অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തേനീച്ച തെറാപ്പി

തേനീച്ച തെറാപ്പി

വര്‍ഷങ്ങള്‍ പഴക്കമുള്ള വാതരോഗങ്ങള്‍, ആമവാതം, സന്ധിവാതം, കാല്‍മുട്ട്‌ വേദന, കൈമുട്ട്‌ വേദന, ചൊറിച്ചില്‍, പുകച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പ്രതിവിധിയായി തേനീച്ച തെറാപ്പിക്ക്‌ പ്രചാരമേറുന്നു. വെരിക്കോസ്‌, ഞരമ്പുകളിലുള്ള തടസം, യൂറിക്കാസിഡ്‌, ചിക്കന്‍ഗുനിയ മൂലമുള്ള വേദന, ത്വക്ക്‌ രോഗം, കലകള്‍, സോറിയാസിസ്‌, ശരീരത്തിലുണ്ടാകുന്ന മുഴകള്‍ തുടങ്ങിയ രോഗങ്ങള്‍ക്ക്‌ പെട്ടന്ന്‌ ആശ്വാസം പകരാന്‍ തേനീച്ച തെറാപ്പിക്ക്‌ കഴിയുമെന്നാണ്‌ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാക്ഷ്യം. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഈ ചികിത്സാരീതിയിലൂടെ ഒരിക്കലും എഴുന്നേറ്റ്‌ നടക്കില്ലെന്ന്‌ വിധിയെഴുതപ്പെട്ടവരും തളര്‍ന്ന്‌ കിടപ്പിലായവരും സുഖംപ്രാപിച്ചതായി തേനീച്ച തെറാപ്പി ചെയ്ുന്നയവര്‍ പറയുന്നു. തേനീച്ചയെ ഉപയോഗിച്ചുള്ള ബീവെനം തെറാപ്പിയാണ്‌ ഇത്തരത്തിലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന ചികിത്സാരീതി. വിവിധതരം പെപ്‌റ്റൈഡുകളായ മെല്ലിറ്റിന്‍, ഹിസ്‌റ്റാമിന്‍, ഡോപോമിന്‍, മിനിമൈന്‍, അസിതൈനേസ്‌ തുടങ്ങിയവ തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്നു. ഹൈഡ്രോക്ലോറിക്‌ ആസിഡ്‌, ഫോമിക്‌ ആസിഡ്‌, സള്‍ഫര്‍, കാല്‍സ്യ, കോപ്പര്‍, മഗ്നീഷ്യം, എന്‍സൈമുകള്‍ തുടങ്ങിയ പതിനെട്ടിലധികം ഘടകങ്ങളും തേനീച്ച വിഷത്തില്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. തേനീച്ചയെ കൊണ്ട്‌ കുത്തിക്കുന്നത്‌ സന്ധിവാതത്തിന്‌ ഉത്തമമാണ്‌. തേനീച്ചയില്‍ അടങ്ങിയിരിക്കുന്ന മേല്‍പറഞ്ഞ ഘടകങ്ങള്‍ രക്‌തയോട്ടം വര്‍ധിപ്പിക്കുന്നതിന്‌ സഹായിക്കുന്നു. തേനീച്ച വിഷത്തില്‍ അടങ്ങിയിരിക്കുന്ന മെലീറ്റിന്‍ എന്ന ഘടകം എച്ച്‌.ഐ.വി വൈറസുകളെ നശിപ്പിക്കുന്നതിന്‌ പ്രാപ്‌തമാണെന്ന്‌ പുതിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌. തേനിച്ചയെ ഉപയോഗിച്ചുള്ള എപ്പിതെറാപ്പിയും അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്‌തമാണ്‌. തേനീച്ച ഉല്‌പന്നങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണിത്‌. ശ്വാസസംബന്ധമായ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, വയറ്റിലെ അസൂഖങ്ങള്‍, മൂത്രാശയരോഗങ്ങള്‍, ഹൃദ്രോഗം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, അപസ്‌മാരം തുടങ്ങിയ അനേകം രോഗങ്ങള്‍ക്കും തേന്‍ പ്രതിവിധിയാണ്‌. ദുര്‍മേദസ്സ്‌ ഇല്ലാതാക്കി അമിതവണ്ണം കുറക്കുന്നതിനും തേന്‍ ഉപയോഗിക്കുന്നു. ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നതിനും, ബുദ്ധിവികാസത്തിനും തേന്‍ സിദ്ധൗഷധമാണ്‌. ചെലവില്ലാ ചികിത്സ എന്നറിയപ്പെടുന്ന തേനീച്ച തെറാപ്പിക്ക്‌ ആവശ്യമായ അംഗീകാരം ലഭിക്കാന്‍ നടപടി വേണമെന്ന്‌ വയനാട്‌ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിലെ തേനീച്ച വളര്‍ത്തല്‍ വിഭാഗം മേധാവിയായ കെ.എം ശങ്കരന്‍കുട്ടി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിരാജ തേനീച്ച വളര്‍ത്തല്‍ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തേനീച്ച തെറാപ്പിയുടെ മുദ്രാവാക്യം വാതവിമുക്‌ത ഭാരതം. രോഗരഹിത കേരളം എന്നതാണെന്ന്‌ അദ്ദേഹം പറയുന്നു. ഇടുക്കിജില്ലയില്‍ ഇതിനകം തന്നെ 35000-രോഗികളെ തേനീച്ച തെറാപ്പിയിലൂടെ സുഖപ്പെടുത്തി കഴിഞ്ഞു. വയനാട്‌ ജില്ലയില്‍ ഇതിനകം 200 രോഗികള്‍ക്ക്‌ ഈ ചികിത്സാരീതി ആശ്വാസകരമായിട്ടുണ്ട്‌. കല്‍പ്പറ്റ എം.ജി.ടി ബില്‍ഡിംഗില്‍ എല്ലാ ചൊവ്വാഴ്‌ചകളിലും തേനീച്ച തെറാപ്പി നടത്തുന്നുണ്ട്‌. രാവിലെ 10 മുതല്‍ 12 വരെയാണ്‌ ചികിത്സാസമയം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 9656498318, 9567943325, 9447487356.

കടപ്പാട് : greenchanel.yolasite.com

അവസാനം പരിഷ്കരിച്ചത് : 1/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate