സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ കഴിയാത്ത തീരെ ചെറുതും വലുതുമായ മുഴകള്‍ മാമോഗ്രഫിയിലൂടെ കണ്ടെത്താം. നാല്‍പ്പത് വയസുകഴിഞ്ഞ സ്‌ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തേണ്ടത് അനാവശ്യമാണ് .
സ്‌തനാര്‍ബുദം കണ്ടുപിടിക്കാന്‍ ഏറ്റവും ഫലപ്രദമായ പരിശോധനാ രീതിയാണ് മാമോഗ്രഫി. വീര്യം കുറഞ്ഞ ഏക്‌സ്റേ രശ്‌മികള്‍ സ്‌തനങ്ങളില്‍ പതിപ്പിച്ചാണ് മാമോഗ്രഫി പരിശോധന നടത്തുന്നത്.
സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാന്‍ കഴിയാത്ത തീരെ ചെറുതും വലുതുമായ മുഴകള്‍ മാമോഗ്രഫിയിലൂടെ കണ്ടെത്താം. നാല്‍പ്പത് വയസുകഴിഞ്ഞ സ്‌ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
മുലയൂട്ടുന്ന സമയത്ത്, പാല്‍ കെട്ടി നില്‍ക്കുന്നതിനാല്‍ മാമോഗ്രാം പരിശോധനയിലൂടെ വ്യക്‌തമായ റിസല്‍ട്ട് ലഭിക്കാന്‍ പ്രയാസമാണ്. ബയോപ്‌സി പരിശോധനയ്‌ക്കുമുന്‍പ് മാമോഗ്രാം ചെയ്യുന്നതാണ് ഉത്തമം.
പരിശോധനയ്‌ക്ക് മുന്‍പ് ഡിയോഡറന്റ്, പെര്‍ഫ്യൂം, പൗഡര്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ആഭരണങ്ങള്‍ ധരിക്കരുത്. എക്‌സ്റേ ചര്‍മ്മത്തില്‍ പതിക്കുമ്പോള്‍ ഈ വസ്‌തുക്കള്‍ തടസങ്ങള്‍ സൃഷ്‌ടിക്കും.
സ്‌തനം രണ്ട് പ്ലേറ്റുകള്‍ക്കിടയില്‍വച്ച് അമര്‍ത്തിയാണ് എക്‌സറേ ചിത്രം എടുക്കുന്നത്. മുകളില്‍നിന്ന് താഴേക്കും വശത്തുനിന്ന് മറ്റേ വശത്തേക്കുമുള്ള ചിത്രങ്ങള്‍ എടുക്കുകയാണ് ഈ പരിശോധനയില്‍.
സ്‌തനങ്ങളില്‍ രൂപം കൊണ്ടിട്ടുള്ള ചെറുതും വലുതുമായ മുഴകള്‍ ചലിക്കുന്നത് മാമോഗ്രഫിയിലൂടെ കണ്ടെത്താം. എന്നാല്‍ മാമോഗ്രാം ചികിത്സ പൂര്‍ണമായും ശരിയായിക്കൊള്ളണമെന്നില്ല.
കണ്ടെത്തുന്ന മുഴകള്‍ ചിലപ്പോള്‍ കാന്‍സറല്ലാതാകാം. ആദ്യ പരിശോധനയില്‍ കിട്ടുന്ന ഫലത്തില്‍ സംശയകരമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡയഗ്‌നോസ്‌റ്റിക് മാമോഗ്രാം പരിശോധനയിലൂടെ കൂടുതല്‍ ചിത്രങ്ങളെടുത്ത് വീണ്ടും പരിശോധിച്ച് വ്യക്‌തമാക്കാം.
0.05 മില്ലിലിറ്റര്‍ വലിപ്പമുള്ള ട്യൂമര്‍പോലും കണ്ടെത്താന്‍ ഇത് സഹായിക്കും. സ്‌തനമുഴയുടെ സ്‌ഥാനം, വലിപ്പം, സ്വഭാവം എന്നിവയെല്ലാം കൃത്യമായി നിര്‍ണയിക്കാന്‍ മാമോഗ്രഫി സഹായിക്കും.
പരിശോധന നടത്തുമ്പോള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ വിശദമായ നിരീക്ഷണങ്ങള്‍ നടത്തി ഫലം കണ്ടെത്താന്‍ കഴിയും. കണ്ടെത്തിയ ഫലങ്ങള്‍ കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചുവയ്‌ക്കാനും കഴിയും.
ഈ പരിശോധനയില്‍ റേഡിയോ ആക്‌ടീവായുള്ള പ്രത്യേക ലായനി കുത്തിവയ്‌ക്കുന്നു. ഈ പദാര്‍ഥം ട്യൂമറുകള്‍ വേഗത്തില്‍ ആഗിരണം ചെയ്യും.
ഈ റേഡിയോ ആക്‌ടീവ് പദാര്‍ഥം പുറപ്പെടുവിക്കുന്ന ഗാമാ രശ്‌മികളെ ഫിലിമില്‍ പതിപ്പിച്ച് ചിത്രം എടുക്കുന്നു. ട്യൂമറുകള്‍ ഉള്ള ഭാഗം വളരെ വ്യക്‌തമായും കൃത്യമായും മനസിലാക്കാന്‍ സിന്റിമാമോഗ്രഫി സഹായിക്കും.
എം.ആര്‍.എം മാമോഗ്രഫിയും ഇലാസ്‌റ്റിക് മാമോഗ്രഫിയും പരിശോധനയില്‍ ഉപയോഗിച്ചുവരുന്നു. ഇലാസ്‌റ്റിക് മാമോഗ്രഫിയില്‍ കോശങ്ങളുടെ ഇലാസ്‌തികത പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.
സ്‌തനപരിശോധനയ്‌ക്ക് ഉപയോഗിക്കുന്ന മറ്റൊരു ശാസ്‌ത്രീയ പരിശോധനാ രീതിയാണ് അള്‍ട്രാസോണോഗ്രഫി. ചെലവ് കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്‌തു തീര്‍ക്കാന്‍ കഴിയുന്നതുമായ പരിശോധനാ രീതിയും കൂടിയാണിത്.
റേഡിയേഷന്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടകരവുമല്ല. സ്‌തനത്തിലുള്ള വ്യത്യാസങ്ങള്‍ വേര്‍തിരിച്ചറിയാന്‍ അള്‍ട്രാസോണോഗ്രഫി വേഗത്തില്‍ സഹായിക്കും.
സ്‌തനത്തിലെ കോശങ്ങള്‍ ഉപയോഗിച്ച് മഴയുടെ സ്വഭാവം മനസിലാക്കുന്ന പരിശോധനയാണ് എഫ്‌്.എന്‍.എ.സി (ഫൈന്‍ നീഡില്‍ ആസ്‌പിരേഷന്‍ സിഫോളജി) ടെസ്‌റ്റ്.
പ്രത്യേകതരം സൂചി ഉപയോഗിച്ച് മുഴയില്‍നിന്ന് കോശങ്ങള്‍ വലിച്ചെടുത്താണ് പരിശോധന നടത്തുന്നത്. മാമോഗ്രഫി പരിശോധനയ്‌ക്ക് മുന്‍പ് എഫ്.എന്‍.എ.സി. നടത്താതിരിക്കുന്നതാണ് ഉത്തമം.
സ്‌തനത്തിലുള്ള മുഴയ്‌ക്ക് കാരണം കാന്‍സറാണോ എന്ന് ഇത്തരം കോശ പരിശോധനയിലൂടെ വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും.
സ്‌തനാര്‍ബുദ രോഗിയെന്ന് സംശയിക്കുന്നയാളുടെ സ്‌തനങ്ങളില്‍ നിന്നുവരുന്ന ദ്രാവകം ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. മുലക്കണ്ണില്‍നിന്നു വരുന്ന ദ്രാവകം ശേഖരിച്ച് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പരിശോധന നടത്തുന്നു.
സ്‌തനങ്ങളില്‍നിന്നു വരുന്ന ദ്രാവകത്തിന് നിറവ്യത്യാസം കണ്ടാല്‍ എത്രയും വേഗം ഡോക്‌ടറെ കാണേണ്ടതാണ്.
മാമോഗ്രഫി, സ്വയം പരിശോധന എന്നിവയ്‌ക്കെല്ലാം ശേഷമാണ് ബയോപ്‌സി പരിശോധന നടത്തുന്നത്‌് സ്‌തനത്തില്‍നിന്നുള്ള കോശങ്ങള്‍ എടുത്ത് മൈക്രോസ്‌കോപ്പ് പരിശോധനയ്‌ക്ക് അയയ്‌ക്കുകയാണിവിടെ ചെയ്യുന്നത്.
ഫൈന്‍ നീഡില്‍ ആസ്‌പിരേഷന്‍, ലാര്‍ജ് നീഡില്‍ ബയോപ്‌സി, സര്‍ജിക്കല്‍ ബയോപ്‌സി തുടങ്ങി മൂന്നുതരം ബയോപ്‌സിയാണുള്ളത്.
1. മാമോഗ്രാം പരിശോധനയുടെ ഓരോ തവണത്തെയും പരിശോധനാഫലങ്ങള്‍ കൃത്യമായി സൂക്ഷിച്ചുവയ്‌ക്കാന്‍ ശ്രദ്ധിക്കുക. കാരണം എക്‌സ്റേ ചിത്രങ്ങള്‍ കണ്ടാല്‍ തമ്മില്‍ താരതമ്യം ചെയ്‌ത് നോക്കുന്നത് വളരെ ഗുണം ചെയ്യും.
2. ഓരോ തവണയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താന്‍ ശ്രദ്ധിക്കുക.
3. പരിശോധന നടത്താനുദേശിക്കുന്ന സ്‌കാനിങ്ങ് സെന്ററിന്റെ വിശ്വാസ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രം ടെസ്‌റ്റിന് വിധേയനാവുക.
4. സ്‌തനാര്‍ബുദം വന്നിട്ടുള്ളവരുടെ ബന്ധുക്കള്‍ തീര്‍ച്ചയായും ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടാതെ പ്രായമായ അവിവാഹിതര്‍, അമിതവണ്ണമുള്ളവര്‍, ഹോര്‍മോണ്‍ ചികിത്സ ചെയ്യുന്നവര്‍ മുന്‍പ് സ്‌തനാര്‍ബുദം വന്നിട്ടുള്ളവര്‍ ഇത്തരക്കാരും മാമോഗ്രാം ചെയ്യേണ്ടതാണ്.
കടപ്പാട്:
ഡോ. ജിജോ
ഗാന്ധിനഗര്‍, കോട്ടയം.
അവസാനം പരിഷ്കരിച്ചത് : 1/28/2020
പ്രകടമാകുന്ന ലക്ഷണങ്ങളിലൂടെ സ്വയം കണ്ടെത്താന്കഴിയ...
സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍