ജീന്‍ വ്യതിയാനത്തിന്‍റെ ഉല്‍പരിവര്‍ത്തനത്തിന്‍റേയോ ഫലമായുണ്ടാകുന്ന രോഗങ്ങളാണ് ജനിതക വൈകല്യങ്ങള്‍.പല രോഗങ്ങള്‍ക്കും ജനിതക കാരണങ്ങളുണ്ട്. പല കാന്‍സറുകള്‍ക്ക് കാരണം ഒരു ജീനിനോ ഒരു കൂട്ടം ജീനുകള്‍ക്കോ ഉണ്ടാകുന്ന ഉല്‍പരിവര്‍ത്തനമാണ്. സിഗരറ്റ് പോലുള്ള പല പാരിസ്ഥിതിക കാരണങ്ങള്‍ കൊണ്ടും ഈ ഉല്‍പരിവര്‍ത്തനം സംഭവിക്കുന്നു.മറ്റു ചില ജനിതക വൈകല്യങ്ങള്‍ പാരന്പര്യരമായി കൈമാറ്റം ചെയ്യപ്പെടുന്നു. ക്രോമസോമുകളുടെ എണ്ണത്തിലുള്ള വ്യതിയാനങ്ങളും രോഗങ്ങള്‍ക്ക് കാരണമാകുന്നു.ഉദാഹരണത്തിന് ഡൗണ്‍ സിന്‍ട്രം എന്ന രോഗത്തില്‍ 21-ാമത്തെ ക്രോമസോമില്‍ ഒന്ന് കൂടുതല്‍ കാണുന്നു.
ഇതൊരു ക്രോമസോം വൈകല്യങ്ങളാണ്. ഈ രോഗവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങള്‍ താഴെ പറയുന്നു.
ഡൌണ്‍ സിന്‍ട്രം രോഗികള്‍ക്ക് പല രോഗാവസ്ഥകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
- ദഹനേന്ദ്രിയ വ്യവസ്ഥയിലെ തിരിച്ചൊഴുക്ക്- ആമാശയത്തില്‍ നിന്ന് ആസിഡ് അന്നനാളത്തിലേക്കൊഴുകുന്നു,
- സീലിയാക് രോഗം- ഗോതന്പിലെ ഗ്ലൂട്ടെന്‍ എന്ന മാംസ്യത്തോടു കാണിക്കുന്ന വിരുദ്ധത.
- ഹൈപ്പോതൈറോയ്ഡിസം- 15% രോഗികളിലും തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനക്ഷമമല്ലാതാകുന്നു. ചിത്രശലഭാകൃതിയില്‍ കഴുത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്.
- ശ്രവണ- ദൃശ്യ വൈകല്യങ്ങള്‍
- രക്താര്‍ബുദം - 1% കുട്ടികളില്‍ രക്താര്‍ബുദ സാധ്യതയുണ്ട്.
- അല്‍ഷിമര്‍ രോഗം- ഡൗണ്‍ സിന്‍ട്രം രോഗികളായ മുതിര്‍ന്നവരില്‍ അല്‍ഷിമര്‍ രോഗസാധ്യത ഏറെയാണ്. ഓര്‍മ്മ ക്രമേണ നഷ്ടപ്പെടല്‍, വിശകലനശേഷിത്തന്നെ ഇത്തരം രോഗകളില്‍ അല്‍ഷിമര്‍ രോഗസാധ്യത കൂടുതലാണ്.
ഡൗണ്‍ സിന്‍ട്രം എത്രത്തോളം?
740 നവജാതശിശുക്കളില്‍ ഒരാള്‍ക്ക് എന്ന ക്രമത്തില്‍ ഈ രോഗം കാണപ്പെടുന്നു, ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കാണ് ഡൌണ്‍ സിന്‍ട്രം ഉണ്ടെങ്കില്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍.
ഡൌണ്‍ സിന്‍ട്രവുമായി ബന്ധപ്പെട്ട ജനിതക മാറ്റങ്ങള്‍.
- ട്രൈസോമി 21- ശരീരത്തിലെ ഓരോ കോശത്തിലും 21-ാമത്തെ ക്രോമസോമിന് 3 പകര്‍പ്പുകള്‍ കാണുന്നു. സാധാരണയായി 2 പകര്‍പ്പുകളാണുള്ളത്. ഈ അധികമുള്ള ജനിതക വസ്തു സാധാരണ വികാസത്തെ തടസ്സപ്പെടുത്തുന്നു.
- 20-ം ക്രോമസോമിന്‍റെ അധികപ്പകര്‍പ്പ്- ചില ഡൌണ്‍സിന്‍ട്രം രോഗരികളില്‍ ചില കോശങ്ങളില്‍ മാത്രം ക്രോമസോമിന് 3 പകര്‍പ്പുകള്‍ കാണപ്പെടുന്നു. ഈ അവസ്ഥയെ മൊസൈക് ഡൌണ്‍ സിന്‍ട്രം എന്ന് പറയുന്നു.
- ക്രോമസോം സംവഹനം - ബീജ കോശങ്ങള്‍ ഉണ്ടാകുന്ന സമയത്തോ ഭ്രൂണ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലോ 21-ാമത്തെ ക്രോമസോമിലെ ഘടകങ്ങള്‍ മറ്റു ക്രോമസോമുകളിലേക്ക് നീങ്ങുന്നു. തല്‍ഫലമായി രോഗികളില്‍ 21-ാം ക്രോമസോമിലെ 2 പകര്‍പ്പുകളും ചെന്നുചേര്‍ന്ന ക്രോമസോമിലെ പകര്‍പ്പുകളും കൂടിച്ചേര്‍ന്ന് കാണുന്നു. ഇതിനെ ട്രാന്‍സ് ലൊക്കേഷന് ഡൌണ്‍ സിന്‍ട്രം എന്നു പറയുന്നു.
ഡൗണ്‍ സിന്‍ട്രം പാരന്പര്യ രോഗമോ?
ഭൂരിപക്ഷം കേസുകളിലും ഡൌണ സിന്‍ട്രം പാരന്പര്യരോഗമല്ല,
- ട്രൈസോമി 21 - ഈ ക്രോമസോം വൈകല്യം പ്രത്യുല്പാദന കോശങ്ങളുണ്ടാകുന്ന വേളയില്‍ ചിലപ്പോള്‍ സംഭവിക്കാറുണ്ട്. സാധാരണയായി സ്ത്രീബീജത്തിലും അപൂര്‍വമായി പുംബീജത്തിലും ഈ വൈകല്യം ഉണ്ടാകുന്നു, കോശവിഭജനസമയത്ത് ക്രോമസോമുകള്‍ വേര്‍പിരിയാത്തതുമൂലം അണ്ഡത്തിലോ പുംബീജത്തിലോ 21-ാം ക്രോമസോമില്‍ അധികപ്പകര്‍പ്പുകളുണ്ടാകുന്നു. ജനിക്കുന്ന കുഞ്ഞിന്‍റെ കോശങ്ങളില്‍ ഈ അവസ്ഥ പ്രത്യക്ഷപ്പെടാം.
- മൊസൈയിക് ഡൌണ്‍ സിന്‍ട്രം ഇതൊരു പാരമ്പര്യ രോഗമല്ല. എന്നാല്‍ കോള്‍വിഭജനത്തിനിടയില്‍ യാദൃശ്ചികമായി ഭ്രുണവളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ സംഭവിക്കാവിന്നതാണ്. അതിന്‍റെ ഫലമായി ചില ശരീര കോശങ്ങളില്‍ 21ല്‍ സാധാരണ 2 പകര്‍പ്പ് ക്രോമോസോം ഉണ്ടാകും. എന്നാല്‍ മറ്റു കോശങ്ങളില്‍ ഇത്തരത്തില്‍ 3 പകര്‍പ്പ് ക്രോമോസോമും ഉണ്ടാകും. ഇത്തരം വ്യക്തികളില്‍ ഡൗണ്‍ സിന്‍ട്രത്തിനുള്ള സാധ്യത ഏറെയാണ്.
- ട്രാന്‍സ് ലൊക്കേഷന് ഡൌണ്‍ സിന്‍ട്രം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗിയല്ലാത്ത വ്യക്തികള്‍ ചിലപ്പോള്‍ വാഹകരായിരിക്കും. ഇവരില്‍ 21-ാമത്തെ ക്രോമസോമും മറ്റേതെങ്കിലും ക്രോമസോമും തമ്മില്‍ ജനിതകവസ്തുക്കളുടെ പുന:ക്രമീകരണം നടക്കുന്നു. ഈ പുന:ക്രമീകരണം സമീകൃത ട്രാന്‍സ് ലൊക്കേഷന്‍ എന്നറിയപ്പെടുന്നു. ഇവിടെ 21-ാമത്തെ ക്രോമസോമില്‍ അധികപ്പകര്‍പ്പുകള്‍ ഉണ്ടാകുന്നില്ല. ഇത്തരക്കാരില്‍ സാധാരണയായി ഡൌണ്‍ സിന്ട്രം കാണിന്നില്ലെങ്കിലും ഇവര്‍ക്ക് രോഗബാധിതരായ കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
- ഡൈണ്‍ സിന്‍ട്രം 21-ാം ക്രോമസോമില്‍ അധികപ്പകര്‍പ്പുണ്ടാകുന്നതുമൂലം പ്രകടമാക്കുന്ന മാനസിക ശാരീരികലക്ഷണങ്ങളുടെ ആകെത്തുകയാണ് ഡൌണ്‍ സിന്‍ട്രം. ഇത്തരം രോഗികളില്‍ രോഗലക്ഷണങ്ങള്‍ പൊതുവെ സമാനമാണെങ്കിലും ചില ഏറ്റക്കുറച്ചിലുകള്‍ കാണപ്പെടുന്നു. മാനസിക, ശാരീരിക വികാസത്തിന്‍റെ നിരക്ക് വളരെ കുറവായിരിക്കും.
അവലംബം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍റ് ഹ്യൂമന്‍ ഡെവലപ്പ്മെന്‍റ്.
മുറിച്ചുണ്ട്
പിളര്‍ണ്ണ താലവ്യം
ചുണ്ട് ഇരുവശത്തേയ്ക്കും പിളര്‍ന്നിരിക്കുന്ന അവസ്ഥയാണ് മുറിച്ചുണ്ട് അഥവാ മുച്ചിറി.
- മുകളില്‍ വായിലെ അസ്ഥിയോ മോണയോ രണ്ടും കൂടിയോ പിളര്‍ന്ന് കാണപ്പെടുന്നു
- താലവ്യം അഥവാ അണ്ണാക്കില്‍ സുഷിരമുണ്ടാകുന്നതാണ് പിളര്‍ന്ന താലവ്യം എന്നറിയപ്പെടുന്നത്.
- താലവ്യത്തിന്‍റെ ഇരുഭാഗവും യോജിയ്ക്കാതിരിക്കുക ഇതിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
മുച്ചിറിയും താലവ്യത്തിന്‍റെ പിളര്‍പ്പും ഒരു വശത്ത് മാത്രമായോ ഇരുവശത്തുമായോ ഉണ്ടാകുന്നു. ചുണ്ടും താലവ്യവും വെവ്വേറെയായാണ് ശിശുവില്‍ വികാസം പ്രാപിക്കുന്നത്. അതിനാല്‍ ഈ രണ്ടവസ്ഥകളും ഒരുമിച്ച് ഒരു ശിശുവില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.
ലക്ഷണങ്ങള്‍
- ഭാരക്കുറവ്.
- മുലപ്പാല്‍ കുടിക്കുന്നതിനുള്ള ബുദ്ധിമുട്ട്.
- പാല്‍കുടിക്കുന്പോള്‍ മൂക്കിലേക്ക് പ്രവേശിക്കുന്നു.
- നിര തെറ്റിയ പല്ലുകള്‍.
- വളര്‍ച്ചക്കുറവ്.
- ചെവികളില്‍ തുടര്‍ച്ചയായ രോഗാണുബാധ.
- ചുണ്ടു പിളര്‍ന്നിരിക്കുന്നു.
- അണ്ണാക്ക് പിളര്‍ന്നിരിക്കുന്നു.
- ചുണ്ടും അണ്ണാക്കും പിളര്‍ന്നിരിക്കുന്നു.
- സംസാരിക്കാനുള്ള ബുദ്ധിമുട്ട്.
- മൂക്കിന്‍റെ ആകൃതിയിലുണ്ടാകുന്ന മാറ്റം.
രോഗനിര്‍ണ്ണയം
മുക്ക്, വായ, അണ്ണാക്ക് തുടങ്ങിയ ഭാഗങ്ങളുടെ വിശദമായ ബാഹ്യപരിശോധന മുറിച്ചുണ്ട്, താലവ്യത്തിന്‍റെ പിളര്‍പ്പ് എന്നിവ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. മെഡിക്കല്‍ പരിശോധന തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.
ഓരോ പ്രായത്തിനും അനുസൃതമായ ചികിത്സാക്രമം :
- കുഞ്ഞ് ജനിച്ചയുടനെ പാലൂട്ടുന്നതും ഭാരം കുറയാതെ നോക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് ഉപദേശം നല്‍കുന്നു.
- 3-5 മാസമാകുന്പോഴേക്കും നാസികയില്‍ മാറ്റങ്ങള്‍ വരുത്തി മുറിച്ചുണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നു.
- 9-12 മാസമാകുന്പോഴെക്കും മുറിച്ചുണ്ട് പരിഹരിക്കുന്നു.
- 1-2 വയസാകുന്പോള്‍ കേഴ്വി പരിശോധന നടത്തുന്നു. മധ്യകര്‍ണത്തിലെ രോഗാണുബാധ തടയാന്‍ ശ്രമിക്കുന്നു.
- 2-4 വയസ്സാകുന്പോള്‍ സംസാരശേഷി പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ സ്പീച്ച് തെറാപ്പി നിര്‌ദ്ദേശിക്കുന്നു.
- 4-6 വയസാകുന്പോള്‍ സംസാരം മെച്ചപ്പെടുത്തുന്നതിനായി സരജറി നടത്തുന്നു. 1-15 % വരെ കുട്ടികള്‍ക്കുമാത്രമേ ഇത് ആവശ്യമായി വരാറുള്ളു.
- 6-12 വയസ്സാകുന്പോള്‍ ദന്ത പരിശോധന നടത്തുന്നു.
- 9 വയസ്സാകുന്പോള്‍ ആവശ്യമെങ്കില്‍ അസ്ഥിഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുന്നു,
- രോഗി ആവശ്യപ്പെടുകയാണെങ്കില്‍ കൌമാര കാലത്ത് മൂക്കിന്‍റെയും മുഖത്തിന്‍റെയും ആകൃതിയില്‍ വ്യത്യാസം വരുത്തുന്നതിന് സര്‍ജറി ചെ.യ്യുന്നു,
- രോഗം പാരന്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ക്ക് ജനിതക ഉപദേശം നല്‍കുന്നു.
നിങ്ങളുടെ കുട്ടിക്കോ പരിചയക്കാര്‍ക്കോ ഇത്തരം വൈകല്യങ്ങളുണ്ടെങ്കില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
http://www.smilemmhrc.org/about.htm
http://www.craniofacialinstitute.org/
craineofacialinstitute
http://pib.nic.in/feature/feyr2001/faug2001/f230820011.html
http://www.aimshospital.org/hospital/head-neck/cleft-cra/cleft-lip.php