2004-2005 ല്‍ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്ഗനൈസേഷന് നടത്തിയ സര്‍വേ പ്രകാരം, രാജ്യത്ത് സംഘടിതവും അസംഘടിതവുമായ മേഖലകളിലെ മൊത്തം 45.9 കോടി ജോലിക്കാരില്‍ യഥാക്രമം 2.6 കോടി സംഘടിത മേഖലയിലും ബാക്കി 43.3 കോടി ജോലിക്കാര്‍ അസംഘടിത മേഖലയിലുമായിരുന്നു. അസംഘടിത മേഖലയിലെ 43.3 കോടി ജോലിക്കാരില്‍ 26.8 കോടി ആളുകള്‍ കാര്‍ഷിക മേഖലയിലും ഏകദേശം 2.6 കോടി ആളുകള്‍ നിര്‍മ്മാണ, ഉല്പാദന, സേവന മേഖലകളിലും ജോലി ചെയ്യുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും കൂടാതെ ക്ഷേമവും കണക്കിലെടുത്ത് ബഹുവിധ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നു, അതായത് നിയമപരമായ നടപടികളും കൂടാതെ ക്ഷേമ നടപടികളുടെ നടപ്പിലാക്കലും നടത്തിയിരിക്കുന്നു. നിയമപരമായ നടപടികളില്‍ 1948 ലെ ഏറ്റവും കുറഞ്ഞ കൂലി നിയമം, 1961 ലെ ഗര്‍ഭകാല ആനുകൂല്യ നിയമം, 1923 ലെ വേതന നിയമം, 1976 ലെ ബോണ്ടഡ് തൊഴില്‍ സംവിധാനം, 1970 ലെ കരാര്‍ തൊഴില്‍ നിയമം, 1979 ലെ അന്തര്‍സംസ്ഥാന തൊഴില്‍ നിയമം, 1996 ലെ ബില്‍ഡിംഗ് അന്റ് അതര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്സ് എന്നിവ ഉദാഹരണങ്ങളാണ്.
2008 ല്‍ ലേബര്‍ അന്റ് എംപ്ലോയ്മെന്റ് മന്ത്രാലയം അസംഘടിത മേഖലയിലെ ഇന്റര്‍-അലിയ, നെയ്ത്തുകാര്‍, കൈത്തറിക്കാര്‍, മീന്‍ പിടുത്തക്കാര്‍, സ്ത്രീകള്‍, തെങ്ങുചെത്തുകാര്‍, ചെരുപ്പുകുത്തികള്‍, തോട്ടം തൊഴിലാളികള്‍, ബീഡീ തെറുപ്പുകാര് മുതലായവര്‍ക്കായി സാമൂഹ്യ സുരക്ഷാ നിയമം നടപ്പിലാക്കി. ഈ നിയമം ദേശീയ സൂമൂഹ്യ സുരക്ഷാ ബോര്‍ഡിന് സാമൂഹ്യ സുരക്ഷാ സ്കീമുകള്‍ താഴെപ്പറയുന്നവ വഴി നടപ്പിലാക്കാന്‍ അവസരം നല്കുന്നു, അവ: ജീവിത, അംഗവൈകല്യ പരിരക്ഷ, ആരോഗ്യ, ഗര്‍ഭകാല ആനുകൂല്യങ്ങള്‍, വാര്‍ദ്ധക്യകാല സംരക്ഷണം കൂടാതെ സര്‍ക്കാര്‍ തീരുമാനിക്കുന്ന മറ്റേത് അസംഘടിത മേഖലകളും ഉള്‍പ്പെടുന്നതാണ്. അതിനനുസൃതമായി, മന്ത്രാലയം ദേശീയ സാമൂഹ്യ സുരക്ഷാ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 7/24/2020
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്- കൂടുതൽ വിവ...
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്- കൂടുതൽ വിവ...
രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന അല്ലെങ്കില്‍ ആര്‍എസ്...
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ക...