലയിച്ചത് ആ കമ്പനിയുടെ എത്ര അധിക ഷെയറുകള് നല്കി എന്ന് കണ്ടു പിടിക്കുക.

സ്റ്റെപ് 2 :

ഈ പുതിയ ഷെയറുകള് നല്കുക വഴി മാര്ക്കറ്റ് കാപില് ഉണ്ടായിരിക്കുന്ന വര്ദ്ധന കണക്കു കൂട്ടുക

സ്റ്റെപ് 3 :

ഡെറ്റ് കണ്വേര്ഷന് ഉപയോഗിച്ച് അതേ രീതിയില് (മുകളില് വിവരിച്ചിരിക്കുന്നു) പുതിയ അടിസ്ഥാന കാപിറ്റല് കണക്കു കൂട്ടുക.

3. രണ്ട് ഇന്ഡ്ക്സ് കമ്പനികള് തമ്മില് തമ്മില് ലയിക്കല്
ഈ കേസില് ലയിക്കുന്ന കമ്പനിയും ഏതു കമ്പനിയിലാണോ ലയിക്കുന്നത് ആ കമ്പനിയും ഇന്ഡക്സ് കമ്പനികളാണ്. മറ്റൊരു വാക്കില് പറഞ്ഞാ ഇന്ഡക്സിലുള്ള രണ്ട് കമ്പനികള് ഒന്നാകുകയും, അതുവഴി ഇന്ഡക്സില് പുതിയ ഒരു കമ്പനി കൂട്ടിച്ചേര്ക്കേണ്ടി വരികയും ചെയ്യുന്നു.

പ്രവര്ത്തനം :

സ്റ്റെപ് 1 :

മറ്റൊരു വാക്കില് പറഞ്ഞാ ഇന്ഡക്സിലുള്ള രണ്ട് കമ്പനികള് ഒന്നാകുകയും, അതുവഴി ഇന്ഡക്സില് പുതിയ ഒരു കമ്പനി കൂട്ടിച്ചേര്ക്കേണ്ടി വരികയും ചെയ്യുന്നു.

സ്റ്റെപ് 2 :

ലയിച്ചത് ഏത് കമ്പനിയിലാണോ ആ കമ്പനിയുടെ ലയനം മൂലം വര്ദ്ധിച്ച മാര്ക്കറ്റ് കാപ് എത്രയെന്ന് കണക്കു കൂട്ടുക.

സ്റ്റെപ് 3 :

താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യത്തിന്നനുസൃതമായി ഇന്ഡക്സില് ലയനം മൂലം വന്നിട്ടുള്ള മാര്ക്കറ്റ് കാപിലെ വര്ദ്ധനയും കുറവുകളും കണക്കു കൂട്ടുക.

സ്റ്റെപ് 4 :

താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യമുപയോഗിച്ച് ഇന്ഡക്സിന്റെ പുതിയ അടിസ്ഥാന മാര്ക്കറ്റ് കാപ് കണക്കുകൂട്ടുക.

മറ്റൊരു പ്രധാന നടപടി, രണ്ടു കമ്പനികളും കൂടി ലയിക്കുന്നതിനുള്ള കോടതി അനുമതി ലഭിച്ചു കഴിഞ്ഞാല്, ലയിച്ച കമ്പനിയ്ക്ക് പകരമായി ഒരു പുതിയ കമ്പനി ഇന്ഡക്സിലേക്ക് കണ്ടുപിടിക്കുക എന്നതാണ്. ലയനശേഷം ലയിച്ച കമ്പനി നിലവിലില്ലാതെ വരും, അതിനാല് അതിനെ ഇന്ഡക്സില് നിന്നും നീക്കം ചെയ്യും. ഇന്ഡക്സിലേക്ക് പുതിയ കമ്പനിയെ ഇന്ഡക്സിന്റെ അതിനായുള്ള മാനദണ്ഡങ്ങള് അനുസരിച്ച് തിരഞ്ഞെടുക്കും. ഈ പുതിയ കമ്പനിയെ മുന്കൂറായി 5 ആഴ്ചത്തെ അറിയപ്പ് ഒരു പത്രക്കുറിപ്പുവഴി നല്കി ഇന്ഡക്സില് കൂട്ടിച്ചേര്ക്കും. ഈ മാറ്റങ്ങള് സാധാരണ മാര്ക്കറ്റ് പ്രവര്ത്തനം തുടങ്ങുന്നതിനു മുമ്പായി ചെയ്യും.

പുതുക്കിയ അടിസ്ഥാന കാപിറ്റലിന്റെ കണക്കു കൂട്ടല്

പുതിയ മാര്ക്കറ്റ് കാപ്
പുതുക്കിയ അടിസ്ഥാന കാപിറ്റല് = --------------------* 1000
ഇന്ഡക്സ് മൂല്യം

പുതിയ മാര്ക്കറ്റ് കാപ് = (എന് എ ഡി ) + ഇന്ഡക്സിന്റെ പഴയ മാര്ക്കറ്റ് കാപ്

എന് എ ഡി = മാര്ക്കറ്റ് കാപില് മൊത്തം കൂടിയത് / കുറഞ്ഞത്

എന് എ ഡി = (ലയനശേഷം ലയിക്കപ്പെട്ട കമ്പനിയുടെ മാര്ക്കറ്റ് കാപില് ഉണ്ടായ വര്ദ്ധന)
– (
ലയിച്ച കമ്പനിയുടെ മാര്ക്കറ്റ് ക്യാപിറ്റല്)

പഴയ മാര്ക്കറ്റ് കാപ് എന്നത് ക്രമീകരണം നടത്തുന്നതിനു മുമ്പുള്ള ഇന്ഡക്സിന്റെ ക്ലോസിങ്ങ് മാര്ക്കറ്റ് കാപ് ആണ്.

ലയിച്ച കമ്പനിയുടെ മാര്ക്കറ്റ് കാപിറ്റലിനേക്കാള് കുറവാണ് പുതുതായി ഓഫര് ചെയ്ത ഷെയറുകളുടെ മാര്ക്കറ്റ് കാപ് എങ്കില് എന് എ ഡി പൂജ്യത്തിനു കീഴെയുമാകാം.

ഇതിനു ശേഷം, ലയിച്ച കമ്പനി ഇല്ലാതാകുന്നതിനാല്, ഇന്ഡക്സില് പുതിയ കമ്പനി ചേര്ത്തുന്നതിനായി ഒരു ക്രമീകരണംകൂടി ആവശ്യമുണ്ട്. ഈ ക്രമീകരണം ഇന്ഡക്സില് കമ്പനികള് കൂട്ടിച്ചേര്ക്കലും നീക്കം ചെയ്യലും എന്ന തലക്കെട്ടില് വിശദീകരിക്കുന്നുണ്ട്.

പോണ്ട്സ് എച് എല് എലുമായി ജനുവരി 20, 2009 ന് ലയിച്ചത് കണക്കിലെടുക്കുക. ലയനത്തിന്റെ അനുപാതം എച് എല് എലിന്റെ 3 ഇക്വിറ്റി ഷെയറുകള്ക്ക് 4 പോണ്ട്സ് ഷെയറുകള് എന്ന നിലയിലായിരുന്നു.

മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റിജനുവരി 19, 2009

രൂപ. 1,990 ബിഎന്

ക്ലോസിങ്ങ് ഇന്ഡക്സ് മൂല്യം എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി ജനുവരി 19, 2009 ന്

924.10

ജനുവരി 19, 2009 ന് പോണ്ട്സിന്റെ മാര്ക്കറ്റ് കാപ്

രൂപ. 37.1 ബിഎന്

എച് എല് എലിന്റെ നിലവിലുള്ള ഇക്വിറ്റി ഷെയറുകള്

199,167,287

ജനുവരി 19, 2009 ന് എച് എല് എലിന്റെ വില

രൂപ. 1,704.20

ജനുവരി 19, 2009 ന് എച് എല് എലിന്റെ മാര്ക്ക്റ്റ് കാപ് (199,167,287 * 1,704.20 )

രൂപ. 339.4 ബിഎന്

പോണ്ട്സുമായുള്ള ലയനം മൂലം എച് എല് എലിന്റെ ഇക്വിറ്റ് കാപില് ഉള്ള വര്ദ്ധന

20,402,209

പോണ്ട്സുമായുള്ള ലയനം മൂലം എച് എല് എലിന്റെ അധിക മാര്ക്കറ്റ് കാപ് ( 20,402,209 * 1,704.20 )

രൂപ. 34.8 ബിഎന്

എച് എല് എലിന്റെ പുതിയ മാര്ക്കറ്റ് കാപ് ( 339.4 + 34.8 )

രൂപ. 374.2 ബിഎന്

ലയനം മൂലം ഇന്ഡക്സിലെ മാര്ക്കറ്റ് കാപില് വന്നിരിക്കുന്ന മൊത്തം കൂട്ടലുകള് / കിഴിക്കലുകള് 34.8 ബിഎന് – രൂപ 37.1 ബിഎന്)

(രൂപ. 2.3 ബിഎന്)

പുതിയ മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി( രൂപ1,990 ബിഎന് + ( രൂപ 2.3 ബിഎന്)

രൂപ. 1,987.7 ബിഎന്

പഴയ മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി

രൂപ. 2,153.5 ബിഎന്

പുതിയ അടിസ്ഥാന കാപിറ്റല് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി (1,987.7 * 1000 / 924.10 )

രൂപ. 2,151 ബിഎന്

4. ഒരു ഇന്ഡക്സ് കമ്പനി ഇന്ഡക്സിനു പുറത്തുള്ള ഒരു കമ്പനിയുമായി ലയിക്കല്
ഇതില് ഇന്ഡക്സില് ഉള്ള ഒരു കമ്പനി ഇന്ഡക്സില് ഇല്ലാത്ത ഒരു കമ്പനിയില് ലയിക്കുന്നു. ഇവിടെ ലയിക്കുന്ന കമ്പനി ഇന്ഡക്സില് ഉള്ളതും ഏതു കമ്പനിയിലാണോ ലയിക്കുന്നത് അത് ഇന്ഡക്സിനു പുറത്തുള്ളതുമാണ്. ലയനശേഷം ഇന്ഡക്സില് ഉള്ള കമ്പനി ഇല്ലാതാകും. ഇവിടെ ലയിച്ച കമ്പനിയെ ഇന്ഡക്സില് നിന്നും നീക്കം ചെയ്യുവാനും പുതിയ കമ്പനിയെ കൂട്ടിച്ചേര്ക്കുവാനുമായി ക്രമീകരണങ്ങള് ആവശ്യമായി വരും.

പ്രവര്ത്തനം : നിശ്ചയിക്കപ്പെട്ട മാര്ഗനിര്ദ്ദേശങ്ങളനുസരിച്ച് ഇന്ഡക്സിലേക്ക് ഒരു പകരം കമ്പനിയെ തിരഞ്ഞെടുക്കും. തിരഞ്ഞെടുത്ത കമ്പനിയേ ഉള്പ്പെടുത്തിക്കൊണ്ടും നീക്കം ചെയ്ത കമ്പനിയേതെന്നറിയിക്കുന്നതിനുമായി 5 ആഴ്ചത്തെ നോട്ടീസ് നല്കുകയും ഒരു പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്യും. ഈ മാറ്റങ്ങളും സാധാരണ മാര്ക്കറ്റ് പ്രവര്ത്തിക്കുന്നതിനു മുമ്പായി ചെയ്യപ്പെടും

ന്ഡക്സ് സെറ്റില് നിന്നും ഒഴിവാക്കല് / സെറ്റിലേക്ക് കൂട്ടിച്ചേര്ക്കല്
ഇന്ഡക്സിന്റെ ഘടന സമയാസമയങ്ങളില് വിവിധ കാരണങ്ങളാല് മാറിയേക്കാം. ഈ കാരണങ്ങളില്, മെര്ജര് / അക്വിസിഷന്, പാപ്പര്, പുനഃസംഘടന, പ്രാതിനിധ്യമില്ലായ്മ, ഇന്ഡക്സിലേക്കു തിരഞ്ഞെടുക്കുവാനുള്ള മാനദണ്ഡങ്ങള് പൂര്ത്തീകരിക്കായ്ക എന്നിവ ഉള്പ്പെടുന്നു.

ഓരോ ഇന്ഡക്സിനും ആ ഇന്ഡക്സില് ചേര്ക്കുവാന് എല്ലാ യോഗ്യതയും ഉള്ള കമ്പനികളുടെ ഒരു "റീപ്ലെയ്സ്മെന്റ് പൂള്" ഉണ്ട്. ഇന്ഡക്സിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ "റീപ്ലെയ്സ്മെന്റ് പൂളില്" നിന്നായിരിക്കും.

പ്രവര്ത്തനം :

സ്റ്റെപ് 1 :

ഇന്ഡക്സില് നിന്നു നീക്കം ചെയ്യുന്ന കമ്പനികളുടെ ക്രമീകരണം നടക്കുന്നതിനു മുമ്പുള്ള ക്ലോസിങ്ങ് മാര്ക്കറ്റ് വില അനുസരിച്ചുള്ള മാര്ക്കറ്റ് കാപിറ്റലൈസേഷന് കണക്കുകൂട്ടുക.

സ്റ്റെപ് 2 :

അതുപോലെ ഇന്ഡക്സില് ഉള്പ്പെടുത്തുന്ന കമ്പനിയുടേയും മാര്ക്കറ്റ് കാപ് കണക്കു കൂട്ടുക

സ്റ്റെപ് 3 :

നീക്കം ചെയ്യുന്ന കമ്പനികളുടെ മാര്ക്കറ്റ് കാപ് ഇന്ഡക്സില് ചേര്ക്കുന്ന കമ്പനികളുടെ മാര്ക്കറ്റ് കാപില് നിന്നും കുറച്ച് മൊത്തം മാര്ക്കറ്റ് കാപില് വരുന്ന മാറ്റം കണക്കു കൂട്ടുക.

സ്റ്റെപ് 4 :

ഇന്ഡക്സിന്റെ പുതിയ അടിസ്ഥാന കാപിറ്റല് കണക്കു കൂട്ടുക.

ഇന്ഡക്സില് ചേര്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്ന കമ്പനികളുടെ വിവരങ്ങള് 5 ആഴ്ചകള്ക്ക് മുമ്പേ ഒരു പത്രക്കുറിപ്പ് വഴി അറിയിക്കുന്നതാണ്. മാറ്റങ്ങള് ബുധനാഴ്ചകളില് സാധാരണ മാര്ക്കറ്റ് തുടങ്ങുന്നതിനു മുമ്പേ നടത്തപ്പെടും. അതിനു ശേഷം എല്ലാ ഇന്ഡക്സ് മൂല്യ സംബന്ധിയായ കണക്കു കൂട്ടലുകളും പുതുക്കിയ അടിസ്ഥാന കാപിറ്റലൈസേഷനും പുതുക്കിയ ഘടകങ്ങളുമായി നടത്തുന്നതാണ്.

പുതുക്കിയ അടിസ്ഥാന കാപിറ്റലിന്റെ കണക്കു കൂട്ടല്

പുതിയ മാര്ക്കറ്റ് കാപ്
പുതുക്കിയ അടിസ്ഥാന കാപിറ്റല് = ------------------- * 1000
ഇന്ഡക്സ് മൂല്യം

പുതിയ മാര്ക്കറ്റ് കാപ് = മൊത്തം മാറ്റം + ഇന്ഡക്സിന്റെ പഴയ മാര്ക്കറ്റ് കാപ്

മൊത്തം മാറ്റം = (ഇന്ഡക്സിലേക്ക് ചേര്ത്ത കമ്പനികളുടെ മാര്ക്കറ്റ് കാപിറ്റല്)
- (
ഇന്ഡക്സില് നിന്ന് നീക്കം ചെയ്ത കമ്പനികളുടെ മാര്ക്കറ്റ് കാപിറ്റല്)

പഴയ മാര്ക്കറ്റ് കാപിറ്റല് എന്നത് ക്രമീകരണം നടത്തുന്നതിനു മുമ്പുള്ള ഇന്ഡക്സിന്റെ ക്ലോസിങ്ങ് മാര്ക്കറ്റ് കാപ് ആണ്

ഒക്ടോബര് 7, 1998 ല് എസ് ആന്റ് പി സി എന് എസ്ക് നിഫ്റ്റിയിലേക്ക് സെക്യൂരിറ്റികള് ചേര്ക്കുകയും അവയില് നിന്ന് നീക്കം ചെയ്യുകയും ചെയ്തത് കണക്കിലെടുക്കുക

കൂട്ടിച്ചേര്ത്ത കമ്പനികള്

ഒക്ടോബര് 6, 1998 ലെ മാര്ക്കറ്റ് കാപ്

1. ഇന്ഫോസിസ് ടെക്നോളജീസ് ലിമിറ്റഡ്

രൂപ. 36.2 ബിഎന്

2. എന് ഐ ഐ റ്റി ലിമിറ്റഡ്.

രൂപ. 33.4 ബിഎന്

3. ബാങ്ക് ഓഫ് ഇന്ത്യ

രൂപ. 15.8 ബിഎന്

4. സ്മിത്ക്ലൈന് ബീചം കണ്സ്യൂമര് ഹെല്ത്കെയര്

രൂപ. 21.6 ബിഎന്

5. ഹീറൊ ഹോണ്ട മോട്ടോഴ്സ് ലിമിറ്റഡ്.

രൂപ. 23.5 ബിഎന്

6. പ്രോക്ടര് ആന്റ് ഗാംബിള് ലിമിറ്റഡ്.

രൂപ. 16 ബിഎന്

7. സിപ്ല ലിമിറ്റഡ്.

രൂപ. 15.9 ബിഎന്

മൊത്തം

രൂപ. 162.4 ബിഎന്

നീക്കം ചെയ്ത കമ്പനികള്

ഒക്ടോബര് 6, 1998 ലെ മാര്ക്കറ്റ് കാപ്

1.ബി പി സി എല്

രൂപ. 33.8 ബിഎന്

2.അശോക് ലെയ്ലാണ്ട് ലിമിറ്റഡ്

രൂപ. 2.7 ബിഎന്

3.ഇന്തൊ ഗള്ഫ് ഫര്ട്ടിലൈസേഴ്സ്

രൂപ. 5.8 ബിഎന്

4.ആന്ധ്രാ വാലി പവര് സപ്ലൈ ലിമിറ്റഡ്

രൂപ. 4.6 ബിഎന്

5.തെര്മാക്സ് ലിമിറ്റഡ്

രൂപ. 3.8 ബിഎന്

6.എം ആര് പി എല്

രൂപ. 5.4 ബിഎന്

7.പോണ്ട്സ് ഇന്ത്യ ലിമിറ്റഡ്

രൂപ. 35.3 ബിഎന്

മൊത്തം

രൂപ. 91.4 ബിഎന്

മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റിഒക്ടോബര് 6, 1998

രൂപ. 1,750 ബിഎന്

ക്ലോസിങ്ങ് മൂല്യം എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റിഒക്ടോബര് 6, 1998 ന്

845.75

മാര്ക്കറ്റ് കാപിലെ മൊത്തം കൂട്ടിച്ചേര്ക്കല് / കിഴിക്കല് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി ഘടകങ്ങളുടെ കൂട്ടിച്ചേര്ക്കല് / കിഴിക്കല് വഴിയുണ്ടായത് ( രുപ 162.4 ബിഎന് – രൂപ 91.4 ബിഎന്)

രുപ 71 ബിഎന്

പുതിയ മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി കൂട്ടിച്ചേര്ക്കല് / കിഴിക്കല് വഴിയുണ്ടായത്. (രൂപ. 1750 ബിഎന് + രൂപ 71 ബിഎന്)

രൂപ. 1,821 ബിഎന്

അടിസ്ഥാന മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി

രൂപ. 2,069 ബിഎന്

പുതിയ അടിസ്ഥാന മാര്ക്കറ്റ് കാപ് എസ് ആന്റ് പി സി എന് എക്സ് നിഫ്റ്റി

(രൂപ. 2069 ബിഎന് * 1000 / 845.75 )

രൂപ. 2,446 ബിഎന്

ഡിവിഡന്റ് പ്രഖ്യാപനം
ഡിവിഡന്റ് പ്രഖ്യാപനം പോലുള്ള കോര്പറേറ്റ് നടപടികളാല് സാധാരണ നിലയില് ഇന്ഡക്സില് ക്രമീകരണങ്ങള് ഒന്നും വരുത്തേണ്ടതില്ല. ഒരു പ്രത്യേക മൊത്തം വരുമാന ഇന്ഡക്സ് (ടി ആര്) കണക്കു കൂട്ടപ്പെടുന്നു. ഇത് ഇന്ഡക്സ് പോര്ട്ട്ഫോളിയോക്കു മുകളില്, ഡിവിഡന്റ് അടക്കമുള്ല വരുമാനം കാണിക്കുന്നു. മൊത്തം വരുമാന ഇന്ഡക്സ്എപ്പോഴും നിലവിലുള്ള മാര്ക്കറ്റ് കാപിറ്റലൈസേഷന് ഇന്ഡക്സിന്മേലാണ് കണക്കു കൂട്ടപ്പെടുന്നത്.

പ്രവര്ത്തനം :

സ്റ്റെപ് 1 :

കമ്പനി പ്രഖ്യാപിച്ച ഓരോ ഷെയറിന്മേലും ഉള്ള ഡിവിഡന്റ് എത്രയെന്ന് കണ്ടുപിടിക്കുക

സ്റ്റെപ് 2 :

കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണം കണ്ടുപിടിക്കുക

സ്റ്റെപ് 3 :

കമ്പനി നല്കേണ്ടുന്ന ഡിവിഡന്റ് എത്രയെന്ന് കണക്കു കൂട്ടുക. ഇത് ഓരോ ഷെയറിന്മേലും ഉള്ള ഡിവിഡന്റിനെ മൊത്തം ഷെയറുകളുമായി ഗുണിക്കുമ്പോള് കിട്ടുന്ന സംഖ്യയാണ്

സ്റ്റെപ് 4 :

താഴെക്കൊടുത്തിരിക്കുന്ന സൂത്രവാക്യമുപയോഗിച്ച് ആ ദിവസത്തിനുള്ള ഇന്ഡക്സ് ഡിവിഡന്റ് കണക്കു കൂട്ടുക

സ്റ്റെപ് 5 :

പുതിയ ടി ആര് ഇന്ഡക്സ് താഴെക്കൊടുത്തിരിക്കുന്ന സൂത്രമാക്യമനുസരിച്ച് കണക്കു കൂട്ടുക

മാറ്റങ്ങള്, മൊത്ത വരുമാന ഇന്ഡക്സിലേത്, ഡിവിഡന്റ് നല്കുന്ന അവസ്ഥകളില് മാത്രമേ ചെയ്യുകയുള്ളു. ഡിവിഡന്റ് വിതരണം ചെയ്ത ദിവസം മാറ്റങ്ങള് എന് എസ് ഇ തീരുമാനമനുസരിച്ച് നടപ്പിലാക്കും.

ടി ആര് ഇന്ഡക്സ് കണക്കുകൂട്ടുന്നതെങ്ങിനെ

ടി ആര് ഇന്ഡക്സ്

= പഴയ ടി ആര് ഇന്ഡക്സ് മൂല്യം * (എം സി ഇന്ഡക്സ് മൂല്യം) + (ആ ദിവസത്തിന്റെ ഇന്ഡക്സ് ഡിവിഡന്റ്)
--------------------------------------------------
പഴയ എം സി ഇന്ഡക്സ് മൂല്യം

ഇന്ഡക്സിലെ സ്ക്രിപ്പുകളുടെ മൊത്തം ഡിവിഡന്റുകള്
ആ ദിവസത്തെ ഇന്ഡക്സ് ഡിവിഡന്റ് = -------------------------------------------
എം സി ഇന്ഡക്സിലെ ഇന്ഡക്സിനെ ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യ

എം സി ഇന്ഡക്സ് = മൊത്ത വരുമാനം കണക്കു കൂട്ടുന്ന ഇന്ഡക്സിന്റെ അടിസ്ഥാന മാര്ക്കറ്റ് കേപ്

ഇന്ഡക്സിലെ സ്ക്രിപ്പുകളുടെ മൊത്തം ഡിവിഡന്റ് = ഓരോ ഷെയറിനും ഉള്ള ഡിവിഡന്റ് * മൊത്തം നിലവിലുള്ള ഷെയറുകള്

മാര്ച്ച് 8,2008 ന് നിഫ്റ്റി ഇന്ഡക്സില് ഉണ്ടായിരുന്ന രണ്ട് കമ്പനികള് ഡിവിഡന്റ് പ്രഖ്യാപിച്ചത് കണക്കിലെടുക്കുക.

1. ഹിന്ദുസ്ഥാന് ലീവര് ലിമിറ്റഡ് ഓരോ ഷെയറിനും 17 രൂപ എന്ന നിലയില് അവസാന ഡിവിഡന്റ് പ്രഖ്യാപിച്ചു
2. ഗ്ലാക്സൊ ഇന്ത്യ ലിമിറ്റഡ് ഓരോ ഷെയറിനും 6 രൂപ എന്ന നിലയില് ഡിവിഡന്റ് പ്രഖ്യാപിച്ചു

മാര്ച്ച് 8,2008 ന്റെ മൊത്ത വരുമാന ഇന്ഡക്സ് കണക്കുകൂട്ടല്
ടി ആര് ഇന്ഡക്സ് കണക്കു കൂട്ടുന്നത് മാര്ക്കറ്റ് കേപ് ഇന്ഡക്സായ നിഫിറ്റിയ്ക്കാണ്

ക്ലോസിങ്ങ് നിഫ്റ്റി ഇന്ഡക്സ് മാര്ച്ച് 8, 2000 ത്തിലെ മൂല്യം

1666.35

ക്ലോസിങ്ങ് നിഫ്റ്റി ഇന്ഡക്സ് മാര്ച്ച് 7, 2000 ത്തിലെ മൂല്യം

1702.75

ക്ലോസിങ്ങ് ടി ആര് ഇന്ഡക്സ് മാര്ച്ച് 8, 2000 ത്തിലെ മൂല്യം

1806.31

നിഫ്റ്റി ഇന്ഡക്സിനെ ഹരിക്കുവാന് ഉപയോഗിക്കുന്ന സംഖ്യ

2,427,483,702

എച് എല് എലിന്റെ നിലവിലുള്ള ഷെയറുകളുടെ എണ്ണം

219,569,495

എച് എല് എല് നല്കേണ്ടുന്ന ഡിവിഡന്റ് ( 219,569,495 * 17 )

രൂപ. 3.73 ബിഎന്

ഗ്ലാക്സൊയുടെ നിലവിലുള്ള ഷെയറുകളുടെ എണ്ണം

59,775,000

ഗ്ലാക്സൊ നല്കേണ്ടുന്ന ഡിവിഡന്റ് ( 59,775,000 * 6 )

രൂപ. 359 എംഎന്

ഇന്ഡക്സ് ഡിവിഡന്റ് ((രൂപ 3.73 ബിഎന് + രൂപ 359 എംഎന് ) / 2,427,483,702 )

1.68542

പുതിയ ടി ആര് ഇന്ഡക്സ് മൂല്യം (1806.31 * (1666.35+1.68542))
---------------------------

1702.75

1769.48

ഇന്ഡക്സ് ഫന്ഡുകള് കോര്പറേറ്റ് പ്രവര്ത്തനങ്ങള്ക്കായി ക്രമീകരിക്കല്

റൈറ്റ്സ് ഇഷ്യു
റൈറ്റ്സ് ഇഷ്യു ഉണ്ടാകുകയാണെങ്കില്, ഇന്ഡക്സ് ഫണ്ട് അതിന്റെ വെയ്റ്റേജ് ക്രമീകരിക്കണം.

 

ഇന്ഡക്സ് ഫണ്ടുകള് അതിന്റെ പോര്ട്ട്ഫോളിയൊയിലെ വെയ്റ്റേജ് റൈറ്റ്സ് ഇഷ്യുമൂലം ക്രമീകരിക്കണം.

 

ഏതൊരു ഫണ്ടും അതിന്റെ പോര്ട്ട്ഫോളിയൊയുടെ ഒരു ഭാഗം കാഷ് ആയി ദ്രവ്യതാവശ്യങ്ങള്ക്കായി നീക്കിവയ്ക്കും, അതിനാല് ഇത് റൈറ്റ്സ് ഇഷ്യു സബ്സ്ക്രൈബ് ചെയ്യുവാനായി ഉപയോഗിക്കാവുന്നതാണ്.

 

ഫണ്ടിനു വേണമെങ്കില് റൈറ്റ്സ് ഇഷ്യു അവസാനിക്കുവാന് കാത്തിരിക്കാവുന്നതും അതിന്റെ പോര്ട്ട്ഫോളിയൊ ആ ദിവസം വീണ്ടും സമതുലിതമാക്കാവുന്നതുമാണ്.

ബോണസ് ഇഷ്യു

ബോണസ് ഇഷ്യുവില് സൈദ്ധാന്തികമായി പറഞ്ഞാല് അണ്ടര്ലയിങ്ങ് സെക്യൂരിറ്റിയുടെ മാര്ക്കറ്റ് കാപില് മാറ്റമൊന്നും വരുന്നില്ല. അതിനാല് അതുമൂലം അടിസ്ഥാന കാപിറ്റലില് മാറ്റത്തിന്റെ ആവശ്യവുമില്ല. റഫറന്സ് ആയി ഉപയോഗിക്കുന്ന ഇന്ഡക്സിന്റെ അടിസ്ഥാന കാപിറ്റലില് മാറ്റമൊന്നും വരുത്തുന്നില്ല എന്നതിനാല് ഇന്ഡക്സ് ഫന്ഡിലും മാറ്റത്തിന്റെ ആവശ്യമില്ല.

ഡെബ്റ്റ് കണ്വേര്ഷന് / വാറന്റ് കണ്വേര്ഷന് / പബ്ലിക് ഇഷ്യു / സ്വകാര്യ പ്ലെയ്സ്മെന്റ്
ഒരു ഡെബ്റ്റ് കണ്വേര്ഷന് / വാറന്റ് കണ്വേര്ഷന് / പബ്ലിക് ഇഷ്യു / സ്വകാര്യ പ്ലെയ്സ്മെന്റ്, ഇന്ഡക്സില് സെക്യൂരിറ്റിയുടെ വെയ്റ്റേജ് വര്ദ്ധിക്കുവാന് കാരണമാക്കുന്നു. അതിനാല് ഇന്ഡക്സ് ഫന്ഡിനും ആ സെക്യൂരിറ്റിയുടെ വെയ്റ്റേജ് പോര്ട്ട്ഫോളിയോയില് വര്ദ്ധിപ്പിക്കേണ്ടി വരും. അതിനായി അതിന്, ഇന്ഡക്സില് ക്രമീകര്ണം വരുത്തിയ അന്ന്, മാര്ക്കറ്റില് നിന്നും കൂടുതല് ഷെയറുകള് വാങ്ങേണ്ടി വരും. ഇതിനായുള്ള പണം ഇപ്പോള് നിലവിലുള്ള ഷെയറുകളില് ചിലത് വിറ്റിട്ടോ കയ്യിലുള്ള അധിക പണമുപയോഗിച്ചോ കണ്ടെത്താം.

മെര്ജറുകളും അക്വിസിഷനുകളും
മെര്ജറുകളുടെ (ലയനത്തിന്റെ) വിവിധ സാദ്ധ്യതകള് ചുവടെ കൊടുക്കുന്നു

1)

ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഒരു കമ്പനി ഇന്ഡക്സി ഉള്ള ഒരു കമ്പനിയുമായി ലയിക്കുക: ലയിക്കുന്നത് ഏത് കമ്പനിയിലാണോ ആ കമ്പനിയുടെ ഷെയറുകള് ലയിച്ച കമ്പനിയുടെ ഷെയര് ഉടമകള്ക്ക് നല്കുമെന്നതിനാല്, ലയിക്കുന്നത് ഏത് കമ്പനിയിലാണോ ആ കമ്പനിയുടെ മാര്ക്കറ്റ് കേപ് വര്ദ്ധിക്കും, അതിനാല് ഇന്ഡക്സില് അതിന്റെ വെയ്റ്റേജും വര്ദ്ധിക്കും. ഈ അവസ്ഥയില് ചെയ്യേണ്ടുന്ന ക്രമീകരണം ലയിച്ചത് ഏത് കമ്പനിയിലാണോ ആ കമ്പനിയുടെ വെയ്റ്റേജ് വര്ദ്ധിപ്പിക്കുക എന്നത് മാത്രമാണ്. അതിനായി ഇന്ഡക്സില് ക്രമീകരണം വരുത്തുന്ന അന്ന് ഫന്ഡ് വെയ്റ്റേജില് സമതുലിതാവസ്ഥ വരുത്തുവാനായി ഏതു കമ്പനിയിലാണോ ലയിച്ചത് ആ കമ്പനിയുടെ ഷെയറുകള് വാങ്ങേണ്ടി വരും. ഇതിനായുള്ള പണം ഇപ്പോള് നിലവിലുള്ള ഷെയറുകളില് ചിലത് വിറ്റിട്ടോ കയ്യിലുള്ള അധിക പണമുപയോഗിച്ചോ കണ്ടെത്താം.

2)

ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു കമ്പനിയുടെ ഇന്ഡക്സിലെ ഒരു കമ്പനിയുമായി ലയിക്കല്: നടത്തേണ്ടുന്ന ക്രമീകരണം മുകളില് പറഞ്ഞിരിക്കുന്നത് തന്നെ. ഇന്ഡക്സില് പ്രസ്തുത കമ്പനിയ്ക്ക് വന്നിരിക്കുന്ന വെയ്റ്റേജിലെ മാറ്റത്തിന്നനുസരിച്ച് ഫണ്ടിലും മാറ്റം വരുത്തുവാനായി കൂടുതല് ഷെയറുകള് വാങ്ങേണ്ടി വരും.

3)

രണ്ട് കമ്പനികള് തമ്മിലുള്ള ലയനം: ഈ അവസ്ഥയില് രണ്ട് ക്രമീകരണങ്ങള് നടക്കേണ്ടതുണ്ട്

എ)

ഏത് കമ്പനിയിലാണോ ലയിക്കുന്നത് ആ കമ്പനിയുടെ മാര്ക്കറ്റ് കേപ് വര്ദ്ധിക്കും. ഇത് ഒരു പ്രശ്നമാകുവാന് സാദ്ധ്യതയില്ല, കാരണം ഏത് കമ്പനിയാണോ ലയിച്ചത് ആ കമ്പനിയുടെ ഷെയറുകള്ക്ക് തുല്യമായ ഷെയറുകള് ഏത് കമ്പനിയിലാണോ ലയിച്ചത് അതില് വന്നു ചേരുമല്ലോ.

ബി)

ഇന്ഡക്സില് ഒരു പുതിയ കമ്പനി ഉള്പ്പെടുത്തപ്പെടും. ഫണ്ട് വീണ്ടും സമതുലിതമാക്കുവാനായി നിലവിലുള്ള സ്റ്റോക്കുകളില് ഒരു ഭാഗം വില്ക്കുകയും അതുവഴി പുതിയ സ്റ്റോക്കുകള് വാങ്ങുവാനായി പണം കണ്ടെത്തുകയും ചെയ്യേണ്ടി വരും.

4)

ഇന്ഡക്സില് ഉള്ള ഒരു കമ്പനി ഇന്ഡക്സിനു പുറത്തുള്ള കമ്പനിയുമായി ലയിക്കുക : ഈ അവസ്ഥയില് ഇന്ഡക്സില് ഉള്ള ലയിക്കുന്ന കമ്പനിയുടെ ഷെയറുകള് വിറ്റ് ഇന്ഡക്സില് പുതിയതായി ഇടം പിടിക്കുന്ന കമ്പനിയുടെ, പുതിയ വെയ്റ്റേജ് അനുസരിച്ച് ആവശ്യമായ ഷെയറുകള് വാങ്ങുക എന്ന ക്രമീകരണം നടത്തേണ്ടി വരും. രണ്ട് കമ്പനികളുടേയും മാര്ക്കറ്റ് കേപില് വ്യത്യാസമുണ്ടായിരിക്കും എന്നതിനാല് ഒരു പക്ഷേ ഫണ്ടിന് അതിന്റെ നിലവിലുള്ള പോര്ട്ട്ഫോളിയോയില് നിന്നും ഒരു ഭാഗം വിറ്റ് പുതിയ ഷെയറുകള്ക്ക് പണം കണ്ടെത്തേണ്ടിയും വന്നേക്കാം.

ഇന്ഡക്സില് കമ്പനികള് കൂട്ടിച്ചേര്ക്കുകയോ ഇന്ഡക്സില് നിന്നും നീക്കം ചെയ്യുകയോ ചെയ്യുക: ഇന്ഡക്സില് നിന്നും നീക്കം ചെയ്യുന്ന കമ്പനികളുടെ ഷെയറുകള് ഫന്ഡിന് വില്ക്കേണ്ടി വരും. ഇന്ഡക്സിലേക്ക് വരുന്ന കമ്പനിയുടെ മാര്ക്കറ്റ് കേപ് പുറത്തുപോകുന്ന കമ്പനിയുടെ മാര്ക്കറ്റ് കാപിനേക്കാള് വര്ദ്ധിച്ചതാണെങ്കില്, അകത്തു വരുന്ന കമ്പനിയുടെ ഷെയറുകള് വാങ്ങുവാനായി ഇപ്പോള് നിലവിലുള്ള പോര്ട്ട്ഫോളിയോയില് നിന്നും ഒരു ഭാഗം വില്ക്കേണ്ടിയും വന്നേക്കാം.

കാഷ് ഡിവിഡന്റുകള്: കാഷ് ഡിവിഡന്റുകള് നിക്ഷേപകര്ക്ക് കൈമാറുന്നില്ലെങ്കില് ഉടന് പുനര് നിക്ഷേപിക്കപ്പെടണം. മറ്റൊരു ലളിതമായ മാര്ഗം കാഷ് ഡിവിഡനുറ്റ്കള് ഒരു ഹൃസ്വകാല നിക്ഷേപ ഫന്ഡില് നിക്ഷേപിക്കുക എന്നതാണ്. ആ ഫന്ഡിന്റെ കാലാവുധി കഴിഞ്ഞാല് ഫണ്ട് മാനേജര്ക്ക് അത് സ്റ്റോക്ക് മാര്ക്കറ്റിലേക്ക് നീക്കാവുന്നതാണ്.

ഇന്ഡക്സ് ഫന്ഡുകള് കൈകാര്യം ചെയ്യുമ്പോള് വരുന്ന ചില പ്രായോഗിക പ്രശ്നങ്ങള്
ഇന്ഡക്സ് ഫന്ഡുകള് മുഖവിലക്കെടുക്കുമ്പോള് സക്രിയമായി മാനേജ് ചെയ്യുന്ന ഫന്ഡുകളാണെന്ന് തോന്നുമെങ്കിലും, ഒരു ഇന്ഡക്സ് ഫന്ഡ് നടത്തിക്കൊണ്ടു പോകുമ്പോള് പല പ്രായോഗിക പ്രശ്നങ്ങളും അഭിമുഖീകരിക്കാറുണ്ട്. ഇവയ്ക്ക് ട്രാക്കിങ്ങ് തെറ്റുകളിന്മേല് പ്രഭാവവുമുണ്ട്.

അവ ചുവടെ ചേര്ക്കുന്നു:-

1.

ഒരു ഇന്ഡക്സ് ഫന്ഡ് എപ്പോഴും മുഴുവന് നിക്ഷേപിക്കപ്പെട്ട രീതിയിലല്ല. അതിന്റെ ദ്രവ്യതാവശ്യങ്ങള് കണക്കിലെടുത്ത് അതിന്റെ കയ്യില് എപ്പോഴും കുറച്ച് പണം പണമായി ആവശ്യമുണ്ടായിരിക്കും. അതിനാല് ഇങ്ങിനെ നീക്കിവച്ച പണത്തിന്മേല് ഉള്ള വരുമാനം ഇന്ഡക്സിന്റെ വരുമാനത്തില് നിന്നും വ്യത്യസ്ഥമായിരിക്കും.

2.

ഇന്ഡക്സില് ഉള്ള ഇഷ്യു വിലയില് ഫന്ഡിന് പുതിയ ഇഷ്യു ലഭിച്ചുകൊള്ളണമെന്നില്ല

3.

ചില സെക്യൂരിറ്റികള് ഡെലിവറി നല്കാത്ത കാലഘട്ടത്തിലാണെങ്കില് ക്രമീകരണങ്ങള്ക്ക് ഫന്ഡിന് ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം.

4.

കോര്പറേറ്റ് പ്രവര്ത്തനങ്ങളായ റൈറ്റ്സ് ഇഷ്യു, ബോണസ് ഇഷ്യു, കാഷ് ഡിവിഡന്റ് മുതലായവയഅല് ഫന്ഡില് ക്രമീകരണം നിശ്ചിത തിയതിയില് നടത്തുന്നുവെങ്കിലും ഫണ്ടിന് കുറച്ച് ദിവസങ്ങള്ക്ക് ശേഷം മാത്രമേ ഷെയറുകള് ലഭ്യമാകുകയുള്ളു. അതുവരെ ട്രാക്കിങ്ങ് തെറ്റിന്മേല് അതിന്റെ പ്രഭാവം കാണാവുന്നതാണ്.

ദ്രവ്യതയും പണത്തിന്റെ ആവശ്യങ്ങളും കൈകാര്യം ചെയ്യല്
രു ഇന്ഡക്സ് ഫന്ഡിന് 100% എപ്പോഴും സ്റ്റോക്കുകളില് നിക്ഷേപിച്ചിരിക്കുക അസാദ്ധ്യമാണ്. അതിന്റെ ഒരു ഭാഗം പണമായി സൂക്ഷിക്കേണ്ടുന്ന ആവശ്യവുമുണ്ട്. ഫന്ഡിന്റെ പണത്തിന്റെ ഒഴുക്ക് കൈകാര്യം ചെയ്യുവാനായി പല ടെക്നിക്കുകളും ഉപയോഗിച്ചു വരുന്നുണ്ട്. പണത്തിന്റെ ഒഴുക്ക് ഇന്ഡക്സ് ഫന്ഡിലെ നിക്ഷേപിക്കുന്നതിന് പല മാര്ഗ്ഗങ്ങളുമുണ്ട്

1.

ഇന്ഡക്സ് ഫ്യൂച്ചറുകള് ഉപയോഗിച്ച്
അവരുടെ ഫന്ഡ് മുഴുവനായും നിക്ഷേപിച്ചിരിക്കുവാനായി ഫന്ഡ് മാനേജര്മര്ക്ക് ഫ്യൂച്ചേഴ്സ് കരാറുകള് ഉപയോഗിക്കാവുന്നതാണ്. ഇന്ഡക്സ് ഫ്യൂച്ചറുകള് എന്നാല് ഇന്ഡക്സ് ഇന്നത്തെ വിലയില് എന്നാല് ഭാവിയിലെ ഒരു നിശ്ചിത തിയതിയില് വാങ്ങുവാനും വില്ക്കുവാനുമായി ഉള്ള ഒരു കരാറാണ്. ഫ്യൂച്ചേഴ്സ് കരാറുകള്ക്കായി നീക്കിവച്ചിരിക്കുന്ന മൂലധനം ഇന്ഡക്സിന്റെ അതേ വരുമാനം നല്കും മാത്രമല്ല ഫ്യൂച്ചേഴ് മാര്ക്കറ്റിലെ ഇടപാടുകള് കുറഞ്ഞ ചിലവില് ചെയ്യാവുന്നതുമാണ്.

ഡിവിഡന്റ് വരുമാനം, മറ്റ് വരുമാനങ്ങള് എന്നിവയില് നിന്നും വരുന്ന പണം ഹൃസ്വകാലത്തേക്ക് ഫ്യൂച്ചേഴ്സ് കരാറുകളില് നിക്ഷേപിക്കാവുന്നതും പിന്നീട് അവ സ്റ്റോക്കുകളിലേക്ക് പുനര്നിക്ഷേപം നടത്താവുന്നതുമാണ്. പണം നിക്ഷേപത്തിന് ആവശ്യമായ വലിപ്പത്തിലെത്തിയാല് ഫ്യൂച്ചേഴ്സ് അവസാനിപ്പിക്കുകയും നിക്ഷേപം മറ്റ് അസറ്റുകളിലേക്ക് മാറ്റാവുന്നതുമാണ്.

2.

സ്ഥിര വരുമാനം തരുന്ന സെക്യൂരിറ്റികളില് താത്കാലികമായി നിക്ഷേപിച്ച്
പണം ഹൃസ്വകാലങ്ങളിലേക്കുള്ള, സ്ഥിര വരുമാനം നല്കുന്ന ഇന്സ്ട്രുമെന്റുകളില് അല്ലെങ്കില് കോള് മണി മാര്ക്കറ്റില് നിക്ഷേപിക്കാവുന്നതാണ്. അതുവഴി ദ്രവ്യത ലക്ഷ്യമാക്കി കൈവശം വയ്ക്കുന്ന പണം വരുമാനത്തിനായി ഉപയോഗിക്കുകയും അതുവഴി ഫന്ഡ് ട്രാക്കിങ്ങ് തെറ്റുകളില് പെട്ടുപോകാതെ സംരക്ഷിക്കുകയും ചെയ്യാവുന്നതാണ്.

ഇന്ഡക്സ് ഫന്ഡുകളുടെ പ്രകടനം അളക്കല്
ഇന്ഡക്സ് ഫന്ഡുകള് മുന്നിശ്ചയിച്ച ഇന്ഡക്സുകള്ക്ക് അനുസൃതമായി വരുമാനം നല്കുവാന് ഉദ്ദേശിച്ചുള്ളതാണ്. ഇന്ഡക്സ് ഫണ്ടില് നിന്നും ഉള്ള എന് എ വി എന്ന് അളക്കപ്പെടുന്ന വരുമാനം, അതിന്റെ മൊത്ത വരുമാന ഇന്ഡക്സിന്റെ (മുന് പേജില് വിവരിച്ചിരിക്കുന്നത് കാണുക) തോതിലായിരിക്കണം. ഇന്ഡക്സ് ഫന്ഡുകള് അതിനു ലഭിക്കുന്ന ഡിവിഡന്റുകള് പുനര്നിക്ഷേപം നടത്തുന്നുവെന്നതും, മൊത്ത വരുമാന ഇന്ഡക്സ് ഇന്ഡക്സ് പോര്ട്ട്ഫോളിയോയില് നിന്നും ഡിവിഡന്റ് അടക്കമുള്ള വരുമാനത്തെ കാണിക്കുന്നു എന്നതുമാണ് ഇതിന് കാരണം.

മറ്റ് ബന്ധപ്പെട്ട സങ്കല്പങ്ങള്

സിന്തറ്റിക് ഇന്ഡക്സ് ഫന്ഡുകള് : ഇന്ഡക്സ് ഫന്ഡുകള് ഭൗതിക അസറ്റുകളിന്മേലും കണക്കുകൂട്ടിയുണ്ടാക്കുന്ന സ്റ്റോക്ക് ഇന്ഡക്സ് ഫ്യൂച്ചറുകള് പോലെയുള്ള ഇന്സ്ട്രുമെന്റുകളിന്മേലും സൃഷ്ടിക്കാവുന്നതാണ്. ഇങ്ങിനെ കണക്കുകൂട്ടിയ ഇന്സ്ട്രുമെന്റുകള്ക്കനുസൃതമായി സൃഷ്ടിക്കുന്ന ഫന്ഡുകളെയാണ് സിന്തറ്റിക് ഇന്ഡക്സ് ഫന്ഡുകള് എന്നു വിളിക്കുന്നത്. അവ അതിലെ അന്ഡര്ലയിങ്ങ് സെക്യൂരിറ്റികള് കൈവശം വയ്ക്കാതെ തന്നെ പ്രസ്തുത ഇന്ഡക്സിന് അനുസരിച്ച വരുമാനം നല്കുന്നു. സിന്തറ്റിക് ഇന്ഡക്സ് ഫന്ഡുകള് സാധാരണ ഇന്ഡക്സ് ഫന്ഡുകളെ അപേക്ഷിച്ച് കുറഞ്ഞ ഇടപാടുചിലവുകള് ഉള്ളവയുമാണ്, എന്നാല് ഇത് ഇന്ഡക്സ് ഫ്യൂച്ചര് മാര്ക്കറ്റ് ദ്രവ്യതയുള്ളതാണെങ്കില് മാത്രം ബാധകവുമാണ്. അവയ്ക്ക് കോര്പറേറ്റ് നടപടികള് മൂലമോ അല്ലെങ്കില് ഇന്ഡക്സിലെ ഘടകങ്ങളില് വരുന്ന മാറ്റങ്ങള് മൂലമോ യാതൊരു വിധ ക്രമീകരണങ്ങളും ചെയ്യേണ്ടതില്ല. എന്നാല് അതിന്റെ എതിര്വശം എന്തെന്നാല്, ഇത്തരം ഫന്ഡുകള്ക്ക് സ്റ്റോക്ക് ലെന്റിങ്ങ്, കമ്പനികള് വിതരണം ചെയ്യുന്ന ഡിവിഡന്റുകള് ലഭ്യമാകുക എന്നിങ്ങനെയുള്ള ഗുണാനുഭവങ്ങള് ഉണ്ടാകില്ല.

രണ്ടാമതായി ഇന്ഡക്സ് ഫ്യൂച്ചര് കരാറുകള് കാലാവുധി തീരുന്നവയാണ്. അപ്പോള് ഇന്ഡക്സ് ഫന്ഡുകള്ക്ക് വീണ്ടും അവയുടെ സ്ഥാനം അടുത്ത് ലഭ്യമകുന്ന കരാറില് സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഇതിനെ റോള് ഓവര് എന്നാണ് വിളിക്കുന്നത്. വലിയ ഇന്ഡക്സ് ഫന്ഡുകള്ക്ക് ഇത്തരം റോള് ഓവര് നടത്തുമ്പോള് വലിയ ഇടപാട് ചിലവുകള് വരുത്തും, മാത്രമല്ല, മാര്ക്കറ്റില് ആവശ്യത്തിന് ദ്രവ്യത ഇല്ലെങ്കില് ഇത്തരം ഇടപാടുകള്ക്ക് പിന്തുണയും ലഭിക്കുകയില്ല.

സ്റ്റോക്ക് കടം കൊടുക്കല്: സ്റ്റോക്ക് കടം കൊടുക്കല് എന്നതില് ഏതെങ്കിലും പ്രത്യേകാല് സ്റ്റോക്കുകള് ആവശ്യമുള്ള ഒരു നിക്ഷേപകന് ആ സ്റ്റോക്കുകള് കൈവശമുള്ള മറ്റൊരു നിക്ഷേപകനില് നിന്നും ഒരു ഫീസ് കൊടുത്ത് അവ കടമായി വാങ്ങുന്ന അവസ്ഥയാണ്. ഇന്ഡക്സ് ഫന്ഡുകള് ഇത്തരം പദ്ധതികള്ക്ക് ഏറ്റവും അനുയോജ്യമാണ്, കാരണം അവ അസറ്റുകള് ദീര്ഘകാലം കൈവശം വയ്ക്കുന്നവയാണ്.

ചായ്വുള്ള (ടില്റ്റഡ്) ഫന്ഡുകള്: ഇത് ഇന്ഡക്സിനോട് യോജിപ്പുള്ള രീതിയില് സൃഷ്ടിക്കപ്പെടുന്ന ഒരു പോര്ട്ട്ഫോളിയോ ആണ്, എന്നാല് ഇതിന് ചില ഘടകങ്ങളോട് ഒരു പ്രത്യേകാല് ചായ്വുണ്ടാകും. ഇത്തരം ഫന്ഡുകളുടെ ലക്ഷ്യം നിരന്തരം ഇന്ഡക്സിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതാണ്. ഇവയ്ടെ ചായ്വ് ഉയര്ന്ന യീല്ഡ് നല്കുന്ന സ്റ്റോക്കുക, ഏതെങ്കിലും വിഭാഗത്തില് അധിഷ്ടിതമായ സ്റ്റോക്കുക, ഉയര്ന്ന രീതിയില് പരസ്പരബന്ധമുള്ള സ്റ്റോക്കുകള് എന്നിങ്ങനെ എന്തിനോട് വേണമെങ്കിലുമാകാം. വിദേശത്തുള്ള ചില ഫന്ഡുകള് ഈ ചായ്വ് മാറ്റിക്കൊണ്ടിരിക്കുന്ന ഒരു സമീപനം സ്വീകരിക്കുന്നുണ്ട്, അതായ പല സമയങ്ങളിലും, മാര്ക്കറ്റിന്റെ അവസ്ഥയനുസരിച്ച്, ഈ ചായ്വ് പല ഘടകങ്ങളോടായിരിക്കും.

വിദേശ മാര്ക്കറ്റുകള്
ഇന്ഡക്സ് ഫന്ഡുകള് 1970 ന്റെ അവസാനത്തോടെ യു എസ് ഇല് നല്ല രീതിയില് സ്ഥാപിതമാകുവാന് തുടങ്ങി. യു എസിലെ ദേശീയ ഇക്വിറ്റികളില് 25% സക്രിയമല്ലാത്ത നിക്ഷേപമുള്ള ഇന്സ്റ്റിറ്റൂഷണല് നിക്ഷേപകരുടെ കൈവശമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. പെന്ഷന് ഫന്ഡ് വ്യവസായത്തിന്റെ വളര്ച്ചയുടെ അനന്തരഫലമാണ് വിദേശത്ത് ഈ ഇന്ഡക്സ് ഫന്ഡുകളുടെ വളര്ച്ച. ഇന്സ്റ്റിറ്റൂഷണല് നിക്ഷേപകരുടെ ഇന്ഡക്സ് ഫന്ഡുകളിലുള്ള (റിട്ടയര്മെന്റ് പ്ലാനുകള്, എന്ഡോവ്മെന്റ് ഫന്ഡുകള് തുടങ്ങിയവ) നിക്ഷേപം 1980 ല് 10 ബില്ല്യണ് ആയിരുന്നത് 2008 ല് $1.3 ട്രില്ല്യണ് ആയി വളര്ന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഇന്ഡക്സ് ഫണ്ടുകളില് വലിയസ്ഥാനം വഹിക്കുന്ന ഒരു ഗ്രൂപ്പാണ് വാന്ഗാര്ഡ്. ഈ രംഗത്ത് ഉള്ള മറ്റുള്ളവര് ഗാലക്സി, ഫിഡിലിറ്റ്, മെറില് ലിഞ്ച് എന്നിവരാണ്.

ഇന്ഡക്സ് ഫന്ഡുകളില് ഉള്ള താത്പര്യം യു എസ് ഇല് നിന്നും പിന്നീട് യു കെയിലേക്ക് പടര്ന്നു. യു കെ മാര്ക്കറ്റിലും ഇന്ഡ്ക്സ് ചെയ്യപ്പെട്ട ഇന്സ്റ്റിറ്റൂഷണല് അസറ്റുകളില് അധികവും പെന്ഷന് ഫന്ഡുകള് തന്നെയായിരുന്നു. അവിടെ നിന്ന് ഇന്ഡക്സേഷന്റെ തരംഗം യൂറുപ്പിന്റെ ഇതര ഭാഗങ്ങളിലേക്കും, മദ്ധ്യ പൂര്വ്വേഷ്യന് രാജ്യങ്ങളിലേക്കും വ്യാപിച്ചു. എന്നിരുന്നാലും ജാപ്പാന് ഒഴികെയുള്ള മറ്റ് ഏഷ്യന് രാഷ്ട്രങ്ങളില് ഇന്ഡക്സേഷന് ഇപ്പോഴും ശൈശവാവസ്ഥയിലഅണ്.

ഇന്ത്യയിലുള്ള സാദ്ധ്യതകള്

പെന്ഷന് ഫന്ഡുകള്
ഇന്ഡക്സ് ഫന്ഡുകളുടെ ഉപയോഗം ആദ്യകാല യു എസ് മാര്ക്കറ്റില് പിന്തുണ കണ്ടെത്തിയത് പെന്ഷന് ഫന്ഡുകളിലാണ്. യു എസിലും യു കെയിലും ഇന്ഡക്സ് ഫന്ഡുകളുടെ വളര്ച്ച മിക്കവാറും പെന്ഷന് ഫന്ഡുകളെ ആധാരമാക്കിയായിരുന്നു. ഇന്ത്യയുടെ കാര്യം പറയുകയാണെങ്കില്, വരും വര്ഷങ്ങളില് സര്ക്കാര് പെന്ഷന് ഫന്ഡ് വിഭാഗത്തിലും കൂടുതല് നവീകരണങ്ങളും സ്വാതന്ത്ര്യങ്ങളും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, അതുവഴി അവയ്ക്ക് ഇക്വിറ്റി മാര്ക്കറ്റില് നിക്ഷേപിക്കുവാനാകുമെന്നും. എന്നിരുന്നാലും, ഇതിലധികം നിക്ഷേപവും ഇന്ഡക്സ് ഫന്ഡുകള് വഴി ഇക്വിറ്റി മാര്ക്കറ്റില് എത്തിച്ചേരുവാനാണ് സാധ്യത. കൂടാതെ, ഇപ്പോള് ബാങ്കുകള്ക്ക് അവയുടെ അസറ്റിന്റെ ഒരു ഭാഗം ഇക്വിറ്റി മാര്ക്കറ്റില് നിക്ഷേപിക്കുവാന് അനുവാദമുള്ളതിനാല്, ഇന്ഡക്സ് ഫന്ഡുകള് ഇത്തരം നിക്ഷേപങ്ങള്ക്കും നല്ലൊരു മാര്ഗ്ഗമായിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഇന്ഡക്സ് ഫന്ഡുകള്ക്കായുള്ള സെബിയുടെ മാര്ഗ്ഗനിര്ദ്ദേശങ്ങള്
താഴെപ്പറയുന്ന ഒഴിവുകള് കണക്കിലെടുത്തുംകൊണ്ട്, ഇന്ത്യയില് മ്യൂച്ച്വല് ഫന്ഡുകള്ക്കായുള്ള സെബി മാര്ഗ്ഗ രേഖകള് തന്നെയാണ് ഇന്ഡക്സ് ഫന്ഡുകള്ക്കും ഉള്ളത്:

“ഇന്ഡക്സ് ഫന്ഡുകളിലെ നിക്ഷേപം, പ്രത്യേകാല് ഇന്ഡക്സിലെ സ്ക്രിപ്പുകളുടെ, ഓഫര് രേഖയില് വെളിപ്പെടുത്തിയിട്ടുള്ളതനുസരിച്ചുള്ള, വെയ്റ്റേജ് അനുസരിച്ചായിരിക്കണം. ഒരു വിഭാഗം/വ്യവസായം അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണെങ്കില്, നിക്ഷേപത്തിനുള്ള ഉയര്ന്ന അനുവാദം ഓഫര് രേഖയില് കാണിച്ചിട്ടുള്ളതിന്നനുസരിച്ചുള്ള പ്രാതിനിധ്യ വിഭാഗ ഇന്ഡക്സ് / സബ് ഇന്ഡക്സ് അനുസരിച്ച് സ്ക്രിപ്പുകളുടെ വെയ്റ്റേജ് എത്രയാണോ അതിന്നനുസരിച്ചോ അല്ലെങ്കില് പദ്ധതിയുടെ എന് എ വി യുടെ 10% ഏതാണോ അധികം അതിന്നനുസരിച്ചായിരിക്കണം.”

(ജനുവരി 5, 2000 ത്തില് വിതരണംചെയ്ത സെബി (മ്യൂച്ച്വല് ഫന്ഡ്സ്) റഗുലേഷന്സ്, 1996 ഏഴാം ഷെഡ്യൂളിന്റെ ക്ലോസ് 10 ന്റെ പ്രൊവിഷ്യൊ അനുസരിച്ച്)

സെബി (മ്യൂച്ച്വല് ഫന്ഡ്സ്) (അമന്റ്മെന്റ്സ്) റഗുലേഷന്സ്, 1999 ഏഴാം ഷെഡ്യൂളിന്റെ ക്ലോസ് 10 ന്റെ പ്രൊവിഷ്യൊ അനുസരിച്ച് :

“ഒരു മ്യൂച്ച്വല് ഫന്ഡ് പദ്ധതിയും അതിന്റെ എന് എ വിയുടെ 10 ശതമാനത്തില് അധികം ഇക്വിറ്റി ഷെയറുകളിലോ അല്ലെങ്കില് ഏതെങ്കിലും കമ്പനിയുടെ ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഇന്സ്ട്രുമെന്റുകളിലോ നിക്ഷേപിച്ചുകൂടാ.

എന്നാല്ഈ 10 ശതമാനം എന്ന പരിധി ഇന്ഡക്സ് ഫന്ഡ് നിക്ഷേപങ്ങള്ക്കും അല്ലെങ്കില് വിഭാഗം അല്ലെങ്കില് വ്യവസായം അടിസ്ഥാനമാക്കിയുള്ള പദ്ധതികള്ക്കും ബാധകമായിരിക്കുകയില്ല".

കടപ്പാട് :iepf.gov.in

ശ്രോതസ്: എന്‍ എസ് ഇ

അവസാനം പരിഷ്കരിച്ചത് : 6/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate