অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആസ്ത്മ - വിവരങ്ങൾ

ആസ്ത്മ

കിതപ്പ്' എന്നര്‍ഥം വരുന്ന ഗ്രീക്ക് വാക്കായ 'പാനോസി'ല്‍ നിന്നാണ് ആസ്ത്മയുടെ ഉത്ഭവം. ഗ്രീക്കുകാര്‍ക്ക് പാനോസ് ഒരു വിശുദ്ധരോഗമായിരുന്നു. അരേറ്റിയാസ് എന്ന ഗ്രീക്ക് വൈദ്യന്‍ ത ന്റെ കൃതിയില്‍ ശ്വാസം കിട്ടാതെ വലയുന്ന ഒരു ആസ്തമാരോഗിയുടെ ചിത്രാവിഷ്‌കരണം നടത്തിയിട്ടുണ്ട്. റോമാചക്രവര്‍ത്തിമാരുടെ കൊട്ടാരം വൈ ദ്യനായിരുന്ന ഗാലന്‍ ആസ്തമയെ 'ശ്വാസകോശങ്ങളുടെ ചുഴലി' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശ്വാസനാളങ്ങള്‍ തലച്ചോറിനെ ശ്വാസകോശവുമായി ബന്ധിപ്പിക്കുന്നുവെന്ന തെറ്റിദ്ധരിച്ചിരുന്നെങ്കിലും, ശ്വാസനാളങ്ങളുടെ തടസ്സം മൂലമാണ് ആസ്തമയുണ്ടാകുന്നതെന്ന് ആദ്യമായി രേഖപ്പെടുത്തിയത് ഗാലന്‍ ആയിരുന്നു. 

ആസ്തമപുരാണങ്ങളില്‍ വളരെ വര്‍ണാഭമായത് സെന്‍റ് ആന്‍ഡ്രൂസിലെ ആര്‍ച്ച്ബിഷപ്പ് ഹാമില്‍ട്ടന്റെ കഥയാണ്. കടുത്ത ആസ്തമാരോഗത്താല്‍ വലഞ്ഞ ബിഷപ്പിനെ ചികിത്സിക്കാന്‍ പ്രഗത്ഭനായ കാര്‍ഡാനോ എത്തുന്നു. കഠിനമായ വ്യായാമമുറകളും പ്രത്യേക ആഹാരക്രമവുമായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. ബിഷപ്പിന്റെ തൂവല്‍ക്കിടക്കയും തുകല്‍ തലയിണയും കാര്‍ഡാനോ ന ശിപ്പിക്കുകയും അതുവഴി ബിഷപ്പ് രോഗവിമുക്തനാകുകയും ചെയ്തു! അങ്ങനെ ചരിത്രത്തിലാദ്യമായി പരിസ്ഥിതിഘടകങ്ങള്‍ ആസ്ത്മയുണ്ടാക്കുന്നുവെന്നും അവയുടെ നിയന്ത്രണം ആസ്തമാചികിത്സയുടെ അനിവാര്യഘടകമാണെന്നും ബോധ്യപ്പെട്ടു.

എന്താണ് ആസ്തമ

ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരവസ്ഥയാണ് ആസ്തമ. ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുന്നു, ചുമയുണ്ടാക്കുന്നു. ശ്വാസനാളികള്‍ സാമാന്യത്തിലേറെ ചുരുങ്ങുന്നതുകൊണ്ടാണിത്. ഇതിനു പ്രധാനമായി മൂന്ന് ഘടകങ്ങളുണ്ട്.
ആദ്യം വായുനാളികളുടെ ചുവരുകളിലെ മാംസപേശികള്‍, മുറുകി, ഉള്ളിലുള്ള സ്ഥലം കുറയുന്നു. കുറഞ്ഞ അളവിലെ വായു കടന്നുപോകൂ. അങ്ങനെ രോഗിക്ക് ശ്വാസോച്ഛ്വാസം ചെയ്യാന്‍ വിഷമമുണ്ടാക്കുന്നു.
രണ്ടാമതായി, എന്നാല്‍ അതിലും പ്രധാനമായി, വായുനാളികളുടെ പാളികള്‍ നീരുവന്നു വീര്‍ക്കുന്നു, ഉള്ളിലെ സ്ഥലം വീണ്ടും കുറയുന്നു. മാത്രമല്ല, വായുനാളികള്‍ക്ക് പ്രേരണാഘടകങ്ങള്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ടാണ് രോഗി ഇടയ്ക്കിടെ ചുമയ്ക്കുന്നത്.

മൂന്നാമതായി, അസ്വസ്ഥതമൂലം വായുനാളികള്‍ അമിതമായ അളവില്‍ കഫം ഉല്പാദിപ്പിക്കുന്നു. അങ്ങനെ കഫക്കെട്ട് ഉണ്ടാക്കുന്നു.
ആസ്തമ സര്‍വസാധാരണമാണ്. ഇത് ഏതു പ്രായത്തിലും വരാം. സ്ത്രീയോ പുരുഷനോ വൃദ്ധരോ ചെറുപ്പകാരോ എന്നു വേണ്ട, വര്‍ ഗരാഷ്ട്രഭേദമന്യേ ഏവര്‍ക്കും ഇതുണ്ടാകാം. ആസ്തമ പാരമ്പര്യരോഗമാണെങ്കിലും പലപ്പോഴും ഇത് ഏറെ തലമുറകള്‍ക്കും ഭീഷണിയാകുന്നില്ല. അതുപോലെ, കുടുംബത്തില്‍ എല്ലാവരേയും ബാധിക്കുന്നുമില്ല. ആസ്തമാബാധിതരായ കുട്ടികളില്‍ 50-70 ശതമാനം ഭാവിയില്‍ അതില്‍നിന്ന് മുക്തരാകുകയും ചെയ്യന്നു.

സാമൂഹ്യമായ തെറ്റിദ്ധാരണകള്‍

ആസ്ത്മ രോഗബാധിതര്‍ക്ക് സാധാരണജീവിതം നയിക്കാനാവില്ല 

വ്യായാമങ്ങള്‍, സ്പോര്‍ട്സ് എന്നിവയില്‍ പങ്കെടുക്കാന്‍ കഴിയില്ല

ഒരാളില്‍ നിന്ന് പകരുന്ന രോഗമാണ് ആസ്ത്മ

ഗര്‍ഭിണികള്‍ ഇന്‍ഹെയ്ലറുകള്‍ ഉപയോഗിക്കാന്‍ പാടില്ല

അച്ഛനമ്മമാര്‍ക്ക് ആസ്ത്മ ഇല്ലെങ്കില്‍ കുട്ടിക്ക് വരില്ല

ആസ്ത്മ രോഗ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരേപോലെയാണ്.

കുട്ടികള്‍ വളരുന്നതനുസരിച്ച് ആസ്ത്മ മാറിക്കോളും

ഇന്‍ഹെയ്ലര്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ആ ശീലത്തിന് അടിമപ്പെട്ടു പോകും

ഇന്‍ഹെയ്ലറുകളെക്കാള്‍ ഫലപ്രദവും സുരക്ഷിതവും ഗുളികകളാണ്്.

ആസ്ത്മയെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും ഊഹാപോഹങ്ങളും ഈ രോഗത്തെ അംഗീകരിക്കാന്‍ തന്നെ ആളുകളെ വിമുഖരാക്കുന്നു. തുടക്കത്തില്‍ ചികിത്സ എടുക്കുന്നവര്‍ പോലും അത് കൃത്യമായി തുടര്‍ന്നു കൊണ്ടു പോകാത്ത അവസ്ഥയുമുണ്ട്. ചികിത്സാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ച രോഗത്തെ വഷളാക്കും.

ശ്രദ്ധിക്കാം ഇവ


ശ്വാസതടസ്സം എത്ര ചെറുതായാലും അടിക്കടി ഉണ്ടാകുന്നുവെങ്കില്‍ വൈദ്യസഹായം തേടുക

ആസ്തമ ഉണ്ടെന്നു കേട്ടാല്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ല. ശരിയായ ചികിത്സയും ശ്രദ്ധയും കൊണ്ട് പൂര്‍ണമായും നിയന്ത്രണത്തില്‍ കൊണ്ടു വരാം.

കുട്ടിക്ക് ആസ്ത്മ ഉണ്ടെങ്കില്‍ അധ്യാപകരോടോ സ്‌കൂള്‍ അധികൃതരോടോ മറച്ചു വെക്കരുത്.

കുട്ടിയുടെ അടുത്ത സുഹൃത്തുക്കളോടും പറയുക. സ്‌കൂളിലോ, ട്രിപ്പുകളിലോ, ബസ്സിലോ വെച്ച് രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ കാര്യം അറിയാവുന്നവര്‍ക്കേ സഹായിക്കാനാവൂ.

കുട്ടിയുടെ ഇന്‍ഹെയ്ലര്‍ ബാഗില്‍ എവിടെയാണ് സൂക്ഷിക്കുന്നതെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും ക്ലാസ് ടീച്ചറോടും അടുത്ത സൂഹൃത്തുക്കളോടും പറയുക.

മുതിര്‍ന്ന ആസ്ത്മാ രോഗികള്‍ ഓഫീസിലും അടുത്ത സുഹൃത്തുക്കളോടും മറച്ചുവെക്കാതിരിക്കുക.

കുടുംബത്തിലോ സമൂഹത്തിലോ ഉള്ള ആര്‍ക്കെങ്കലും ആസ്ത്മ ഉള്ളതായി സ്ഥിരീകരിച്ചാല്‍ അവരെ ഒറ്റപ്പെടുത്താതിരിക്കുക.

മരണകാരണമാവാം

വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കുകയുള്ളൂ എങ്കിലും ആസ്തമ മരണകാരണവുമാവാം. പെട്ടെന്നൊരു സാഹചര്യത്തില്‍ അലര്‍ജി വല്ലാതെ മൂര്‍ച്ഛിക്കുകയും രോഗിക്ക് വൈദ്യസഹായം നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അപൂര്‍വമായാണെങ്കിലും മരണം വരെ സംഭവിക്കാം.

ആസ്തമ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. അല്‍പ്പം ശ്രദ്ധിക്കുകയും വേണ്ട സമയത്ത് കൃത്യമായി ചികിത്സകള്‍ പിന്തുടരുകയും ചെയ്താല്‍ നിയന്ത്രണവിധേയമാക്കാവുന്ന രോഗമാണിത്.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നതല്ല ആസ്തമ. രോഗലക്ഷണങ്ങള്‍ പ്രതികൂല സാഹചര്യത്തിലേ അനുഭവപ്പെടുകയുള്ളൂവെങ്കിലും പനിയോ ജലദോഷമോ പോലെ വന്നും പോയുമിരിക്കുന്ന രോഗമല്ല ആസ്തമ. രോഗലക്ഷണങ്ങളുള്ളപ്പോള്‍ മാത്രം മരുന്നു കഴിച്ചാല്‍മതി എന്ന ധാരണ തെറ്റാണ്.

ഇന്‍ഹേയ്ലറുകള്‍ ശാപമല്ല

ആസ്തമ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരാന്‍ കഴിയുന്ന ചികിത്സാമാര്‍ഗമാണ് ഇന്‍ഹെയ്ലറുകള്‍. എന്നാല്‍, ഇന്‍ഹെയ്ലറുകള്‍ ഉപയോഗിക്കുന്നതിലും മിഥ്യാധാരണകള്‍ ഏറെയാണ്. 

വായിലൂടെ കഴിക്കുന്ന മരുന്നുകളേക്കാള്‍ സുരക്ഷിതമാണ് ഇന്‍ഹെയ്ലറുകള്‍ എന്നതാണ് വാസ്തവം. ഗുളികകളും സിറപ്പുകളും വായിലൂടെ വയറിലെത്തി, രക്തത്തില്‍ കടന്നതിനു ശേഷമേ ഫലം കാണൂ. 

ഇന്‍ഹെയ്ലറുകള്‍ നേരിട്ട് ശ്വാസകോശത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനാല്‍ ഗുളികകളെക്കാളും കുറഞ്ഞ ഡോസ് മതിയാകും. വളരെ സുരക്ഷിതമായും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെയും ഉപയോഗിക്കാന്‍ കഴിയുന്നവയാണ് ഇന്‍ഹെയ്ലറുകള്‍.

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate