കുടുംബശ്രീ മിഷന്, ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ സാമ്പത്തിക സഹായത്തോടെയും റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റേയും ജില്ലാ ക്യാന്‍സര്‍ സെന്റര്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയും നടപ്പാക്കുന്ന ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ നിയന്ത്രണ യജ്ഞം “സ്വാസ്ഥ്യം” ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നു. സ്വാസ്ഥ്യം എന്നാല്‍ എല്ലാവരും സുഖമായിരിക്കട്ടെ എന്നാണ് അര്‍ത്ഥം. ക്യാന്‍സര്‍ എന്ന പദം ഭയപ്പാടോടെയാണ് നാം ശ്രവിക്കുന്നത്. എന്നാല്‍ ശരിയായ അവബോധം ഈ ഭയത്തെ ഒഴിവാക്കുവാന്‍ പര്യാപ്തമാണ്.
ജീവിത ശൈലിയില്‍ അനുയോജ്യമായ മാറ്റം വരുത്തി പ്രകൃതിയിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനായി മണ്മറഞ്ഞു പോയ കൃഷിരീതികളും ജീവിതചര്യകളും ഭക്ഷണക്രമങ്ങളും തിരികെ കൊണ്ടു വരേണ്ടതുണ്ട്. കൃഷിയിടങ്ങളിലെ കീടനാശിനികളുടെ അമിത പ്രയോഗം, അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മാരക വിഷം അടങ്ങിയ പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം വര്ജിക്കേണ്ടതായിട്ടുണ്ട്. ബേക്കറി സാധനങ്ങള്‍, ഫാസ്റ്റ്ഫുഡ്, ജംഗ് ഫുഡ്, മൈദ കൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയില്‍ നിന്ന് വരും തലമുറയെ പിന്തിരിപ്പിക്കേണ്ടതായിട്ടുമുണ്ട്. അതിമാരകമായ ഹോര്‍മോണുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ പ്രയോഗത്താല്‍ ഉല്‍പ്പാദിപ്പിച്ച കോഴിമാംസം, മുട്ട, പാല് തുടങ്ങിയവയാണ് കേരളീയര്‍ ഭക്ഷണമായി ഉപയോഗിക്കുന്നത്. മേല്‍ കാരണങ്ങള്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന് മനസ്സിലാക്കിയിട്ടും അവ ഉപേക്ഷിച്ച് ഭക്ഷ്യയോഗ്യമായ സാധനങ്ങള്‍ ഉല്പാദിപ്പിച്ച് ഭക്ഷിക്കുവാന്‍ നാം തയാറാകുന്നില്ല.
വിവിധ തരം അര്‍ബുദ രോഗങ്ങളുടെ ഈറ്റില്ലമായി കേരളം മാറാന്‍ ഇടയായതിന്റെ കാരണവും മറ്റൊന്നല്ല. പ്രകൃതിയെ സംരക്ഷിക്കാത്തതും ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബാഹുല്ല്യവും ഭൂമിയുടെ സന്തുലിതാവസ്ഥയെ നഷ്ടപ്പെടുത്തുന്നു. വളരെക്കാലത്തെ ശ്രമഫലമായി പുരോഗതി നേടിയെടുത്ത നമ്മുടെ ആരോഗ്യമേഖല ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും കീഴടങ്ങുന്ന അവസരത്തില്‍ അതിനെതിരെ ശക്തമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്. ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ നിയന്ത്രണ യജ്ഞം ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച് നമ്മുടെ ആരോഗ്യത്തെ വീണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി നമുക്ക് സ്വന്തം കൃഷിയിടങ്ങള്കണ്ടെത്താം. വിഷ രഹിതമായ നെല്ല്, പച്ചക്കറി, പാല്, മാംസം, മുട്ട എന്നിവ ഉല്പാദിപ്പിച്ച് ഭക്ഷിക്കാം. നമുക്കും വരും തലമുറയ്ക്കും ആരോഗ്യത്തോടെ ജീവിതാവസാനം വരെ മുന്നോട്ടു പോകുവാനുള്ള അവസരം ഒരുക്കാം.
സമ്പൂര്‍ണ്ണ ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ നിയന്ത്രണ യജ്ഞം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണവും മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കുടുംബശ്രീ 41.5 ലക്ഷം സ്ത്രീകളുടെ ബൃഹത്തായ ഒരു ശൃംഖലയായി മാറിക്കഴിഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം സാമൂഹ്യ വികസനമേഖലയിലും ഊര്‍ജ്ജസ്വലമാണ്. സാമൂഹ്യവികസനത്തിനെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കാരണമാണ് രോഗങ്ങള്‍. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ചികിത്സയ്ക്കായി സാമ്പത്തികം വളരെയധികം കണ്ടെത്തേണ്ടതുമായ രോഗമാണ് ക്യാന്‍സര്‍. മൂന്നു പതിറ്റാണ്ടുകളിലേറെയായി ക്യാന്‍സര്‍ നിയന്ത്രണ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററും കുടുംബശ്രീയും സംയുക്തമായി ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ സാമ്പത്തിക സഹായത്തോടെ 'സമ്പൂര്‍ണ്ണ ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രതിരോധ - നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ലോക അര്‍ബുദ ദിനമായ 2015 ഫെബ്രുവരി 4 ന് തുടക്കം കുറിക്കുകയുണ്ടായി. 'സ്വാസ്ഥ്യം' എന്ന പേരില്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പത്തനംതിട്ട ജില്ലയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ഒന്നര ലക്ഷം വരുന്ന അയല്‍ക്കൂട്ട അംഗങ്ങളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര്‍ക്ക് ക്യാന്‍സര്‍ രോഗം കണ്ടെത്തുന്നുണ്ട്. പാരിസ്ഥിതിക മാലിന്യങ്ങള്‍, ജീവിതശൈലി തുടങ്ങി നിരവധി കാരണങ്ങള്‍ ക്യാന്‍സറിലേക്ക് നയിക്കുന്നുണ്ട്. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നത് സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍, വായ്ക്കകത്തുള്ള ക്യാന്‍സര്‍ എന്നിവയാണ്. പുരുഷന്മാരില് വായ്ക്കകത്തുള്ള ക്യാന്‍സറും ശ്വാസകോശ ക്യാന്‍സറും കൂടുതലായി കണ്ടുവരുന്നു. ബോധവല്‍ക്കരണത്തിലൂടെ ക്യാന്‍സര്‍ രോഗം തടയാവുന്നതും ആരംഭദശയില്‍ കണ്ടുപിടിച്ച് ചികിത്സിക്കാവുന്നതുമാണ്. രോഗം മൂര്‍ഛിച്ച രോഗികള്‍ക്ക് പാലിയേറ്റീവ് കെയറിലൂടെ ശിഷ്ട ജീവിതം വേദനാരഹിതമാക്കുന്നതിനും സാധിക്കും. ക്യാന്‍സര്‍ പ്രതിരോധിക്കേണ്ടതും നിയന്ത്രണ വിധേയമാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന വലിയ സന്ദേശമാണ് സ്വാസ്ഥ്യം പദ്ധതി നല്‍കുന്നത്. ജില്ലയിലെ എല്ലാ ഭാഗത്തും ക്യാന്‍സര്‍ പ്രതിരോധ നിയന്ത്രണ നടപടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാനും ജില്ലയിലെ ജനങ്ങളില്‍ ക്യാന്‍സര്‍ ബാധിച്ചവരുടെ സെന്‍സസ് തയ്യാറാക്കി ജില്ലാതല ഡയറക്ടറി തയ്യാറാക്കുവാനും ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. ക്യാന്‍സറും കാരണങ്ങളും അനിയന്ത്രിതമായ കോശവിഭജനം മൂലമുളള മുഴകളാണ് ക്യാന്‍സര്‍. ശരീരത്തിന്റെ ഏതുഭാഗത്തും ക്യാന്‍സര്‍ ബാധിക്കാം.
1. 1/3 ക്യാന്‍സര്‍ പാരമ്പര്യം ആണ്
2. 1/3 ജീവിതശൈലിയില്‍വന്ന മാറ്റം മൂലം ഉണ്ടാകാം
3. 1/3 ഒക്കുപ്പേഷണല്‍ ക്യാന്‍സര്‍ അഥവാ ജോലി സംബന്ധമായിട്ടുള്ളത്
കാരണങ്ങള്‍
ക്യാന്‍സറിന്റെ സൂചനകള്‍
പുകയിലയുടെ ഉപയോഗം നിയന്ത്രിക്കാനും ഉപേക്ഷിക്കാനും, ജനങ്ങളെ ബോധവല്‍ക്കരിക്കുക. പുകയിലയുടെ ഉപയോഗം 25 ഓളം രോഗങ്ങള്‍ക്ക് കാരണമാകുു എുളള അപകട സാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക.
കടപ്പാട് : theswasthyam.org
അവസാനം പരിഷ്കരിച്ചത് : 6/20/2020
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
കൂടുതല്‍ വിവരങ്ങള്‍
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...
കൂടുതല്‍ വിവരങ്ങള്‍