অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആഹാര രീതികൾ

ആഹാരക്രമീകരണം

  • കട്ടിയുള്ള ആഹാരവും, മേയാനുള്ള സൗകർവും വളർച്ച ധൃതിയിലാക്കും.
  • പച്ചയായ പ്രോട്ടീനുള്ള ഭക്ഷണവകകള്‍, അക്കാഷിയ, ലൂസേണ്‍, കസാവ ഇവയെല്ലാം ഭക്ഷണയോഗ്യമായ നൈട്രജന്‍ ഉറവിടങ്ങളാണ്.
  • അഗത്തി, സുബാബുകള്‍, ഗ്ലറിസിഡിയ മരങ്ങള്‍ കൃഷിസ്ഥലത്തിനരികെ വളർത്തിയാല്‍ ഭക്ഷണമായും നല്‍കും.
  • പുല്ല്, മരങ്ങള്‍ എന്നിവ ഒരു ഏക്കറില്‍ നട്ടുവളർത്തുന്നത് 15-30 ആടുകള്‍ക്ക് സുഭിക്ഷമായ ആഹാരം നല്‍കും.
  • കട്ടിയുള്ള ആഹാരം ഇപ്രകാരം നല്‍കാം.
  • ചേരുവ കുട്ടികള്‍ക്ക് വലുതിന്പാല്‍നല്കുന്നവയ്ക്ക് ഭിണികള്‍ക്ക്
    ചോളം 37 15 52 35
    പയറുവർഗ്ഗങ്ങള്‍ 15 37 --- ---
    പിണ്ണാക്ക് 25 10 8 20
    ഗോതന്പ് 20 35 37 42
    തവിട് 2.5 2 2 2
    ഉപ്പ് 0.5 1 1 1
    ആകെ 100 100 100 100
  • ആദ്യം 10 ആഴ്ചകളില്‍ കിടാങ്ങള്‍ക്ക് 50-100 ഗ്രാം കട്ടിയാഹാരം നല്‍കണം.
  • വളരുന്നവയ്ക്ക്, 3-10 മാസങ്ങളില്‍ 100-150 ഗ്രാം കട്ടിയാഹാരം നല്കണം.
  • ഗർഭിണിയായ ആടിന് ദിവസവും 200 ഗ്രാം നല്കണം.
  • 1 കി. ഗാം പാല്‍ തരുന്ന മൃഗങ്ങള്‍ക്ക് ദിവസേന 300 ഗ്രാം കട്ടിയാഹാരം നല്കണം.
  • ചെന്പ് അടങ്ങിയ (950-1250 PPM) ധാതുക്കളുടെ ബ്ലോക്കുകള്‍ ആടിന്‍റെ സ്റ്റാളുകളില്‍ നല്‍കണം.
  • 4

    ആടുവളർത്തല്ക്രമീകരണം

    ആദായകരമായ ആടുവളർത്തലിന്, 2 വർഷത്തില്‍ 3 പ്രസവം വേണം.

    • പ്രജനനത്തിനും വളർത്തുന്നതിനും, വേഗം വളരുന്ന, നല്ല വലിപ്പമുള്ള ആടുകളെ തിരഞ്ഞെടുക്കണം.
    • പ്രജനനത്തിന് 1 വയസുള്ള പെണ്ണാടിനെ ഉപയോഗിക്കണം.
    • ആദ്യപ്രജനനം നടന്ന് 3 മാസത്തിനുശേഷം അടുത്തതിന് തുടക്കമിട്ടാലേ 2 വർഷത്തില്‍ 3 പ്രജനനം നടക്കുകയുള്ളു.
    • 18-21 ദിവസത്തില്‍, ആടുകളില്‍ പ്രത്യുത്പാദനത്തിനുള്ള ശാരീരികമാറ്റങ്ങള്‍ കണ്ടു തുടങ്ങും ഇത് 24-72 മണിക്കൂറുകള്‍ നീണ്ടുനില്ക്കും.
    • ഇങ്ങനെ ശരീര താപനില വ്യത്യാസം വരുന്ന പെണ്ണാടുകള്‍, വല്ലാത്ത ശബ്ദം പുറപ്പെടുവിക്കും വേദനയിലെന്നവണ്ണം കരയും തുടർച്ചയായി വാലാട്ടുന്നത് മറ്റൊരു ലക്ഷണമാണ്. ഈ സമയം ജനനേന്ദ്രിയം ചുവന്ന് തടിച്ചുകാണും. വാലിനു ചുറ്റുമുള്ള ഭാഗം ഈർപ്പമായിരിക്കും, സ്രവങ്ങളാല്‍ നിറഞ്ഞിരിക്കും.
    • ആഹാരത്തോട് വെറുപ്പ് കാട്ടും. ധാരാളം മൂത്രം പോകും. ഈ അവസ്ഥയിലുള്ള പെണ്ണാട് ആണാട് എന്നവണ്ണം മറ്റൊന്നിനുമേല്‍ പിടിച്ചുകയറാന്‍ ശ്രമിക്കും അല്ലെങ്കില്‍ തന്‍റെ മേല്‍ കയറാന്‍ അനുവദിക്കും.
    • ഈ ലക്ഷണങ്ങള്‍ തുടങ്ങി 12-18 മണിക്കൂറിനുള്ളില്‍ ആടിനെ പ്രജനനത്തിന് തയ്യാറാക്കാം.
    • ചില പെണ്ണാടുകളില്‍ ഈ ലക്ഷണങ്ങള്‍ 2-3 ദിവസം ഉണ്ടാവും. ഇവയെ അടുത്ത ദിവസം തയ്യാറാക്കാം.
    • പ്രസവകാലം 145-150 ദിവസമാണ്. ഒരാഴ്ച അങ്ങോട്ടോ ഇങ്ങോട്ടോ വ്യത്യാസം ഉണ്ടാകും. എന്തായാലും കരുതിയിരിക്കുക.

    വിരശല്യം അകറ്റല്

    • പ്രത്യുല്പാദനത്തിന് ആടിനെ തയ്യാറാക്കുന്നതിന് മുമ്പ് വിരബാധ അകറ്റേണ്ടതാണ്. വിരശല്യമുള്ള ആടുകള്‍ മെലിഞ്ഞ്, നിർജീവമായി കാണപ്പെടും.
    • കിടാക്കള്‍ക്ക് ഒരുമാസം പ്രായമുള്ളപ്പോള്‍ വിരമരുന്ന് നല്കണം. വിരകളുടെ ജീവിതം ചക്രം മൂന്നാഴ്ചയാണ്, അതിനാല്‍ 2 മാസം കഴിഞ്ഞ് വീണ്ടും വിരമരുന്ന് നല്‍കണം.
    • ഗർഭിണി ആടുകള്‍ക്ക്, പ്രസവത്തിന് 2-3 ആഴ്ചകള്‍ക്ക് മുമ്പ് വിരമരുന്ന് നല്‍കണം.
    • ഗർഭാവസ്ഥയുടെ ആദ്യത്രൈമാസത്തില്‍ (2 മാസം വരെ) വിരമരുന്ന് നല്‍കരുത്, ഗർഭം അലസാന്‍ സാധ്യതയുണ്ട്.

    കുത്തിവെയ്പുകള്

    • 8 ആഴ്ച പ്രായമുള്ളപ്പോള്‍, കിടാക്കള്‍ക്ക്, എന്ററോടോക്സീമിയ, ടെറ്റനസ് കുത്തിവയ്പുകള്‍ നല്‍കണം. ഇതേ മരുന്ന് 12 ആഴ്ചയുള്ളപ്പോഴും നല്‍കണം.
    • പ്രജനനകാലത്തിന് 4-6- ആഴ്തകള്‍ക്ക്മുന്പ് പെണ്ണാടിന് എന്ററോടോക്സീമിയ, ടെറ്റനസ്
    • കുത്തിവയ്പുകള്‍ നല്‍കണം, പ്രസവത്തിന് 4-6 ആഴ്ചകള്ക്കു മുമ്പ്.
    • ആണാടുകള്‍ക്ക് വർഷത്തിലൊരിക്കല്‍ ഇതേ കുത്തിവയ്പ് നല്‍കണം.

    അവസാനം പരിഷ്കരിച്ചത് : 6/18/2020



    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate