1961 നു ശേഷം കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം 0-6 വയസ്സു വരെ ,1000 പെണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ക്രമാതീതമായി കുറയുന്നു. 1991 ൽ 945 പെണ്‍ കുട്ടികൾക്ക് 1000 ആണ്‍കുട്ടികൾ ഉണ്ടായിരുന്നത് ,2001 ആയപ്പോൾ 1000 ത്തിന് 927 എന്ന സ്ഥിതിയിലായി.പക്ഷെ 2011 ൽ സ്ഥിതി വളരെ മോശമായ ഒരു നമ്പറിലേക്ക് മാറി.അതായത് 1000 ത്തിന് 918 പെണ്‍കുട്ടികൾ.കുട്ടികളുടെ ലിംഗ അനുപാതത്തിന്റെ ഗ്രാഫ് താഴേക്ക് വരുന്നത് സൂചിപ്പിക്കുന്നത് സ്ത്രീ ശാക്തീകരണത്തിലുള്ള പരാജയമാണ്.ഇവിടെ കുട്ടികളുടെ ലിംഗ അനുപാതം ചൂണ്ടി കാണിക്കുന്ന രണ്ടു കാര്യങ്ങൾ ,പെണ്‍കുട്ടിയുടെ ഗർഭാവസ്ഥയിലുള്ള ഗർഭചിദ്രവും പെണ്‍കുട്ടികളോടുള്ള വിവേചനവുമാണ്.
പെണ്‍കുട്ടിയുടെ സംരക്ഷണത്തിനും ,ശാക്തീകരണത്തിനും വേണ്ടിയും,ഇതിനായി ക്രിത്യതയോടുള്ള പരിശ്രമങ്ങളും നയരൂപീകരണവും സമൂഹ തലത്തിൽ ബോധവല്കരണവും നൽകുവാൻ വേണ്ടി ഇന്ത്യാ ഗവേർന്മേന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ'. 2014 ഒക്ടോബർ മാസത്തിലാണ് 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' ഇന്ത്യയിൽ നടപ്പിലാക്കിയത്.ഇത് പ്രധാനമായും ചർച്ച ചെയ്യുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതും പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതത്തിലുള്ള താഴ്ന്ന കുറവാണ്.ഇത് ദേശീയ തലത്തിലുള്ള ബോധവൽക്കരണത്തിലൂടെയും പെണ്‍കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം കുറവുള്ള 100 തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ പഠനം നടത്തി ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഉദ്ദേശിക്കുന്നത് .ഇത് സ്ത്രീകളും കുട്ടികളുടെ വികസന മന്ത്രാലയവും,ആരോഗ്യവും ,കുടുംബക്ഷേമവും,മന്ത്രാലയവും,മാനവവിഭവശേഷി മന്ത്രാലയവും ഒന്നിച്ച് നടപ്പാക്കുന്ന പദ്ധതിയാണ്.
പെണ്‍കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസ ശാക്തീകരണവും
തിരഞ്ഞെടുത്ത ജില്ലകൾ-(കുഞ്ഞുങ്ങളുടെ ലിംഗ അനുപാതം കുറവുള്ളത് )
2011 സെൻസസ് പ്രകാരം താഴ്ന്ന ലിംഗ അനുപാതം ഉള്ള 100 ജില്ലകളെ കണ്ടെത്തുകയും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരു ജില്ലയെങ്കിലും ഉൾപ്പെട്ടിട്ടുള്ളത് എന്നത് ഈ സ്ഥിതി വളരെ മോശമായി തുടരുന്നു എന്നതിന്റെ ലക്ഷണവുമാണ്.
മൂന്ന് തരത്തിലുള്ള നിഗമനങ്ങളിലാണ് ജില്ലകളെ തിരഞ്ഞെടുത്തത്
'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' പരിപാടി പ്രത്യേകമായി ശ്രദ്ധ പതിപ്പിക്കുന്നത് പെണ്‍കുട്ടികളുടെ ജനനത്തെയും വിദ്യാഭ്യാസത്തെയും പ്രോൽസാഹിപ്പിക്കുന്നതിനായിട്ടാണ്.ഈ പരിപാടി ലക്‌ഷ്യം വയ്ക്കുന്നത് പെണ്‍കുട്ടികൾ ജനിക്കുന്നുണ്ടെന്നും പോഷണങ്ങൾ ലഭിക്കുന്നുണ്ടെന്നും വിദ്യാഭ്യാസം ശരിയായ രീതിയിൽ നൽകുന്നുണ്ടെന്നും ഇവർക്ക് യാതൊരുവിധത്തിലുള്ള വിവേചനവും നല്കുന്നില്ല എന്നും ഉറപ്പുവരുത്തുകയുമാണ്.തുല്യനീതി ഇവർക്ക് അവകാശപ്പെട്ടതാണ്.ഈ പരിപാടി ദേശീയ ,സംസ്ഥാന ,ജില്ലാ തലങ്ങളിൽ പൂർണ്ണമായി നടപ്പിലാക്കേണ്ടതാണ്.
കുട്ടികളുടെ ലിംഗാനുപാതം ഏറ്റവും കുറവുള്ള 100 ജില്ലകൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ,കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കണ്ടുപിടിക്കുന്നതിനുള്ള ശ്രമം
വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ മാനവവിഭവശേഷി മന്ത്രാലയവും ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും നടത്തുന്നു.കുട്ടികളുടെ ലിംഗാനുപാതം ക്രമാതീതമായി കുറയുന്നതിനെതിരെ വിവിധ തരത്തിലുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നു .ദേശീയ ,സംസ്ഥാന ജില്ല ഭരണ കേന്ദ്രങ്ങൾ വിവിധങ്ങളായ നയങ്ങൾ രൂപീകരിക്കുന്നു.
സി എസ് ആർ പദ്ധതിയുടെ സാമ്പത്തിക ബഡ്ജറ്റും ഭരണകാര്യങ്ങളും കേന്ദ്ര,വനിതാ ശിശു വികസന മന്ത്രാലയവും ആണ് നടപ്പിൽ ആക്കുന്നത്.സംസ്ഥാനങ്ങളിൽ വനിതാ ശിശുവികസന വകുപ്പിന്റെ സെക്രട്ടറിമാർക്കാണ് പൂർണ്ണ ഉത്തരവാദിത്വം.
നാഷണൽ ടാസ്ക് ഫോഴ്സ് (ദ്രുതകർമ്മ സേന) 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' എന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുന്നതിനുള്ള പ്രൊജെക്ടുകൾ ചെയ്യുന്നു .ഇതിന്റെ സെക്രട്ടറിക്കാണ് ഭരണ ചുമതല വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോട് കൂടി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും,ദേശീയ നിയമ സേവന വിഭാഗവും (അംഗവൈകല്യ ക്ഷേമ വകുപ്പ് ,വിവര സംപ്രേഷണ മന്ത്രാലയവും ,സാമൂഹിക പ്രതിനിധികളും )ഈ പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കുന്നു.
സംസ്ഥാന ദ്രുതകർമ്മസേന,ആരോഗ്യം കുടുംബക്ഷേമം,വിദ്യാഭ്യാസം ,പഞ്ചായത്ത് രാജ്,ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ മറ്റ് സംസ്ഥാന ഏജെൻസികളുമായി ബന്ധപ്പെട്ട് 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' പദ്ധതി സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നു.
മറ്റുള്ള വകുപ്പുകളുമായിട്ടുള്ള സംയോജിത സഹകരണത്തിന് സംസ്ഥാനത്ത് ചീഫ് സെക്രട്ടറിക്കാണ് ബി ബി ബി പി യുടെ ഉത്തരവാദിത്വം.കേന്ദ്ര ഭരണ പ്രദേശങ്ങളിൽ അഡ്മിനിസ്ട്രേറ്റർ ,മറ്റു സ്ഥലങ്ങളിൽ അവരുടെതായ ഭരണസംവീധാനവും വനിത ശാക്തീകരണ വിഭാഗവും ബി ബി ബി പി നടപ്പിലാക്കുന്നു.ലിംഗ വിവേചനവും കുട്ടികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ,ചില കേന്ദ്രങ്ങളിൽ പ്രിൻസിപ്പൾ സെക്രട്ടറിമാർക്കാണ് ചുമതല.വനിതാശിശുക്ഷേമ വകുപ്പിനാണ് സംസ്ഥാന തലത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനും മറ്റുമുള്ള ചുമതല.
ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലുള്ള ജില്ലാദ്രുത കർമ്മസേനയെ ജില്ലാ തലങ്ങളിൽ ബി ബി ബി പി പദ്ധതി നടപ്പിലാക്കുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് .(ജില്ലാ തലങ്ങളിൽ ആരോഗ്യം,കുടുംബക്ഷേമം,വിദ്യാഭ്യാസം ,പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ ,ഗ്രാമവികസന വകുപ്പ്,പോലീസ്,ജില്ലാ നീതിവേദി ഇവയുടെ പങ്കാളിത്തം പദ്ധതി വിജയകരമാക്കുവാൻ ആവശ്യമാണ്.നയരേഖ നടപ്പിലാക്കുന്നത് ജില്ലാ പ്രോഗ്രാം ഓഫീസർ ആണ്.ബ്ലോക്ക് തലത്തിൽ ഐ സി ഡി എസ് ഓഫീസുകൾ നയരേഖ തയ്യാറാക്കുന്നു.ഈ വിഭാഗവുമായി ബന്ധപ്പെട്ട വിദഗ്ദ്ധനും ഈ പദ്ധതിയിൽ അംഗമായിരിക്കും.
ബ്ലോക്ക് തലങ്ങളിൽ ബി ബി ബി പി നടത്തുന്നത് സബ് ഡിവിഷണൽ ഓഫീസർ / സബ് ഡിവിഷണൽ മജിസ്ട്രേറ്റ് / ബ്ലോക്ക് വികസന ഓഫീസർ / സംസ്ഥാന സർക്കാർ നിയമിക്കുന്ന ഇവരുടെ ആരുടെയെങ്കിലോ അദ്ധ്യക്ഷ പദവിയിലായിരിക്കും .
ബി ബി ബി പി നടപ്പിലാക്കുവാൻ, സംസ്ഥാന ഗവെർന്മെന്റ് തീരുമാനിക്കുന്ന പഞ്ചായത്ത് സമിതിയോ / വാർഡ് സമിതിയോ അതായത് പഞ്ചായത്ത് പരിധികളിൽ അവരുടെതായ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ ഉത്തരവാധിത്വപ്പെട്ടവരാണ്.
ഗ്രാമ ആരോഗ്യ,ശുചിത്വ മൈത്രിയും പോഷകാഹാര കമ്മിറ്റിയും ഗ്രാമ പഞ്ചായത്ത് അംഗീകരിച്ച കമ്മിറ്റികളുമാണ് ഗ്രാമതലത്തിൽ ബി ബി ബി പി നടപ്പിലാക്കുന്നത്. ഗ്രാമവികസന സഹായകർ,ആശാവർക്കർമാർ എന്നീ ആളുകളാണ് ഈ പദ്ധതി ഗ്രാമതലത്തിൽ ജനങ്ങളെ ബോധാവാന്മാരാക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
മുൻസിപ്പൽ കോർപ്പറേഷനുകൾ ബി ബി ബി പി നടപ്പിലാക്കുവാൻ നേതൃത്വം നൽകുന്നു
കുട്ടികളുടെ ലിംഗ വ്യത്യാസ അനുപാതം കുറയുന്നതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ഇന്ന് പ്രദർശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.വിവിധ തരത്തിലുള്ള ബി ബി ബി പി വീഡിയോകൾ ഇതിനെകുറിച്ചുള്ള അവബോധവും ആവശ്യമായ വിവരങ്ങളും നൽകുന്നു.
ബി ബി ബി പി "my gov" എന്ന ലിങ്ക് ഈ പദ്ധതിവളരെവിജയകരമായിപൂർത്തിയാക്കുവാൻ സഹായിക്കുന്നു.ഈ പദ്ധതിയുമായുള്ള അഭിപ്രായങ്ങൾ ,പ്രതികരണങ്ങൾ,നിർദ്ദേശങ്ങൾ "my gov" എന്ന ലിങ്കിൽ ഇമേജിൽ പ്രവേശിച്ച് അപ്‌ലോഡ് ചെയ്യാം.
ബി ബി ബി പി യുടെ പദ്ധതിക്കായ് 100 കോടി രൂപ സർക്കാർ വകയിരുത്തുകയും 'കെയർ & പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ്' പദ്ധതി പ്രകാരം 100 കൊടിയും 12ാ പഞ്ചവത്സര പ്രകാരം വകയിരുത്തിയിട്ടുണ്ട്.200 കോടിയിൽ 115 കോടി രൂപ 2014-15 വർഷത്തിൽ ചെലവഴിക്കുവാൻ അനുമതി നല്കിയിട്ടുണ്ട്.2015-16 വർഷത്തിൽ 45 കോടിയും ,2016-17 വർഷത്തിൽ 40 കോടി രൂപയും നൽകുവാൻ സർക്കാർ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
വനിതാ ശിശു വികസന മന്ത്രാലയമാണ് ബഡ്ജറ്റിനും ബഡ്ജറ്റ് നിയന്ത്രണത്തിനും കേന്ദ്ര തലത്തിൽ ഉത്തരവാദിത്വമുള്ളവർ.വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഫണ്ടുകൾ സംസ്ഥാന സർക്കാരുകൾക്ക് യഥാക്രമം ആക്ഷൻ പ്ലാനിന്റെ അംഗീകാരത്തിന് ശേഷം നൽകുന്നു.
ബി ബി ബി പി യുടെ മേൽനോട്ട സംവിധാനം ,കേന്ദ്ര സംസ്ഥാന ജില്ലാ,ബ്ലോക്ക് ,ഗ്രാമതലങ്ങളിൽ കൃത്യമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നു.ദേശീയ തലത്തിൽ ദേശീയദ്രുതകർമ്മ സേനയുടെ വനിതാ ശിശു വികസന മന്ത്രാലയം നിയമിച്ച സെക്രട്ടറി മൂന്ന് മാസങ്ങൾ കൂടുമ്പോൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.സംസ്ഥാന തലങ്ങളിൽ ചീഫ് സെക്രട്ടറി നിയമിച്ച സംസ്ഥാന ദ്രുതകർമ്മസേന പ്രവർത്തന പുരോഗതി വിലയിരുത്തുന്നു.ജില്ലാ തലങ്ങളിൽ ബഹു.ജില്ലാ കളക്ടർമാർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ജില്ലാ തല ഓഫിസെർമാർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കുകയും ചെയ്യുന്നു.ഓരോ മാസവും മാസ പ്രവർത്തന റിപ്പോർട്ട് ,വരും കാല പദ്ധതികൾ വിഭാവനം ചെയ്യുകയും ചെയ്യുന്നു.പ്രവർത്തന പുരോഗതി ഓരോ മാസവും വിലയിരുത്തി റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യണം.
ഈ പദ്ധതി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനം വിലയിരുത്തുകയും ഇതിന്റെ പോസിറ്റിവും നെഗറ്റീവുമായ കാര്യങ്ങൾ ചർച്ചയ്ക്ക് വേണ്ട ഭേദഗതികൾ വരുത്തുകയും ചെയ്യുന്നു.പെണ്‍കുഞ്ഞുങ്ങളുടെ ജനനവും,ശതമാന നിരക്കും മാറ്റത്തിന് വിധേയമായിട്ടുണ്ടോ എന്നും വിലയിരുത്തുന്നു.
കടപ്പാട് :വനിതാ ശിശു വികസന മന്ത്രാലയം
അവസാനം പരിഷ്കരിച്ചത് : 6/10/2020
കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് 14.6.1996ൽ ആണു.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന...
കൂടുതല്‍ വിവരങ്ങള്‍
ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്ന...