ഇന്ത്യയില്‍ 70 ദശലക്ഷം പ്രമേഹ രോഗികളാണ് ഇപ്പോള്‍ ഉള്ള തെന്ന് കണക്ക്. 96 ശതമാനവും ടൈപ്പ്-2 പ്രമേഹമാണ്. കേരളത്തില്‍ 20 ശതമാന ത്തിലധികം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നു കരുതുന്നു. പ്രമേഹം ഇത്രയേറെ ഗുരുതരമാണെന്നു കാണുമ്പോള്‍, അത് പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളുള്ളപ്പോള്‍, അല്‍പ്പം ബുദ്ധിമുട്ടാണെങ്കില്ക്കൂടിയും അത് സ്വീകരിക്കുകയാണ് വേണ്ടത്. കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹം ഉള്ളതുകൊണ്ട് അത് നമുക്ക് വരണമെന്നു നിയമമില്ല. പക്ഷേ, വേണ്ടത്ര പ്രതിരോധ നടപടി സ്വീകരിച്ചില്ലെങ്കില്‍, ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ പ്രമേഹം തീര്‍ച്ചയായും വന്നെത്തും. എട്ട് പ്രമേഹ പ്രതിരോധമാര്‍ഗങ്ങള്‍ താഴെ കുറിക്കുന്നു.
പ്രമേഹത്തിന്റെ ഉറ്റസുഹൃത്ത് അമിതവണ്ണമാണ്. 10 വയസ്സുള്ള കുഞ്ഞാണെങ്കില്ക്കൂടിയും, പ്രായത്തിനതീതമായ ശരീരഭാരമാണെങ്കില്‍ ടൈപ്പ്-2 പ്രമേഹം പിടിപെടാം. അമിതവണ്ണം ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ നന്നേ ചെറുപ്പത്തില്‍ത്തന്നെ സ്വീകരിക്കണം. രുചികരമായ ഭക്ഷണം എണ്ണയും, കൊഴുപ്പും, മധുരവും ചേര്‍ന്നതാകാം. മത്സ്യ-മാംസാദികള്‍ ഉപേക്ഷിക്കുകയാണെങ്കില്ക്കൂടിയും, കൊഴുപ്പ് അധികമായാല്‍ ശരീരഭാരം വര്‍ധിക്കാം, പ്രമേഹം വന്നെത്താം. പ്രായത്തിനും പൊക്കത്തിനും അനുവദനീയമായ വിധത്തില്‍ ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുക.
അരവണ്ണം നിയന്ത്രിക്കണം.കുടവയറ് പ്രമേഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് വൈദ്യശാസ്ത്രം വളരെ പ്രാധാന്യത്തോടെ കാണുന്നു. ടേപ്പ് ഉപയോഗിച്ച് വയറിനുചുറ്റും അളന്നുനോക്കുമ്പോള്‍ (ംമശെേ രശൃരൗാളലൃലിരല) പുരുഷന് 90 സെ.മീറ്ററില്‍ അധികമാകാന്പാടില്ല. സ്ത്രീകള്‍ക്ക് അത് 80 സെ.മീറ്ററില്‍ അധികമാകാന്പാടില്ല. ശരീരത്തിന്റെ ഭാരം കൂടുതലല്ലായെങ്കില്ക്കൂടിയും, അരവണ്ണം കൂടുതലാണെങ്കില്‍ പ്രമേഹം ഏറെക്കുറെ ഉറപ്പായും വന്നെത്തും. ഭക്ഷണത്തിലൂടെയും, വ്യായാമമുറകളിലൂടെയും, അരവണ്ണം അനുവദനീയമായവിധത്തില് നിലനിര്‍ത്താന്‍ മലയാളികള്‍ക്ക് സാധിക്കണം.
ഇരുപത്തഞ്ചു വയസ്സുമുതലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ സമ്പൂര്‍ണ പരിശോധന നടത്തണം. രക്തത്തിലെ പഞ്ചസാര, കൊഴുപ്പ്, ഒയ അകര, രക്തസമ്മര്‍ദം തുടങ്ങി നിരവധി പരിശോധനകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന രക്തത്തിലെ കൊഴുപ്പ് എന്നിവ സമയോചിതമായി ചികിത്സിച്ചില്ലായെങ്കില്‍ അതും ഭാവിയില്‍ പ്രമേഹത്തിന് കാരണമായിമാറും. ചിലകൂട്ടരുണ്ട്. പരിശോധനകള്‍ നടത്താറുണ്ട്്, അസുഖങ്ങള്‍ വളരെ നേരത്തെ കണ്ടുപിടിക്കാറുമുണ്ട്. പക്ഷേ ഫലപ്രദമായി ചികിത്സിക്കാറില്ല. ഒന്നോര്‍ക്കുക. ചില വേളകളില്‍ ഭക്ഷണം നിയന്ത്രിച്ചും, വ്യായാമത്തിലൂടെയും മാത്രം ജീവിതശൈലീ രോഗങ്ങള്‍ ചികിത്സിക്കാന്‍ സാധിക്കും. പക്ഷേ, പലപ്പോഴും ഔഷധങ്ങള്‍ പ്രാരംഭത്തിലേ വേണ്ടിവരും.
ഉയര്‍ന്ന രക്തസമ്മര്‍ദവും ഭഭാവിയില്‍ പ്രമേഹകാരണമായേക്കാം. അതുകൊണ്ടുതന്നെ രക്തസമ്മര്‍ദം കണ്ടുപിടിക്കപ്പെട്ടാല്‍ അത് ഫലവത്തായി ചികിത്സിക്കണം. 135/80 ാാ ഒഴയില്‍ താഴെ നിലനിര്‍ത്താന്‍ കഴിയുകയും വേണം. രക്തസമ്മര്‍ദം വളരെ കൂടുതലാണെങ്കില്‍ തീവ്രമായ വ്യായാമത്തിലൂടെ അതു കുറച്ചുകളയാം എന്ന മണ്ടന്‍ തീരുമാനം എടുത്തേക്കരുത്! ഔഷധം ഉപയോഗിച്ച് അല്‍പ്പാല്‍പ്പമായി രക്തസമ്മര്‍ദം കുറയ്ക്കുകയും, അതോടൊപ്പം ഡോക്ടര്‍ നിര്‍ദേശിക്കുന്ന അനുവദനീയമായ വ്യായാമമുറകള്‍ തുടങ്ങുകയുമാണ് ചെയ്യുന്നത്. രക്തസമ്മര്‍ദത്തിന് മരുന്നുകള്‍ കുറിക്കുമ്പോള്‍ ചികിത്സകനോട് കുടുംബത്തിലുള്ള മറ്റു രോഗങ്ങളെക്കുറിച്ച് പറയണം. പ്രമേഹസാധ്യതയുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കില്‍ പ്രമേഹം വരുത്താന്‍ സാധ്യതയുള്ള രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഔഷധങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യാറ്. ബീറ്റാബ്ലോക്കേഴ്സ് ഗണത്തില്‍പ്പെടുന്ന അറ്റെനലോള്പോലെയുള്ള ഔഷധങ്ങള്‍ പ്രമേഹം വരാന്‍ സാധ്യതയുള്ളവര്‍ക്ക് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. സ്റ്റീറോയ്ഡ് കലര്‍ന്ന ഔഷധങ്ങളും പ്രമേഹരോഗ കാരണമായി മാറിയേക്കാം. അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളൂ. രക്തസമ്മര്‍ദ ചികിത്സയിലാണെങ്കില്പ്പോലും 50 ശതമാനത്തിലധികം രോഗികള്‍ക്ക് രക്തസമ്മര്‍ദം നിയന്ത്രണവിധേയമായി കാണാറില്ല. ഇതും അബദ്ധമാണ്. ചികിത്സിക്കുമ്പോള്‍ അളവുകോലുകള്‍ നോര്മലാണന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം, പ്രമേഹരോഗസാധ്യതയും മറ്റ് അവയവങ്ങള്‍ക്കുള്ള രോഗസാധ്യതയും അതുപോലെത്തന്നെ നിലനില്ക്കും.
പ്രമേഹത്തിനും പ്രമേഹപ്രതിരോധത്തിനും ഒരു ചെലവുമില്ലാത്ത ഔഷധമാണ് വ്യായാമം. വ്യായാമം എന്തുമാകാം. നടപ്പാകാം, ഓട്ടമാകാം, നീന്തലാകാം, നൃത്തമാകാം. സ്വന്തം ആരോഗ്യസ്ഥിതിയും പ്രായവും കണക്കിലെടുത്തുവേണം വ്യായാമമുറകള്‍ തെരഞ്ഞെടുക്കാന്‍. ഗുരുതരമായ രോഗമുള്ളവര്‍ ആ രോഗം ചികിത്സിക്കുന്നതിനോടൊപ്പം ആകണം വ്യായാമവും നടത്തേണ്ടത്. പ്രമേഹ പ്രതിരോധത്തിന് ഒരാഴ്ച 150 മിനിറ്റെങ്കിലും കുറഞ്ഞത് നടന്നാല്‍ മതിയാകും. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കണം എന്നര്‍ഥം. തീവ്രമായ വ്യായാമമുറകള്‍ നല്ലതുതന്നെയാണ്. പക്ഷേ അത് തുടര്‍ന്നു നടത്താന്‍ കഴിയാതെവരുമ്പോള്‍ ഗൗരവമുള്ള രോഗങ്ങള്‍ പിടികൂടി എന്നുവരാം.
പ്രമേഹം പ്രതിരോധിക്കാന്‍ ഔഷധങ്ങള്‍ ആവശ്യമില്ല. എന്നാല്‍, ചില രോഗികള്‍ പ്രമേഹപൂര്‍വാവസ്ഥയില്‍ എത്തിയവരാകും. പ്രമേഹം വന്നെത്തുന്നതിനു തൊട്ടുമുമ്പുള്ള അവസ്ഥയാണിത്. രക്തത്തിലെ പഞ്ചസാരയുടെ ശരാശരിയായ ഒയ അകര 5.6നും, 6.5നും ഇടയ്ക്കുള്ള അവസ്ഥയാണ് പ്രമേഹപൂര്‍വാവസ്ഥ. ഈ അവസ്ഥയിലുള്ളവര്‍ കൊഴുപ്പും മധുരവും ഭക്ഷണത്തില്‍ കുറച്ച്, ദിവസേന 30 മിനിറ്റ് നടക്കുകയും, അമിതമായ ശരീരഭാരം കുറയ്ക്കാനും കഴിഞ്ഞാല്‍ പ്രമേഹത്തെ ഒഴിവാക്കാന്‍ കഴിയും. പക്ഷേ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും, പൊണ്ണത്തടിയോ, മറ്റു രോഗങ്ങള്‍ ഒപ്പമുള്ളവര്‍ക്കും, മെറ്റ്ഫോര്മിന്പോലെയുള്ള ഔഷധങ്ങള്‍ നല്‍കേണ്ടതായിവരും. ഇത് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം സ്വീകരിച്ചശേഷം മാത്രമേ ആകാവൂ.
ആഘോഷവേളകളില്‍ മധുരവും കൊഴുപ്പും നിര്‍ബന്ധപൂര്‍വം കഴിക്കേണ്ടിവരുന്നത് അനാരോഗ്യകരവും നിര്‍ഭാഗ്യകരവുമായ മലയാളികളുടെ ഒരവസ്ഥയാണ്. മലയാളികള്‍ക്കിടയില്‍ ആഘോഷവേളകള്‍ വളരെ കൂടുതലാണ്. വിവാഹങ്ങള്‍, പിറന്നാളുകള്‍, ഓണം, വിഷു, റമദാന്, ക്രിസ്മസ്, ന്യൂഇയര്‍, ബക്രീദ്... പട്ടിക ഇങ്ങനെ നീളുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ആഘോഷങ്ങളില്‍ നിര്‍ബന്ധപൂര്‍വം പലര്‍ക്കും പങ്കെടുക്കേണ്ടതായിവരുന്നു. പ്രമേഹത്തെ പ്രതിരോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം വേളകളില്‍ ശ്രദ്ധാപൂര്‍വം ഭക്ഷണം തെരഞ്ഞെടുക്കുകയോ, അമിതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയോ ചെയ്യുന്നതാകും നല്ലത്.
മനസ്സും പ്രമേഹവുംജോലിയിലോ, കുടുംബത്തിലോ അനുഭവപ്പെടുന്ന മാനസികസംഘര്‍ഷം, കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെവരിക, വ്യായാമം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാതെവരിക, അമിതവണ്ണം ഉണ്ടെങ്കിലും അത് കുറയ്ക്കാന്‍ കഴിയാതെവരിക, പരിശോധനാഫലങ്ങള്‍ അപ്രിയമാണെങ്കിലും ഔഷധങ്ങളെ ഭയന്ന് ചികിത്സ സ്വീകരിക്കാന്‍ കഴിയാതെവരിക, ഈ വിവരിച്ചവയെല്ലാം മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുകയും രക്തത്തിലെ കൊഴുപ്പും, പഞ്ചസാരയും രക്തസമ്മര്‍ദവും അമിതമായി ഉയര്‍ത്താന്‍ ഉതകുന്ന സാഹചര്യങ്ങളുമാണ്. മാനസിക പിരിമുറുക്കം അമിതവണ്ണത്തിനും, പ്രമേഹത്തിനും, ഹൃദ്രോഗത്തിനും പ്രധാന കാരണമാണ്. ഒന്നൊന്നായി കാരണങ്ങള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക് സാധിക്കണം.
കടപ്പാട്: ഡോ.ജ്യോതിദേവ് കേശവദേവ്
അവസാനം പരിഷ്കരിച്ചത് : 7/5/2020
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...