തൈറോയ്ഡ് ഗ്രന്ഥിയിലെ രണ്ടു പ്രധാന ഹോര്‍മോണുകളുടെ അമിതമായ പ്രവര്‍ത്തനംമൂലമുണ്ടാകുന്ന രോഗമാണ് ഹൈപ്പര്‍ തൈറോയ്ഡിസം. കഴുത്തിന്റെ മുന്‍ഭാഗത്തു സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന രണ്ട് പ്രധാന ഹോര്‍മോണുകളാണ് തൈറോക്സിന്‍ അഥവാ ഠ4, ട്രൈ അയഡോ തൈറോക്സിന്‍ അഥവാ ഠ3. ശരീരത്തിന്റെ സകലവിധ ഉപാപചയ പ്രവൃത്തികളും നിയന്ത്രിക്കുന്നതിന്, ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഒരു ശിശുവിന്റെ ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്ന വളര്‍ച്ചയുടെ ആരംഭംമുതല്‍, വയസ്സായി മരിക്കുന്നതുവരെ ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം, ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. എന്നാല്‍ ഈ ഹോര്‍മോണ്‍ അമിതമായി ശരീരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗമാകും. ഈ രോഗം സമയത്ത് കണ്ടുപിടിച്ചു ചികിത്സിച്ചാല്‍, ആരോഗ്യം പൂര്‍ണമായി തിരിച്ചുകിട്ടും. അതേസമയം രോഗം യഥാസമയം കണ്ടെത്താതെ മൂര്‍ച്ഛിച്ചാല്‍ ജീവഹാനിവരെ സംഭവിക്കാം.ശരീരത്തിന്റെ സകല ഉപാപചയ പ്രവൃത്തികളും നിയന്ത്രിക്കുന്നതില്‍; ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാന പങ്കുണ്ട്.ശിശുക്കളുടെമുതല് മുതിര്‍ന്നവരുടെവരെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം അത്യാവശ്യമാണ്. എന്നാല്‍ ഈ ഹോര്‍മോണ്‍ അമിതമായി ശരീരത്തില്‍ പ്രവര്‍ത്തിച്ചാലുണ്ടാകുന്ന രോഗമാണ് ഹൈപ്പര്‍ തൈറോയ്ഡിസം.
ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ഗാസ്ട്രോ ഇന്റെര്‍സ്റ്റൈനല്‍ ട്രാക്കിനെ ബാധിക്കുന്നകൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ മെന്‍സസ് വളരെ കുറയുകയും ഗര്‍ഭധാരണശേഷി കുറയുകയും ചെയ്യുന്നു.
ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം തിരിച്ചറിയാന്‍ സാധിക്കും. ഈ രോഗം ഉണ്ടാകുന്നത് പലതരം കാരണംകൊണ്ടാണ്. ഏറ്റവും കൂടുതലായി ഇതു വരുന്നത് &ഹറൂൗീ;ഗ്രേവ്സ് ഡിസീസ്&ൃെൂൗീ; കൊണ്ടാണ്. ശരീരത്തിന്റെ പ്രതിരോധശക്തി കാത്തുസൂക്ഷിക്കുന്ന കോശങ്ങളുടെ നിയന്ത്രണം താളംതെറ്റുന്ന ഓട്ടോ ഇമ്യൂണ്‍ രോഗത്തില്‍പ്പെട്ടതാണ്.
പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടിഎസ്എച്ച് റിസപ്റ്റര്‍ (TSH) എന്ന കോശങ്ങള്‍ കൂടുതലായി പ്രവര്‍ത്തിച്ച് അധികമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉണ്ടാക്കാന്‍ തുടങ്ങും. ഇതുകാരണം ശരീരത്തിന്റെ എല്ലാ അവയവങ്ങളും കൂടുതലായി പ്രവര്‍ത്തിച്ച് ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗം ഉണ്ടാകും. ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള മുഴകള്‍ ചില സമയം കൂടുതല്‍ പ്രവര്‍ത്തനം തുടങ്ങിയാലും, ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാം. ഇതിനെ ടോക്സിക് നോഡുലാര്‍ ഗോയിറ്റര്‍ എന്നു പറയുന്നു. ഇവയെല്ലാം കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാനുള്ള വേറൊരു കാരണം, അമിതമായി ആവശ്യമില്ലാതെയുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതുകൊണ്ടാവാം.
ഇത് ചിലപ്പോള്‍ ചികിത്സയിലെ ഭാഗമാകാം. അല്ലെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ വണ്ണം കുറയ്ക്കാന്‍വേണ്ടിയുള്ള മരുന്നു ദുരുപയോഗംകൊണ്ടാകാം. രോഗലക്ഷണങ്ങള്‍ ചികിത്സിച്ചുമാറ്റിയശേഷം, രോഗം വരാന്‍ ഉണ്ടായ കാരണത്തിനനുസരിച്ച് ചികിത്സാരീതി മാറ്റുന്നതാണ് നല്ലത്. ഉദാഹരണമായി, ടോക്സിക് അഡിനോമകൊണ്ടാണ് ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടായതെങ്കില്‍ സര്‍ജറിയോ, റേഡിയോ അയഡിന്‍കൊണ്ടുള്ള കരിക്കലോ ചെയ്യണം. ഗ്രേവ്സ് ഡിസിസ് മൂലമുള്ള ഹൈപ്പര്‍ തൈറോയ്ഡിസം ആണെങ്കില്‍ തുടര്‍ച്ചയായി ഗുളികകള്‍ കഴിക്കുകയോ, ഓപ്പറേഷന് ചെയ്യുകയോ അല്ലെങ്കില്‍ റേഡിയോ അയഡിന്‍കൊണ്ട് ഗ്രന്ഥിയെ കരിച്ചുകളയുകയോ ചെയ്യാം. ഹൈപ്പര്‍ തൈറോയ്ഡ് രോഗം കൂടിനില്ക്കുന്ന സമയത്ത്, അയഡൈസ്ഡ് ഉപ്പിനുപകരം കല്ലുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
കൂടാതെ ചുമയ്ക്കുള്ള സിറപ്പുകളും കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന അയഡൈസ്ഡ് ഫില്‍റ്ററുകളും ഉപയോഗിക്കാന്‍പാടില്ല. സാധാരണയായി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞുപോകാതിരിക്കാന്‍ അയഡിന്‍ അത്യാവശ്യമായി കഴിക്കണമെന്ന് ഉപദേശിക്കുന്നതിന് വിപരീതമായ ഉപദേശമാണ്, ഹൈപ്പര്‍ തൈറോയ്ഡ് രോഗത്തിന് നിര്‍ദേശിക്കുന്നതെന്നും ഓര്‍ക്കണം.
ഈ രോഗം ഉണ്ടാകുന്നത് പലതരം കാരണംകൊണ്ടാണ്. ഏറ്റവും കൂടുതലായി ഇതു വരുന്നത് "ഗ്രേവ്സ് ഡിസീസ്" കൊണ്ടാണ്. ശരീരത്തിന്റെ പ്രതിരോധശക്തി കാത്തുസൂക്ഷിക്കുന്ന കോശങ്ങളുടെ നിയന്ത്രണം താളംതെറ്റുന്ന ഓട്ടോ ഇമ്യൂണ്‍ രോഗത്തില്‍പ്പെട്ടതാണ്. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടിഎസ്എച്ച് റിസപ്റ്റര്‍ (ഠടഒ) എന്ന കോശങ്ങള്‍ കൂടുതലായി പ്രവര്‍ത്തിച്ച് അധികമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉണ്ടാക്കാന്‍ തുടങ്ങും. ഇതുകാരണം ശരീരത്തിന്റെ എല്ലാ അവയവങ്ങളും കൂടുതലായി പ്രവര്‍ത്തിച്ച് ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗം ഉണ്ടാകും. ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള മുഴകള്‍ ചില സമയം കൂടുതല്‍ പ്രവര്‍ത്തനം തുടങ്ങിയാലും, ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാം. ഇതിനെ ടോക്സിക് നോഡുലാര്‍ ഗോയിറ്റര്‍ എന്നു പറയുന്നു. ഇവയെല്ലാം കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാനുള്ള വേറൊരു കാരണം, അമിതമായി ആവശ്യമില്ലാതെയുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതുകൊണ്ടാവാം. ഇത് ചിലപ്പോള്‍ ചികിത്സയിലെ ഭാഗമാകാം. അല്ലെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ വണ്ണം കുറയ്ക്കാന്‍വേണ്ടിയുള്ള ദുരുപയോഗംകൊണ്ടാകാം.
ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ഗാസ്ട്രോ ഇന്റെര്‍സ്റ്റൈനല്‍ ട്രാക്കിനെ ബാധിക്കുന്നകൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ മെന്‍സസ് വളരെ കുറയുകയും ഉല്‍പ്പാദനശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം ഡയഗ്നോസ്ചെയ്യാന്‍ സാധിക്കും.
രോഗം സ്ഥിരീകരിക്കുന്നതിനു വേണ്ട, പ്രധാന പരിശോധന രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകള്‍ അളക്കുന്നതാണ്. രക്തത്തിലെ ഠ3യും ഠ4ഉം വളരെ കൂടിയിരിക്കുകയും ഠടഒ എന്ന പിറ്റ്യൂട്ടറി ഹോര്‍മോണ്‍ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും. ഈ ടെസ്റ്റ്കൊണ്ട് ഹൈപ്പര്‍ തൈറോയ്ഡിസം സ്ഥിരീകരിക്കാം. പക്ഷേ എന്തുകൊണ്ടാണ് ഈ രോഗം വന്നതെന്നു കണ്ടുപിടിക്കുന്നതിന് തൈറോയ്ഡിന്റെ ഐസോടോപ്പ് സ്കാനിങ് എന്ന പരിശോധന ചെയ്യണം. ഈ ടെസ്റ്റ് ചെയ്താല്‍ രോഗം ടോക്സിക് അഡിനോമ ആണോ അതോ ഗ്രേവ്സ് ഡിസിസ് ആണോ എന്നു കണ്ടുപിടിക്കാന്‍ സാധിക്കും.
രോഗത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും കാര്‍ബിമസോള്‍ എന്ന ഗുളികയാണ് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ ചികിത്സിച്ചുമാറ്റിയശേഷം, രോഗം വരാന്‍ ഉണ്ടായ കാരണത്തിനനുസരിച്ച് ചികിത്സാരീതി മാറും. ഉദാഹരണമായി, ടോക്സിക് അഡിനോമകൊണ്ടാണ് ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടായതെങ്കില്‍ സര്‍ജറിയോ, റേഡിയോ അയഡിന്‍കൊണ്ടുള്ള കരിക്കലോ ചെയ്യണം. ഗ്രേവ്സ് ഡിസിസ് മൂലമുള്ള ഹൈപ്പര്‍ തൈറോയ്ഡിസം ആണെങ്കില്‍ തുടര്‍ച്ചയായി ഗുളികകള്‍ കഴിക്കുകയോ, ഓപ്പറേഷന് ചെയ്യുകയോ അല്ലെങ്കില്‍ റേഡിയോ അയഡിന്‍കൊണ്ട് ഗ്രന്ഥിയെ കരിച്ചുകളയുകയോ ചെയ്യാം. ഈ മൂന്നുതരം ചികിത്സക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. അതുകൊണ്ട് രോഗിയും ഡോക്ടറും ചര്‍ച്ചചെയ്ത് രോഗിക്ക് ഏറ്റവും പറ്റിയതും സ്വീകാര്യമായതുമായ ചികിത്സാരീതി തെരഞ്ഞെടുക്കുന്നു.
രോഗം കൂടിനില്ക്കുമ്പോള് ആഹാരത്തിലെ അയഡിന്റെ അളവ് കുറയ്ക്കുന്നത് നന്നാകും. ഹൈപ്പര്‍ തൈറോയ്ഡ് രോഗം കൂടിനില്ക്കുന്ന സമയത്ത്, അയഡൈസ്ഡ് ഉപ്പിനുപകരം കല്ലുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ചുമയ്ക്കുള്ള സിറപ്പുകളും കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന അയഡൈസ്ഡ് ഫില്‍റ്ററുകളും ഉപയോഗിക്കാന്‍പാടില്ല. സാധാരണയായി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞുപോകാതിരിക്കാന്‍വേണ്ടി അയഡിന്‍ അത്യാവശ്യമായി കഴിക്കണമെന്ന് ഉപദേശിക്കുന്നതിന് വിപരീതമായ ഉപദേശമാണ്, ഹൈപ്പര്‍ തൈറോയ്ഡ് രോഗത്തിന് നിര്‍ദേശിക്കുന്നത്. പലര്‍ക്കും ഈ രോഗം കുറേ നാളുകള്‍ പിന്നിട്ടാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുകയും അവസാനം ഇതിന്റെ എതിര്‍രോഗമായ ഹൈപ്പോ തൈറോയ്ഡിസത്തില്‍ ചെന്നുചേരുകയും ചെയ്യും. അതുകൊണ്ട് ഈ രോഗം വന്ന് പൂര്‍ണമായി മാറിയാലും ആണ്ടിലൊരിക്കല്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ ടെസ്റ്റ്ചെയ്യുന്നത് അത്യാവശ്യമാണ്.
കടപ്പാട് : ഡോ. ആര് വി ജയകുമാര്‍, എഐഎംഎസ്
അവസാനം പരിഷ്കരിച്ചത് : 6/17/2020
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കൂടുതല്‍ വിവരങ്ങള്‍
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...