സന്ധിവാതം
സന്ധികളിലുണ്ടാകുന്ന വീക്കമാണ് സന്ധിവാതം. അഥവാ സന്ധിവീക്കം എന്നറിയപ്പെടുന്നത്. 170-ല്‍പരം സന്ധിരോഗങ്ങള്‍ കാരണം വേദന, കോച്ചിപ്പിടുത്തം, നീര്‍ വീക്കം എന്നിവ സന്ധികളില്‍ ഉണ്ടാകാറുണ്ട്.
തരം സന്ധിവാതങ്ങള്‍ താഴെപ്പറയുന്നു.
സന്ധിവാതത്തിന്‍റെ ലക്ഷണങ്ങള്‍
- സന്ധികളിലുണ്ടാകുന്ന വേദന, അല്ലെങ്കില്‍ ജാലക്കുറവ് സന്ധികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ചലനങ്ങള്‍ ഉണ്ടാക്കുന്ന നടത്തം, കസേരയില്‍ നിന്നും എഴുന്നേല്ക്കുക, എഴുതുക, ടൈപ്പ് ചെയ്യുക ഏതെങ്കിലും വസ്തുക്കള് തൂക്കി എടുക്കുക, പച്ചക്കറി അരിയുക എന്നീ അവസരങ്ങളില്‍ വേദന കൂടുതല് കഠിനമാകുന്നു.
- സന്ധികളിലുണ്ടാകുന്ന വേദന, കോച്ചിപിടുത്തം, ചുവന്ന തടിപ്പ്
- പ്രത്യേകിച്ച് രാവിലെ ഉണ്ടാകുന്ന കോച്ചിപിടുത്തം
- സന്ധികളിലുണ്ടാകുന്ന അയവില്ലായ്മ
- സന്ധികളുടെ ചലനം പരിമിതപ്പെടുക.
- സന്ധികളുടെ ഘടനാവ്യത്യാസം
- സന്ധികള്‍ക്ക് ഭാരക്കുറവ് അനുഭവപ്പെടുക
- കാരണമില്ലാത്ത പനി അനുഭവപ്പെടുക.
- ചലിക്കുമ്പോള്‍ സന്ധികളില്‍ ഞരക്കം പോലെയുള്ള ശബ്ദം അനുഭവപ്പെടുക.
സന്ധിവാതം എങ്ങനെ നേരിടാം
കൃത്യമായ പ്രവര്‍ത്തനരീതിയും കാര്യക്ഷമമായ ചികിത്സയും സാദ്ധ്യമാക്കുന്നത് വഴി സന്ധിവാതമുള്ളവരെ സുഖപ്പെടുത്തുവാന്‍ കഴിയുന്നു.
- സന്ധിവാതത്തെപ്പറ്റി മനസിലാക്കി പഠിക്കുക. രോഗത്തെപ്പറ്റിയും എങ്ങനെ നേരിടാം എന്നതിനെപ്പറ്റിയും അറിഞ്ഞിരിക്കുന്നതുവഴി ഇതിന്‍റെ പരിണിത ഫലങ്ങളും മറ്റു തരത്തിലുള്ള പ്രശ്നങ്ങളും ഒഴിവാക്കാവുന്നതാണ്.
- എക്സ്‌റേ, രക്തപരിശോധന എന്നിവയിലൂടെ സന്ധിവാതത്തെ നിയന്ത്രിക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ച്ചയായി മരുന്ന് കഴിക്കുക.
- ശരീരഭാരം നിയന്ത്രിക്കുക
- ആരോഗ്യം പ്രദാനം ചെയ്യുന്ന ആഹാരം കഴിക്കുക.
- ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായി വ്യായാമം ചെയ്യുക.
- തുടര്‍ച്ചയായി മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള മാര്‍ഗ്ഗത്തിലൂടെയുള്ള വ്യായാമം വഴി മാനസിക പിരിമുറുക്കം ക്ഷീണം എന്നിവ ഒഴിവാക്കാം.
- യോഗ, മറ്റു തെറാപ്പികള്‍ എന്നിവ മരുന്നിനൊപ്പം ഫലം കണ്ടെത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
മുട്ടുവേദന
മുട്ടുവേദന സാധാരണയായി കാണുന്നത് മുട്ടിന്‍റെ അമിത ഉപയോഗം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെടുമ്പോള്‍ തെറ്റായ രീതിയിലുള്ള നില്പ്പ് അല്ലെങ്കില്‍ കൂടുതല്‍ വളയുക എന്നിവ കാരണമാണ്. അമിത ശരീരഭാരം മുട്ടിനുണ്ടാകുന്ന പ്രയാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
കാരണങ്ങള്
- സന്ധിവാതം
- മുട്ടിന് ആവര്‍ത്തിച്ച് അധിക സമ്മര്‍ദ്ദം കൊടുക്കുന്നതുമൂലമുണ്ടാകുന്ന തിണര്‍പ്പ് (കൂടുതല്‍ സമയം നില്ക്കുക, അമിത ഉപയോഗം, അപകടങ്ങള്‍ മുതലായവ)
- ഗോവണി കയറുമ്പോഴും ഇറങ്ങുമ്പോഴും മുട്ടിന് മുന്ഭാഗത്ത് വേദന കൂടുന്നു.
- അസ്ഥിയായി പരിണമിക്കുന്ന ദേഹമൂല പദാര്‍ത്ഥം
- ചതവ്/ തിരിയല്‍
- മുട്ട ചിരട്ടയുടെ സ്ഥാനം മാറല്‍
- സന്ധിയിലുണ്ടാകുന്ന അണുബാധ
- മുട്ടിനുണടാകുന്ന അപകടങ്ങള്‍
- ഇടുവിന്‍റെ സ്ഥാന വ്യത്യാസം
- കുറഞ്ഞ ലക്ഷണങ്ങളോടുകൂടിയ മുട്ടുവേദനയാണങ്കില്‍ കൂടി അന്ന് എല്ലുകള്‍ക്കു ണ്ടാകുന്ന വളര്‍ച്ചയായി മാറാം.
ഗൃഹപരിചരണം
മുട്ടുവേദനയുടെ പ്രധാന കാരണങ്ങള്‍ ശാരീരികാധ്വാനം അല്ലെങ്കില്‍ അമിത ഉപയോഗം എന്നിവയാണെങ്കില്‍ സ്വയം പരിപാലനം ആവശ്യമാണ്.
- വേദന വഷളാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് ഭാരം തൂക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയും വിശ്രമിക്കുകയും വേണം.
- ഐസ് കട്ട വയ്ക്കുക. ആദ്യം ഓരോ മണിക്കൂറിലും 15 മിനിട്ട് വേദനയുള്ള ഭാഗത്ത് വയ്ക്കുക. ആദ്യ ദിവസത്തിനുശേഷം ദിവസേന കുറഞ്ഞത് 4 പ്രാവശ്യമെങ്കിലും ചെയ്യുക. നീരുവീക്കം കുറയ്ക്കുന്നതിന് കാല്‍മുട്ടുകള്‍ പരമാവധി ഉയര്‍ത്തി വയ്ക്കുക.
- വേദനയ്ക്കും നീരിനും മരുന്ന് കഴിക്കുക.
- ഉറങ്ങുമ്പോള്‍ മുട്ടുകള്‍ക്കടിയിലായി തലയണ വയ്ക്കുക
സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്
സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് - ആമുഖം
കഴുത്തിന്‍റെ ഭാഗത്തുള്ള നട്ടെല്ലുകള്‍ക്കുണ്ടായ തെറ്റായ വളര്‍ച്ചയും സെര്‍വിക്കല്‍ വെര്‍ട്ടിബ്രായ്ക്കിട യിലുണ്ടാകുന്ന കാത്സ്യം അടിയലും സെര്‍വിക്കല്‍ സ് പൊണ്ടിലോസിസിന് കാരണമാകുന്നു. മദ്ധ്യവയസ്കരിലും മുതിര്‍ന്ന് പൌരന്മാരിലും ചെറിയ തോതിലുള്ള തേയ്മാനം കാണാറു ണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെടാറില്ല. വെര്‍ട്ടിബ്രാക്കിടയിലുള്ള ഭാഗത്തിനുണ്ടാകുന്ന വളര്‍ച്ച ഞരമ്പുകളെ ഞെരുക്കുകയും ഇതുകാരണം സെര്‍വിക്കല്‍ സ് പൊണ്ടി ലോസിസിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അഞ്ച്, ആറ്, (C5/C6) ആറ്, ഏഴ് (C4/C5) അല്ലെങ്കില്‍ നാല് അഞ്ച് (C4/C5) ഇടയിലാണ്. ഡിസ് കെങ്കില്‍ അത് സെര്‍വിക്കല്‍ വെര്‍ട്ടിബ്രായെ ബാധിക്കും.
സെര്‍വിക്കല്‍ സ് പൊണ്ടിലോസിസ് - ലക്ഷണങ്ങള്
കഴുത്തിന്‍റെ ഭാഗത്തുള്ള എല്ലുകള്‍ക്കുണ്ടാകുന്ന ഘടനാവ്യത്യാസങ്ങള്‍ യാതൊരുവിധ ലക്ഷണങ്ങളും പ്രകടപ്പിക്കണമെന്നില്ല. ഞരമ്പുകള്‍ക്കോ നട്ടെല്ലിനോ വലിച്ചിലോ ഇറുക്കമോ ഉണ്ടാകുമ്പോഴാണ് സാധാരണയായി ലക്ഷണങ്ങള്‍ കാണിക്കുന്നത്. അതിലുള്‍ പെടുന്നത് ഇവയാണ്.
- കഴുത്ത് വേദന, ഇത് കൈകള്‍ക്കും തോളെല്ലിനുംകൂടി വേദന അനുഭവപ്പെടാം.
- തലയുടെ ചലനങ്ങളെ തടയുന്ന വിധത്തില്‍കഴുത്തിനുണ്ടാകുന്ന ബലം.
- തലവേദന പ്രത്യേകിച്ച് തലയ്ക്ക് പുറകു വശത്ത്.
- കൊളുത്തി വലിക്കല്‍,, കടുത്ത വേദന, അല്ലെങ്കില്‍ സ്പര്‍ശന തിരിച്ചറിവില്ലായ്മ, ഇവയെല്ലാം തോളുകള്‍ കൈ, പുറംകൈ എന്നിവിടങ്ങളില്‍ അനുഭവപ്പെടാം.
- ഛര്‍ദ്ദില്‍, മനം പിരട്ടല്‍, വയര്‍ കമ്പനം
- കൈ, പുറംകൈ, തോളുകള്‍ എന്നീ ഭാഗങ്ങളില്‍ പേശികള്‍ക്കുണ്ടാകുന്ന ബലക്കുരവ് അല്ലെങ്കില്‍ പേശിക്ഷയം
- കാലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം, കൂടാതെ ബലബന്ധം മൂത്രനാളിക്കുണ്ടാകുന്ന നിയന്ത്രണക്കുറവ്
സെര്‍വിക്കല്‍ സ്പൊണ്ടിലോസിസ് - ചികിത്സാവിധം
ചികിത്സാ ലക്‌ഷ്യങ്ങള്‍:
- ഞരമ്പുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദംമൂലമുണ്ടാകുന്ന മറ്റ് ലക്ഷണങ്ങളും വേദനയും കുറയ്ക്കുക.
- നട്ടെല്ലിനോ ഞരമ്പിനോ ഉണ്ടാകുന്ന സ്ഥിരമായ തകരാറ് തടയുക.
റുമറ്റോയിസ് ആർക്രൈറ്റിസ്
ലക്ഷ്യങ്ങള്‍
- വേദനയും വീക്കവും കുറയ്ക്കുക.
- രോഗം മൂര്‍ച്ഛിക്കുന്നതിന് താമസം വരുത്തുക.
- സന്ധികളിലുണ്ടാകുന്ന ചലനവും ഘടനാവ്യത്യാസവും തടയുക.
ഇതെല്ലാം നേടിയെടുക്കുന്നതിന് ഫിസിയോതെറാപ്പി മരുന്ന് കൂടാതെ ഓപ്പറേഷന്‍ ആവശ്യമെങ്കില്‍ അതും ചെയ്യേണ്ടതായി വരും.
ഫിസിക്കല്‍ തെറാപ്പി
- പേശിപിടിത്തവും സന്ധികളിലുണ്ടാകുന്ന വേദനയും വിശ്രമത്തിലൂടെ കുറ യ്ക്കാന്‍ സാധിക്കും. വളവ് തടയുന്നതിനും അനാവശ്യ ചലനങ്ങള്‍ കുറയ്ക്കുന്നതിനും സന്ധികള്‍ക്ക് വിശ്രമം ലഭിക്കുന്നതിനും സ്പ്ളിന്‍റ് ഉപയോഗിക്കുന്നതാണ്. രോഗം ബാധിച്ച സന്ധികളെ സഹായിക്കുന്നതിന് ക്രച്ചസ്, വാള്‍ക്കര്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാ വുന്നതാണ്.
- സന്ധികളുടെ കാര്യക്ഷമത കൂടുന്നതിനും പേശികള്‍ക്ക് ബലം കിട്ടുന്നതിനും വ്യായാമ മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുക്കാം. വേദനയും തിണര്‍പ്പും കൈകാര്യം ചെയ്യുന്നത് വളരെ പ്രധാനമാണ്. രോഗിക്കനുസരിച്ച് ഒരു ഫിസിഷ്യന്‍റെ നിര്‍ദ്ദേശം സ്വീകരിക്കണം.
- ഉള്ളം കാലുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് ശരീരഭാരം നിയന്ത്രി ക്കേണ്ടത് അത്യാവശ്യമാണ്.
രക്തവാതം
മദ്യപാനം, അമിതാഹാരം എന്നിവയുമായി രക്തവാതം ബന്ധപ്പെട്ടിരിക്കുന്നു. രക്തത്തിലെ യൂറിക് ആസിഡ് ക്രമാതീതമായി കൂടുന്നതും മെറ്റബോളിക് സംവിധാനം താറുമാറാവു കയും ചെയ്യുന്നതാണ് ഇതിന്‍റെ ഫലം. സന്ധികള്‍ക്കിടയിലും വൃക്കയിലും കല്ല് രൂപപ്പെടു കയും ചെയ്യുന്നു.
രക്തവാതത്തില്‍ എന്ത് സംഭവിക്കുന്നു
മൂത്രത്തിലെ വിഘടിത ഉല്‍പ്പന്നമാണ് യൂറിക് ആസിഡ് വൃക്കയില്‍ നിന്നുള്ള കുറഞ്ഞ പുറന്തള്ളല്‍ കാരണം സാധാരണ തുലനം പ്രശ്നത്തിലാകുന്നു. അല്ലെങ്കില്‍ ഉയര്‍ന്ന ഉല്‍പ്പാദനം യൂറിക് ആസിഡില്‍ രക്തത്തിന്‍റെ അളവ് കൂടുന്നു. കൂടാതെ യൂറിക് ആസിഡി ലെ കല്ല് പല ഭാഗത്തായി അടിയുകയും ചെയ്യുന്നു. വേദനയ്ക്ക് കാരണമാകുന്ന ഘടക ങ്ങള്‍ സന്ധിഭാഗങ്ങളില്‍ ഉള്ളതിനെ പ്രതിരോധ കോശങ്ങള്‍ രോഗം ബാധിച്ച സന്ധികളെ നശിപ്പിക്കുന്നതിനുള്ള കാരണം ഇതാണെന്ന് കരുതപ്പെടുന്നു.