നിയമ വശം പേര്: പൊതുവായത്
വകുപ്പ് പേര്:പോലീസും പൌരനും
ഉപ വകുപ്പ് പേര്: എഫ് ഐ ആര്
നിയമം ചുരുക്കത്തില്‍
പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്യ വിവരമാണ് എഫ് ഐ ആര്. ഏതൊരു വ്യക്തിക്കും എഫ് ഐ ആര് ഫയല്‍ ചെയ്യാം. അത് വാക്കാലോ രേഖാമൂലമോ ആകാം. കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ അതിനെ സംബന്ധിച്ച ആദ്യ വിവരം ലഭിക്കുക എന്നതാണ് ഉദ്ദേശം.
നിയമം വിശദമായി
- കുറ്റകൃത്യത്തെക്കുറിച്ച് അറിയാവുന്ന ഏതൊരു വ്യക്തിക്കും പോലീസിന് പരാതിയുടെ രൂപത്തില്‍ വിവരങ്ങള്‍ നല്‍കാം.
- വാക്കാലോ രേഖാമൂലമോ പരാതി നല്‍കാം.
- വാക്കാലുള്ള പരാതി ആണെങ്കില്‍, പോലീസ് സ്റ്റേഷനിലെ ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍ക്ക് പരാതി എഴുതിയെടുത്ത് അയാളുടെ ഒപ്പ് വാങ്ങിച്ചതിനുശേഷം പരാതിക്കാരനെ വായിച്ചു കേള്‍പ്പിക്കാം.
- പരാതിക്കാരന് സൌജന്യമായി എഫ് ഐ ആറിന്റെ പകര്‍പ്പ് നല്‍കും.
- എഫ് ഐ ആര്. രജിസ്റ്റര്‍ ചെയ്യുന്നതിന് സാക്ഷിയുടെ ആവശ്യമില്ല.
- കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്. ഫയല്‍ ചെയ്യാനാവില്ല,
- ഒരു എഫ് ഐ ആര് പ്രമാണമായ തെളിവല്ല. അന്വേഷണം ആരംഭിക്കുന്നതിന് കാരണമായ ഒരു രേഖയാണത്.
പ്രതിവിധിയ്ക്കുള്ള നടപടിക്രമങ്ങള്‍
പരാതിക്ക് ആധാരമായ വകുപ്പ്
ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ 154ാം വകുപ്പ്
ആര്‍ക്ക്/എവിടെ പരാതി നല്‍കാം?
അടുത്തുള്ള പോലീസ് സ്റ്റേഷനില്‍.
- പരാതി സ്റ്റേഷന് ഹൌസ് ഓഫീസര്‍ക്ക് നല്‍കാം.
- പോലീസ് ഓഫീസര്‍ നിങ്ങളുടെ പരാതി സ്വീകരിക്കുവാന്‍ വിസമ്മതിക്കുകയാണെങ്കില്‍, പോലീസ് സൂപ്രണ്ടിന് വസ്തുതകള്‍ വിശദീകരിച്ചു കൊണ്ട് രേഖാമൂലമുള്ള പരാതി തപാല്‍ വഴി അയയ്ക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാം.
- പോലീസ് സൂപ്രണ്ട് യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെങ്കില്‍, നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യുവാനും നടപടി സ്വീകരിക്കുവാനുള്ള നിര്‍ദ്ദേശം നല്കുവാന് ആവശ്യപ്പെട്ട് മജിസ്ട്രേട്ടിന് പരാതി നല്‍കാം.
- എന്നിട്ടും നിങ്ങളുടെ പരാതിയിന്മേല് നടപടി കൈക്കൊണ്ടില്ലെങ്കില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാം.
കേസ് എങ്ങനെയാണ് ഫയല്‍ ചെയ്യുന്നത്?
അതിന് നിര്‍ദ്ദിഷ്ട മാതൃകകളില്ല.
- വാക്കാലോ രേഖാമൂലമോ പരാതി നല്‍കാം.
- പരാതി നല്കുന്ന ആളുടെ വിരലടയാളമോ ഒപ്പോ അതില്‍ പതിച്ചിരിക്കണം.
- പരാതിക്കാരന് നല്കുന്ന വിവരങ്ങള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് രേഖപ്പെടുത്തേണ്ടതും അതേ മാതൃകയില്‍ തന്നെ വായിച്ചു കേള്‍പ്പിക്കേണ്ടതുമാണ്.
- പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഡയറിയിലോ മറ്റേതെങ്കിലും ഔദ്യോഗിക റെക്കോര്‍ഡ് പുസ്തകത്തിലോ എഫ് ഐ ആര് രേഖപ്പെടുത്തേണ്ടതാണ്.
എഫ് ഐ ആറില്‍ എന്താണ് എഴുതേണ്ടത്?
നിങ്ങളുടെ പേരും കുറ്റം ചുമത്തപ്പെട്ടയാളുടെ പേരും വിലാസവും.
- സംഭവം നടന്ന തിയതി, സ്ഥലം, സമയം.
- കുറ്റകൃത്യത്തിന്റെ വിശദാംശങ്ങള്‍.
- സാക്ഷികളുണ്ടെങ്കില്‍ അവരുടെ പേരുകള്‍.
എന്താണ് അടുത്തത്?
- പോലീസ് അന്വേഷണം ആരംഭിക്കും.
- തിരിച്ചറിയാന്‍ കഴിയാത്ത കുറ്റമാണ് അതെങ്കില്‍ പോലീസ് കേസ് ഫയല്‍ ചെയ്യും.
- പോലീസ് ഒരു ചാര്‍ജ്ജ് ഷീറ്റ് ഉണ്ടാക്കും.
- കേസ് വിചാരണയ്ക്കു വിടും.
ഇതര പരിഹാരങ്ങള്‍
പോലീസ് സൂപ്രണ്ടിനെ സമീപിക്കുക (അല്ലെങ്കില്‍)
- മജിസ്ട്രേട്ടിന് പരാതി നല്‍കുക (അല്ലെങ്കില്‍)
- ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ സമീപിക്കുക.
അവസാനം പരിഷ്കരിച്ചത് : 5/27/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.