অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആർത്രൈറ്റിസ്

ഒക്ടോബർ 12 ലോകമെങ്ങും ആർത്രൈറ്റിസ് ദിനമായി ആചരിക്കുകയാണ്. കൈകാൽ വേദന, തരിപ്പ്, മരവിപ്പ്, പനി എന്നിങ്ങനെ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളെല്ലാം ഒരു പക്ഷേ ആർത്രൈറ്റിസ് അഥവാ വാദത്തിന്റെ ലക്ഷണങ്ങളാകാം.

കുട്ടുകളെന്നോ മുതിർന്നവരെന്നോ പ്രായവ്യത്യാസമില്ലാതെ ആർക്ക് വേണമെങ്കിലും വരാവുന്ന അസുഖമാണ് വാദം. എന്നാൽ സ്ത്രീകളിലും ചെറുപ്പക്കാരിലുമാണ് ഇത് കൂടുതൽ കാണുന്നത്.

എന്താണ് ആർത്രൈറ്റിസ് ?

മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന വീക്കമാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ്. ഇതു മൂലം സന്ധികളിൽ വേദനയും നീരുമുണ്ടാകുകയും ഇതേ അവസ്ഥ ദീർഘകാലം തുടർന്നാൽ സന്ധികൾ ചലിപ്പിക്കാനാവാതെ ഉറച്ചുപോവുകയും ചെയ്യുന്നു.

എങ്ങനെ കണ്ടെത്താം ?

രക്ത പരിശോധന, എക്‌സ്‌റേ, സിടി സ്‌കാൻ, എംആർഐ എന്നിവയിലൂടെ സന്ധിവാദം കണ്ടെത്താം.

ലക്ഷണങ്ങൾ

നൂറിൽപ്പരം സന്ധിവാദങ്ങൾ കണ്ടുപിടിക്കപ്പെട്ടുണ്ട്. റുമറ്റോയിഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയാണ് സ്ഥിരമായി കണ്ടുവരുന്നത്. ഏത് തരം വാദമാണെങ്കിൽ തന്നെയും താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടാകും.

  • സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർവീക്കം
  • സന്ധികൾ സ്വയമേ ചലിപ്പിക്കുവാൻ സാധിക്കാതെ വരുന്ന അവസ്ഥ
    തളർച്ചയും അസുഖമുള്ളതായുള്ള തോന്നലും.
  • ചൂട്
  • ശരീരഭാരം കുറയുക
  • ഉറക്കം കുറയുക
  • പേശീവേദന
  • ശരീരം സാധാരണ സാധിക്കുന്ന രീതിയിൽ ചലിപ്പിക്കാൻ സാധിക്കാതെ വരിക
  • ആയാസമുള്ള ജോലിയിലേർപ്പെടുമ്പോൾ സാധാരണയിലും വേഗം തളരുക

അനന്തരഫലങ്ങൾ

സന്ധിവേദനകൾ കാരണം ശാരീരികാദ്ധ്വാനം കുറയുന്നതു മൂലം പൊണ്ണത്തടി, കൊളസ്‌ട്രോൾ വർദ്ധിക്കുന്നതു മൂലം ഹൃദയാഘാതം വരാനുള്ള സാദ്ധ്യത എന്നിവയും വർദ്ധിക്കും. ഡിപ്രഷൻ പോലെയുള്ള മാനസിക പ്രശ്‌നങ്ങളും ഈ അസുഖമുള്ളവർക്ക് കൂടുതലായി കാണപ്പെടുന്നുണ്ട്.

ചികിത്സ

പൊതുവെ ആന്റിബയോട്ടിക്കുകളും, ഫിസിയോ തെറാപ്പിയുമാണ് ചികിത്സയായി വരുന്നത്. ഫിസിയോ തെറാപ്പി ചെയ്യുന്നത് സന്ധികളുടെ ചലനശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒപ്പം വേദന കുറയ്ക്കാൻ ഫിസിയോ തെറാപിസ്റ്റ് നിർദ്ദേശിക്കുന്ന വ്യായാമങ്ങളും ഫലപ്രദമാണ്.

കടപ്പാട് : കേരളഭൂഷണം

അവസാനം പരിഷ്കരിച്ചത് : 7/14/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate