Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഹെല്‍ത്തി അറിവുകളും വിവരങ്ങളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹെല്‍ത്തി അറിവുകളും വിവരങ്ങളും

കൂടുതല്‍ വിവരങ്ങള്‍

ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ചില മുന്‍കരുതലുകളെടുക്കാം

വെള്ളപൊക്കത്തിനുശേഷം പലരും നേരിടാന്‍ പോകുന്ന ഒരു പ്രശനമായിരിക്കും രോഗങ്ങളും ,മറ്റു ആരോഗ്യപ്രശനങ്ങളും. അഴുക്കുനിറഞ്ഞ വെള്ളത്തിലൂടെയാണ് ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാവുന്നത്. ഇതിനുവേണ്ടി പല മുന്‍കരുതലുകള്‍ നമ്മള് എടുക്കേണ്ടതുണ്ട്.

ഇ കോളി ബാക്ടീരിയ മലിനജലത്തിലൂടെ ശരീരത്തിലെത്തുവാന്‍ സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരം കഴിവതും ശുദ്ധജലമാക്കി ഉപയോഗിയ്ക്കുക എന്നതാണ്. നമ്മള്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ കാര്യത്തിലാണ് നമ്മള്‍ കൂടുതലായും ശ്രദ്ധിക്കേണ്ടത്. കിണറിലെ വെള്ളം മലിനമായാല്‍ ഇത് മുഴുവനും വറ്റിച്ച ശേഷം വീണ്ടും വരുന്ന വെള്ളം ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

കിണറുകളിലേയും മറ്റും വെള്ളം മലിനമാകുന്നതു തടയാന്‍ ശുദ്ധീകരിയ്ക്കുക, ഇതിനായി ക്ലോറിനോ ഇതുപോലെയുള്ളവയോ ഉപയോഗിയ്ക്കുക. യാതൊരു കാരണവശാലും തിളപ്പിയ്ക്കാത്ത വെള്ളംകുടിയ്ക്കരുത്. അതുപോലെ  ഡെറ്റോള്‍, ഫിനോള്‍ തുടങ്ങിയവ ഉപയോഗിയ്ച്ചു വേണം, വൃത്തിയാക്കാന്‍. ഇതുപോലെ ടോയ്‌ലറ്റിലെ ഫ്‌ളഷ് ആദ്യം അടിച്ചു വെള്ളം വന്നതിനു ശേഷം മാത്രം ഇതും ഉപയോഗിയ്ക്കുക. വീടിന്‍റെ ജനലുകളും മറ്റു തുറന്നുവച്ച്‌ സൂര്യവെളിച്ചവും വായുസഞ്ചാരവുമെല്ലാം ഉറപ്പു വരുത്തണം. ഇത് അണുക്കളെ അകററാന്‍ ഏറെ അത്യാവശ്യവുമാണ്.

പാമ്പിന്‍റെ കടിയേറ്റാല്‍ ചെയ്യേണ്ടതെന്തെല്ലാം?

കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ചിലയിടങ്ങളില്‍ വന്‍നാശ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിര്‍ത്താതെ പെയ്ത മഴയ്ക്ക് കുറച്ച്‌ ശമനം ഉണ്ടായിരിക്കുകയാണ്. വെള്ളക്കെട്ടിറങ്ങി തുടങ്ങിയതോടെ ആളുകള്‍വീടുകളിലേക്ക്​ തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണല്ലോ. എന്നാല്‍ പ്രളയത്തില്‍ മലീമസമായ വീടും പരിസരവും കിണറുമെല്ലാം എങ്ങനെ ശുചീകരിക്കുംഎന്നതിനെ കുറിച്ച്‌​ ആളുകള്‍ക്ക് ആശങ്ക കാണും.

ഈ സമയത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പാമ്പ് കടി. കെട്ടിക്കിടക്കുന്ന വെള്ളത്തിലുംവീടിനുള്ളിലും ചിലപ്പോള്‍ പാമ്പ് താമസമുറപ്പിച്ചിരിക്കാം. അങ്ങനെയെങ്കില്‍ പാമ്പ് കടിയില്‍ നിന്നും രക്ഷപെടാന്‍, ഇനി അഥവാ പാമ്പ് കടിച്ചാല്‍ അതില്‍നിന്നും രക്ഷപെടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

* കടി ഏറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് വിഷം വേഗം രക്തത്തില്‍ കലരാന്‍ വഴി വക്കും.

* കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ / കാല്‍ ഇളകാതിരിക്കാന്‍ sling / splint ഉപയോഗിക്കുക. Sling (തുണി / ബാണ്ടേജ് ഉപയോഗിച്ച്‌ കൈകഴുത്തില്‍ നിന്നും തൂക്കി ഇടുക.) Splint (സ്കെയില്‍ / പലക പോലുള്ള ഉറപ്പുള്ള സാധനം കാല്‍ / കയ്യോടു ചേര്‍ത്ത് വച്ച്‌ വീതി ഉള്ള തുണി കൊണ്ട്ചുറ്റി ഇളകുന്നത് ഒഴിവാക്കുക)

* മുറിവായയില്‍ അമര്‍ത്തുകയോ / തടവുകയോ / മുറിവ് വലുതാക്കുകയോ ചെയ്യരുത്.

* രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ) കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക.

* വിഷവൈദ്യം, പച്ച മരുന്ന് തുടങ്ങിയവ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്തു ആണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളത് ആണോ എന്ന് അറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യം ആണ്

* കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യം ആയ മാറ്റങ്ങള്‍ ഉണ്ടാക്കില്ല.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട ചില ആരോഗ്യകാര്യങ്ങളിതാ..

വെള്ളം തിളപ്പിച്ചു മാത്രം കുടിക്കുക. പച്ചവെള്ളം കലര്‍ത്തിയ ചൂടുവെള്ളം കൊണ്ട് കാര്യമില്ല എന്ന് ഓര്‍ക്കുക.

* ജീവിതശൈലീ രോഗങ്ങള്‍ക്കോ, ദീര്‍ഘകാലമായുള്ള മറ്റു രോഗങ്ങള്‍ക്കോ മരുന്നുകള്‍ കഴിച്ചിരുന്നവര്‍, മരുന്നു മുടക്കാതെ ശ്രദ്ധിക്കുക.

* നവജാതശിശുക്കള്‍ക്ക് പ്രത്യേക ശ്രദ്ധആവശ്യമാണ്. ക്യാമ്പുകളില്‍ ഉള്ള നവജാതശിശുക്കളെ തണുപ്പേല്‍ക്കാതെ ശ്രദ്ധിക്കുക. കൂടുതല്‍ ആളുകള്‍ എടുക്കുക വഴി അണുബാധ ഉണ്ടാകാം എന്നതിനാല്‍ ആ പ്രവണത ഒഴിവാക്കണം.

* മുലയൂട്ടുന്ന അമ്മമാര്‍ മുലയൂട്ടല്‍ തുടരണം. സുരക്ഷിതമായ കുടിവെള്ളം നന്നായി കുടിക്കണം.

* കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പുകളുടെ തീയതി ആയിട്ടുണ്ടാവാം. അഥവാ എടുക്കാന്‍ കഴിയാത്തവര്‍ വിഷമിക്കേണ്ടതില്ല. സാധ്യമായ ഏറ്റവും അടുത്ത അവസരത്തില്‍ എടുത്താല്‍ മതി.

* പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുക. അഥവാ ഭക്ഷണം ബാക്കി വന്നാല്‍ മൂടി വയ്ക്കുക. കഴിയുന്നിടത്തോളം ക്യാമ്പുകളില്‍ അതാതു നേരത്തെ ആഹാരം മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക.

* സംഭാവന ആയി എത്തുന്ന ഭക്ഷണസാധനങ്ങള്‍, പാക്കറ്റില്‍ വരുന്ന, എളുപ്പത്തില്‍ കേടാകാത്ത ബിസ്‌കറ്റ്, റസ്‌ക് പോലെ ഉള്ളവ പാക്കറ്റു പൊട്ടിച്ചു സൂക്ഷിക്കാതിരിക്കുക.

* കൈകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകുക. ക്യാമ്പുകളില്‍ പ്രത്യേകം ശ്രദ്ധിക്കുക, ജലജന്യ രോഗങ്ങള്‍ പകരാന്‍ ഉള്ള സാധ്യത കൂടുതലാണ്.

* ക്യാമ്പുകളില്‍ കുട്ടികള്‍ പട്ടി, പൂച്ച തുടങ്ങിയവയെ ഓമനിക്കുകയും തുടര്‍ന്നു കടിയേല്‍ക്കാനും സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതാണ്.

* കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും തണുപ്പ് പ്രശ്‌നമായേക്കാം. ലഭ്യമായവസ്ത്രങ്ങള്‍, പുതപ്പുകള്‍ ഉപയോഗിക്കുക, കഴിവതും നേരിട്ടു തണുപ്പേല്‍ക്കാത്ത ഇടങ്ങളില്‍ അവരെ ഇരുത്തുക. സഹായങ്ങള്‍ എത്തിക്കുന്നവര്‍സ്വെറ്ററുകള്‍ കൂടി നല്‍കാന്‍ ശ്രമിക്കാം.

വൈറല്‍ പനി വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പനി എന്ന രോഗം ശക്തമാകുന്നത് മഴക്കാലത്താണ്. വൈറല്‍ പനികളാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. ഈ രോഗം പകരുന്നത് വായുവിലൂടെയാണ്. പലതരം വൈറസുകളാല്‍ വൈറല്‍ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

തുറസ്സായ അന്തരീക്ഷത്തില്‍ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച്‌ പൂര്‍ണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നാണ് വൈറല്‍ പനി. നനഞ്ഞ തുണികൊണ്ട് ദേഹം മുഴുവന്‍ ഇടക്കിടെ തുടച്ചെടുക്കുന്നതും നെറ്റി, വയറ് ഭാഗങ്ങളില്‍ നനഞ്ഞ തുണി വെക്കുന്നതും പനി കുറക്കാന്‍ സഹായിക്കുന്നു.

പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകുനിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവുംആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ),ഇത്തരത്തിലുള്ള മുന്‍കരുതലുകളെടുത്താല്‍ മഴക്കാലരോഗങ്ങള്‍ തടയാനാകും.

പ്ലം പഴത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

നി​ര​വ​ധി പോ​ഷക ഗു​ണ​ങ്ങള്‍ ഉ​ള്ള ഫ​ല​മാ​ണ് പ്ലം. ഇ​രു​മ്പിന്‍റെ സ്രോ​ത​സായ പ്ലം പ​ഴ​ങ്ങ​ളില്‍ വി​റ്റാ​മിന്‍ സി യും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​രു​ക​ളു​ടെ മി​ക​ച്ച ഉ​റ​വി​ട​മാ​യ​തി​നാല്‍ ദഹ​നം സു​ഗ​മ​മാ​ക്കും. പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കു​ന്ന പ്ലം പ​ഴ​ങ്ങള്‍​ക്ക് ഫ്രീ റാ​ഡി​ക്ക​ലു​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വു​മു​ണ്ട്. അ​തി​നാല്‍ പ​ല​ത​രം മാ​ര​ക​രോ​ഗ​ങ്ങ​ളെ​യും ത​ട​യും.
ചര്‍​മ്മ​ത്തി​ന് യുവ​ത്വ​വും നല്‍​കാന്‍ അ​സാ​മാ​ന്യ​മായ ക​ഴി​വു​ണ്ട്. സൌന്ദ​ര്യസം​ര​ക്ഷ​ണ​ത്തില്‍ ശ്ര​ദ്ധ പു​ലര്‍​ത്തു​ന്ന​വ​രു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തില്‍ രാ​ജ​കീയ സ്ഥാ​ന​മാ​ണ് ഇ​തി​നു​ള്ള​ത്.ഹൈ​പ്പര്‍ ടെന്‍​ഷന്‍ പ്ര​തി​രോ​ധി​ക്കാ​നും മാ​ന​സിക ഉ​ന്മേ​ഷം പ​ക​രാ​നും ഒ​രു പ​രി​ധി​വ​രെ സ​ഹാ​യി​ക്കും. 
പൊ​ട്ടാ​സ്യം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ ഹൃ​ദ​യം, നാ​ഡീ​വ്യൂ​ഹം എ​ന്നി​വ​യെ സം​ര​ക്ഷി​ക്കും. വി​റ്റാ​മിന്‍, എ, ഇ, ഫോ​ളി​ക്, നി​ക്കോ​ട്ട​നി​ക് ആ​സി​ഡു​കള്‍ എ​ന്നി​വ​യും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ര​ക്ത​സ​മ്മര്‍​ദ്ദം ഒ​ഴി​വാ​ക്കാന്‍ സഹാ​യി​ക്കും.
കു​ട്ടി​കള്‍​ക്ക് പ്ലം ജ്യൂ​സ് നല്‍​കു​ന്ന​ത് വിശ​പ്പു​ണ്ടാ​കാ​നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നും ന​ല്ല​താ​ണ്.

തണുത്ത പാദങ്ങള്‍ക്കും കൈകള്‍ക്കും പരിഹാരമാര്‍ഗങ്ങളിതാ...

കോള്‍ഡ് ഫീറ്റ് എന്നറിയപ്പെടുന്ന പ്രശ്നം രക്തയോട്ടം കുറവുള്ളവരിലാണ് സാധാരണയായി കണ്ടുവരുന്നത്. പാദങ്ങള്‍ തണുത്തിരിക്കുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. രക്തയോട്ടം കുറവാകുന്നത് മൂലം പാദത്തിലേക്ക് ആവശ്യത്തിനു രക്തവും ഓക്സിജനും എത്താതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. രക്തയോട്ടം സാധാരണനിലയിലായാല്‍ ഈ പ്രശ്നം സ്വയം പരിഹരിക്കപ്പെടും.

ചിലപ്പോഴൊക്കെ ഈതണുത്ത പാദങ്ങള്‍ മറ്റു രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്. ക്രോണിക്ക് ഫറ്റീഗ്സിന്‍ഡ്രോം, അനീമിയ, പെരിഫെറല്‍ ന്യൂറോപ്പതി, റെസ്റ്റ് ലെസ്സ് ലെഗ്സ്സിന്‍ഡ്രോം, റെയ്നോഡ്സ് ഡിസീസ്, ഹൈപ്പോതെര്‍മിയ, ഹൈപ്പോതൈറോയിഡിസം എന്നിവയാണാ രോഗങ്ങള്‍. കൂടാതെ പോഷകാഹാര കുറവ്, കടുത്ത പുകവലി, മദ്യപാനം എന്നിവയും ഈ രോഗത്തിനു കാരണമാകാറുണ്ട്.

മരവിച്ചതു പോലെ തോന്നുക

തണുത്ത പാദങ്ങള്‍ക്ക് പുറമെ കാലുകള്‍ മരവിച്ചതു പോലെ തോന്നുക, തൊലിക്ക്നിറവ്യത്യാസം, തൊലിക്ക് കട്ടി കൂടുതല്‍, തൊലിപ്പുറമെ പോളകള്‍ അല്ലെങ്കില്‍ വ്രണങ്ങള്‍ എന്നിവയുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് പരിഹാരം തേടണം. തണുത്തപാദങ്ങള്‍ക്കുള്ള കാരണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമാണ്. അതുകൊണ്ട്ഡോക്ടറെ കണ്ടു വിശദമായ പരിശോധന ഈ രോഗത്തിനു ആവശ്യമാണ്. വീട്ടില്‍ ചെയ്യാവുന്ന തികച്ചും പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിതാ. ഈമാര്‍ഗ്ഗങ്ങള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ക്ക് ചില്ലറ പരിഹാരം ആവുക മാത്രമേയുള്ളൂ. പൂര്‍ണ്ണമായ രോഗശാന്തിക്ക് ഡോക്ടറെ കാണണം.

ഹൈഡ്രോതെറാപ്പി അല്ലെങ്കില്‍ ജലചികില്‍സ ഈ രോഗത്തിനുള്ള ഏറ്റവും ലളിതമായ ചികില്‍സയാണ്. ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും മാറി മാറി കാലു മുക്കുന്നതാണ് ഈ ചികില്‍സാ രീതി. ചൂടുവെള്ളത്തില്‍ കാലു മുക്കുമ്പോള്‍ രക്തയോട്ടംമെ ച്ചപ്പെടുന്നു. തണുത്ത വെള്ളത്തില്‍ കാലു മുക്കുമ്പോള്‍ തണുത്തപാദങ്ങളുടെ രോഗ ലക്ഷണങ്ങള്‍ ശമിക്കുന്നു.

രണ്ടു വട്ടപ്പാത്രങ്ങളില്‍ചൂടുവെള്ളവും തണുത്ത വെള്ളവും എടുക്കുക. സൌകര്യപ്രദമായി ഇരുന്നതിനു ശേഷം കാലു ആദ്യം തണുത്ത വെള്ളത്തില്‍ മുക്കിപ്പിടിക്കുക. രണ്ടു മിനിറ്റ് സമയം ഇങ്ങനെ പിടിക്കണം. പിന്നീട് കാല്‍ ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ്മുക്കിപ്പിടിക്കുക. മാറി മാറി ചെയ്യണം. ഏകദേശം ഇരുപത്തഞ്ചു മിനിറ്റോളം ഇങ്ങനെ ചെയ്യണം. പിന്നീട് കാലു തുടച്ച്‌ വൃത്തിയാക്കി സോക്സ് അണിയണം. ഒരുദിവസത്തില്‍ പല പ്രാവശ്യം ഇങ്ങനെ ചെയ്യണം. രോഗത്തില്‍ നിന്നും ആശ്വാസംകിട്ടുന്നതു വരെ ഇങ്ങനെ ചെയ്യാവുന്നതാണ്. കാലു മുക്കാനെടുക്കുന്ന വെള്ളത്തില്‍ റോസ്മേരി ഓയില്‍, പെപ്പര്‍മിന്റ് ഓയില്‍ എന്നിങ്ങനെ സുഗന്ധമുള്ള എന്തെങ്കിലും ചേര്‍ക്കുന്നത് നല്ലതാണ്. ഈ വെള്ളത്തില്‍ ഇഞ്ചിചേര്‍ക്കുന്നതും നല്ലതാണ്.

തണുത്ത പാദങ്ങള്‍ക്കുള്ള മറ്റൊരു ലളിതമായചികില്‍സ എപ്സം സാള്‍ട്ട് ഉപയോഗിച്ചുള്ളതാണ്. പലപ്പോഴും മഗ്നീഷ്യത്തിന്റെ കുറവ് മൂലമാണ് തണുത്ത പാദങ്ങള്‍ ഉണ്ടാകുന്നത്. എപ്സം സാള്‍ട്ടിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം സള്‍ഫേറ്റ് ഈ അവസ്ഥക്ക് മതിയായ പരിഹാരമാണ്. കൂടാതെ ചെറു ചൂടുള്ള വെള്ളം കാലുകളെ ഊഷ്മളമാക്കുന്നു. ചെറുചൂടുള്ള വെള്ളത്തില്‍ അര കപ്പ് എപ്സം സാള്‍ട്ട് കലര്‍ത്തുക. സാള്‍ട്ട് വെള്ളത്തില്‍ മുഴുവനായി അലിഞ്ഞു ചേരണം. പാദങ്ങള്‍ ഈ വെള്ളത്തില്‍ മുക്കിവെക്കുക. അര മണിക്കൂറോളം ഇരിക്കണം. ആഴ്ചയില്‍ രണ്ടു പ്രാവശ്യം ചെയ്യണം.

ഗ്രീന്‍ ടീ : തണുത്ത പാദങ്ങള്‍ക്കുള്ള മറ്റൊരു ലളിതമായ പരിഹാരമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീരക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അപ്പോള്‍ അവയിലൂടെ രക്തം എളുപ്പത്തില്‍ പ്രവഹിക്കുകയും കാലുകളില്‍ രക്തയോട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് ഗ്രീന്‍ ടീകുടിക്കണം. ഗ്രീന്‍ ടീ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഒരു കപ്പ് തിളച്ചവെള്ളത്തില്‍ ഗ്രീന്‍ ടീ ഇലകള്‍ ഇട്ടു അടച്ചു വെക്കുക. ഏഴു മിനിറ്റോളം അനക്കാതെ വെക്കുക. പിന്നീട് അരിച്ചെടുത്ത് കുടിക്കാം. രുചിമെച്ചപ്പെടുത്താനായി തേന്‍ ചേര്‍ക്കാവുന്നതാണ്.

ഗ്രീന്‍ ടീ മറ്റൊരു രീതിയിലും തണുത്ത പാദങ്ങള്‍ക്കായി ഉപയോഗിക്കാം. ഒരുവലിയ പാത്രത്തില്‍ ചൂടുവെള്ളമെടുത്തു അതില്‍ മൂന്നോ നാലോ ഗ്രീന്‍ ടീ ബാഗ്ഇട്ടു വെക്കുക. പത്തു മിനിറ്റോളം വെക്കണം. അതിനു ശേഷം ബാഗ് എടുത്തു മാറ്റി കാലുകള്‍ വെള്ളത്തില്‍ മുക്കിപ്പിടിക്കുക. പത്തു മിനിറ്റ് വെക്കാം. ദിവസംരണ്ടു പ്രാവശ്യം ചെയ്യാം. ബാഗ് എടുത്തു മാറ്റാതെയും ഇത് ചെയ്യാവുന്നതാണ്.

വെളുപ്പാന്‍കാലത്ത് പുല്ലിലൂടെ ചെരിപ്പില്ലാതെ നടക്കുക. ഇത് കാലിലെ രക്തയോട്ടംവര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. ഇത് തണുത്ത പാദങ്ങള്‍ക്കുള്ള ഒരു നല്ലപരിഹാരമാണ്. കൂടാതെ നടത്തം കാലുകളിലെയും പാദങ്ങളിലെയും മസിലുകളെയും ലിഗമെന്റുകളേയും ടെന്റനുകളേയും ശക്തിപ്പെടുത്തുന്നു. ചെരുപ്പില്ലാതെ പുലര്‍കാലത്തെ വെയിലില്‍ നടക്കുമ്പോള്‍ ശരീരത്തിലേക്ക് വൈറ്റമിന്‍ ഡി ആഗിരണംചെയ്യപ്പെടുന്നു. വൈറ്റമിന്‍ ഡി ശരീരത്തിനു അത്യന്താപേക്ഷിതമായ ഒരുഘടകമാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് അനീമിയ ഉണ്ടാക്കും. കാല്‍പ്പാദങ്ങളുടെയും കൈപ്പത്തികളുടെയും തണുപ്പിനും ഇത് കാരണമാകാറുണ്ട്. അതുകൊണ്ട് ദിവസം അരമണിക്കൂര്‍ വെയിലു കൊണ്ട് നടക്കുന്നത് തണുത്ത പാദങ്ങള്‍ക്ക് മാത്രമല്ലശരീരത്തിന്റെ പൊതുവിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്.

മഗ്നീഷ്യം : മഗ്നീഷ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. മഗ്നീഷ്യം ശരീരത്തിനു വളരെ അത്യാവശ്യമായഒരു മൂലകമാണ്. ശരീരത്തിലെ രക്തയോട്ടത്തിനു മഗ്നീഷ്യം വളരെ അത്യാവശ്യമാണ്.കൂടാതെ വൈറ്റമിന്‍ ഡി ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ മഗ്നീഷ്യം കൂടിയേ കഴിയൂ. ശരീരത്തിലെ മഗ്നീഷ്യത്തിന്‍റെ അളവ് കുറഞ്ഞാല്‍ തണുത്ത പാദങ്ങളും കൈപ്പത്തികളും ഉണ്ടാകും. ശരീരത്തിനു മഗ്നീഷ്യം സൂക്ഷിച്ചു വെക്കാന്‍കഴിയില്ല. അതുകൊണ്ട് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം എല്ലാ ദിവസവും കഴിക്കണം.പുരുഷന്‍മാര്‍ക്ക് ഒരു ദിവസം 400 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമാണ്.സ്ത്രീകള്‍ക്ക് 300 മില്ലിഗ്രാം മതി.

മഗ്നീഷ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് പച്ചച്ചീര, ടര്‍ണിപ്പ്, ബ്രോക്കോളി, കുക്കുമ്പര്‍, അവോക്കാഡോ, ബേക്ക്ഡ് പൊട്ടെട്ടൊ, ഗ്രീന്‍ ബീന്‍സ്, മത്തങ്ങാക്കുരുക്കള്‍, ബദാം, എള്ളു എന്നിവ. സംസ്കരിക്കാത്ത ധാന്യങ്ങളിലും ഇവയടങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ഡോക്ടറെ കണ്ട് മഗ്നീഷ്യം സപ്ലിമെന്റുകള്‍ കഴിക്കണം. ഈ ലളിതമായമാര്‍ഗ്ഗങ്ങള്‍ തണുത്ത പാദങ്ങള്‍ക്കും കൈകള്‍ക്കും നല്ല പരിഹാരമാണ്.

കണ്‍കുരു മാറ്റാന്‍ വീട്ടുവൈദ്യം

ചാലാസിയന്‍ സിസ്റ്റ്‌ എന്നത്‌ എണ്ണ ഗ്രന്ഥിയില്‍ തടസ്സമുണ്ടാകുന്നത് മൂലം കണ്‍പീളകള്‍ക്ക് പുറത്തായി വരുന്ന ചെറിയ മുഴയാണ്. ഇത് മാറ്റുവാനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒറ്റമൂലികളുണ്ട്.

ചലാസിയന്‍റെ ലക്ഷണങ്ങള്‍

പതുക്കെ നീര് വര്‍ദ്ധിക്കുന്നു : കണ്‍പോളയുടെ മുകളിലോ താഴെയോ ആയി കാണപ്പെടുന്ന മുഴ പതുക്കെ വലുതാകുന്നു.

കാഴ്ച മങ്ങുന്നു : കണ്‍പോള മുഴ കാരണം മൂടപ്പെടുമ്പോള്‍ കാഴ്ച്ച മങ്ങുകയോ മൂടപ്പെടുകയോ ചെയ്യുന്നു.

ലാസിയന്‍ മുഴ മാറ്റുവാനായി വീട്ടില്‍ തന്നെ ചെയ്യാവുന്നചില ഒറ്റമൂലികള്‍

മുട്ട : ചലാസിയന്‍മുഴ അകറ്റുവാനായി വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന പ്രധാന ഒറ്റമൂളികളിലൊന്നാണ് മുട്ട ഉപയോഗിച്ചുള്ളത്. ചൂടുള്ള പുഴുങ്ങിയ മുട്ട മുഴയുള്ള ഭാഗത്ത് കുറച്ചു നേരം വയ്ക്കുക. ഇങ്ങനെ സ്ഥിരം ചെയ്താല്‍ ഒരാഴ്ച്ചകൊണ്ട് ചലാസിയന്‍ മുഴ അകറ്റുവാന്‍ സാധിക്കും.

ചെയ്യേണ്ട വിധം: ആദ്യം, മുട്ടയുടെ വെള്ള ഒരു മൃദുവായ തുണിയില്‍ ഇട്ട് മുഴയുള്ള ഭാഗത്ത് 15 മിനിറ്റു നേരം വയ്ക്കുക. ഇത് ദിവസത്തില്‍ 3 പ്രാവശ്യം ചെയ്യുക. അതോടൊപ്പം, പുഴുങ്ങിയ ചൂടുള്ള മുട്ട മുഴയുള്ള ഭാഗത്ത് 10-15 മിനിറ്റ് നേരം വയ്ക്കുക.

ബേബി ഷാമ്പൂ : ഇത് ചലാസിയന്‍ മുഴ അകറ്റുവാനായിട്ടുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

ചെയ്യേണ്ട വിധം: ചലാസിയന്‍ മുഴയില്‍ കുറച്ച്‌ ബേബി ഷാമ്പൂ പുരട്ടുക. എന്നിട്ട്, അവിടം വെള്ളമൊഴിച്ച്‌ നന്നായി കഴുകുക. അതോടൊപ്പം, കുറച്ച്‌ വെള്ളത്തില്‍ ബേബി ഷാംപൂ കലക്കി, ഒരു പഞ്ഞി അതില്‍ മുക്കിയതിനുശേഷം മുഴയുള്ള ഭാഗത്ത് വയ്ക്കുക.

പാവയ്ക്ക/കൈപ്പയ്ക്ക : വിഷമുക്തമാക്കുവാനുള്ള പാവയ്ക്കയുടെ കഴിവ് കാരണം ചലാസിയന്‍ മുഴ വളരെ എളുപ്പത്തില്‍ കണ്‍പോളകളില്‍നിന്ന് നീക്കം ചെയ്യുവാന്‍ സാധിക്കുന്നതാണ്. കൂടാതെ, ചര്‍മ്മത്തെ ഉള്ളില്‍നിന്ന് ശുദ്ധമാക്കുവാനും പാവയ്ക്ക സഹായിക്കുന്നു.

ചെയ്യേണ്ട വിധം : പാവയ്ക്ക കഷണങ്ങളായി മുറിച്ച്‌ മുഴയുള്ള ഭാഗത്ത് 15 മിനിറ്റ് നേരം വയ്ക്കുക. കൂടാതെ, പാവയ്ക്ക ചേര്‍ത്ത് ചായ ഉണ്ടാക്കി വെറും വയറ്റില്‍ ദിവസവും രാവിലെ കുടിയ്ക്കുകയും ചെയ്യാം. സ്വാദിനായി വേണമെങ്കില്‍ കുറച്ച്‌ ഉപ്പും ചേര്‍ക്കാവുന്നതാണ്.

വെളുത്തുള്ളി നീര് : വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള സൂക്ഷ്മാണുനാശിനി പ്രത്യേകത കാരണം വെളുത്തുള്ളി നീരിന്എളുപ്പത്തില്‍ ചലാസിയന്‍ മുഴ മാറ്റുവാന്‍ സാധിക്കുന്നു.

ചെയ്യേണ്ട വിധം : വെളുത്തുള്ളിചതച്ച്‌ നീരെടുക്കുക. ഇത് മുഴയുള്ള ഭാഗങ്ങളില്‍, കണ്ണില്‍ പോകാതെ പുരട്ടുക. ഉണങ്ങിയതിനു ശേഷം നനഞ്ഞ തുണി ഉപയോഗിച്ച്‌ തുടയ്ക്കുക.

കറ്റാര്‍ വാഴ : കറ്റാര്‍വാഴയുടെ മുറിവുണക്കാനുള്ള സവിശേഷത കാരണം നീര്‍ക്കെട്ട്, വ്രണങ്ങള്‍, ചര്‍മ്മത്തിന് ചുവന്ന് തട്ടിപ്പ്, ഇവയെല്ലാം എളുപ്പത്തില്‍ മാറ്റുവാന്‍ കഴിയുന്നു. കൂടാതെ, ഇവയുടെ അണുനാശിനി സവിശേഷതയും മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുവാന്‍ സഹായിക്കുന്നു.

ചെയ്യേണ്ട വിധം:

ഒന്നാമത്തെ വിധം- കറ്റാര്‍വാഴ നീര് നേരിട്ട് മുഴയുള്ള ഭാഗത്ത്‌പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക.ശേഷം ചൂടുവെള്ളത്തില്‍ കഴുകുക. ഇത് ഒരു ദിവസം പല പ്രാവശ്യം എന്ന കണക്കില്‍ ഒരാഴ്ച്ച ചെയ്യുക.

രണ്ടാമത്തെ വിധം: പഞ്ഞിയില്‍ കറ്റാര്‍ വാഴനീര് 5 മിനിറ്റു നേരം മുക്കിവയ്ക്കുക. ശേഷം, ഇത് 20 മിനിറ്റു നേരംമുഴയുള്ള ഭാഗത്ത് വയ്ക്കുക. 2 മണിക്കൂറിനു ശേഷം ഇത് വീണ്ടും ചെയ്യുക. ഇങ്ങനെ ഒരാഴ്ച്ച ചെയ്യുക.

പാല്‍ : പാല്‍ ചര്‍മ്മപ്രശ്നങ്ങളെ ശമിപ്പിക്കുവാന്‍ സഹായിക്കുന്ന പ്രത്യേകതകള്‍ അടങ്ങിയതാണ്. അതുപോലെ തന്നെ, ചലാസിയന്‍ മുഴ മൂലം ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുവാനും പാലിന് സാധിക്കുന്നു.

ചെയ്യേണ്ട വിധം: തണുത്ത പാല്‍ ഉപയോഗിച്ച്‌ കണ്ണുകള്‍ കഴുകുക. തിളപ്പിച്ച പാല്‍ ആണെങ്കില്‍ ഫലം കൂടും. അതോടൊപ്പം, ചൂട് പാലില്‍ ബ്രഡ് ഇട്ടുവച്ച്‌ അത് 10 മിനിറ്റ് നേരം മുഴയുള്ള ഭാഗത്ത് വയ്ക്കുകയാണെങ്കില്‍ ചലാസിയന്‍ പൊട്ടുകയും പഴുപ്പ് പുറത്തേക്ക് വരികയും ചെയ്യുന്നു.ശേഷം, പഞ്ഞി ഉപയോഗിച്ച്‌ മുഴയുള്ള ഭാഗം വൃത്തിയാക്കുക. ശേഷം, ആന്‍റിസെപ്റ്റിക് സവിശേഷതയുള്ള ഓയിന്മെന്‍റ് പുരട്ടുക

പിത്താശയത്തില്‍ കല്ല് വരാതിരിക്കാന്‍ ചില ഭക്ഷണ ക്രമീകരണങ്ങളിതാ

പിത്താശയകല്ല് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇത് ശരീരത്തില്‍ പലലക്ഷണങ്ങളും കാണിക്കുന്നു. കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ വയറു വേദനയും നെഞ്ചെരിച്ചിലും നടുവേദനയും എല്ലാം ഉണ്ടാവുന്നു. ഭക്ഷണക്രമീകരണം ശരിയല്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകും .

പിത്താശയകല്ലിന്‌ പരിഹാരമായി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഒരു സ്പൂണ്‍ മഞ്ഞള്‍ വെള്ളത്തിലോ തേനിലോ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇടക്ക് മഞ്ഞള്‍ പാലില്‍ചേര്‍ത്തും കഴിക്കാവുന്നതാണ്. അതുപോലെ തക്കാളി, നാരങ്ങ, സെലറി മുതലായവ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ സഹായിക്കുന്നു.

അതുപോലെ പിത്താശയ കല്ലുകളില്ലാതാക്കാന്‍ മറ്റൊരു വഴിയാണ് ആരോഗ്യമുള്ള കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഒലീവ് ഓയില്‍, മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിച്ച്‌ ആരോഗ്യത്തിന് സഹായിക്കുന്നു. അതുപോലെ കാപ്പികുടിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്.

ചെള്ള് പനി; ലക്ഷണങ്ങളും കാരണങ്ങളും

ഏതെങ്കിലും റിക്കെറ്റ്‌സിയ ബാക്ടീരിയ ബാധിക്കുന്നത് കാരണമായി സംജാതമാകുന്ന അസുഖമാണ് ടൈഫസ്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരുന്നു. ഇവയെല്ലാം ആര്‍ത്രോപോഡുകള്‍ എന്ന് അറിയപ്പെടുന്ന അകശേരുകികളായ ജീവികളാണ്.

റിക്കെറ്റ്‌സിയ ബാക്ടീരിയാ വാഹകരായ ഇതിലേതെങ്കിലും ജീവിയുടെ ദംശനം ഏല്‍ക്കുകയാണെങ്കില്‍, ആ വ്യക്തിയിലേക്ക് ബാക്ടീരിയ പകരുന്നു. കടിയേറ്റ ഭാഗത്ത് ചൊറിയുന്നതിലൂടെ ആ ഭാഗം കൂടുതല്‍ തുറക്കുകയും, ബാക്ടീരിയക്ക് കുടുതല്‍ ഉള്ളിലേക്ക് കടന്ന് രക്തധാരയില്‍ പ്രവേശിക്കുവാന്‍ കഴിയുകയും ചെയ്യുന്നു. അവിടെ അത് പുനരുല്പാദനം നടത്തി വളരുന്നു. വ്യത്യസ്തമായ മൂന്ന് തരത്തിലുള്ള ടൈഫസ് രോഗം നിലവിലുണ്ട്. എപ്പിഡെമിക് ടൈഫസ്, എന്‍ഡെമിക് ടൈഫസ്, സ്‌ക്രബ് ടൈഫസ് എന്നിവയാണ്.

എന്തുതരം ടൈഫസാണ് ബാധിച്ചിരിക്കുന്നത് എന്നത് എന്താണ് കടിച്ചത് എന്നതിനെ ആശ്രയിച്ച്‌ നിലകൊള്ളുന്നു. വാഹകരായ ആര്‍ത്രോപോഡിന്റെ വിഭാഗം ഏതാണ് എന്നതിനെ അനുസരിച്ചാണ് അത് ഉള്‍ക്കൊണ്ടിരിക്കുന്ന ടൈഫസ് രോഗം ഏതാണെന്ന്തീരുമാനിക്കുന്നത്.

വികസ്വര രാജ്യങ്ങള്‍, ദാരിദ്ര്യം ശോചനീയമായ ശുചിത്വം തുടങ്ങിയവ നിലകൊള്ളുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ടൈഫസ് രോഗം സാധാരണയായി പൊട്ടിപ്പുറപ്പെടുന്നത്. ചില രാജ്യങ്ങളില്‍ ടൈഫസ് അത്രവലിയ പ്രശ്‌നമല്ലെങ്കിലും, അത്തരം പകര്‍ച്ചവ്യാധി നിലകൊള്ളുന്ന വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിലൂടെ രോഗം പകരാം. ചികിത്സിക്കാതിരിക്കുകയാണെങ്കില്‍, ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ക്കും മരണത്തിനുവരെ കാരണമാകുവാന്‍ ടൈഫസിന് കഴിയും.  ടൈഫസ് ഉണ്ടെന്നുള്ള സന്ദേഹം ഉണ്ടാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ടൈഫസിന്‍റെ കാരണങ്ങള്‍

ജലദോഷം പോലെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ടൈഫസ് സാധാരണയായി കൈമാറ്റം ചെയ്യപ്പെടാറില്ല.  മൂന്ന് വ്യത്യസ്ത തരത്തിലുള്ള ടൈഫസും, ഓരോ വിഭാഗത്തിലുള്ള ആര്‍ത്രൊപോഡിനാല്‍ കൈമാറ്റം ചെയ്യപ്പെടുന്ന വിഭിന്നങ്ങളായ മൂന്ന് ബാക്ടീരിയങ്ങള്‍ കാരണമായിട്ടാണ് ഉണ്ടാകുന്നത്.

എപ്പിഡെമിക്/പേനിലൂടെ പകരുന്ന ടൈഫസ്

പേനുകള്‍ വഹിക്കുന്ന റിക്കെറ്റ്‌സിയാ പ്രൊവാസെകീ എന്ന ബാക്ടീരിയ മുഖാന്തിരമാണ്ഇത്തരത്തിലുള്ള ടൈഫസ് ഉണ്ടാകുന്നത്. ചെള്ളിലൂടെയും ഇത് പകരാം. അമേരിക്ക ഉള്‍പ്പെടെ ലോകത്തെല്ലായിടവും ഇത് കാണപ്പെടുന്നു. എങ്കിലും പേനിന്റെ ഉപദ്രവം ഉണ്ടാകുന്നതിന് അനുയോജ്യമായ അവസ്ഥകള്‍ നിലകൊള്ളുന്ന ഉയര്‍ന്ന ജനസംഖ്യയും, ശോചനീയമായ ശുചിത്വ പരിതഃസ്ഥിതികളുമുള്ള പ്രദേശങ്ങളിലാണ് ഇവ പ്രത്യേകമായും കണ്ടുവരുന്നത്.

എന്‍ഡെമിക് ടൈഫസ്

റിക്കെറ്റ്‌ സിയാടൈഫി എന്ന ബാക്ടീരിയ കാരണമായി ഉണ്ടാകുന്ന ഈ ടൈഫസ് രോഗത്തിനെ മ്യൂറൈന്‍ടൈഫസ് എന്നും പറയുന്നു. എലിച്ചെള്ളോ, പൂച്ചയുടെ മേലുള്ള ചെള്ളോ ആണ് ഇതിന്‍റെ വാഹകര്. ലോകവ്യാപകമായി ഈ ടൈഫസിനെ കാണുവാനാകും. എലികളുമായി വളരെ അടുത്ത സമ്പര്‍ക്കമുള്ള ആളുകള്‍ക്കാണ് ഈ രോഗം പിടിപെടുന്നത്.

സ്‌ക്രബ് ടൈഫസ്

ഓറിയെന്റാ സുറ്റ്‌സുഗമൂഷി എന്ന ബാക്ടീരിയയാണ് ഈ ടൈഫസിന് കാരണമാകുന്നത്. നായുണ്ണിപോലെയുള്ള ചെള്ളുവര്‍ഗ്ഗ ജീവികളുടെ ലാര്‍വാ അവസ്ഥയിലാണ് ഇത്കാണപ്പെടുന്നത്. ഏഷ്യ, ഓസ്‌ട്രേലിയ, പാപ്പുവാ ന്യൂ ഗിനിയ, പസഫിക് ദീപുകള്‍തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം ടൈഫസാണ് ഏറ്റവും പൊതുവായി കാണപ്പെടുന്നത്. സുറ്റ്‌സുഗാമൂഷി രോഗം എന്നും ഇത് അറിയപ്പെടുന്നു.

പേന്‍, ചെള്ള്, മാന്‍ചെള്ള്, നായുണ്ണി തുടങ്ങിയ ജീവികള്‍ രോഗംബാധിച്ച ആളിനെയോ (എപ്പിഡെമിക്ടൈഫസ്), അതുമല്ലെങ്കില്‍ രോഗം ബാധിച്ച കരണ്ടുതിന്നുന്ന വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളെയോ കടിക്കുന്നതിലൂടെ ബാക്ടീരിയാ വാഹകരായി മാറുന്നു.

ഇത്തരത്തിലുള്ള കീടങ്ങളുമായി സമ്പര്‍ക്കത്തിലാകുകയാണെങ്കില്‍ (ഉദാഹരണത്തിന് പേന്‍ ബാധിച്ചകിടക്കവിരിപ്പില്‍ കിടന്നുറങ്ങുക), രണ്ട് രീതിയില്‍ ഒരാളിന് രോഗബാധയുണ്ടാകാം. അതായത് അവ കടിക്കുന്നത് കാരണമായി ത്വക്കിലൂടെ പകരുന്നുഎന്നതിനു പുറമെ അവയുടെ വിസര്‍ജ്ജ്യങ്ങളിലൂടെ ബാക്ടീരിയ പകരുന്നു. പേനോ ചെള്ളോ കടിച്ച്‌ രക്തം കുടിക്കുകയായിരുന്ന ഭാഗത്ത് ചൊറിയുന്നതിലൂടെ, അവയുടെ വിസര്‍ജ്ജ്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ബാക്ടീരിയ സൂക്ഷ്മമുറിവുകളിലൂടെ ഒരാളിന്‍റെ രക്തധാരയില്‍ പ്രവേശിക്കുന്നു.

ടൈഫസിന്‍റെ രോഗലക്ഷണങ്ങള്‍

ടൈഫസിന്‍റെ ഇനമനുസരിച്ച്‌ രോഗലക്ഷണങ്ങള്‍ നേരിയതോതില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. എല്ലാ തരത്തിലുള്ള ടൈഫസുമായി ബന്ധപ്പെട്ടിരിക്കുന്ന ചില പൊതുവായ രോഗലക്ഷണങ്ങളാണ്  തലവേദന, പനി, തണുത്തുവിറയ്ക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവ.

എപ്പിഡെമിക് ടൈഫസിന്റെ രോഗലക്ഷണങ്ങള്‍

എപ്പിഡെമിക്ടൈഫസിന്റെ രോഗലക്ഷണങ്ങള്‍ വളരെ പെട്ടെന്നാണ് ഉണ്ടാകുന്നത്.  കഠിനമായ തലവേദന, ഉയര്‍ന്ന തോതിലുള്ള പനി (102.2 ഡിഗ്രി ഫാരന്‍ഹീറ്റില്‍കൂടുതല്), മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, സംഭ്രമം, ബുദ്ധിമാന്ദ്യം, യാര്‍ത്ഥ്യബോധമില്ലായ്മ, താഴ്ന്നരക്തസമ്മര്‍ദ്ദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവ.

പല്ലുകള്‍ സംരക്ഷിക്കൂഹൃദയത്തെ രക്ഷിക്കാം

ദിവസവും രണ്ടുനേരം പല്ല് തേക്കാന്‍ മടിക്കുന്നവര്‍ സ്വന്തം ഹൃദയത്തെ അപകടത്തിലാക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. വായയുടെ ശുദ്ധിഹൃദയാരോഗ്യത്തില്‍ ഒരു പ്രധാന ഘടകമാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.പല്ലും ഹൃദയവും തമ്മില്‍ എന്ത് ബന്ധമാണെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം? എന്നാല്‍ പല്ലും ഹൃദയവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പല്ല് നല്ലവണ്ണം വൃത്തിയാക്കിയില്ലെങ്കില്‍പ്രശ്‌നം ഗുരുതരമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വായിലുണ്ടാകുന്ന അണുബാധപെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുമെന്ന് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നു.
വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിന്‍റെയും വിലയിരുത്തലിന്‍റെയും അടിസ്ഥാനത്തിലാണ് ഗവേഷകര്‍ വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെയും ബാധിക്കുമെന്ന നിഗമനത്തിലെത്തിയത്. ഇത്തരത്തിലുള്ള അസുഖവുമായെത്തിയ ആളുകളെ നിരീക്ഷിച്ചായിരുന്നു പഠനം. വായയും മോണയുമുള്‍പ്പെടെ ശരീരത്തിന്‍റെ വിവിധഭാഗങ്ങളിലുണ്ടാവുന്ന വീക്കവും മുറിവും ഹൃദയധമനികളില്‍ തടസ്സമുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. കൃത്യമായി പല്ലു തേക്കാത്തത് വായയില്‍ ബാക്ടീരിയകള്‍ വളരാനും അതുമോണരോഗങ്ങള്‍ക്കും ഇടയാക്കും. ഇതാണ് ഹൃദ്രോഗത്തെ സ്വാധീനിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
പല്ലുകളെ സംരക്ഷിക്കാന്‍
രാവിലെയും വൈകിട്ടും പല്ലു തേക്കുക. ആവശ്യമെങ്കില്‍ പ്രത്യേകം രൂപകല്‍പന ചെയ്തിട്ടുള്ള ബ്രഷ് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക. ആറുമാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ ദന്ത പരിശോധന നിര്‍ബന്ധമായും നടത്തുക. മോണചുവന്നു തടിയ്ക്കുക, ചെറുതായി വിരല്‍ വെച്ചു ഞെക്കിയാല്‍ രക്തം വരിക, മോണയും പല്ലും തമ്മില്‍ ചേരുന്ന സ്ഥലത്തുള്ള വിടവ്, പല്ലുകളുടെ ഇളക്കം, വായ്‌നാറ്റം, പല്ലുകള്‍ തമ്മില്‍ കടിക്കുമ്പോള്‍ സാധാരണയില്‍ നിന്ന് വ്യത്യാസം തോന്നല്‍, വെപ്പുപല്ലുകള്‍ക്ക് ഇളക്കം, ഉമിനീരിലുള്ള കുറവ്തുടങ്ങിയ പ്രശ്‌നങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ദന്തഡോക്ടറെ സമീപിച്ച് പരിശോധന നേടുക.

മണ്‍പാത്രത്തില്‍ ആഹാരം പാകം ചെയ്താലുള്ള ഗുണങ്ങളറിയൂ..........

പണ്ടുകാലങ്ങളില്‍ ആഹാരം പാചകം ചെയ്തിരുന്നത് മണ്‍പാത്രങ്ങളിലായിരുന്നു. ആഹാരത്തോടപ്പം തന്നെ ആരോഗ്യകരമായ ജീവിതവുമായിരുന്നു ആ കാലഘട്ടത്തെ പ്രത്യേകത . ആഹാരം പാകം ചെയ്യ്തിരുന്നത് മണ്‍ ചട്ടിയിലും ,മണ്‍ കലത്തിലുമായിരുന്നു . ഓരോ വിഭവങ്ങള്‍ക്കും പ്രത്യേകം മണ്‍ പത്രങ്ങളായിരുന്നു  ഉപയോഗിച്ചു പോന്നിരുന്നത്. അക്കാലത്ത് സ്റ്റീല്‍പാത്രങ്ങളോ ഇരുമ്പു പാത്രങ്ങളോ ഉണ്ടായിരുന്നില്ലെന്നത് നേര്. എന്നാല്‍ പില്‍ക്കാലത്ത് മണ്‍പാത്രങ്ങള്‍ അടുക്കളയുടെ തട്ടുകളില്‍ വിശ്രമിക്കുമ്ബോള്‍ തികച്ചും അനാരോഗ്യകരമായ അലൂമിനിയം കൊണ്ടുള്ള പാത്രങ്ങളാണ് പലരും ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ചുവരുന്നത്.

ചിലരെങ്കിലും പഴമയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ മണ്‍പാത്രങ്ങള്‍ കണ്ടെത്തി തങ്ങള്‍ക്ക് വേണ്ടത് തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നു. വര്‍ഷങ്ങളായി ഒരേ ചട്ടിയില്‍ മീന്‍ വയ്ക്കുന്നവരുണ്ട്. അത്തരം ചട്ടികള്‍ കണ്ടാല്‍ത്തന്നെ മീന്‍ചട്ടിയാണെന്നു മനസിലാകും. ഇങ്ങനെ വിവിധ കറികള്‍ക്ക് വൈവിധ്യമാര്‍ന്ന ചട്ടികള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ചപ്പാത്തിയുണ്ടാക്കാന്‍ പോലും ചട്ടികള്‍ ലഭിക്കുന്നു.

മണ്‍ പാത്രങ്ങളേക്കാള്‍ കളിമണ്‍ പാത്രങ്ങളാണ് ആരോഗ്യകരമായ പാചകത്തിന്കൂടുതല്‍ നന്ന്. പോഷകഗുണം നഷ്ടമാകാതെ പാചകം ചെയ്യുന്നതു മുതല്‍ രുചിയുടെ കാര്യത്തില്‍ വരെ കളിമണ്‍ പാത്രങ്ങള്‍ ഒന്നാംതരമാണ്. എല്ലാത്തരംപാചകത്തിനും ഇവ ഉപയോഗിക്കാമെന്ന മേന്‍മയുമുണ്ട്. ആയുര്‍വേദത്തില്‍ പോലും കളിമണ്‍ പാത്രത്തിലെ സാവധാനമുള്ള പാചകത്തെപ്പറ്റിയും പോഷകം നഷ്ടപ്പെടാതെയുംപോഷക സംതുലിതമായും പാചകം ചെയ്യുന്നതിനെപ്പറ്റിയുംപ്രതിപാദിക്കുന്നുമുണ്ട്. ചൂടും നനവും സംതുലിതമാക്കി ആഹാരസാധനങ്ങള്‍ കരിഞ്ഞുപോകാതെ പാചകം ചെയ്യാന്‍ കളിമണ്‍പാത്രങ്ങള്‍ സഹായകരമാണ്.

കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആല്‍ക്കലൈനാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാചകവേളയില്‍ ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശത്തെ അത് ന്യൂട്രലൈസ് ചെയ്യുന്നു. അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. മണ്‍പാത്രങ്ങള്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് ആല്‍ക്കലൈന്‍ പുറത്തുവരികയും ആഹാരവുമായി കലര്‍ന്ന് ആഹാരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു. ആസിഡിന്റെ പി.എച്ച്‌നില കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം പോഷകങ്ങള്‍ നഷ്ടമാകാതെ നോക്കുകയും ചെയ്യുന്നു.

ആരോഗ്യഗുണങ്ങളില്‍ മുമ്പനായ ഞാവല്‍പ്പഴം

പണ്ടു കാവുകളില്‍ ധാരാളമുണ്ടായിരുന്നതിനാല്‍ നാഗപ്പഴമെന്നും പേരുണ്ട്. ആരോഗ്യഗുണങ്ങളില്‍ നിസാരനല്ലാത്ത ഞാവല്‍പ്പഴം ആയുര്‍വേദ, യുനാനി മരുന്നുകളില്‍ ചേര്‍ക്കുന്നുണ്ട്. രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ ഞാവല്‍പ്പഴം സഹായിക്കുന്നു. ചര്‍മത്തിന്‍റെ  പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും സഹായിക്കുന്നു.

ജീവകം സിയും എയും കണ്ണുകളുടെ ആരോഗ്യത്തെ കാക്കുന്നു. ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം ധമനികളിലെ കട്ടികൂടലിനെ തടയുകയും ചെയ്യുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു. ഞാവലിന്‍റെ ഇല ഉണക്കിപൊടിച്ച്‌ പല്‍പ്പൊടിയായി ഉപയോഗിച്ചാല്‍ മോണയില്‍ നിന്നു രക്തം വരുന്നതു തടയാം.

ഞാവലിന്റെ തണ്ട് കഷായമാക്കി വായില്‍ കവിള്‍ കൊണ്ടാല്‍ വായ്പ്പുണ്ണ് അകറ്റാം. ഞാവല്‍പ്പഴത്തിന് ഗ്ലൈസെമിക് ഇന്‍ഡെക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാനും പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും നല്ലതാണ്. വഴിയില്‍ പൊഴിഞ്ഞ് കിടക്കുന്നതും രാസവസ്തുക്കള്‍ പുരണ്ടതുമായ ഞാവല്‍പ്പഴം ഒഴിവാക്കണം. അമിതമായ അളവില്‍ ഞാവല്‍പ്പഴം കഴിച്ചാല്‍ ചിലര്‍ക്ക് പനിയും ദേഹവേദനയും ഉണ്ടാകാനിടയുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാല്‍ ശസ്ത്രക്രിയയ്ക്കു രണ്ടു ആഴ്ച മുന്‍പും പിന്‍പും ഞാവല്‍പ്പഴം കഴിക്കരുത്. ഞാവല്‍പ്പഴം കഴിച്ചതിനു ശേഷം ഉടന്‍ പാല്‍ കുടിക്കരുത്.

കാപ്‌സിക്കത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

ജീവകം എ, സി, കെ. എന്നിവയാല്‍ സമ്പുഷ്ടമായ കാപ്‌സിക്കത്തില്‍ കരോട്ടിനോയ്ഡുകള്‍, ഭക്ഷ്യനാരുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗഭീഷണി കുറയ്ക്കാന്‍ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6 ഉം ഇതിലുണ്ട്. കാപ്‌സിക്കത്തിലുള്ള ജീവകം എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന കരോട്ടിനോയ്ഡ് പ്രായാധിക്യത്താലുണ്ടാകുന്ന നേത്രക്ഷയത്തെ പ്രതിരോധിക്കും.

ഉയര്‍ന്ന അളവില്‍ ബീറ്റാ കരോട്ടിനും ജീവകം സി.യും ഉള്ളതിനാല്‍ തിമിരം അകറ്റും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുള്ള കഴിവും കാപ്‌സിക്കത്തിനുണ്ട്. നിരോക്‌സീകാരികളുടെ കലവറയായതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. ചുവന്ന കാപ്‌സിക്കം ലൈകോപീന്‍ സമ്പുഷ്ടമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. പച്ചനിറമുള്ള കാപ്‌സിക്കത്തില്‍ ധാരാളം നാരുകളുണ്ട്. ഇത് കൊളസ്‌ട്രോള്‍ നില താഴ്ത്തും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ ചര്‍മ്മത്തിന്റെയും സന്ധികളുടെയും ആരോഗ്യത്തിന് അത്യുത്തമവുമാണ്.

ഇരുമ്പിന്‍റെ  അഭാവമുള്ളവര്‍ കാപ്‌സിക്കം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കാപ്‌സിക്കത്തില്‍ അടങ്ങിയിട്ടുള്ള സിലിക്കന്‍ മുടി, നഖം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.

മൌത്ത് വാഷ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വായ വൃത്തിയായി സൂക്ഷിക്കാനും ദുര്‍ഗന്ധം അകറ്റാനും നിത്യേന മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവരാണ്​ നമ്മളില്‍ പലരും. ചിലയാളുകള്‍ ഇത്ജീവിതചര്യയുടെ ഭാകമായി കൊണ്ടുനടക്കുന്നതാണ്. പ്രത്യേകിച്ച്‌ യാത്രകളില്‍ ആയിരിക്കുമ്പോഴാണ് പലരും ഇത് ഉപയോഗിക്കുന്നത്. ഇത്തരം ശീലം നല്ലതല്ല എന്ന്ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും. അതുതന്നെയാണ് ആരോഗ്യ വിദഗ്‌ധരുംപറയുന്നതും.

പ്രതിദിനം ചുരുങ്ങിയത്​ രണ്ട്​ തവണയെങ്കിലും മൗത്ത്​വാഷ്​ ഉപയോഗിക്കുന്നവര്‍ക്ക് ​ഇടക്ക്​ മാത്രം​ഉപയോഗിക്കുന്നവരെ അപേക്ഷിച്ച്‌​ പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് പഠനംപറയുന്നത്. ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനുള്ള ഘടകങ്ങളാണ്​ മൌത്ത്​വാഷില്‍ കൂടുതലായി അടങ്ങിയിരിക്കുന്നത്​. മൗത്ത്​വാഷ്​ സ്ഥിരമായി ഉപയോഗിക്കുന്നത് നമ്മുടെ​ വായിലെ ജീവാണുവിന്‍റെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും.

മാത്രമല്ല, ഇത്​ നൈട്രിക്​ആസിഡ്​ രൂപപ്പെടുന്നതിന്​ തടസമാകുകയും​ പോഷണവുമായിബന്ധപ്പെട്ട ആരോഗ്യ പ്രശ്നമായി മാറുകയും ചെയ്യും. അതിലൂടെ പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതിനും രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനും ഇടയാക്കുകയുംചെയ്യും.

ആരോഗ്യത്തിനായി റാഗി കഴിക്കാം

റാഗിക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള രാജ്യമാണ് നമ്മുടേത്. കാല്‍സ്യം, ഇരുമ്പ് എന്നീ ധാതുക്കള്‍ ധാരാളം അടങ്ങിയിട്ടുണ്ട് റാഗിയില്‍. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, കൊഴുപ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് റാഗിയില്.  കുട്ടികള്‍ക്ക് വരെ കൊടുക്കാന്‍ പറ്റുന്നഒന്നാണ് റാഗി എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളില്‍ നിന്നും നമ്മളെ രക്ഷിക്കുന്നതിന് റാഗിക്ക് സാധിക്കുന്നു. റാഗി കഴിക്കുന്നതിലൂടെ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. തടി കുറക്കുന്നതിനും പ്രമേഹത്തിന് പരിഹാരം കാണുന്നതിനും എല്ലാം റാഗി ഉത്തമമാണ്.

മറ്റ് ധാന്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമിനോ ആസിഡുകള്‍, ഇരുമ്പ് എന്നിവയെല്ലാം ധാരാളം റാഗിയില്‍ അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ ബി 6ന്‍റെ കലവറയാണ് ഇത്. മാത്രമല്ല പെട്ടെന്ന് ദഹിക്കുന്ന കാര്യത്തില്‍ റാഗി മുന്നിലാണ്. അതുകൊണ്ട് തന്നെപെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു റാഗി. എന്നും റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. തടി കൂടുന്നു എന്ന് പരാതി ഉള്ളവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു റാഗി.

തടി കുറക്കാന്‍:

തടികുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് എന്നും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് റാഗി. ഇത് വിശപ്പിനെ കുറക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ്.ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറക്കാന്‍ സഹായിക്കുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ റാഗി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടി ശ്രമിക്കുക. റാഗി കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ വയറു നിറഞ്ഞതായി തോന്നുന്നു. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും തടി കുറക്കുന്ന കാര്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

എല്ലിന്‍റെ ആരോഗ്യം

എല്ലിന്‍റെ ആരോഗ്യം പലരേയും അലട്ടുന്ന ഒന്നാണ്. പുറമേക്ക് അത്രയധികം പ്രശ്‌നമുണ്ടാക്കുന്നില്ലെങ്കിലും ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കുട്ടികള്‍ക്ക് റാഗി കൊടുക്കുന്നതിലൂടെ എല്ലിന്‍റെ ആരോഗ്യത്തിനും കരുത്തിനും ഇത് കാരണമാകുന്നു. അതിലുപരി മുതിര്‍ന്നവരില്‍ റാഗി കഴിച്ചാല്‍ ആര്‍ത്രൈറ്റിസ് പോലുള്ള പ്രതിസന്ധികള്‍ ഇല്ലാതാവുകയും ചെയ്യുന്നു. മാത്രമല്ല പെട്ടെന്ന് എല്ല്പൊട്ടുന്നത് മറ്റ് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിനും സാധിക്കുന്നു.

കൊളസ്‌ട്രോള്‍ പരിഹാരം

കൊളസ്‌ട്രോള്‍ എന്ന പ്രതിസന്ധിയും രോഗങ്ങളുടെ കാര്യത്തില്‍ മുന്നിലാണ്. മാറിക്കൊണ്ടിരിക്കുന്ന ജിവിത ശൈലിയും ഭക്ഷണ രീതിയും എല്ലാമാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു റാഗി. റാഗി കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ. വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നമുക്ക് പല ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതായി മനസ്സിലാക്കാന്‍ സാധിക്കും.

പ്രമേഹത്തിന് പരിഹാരം

പ്രമേഹ രോഗികള്‍ നമ്മുടെ നാട്ടില്‍ വളരെ കൂടുതലാണ്. എന്നാല്‍ ഭക്ഷണ രീതിയില്‍ അല്‍പം മാറ്റം കൊണ്ട് വന്നു നോക്കൂ. ഇത് എങ്ങനെയെല്ലാം ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രമേഹത്തിന്‍റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു റാഗി. ഏത് ധാന്യം കഴിക്കുന്നതിനേക്കാള്‍ ഗുണം റാഗി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്നു.

വിളര്‍ച്ചക്ക് പരിഹാരം

സ്ത്രീകളില്‍ കണ്ട് വരുന്ന അനാരോഗ്യകരമായ ഒരു പ്രവണതയാണ് വിളര്‍ച്ച. ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു റാഗി. റാഗികഴിക്കുന്നത് ശരീരത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയുംചെയ്യുന്നു. ഇത് വിളര്‍ച്ചയെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി ധാരാളം റാഗിയില്‍ അടങ്ങിയിട്ടുണ്ട്.  ഇത്പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു.

നല്ലദഹനത്തിന്

ദഹനസംബന്ധമായ പ്രശ്‌നങ്ങളും ചില്ലറയല്ല. ഇത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മറ്റ് അനാരോഗ്യകരമായ അവസ്ഥയിലേക്ക് നീങ്ങുന്നത് ശ്രദ്ധിക്കാം. നല്ല ദഹനത്തിന് ഏറ്റവും അധികം സഹായിക്കുന്നഒന്നാണ് റാഗി. റാഗി കൊണ്ടുള്ള ആഹാരരീതി എന്തുകൊണ്ടും ദഹനത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്.

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

പ്രസവിച്ച സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനും റാഗി കഴിക്കുന്നതിലൂടെ കഴിയുന്നു.റാഗി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് മുലപ്പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം നല്‍കുന്നുണ്ട്

മുട്ടപ്പഴത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

പോ​ഷ​ക​സ​മൃ​ദ്ധ​വും രു​ചി​ക​ര​വു​മായ ഫ​ല​മാ​ണ് മു​ട്ട​പ്പ​ഴം. വി​റ്റാ​മിന്‍ എ, നി​യാ​സിന്‍, ക​രോ​ട്ടിന്‍, തു​ട​ങ്ങി നി​ര​വ​ധിപോ​ഷ​ക​ങ്ങള്‍ മു​ട്ട​പ്പ​ഴ​ത്തില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആ​ന്‍റിഓ​ക്‌​സി​ഡ​ന്‍റുക​ളു​ടെ ക​ല​വ​റ​യാ​യ​തി​നാല്‍ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കും. ധാ​രാ​ളം ബീ​റ്റാ​ക​രോ​ട്ടി​നും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഓര്‍​മ്മ​ശ​ക്തി വര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും കൊ​ള​സ്‌​ട്രോള്‍ കു​റ​ക്കു​ന്ന​തി​നും ഉ​ത്ത​മ​മായ ഫ​ല​മാ​ണി​ത്. ശ​രീ​ര​ത്തി​ലെ ചീ​ത്ത കൊ​ള​സ്‌​ട്രോള്‍ കു​റ​യ്‌​ക്കാന്‍ സഹാ​യി​ക്കു​ന്ന​തി​നൊ​പ്പം ന​ല്ല കൊ​ള​സ്‌​ട്രോ​ളി​നെ വര്‍​ദ്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ചര്‍​മ്മ​ത്തി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സൗ​ന്ദ​ര്യം വര്‍​ദ്ധി​പ്പി​ക്കാ​നും സ​ഹാ​യ​ക​മാ​ണ്. 
ക​ണ്ണി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. ശാ​രീ​രി​കോര്‍​ജ്ജം വര്‍​ദ്ധി​പ്പി​ച്ച്‌ ക്ഷീ​ണ​വും ത​ളര്‍​ച്ച​യും ഇ​ല്ലാ​താ​ക്കും. ര​ക്ത​സ​മ്മര്‍​ദ്ദം നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. നാ​രു​കള്‍ ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ദ​ഹ​ന​സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കും. ഇ​തില്‍ അട​ങ്ങി​യി​രി​ക്കു​ന്ന ഫൈ​ബര്‍ ആ​ണ് ദ​ഹ​ന​സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍​ക്ക് പ​രി​ഹാ​രം കാ​ണാന്‍ സ​ഹാ​യി​ക്കു​ന്ന​ത്.
ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് വര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള ക​ഴി​വും ഈ ഫ​ല​ത്തി​നു​ണ്ട്. മു​ട്ട​പ്പ​ഴ​ത്തി​ലു​ള്ള ഇ​രു​മ്പിന്‍റെ അം​ശ​മാ​ണി​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. വി​ളര്‍​ച്ച​യെ​യും അ​സി​ഡി​റ്റി​യെ​യും പ്ര​തി​രോ​ധി​ക്കും. മു​ട്ട​പ്പ​ഴം മു​ടി​യു​ടെ വ​ളര്‍​ച്ച​യും ആ​രോ​ഗ്യ​വും മെ​ച്ച​പ്പെ​ടു​ത്തും.

ആരോഗ്യം നല്‍കും അവല്‍

നെല്ലില്‍ നിന്നുണ്ടാക്കുന്ന അവല്‍ വെറുമൊരു മധുര പലഹാരം മാത്രമല്ലെന്ന്പലര്‍ക്കും അറിയില്ല. അവല്‍ ഉപയോഗിച്ച്‌ സ്വാദിഷ്ഠമായ വിഭവങ്ങള്‍ മാറ്റിമാറ്റി ഉണ്ടാക്കുന്നവര്‍ക്ക് ഇപ്പോഴും അറിയില്ല അവലിന്‍റെ ഗുണങ്ങള്. അരിയേക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് അവല്‍.

എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമായവരും കുട്ടികളും ഇത് കഴിക്കുന്നത് നല്ലതാണ്. വളരെയധികം ഫൈബര്‍ സാന്നിധ്യമുള്ളതിനാല്‍ അവല്‍ കഴിക്കുന്നത് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. വൈറ്റമിന്‍ എ, ബി1, ബി2, ബി3, ബി6, ഡി, ഇ എന്നീ വൈറ്റമിന്‍സും, അയേണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മെഗ്‌നീഷ്യം, മാഗനീസ് എന്നിവയും അവലില്‍ അടങ്ങിയിട്ടുണ്ട്.

സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ ബ്രെസ്റ്റ്ക്യാന്‍സര്‍ സാധ്യത തടയാം. ശരീരത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ഗോതമ്പ് അവല്‍ സഹായിക്കും. ഇതുമൂലം ഹൃദയത്തെ സംരക്ഷിക്കാം.

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. കൂടാതെ, മറ്റ് ധാന്യങ്ങളെക്കാള്‍ കലോറി കുറവായതിനാല്‍ ഇത് തടി കുറയാനും സഹായകമാകും. ഡയറ്റിലിരിക്കുന്നവര്‍ രാവിലെ പ്രാതലിന് അവല്‍ കഴിക്കുന്നത് സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ അവല്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

കുട്ടികളിലെ പനി ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളില്‍ ഒന്നാണ് വൈറല്‍ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാല്‍ വൈറല്‍ പനിഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍.

പനി ഒരു രോഗമല്ലെന്നും മറിച്ച്‌ രോഗലക്ഷണംമാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാര്‍ഗം മാത്രമാണ്പനി. തുറസ്സായ അന്തരീക്ഷത്തില്‍ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച്‌പൂര്‍ണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നാണ് വൈറല്‍ പനി. നനഞ്ഞ തുണികൊണ്ട് ദേഹം മുഴുവന്‍ ഇടക്കിടെ തുടച്ചെടുക്കുന്നതും നെറ്റി, വയറ്ഭാഗങ്ങളില്‍ നനഞ്ഞ തുണി വെക്കുന്നതും പനി കുറക്കാന്‍ സഹായിക്കുന്നു.

പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകുനിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവുംആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ),ഇത്തരത്തിലുള്ള മുന്‍കരുതലുകളെടുത്താല്‍ പനി പോലുള്ളരോ​ഗങ്ങള്‍ തടയാനാകും.

ചേമ്പിന്‍റെ ആരോഗ്യഗുണങ്ങള്‍

ചേ​മ്പ് രു​ചി​യില്‍ കേ​മ​നാ​ണ്. ഒ​പ്പം പോ​ഷക സ​മ്പന്ന​ത​യി​ലും​!. മ​റ്റു കി​ഴ​ങ്ങു വ​ര്‍ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ പെ​ട്ടെ​ന്ന്ദ​ഹി​ക്കു​ന്നു എ​ന്ന​താ​ണ് ചേ​മ്പിന്‍റെ പ്ര​ത്യേ​ക​ത. ഇ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള നാ​രു​ക​ളാ​ണ് ദ​ഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കു​ന്ന​ത്. ചേ​മ്പില്‍ ധാ​രാ​ളം കാ​ര്‍‍​ബോ​ഹൈ​ഡ്രേ​റ്റും ക​ലോ​റി​യും അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഡ​യ​റി​യ, വ​യ​റി​ള​ക്കം തു​ട​ങ്ങിയ രോ​ഗ​ങ്ങള്‍‍​ക്ക് പ്ര​തി​വി​ധി കൂ​ടി​യാ​ണ്ചേ​മ്പ്.​ വി​റ്റാ​മി​ന്‍ ഇ കൊ​ണ്ട് സ​മ്പുഷ്ട​മാ​ണ് ചേ​മ്പ്. ഇ​ത് താര​നേ​യും മു​ടി കൊ​ഴി​ച്ചി​ലി​നേ​യും പ്ര​തി​രോ​ധി​യ്ക്കു​ന്നു.​ വി​റ്റാ​മി​ന്‍‍ സി, എ യും ചേ​മ്പില്‍​ അട​ങ്ങി​യി​ട്ടു​ണ്ട്. ഉ​ത്ക​ണ്ഠ, വി​ഷാ​ദം എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലൂ​ടെ മാ​ന​സി​കാ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കു​ന്നു ഇ​ത്.കൊ​ള​സ്‌​ട്രോ​ള്‍‍ കു​റ​യ്ക്കു​ക​യും  ഹൃ​ദ​യാ​ഘാ​ത​ത്തി​ല്‍ നിന്ന്സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള സോ​ഡി​യം, മ​ഗ്നീ​ഷ്യം, പൊ​ട്ടാ​സ്യം തു​ട​ങ്ങി​യവ ര​ക്ത​സ​മ്മര്‍‍​ദ്ദം ക്ര​മ​പ്പെ​ടു​ത്തു​ന്നു. 

അ​കാല വാ​ര്‍‍​ദ്ധ​ക്യ​ത്തെ ചെ​റു​ക്കാ​നു​ള്ള ക​ഴി​വു​ണ്ട് ചേ​മ്ബി​ന് . ഇ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള മ​ഗ്നീ​ഷ്യം, ബീ​റ്റാ ക​രോ​ട്ടി​ന്‍‍, കാ​ല്‍‍​സ്യം തു​ട​ങ്ങി​യ​വ​യാ​ണ് വാര്‍​ദ്ധ​ക്യ​ത്തെ ത​ട​യു​ന്ന ഘ​ട​ക​ങ്ങള്‍.

മഞ്ഞപ്പിത്തത്തിനെതിരെ ചില മുന്‍കരുതലുകള്‍ എടുക്കാം

ശുചിത്വക്കുറവ് കൊണ്ട്പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു.

മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്‍റെ പ്രവര്‍ത്തന തകരാറുകള്‍മൂലം 'ബിലിറൂബിന്‍' രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്‍റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തു പോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.

ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

1. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാന്‍.

2. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

3. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.

4. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല.

5. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക.

6. ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക.

7. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം.

8. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലുംതിളപ്പിച്ചതായിരിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുക തന്നെ വേണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

എലിപ്പനിയുടെ കാരണങ്ങളും നിവാരണമാര്‍ഗങ്ങളും

ഇംഗ്ലീഷില്‍ലെപ്‌റ്റോസ്‌പൈറോസിസ് (Leptospirosis), വെയ്ല്‍സ് രോഗം (Weil's disease), ഗ്രിപ്പോടൈഫോസ (grippotyphosa), കാനിക്കോള (canicola) എന്നിങ്ങനെ വിവിധപേരുകളില്‍ അറിയപ്പെടുന്ന എലിപ്പനി എന്ന രോഗം, ബാക്ടീരിയങ്ങള്‍ (ലെപ്‌റ്റോസ്‌പൈറ ഇന്ററോഗന്‍സ്) മുഖാന്തിരം ഉടലെടുക്കുന്ന ഒരു രോഗമാണ്.രണ്ട് ഘട്ടങ്ങളിലായി വിവിധ ലക്ഷണങ്ങള്‍ ഈ രോഗം പ്രകടമാക്കുന്നു.വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാകുക, ശ്വാസം നിന്നുപോകുക, മസ്തിഷ്‌കജ്വരം, മരണം എന്നിവ ചില രോഗികള്‍ക്ക് ഉണ്ടാകാം.

വളര്‍ത്തുമൃഗങ്ങള്‍ (നായ, കുതിര മുതലായ) തുടങ്ങി വന്യജീവികള്‍ (എലികള്‍, കാട്ടുപന്നികള്‍മുതലായ) ഉള്‍പ്പെടെയുള്ള ജന്തുക്കളുടെ രോഗാണുസാന്നിദ്ധ്യമുള്ള വിസര്‍ജ്ജ്യങ്ങളിലൂടെ; പ്രത്യേകിച്ചും മൂത്രത്തിലൂടെയാണ് ഈ രോഗാണുക്കള്‍പകരുന്നത്. മൃഗങ്ങളില്‍നിന്ന് പകരുന്നതുകൊണ്ട് ഒരു ജന്തുജന്യരോഗമായി ഇതിനെ കണക്കാക്കുന്നു.

ശുദ്ധജലത്തിലും മണ്ണിലും മാസങ്ങളോളം അതിജീവിച്ച്‌ നിലകൊള്ളുവാന്‍ ലെപ്‌റ്റോസ്‌പൈറ ഇന്‍ററോഗന്‍സ് ബാക്ടീരിയങ്ങള്‍ക്ക് കഴിയും.സമശീതോഷ്ണ പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് കൂടുതലായി ഈ രോഗംകാണപ്പെടുന്നത്. ഈ ബാക്ടീരിയങ്ങളുടെ സാന്നിദ്ധ്യം ലോകത്ത് എല്ലായിടവുംകാണുവാനാകും.

എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍

വിറയലോടു കൂടി കുളിര് അനുഭവപ്പെടും എന്നതാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണം. പനി ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. പനി ഇല്ലാതെ തന്നെ തണുത്തഅന്തരീക്ഷത്തില്‍ ബന്ധപ്പെടുമ്പോള്‍ കുളിര് തുടങ്ങും. പനി ഉണ്ടാകുന്നതിന്അനുകൂലമായ സാഹചര്യം ഉണ്ടാകുകയാണെങ്കില്‍, കുളിരും പനിയും ഉണ്ടാകും. ജ്വരപ്പനിയുടെ കാര്യത്തിലും ഇവ രണ്ടും പൊതുവായ ലക്ഷണങ്ങളാണ്.

എലിപ്പനിയുടെ കാരണങ്ങള്‍

ഗ്രാം-നെഗറ്റീവ് (ബാക്ടീരിയയെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രാഥമിക സാങ്കേതികത) ആയസര്‍പ്പിളാകാരത്തിലുള്ള ചില ബാക്ടീരിയങ്ങള്‍ കാരണമായാണ് എലിപ്പനിഉണ്ടാകുന്നത്. പലതരത്തിലുള്ള ജീവികളെയും (കാട്ടുമൃഗങ്ങള്‍, കരണ്ടുതിന്നുന്നജീവികള്‍, നായ, പൂച്ച, പന്നി, കുതിര, കന്നുകാലികള്‍) ലെപ്‌റ്റോസ്‌പൈറബാക്ടീരിയങ്ങള്‍ ബാധിക്കാം. അത്തരം ജീവികള്‍ മൂത്ര വിസര്‍ജ്ജനം നടത്തുമ്പോള്‍ കുളങ്ങള്‍, തോടുകള്‍, നദികള്‍, മണ്ണ്, വിളകള്‍ തുടങ്ങിയവ മലിനപ്പെടുന്നു. തുടര്‍ന്ന് പല മാര്‍ഗ്ഗങ്ങളിലൂടെയും ബാക്ടീരിയങ്ങള്‍മനുഷ്യരിലേക്ക് എത്തിച്ചേരുന്നു.

കരള്‍, വൃക്കകള്‍, കേന്ദ്ര നാഡീവ്യവസ്ഥ എന്നീ ശരീരഭാഗങ്ങളില്‍ ബാക്ടീരിയങ്ങള്‍ പെരുകുന്നു. വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് അവ പകരുന്നത് അത്യപൂര്‍വ്വമാണ്.

മനുഷ്യരെ ബാധിക്കുന്ന ലെപ്‌റ്റോസ്‌പൈറോസിസ് ബാക്ടീരിയങ്ങള്‍ സമ്പര്‍ക്കത്തിലൂടെ പകരുവാന്‍വേണ്ടും ശക്തമല്ല. കാരണം രോഗബാധ ഉണ്ടായിരിക്കുമ്പോഴും, രോഗംകഴിയുമ്പോഴും ഈ ബാക്ടീരിയങ്ങള്‍ മറ്റ് ജീവികളില്‍ എന്നതുപോലെ മനുഷ്യരിലും മൂത്രവിസര്‍ജ്ജനത്തിലൂടെ പുറത്ത് പോകും. അതിനാല്‍ രോഗംബാധിച്ച ആളുകളുടെ മൂത്രവുമായി സമ്പര്‍ക്കമുണ്ടാകുകയാണങ്കില്‍ മാത്രമേ രോഗം പകരുന്നുള്ളൂ.

വായുവിലൂടെ ഈ ബാക്ടീരിയങ്ങള്‍ പകരുകയില്ല, മാത്രമല്ല ഉമിനീരില്‍ഉണ്ടായിരിക്കുന്നതിനുള്ള ഭയാശങ്ക വളരെ കുറവുമാണ്. രോഗംബാധിച്ച വ്യക്തിയുടെ രക്തംപുരണ്ടതോ മൂത്രത്താല്‍ കുതിര്‍ന്നതോ ആയ തുണികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയ്ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ലൈംഗികബന്ധ സമയത്ത് രോഗംപകര്‍ന്നതായുള്ള അത്യപൂര്‍വ്വം ഉദാഹരണങ്ങളേ ഉള്ളൂ. അതിനാല്‍ അത്തരത്തിലുള്ള രോഗപ്പകര്‍ച്ചയുടെ സാധ്യത ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ഗര്‍ഭിണികള്‍ക്ക് രോഗബാധയുണ്ടെങ്കില്‍, ഭ്രൂണത്തെയും അത് ബാധിക്കാം.

സമ്പര്‍ക്കത്തിലൂടെ പകരുന്നതിന്‍റെ കാലയളവ്;

എത്രകാലത്തോളം മൂത്രവിസര്‍ജ്ജനത്തിലൂടെ ബാക്ടീരിയങ്ങള്‍ പുറത്തുപോകുന്നു എന്നതിനെ ആശ്രയിച്ച്‌ നിലകൊള്ളുന്നു. രോഗബാധിതരായ മിക്ക ആളുകളും ഏതാനും ആഴ്ചകള്‍ മൂത്രവിസര്‍ജ്ജ്യത്തോടൊപ്പം ബാക്ടീരിയങ്ങളെ പുറന്തള്ളും.

എങ്കിലും മൂത്രത്തിലൂടെ മനുഷ്യരില്‍നിന്ന് ഒരു വര്‍ഷംവരെ അവ പുറന്തള്ളപ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഗബാധ ഉണ്ടായിക്കഴിഞ്ഞാല്‍, ഏകദേശം 12 മാസത്തെ ഭയാശങ്ക നിലകൊള്ളുന്നതായി വിദഗ്ദര്‍ചൂണ്ടിക്കാണിക്കുന്നു.

നിവാരണമാര്‍ഗ്ഗങ്ങള്‍

ജന്തുക്കളുടെ വിസര്‍ജ്ജ്യങ്ങളുമായി സമ്പര്‍ക്കമുണ്ടാകാതെ സൂക്ഷിക്കുന്നതും, നല്ല ആരോഗ്യപരിതഃസ്ഥിതി പാലിക്കുന്നതും, മലിനമാക്കപ്പെട്ട വെള്ളവും മണ്ണും ഒഴിവാക്കുന്നതും എലിപ്പനി ബാധിക്കാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്.

നായകളെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും എലിപ്പനി ബാധിക്കാം. കുറഞ്ഞത് 12 മാസമെങ്കിലുംഎലിപ്പനി ബാധിക്കാതിരിക്കുവാന്‍ നായകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും രോഗപ്രതിരോധൗഷധങ്ങള്‍ നല്‍കുവാന്‍ മൃഗഡോക്ടര്‍മാര്‍ക്ക് കഴിയും. അത്തരംജീവികളുടെ ഉടമസ്ഥരെ രോഗബാധയുടെ ഭയാശങ്കയില്ലാതെ ഒരു വര്‍ഷത്തോളം പരിപാലിക്കാന്‍ ഇങ്ങനെ നടത്തുന്ന പ്രരിരോധൗഷധ പ്രയോഗം സഹായിക്കും.

ജലദോഷവും കഫക്കെട്ടും ഉടനടി അകറ്റാന്‍ ചിലഒറ്റമൂലികളിതാ...

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. അത് മാറ്റുന്നതിനായി നമ്മള്‍ പല ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും അതുവെറും താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ. എന്നാല്‍ ചിലഒറ്റമൂലികളിലൂടെ കഫക്കെട്ടിന് ആശ്വാസം കണ്ടെത്താനാകും.

ഗ്രാമ്പൂ തൈലം ചൂട് വെള്ളത്തില്‍ ആവിപിടിക്കുന്നത് ഈ പ്രശ്നത്തിന് ഉത്തമപ്രതിവിധിയാണ്.

ഇഞ്ചി, തുളസി, ഉള്ളി ഇവയുടെ നീരെടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് സേവിക്കുന്നതും കഫക്കെട്ടിനെചെറുക്കും.

അയമോദകം പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്

തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും തൊണ്ടയില്‍ നിന്നും കഫം പോകുന്നതിനു ഏറെ ഉത്തമമാണ്.

കുരുമുളക് പൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത്സേവിക്കുന്നതിലൂടെയും കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്

തൊണ്ടയിലെ ക്യാന്‍സര്‍ : ലക്ഷണം തിരിച്ചറിയൂ

ക്യാന്‍സര്‍ പലപ്പോഴും ജീവിതത്തില്‍ വലിയ ഇരുട്ടടിയാണ് ഉണ്ടാക്കുന്നത്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന അവസ്ഥക്കാണ് ക്യാന്‍സര്‍ എന്ന് പറയുന്നത്. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. പാരമ്പര്യവും ക്യാന്‍സര്‍ വരാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട്തന്നെ പല ഘടകങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

തൊണ്ടയിലെ ക്യാന്‍സറാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തുന്നത്. കാരണം പുകവലിയും, മദ്യപാനവും, ലഹരി വസ്തുക്കളുടെ ഉപയോഗവും എല്ലാം ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ ജീവന് തന്നെ ആപത്താണ്.

ശരീരത്തില്‍ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെക്യാന്‍സര്. നിസ്സാര ലക്ഷണങ്ങളായിരിക്കും പൊതുവേ കാണപ്പെടുന്നത് എങ്കിലും അതിനെ പോലും അവഗണിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ഇടക്കിടെയുള്ള ചുമ, തൊണ്ട വേദന എന്നിവയെല്ലാം ഇത്തരത്തിലുള്ള പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കണ്ടെത്തി രോഗ നിര്‍ണയം നടത്തുന്നതിന് ആദ്യം ശ്രദ്ധിക്കണം.

നിര്‍ത്താതെയുള്ള ചുമ:  നിര്‍ത്താതെയുള്ള ചുമ പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചുമ ഒരാഴ്ചയില്‍ കൂടുതല്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ ഉറപ്പാക്കണം. പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യം മറക്കണ്ട. കാരണം ക്യാന്‍സര്‍ തൊണ്ടയിലോ ശ്വാസകോശത്തിലോ ആണെങ്കില്‍ ഉടന്‍ തന്നെ പ്രകടമാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് നിര്‍ത്താതെയുള്ള ചുമ. അതുകൊണ്ട് ഈ ലക്ഷണത്തെ വെറുതേ തള്ളിക്കളയേണ്ട ആവശ്യമില്ല എന്നത് തന്നെയാണ് സത്യം.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടുംശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനുള്ള പ്രയാസം തന്നെയാണ് പ്രധാനമായും തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത്. ഭക്ഷണം ഇറക്കുമ്പോള്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്അര്‍ബുദത്തിന്റെ പ്രധാന ലക്ഷണമായി തന്നെ കണക്കാക്കണം. ഒരിക്കലും നിസ്സാരമായ തൊണ്ടവേദനയായി കണക്കാക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കൃത്യമായ രോഗനിര്‍ണയമാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില് അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ മുന്നോട്ട്ഉണ്ടാക്കുന്നു.

ചെവി വേദന

ചെവി വേദനയും തൊണ്ടയിലെ ക്യാന്‍സറും തമ്മില്‍ എന്താണ്ബന്ധം എന്ന് ചിന്തിക്കുന്നുണ്ടോ? തൊണ്ടയിലെ ക്യാന്‍സര്‍ ചെവിയിലേക്കുള്ളരക്തക്കുഴലുകള്‍ക്ക് സമ്മര്‍ദ്ദം കൊടുക്കുന്നു. ഇതിലൂടെയാണ് ചെവിവേദനഉണ്ടാവുന്നത്. ഇത് സ്ഥിരമായി നിലനില്‍ക്കുമ്ബോള്‍ അത് അതുണ്ടാക്കുന്നബുദ്ധിമുട്ടുകളെക്കുറിച്ച്‌ ആലോചിച്ച്‌ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത്അത്യാവശ്യമാണ്. ഒരാഴ്ചയില്‍ കൂടുതല്‍ ചെവി വേദന ഉണ്ടെങ്കില്‍ അത് തൊണ്ടയിലെക്യാന്‍സര്‍ ആവുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തൊണ്ടയിലെ അണുബാധ

ജലദോഷവും മറ്റ് അസ്വസ്ഥകളും വരുമ്പോള്‍ തൊണ്ടയില്‍ അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത ഉണ്ട്.  തണുപ്പ് കാലമായാല്‍ പ്രത്യേകിച്ച്‌ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. തൊണ്ട വേദനക്ക് മരുന്നുകള്‍ കഴിച്ചാലും അത് മാറാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. മരുന്നുകള്‍ കഴിക്കും മുന്‍പ് ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം തൊണ്ടയിലെ ക്യാന്‍സറിന്‍റെ  പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

ശബ്ദത്തിലെ മാറ്റം

ശബ്ദത്തിലുണ്ടാവുന്ന മാറ്റം ആണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കാരണം ശബ്ദത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. പെട്ടെന്നുള്ള ശബ്ദമാറ്റമാണ് നിങ്ങള്‍ശ്രദ്ധിക്കേണ്ടത്.

വായിലെ അള്‍സര്‍

വായിലെ അള്‍സര്‍ സാധാരണ ഉള്ള ഒന്നാണ്. പലപ്പോഴും ഇതിനെ അത്രത്തോളം ഗൗരവത്തില്‍ ആരും കണക്കാക്കുന്നില്ല. എന്നാല്‍ പിന്നീട്ഇത്തരം അവസ്ഥ  മാറാതിരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം മാറാതിരിക്കുന്ന അള്‍സര്‍ അല്ലെങ്കില്‍ വായിലെ മുറിവാണെങ്കില്‍ അത് അല്‍പം ഗുരുതരമാണ് എന്ന് വേണം കണക്കാക്കാന്‍. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന്വി  വില്ലനാവുന്ന അവസ്ഥയിലേക്കുള്ള പോക്കാണ് എന്ന കാര്യം മനസ്സിലാക്കുക.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ചിലരില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വളരെ കൂടുതലായിരിക്കും. ഇത് ആസ്ത്മയാണെന്ന് കരുതി വിടരുത്. ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണമായിരിക്കാം ഇത്. അതുകൊണ്ട്തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരിക്കലും വൈകിപ്പിക്കരുത്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് കൃത്യമായ രോഗനിര്‍ണയമാണ് ആദ്യം അത്യാവശ്യം.

എലിപ്പനിക്കെതിരെ മുന്‍കരുതലുകളെടുക്കാം

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ തത്രപ്പെടുന്നതിനിടയില്‍ എലിപ്പനിയില്‍ വിറച്ച്‌ നില്‍ക്കുകയാണ് സംസ്ഥാനം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ഭീതിപരത്തുന്നുണ്ട്. എലിപ്പനിയെ ഭയക്കുകയല്ല വേണ്ടത്, ജാഗ്രതയോടെ പ്രതിരോധിക്കുകയാണ് വേണ്ടത്. പ്രളയശേഷം ശുദ്ധീകരണത്തിനിറങ്ങിയവരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. എലിപ്പനി വെറും എലിപ്പനി മാത്രമല്ല, പശുപ്പനിയും കാളപ്പനിയും ആടുപനിയുമൊക്കെയാണ്. ഈ മൃഗങ്ങളുടെയൊക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍ കലരും. രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്.കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങരുത്, കുളിക്കരുത്.വീടും പരിസരവും വൃത്തിയാക്കുമ്പോള്‌ കൈയ്യുറയും (ഗ്ലൗസ്) കാലുറയുംധരിക്കുക. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക. വീട്ടില്‍ പിടിച്ചു വെയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക.
വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക. വെള്ളം ക്ലോറിനേറ്റ ചെയ്തശേഷം ഉപയോഗിക്കുക മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക. വേണ്ടത്ര രോഗപ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാതെ, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലിചെയ്തവര്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും രോഗസാധ്യത കൂടുതലാണ്. കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം.
വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം. എലിപ്പനി തുടക്കത്തിലെ സംശയിച്ചാല്‍ ചികിത്സിച്ചു മാറ്റാം. വൈകിയാല്‍ രോഗം സങ്കീര്‍ണ്ണമായിത്തീരും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കാം.

മീസില്‍സിനെതിരെ കരുതല്‍ വേണം

വെള്ളപ്പൊക്കത്തിനു ശേഷം പടര്‍ന്നുപിടിക്കാന്‍ വലിയ സാധ്യതയുള്ള പകര്‍ച്ചവ്യാധിയാണ് മീസില്‍സ് . മീസില്‍സ് നിസ്സാരമായ രോഗമല്ല. മീസില്‍സിനെതിരായ കുത്തിവെയ്പ്പ് (MMR, MR വാക്സിനേഷന്‍) കുറഞ്ഞ സ്ഥലങ്ങളിലാണ് മീസില്‍സ് പകര്‍ച്ചവ്യാധിക്ക് സാധ്യത. ഇക്കഴിഞ്ഞ മീസില്‍സ്-റുബെല്ല (MR) വാക്സിനേഷന്‍ സമയത്ത് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാത്ത മാതാപിതാക്കള്‍ എത്രയും പെട്ടെന്ന് മീസില്‍സിനെതിരായ കുത്തിവെയ്പ്പ് കുട്ടികള്‍ക്ക് കൊടുക്കുക.

മീസില്‍സിനെതിരായപ്രതിരോധ കുത്തിവെയ്പ്പ് കുട്ടികളെ ശ്വാസകോശ രോഗങ്ങളില്‍ നിന്നുംന്യുമോണിയയില്‍ നിന്നും രക്ഷിക്കും എന്നറിയുക.

പനിയാണ് മീസില്‍സിന്‍റെ പ്രധാന ലക്ഷണം. ശരീരത്തില്‍ വറുത്തു ചുവന്ന മണല്‍വിതറിയിട്ട പോലെ തിണര്‍പ്പുകള്‍ ഉണ്ടാകും. മൂക്കൊലിക്കും. കണ്ണ് ചുവക്കും. കുട്ടി വളരെ അസ്വസ്ഥനായിത്തീരും. രോഗം ശ്വാസകോശത്തിലേയ്ക്ക് വ്യാപിക്കുന്നതിന്‍റെ ഭാഗമായി കുട്ടിക്ക് ചുമയുണ്ടാകും.

പ്രകൃതിദുരന്ത സമയത്തുണ്ടാകുന്ന മീസില്‍സ് ഒരു കാട്ടുതീയാണ്. അതിവേഗം രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കും. രോഗം മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്നത് അത്യന്തം ഗുരുതരമാണ്.

പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി കാര്യം പറയുക.

മീസില്‍സിനെതിരായി കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ ഒരു പ്രദേശത്ത് കൂടുതല്‍ ഉണ്ടാകുന്നത് ഈ സമയത്ത് എല്ലാവര്‍ക്കും ഒരു പൊതുജനാരോഗ്യ വിപത്താണ്. വളരെ ശ്രദ്ധിക്കുക.

ആരോഗ്യ ഗുണങ്ങളേറെയുള്ള മസ്‌ക് മെലണ്‍

മ​സ്‌​ക്‌ മെ​ലണ്‍ വി​റ്റാ​മി​നു​ക​ളും ധാ​തു​ല​വ​ണ​ങ്ങ​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള ഫ​ല​വര്‍​ഗ​മാ​ണ്. വി​റ്റാ​മിന്‍ സി, എ എ​ന്നി​വ​യു​ടെ ന​ല്ലൊ​രു സ്രോ​ത​സ് കൂ​ടി​യാ​ണി​ത്. കാ​ഴ്‌​ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താന്‍ ശേ​ഷി​യു​ണ്ട്. ര​ക്തം ക​ട്ടി​പി​ടി​ക്കു​ന്ന​ത് തട​യു​ന്ന അ​ഡെ​നോ​സിന്‍ മ​സ്‌​ക്‌​മെ​ല​ണില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നാല്‍ മ​സ്‌​ക്‌​മെ​ലണ്‍ ക​ഴി​ക്കു​ന്ന​വ​രില്‍ ഹൃ​ദ്രോഗസാ​ദ്ധ്യ​ത​യും  പ​ക്ഷാ​ഘാത സാ​ദ്ധ്യ​ത​യും കു​റ​യും.
നാ​രു​ക​ളു​ടെ ക​ല​വ​റ​യാ​യ​തി​നാല്‍ ദ​ഹ​നം സു​ഗ​മ​മാ​ക്കു​ക​യും കു​ട​ലി​ന്‍റെ പ്ര​വര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. നെ​ഞ്ചി​രി​ച്ചില്‍ തട​യാന്‍ ക​ഴി​ക്കാ​വു​ന്ന​താ​ണ്. ഇ​തില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള കൊ​ളാ​ജെന്‍ എ​ന്ന പ്രോ​ട്ടീന്‍ ചര്‍​മ്മ​ത്തി​ന്‍റെ  ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. വി​റ്റാ​മിന്‍ ബി ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ ശ​രീ​ര​ത്തി​ലെ ഊര്‍​ജ്ജ ഉ​ത്പാ​ദ​നം സാ​ദ്ധ്യ​മാ​ക്കും. ത​ടി കു​റ​യ്ക്കാന്‍ ശ്രമി​ക്കു​ന്ന​വര്‍​ക്ക് ക​ഴി​യ്ക്കാ​വു​ന്ന ഒ​ന്നാ​ണ് മ​സ്‌​ക് മെ​ലണ്‍ ഇതി​ല​ട​ങ്ങി​യി​ട്ടു​ള്ള പൊ​ട്ടാ​സ്യം മാ​ന​സിക പി​രി​മു​റു​ക്ക​ത്തില്‍നി​ന്ന് മോ​ച​നം നേ​ടാന്‍ സ​ഹാ​യി​ക്കും.  ഒ​പ്പം ഹൃ​ദ​യ​സ്പ​ന്ദന നി​ര​ക്ക് സാ​ധാ​രണ നി​ല​യി​ലാ​ക്കും. പ്ര​മേ​ഹ​രോ​ഗി​കള്‍​ക്ക് ഉ​ത്ത​മ​മായ ഭ​ക്ഷ​ണ​മാ​ണി​ത്.

റാസ്‌ബെറിയുടെ ആരോഗ്യഗുണങ്ങള്‍

റാ​സ്‌​ബെ​റി​യു​ടെ 20 ശ​ത​മാ​ന​വും നാ​രു​കള്‍ ആ​ണ്. ഇ​ത് അ​മി​ത​വ​ണ്ണം കു​റ​യ്‌​ക്കും ഒ​പ്പം മി​ക​ച്ച ദ​ഹ​നം സാ​ദ്ധ്യ​മാ​ക്കും. കൊ​ള​സ്‌​ട്രോള്‍ ത​ട​യും . റാ​സ്‌​ബെ​റി​യില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള അ​ന്തോ​സി​യാ​നിന്‍ ഹൃ​ദ​യ​സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നൊ​പ്പം ഹാര്‍​ട്ട് അ​റ്റാ​ക്കി​നെ ത​ട​യും. വി​റ്റാ​മിന്‍, മി​ന​റല്‍​സ് എ​ന്നി​വ​യെ​ല്ലാം റാ​സ്‌​ബെ​റി​യില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. മാം​ഗ​നീ​സ് ശ​രീ​ര​ത്തി​ന്‍റെ മെ​റ്റ​ബോ​ളി​സ​ത്തെ കൃ​ത്യ​മാ​ക്കും.

റാ​സ്‌​ബെ​റി​യു​ടെ ഉ​പ​യോ​ഗം കാ​ഴ്‌​ച​യു​ടെ പ്ര​ശ്ന​ങ്ങ​ള​ക​റ്റും. ഇ​തി​ലു​ള്ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റ് കാന്‍​സര്‍ കോ​ശ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. വി​റ്റാ​മിന്‍ സി രോ​ഗ​പ്ര​തി​രോധശേ​ഷി വര്‍​ദ്ധി​പ്പി​ക്കു​ന്നതിനൊപ്പം അ​ണു​ബാ​ധ​ക​ളും രോ​ഗ​ങ്ങ​ളും അ​ക​റ്റും. റാ​സ്‌​ബെ​റി ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും ഇന്‍​സു​ലി​ന്‍റെ അ​ള​വും കൃ​ത്യ​മാ​ക്കു​ക​യും ടൈ​പ്പ് ടു ഡ​യ​ബ​റ്റി​സി​നെ പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ഓര്‍​മ്മ​ശ​ക്തി വര്‍​ദ്ധി​പ്പി​ക്കു​ന്ന റാ​സ്‌​ബെ​റി. ത​ല​ച്ചോ​റി​ന്‍റെ പ്ര​വര്‍​ത്ത​ന​ങ്ങ​ളെ ഉ​ദ്ദീ​പി​പ്പി​ക്കു​ന്നു.

റാ​സ്‌​ബെ​റി​യില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള പോ​ളി​ഫി​നൈല്‍​സ് പ്രായ​ധി​ക്യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ള​ക​റ്റും. റാ​സ്‌​ബ​റി ആര്‍​ത്രൈ​റ്റി​സ് ഉള്‍​പ്പെ​ടെ അ​സ്ഥി​സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കും.

പല്ല് വേദനയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം

പല്ല് വേദന വന്നാല്‍ എങ്ങനെ കുറയ്ക്കാമെന്ന് ആലോചിച്ച്‌ തലപുണ്ണാക്കുന്നവരാണ് അധികവും. വേദനസംഹാരികള്‍ പല്ല് വേദനക്ക് പരിഹാരം കാണുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ പലരുംചിന്തിക്കാറില്ല. പല്ല് വേദന പലരുടെയും പ്രശ്നമാണ്. വേദനസംഹാരികള്‍ പല്ല് വേദനക്ക് പരിഹാരം കാണുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ പലരും ചിന്തിക്കാറില്ല. എന്നാല്‍ വീട്ടുവൈദ്യത്തിലൂടെ പല്ല് വേദനക്ക് ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാം. വീട്ടിലെ ഈ നാല് കാര്യങ്ങള്‍ ഉപയോ​ഗിച്ച്‌ പെട്ടെന്ന് തന്നെ പല്ല് വേദന മാറ്റാനാകും.

ഗ്രാമ്പൂ : പല്ല് വേദന മാറാന്‍ ഏറ്റവും ഉത്തമമാണ് ​ഗ്രാമ്പൂ.  ഒന്നെങ്കില്‍​ ഗ്രാമ്പൂ ചതച്ച്‌ അരച്ച്‌ വേദനയുള്ള പല്ലിന്‍റെ അടിയില്‍ വയ്ക്കുക. അല്ലെങ്കില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ​ഗ്രാമ്പൂ  പൊടിച്ചതും ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടുന്നതും നല്ലതാണ്.

ഐസ്

പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച്‌ പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.

കര്‍പ്പൂര തുളസി ചായ

കര്‍പ്പൂരതുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് ഒന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത്കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്‍റിസെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.

ബേക്കിം​ഗ് സോഡ

പല്ല് വേദനയുള്ള സമയം ടൂത്ത് പേസ്റ്റില്‍ അല്‍പം ബേക്കിം​ഗ് സോഡ കൂടി ചേര്‍ത്ത് പല്ല് തേയ്ക്കുന്നത് പല്ല് വേദന ശമിക്കാന്‍ നല്ലതാണ്.

ദിവസവും മോര് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളറിയൂ....

പാലിന്‍റെ ഗുണങ്ങള്‍ എന്നും വേറിട്ട് നില്‍ക്കുന്ന ഒന്നാണ്.  പാല്  പോലെ തന്നെയാണ് പാലുത്പന്നമായ മോരിന്‍റെയും ഗുണങ്ങള്‍ . ആരോഗ്യ ഗുണം നിറഞ്ഞ ഇത് ദിവസേന ഉപയോഗിക്കുന്നത് കൊണ്ടും ഏറെ ഗുണം ലഭിക്കുന്നു. മനുഷ്യനുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചക്കും ഒരുത്തമ പരിഹാരമാണ് മോര് .

ആരോഗ്യത്തിന്  വരുന്ന പ്ര ശ്നങ്ങളില്‍ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മോര് ഉത്തമമാണ്. ദിവസേന ഇത് ഉപയോഗിക്കുന്നതുകൊണ്ട് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നു .അതുപോലെതന്നെ വണ്ണം വെക്കാനാഗ്രഹിക്കുന്നവര്‍ക്ക് ദിവസേന മോര് കഴിക്കുന്നതു ഏറെ ഗുണങ്ങള്‍ നല്‍കുന്നു .

മോര് ഭക്ഷണ ശേഷം കുടിക്കുന്നത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മോര് ഉപയോഗം കൊണ്ട് നമുക്ക് ശരീരത്തിന് പാര്‍ശ്വഫലങ്ങളോ മറ്റോ ഒന്നും തന്നെയില്ലതാനും . പലരും നേരിടുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചില്‍ ഇതിന് പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ്സ് മോര്കുടിക്കുന്നത് ഏറെ സഹായകമാവുന്നു . മോര് കുടിക്കുന്നത് ശരീരത്തില് ഏത് തരത്തിലും ഉണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കി ആരോഗ്യം നല്‍കുകയും ചെയ്യുന്നു .

കുഞ്ഞുങ്ങളിലെ എക്കിള്‍ ഇല്ലാതാക്കാം

കുട്ടികളിലെ എക്കിള്‍ ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എക്കിള്‍ ഉളളപ്പോള്‍ കുഞ്ഞിന് ആഹാരം കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എക്കിള്‍ ഉള്ളപ്പോള്‍ തോളില്‍ ചായ്ച്ചു കിടത്തി മുതുകില്‍ മെല്ലെ തട്ടാം. പത്തു മിനിട്ടിനു ശേഷവും എക്കിള്‍ തുടരുകയാണെങ്കില്‍ അല്പം വെളളം കൊടുക്കണം. മിക്കവാറും ഇതോടെ എക്കിള്‍ മാറും. തിരക്ക് പിടിക്കാതെ സാവകാശത്തില്‍ വേണം കുഞ്ഞിന് പാല്‍ കൊടുക്കാന്‍. .

പാല്‍ കുടിച്ചു കഴിഞ്ഞ് കുഞ്ഞുങ്ങള്‍ തികട്ടിയാല്‍ കുഞ്ഞിനെ തോളില്‍ ചായ്ച്ച്‌ കിടത്തി മുതുകില്‍ തെരുതെരെ പതിയെ തട്ടണം. ആമാശയത്തിലേക്കുളള വായു പുറത്തു കളയാനാണിത്. പാല്‍ കുടിച്ചു കഴിഞ്ഞയുടന്‍ കുഞ്ഞിനെ കുളിപ്പിക്കുകയോ കുലുക്കുകയോ ചെയ്യരുത്.

കടപ്പാട് : ഇന്‍ഫോ മാജിക്

2.85714285714
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ