Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹെല്‍ത്ത് ഗേറ്റ്

കൂടുതല്‍ വിവരങ്ങള്‍

 

ഞങ്ങളെക്കുറിച്ച്

‘രോഗം ഉണ്ടാക്കാനല്ല, ആരോഗ്യം ഉണ്ടാക്കാനുള്ളതാണ് ഭക്ഷണം’ എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള ഒരു എളിയ പരിശ്രമം ആണ് ഹെൽത്ത് ഗേറ്റ്. ഓർഗാനിക് അഥവാ ജൈവ ഉൽപ്പന്നങ്ങളുടെ വില താങ്ങാൻ കഴിയാത്ത, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് വിഷാംശങ്ങളും മായവും ഇല്ലാത്ത നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ളതാണ് ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങൾ.

പരമ്പരാഗതമായി നമ്മൾ കണ്ടുവരുന്ന വിപണി സംവിധാനത്തിൽ നിന്നും വ്യത്യസ്തമായി, ആർക്കും പ്രവേശനമില്ലാത്ത വമ്പൻ കമ്പനികളല്ല, മറിച്ച്, എല്ലാവർക്കും പ്രവേശനമുള്ള ചെറുകിട കുടിൽ വ്യവസായ യൂണിറ്റുകളാണ്, ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങളുടെ സംസ്കരണ-വിപണന കേന്ദ്രം. കർശനമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന, ഫുഡ് സേഫ്റ്റി അതോറിറ്റി ലൈസൻസുള്ള, നല്ല വൃത്തിയും വെടിപ്പുമുള്ള, ഭക്ഷണം ആരോഗ്യത്തിന് എന്ന വിഷയത്തിൽ നല്ല അറിവുള്ള, ഭക്ഷണത്തിൽ വിഷം കലർത്തരുത് എന്ന സിദ്ധാന്തത്തിൽ ദൈവഭയമുള്ള, നിങ്ങളുടെ പ്രദേശത്തു തന്നെയുള്ള ഇത്തരം ഹെൽത്ത് ഗേറ്റ് യൂണിറ്റുകളിലെത്തുക. നിങ്ങൾ കഴിക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ മായം ഉണ്ടെങ്കിൽ അതെങ്ങനെ കണ്ടുപിടിക്കാം എന്നും, അതിന്റെ ദോഷവശങ്ങൾ എന്തെന്നും നിങ്ങൾക്കിവിടെ നിന്നും അറിവ് ലഭിക്കുന്നു. മാത്രമല്ല, ഉൽപ്പന്നങ്ങളുടെ പ്രോസസ്സിങ്ങും, പാക്കിങ്ങും എല്ലാം നേരിട്ട് കണ്ട് വിലയിരുത്തിയതിനു ശേഷം മാത്രം വാങ്ങാൻ നിങ്ങൾക്കിവിടെ അവസരം ലഭിക്കുകയും ചെയ്യുന്നു. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഹോം ഡെലിവറി സംവിധാനവും ഏർപ്പെടുത്തുന്നു.

മായവും വിഷാംശങ്ങളുമില്ലെന്ന ഗ്യാരണ്ടിയോടു കൂടിയ ഉൽപ്പന്നങ്ങൾ മാത്രമല്ല, വ്യക്തമായ ശാസ്ത്രീയ ഗവേഷണ പഠനങ്ങളുടെ പിൻബലത്തോടെ, ജീവിതശൈലീ രോഗങ്ങൾ പിടിപെടാതെ സൂക്ഷിക്കാനും, ഉള്ളവർക്ക് നിയന്ത്രിക്കാനും ഉതകുന്ന രീതിയിൽ ഗ്ലൈസീമിക് ലോഡ് വളരെ കുറഞ്ഞ അരി, അരിയുൽപ്പന്നങ്ങൾ, പച്ചച്ചക്ക കൊണ്ടുള്ള ഉൽപ്പന്നങ്ങൾ തുടങ്ങി നിരവധി ഹെൽത്തി ഉൽപ്പന്നങ്ങളും ഹെൽത്ത് ഗേറ്റ് ഒരുക്കുന്നു.

HealthGate Home Units, HealthGate Partner Restaurants, HealthGate Partner Bakeries & Coolbars, HealthGate Catering Units തുടങ്ങി ഞങ്ങളുടെ ഗുണനിലവാര പരിശോധനയുമായി യോജിച്ചു പോകാൻ താല്പര്യപ്പെടുന്നവരുടെ ഒരു ശൃംഖലയാണ് ഹെൽത്ത് ഗേറ്റ്.

‘ഭക്ഷണവും ആരോഗ്യവും’ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് അറിവുകൾ നൽകുക, ഫുഡ് പ്രോസസ്സിംഗ് സാങ്കേതിക വിദ്യകളും ട്രെയിനിംഗും സൗജന്യമായി നൽകി അനേകം ചെറുകിട കുടിൽ വ്യവസായ യൂണിറ്റുകൾ സ്ഥാപിച്ച്‌ ഇത്തരം യൂണിറ്റുകളിലൂടെ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുക, ഇത്തരം നല്ല ഉൽപ്പന്നങ്ങൾക്ക് വിപണിയും ഗുണനിലവാര പരിശോധന സംവിധാനങ്ങളും ഒരുക്കുക, ‘ഭക്ഷണം’ എന്ന അസംഘടിത മേഖലയെ, ടെക്നോളജിയുടെ സഹായത്താൽ ഏകോപിപ്പിക്കുക. ഇത്തരത്തിൽ, ഭക്ഷണം വിഷരഹിതമാക്കുകയും പോഷക സമ്പുഷ്ടമാക്കുകയും ചെയ്യുന്നതിലൂടെ പൊതുജനങ്ങളുടെ ആരോഗ്യം വർധിപ്പിക്കുക. ഈയൊരു ദൗത്യമാണ് ഹെൽത്ത് ഗേറ്റ് ഏറ്റെടുത്തിരിക്കുന്നത്.

അതോടൊപ്പം, സമ്പന്ന മുതലാളിമാരെ വീണ്ടും വീണ്ടും സമ്പന്നരാക്കുന്ന തരത്തിലുള്ള നിലവിലെ കമ്പോള വ്യവസ്ഥിതിയ്ക്കു പകരമായി, ആ പണം, ആയിരക്കണക്കിന് ചെറുകിട കുടിൽ വ്യവസായ സംരംഭകരുടെ ഉയർച്ചയ്ക്ക് ഉപകരിക്കുന്ന തരത്തിൽ ഒരു ബദൽ ഭക്ഷ്യ സംസ്കരണ-വിപണന ശൃംഖല കെട്ടിപ്പടുക്കുക എന്ന ഒരു സാമൂഹ്യ ദൗത്യവും ഇതിലൂടെ നിറവേറ്റപ്പെടുന്നു.

ഇനി വേണ്ടത് നിങ്ങളോരോരുത്തടെയും പിന്തുണയും പ്രോത്സാഹനവുമാണ്. ഞങ്ങൾ പങ്കുവെയ്ക്കുന്ന വിവരങ്ങൾ, സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാൻ താങ്കൾ മനസ്സ് കാണിച്ചാൽ, അത് തന്നെയാണ് ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രോത്സാഹനം.

ഭക്ഷണത്തിലെ മായം

നാം കഴിക്കുന്ന ഭക്ഷ്യ ഉല്പന്നങ്ങളിലെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?

രാസകീടനാശിനികൾ, രാസവളം, രോഗാണുക്കൾ, മായം …..

ഒരുപക്ഷെ, ഇതിൽ ഏറ്റവും അപകടം, ഭക്ഷ്യ വസ്തുവിലെ ‘മായം’ ആണ്.

കാരണം, കീടനാശിനി വിഷാംശങ്ങൾ, റണ്ണിങ് വാട്ടറിൽ നന്നായി കുലുക്കി കഴുകുന്നതിലൂടെയും, വിനാഗിരി വാഷ് , ഓസോൺ വാഷ് മുതലായ മാർഗങ്ങളിലൂടെയും, 99 ശതമാനവും ഒഴിവാക്കാൻ സാധിക്കും എന്നാണ് ടെസ്റ്റ് റിപോർട്ടുകൾ തെളിയിക്കുന്നത്. ഉൽപ്പന്നം മോശമായി സൂക്ഷിക്കുന്നത് മൂലം പെരുകുന്ന രോഗാണുക്കൾ, നല്ലവണ്ണം വേവിക്കുന്നതിലൂടെ നശിപ്പിക്കാം. മറ്റുള്ള പ്രശ്നങ്ങളുമായി താരതമ്യം ചെയ്‌താൽ രാസവളം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിസ്സാരമാണ്.

പക്ഷെ, മായം. ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. കാരണം, മായം കണ്ടുപിടിക്കാനോ, അത് ഒഴിവാക്കാനോ എളുപ്പമല്ല..കഴുകിയോ, വേവിച്ചോ കളയാൻ പറ്റുന്ന ഒന്നല്ല ഭക്ഷണത്തിൽ കലർന്ന മായം.
കഴിക്കുക മാത്രമേ നിവൃത്തിയുള്ളൂ.

വിവിധ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കലർന്നിരിക്കുന്ന മായം (റിപ്പോർട്ടുകൾ പ്രകാരം)

വെളിച്ചെണ്ണ: ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ, പാം കെർണൽ ഓയിൽ, കൃത്രിമ കളർ

സൺഫ്ലവർ ഓയിൽ, റൈസ് ബ്രാൻ ഓയിൽ, കടുകെണ്ണ, ഒലിവ് ഓയിൽ ,മറ്റു വെജിറ്റബിൾ ഓയിൽ: ആർജിമോൺ ഓയിൽ, മറ്റു വില കുറഞ്ഞ ഓയിൽ, ഡിയോഡറന്റ്, കൃത്രിമ കളർ

തേയില: കൃത്രിമ കളർ, കൃത്രിമ ഫ്ലേവർ, അറക്കപ്പൊടി, ഉപയോഗിച്ച തേയില

കാപ്പിപ്പൊടി: വാളൻപുളി വിത്ത്, സെറീൽ സ്റ്റാർച്ച്, കൃത്രിമ കളർ(ചിക്കറി പൗഡർ)

പാൽ: വൃത്തിയില്ലാത്ത വെള്ളം, ചോക്കുപൊടി, യൂറിയ, കാസ്റ്റിക് സോഡ, ഷാംപൂ, ഷുഗർ, ഡിറ്റർജന്റ്, ഫോർമാലിൻ, സ്റ്റാർച്ച് , ഹൈഡ്രജൻ പെറോക്സെെഡ്, ബെൻസോയിക് ആസിഡ്, സാലിസിലിക് ആസിഡ്, അമോണിയം സൾഫേറ്റ്.

അരിപ്പൊടി: മറ്റു വില കുറഞ്ഞ സ്റ്റാർച്ച്, ചോക്കുപൊടി

ഗോതമ്പുപൊടി: മറ്റു വില കുറഞ്ഞ സ്റ്റാർച്ച്, ചോക്കുപൊടി

മഞ്ഞൾപ്പൊടി: മെറ്റാനിൽ യെല്ലോ എന്ന കൃത്രിമ കളർ, സ്റ്റാർച്ച്, മഞ്ഞ ചോക്കുപൊടി, നിറം ചേർത്ത അറക്കപ്പൊടി, പൊടിച്ച തവിട്, യെല്ലോ ലെഡ് സാൾട്ട് (ലെഡ് അയോഡൈഡ്)

മല്ലിപ്പൊടി: അറക്കപ്പൊടി, പൊടിച്ച തവിട്,ചാണകപ്പൊടി

മുളകുപൊടി: സുഡാൻ പോലുള്ള കൃത്രിമ കളർ, സ്റ്റാർച്ച്, ഇഷ്ടികപ്പൊടി, പൊടിച്ച തവിട്, റെഡ് ലെഡ് സാൾട്ട്(ട്രൈ പ്ലംബിക് ടെട്രോക്സെെഡ്)

കുരുമുളക്: പപ്പായക്കുരു, തിളക്കം വരുത്താൻ മിനറൽ ഓയിൽ

കടുക്: ആർജിമോൺ വിത്ത്

കറുവപ്പട്ട: കാസിയ

തേൻ: ഷുഗർ, ശർക്കര, ആന്റിബയോട്ടിക്, വെള്ളം

പരിപ്പ്: കേസരി ദാൽ, കൃത്രിമ മഞ്ഞ നിറം.

കടല: കേസരി ദാൽ

പനീർ: ആർജിമോൺ ഓയിൽ, സ്റ്റാർച്ച്

നെയ്യ്, വെണ്ണ: ഉരുളക്കിഴങ്ങു സ്റ്റാർച്ച്, വനസ്പതി നെയ്യ്, മൃഗക്കൊഴുപ്പ്

തക്കാളി സോസ്: മത്തങ്ങാ പൾപ്പ്, ഷുഗർ, കൃത്രിമ കളർ, കൃത്രിമ ഫ്ലേവർ

പഞ്ചസാര: വാഷിംഗ് സോഡാ, ചോക്കുപൊടി, റവ

കായം:പശ, ചോക്കുപൊടി, സോപ്പ്

ജീരകം: കൃത്രിമ നിറം ചേർത്ത പുൽവിത്ത്

പച്ചമുളക്: തിളക്കമുള്ള കൃത്രിമ പച്ചനിറം ആയ മലാചൈറ്റ് ഗ്രീൻ

ഗ്രീൻപീസ്: തിളക്കമുള്ള കൃത്രിമ പച്ചനിറം ആയ മലാചൈറ്റ് ഗ്രീൻ

പാവക്ക, വെണ്ടയ്ക്ക: കൂടുതൽ പച്ചനിറം ലഭിക്കാൻ കോപ്പർ സൾഫേറ്റ് ലായനിയിൽ മുക്കിയെടുക്കുന്നു.

പച്ചനിറമുള്ള പച്ചക്കറികൾ: തിളക്കമുള്ള കൃത്രിമ പച്ചനിറം ആയ മലാചൈറ്റ് ഗ്രീൻ

വഴുതനങ്ങ: തിളക്കം ലഭിക്കാൻ വില കുറഞ്ഞ എണ്ണ പുരട്ടുന്നു

കാരറ്റ് : കൃത്രിമ ചുവപ്പു നിറം ചേർത്ത വെള്ളത്തിൽ മുക്കി എടുക്കുന്നു

തണ്ണി മത്തങ്ങ: കൃത്രിമ ചുവപ്പു നിറം ആയ ഗുലാൽ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്നു.

ആപ്പിൾ: മെഴുക് കൊണ്ട് കോട്ടിങ്

മാങ്ങ, ഓറഞ്ച്, പഴം: വേഗത്തിൽ പഴുക്കാനും പുറം ഭാഗം നല്ല പഴുത്ത നിറം ലഭിക്കാനും കാൽസ്യം കാർബൈഡ്

ഇറച്ചി: റെഡ് മീറ്റ് ഫ്രഷ് ചുവപ്പ്‌നിറം കിട്ടാൻ കാർബൺ മോണോക്സെെഡ്

മീൻ: സോഡിയം ബെൻസോയേറ്റ്, അമോണിയ ചേർത്ത ഐസ്, ഫോർമാലിൻ

റെഡി-ടു-കുക്ക് ഉല്പന്നങ്ങളെക്കുറിച്ചാണ് മുകളിൽ വിവരിച്ചത്.
ഇനി ഏതാനും ചില റെഡി-ടു-ഈറ്റ് വിഭവങ്ങളിലെ മായം നോക്കൂ.

ചപ്പാത്തി, പത്തിരി, അപ്പം: പെട്ടെന്ന് കേടാകാതിരിക്കാൻ കൃത്രിമ പ്രിസർവേറ്റീവുകൾ

കേക്ക്: കൃത്രിമ നിറങ്ങൾ, കൃത്രിമ ഫ്‌ളേവറുകൾ, കൃത്രിമ മധുരം, കൃത്രിമ പ്രിസർവേറ്റീവുകൾ

ഐസ് ക്രീം: പെപ്പറോണിൽ, വാഷിംഗ് പൌഡർ, ഈതൈൽ അസറ്റേറ്റ്, എമിൽ അസറ്റേറ്റ്, ബുട്രാൽ ഡിഹൈഡ്

മധുര പലഹാരങ്ങൾ, ബിസ്‌ക്കറ്റുകൾ: കൃത്രിമ നിറങ്ങൾ, കൃത്രിമ ഫ്‌ളേവറുകൾ, കൃത്രിമ മധുരം

വറവ് പലഹാരങ്ങൾ: ഒരിക്കൽ ഉപയോഗിച്ച എണ്ണ ദിവസങ്ങളോളം ചൂടാക്കി ഉപയോഗിക്കുന്നു

ബിരിയാണി: കൃത്രിമ നെയ്യ് ആയ വനസ്പതി നെയ്യ്, കൃത്രിമ രുചി ആയ അജിനോമോട്ടോ, കൃത്രിമ നിറങ്ങൾ, കൃത്രിമ ഫ്‌ളേവറുകൾ, കൃത്രിമ റോസ് വാട്ടർ

പ്രത്യാഘാതങ്ങൾ

കൂടുതൽ ലാഭം കിട്ടാനും, ഉൽപ്പന്നങ്ങൾ ഫ്രഷ് ആണെന്ന് തോന്നിക്കാനും, കൂടുതൽ കാലം കേടാകാതിരിക്കാനും ഒക്കെയാണ് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ചിലർ മായം കലർത്തുന്നത്.

മനുഷ്യന് കഴിച്ചുകൂടാൻ പാടില്ലാത്ത “Carcinogenic” അഥവാ കാൻസർ ഉണ്ടാക്കുന്ന വിഭാഗത്തിൽ പെടുന്നവയാണ് ഭൂരിഭാഗം മായങ്ങളും.

മായം കലർന്ന ഉൽപ്പന്നങ്ങൾ കഴിച്ചാൽ, ദഹനപ്രശ്നങ്ങൾ, അസിഡിറ്റി തുടങ്ങിയ ചെറിയ പ്രശ്നങ്ങൾ കൂടാതെ, ഗുരുതരമായ ഉദരരോഗങ്ങൾ, കരൾ രോഗങ്ങൾ, വൃക്കത്തകരാർ, കാൻസർ മുതലായ മാറാരോഗങ്ങൾക്കു വരെ സാധ്യത ഉണ്ടെന്നാണ് പഠന റിപ്പോർട്ടുകൾ. കുട്ടികളിൽ ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, ഓർമ്മക്കുറവ്, പഠന വൈകല്യങ്ങൾ, ചൈൽഡ് ഹുഡ് കാൻസർ മുതലായവയ്ക്ക് വഴി വെച്ചേക്കാം.

പരിഹാരം

നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളിൽ മായം കലർന്നിട്ടുണ്ടോ എന്ന് വീട്ടിൽ വെച്ച് ടെസ്റ്റ് ചെയ്യുക. (ടെസ്റ്റ് ചെയ്യാനുള്ള ചില മാർഗ്ഗങ്ങൾ ഞങ്ങൾ വീഡിയോകൾ വഴി പ്രചരിപ്പിക്കുന്നു).

മായം ഇല്ല എന്ന് നിങ്ങൾ ഉറപ്പാക്കിയ ബ്രാൻഡിൻറെ ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക.

അസംസ്‌കൃത വസ്തുക്കൾ വാങ്ങി, വീട്ടിൽ വെച്ച് തന്നെ നിങ്ങൾ പൊടിച്ചെടുക്കുക. (ഉദാഹരണത്തിന്, പച്ചമഞ്ഞൾ വാങ്ങി ഉണക്കി നിങ്ങൾ തന്നെ പൊടിക്കുക.)

നിങ്ങളുടെ അടുത്തുള്ള ഹെൽത്ത്‌ഗേറ്റ് ഹോം യൂണിറ്റ് സന്ദർശിക്കുക. സുരക്ഷിതമായ ഉല്പന്നങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ അവിടെ നിന്നും ലഭിക്കും. നിങ്ങളുടെ കൺമുന്നിൽ വെച്ചു തന്നെ ഉൽപ്പന്നങ്ങൾ സംസ്കരിച്ച് മായം ഇല്ലെന്നു ബോധ്യപ്പെടുത്തി നിങ്ങൾക്ക് നൽകുന്നു.

സെർട്ടിഫൈഡ് ഓർഗാനിക് ഉൽപ്പന്നങ്ങൾ നല്ലതാണെങ്കിലും, ഉയർന്ന വില മൂലം 90 ശതമാനം സാധാരണക്കാർക്കും താല്പര്യമില്ല. വിപണി ചെറുതായതുകൊണ്ടു ലഭ്യതയും വളരെ കുറവ്.

ഇതിനൊരു പരിഹാരമായി സാധാരണക്കാർക്ക് വേണ്ടിയുള്ള കൂട്ടായ്മ ആണ് ‘ഹെൽത്ത്‌ഗേറ്റ്’.

N.B:- ഏതാനും ചില കച്ചവടക്കാരെ സമ്പന്നരാക്കാൻ വേണ്ടി നമ്മുടെ വിലയേറിയ ആരോഗ്യം നശിപ്പിച്ച്, നാം മാറാ രോഗികൾ ആകുമ്പോൾ, പേടിക്കേണ്ടതില്ല, ‘ആതുരസേവനം’ എന്ന ലേബൽ തൂക്കി, മറ്റു ചില ‘മാന്യരായ’ കച്ചവടക്കാർ നമ്മെ കാത്തിരിപ്പുണ്ട്. അവരെയും സമ്പന്നരാക്കി ഒന്നും നേടാനാകാതെ നമ്മുടെ ജീവിതം തുലക്കാം. സർക്കാരും നിയമങ്ങളും ഒന്നും സാധാരണക്കാരന് തുണയായി ഉണ്ടാകില്ല. അതുകൊണ്ട്, ‘സൂക്ഷിച്ചാൽ ദുഖിക്കേണ്ട’!

മറ്റുള്ളവരുടെ ചൂഷണത്തിൽ നിന്നും, നിങ്ങളുടെ ആരോഗ്യവും, സമ്പത്തും,സമയവും രക്ഷിച്ചെടുക്കാൻ, ‘അറിവ്’ എന്ന ആയുധമാണ് അത്യാവശ്യം വേണ്ടത്. കേവലം ‘അറിവ്’ അല്ല, ‘തിരിച്ചറിവ്’.

ഹെൽത്ത് ഗേറ്റ്  ഉൽപ്പന്നങ്ങൾ

I ) Ready -to -Cook  Foods:-

 • ഗ്ലൈസീമിക് ഇൻഡക്സ് (GI ) വളരെ കുറഞ്ഞ അരി
 • ഗ്ലൈസീമിക് ഇൻഡക്സ് (GI) വളരെ കുറഞ്ഞ അരിപ്പൊടി     (ഇടിയപ്പം,പുട്ട്,പത്തിരി,അപ്പം പൊടി)
 • ഗ്ലൈസീമിക് ഇൻഡക്സ് (GI ) വളരെ കുറഞ്ഞ ഇഡ്‌ഡലി/ ദോശ മാവ്

(N.B:-രക്തത്തിലെ ഗ്ളൂക്കോസ് നില ഉയർത്താനുള്ള ഒരു ഭക്ഷണത്തിന്റെ ശക്തി ആണ് ഗ്ലൈസീമിക് ഇൻഡക്സ് (Glycemic Index – GI) വാല്യൂ സൂചിപ്പിക്കുന്നത്. രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഗ്ലുക്കോസിന്റെ അളവ് ആണ് ആ ഭക്ഷണത്തിന്റെ ഗ്ലൈസീമിക് ലോഡ്.  പ്രമേഹരോഗം വരാതെ സൂക്ഷിക്കാനും, പ്രമേഹം ഉള്ളവർക്ക് അത് നിയന്ത്രിക്കാനും ഗ്ലൈസീമിക് ലോഡ് വളരെ കുറഞ്ഞ ഭക്ഷണം ആണ് കഴിക്കേണ്ടത്.പ്രമേഹരോഗികൾ മാത്രമല്ല ശ്രദ്ധിക്കേണ്ടത്, കൊളസ്ട്രോളും, ബ്ലഡ് പ്രെഷറും ഉയരുന്നതിന്റെ പ്രധാന കാരണം, രക്തത്തിലെ ഷുഗർ നില ഉയരുന്നതാണെന്നാണ് ഏറ്റവും പുതിയ ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. )

 • പച്ച ചക്കയുടെ ചുളയും,കുരുവും ഉണക്കിപ്പൊടിച്ച പൊടി (ചപ്പാത്തി, പുട്ട് , അപ്പം മുതലായവ ഉണ്ടാക്കാവുന്നത്)
 • മുളപ്പിച്ചെടുത്ത ഗോതമ്പ് ഉണക്കിപ്പൊടിച്ച ഗോതമ്പുപൊടി: സാധാരണ ഗോതമ്പുപൊടിയെക്കാളും, വളരെയേറെ പോഷകങ്ങൾ അടങ്ങിയത്, 25 ശതമാനത്തോളം  കാർബോഹൈഡ്രേറ്റ് കുറഞ്ഞത്, ദഹിക്കാൻ വളരെ എളുപ്പം.
 • സാധാരണ ഗോതമ്പുപൊടി: തവിട് നഷ്ടപ്പെടാതെ പൊടിച്ചത്
 • മുളപ്പിച്ച പയറുവർഗ്ഗങ്ങൾ-ചെറുപയർ, വൻപയർ, കടല,സോയാബീൻ, ഗ്രീൻപീസ് മുതലായവ (സാധാരണ പയറുവർഗ്ഗങ്ങളേക്കാൾ അനേകം ഇരട്ടി പോഷകങ്ങൾ നിറഞ്ഞത്, ഗ്യാസ്ട്രബിളും ദഹന പ്രശ്നങ്ങളും ഉണ്ടാകാത്തത്, അണു നശീകരണം (സ്റ്റെറിലൈസ്) ചെയ്തത്)
 • വെളിച്ചെണ്ണ: മായം കലർന്നിട്ടില്ല എന്ന തെളിവ് സഹിതം
 • തേയില: തേയിലത്തോട്ടത്തിൽ നിന്നുള്ള നുള്ളിയ ഇല, ശീതികരിച്ച് കേടാകാതെ കൊണ്ടുവരുന്നു. പന്ത്രണ്ടിലധികം കീടനാശിനി വിഷാംശങ്ങൾക്ക് സാധ്യത ഉള്ളതാണ് തേയില. ഉപ്പുവെള്ളത്തിൽ മുക്കിവെക്കൽ, വിനാഗിരി വെള്ളത്തിൽ മുക്കിവെക്കൽ, ഓസോൺ വാഷ്, റണ്ണിങ് വാട്ടർ വാഷ് തുടങ്ങിയ നാലു മാർഗ്ഗങ്ങളിലൂടെയും  ഇലയിൽ പറ്റിയ കീടനാശിനി വിഷാംശങ്ങൾ കഴുകിക്കളഞ്ഞതിനു ശേഷം, ഡ്രയറിൽ ഉണക്കിയെടുക്കുന്നു. മായം ഇല്ലെന്നു ഉറപ്പു വരുത്താൻ നിങ്ങളുടെ മുന്നിൽ വെച്ച് പൊടിക്കുന്നു.
 • മഞ്ഞൾപ്പൊടി: പച്ചമഞ്ഞൾ വിഷാംശങ്ങൾ കഴുകിക്കളഞ്ഞതിനു ശേഷം ഉണക്കിയെടുക്കുന്നു. നിങ്ങളുടെ മുന്നിൽ വെച്ച് പൊടിക്കുന്നു.
 • മല്ലിപ്പൊടി: മല്ലി വിഷാംശങ്ങൾ കഴുകിക്കളഞ്ഞതിനു ശേഷം ഉണക്കിയെടുക്കുന്നു. നിങ്ങളുടെ മുന്നിൽ വെച്ച് പൊടിക്കുന്നു.
 • മുളകുപൊടി: ധാരാളം കീടനാശിനി വിഷാംശങ്ങൾക്ക് സാധ്യത ഉള്ളതാണ് വറ്റൽ മുളക്. ഇത്തരം വിഷാംശങ്ങൾ ശാസ്ത്രീയമായി കഴുകിക്കളഞ്ഞതിനു ശേഷം ഉണക്കിയെടുക്കുന്നു. നിങ്ങളുടെ മുന്നിൽ വെച്ച് പൊടിക്കുന്നു.
 • കുരുമുളക്, ജീരകം, ഏലക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ
 • കറുവപ്പട്ട: ഒറിജിനൽ സിലോൺ കറുവപ്പട്ട
 • കടുക് , കായം
 • തേൻ: തേനറ നിങ്ങളുടെ മുന്നിൽ വെച്ച് തേൻ ആക്കി മാറ്റുന്നു.
 • നെയ്യ്, വെണ്ണ, പനീർ
 • ഉപ്പ്: പാറ ഉപ്പ് (Rock Salt)
 • പരിപ്പ്, കടല, ചെറുപയർ, വൻപയർ, ഗ്രീൻപീസ്: മായവും വിഷാംശങ്ങളും ഇല്ലെന്നു ഉറപ്പു വരുത്തിയത്.
 • ആപ്പിൾ:  മെഴുകു കോട്ടിങ്ങും മറ്റു വിഷാംശങ്ങളും കളഞ്ഞത് .
 • മുന്തിരി, ഓറഞ്ച്, മാങ്ങ, മറ്റു ഫ്രൂട്‌സ്: സ്വാഭാവികമായി പഴുപ്പിച്ചത്.  വിഷാംശങ്ങൾ കളഞ്ഞത്.
 • പച്ചക്കറികൾ, പച്ചമുളക്, മല്ലിയില, പുതിനയില, മറ്റു ഇല വർഗ്ഗങ്ങൾ: ഉപ്പുവെള്ളത്തിൽ മുക്കിവെക്കൽ, വിനാഗിരി വെള്ളത്തിൽ മുക്കിവെക്കൽ, ഓസോൺ വാഷ്, റണ്ണിങ് വാട്ടർ വാഷ് തുടങ്ങിയ നാലു മാർഗ്ഗങ്ങളും ഉപയോഗിച്ച്‌, കീടനാശിനി വിഷാംശങ്ങൾ നീക്കം ചെയ്തത് . കൃത്രിമ പച്ചനിറം പോലുള്ള മായങ്ങൾ ഇല്ലാത്തത്.
 • സോയാ പാൽ:- പശുവിൻ പാല് പോലെ തന്നെ കുടിക്കാവുന്നത്, ചായ തയ്യാറാക്കാവുന്നത്, മുളപ്പിച്ചെടുത്ത  സോയാബീൻ കൊണ്ട് തയ്യാറാക്കിയ പാൽ, ധാരാളം പോഷകങ്ങൾ നിറഞ്ഞത്, ഗ്യാസ്ട്രബിളും ദഹന പ്രശ്നങ്ങളും ഉണ്ടാകാത്തത്, അണു നശീകരണം (സ്റ്റെറിലൈസ്) ചെയ്തത്. വെജിറ്റബിൾ പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ കുട്ടികളുടെ വളർച്ചയ്ക്ക് ഉത്തമം.
 • നാടൻ കോഴി ഇറച്ചി – ഹോൾ സെയിൽ വിലയിൽ (സാധാരണ തീറ്റ കൊടുത്തു വളർത്തിയ നാടൻ ഇനങ്ങൾ)
 • Safe-to-Eat Broiler Chicken:- വില കുറഞ്ഞ കോഴി ഇറച്ചി നിർബ്ബന്ധമുള്ളവർക്ക് ബ്രോയിലർ കോഴി (കെമിക്കൽ വിഷാംശങ്ങൾ നീക്കം ചെയ്തതും അണു നശീകരണം (സ്റ്റെറിലൈസ്) ചെയ്തതുമായ ബ്രോയിലർ കോഴി ഇറച്ചി)
 • കടൽ മീൻ:- പിടിച്ച ഉടൻ മൈനസ് 40 ഡിഗ്രി താപനിലയിൽ കേടാകാതെ സൂക്ഷിച്ചതും, അമോണിയ,ഫോർമാലിൻ,സോഡിയം ബെൻസോയേറ്റ് തുടങ്ങി യാതൊരു കെമിക്കലുകളും കലർന്നിട്ടില്ലെന്നു തെളിവ് സഹിതമുള്ള കടൽ മീൻ.
 • Live Fish:- ജീവനോട് കൂടി തന്നെ വീടുകളിലേക്ക് എത്തിക്കുന്ന വളർത്തു മീൻ.

II ) Ready -to -Eat  Foods:-

 • ഹെൽത്ത് ഗേറ്റ് സ്പെഷ്യൽ മീൽസ്:- സാധാരണ ഊണിനെക്കാൾ ഗ്ലൈസീമിക് ലോഡ് വളരെ കുറഞ്ഞ ഊണ്, ആവശ്യമുള്ള മിക്കവാറും പോഷകങ്ങൾ (Low GI carbohydrates, vitamins, minerals, antioxidants, proteins, amino acids, healthy fats) കിട്ടാവുന്ന തരത്തിലുള്ള വിഭവങ്ങളോട് കൂടിയത്)
 • ഹെൽത്ത് ഗേറ്റ് സ്പെഷ്യൽ ഇഡ്‌ഡലി/ദോശ:- സാധാരണ ഇഡ്‌ഡലി/ദോശ യെക്കാൾ ഗ്ലൈസീമിക് ലോഡ് വളരെ കുറഞ്ഞത്.
 • ഹെൽത്ത് ഗേറ്റ് സ്പെഷ്യൽ ഇടിയപ്പം/പുട്ട്/പത്തിര/അപ്പം:– സമാനമായ സാധാരണ ഭക്ഷണങ്ങളേക്കാൾ ഗ്ലൈസീമിക് ലോഡ് വളരെ കുറഞ്ഞത്.
 • ചക്ക ചപ്പാത്തി:- അൽപ്പം പോലും ഗോതമ്പുപൊടി ചേർക്കാതെ, പൂർണ്ണമായും പച്ച ചക്ക ഉണക്കിപ്പൊടിച്ച പൊടി കൊണ്ട് ഉണ്ടാക്കിയത്. ഗ്ലൈസീമിക് ലോഡ് വളരെ കുറഞ്ഞത്.

(N.B:- രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഗ്ലുക്കോസിന്റെ അളവ് ആണ് ആ ഭക്ഷണത്തിന്റെ ഗ്ലൈസീമിക് ലോഡ്.  പ്രമേഹരോഗം വരാതെ സൂക്ഷിക്കാനും, പ്രമേഹം ഉള്ളവർക്ക് അത് നിയന്ത്രിക്കാനും ഗ്ലൈസീമിക് ലോഡ് വളരെ കുറഞ്ഞ ഭക്ഷണം ആണ് കഴിക്കേണ്ടത്)

 • ഗോതമ്പ് പൊറോട്ട:- പോഷകങ്ങൾ നിറഞ്ഞ പൊറോട്ട, നാരുകൾ ഉള്ളത്, അൽപ്പം പോലും മൈദ ചേർക്കാ തെ പൂർണ്ണമായും ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കിയത്, കൃത്രിമ നെയ്യ് ആയ ഡാൽഡ വനസ്പതി ചേർക്കാത്തത്
 • നാച്ചുറൽ ബിരിയാണി:- അജിനോമോട്ടോ(കെമിക്കൽ രുചി), കൃത്രിമ കളറുകൾ (കെമിക്കൽ ഡൈ), കൃത്രിമ എസ്സെൻസുകൾ(കെമിക്കൽ ഫ്‌ളേവറുകൾ), ഡാൽഡ വനസ്പതി (കൃത്രിമ നെയ്യ്) തുടങ്ങി യാതൊരു കൃത്രിമവും മായവും ഇല്ലാത്തത്. ശുദ്ധമായ പശുവിൻ നെയ്യ് മാത്രം ഉപയോഗിച്ചത്, വിനാഗിരി വാഷിലൂടെ മല്ലിയില, പുതിനയില മുതലായവയിലെ വിഷാംശങ്ങൾ നീക്കം ചെയ്തത്.
 • നാച്ചുറൽ ഫ്രൈഡ് ചിപ്‌സ്‌:- ഫ്രഷ് വെളിച്ചെണ്ണ യിൽ വറുത്തെടുത്തത്. എണ്ണ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്നു. (ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതെ അത് ബയോ-ഡീസൽ ആയി മാറ്റുന്നു).
 • നാച്ചുറൽ ബേക്കറി ഉൽപ്പന്നങ്ങൾ (കേക്ക്, പഫ്‌സ്, ബിസ്ക്കറ്റ് മുതലായവ):- മൈദ അൽപ്പം പോലും ചേർക്കാതെ, ഗോതമ്പുപൊടിയും മറ്റു ധാന്യപ്പൊടികളും ഉപയോഗിച്ച് തയ്യാറാക്കിയത്, കൃത്രിമ കളറുകൾ, കൃത്രിമ ഫ്‌ളേവറുകൾ, കൃത്രിമ രുചികൾ തുടങ്ങി യാതൊരു കൃത്രിമവും മായവും ഇല്ലാത്തത്. സമാനമായ സാധാരണ ഉല്പന്നങ്ങളെക്കാൾ പകുതിയിലധികം ഗ്ലൈസീമിക് ലോഡ് മാത്രം ഉള്ളത്.

 

കൂടുതൽ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.

പച്ചക്കറികളിലും, പഴങ്ങളിലും, ഇലവർഗ്ഗങ്ങളിലും ഒക്കെയുള്ള കീടനാശിനി വിഷാംശങ്ങൾ കളയാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ ആണ് ഞങ്ങൾ അവലംബിക്കുന്നത്. ഉപ്പുവെള്ളത്തിൽ മുക്കിവെക്കൽ, വിനാഗിരി വെള്ളത്തിൽ മുക്കിവെക്കൽ, ഓസോൺ വാഷ്, റണ്ണിങ് വാട്ടർ വാഷ് തുടങ്ങിയ നാലു മാർഗ്ഗങ്ങളും ഉപയോഗിച്ചുകൊണ്ടാണ്, കീടനാശിനി വിഷാംശങ്ങൾ നീക്കം ചെയ്യുന്നത്. ഇത്തരം നാലു മാർഗ്ഗങ്ങളും ഉപയോഗിച്ച് കഴുകിയാൽ, 99 ശതമാനവും വിഷാംശങ്ങൾ ഒഴിവാകുന്നതായുള്ള ലാബ് ടെസ്റ്റ് റിപോർട്ടുകൾ ഞങ്ങളുടെ കൈവശമുണ്ട്. പത്തു ലക്ഷത്തിലൊരംശം വിഷാംശമുണ്ടെങ്കിൽ, അത് കണ്ടെത്താനുള്ള ടെസ്റ്റ് ആയ ‘Gas Chromatography-Mass Spectrometry’ എന്ന വിഷാംശ പരിശോധന ടെസ്റ്റ് വഴി ഇക്കാര്യം തെളിയിക്കാൻ ഞങ്ങൾ തയ്യാറാണ്.

N.B:- യാതൊരു വിഷാംശങ്ങളും ഇല്ലാത്ത ‘സെർട്ടിഫൈഡ് ഓർഗാനിക്’ അഥവാ ജൈവ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിവുള്ളർക്ക് അത് വാങ്ങാവുന്നതാണ്. ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ഉയർന്ന വില താങ്ങാൻ കഴിയാത്ത, ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതാണ്, ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങൾ.

നിലവിലുള്ള ഉൽപ്പന്നങ്ങളിലെ കെമിക്കൽ വിഷാംശങ്ങൾ പരമാവധി കളയുക, മായം ഇല്ലെന്നു ഉറപ്പുവരുത്തുക എന്നീ മാർഗ്ഗങ്ങൾ അല്ലാതെ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ‘വില കുറഞ്ഞ സെർട്ടിഫൈഡ് ഓർഗാനിക് ഉൽപ്പന്നങ്ങൾ’ എന്നത് മനോഹരമായ ഒരു നടക്കാത്ത സ്വപ്നം മാത്രമാണ്.

സിദ്ധാന്തങ്ങൾ പറഞ്ഞു സമയം കളയാതെ, നടപ്പാക്കാൻ കഴിയുന്ന മാർഗ്ഗങ്ങൾ നടപ്പിലാക്കുക എന്നതാണ് ഹെൽത്ത് ഗേറ്റ് നയം.

ഹെൽത്ത് ഗേറ്റ്  കുടിൽ വ്യവസായ യൂണിറ്റ് തുടങ്ങി മാന്യമായ വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ?

നിങ്ങൾ ചെയ്യേണ്ടത്

1) വീട്ടിലിരുന്നുകൊണ്ടുതന്നെ മാന്യമായ ഒരു വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ വീടിനോടു ചേർന്ന് ഒരു ഷെഡ്ഡ് ഒരുക്കാനോ, അല്ലെങ്കിൽ വീടിനു മുകളിൽ ട്രെസ്സ് വർക്ക്‌ ചെയ്ത ടെറസ് ഉപയോഗിക്കാനോ, നിങ്ങൾക്ക് കഴിയുമോ? എങ്കിൽ, ഞങ്ങളെ E-mail/ Website contact Form / Whatsapp അല്ലെങ്കിൽ ഫോൺ വഴിയോ ബന്ധപ്പെടുക.

2) ഞങ്ങളുടെ ഉല്പന്നങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന, ഡിസൈൻ ചെയ്ത ഒരു നോട്ടീസ് മാതൃക, നിങ്ങൾ തരുന്ന E-mail വിലാസത്തിൽ ഞങ്ങൾ സൗജന്യമായി അയച്ചുതരുന്നു.

3) മിനിമം 100 കോപ്പിയെങ്കിലും നോട്ടീസ് ഡി.ടി.പി. ആയി പ്രിൻറ് ചെയ്തെടുക്കുക. ഇ-മെയിൽ നേരെ പ്രിൻറ് എടുക്കാവുന്നതാണ്. നിങ്ങളുടെ Contact Phone Number ചേർത്തതിന് ശേഷം മാത്രം പ്രിൻറ് എടുക്കാൻ പറയുക.

4) Market Study നടത്തുന്നതിന് വേണ്ടി, നിങ്ങളുടെ പ്രദേശത്തുള്ള വീടുകളിൽ ഈ നോട്ടീസ് വിതരണം ചെയ്യുക. അവർ വായിച്ചതിനു ശേഷം, ഏതെല്ലാം ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങൾക്ക് അവർ ആവശ്യക്കാരാണെന്നു ചോദിച്ചറിയുക. ചില ഉൽപ്പന്നങ്ങൾക്ക് അവ ഉപയോഗിച്ച് നോക്കിയതിനു ശേഷം, സ്ഥിരമായ ഓർഡറുകൾ നൽകാൻ സാധ്യമാണോ എന്ന് അറിയുക. ഓർഡർ നൽകിയാൽ വീടുകളിൽ എത്തിച്ചുതരുന്ന സംവിധാനം ഏർപ്പെടുത്താം എന്ന് അറിയിക്കുക.

5) ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ധാരാളം ഉണ്ട് എന്ന് നിങ്ങൾക്ക് ആത്മവിശ്വാസം തോന്നുകയാണെങ്കിൽ, നിശ്ചിത സൗകര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ഏർപ്പെടുത്താൻ കഴിയുമെങ്കിൽ, ഒരു കുടിൽ വ്യവസായ യൂണിറ്റ്, നിങ്ങളുടെ വീട്ടിൽ തന്നെ തുടങ്ങാം.  ഇതിനുള്ള സേവനങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക.

6) കുടിൽ വ്യവസായ യൂണിറ്റ് തുടങ്ങാൻ ആവശ്യമായ ലൈസൻസുകൾ നേടാൻ ഞങ്ങൾ സഹായിക്കുന്നു. കൂടാതെ, ഭക്ഷ്യ-സംസ്കരണത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾ(Food Processing Technologies), ആവശ്യമായ ട്രെയിനിങ്, മാർക്കെറ്റിംഗിന് ആവശ്യമായ നോട്ടീസ് മാതൃകകൾ തുടങ്ങി എല്ലാം തികച്ചും സൗജന്യമായി ഞങ്ങൾ നൽകുന്നു. ഫുഡ് പ്രോസസ്സിംഗിന് വേണ്ടിയുള്ള ഉപകരണങ്ങളും,അസംസ്‌കൃത വസ്തുക്കളും വാങ്ങാൻ ആവശ്യമായ പണം ബാങ്ക് ലോൺ ലഭിക്കാനുള്ള   പേപ്പർ വർക്കുകളും പ്രൊജക്റ്റ് റിപ്പോർട്ടുകളും ഞങ്ങൾ ചെയ്തുതരുന്നു.(ചെറിയൊരു യൂണിറ്റ് തുടങ്ങാൻ അമ്പതിനായിരം രൂപയിൽ താഴെ ലോൺ മതിയാകും. യാതൊരു സെക്യൂരിറ്റിയും നൽകാതെ ബാങ്ക് ലോൺ ലഭിക്കാൻ ഞങ്ങൾ സഹായിക്കുന്നതാണ്). യൂണിറ്റ് തുടങ്ങാൻ ആവശ്യമായ സേവനങ്ങൾക്ക് ഞങ്ങൾ യാതൊരു ഫീസും ഈടാക്കുന്നതല്ല.

7) ഹെൽത്ത് ഗേറ്റ് കുടിൽ വ്യവസായ യൂണിറ്റ് ആയി അംഗീകരിച്ചുകൊണ്ടുള്ള Registration Certificate, Identity Card എന്നിവ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ പേരും വിലാസവും, നിങ്ങൾ തയ്യാറാക്കുന്ന ഉല്പന്നങ്ങളെക്കുറിച്ചും, ഹെൽത്ത് ഗേറ്റ് മൊബൈൽ ആപ്പ്, ഹെൽത്ത് ഗേറ്റ് വെബ്സൈറ്റ് എന്നിവയിൽ ഉൾപ്പെടുത്തുന്നു. ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങൾ   സെർച്ച് ചെയ്തു കണ്ടെത്തുന്ന കസ്റ്റമേഴ്സ് നിങ്ങളെ ബന്ധപ്പെടുന്നു. നിങ്ങൾ നേരിട്ട് സംസാരിക്കുന്ന, നിങ്ങളുടെ പ്രദേശത്തുള്ള കസ്റ്റമേഴ്സ് കൂടാതെ ആണിത്.

8) ഒരു പോസ്റ്റോഫീസ് പിൻകോഡ് പരിധിയിലുള്ള ഏകദേശം ആയിരത്തോളം വീടുകൾക്ക്, കേവലം ഒരു ഹെൽത്ത് ഗേറ്റ് യൂണിറ്റിന് മാത്രമാണ് അനുമതി കൊടുക്കുക. അതുകൊണ്ട്, നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മറ്റു ഹെൽത്ത് ഗേറ്റ് യൂണിറ്റുകളിൽ നിന്നും മത്സരം ഉണ്ടാകുന്നതല്ല.

9) നിങ്ങളുടെ ബിസിനസ് പുരോഗതിക്ക് അനുസരിച്ച് തുച്ഛമായ ഒരു മാസ വരിസംഖ്യ മാത്രമാണ് ഞങ്ങൾ ഈടാക്കുക. അസംസ്‌കൃത വസ്തുക്കൾ നിങ്ങൾക്ക് ഹോൾസെയിൽ വിലയിൽ എത്തിച്ചുതരുക, ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന, ഉൽപ്പന്നങ്ങളുടെ ബ്രാൻഡിങ്, ബിസിനസ് വികസിപ്പിക്കൽ, മൊബൈൽ ആപ്പ്, വെബ്സൈറ്റ് വഴിയുള്ള ഓൺലൈൻ ഓർഡറുകൾ തുടങ്ങിയ സേവനങ്ങൾക്ക് വേണ്ടിയാണ് മാസ വരിസംഖ്യ ഈടാക്കുന്നത്. നിങ്ങളുടെ യൂണിറ്റിൽ നടക്കുന്ന മൊത്തം വില്പനയുടെ, കേവലം ഒരു ശതമാനം മാത്രം വരുന്ന തുകയായിരിക്കും ഏകദേശ മാസ വരിസംഖ്യ.

10) കസ്റ്റമേഴ്‌സിന് നിങ്ങളുടെ യൂണിറ്റ് സന്ദർശിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുക. ഭക്ഷണവും ആരോഗ്യവും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ അവർക്കു അറിവ് നൽകുക. അറിവ് നൽകുന്നതിലൂടെയും, ഹൃദ്യമായ ചിരിയിലൂടെയും, സംസാരത്തിലൂടെയും,  നല്ല പെരുമാറ്റം കാഴ്ചവെച്ച് കസ്റ്റമേഴ്‌സുമായി ഒരു ആത്മബന്ധം സ്ഥാപിക്കുക. നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ ആവശ്യക്കാരായി അവർ മാറുന്നതുകാണാം.

11) ഓർഡർ അനുസരിച്ച് ഹോം ഡെലിവറി സംവിധാനങ്ങൾ ഏർപ്പെടുത്തുക.

12) ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായ, നിങ്ങളുടെ ഹോം ബിസിനസ് യൂണിറ്റ് വിജയിപ്പിക്കാൻ ആവശ്യമായ എല്ലാവിധ മാർക്കറ്റിംഗ്, ട്രെയിനിങ്, സാങ്കേതിക സഹായങ്ങളും ഞങ്ങൾ തുടർച്ചയായി നിങ്ങൾക്ക് നൽകുന്നതാണ്. ‘രോഗം ഉണ്ടാക്കാനല്ല, ആരോഗ്യം ഉണ്ടാക്കാനുള്ളതാണ് ഭക്ഷണം’ എന്ന ലക്ഷ്യത്തിനു വേണ്ടി നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

N.B:- യൂണിറ്റിൽ ഇടയ്ക്കിടെ സന്ദർശകർ ആയി കസ്റ്റമേഴ്സ് ഉണ്ടാകുമെന്നാണ്, ഇതിൻറെ പ്രധാന ന്യൂനത. കസ്റ്റമേഴ്‌സിന് കാര്യങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ഹോം ഡെലിവറി ആണ് അവർ ആവശ്യപ്പെടുക.

ഞങ്ങളെ ബന്ധപ്പെടുക

E-mail: hghomeunit@gmail.com

Contact Phone : 75108 37191, 75108 37192

WhatsApp: +91-70349 54656

ഞങ്ങളുടെ ഗവേഷണ പഠനങ്ങൾ

‘ഭക്ഷണമാണ് യഥാർത്ഥ ഔഷധം’

‘രോഗം വരാതെ നോക്കുന്നതാണ്, രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത്’

നമ്മളെയെല്ലാം അലട്ടിക്കൊണ്ടിരിക്കുന്ന പല അസുഖങ്ങൾക്കും, ഭക്ഷണം പോലെ തന്നെ ഉപയോഗിക്കാവുന്ന, തികച്ചും നാച്ചുറൽ ആയ ചില മരുന്നുകൾ കൊണ്ട് പരിഹാരം കണ്ടെത്താം എന്നത് ഒരു സത്യമാണ്. പക്ഷെ, ഇത്തരം നാച്ചുറൽ മരുന്നുകളുടെ ഫലപ്രാപ്തി സംബന്ധിച്ച് ശാസ്ത്രീയ ഗവേഷണങ്ങൾ ഒന്നും നടന്നിട്ടില്ല.

കാരണം, വീട്ടിൽ വെച്ച് തന്നെ ഉണ്ടാക്കാവുന്ന ഇത്തരം മരുന്നുകൾക്ക് ശാസ്ത്രീയ ഗവേഷണത്തിന്റെ പിൻബലം ലഭിച്ചാൽ, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ആയ ‘ആതുര സേവനം’ നടത്തുന്ന മരുന്ന് കമ്പനികളുടെയും ആശുപത്രികളുടേയുമൊക്കെ കച്ചവടം പൊളിയും. വീട്ടിൽ വെച്ച് തന്നെ ഉണ്ടാക്കാവുന്ന മരുന്നിന്, പേറ്റന്റിനു അപേക്ഷിക്കാനാവില്ലല്ലോ?. മാത്രമല്ല, ജനങ്ങൾക്ക് അറിവ് കൊടുക്കാൻ മാത്രമായി, ഗവേഷണത്തിന് കാശു മുടക്കാൻ, എന്താ തലയ്ക്ക് വല്ല ഓളവുമുണ്ടോ?.

ഇത്തരം നാച്ചുറൽ മരുന്നുകൾക്ക് ശാസ്ത്രീയ ഗവേഷണങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ഹെൽത്ത് ഗേറ്റ്. മരുന്ന് വിൽപ്പന നടത്തി കോടികൾ കൊയ്യാൻ വേണ്ടിയല്ല ഈ ഗവേഷണം. പൊതുജനങ്ങൾക്ക് വീട്ടിൽ വെച്ച് തന്നെ നാച്ചുറൽ മരുന്നുകൾ തയ്യാറാക്കാവുന്ന തരത്തിലുള്ള വിവരങ്ങൾ സൗജന്യമായി നൽകാനാണ് ഈ പരിശ്രമം.

കൊളസ്ട്രോൾ , ഉയർന്ന ബ്ലഡ് പ്രഷർ

ചീത്ത കൊളസ്ട്രോളും, ഉയർന്ന ബ്ലഡ് പ്രഷറും ദിവസങ്ങൾക്കുള്ളിൽ തന്നെ കുറയ്ക്കാനുതകുന്ന, ഒരു പാരമ്പര്യ മരുന്ന്, ഡച്ച് ജനത ഉപയോഗിക്കുന്നുണ്ട്. ആപ്പിൾ സിദെർ വിനെഗർ, ഇഞ്ചി, വെളുത്തുള്ളി, ചെറുനാരങ്ങ, തേൻ തുടങ്ങിയ നാച്ചുറൽ ചേരുവകൾ മാത്രം ഉപയോഗിച്ച്, വീട്ടിൽ വെച്ച് തന്നെ ഏതൊരാൾക്കും തയ്യാറാക്കാവുന്ന ഒരു മരുന്നാണിത്.

പക്ഷെ, ഈ നാച്ചുറൽ മരുന്നിന്റെ ഫലപ്രാപ്‌തി സംബന്ധിച്ച് ശാസ്ത്രീയ ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല.

കൊളസ്ട്രോളും, ഉയർന്ന ബ്ലഡ് പ്രഷറും ഉള്ള നൂറു പേരിൽ, ഒരുമാസം ഈ മരുന്ന് ഉപയോഗിച്ച്‌ ഗവേഷണം നടത്താൻ ഒരുങ്ങുകയാണ് ഹെൽത്ത് ഗേറ്റ്. ഗവേഷണത്തിന്റെ റിസൾട്ട്, ഈ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്.

കാൻസർ

കാൻസർ രോഗികൾക്ക്, കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാനും, ബ്ലഡ് കൗണ്ട് കൂടാനും, ക്ഷീണം കുറയാനും, രോഗപ്രധിരോധശേഷി വർധിക്കാനും, രക്തത്തിലെ വിഷാംശങ്ങൾ പുറത്തുകളഞ്ഞു രക്തം ശുദ്ധീകരിക്കാനും (Detoxification), സർവ്വോപരി, കാൻസർ ഇല്ലാത്തവർക്ക്, ഈ മാരക രോഗം വരാതിരിക്കുവാനും, വീറ്റ് ഗ്രാസ് ജ്യൂസ് (wheat grass juice) തെറാപ്പി, നല്ല ഒന്നാന്തരം ഔഷധമാണെന്നാണ് സൂചനകൾ.

Wheat Grass Juice Therapy :- ഗോതമ്പുചെടിയുടെ ഇളം പുല്ല് ആണ് വീറ്റ് ഗ്രാസ്. Green Blood എന്നറിയപ്പെടുന്ന chlorophyll ധാരാളം. കൂടാതെ, പോഷകങ്ങളുടെ കലവറ. എട്ടു ദിവസം പ്രായമായ ഇളം പുല്ല് മുറിച്ചെടുത്ത് അണു നശീകരണം (Sterilization) നടത്തി, രണ്ടു മണിക്കൂറിനുള്ളിൽ ജ്യൂസ് അടിച്ചു കുടിക്കുന്നതാണ് ഉത്തമം. കയ്പ്പ് കുറയ്ക്കാൻ ആയി ക്യാരറ്റ് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസിൽ മിക്സ് ചെയ്തു കഴിക്കാം.

തിരുവനന്തപുരം R.C.C. യിൽ കാൻസർ ചികിത്സയിലുള്ള ഒരേ സ്റ്റേജിലുള്ള ഇരുനൂറു പേരെ, ഡോക്ടർമാരുടെ സഹായത്തോടെ തിരഞ്ഞെടുക്കുന്നു. അതിൽ നൂറു പേർക്ക് ദിവസവും വീറ്റ് ഗ്രാസ് ജ്യൂസ് തെറാപ്പി ആറു മാസത്തേക്ക് നൽകുന്നു. തെറാപ്പി യിൽ ഏർപ്പെട്ട നൂറു പേരെയും, തെറാപ്പിയിൽ ഉൾപ്പെടാത്ത മറ്റു നൂറു പേരെയും സ്ഥിരമായ പരിശോധനകൾക്ക് വിധേയമാക്കുന്നു. ആറു മാസത്തെ ഗവേഷണ പഠന റിപ്പോർട്ട്, ഈ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്.

കാൻസർ രോഗികൾക്കും, കാൻസർ രോഗം വരാതെ നോക്കാനും ഇത് ഉപകാരപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

തൈറോയ്‌ഡ് രോഗങ്ങൾ

തൈറോയ്‌ഡ് പ്രശ്നങ്ങൾ ഉള്ളവർ ധാരാളം കൂടി വരുകയാണ് നമ്മുടെ നാട്ടിൽ. Iodised Salt എന്ന പേരിലുള്ള ഉപ്പു കച്ചവടം ഒരു ദുരന്തമായി കലാശിച്ചു. ചില ഉപ്പു കമ്പനികൾ രക്ഷപ്പെട്ടെങ്കിലും, തൈറോയ്‌ഡ് രോഗികൾ അധികരിച്ചു. നാച്ചുറൽ അയോഡിൻ ലഭിക്കേണ്ടിടത്തു കൃത്രിമ അയോഡിൻ കൊടുത്താൽ നമ്മുടെ ശരീരം അത് വേണ്ട രീതിയിൽ സ്വീകരിക്കില്ല, എന്നതാണ് കാരണം.

വികസിത രാജ്യങ്ങൾ ഇരുപതു വർഷം മുമ്പ് തന്നെ നിരോധിച്ച Iodised Salt, ഇന്ത്യ യിൽ നിരോധിക്കാൻ ചില കോടതികൾ കഴിഞ്ഞ വർഷങ്ങളിൽ ഉത്തരവിട്ടു.

ഹൈപ്പോ തൈറോയ്‌ഡിസം (തൈറോയ്ഡ് ഹോർമോൺ ആയ തൈറോക്സിന്റെ കുറവ് മൂലമുള്ള രോഗാവസ്ഥ)

ഹൈപ്പർ തൈറോയ്‌ഡിസം (തൈറോയ്ഡ് ഹോർമോൺ ആയ തൈറോക്സിൻ കൂടുതൽ മൂലമുള്ള രോഗാവസ്ഥ)

തൈറോയ്‌ഡ് ഗ്രന്ഥിയെ അതിന്റെ സ്വാഭാവികമായ രീതിയിൽ പ്രവർത്തന സജ്ജമാക്കാനും,ജീവിതകാലം മുഴുവൻ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഡോസ് കുറച്ചുകൊണ്ടുവന്നു പൂർണ്ണമായി മരുന്ന് ഒഴിവാക്കുന്ന അവസ്ഥയിൽ എത്താനും കഴിയുന്ന ഒരവസ്ഥ ഞങ്ങൾ ഗവേഷണ പഠന വിധേയമാക്കുകയാണ്. നാച്ചുറൽ അയോഡിനും ചില വിറ്റാമിനുകളും അടങ്ങിയ പ്രത്യേക ഭക്ഷണങ്ങൾ ആറു മാസത്തേക്ക് സ്ഥിരമായി കൊടുത്തുകൊണ്ട്, അവർക്ക് ഇടയ്ക്കിടെ ഹോർമോൺ ടെസ്റ്റുകൾ നടത്തി നിരീക്ഷണ വിധേയമാക്കുകയാണ് ചെയ്യുന്നത്.

ഹൈപ്പോ തൈറോയ്‌ഡിസം ഉള്ള നൂറു പേരെയും, ഹൈപ്പർ തൈറോയ്‌ഡിസം ഉള്ള നൂറു പേരെയും, വ്യത്യസ്ത ഗ്രൂപ്പുകളാക്കി, ഈ ഗ്രൂപ്പുകളിലെ പകുതി പേർക്ക് നാച്ചുറൽ അയോഡിനും മറ്റു പോഷകങ്ങളും നിറഞ്ഞ ഭക്ഷണം കൊടുത്തുകൊണ്ടാണ് ഗവേഷണ പഠനം നടത്തുന്നത്.

ഗവേഷണ റിസൾട്ട് ഞങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഗവേഷണം വിജയം കണ്ടാൽ, പ്രത്യേക ഭക്ഷണത്തിലൂടെ തന്നെ, തൈറോയ്‌ഡ് രോഗാവസ്ഥയിൽ നിന്നും മോചനം നേടാൻ സഹായകമാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ .

പോഷകക്കുറവ്  രോഗങ്ങൾ

രക്തക്കുറവും വിളർച്ചയും, ഇടയ്ക്കിടെ ജലദോഷം, കാൽസ്യം കുറവ്, വിറ്റാമിൻ കുറവ്, അസിഡിറ്റി, രോഗപ്രതിരോധ ശേഷിക്കുറവ്…….

പൂർണ്ണമായ ആരോഗ്യവാൻ എന്ന് പറയാവുന്ന ആരുമില്ല നമ്മുടെയിടയിൽ. നമുക്ക് ആവശ്യമുള്ള വിറ്റാമിനുകളും, മിനറലുകളും, ആന്റി ഓക്സിഡന്റുകളും മറ്റുമെല്ലാം അടങ്ങിയ പോഷകങ്ങൾ ഭക്ഷണത്തിൽ നിന്നും ലഭിച്ചാൽ, ഒരു മാതിരിയുള്ള രോഗങ്ങൾ ഒന്നും നമ്മെ ആക്രമിക്കില്ല. അതിയായ ഉന്മേഷവും,ഊർജ്ജസ്വലതയും, ഉഷാറോടും കൂടി തികഞ്ഞ ആരോഗ്യത്തോടുകൂടി ജീവിക്കാൻ നമുക്ക് സാധിക്കും.

വിറ്റാമിൻ ഗുളികകൾ, അയേൺ ഗുളികകൾ, കാൽസ്യം ഗുളികകൾ, അസിഡിറ്റി ഗുളികകൾ ഇതെല്ലാം കഴിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. പക്ഷെ, ഇത്തരം ഗുളികകൾ ഒന്നും നാച്ചുറൽ അല്ല. സിന്തറ്റിക് ആണ്. അതായത് കൃത്രിമ കെമിക്കലുകളിൽ നിന്നും ഉണ്ടാക്കുന്നത്.

കെമിക്കലുകൾ എന്തു കഴിച്ചാലും,  അത് ‘വിഷം’ അഥവാ ‘Toxin’ ആയി കണ്ട്, എത്രയും പെട്ടെന്ന് മൂത്രത്തിലൂടെയും വിയർപ്പിലൂടെയും മറ്റും പുറന്തള്ളി, ശരീരത്തെ അപകടത്തിൽ നിന്നും രക്ഷിക്കാവുന്ന ഒരു സിസ്റ്റം നമ്മെ സൃഷ്‌ടിച്ച സൃഷ്ടാവ് തന്നെ, നമ്മുടെ കോശങ്ങളിലെ DNA യിൽ പ്രോഗ്രാം ചെയ്തു വെച്ചിട്ടുണ്ട്. ഈ പുറന്തള്ളൽ, നമ്മുടെ വൃക്കയുടെയും,കരളിന്റെയും,തൊലിയുടെയും ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ നാച്ചുറൽ പോഷകങ്ങൾ ശരീരം വേണ്ട രീതിയിൽ സ്വീകരിക്കും. പക്ഷെ, കൃത്രിമ പോഷകങ്ങൾ ശരീരം സ്വീകരിക്കുന്ന അളവിലും ഗുണത്തിലും കാര്യമായ വ്യതിയാനം ഉണ്ടാകും. കൃത്രിമ ഗുളികകൾ കഴിക്കുന്നത്, ഒരുപക്ഷെ, ‘വെളുക്കാൻ തേച്ചത് പാണ്ഡ്’ ആയതുപോലെ ആകും. അയോഡിന്റെ കുറവ് നികത്താൻ, ഒരുകാലത്തു സർക്കാർ തലത്തിൽ കൊട്ടിഘോഷിക്കപ്പെട്ട Iodised Salt നു പറ്റിയ ദുരന്തം ഓർക്കുക.

ഇപ്പോഴത്തെ നമ്മുടെ ഭക്ഷണക്രമത്തിൽ, നമ്മുടെ ശരീരത്തിന് കിട്ടാൻ ബുദ്ധിമുട്ടുള്ള, നമുക്ക് ദിനംപ്രതി ആവശ്യമുള്ള ഭൂരിഭാഗം വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും എല്ലാം ലഭ്യമാക്കുന്ന ഒരു ജ്യൂസ്, നമ്മുടെ ആരോഗ്യം എങ്ങനെ വർധിപ്പിക്കുന്നു എന്നുള്ള ഒരു ഗവേഷണപഠനം ഞങ്ങൾ തുടങ്ങുന്നു.

വീറ്റ് ഗ്രാസും(ഇളം ഗോതമ്പുപുല്ല്), ചില പഴങ്ങളും ചേർത്ത് തയ്യാറാക്കുന്ന ജ്യൂസ് ആണിത്. പോഷകക്കുറവ് കൊണ്ടുള്ള രോഗങ്ങൾ ഉള്ള നൂറോളം പേരിലാണ് പഠനം.

ഗവേഷണ റിസൾട്ട് ഞങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഗവേഷണം വിജയം കണ്ടാൽ, വീട്ടിൽ വെച്ച് ഉണ്ടാക്കാവുന്ന ഈ  ജ്യൂസ് കഴിക്കുന്നതിലൂടെ, ഭൂരിഭാഗം കെമിക്കൽ ഗുളികകളിൽ നിന്നും മോചനം നേടി, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാം. ‘ഡോക്ടറെ കാണൽ’ കാര്യമായി കുറക്കാം.

ഓർക്കുക, ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. സൃഷ്ടാവ്, പ്രത്യേകിച്ച് കാശൊന്നും വാങ്ങാതെയാണ്, നമുക്ക് ആരോഗ്യം നൽകിയത്. അത് നശിപ്പിക്കാതെ നോക്കേണ്ടത്, നമുക്ക് സൃഷ്ടാവിനോടുള്ള ഉത്തരവാദിത്തമാണ്.

നമ്മുടെ ആരോഗ്യം നശിപ്പിച്ചു പണം ഉണ്ടാക്കുന്ന ചില കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കാൻ മാത്രമായി, നമ്മൾ ജീവിക്കരുത്.

ആരോഗ്യവും, ഊർജ്ജസ്വലതയും, ഉന്മേഷവും, ഉഷാറും, ഒക്കെ നഷ്ടപ്പെട്ടാൽ, പിന്നെങ്ങനെ ജീവിതം വേണ്ട രീതിയിൽ ആസ്വദിക്കും?

ഹെൽത്ത് ഗേറ്റ്  കുടിൽ വ്യവസായ യൂണിറ്റ് തുടങ്ങാൻ

ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങൾ സംസ്കരിച്ച് വിപണനം ചെയ്യുന്ന ചെറുകിട കുടിൽ വ്യവസായങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. മാർക്കറ്റ് സ്റ്റഡി, ഭക്ഷ്യ-സംസ്കരണത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾ, ആവശ്യമായ ട്രെയിനിങ്, ആവശ്യമുള്ള ലൈസൻസുകൾ നേടൽ, ഫുഡ് പ്രോസസ്സിംഗിന് വേണ്ടിയുള്ള ഉപകരണങ്ങൾ  വാങ്ങാൻ ആവശ്യമായ പണം സെക്യൂരിറ്റി നൽകാതെ ബാങ്ക് ലോൺ ലഭിക്കാനുള്ള   പേപ്പർ വർക്കുകൾ, പ്രൊജക്റ്റ് റിപ്പോർട്ടുകൾ തുടങ്ങി എല്ലാ സേവനങ്ങളും തികച്ചും സൗജന്യമായി  ഞങ്ങൾ ചെയ്തുതരുന്നു. കൂടാതെ, ഉൽപ്പന്നങ്ങൾക്ക് വിപണിയും കണ്ടെത്തിത്തരുന്നു.

ഹെൽത്ത് ഗേറ്റ് പാർട്ട്ണർ റെസ്റ്റോറന്റ് തുടങ്ങാൻ

ഹെൽത്ത് ഗേറ്റ് സ്പെഷ്യൽ മീൽസും മറ്റു ഹെൽത്തി വിഭവങ്ങളും തുടങ്ങാൻ താല്പര്യമുള്ള റെസ്റ്റോറന്റുകൾ ബന്ധപ്പെടുക. നിങ്ങൾ നിലവിൽ വില്പന നടത്തുന്ന വിഭവങ്ങൾ അതേപടി നിങ്ങൾക്ക് തുടരാം. ഹെൽത്ത് ഗേറ്റ് മെനു സ്പെഷ്യൽ ആയി കൊടുക്കാം. നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ഞങ്ങളുടെ മൊബൈൽ ആപ്പ്, വെബ്സൈറ്റ് വഴി അറിഞ്ഞു കസ്റ്റമേഴ്സ് എത്തുന്നു. കൂടാതെ, ഓൺലൈൻ/വാട്സാപ്പ്/ഫോൺ ഓർഡർ വഴി ഹോം ഡെലിവറി സംവിധാനങ്ങൾ ഞങ്ങൾ ഏർപ്പെടുത്തുന്നു. തുടങ്ങാൻ ആവശ്യമായ സാങ്കേതിക വിദ്യകൾ, ട്രെയിനിങ്, രെജിസ്ട്രേഷൻ മുതലായ  സേവനങ്ങൾക്ക് യാതൊരു ഫീസും നൽകേണ്ടതില്ല. പിന്നീട്, ഗുണനിലവാര പരിശോധന, ബ്രാൻഡിംഗ്, ഓൺലൈൻ ഓർഡറുകൾ തുടങ്ങിയ സേവനങ്ങൾക്കായി  തുച്ഛമായ മാസ വരിസംഖ്യ മാത്രം. (ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ ഏകദേശം രണ്ടു ശതമാനം മാത്രം വരുന്ന തുക)

ഹെൽത്ത് ഗേറ്റ് പാർട്ട്ണർ ബേക്കറി/കൂൾബാർ തുടങ്ങാൻ

വിഷാംശങ്ങളും മായവുമില്ലാത്ത ഹെൽത്ത് ഗേറ്റ് ബേക്കറി ഉൽപ്പന്നങ്ങളും, ഫ്രൂട്സ് ജ്യൂസുകളും തുടങ്ങാൻ ആഗ്രഹിക്കുന്ന ബേക്കറി/കൂൾബാർ ഉടമകൾ ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങൾ നിലവിൽ വില്പന നടത്തുന്ന വിഭവങ്ങൾ അതേപടി നിങ്ങൾക്ക് തുടരാം. ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങളും ജ്യൂസുകളും സ്പെഷ്യൽ ബ്രാൻഡ് ആയി കൊടുക്കാം. നിങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് ഞങ്ങളുടെ മൊബൈൽ ആപ്പ്, വെബ്സൈറ്റ് വഴി അറിഞ്ഞു കസ്റ്റമേഴ്സ് എത്തുന്നു. കൂടാതെ, ഓൺലൈൻ/വാട്സാപ്പ്/ഫോൺ ഓർഡർ വഴി ഹോം ഡെലിവറി സംവിധാനങ്ങൾ ഞങ്ങൾ ഏർപ്പെടുത്തുന്നു. തുടങ്ങാൻ ആവശ്യമായ സാങ്കേതിക വിദ്യകൾ, ട്രെയിനിങ്, രെജിസ്ട്രേഷൻ മുതലായ  സേവനങ്ങൾക്ക് യാതൊരു ഫീസും നൽകേണ്ടതില്ല. പിന്നീട്, ഗുണനിലവാര പരിശോധന, ബ്രാൻഡിംഗ്, ഓൺലൈൻ ഓർഡറുകൾ തുടങ്ങിയ സേവനങ്ങൾക്കായി  തുച്ഛമായ മാസ വരിസംഖ്യ മാത്രം. (ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ ഏകദേശം രണ്ടു ശതമാനം മാത്രം വരുന്ന തുക)

ഹെൽത്ത് ഗേറ്റ്  കാറ്ററിംഗ് യൂണിറ്റ് തുടങ്ങാൻ

ഹെൽത്ത് ഗേറ്റ് പാർട്ട്ണർ കാറ്ററിംഗ് യൂണിറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക. നിങ്ങളുടെ പേരും വിലാസവും ഹെൽത്ത് ഗേറ്റ് മൊബൈൽ ആപ്പിലും വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുന്നു. നല്ല ഭക്ഷണം ഒരുക്കാൻ ആഗ്രഹിക്കുന്നവർ താങ്കളെ തേടി എത്തുന്നു. തുടങ്ങാൻ ആവശ്യമായ സാങ്കേതിക വിദ്യകൾ, ട്രെയിനിങ്, രെജിസ്ട്രേഷൻ മുതലായ  സേവനങ്ങൾക്ക് യാതൊരു ഫീസും നൽകേണ്ടതില്ല. പിന്നീട്, ഗുണനിലവാര പരിശോധന, ബ്രാൻഡിംഗ്, ഓൺലൈൻ ഓർഡറുകൾ തുടങ്ങിയ സേവനങ്ങൾക്കായി  തുച്ഛമായ മാസ വരിസംഖ്യ മാത്രം. (ഹെൽത്ത് ഗേറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ ഏകദേശം രണ്ടു ശതമാനം മാത്രം വരുന്ന തുക)

ഹെൽത്ത് ഗേറ്റ് പാർട്ട്ണർ റെസ്റ്റോറന്റ്/ബേക്കറി/കൂൾബാർ /കാറ്ററിംഗ് യൂണിറ്റ് താല്പര്യപ്പെടുന്നവർ ഞങ്ങളെ ബന്ധപ്പെടുക

E-mail: hgshopunit@gmail.com

Contact Phone : 75108 37191, 75108 37192

WhatsApp: +91-70349 54656

കടപ്പാട്-http://www.healthgate.in

3.27586206897
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top