Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഹെല്‍ത്തി അറിവുകളും വിവരങ്ങളും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഹെല്‍ത്തി അറിവുകളും വിവരങ്ങളും

കൂടുതല്‍ വിവരങ്ങള്‍

പകര്‍ച്ചപ്പനി തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പകര്‍ച്ചപ്പനി തടയാം കൈകളിലേക്കു തുമ്മിയ ശേഷം കൈ കഴുകാത്ത രീതിആരോഗ്യകരമല്ല. തുമ്മുമ്പോഴും ചു​മ​യ്ക്കു​മ്പോഴും മൂ​ക്കും വാ​യും ടി​ഷ്യുപേ​പ്പ​റോ ട​വ്വലോ ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്കു​ക. ഇ​തി​നു​പോ​ഗി​ക്കു​ന്ന ടി​ഷ്യു പേ​പ്പ​റും ടവ്വ​ലും ന​ശി​പ്പി​ച്ചു ക​ള​യു​ക.

പ്ര​തി​രോ​ധിക്കാം

 • ഇ​ന്‍​ഫ്ളു​വ​ന്‍​സ(​പ​ക​ര്‍​ച്ച​പ്പ​നി)​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
 • ഇ​ട​യ്ക്കി​ടെ കൈ​ക​ള്‍ ഹാ​ന്‍​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്കു​ക.
 • വാ​യ, മൂ​ക്ക്, ക​ണ്ണ് തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
 • ആ​ള്‍​ക്കൂ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഏ​റെ​നേ​രം ചെ​ല​വ​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
 • മു​റി​ക​ളി​ല്‍ വേ​ണ്ട​ത്ര വാ​യുസ​ഞ്ചാ​ര​ത്തി​നു​ള​ള സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തു​ക.
 • ആ​രോ​ഗ്യ​ശീ​ല​ങ്ങ​ള്‍ പാ​ലി​ക്കു​ക, ആ​രോ​ഗ്യ​ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക.
 • പ​ക​ര്‍​ച്ച​പ്പ​നി​ക്കെ​തി​രേ​യു​ള​ള പ്ര​തി​രോ​ധ​വാ​ക്സി​ന്‍എ​ടു​ക്കു​ക. വാ​ക്സി​ന്‍ ഇ​ന്‍​ജ​ക്ഷ​ന്‍ രൂ​പ​ത്തി​ലും മൂ​ക്കി​ല്‍സ്പ്രേ ​ചെ​യ്യാ​വു​ന്ന രൂ​പ​ത്തി​ലും ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ല്‍ ഗര്‍​ഭി​ണി​ക​ളും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി കു​റ​ഞ്ഞ​വ​രും നേ​സ​ല്‍ സ്പ്രേ​ഉ​പ​യോ​ഗി​ക്ക​രു​ത്

രോ​ഗ​വ്യാ​പ​നം ത​ട​യാം

 • തുമ്മുമ്പോഴും ചു​മ​യ്ക്കു​മ്പോഴും മൂ​ക്കും വാ​യും ടി​ഷ്യു പേ​പ്പ​റോ ടവ്വ​ലോ ഉ​പ​യോ​ഗി​ച്ചു മ​റ​യ്ക്കു​ക.ഇ​തി​നു​പ​യോ​ഗി​ക്കു​ന്ന ടി​ഷ്യു പേ​പ്പ​റും ടവ്വ​ലും ന​ശി​പ്പി​ച്ചുക​ള​യു​ക.
 • ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വിട​ങ്ങ​ളി​ല്‍ കൈ ​കൊ​ണ്ടുസ്പ​ര്‍​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. സ്പ​ര്‍​ശി​ക്കാ​നി​ട​യാ​യാ​ല്‍കൈ​ക​ള്‍ സോ​പ്പോ അ​ണു​നാ​ശി​നി​യോ ഉ​പ​യോ​ഗി​ച്ചു ക​ഴു​കിവൃ​ത്തി​യാ​ക്കു​ക
 • രോ​ഗ​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. രോ​ഗ​ബാ​ധി​ത​ര്‍ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ള്‍, വ​സ്ത്ര​ങ്ങ​ള്‍, ആ​ഹാ​രം എ​ന്നി​വ മ​റ്റു​ള​ള​വ​ര്‍ പ​ങ്കി​ട​രു​ത്.
 • പ​ക​ര്‍​ച്ച​പ്പ​നി മാ​റു​ന്ന​തു​വ​രെ ജോ​ലി​ക്കും പഠനത്തിനും പോ​കു​ന്ന​തും മ​റ്റു​ള​ള​വ​രു​മാ​യി അ​ടു​ത്തു പെ​രു​മാ​റു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

സ്കിന്‍ കാന്‍സറിന്‍റെ ലക്ഷണങ്ങളറിയാം

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെആളുകള്‍ക്ക് ഭയമാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചുവെന്നു പറഞ്ഞാലും കാന്‍സറിനെ ഭീതിയോടെ കാണാനേ സാധിക്കുന്നുള്ളൂ. എല്ലാ കാന്‍സറും അപകടകാരികള്‍ തന്നെയാണ്. സ്‌കിന്‍ കാന്‍സര്‍ അഥവാ ചര്‍മാര്‍ബുദവും ഇതുപോലെ തന്നെയാണ്.

എന്താണ് ചര്‍മാര്‍ബുദം?

ചര്‍മാര്‍ബുദത്തില്‍ഏറ്റവും അപകടകാരി മെലനോമയാണ്. എത്രയും നേരത്തെ കണ്ടെത്തിയാല്‍ അത്രയുംവേഗം രോഗം സുഖപ്പെടുത്താം എന്നതാണ് കാന്‍സറിന്‍റെ പ്രത്യേകത. സ്വന്തംശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധയോടെ നോക്കികാണുക എന്നതാണ്ചര്‍മാര്‍ബുദം കണ്ടെത്താനുള്ള പ്രാരംഭനടപടി.വേഗത്തില്‍ വളരുന്ന മറുകുകള്‍, പാടുകള്‍ എന്നിവ കണ്ടാല്‍ ഉടനെ ഒരു ഡോക്ടറെകാണിച്ചു ചികിത്സ തേടണം.

ഒരിക്കലും വിചാരിക്കാത്തെ ഇടങ്ങളിലാകും പലപ്പോഴും ചര്‍മാര്‍ബുദം വരുന്നത്. ഉദാഹരണത്തിന് കണ്‍പോള, തലയോട്ടി, വിരലുകളുടെ ഇടഭാഗം, ചെവിയുടെ പിന്‍വശം എന്നിങ്ങനെ എവിടെ വേണമെങ്കിലും കാന്‍സര്‍ വരാം.

ചര്‍മാര്‍ബുദത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഏഴ് ലക്ഷണങ്ങള്‍

പുതിയ മറുക് : ചര്‍മത്തിലെ കറുത്ത കുത്തുകളും ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. ക്രമാതീതമായ തോതില്‍ഇവയുടെ എണ്ണം പെരുകുന്നതും വലുതാവുന്നതും ശ്രദ്ധിക്കണം. പെട്ടെന്ന് ഇവവളരുകയും മറ്റും ചെയ്യുന്നുണ്ടെങ്കില്‍ ഉടനടി ഒരു വിദഗ്ധ ഡോക്ടറെ കാണണം. ജനിക്കുമ്പോള്‍തന്നെ ഉള്ള മറുകുകള്‍ പോലും ചിലപ്പോള്‍ കാന്‍സര്‍ കോശമായിവളരാന്‍ സാധ്യതയുണ്ട്.

നഖത്തിലെ പാടുകള്‍ : നഖത്തില്‍ കാന്‍സര്‍ വരുമെന്ന് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇതിനും സാധ്യതയുണ്ട്.  പലപ്പോഴും നഖത്തിലെ കറുത്ത പാടുകള്‍രക്തം കട്ട പിടിച്ചു കിടക്കുന്നതായി തെറ്റിദ്ധരിക്കാറുണ്ട്. ഇത് അപകടമാണ്.

കാഴ്ച പ്രശ്‌നം : ഇതും ഒരു ലക്ഷണമാണ്. മെലനോമ കണ്ണിനെ ബാധിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന മറുക്പോലെ തന്നെ കണ്ണിലെ കറുപ്പിനുള്ളില്‍ മറുക് വരും. ഡോക്ടറുടെ വിദഗ്ധപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താന്‍ കഴിയൂ.

മാറാത്ത മുഖക്കുരു : മുഖക്കുരുഎല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ ഒരുപാട് നാളായി മാറാത്ത മുഖക്കുരു ഉണ്ടോ? എങ്കില്‍ സൂക്ഷിക്കണം. അതുപോലെ ഒരേ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും കുരു വരിക .അതിനുള്ളില്‍ പഴുപ്പ് ഇല്ലാതെ കാണപ്പെടുക എന്നതൊക്കെ ശ്രദ്ധിക്കാം.

കാല്‍വെള്ളയില്‍ പാട്: കയ്യിലെയോ കാലിലെയോ വെള്ളയില്‍ ഒരു പുതിയ പാട് ഉണ്ടായാല്‍ അതിനെ നിസ്സാരമായി കാണരുത്.

നീക്കം ചെയ്താലും കരുവാളിപ്പ് കാണുന്നുണ്ടോ : കറുത്ത മറുകുകള്‍ നീക്കം ചെയ്തിട്ടും അവിടെ പിന്നെയും കരിവാളിപ്പോ നിറം മാറ്റമോകാണുന്നുണ്ടോ എങ്കില്‍ ഉടനെ വിദഗ്ധചികിത്സ നടത്തണം. ഇതിനു സമീപം ചെറിയതടിപ്പുകള്‍ തോന്നിയാല്‍ അതും ശ്രദ്ധിക്കണം.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമൂഹത്തിലുള്ള ഒട്ടുമിക്ക ആള്‍ക്കാരും ഇന്ന് കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ദിവസവും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. ചിലരുടെ ജോലിയുടെ ഭാഗം തന്നെയാണ് ഇത്, അതിനാല്‍ തന്നെ 24 മണിക്കൂറും ഇതിന് മുന്നില്‍ ജോലി ചെയ്യുന്നവരുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് പലപ്പോഴും കണ്ണിന് അസ്വസ്തതകള്‍ ഉണ്ടാകാറുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു കൊണ്ട് കണ്ണിന് കേടുവരണമെന്നില്ല. ശ്രദ്ധയില്ലാതെയുള്ള ഉപയോഗമാണ് പലര്‍ക്കും പ്രശ്‌നം ശൃഷ്ടിക്കുന്നത്. വളരെ നേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കകുമ്പോള്‍ കണ്ണുകള്‍ക്ക് ആയാസംവര്‍ധിക്കുന്നു. ഇതിനെയാണ് കമ്പ്യൂട്ടര്‍ വിഷന്‍സിന്‍ഡ്രോ എന്ന് പറയുന്നത്. തലവേദന, കണ്ണ് വേദന, കാഴ്ച മങ്ങല്‍, കണ്ണിന് ആയാസവും ക്ഷീണവും ഇതെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്താം.

ആദ്യംതന്നെ ശ്രദ്ധിക്കേണ്ടത്, കണ്ണുകള്‍ക്ക് കൃത്യം മുമ്പില്‍ വേണം മോണിറ്റര്‍സ്ഥാപിക്കാന്‍. കണ്ണുകളില്‍ നിന്നും മോണിറ്ററിലേക്ക് 20-25 ഇഞ്ച് വരെ അകലം ഉണ്ടായിരിക്കണം. നേരെ നോക്കുമ്പോള്‍ കണ്ണുകള്‍ക്ക് 5-6 ഇഞ്ചുവരെ താഴെയായിരിക്കണം മോണിറ്ററിന്‍റെ സ്ഥാനം ഉണ്ടാവേണ്ടത്. കമ്പ്യൂട്ടറിന് മുന്നില്‍ നട്ടെല്ലു നിവര്‍ത്തി വേണം ഇരിക്കാന്‍. സ്ഥിരമായി മോണിറ്ററിലേക്ക് നോക്കുമ്പോള്‍ 5 മിനിറ്റ് കണ്ണടയ്ക്കുക. ഇടയ്ക്കിടയ്ക്ക് കണ്ണ് ചിമ്മുക. ഒരു മണിക്കൂര്‍ കൂടുമ്പോള്‍ എഴുന്നേറ്റ് നടക്കുകയോ, കണ്ണിന് വ്യായാമം നല്‍കുകയോ ചെയ്യാന്‍ ശ്രമിക്കണം. വെളിച്ചമില്ലാത്ത സമയത്ത് കമ്പ്യൂട്ടര്‍ ഉപയോഗം കുറയ്ക്കണം. മോണിറ്റര്‍ ബ്രൈറ്റ്‌നസ് പരമാവധികുറച്ച്‌ വെയ്ക്കുന്നതാണ് നല്ലത്.

ആരോഗ്യമുളള കുഞ്ഞിനായി ഉപേക്ഷിക്കാം ഈ ആഹാരങ്ങള്‍....

ഗര്‍ഭകാലത്ത് പലതരം ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്. പച്ച മാങ്ങ മുതല്‍ തട്ടുകടയിലെ ദോശവരെ കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകാത്ത സ്ത്രീകള്‍ ചുരുക്കമാണ്. വളരെ പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ട സമയമാണിത്. എന്നാല്‍ മാത്രമേ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ആരോഗ്യം ഉണ്ടാകുകയുള്ളൂ. എന്നാല്‍, ഈ കാലഘട്ടങ്ങളില്‍ കഴിക്കാന്‍ ഇഷ്ടമാണെങ്കിലും ഉപേക്ഷിക്കേണ്ട ചില ഭക്ഷവസ്തുക്കളുമുണ്ട്. അവയെക്കുറിച്ച്‌ അറിയൂ...

ഗര്‍ഭാവസ്ഥയില്‍ ചായ, കാപ്പി, പാല്‍ എന്നിവ അമിതമായി കുടിക്കുന്നത് ശരിയല്ല. ഈ ശീലം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഉണ്ടാക്കും. മൈദ പോലുള്ള വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത് കുറയ്ക്കണം. കൃത്രിമകളര്‍, രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ തുടങ്ങിയവ ഈ കാലഘട്ടത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മത്സ്യം, മാംസം, മുട്ട, നെയ്യ്, വനസ്പതി എണ്ണകള്‍ എന്നിവ ഗര്‍ഭകാലത്ത് ഒഴിവാക്കണം.ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, എണ്ണയില്‍ വറുത്തതും പൊരിച്ചതും എന്നിവ അധികം കഴിക്കാത്തതാണ് നല്ലത്. പുഴുക്കലരി, ഫ്രിഡ്ജില്‍ വച്ചവ, ഐസ് ഇവയെല്ലാം ഗര്‍ഭാവസ്ഥയില്‍ ഒഴിവാക്കണം. വറ്റല്‍ മുളക് അധികമായി ഉപയോഗിക്കുന്നത് കുറയ്ക്കണം.

മസാലകള്‍, കായം, ഉള്ളി, സവാള, വെളുത്തുള്ളി, അധികം എരിവ്, ഉപ്പ്, പുളി തുടങ്ങിയവ ചേര്‍ന്നവയും ഗര്‍ഭകാലത്ത് ഉപേക്ഷിക്കണം.
അലുമിനിയം, ഹിന്‍റാലിയം, നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയുന്ന വസ്തുക്കള്‍ തുടങ്ങിയവ അധികം ഉപയോഗിക്കരുത്.
ഗര്‍ഭാവസ്ഥയില്‍ മദ്യപാനവും പുകവലിയും പാടേ ഉപേക്ഷിക്കുന്നതാണ് നല്ലത്.

അച്ചാര്‍ സ്ഥിരമായി കഴിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പ്രായഭേദമന്യേ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒരു വിഭവം ആണ് അച്ചാറുകള്. അച്ചാറുകള്‍ പൊതുവെ മാസങ്ങളോളം കേടുവരാതെ നില്‍ക്കുന്നത് കൊണ്ടുതന്നെയാണ് ഇതിനെ ഒരു പ്രധാന വിഭവം ആയി എന്നും തീന്‍മേശയില്‍ എത്തിക്കുന്നതും. ഇങ്ങിനെ മാസങ്ങളോളം ഇതിനെ സൂക്ഷിക്കേണ്ടതിനാല്‍ ബാക്‌ടീരിയയുടെ വളര്‍ച്ച തടയുന്നതിനും രുചികൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് പൊടി തുടങ്ങിയവയും അച്ചാറുകളില്‍ കൂടുതലായി ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അച്ചാറുകള്‍പഴകും തോറും അതിന്‍റെ രുചിയും കൂടുന്നു.

സ്ഥിരമായി അച്ചാറുകള്‍ ഉപയോഗിക്കുന്നവര്‍ അറിയാതെ പോകുന്ന ഒരു പ്രധാനവസ്തുത എന്തെന്നാല്‍ ഇവയുടെ ഉപയോഗം ആരോഗ്യത്തിന് ഗുണകരമായും ദോഷകരമായും ബാധിക്കുന്നു എന്നതാണ്.

ചില ആന്‍റിഓക്‌സിഡന്‍റുകള്‍ അച്ചാറുകളില്‍ ഉള്ളതിനാല്‍ ആഴ്‌ചയില്‍നാലോ അഞ്ചോ തവണ ചെറിയ തോതില്‍ അച്ചാര്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത്ശരീരത്തില്‍ ചില ഗുണങ്ങള്‍ കിട്ടാന്‍ സഹായകമാണ്. അതുപോലെ തന്നെ ആണ് അച്ചാറുകളുടെ അമിത ഉപയോഗവും, ഇത് പല രോഗങ്ങളിലേക്കും നമ്മളെ നയിക്കുന്നു.

രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കില്‍ അതിലൂടെ ശരീരത്തില്‍ ദഹനം നടക്കുമ്പോള്‍ അമിതമായ അസിഡിറ്റി ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങിനെ അള്‍സര്‍ ഉണ്ടാവുകയും ചെയ്യുന്നു. അച്ചാറുകള്‍ അള്‍സര്‍ സൃഷ്ടിക്കുന്നു എന്നു പറയുന്നത് ഇതുകൊണ്ടാണ്.

ഗ്യാസിന്‍റെ പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ വേണ്ടി പലപ്പോഴും പലരും അച്ചാറുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും ഗ്യാസിന്‍റെ പ്രശ്നത്തെ കൂട്ടുവാന്‍ആണ് കാരണമാകുന്നത്. എരുവും അസിഡിറ്റിയും വയറിലെ ആസിഡിന്‍റെ ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ എപ്പോഴും അച്ചാറുകള്‍ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

ഉയര്‍ന്ന അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതും മനുഷ്യ ശരീരത്തില്‍ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നു. കൂടുതല്‍ നാള്‍ നിലനില്‍ക്കുവാന്‍ വേണ്ടിയാണ്അച്ചാറുകളില്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ക്കുന്നത്. ഉപ്പ് ലൈനിങ് ഇറിറ്റേഷന്‍ ഉണ്ടാക്കുകയും രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

അമിതമായ അളവില്‍ അച്ചാര്‍ കഴിക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു.ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നിലനിര്‍ത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്ന ഒരു അരിപ്പയായി പ്രവര്‍ത്തിക്കുക എന്നതാണ് വൃക്കയുടെ ധര്‍മ്മം. ഉപ്പിന്‍റെ അമിതമായ ഉപയോഗം കാരണം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കിഡ്‌നി പ്രവര്‍ത്തിക്കുകയും കിഡ്‌നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു.അതിനാല്‍ കിഡ്‌നി രോഗം ഉള്ളവരും അച്ചാര്‍ മിതമാക്കണം.

അച്ചാര്‍ കേടുകൂടാതെ സംരക്ഷിക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ഫംഗസ് ഉണ്ടാകുന്നത് തടയാനുമായി എണ്ണയും അമിതമായി അച്ചറില്‍ ഉപയോഗിക്കുന്നു. എണ്ണഅമിതമായി ഉപയോഗിക്കുന്നത് കൊളസ്‌ട്രോളിന്‍റെ അളവ് കൂടാനും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും കാരണമാകുന്നു. ആരോഗ്യകരമായ ഒരു നാളേക്കായി അച്ചാര്‍ ഉപയോഗിയ്ക്കുന്നതിന് മുന്‍പ് ഇനി ഇത് ശ്രദ്ധിച്ചോളൂ.

പോഷകഗുണങ്ങളേറെയുള്ള കോക്കനട്ട് ആപ്പിള്‍

ന​ന്നാ​യി ഉ​ണ​ങ്ങിയ തേ​ങ്ങ​യ്ക്കു​ള്ളില്‍ കാ​ണു​ന്ന വെ​ളു​ത്ത പ​ഞ്ഞി​പോ​ലു​ള്ള ഭാ​ഗ​മാ​ണ് പൊ​ങ്ങു​കള്‍ അ​ഥ​വാ കോ​ക്ക​ന​ട്ട് ആ​പ്പിള്.  രു​ചി​ക​ര​വും മാം​സ​ള​വു​മായ പൊ​ങ്ങ് തേ​ങ്ങ​യു​ടെ ഏ​റ്റ​വും പോ​ഷ​ക​മു​ള്ള ഭാ​ഗ​മാ​ണ്.​വി​റ്റാ​മിന്‍ ബി1, ബി 3, ബി5, ബി6 തു​ട​ങ്ങി​യ​വ​യും സെ​ലെ​നി​യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, പൊ​ട്ടാ​സ്യം, കാല്‍​സ്യം തു​ട​ങ്ങിയ ധാ​തു​ക്ക​ളും ഇ​തില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.പ​തി​വാ​യി പൊ​ങ്ങ് ക​ഴി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ​ ശ​ക്തി​യെവര്‍​ദ്ധി​പ്പി​ക്കും.

ശ​രീ​ര​ത്തി​ലെ ഇന്‍​സു​ലി​ന്‍റെ  ഉ​ത്പാ​ദ​നംവര്‍​ദ്ധി​പ്പി​ച്ചു പ്ര​മേഹ ല​ക്ഷ​ണ​ങ്ങള്‍ നി​യ​ന്ത്രി​ക്കാ​നും പൊ​ങ്ങ് അ​ത്യു​ത്ത​മ​മാ​ണ്. ആ​ന്‍റി ബാ​ക്‌​ടീ​രി​യല്‍ ആ​യും ആ​ന്‍റി ഫം​ഗല്‍ ആ​യും പ്ര​വര്‍​ത്തി​ക്കാ​നു​ള്ള ക​ഴി​വും പൊ​ങ്ങി​ന് ഉ​ണ്ട്. ദി​വ​സേന പൊ​ങ്ങ്ക​ഴി​ക്കു​ന്ന​ത് ഹൃ​ദ്രോഗ സാ​ദ്ധ്യ​ത​യില്‍ നി​ന്നു ര​ക്ഷി​ക്കു​മെ​ന്നും, ശ​രീ​ര​ത്തില്‍ ന​ല്ല കൊ​ളസ്‌​ട്രോ​ളി​ന്‍റെ അ​ള​വ് വര്‍​ദ്ധി​പ്പി​ക്കു​മെ​ന്നും പ​ഠ​ന​ങ്ങള്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട് .ശ​രീ​ര​ത്തി​ന് വേ​ണ്ട ഊര്‍​ജം പ്ര​ദാ​നം ചെ​യ്യാന്‍ ന​ല്ലൊ​രു ഭ​ക്ഷ​ണ​മാ​ണ് പൊ​ങ്ങ്.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാം

ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades) വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ അണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ രക്തത്തിലെ പ്ലേറ്റ്ലറ്റിന്‍റെ എണ്ണം കുറയ്ക്കും.പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു. ഡെങ്കി ബാധിച്ചാല്‍ കുട്ടികളിലും പ്രായമായവരിലും പല തരത്തിലുളള ലക്ഷണങ്ങളാണ് കാണിക്കുന്നത്. കുട്ടികളില്‍ സാധാരണയായി ചെറിയ പനിയും ചര്‍മത്തില്‍ പാടുകളും കാണപ്പെടാം. എന്നാല്‍ പ്രായമായവരില്‍ ഡെങ്കിപ്പനിയുടെ സുപ്രധാന ലക്ഷണങ്ങളായ ശക്തമായ പനി, ചര്‍മത്തില്‍ ചുമന്നു തടിച്ച പാടുകള്‍, അസഹനീയമായ പേശിവേദന എന്നിവ കൂടുതലായി കാണാം.

ഇടവിട്ടുള്ള മഴയും വെയിലും കാരണം വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. തീവ്രമായ രോഗാതുരതയിലേക്കും ആശുപത്രിവാസത്തിലേക്കുംസങ്കീര്‍ണതകളിലേക്കും അപൂര്‍വമായെങ്കിലും മരണത്തിലേക്കും നയിക്കാവുന്ന പകര്‍ച്ചപ്പനിയാണ് ഡെങ്കിപ്പനി. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കേണ്ടത്അത്യാവശ്യമാണ്.

ലഘുവായ ചില ശീലങ്ങളിലൂടെ ഈ മഹാമാരിയെ ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ നമുക്ക് കഴിയും.

 1. ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ കുടുംബാഗങ്ങള്‍ക്കൊപ്പം വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ള ചിരട്ടകള്‍, കളിപ്പാട്ടങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പുറകുവശം തുടങ്ങിയ ഇടങ്ങള്‍ ഇല്ലാതാക്കുക.
 2. വൈകുന്നേരവുംരാവിലെയും വീട്ടിനുള്ളില്‍ ലിക്വഡൈസര്‍/മാറ്റ് രൂപത്തിലുള്ള കൊതുക്നാശിനികള്‍ ഉപയോഗിക്കാവുന്നതാണ്. ഈ സമയങ്ങളില്‍ മുറികള്‍ക്കുള്ളില്‍ പുകയ്ക്കുന്നതിലൂടെയും കൊതുക് ശല്യം ഒഴിവാക്കാം. പുക തുടങ്ങുന്ന സമയത്ത് ജനലുകളും വാതിലുകളും തുറന്നിടുകയും പുക വീട്ടിനുള്ളില്‍ നില്‍ക്കുമ്പോള്‍തന്നെ അവ അടയ്ക്കുകയും വേണം. ഉണങ്ങിയ വേപ്പില, തുളസിയില, കുന്തിരിക്കം തുടങ്ങിയ വസ്തുക്കള്‍ പുകയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
 3. വീട്ടിലുള്ളവര്‍ പ്രത്യേകിച്ചും കുട്ടികള്‍ കഴിവതും കൈകാലുകള്‍ മറയുന്നരീതിയില്‍ വസ്ത്രം ധരിക്കാന്‍ ശീലിക്കുക. കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ വസ്ത്രങ്ങള്‍ ആവരണം ചെയ്യാന്‍ കഴിയാത്ത ശരീരഭാഗങ്ങളില്‍ കൊതുകളെ  അകറ്റി നിര്‍ത്താന്‍ കഴിയുന്ന ലേപനങ്ങള്‍ (മരുന്ന് കടകളില്‍ലഭിക്കുന്നവ) പുരട്ടുക.
 4. വീട്ടില്‍ പനിബാധിതരുണ്ടെങ്കില്‍ അവരെ നിര്‍ബന്ധമായും കൊതുക് വലയ്‌ക്കുള്ളില്‍ തന്നെ കിടത്തുക. നന്നായി ഭക്ഷണവും, വെള്ളവും കൊടുക്കുക.
 5. ഭൂരിഭാഗം രോഗികളിലും ഡെങ്കിപ്പനി സാധാരണ ചികിത്സ കൊണ്ട് ഭേദമാക്കാമെങ്കിലും കഠിമായ വയറുവേദന, വയറിളക്കം, ഛര്‍ദില്‍, ശ്വാസ തടസം, മലത്തില്‍ രക്തം പോകുക, കറുത്ത നിറത്തിലുള്ള മലം, അമിത ക്ഷീണം തുടങ്ങിയവ സങ്കീര്‍ണതകളിലേക്ക് നയിക്കാം. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടിയന്തിരമായി വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

നിപ്പ വൈറസ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു മൃ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​രു​ന്ന അ​സു​ഖ​മാ​ണ് നി​പ്പവൈ​റ​സ്. വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളി​ൽ​ നി​ന്നോപ​ന്നി​ക​ളി​ൽ​ നി​ന്നോ ഇ​ത് മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാം. അ​സു​ഖ ബാ​ധ​യു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തു​പോ​ലെ ത​ന്നെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​ണം. വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം ക​ല​ർ​ന്ന പാ​നീ​യ​ങ്ങ​ളും വ​വ്വാ​ൽ ക​ടി​ച്ചപ​ഴ​ങ്ങ​ളും മ​റ്റും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യും രോ​ഗം പ​ക​രാം.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
അ​ഞ്ച് മു​ത​ൽ 14 ദി​വ​സം വ​രെ​യാ​ണ് ഇ​ൻ​കു​ബേ​ഷ​ൻ പീ​രീ​ഡ്. രോ​ഗ​ബാ​ധഉ​ണ്ടാ​യാ​ലും ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ൻ ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ വേ​ണം. പ​നി​യും ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വും ബോ​ധ​ക്ഷ​യ​വു​മൊ​ക്കെ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. ചു​മ, വ​യ​റു​വേ​ദ​ന, മ​നം​പി​ര​ട്ട​ൽ, ഛർ​ദി, ക്ഷീ​ണം, കാ​ഴ്ച​മ​ങ്ങ​ൽ തു​ട​ങ്ങി​യല​ക്ഷ​ണ​ങ്ങ​ളും അ​പൂ​ർ​വ​മാ​യി പ്ര​ക​ടി​പ്പി​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾആ​രം​ഭി​ച്ച ഒ​ന്നു ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ കോ​മഅ​വ​സ്ഥ​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്നഎ​ൻ​സ​ഫ​ലൈ​റ്റി​സ് ഉ​ണ്ടാ​വാ​നും വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്.

രോ​ഗ സ്ഥി​രീ​ക​ര​ണം
തൊ​ണ്ട​യി​ൽ​നി​ന്നും മൂ​ക്കി​ൽ നി​ന്നു​മു​ള്ള സ്ര​വം, ര​ക്തം, മൂ​ത്രം, ത​ല​ച്ചോ​റി​ലെ നീ​രാ​യ സെ​റി​ബ്രോ സ്പൈ​ന​ൽ ഫ്ളൂ​യി​ഡ് എ​ന്നി​വ​യി​ൽ​ നി​ന്നും റി​യ​ൽ ടൈം ​പോ​ളി​മ​റേ​സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ ഉ​പ​യോ​ഗി​ച്ച് വൈ​റ​സി​നെ വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കും. അ​സു​ഖം പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ എ​ലൈ​സ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും.മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ ക​ല​ക​ളി​ൽനി​ന്നെ​ടു​ക്കു​ന്ന സാ​മ്പിളു​ക​ളി​ൽ ഇ​മ്യൂ​ണോഹി​സ്റ്റോ​കെ​മി​സ്ട്രി പ​രി​ശോ​ധ​ന ന​ട​ത്തി​യും അ​സു​ഖം സ്ഥി​രി​ക​രി​ക്കാ​ൻ സാ​ധി​ക്കും.
സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ
അ​സു​ഖം വ​ന്ന​തി​നു ശേ​ഷ​മു​ള്ള ചി​കി​ത്സ അ​ത്ര ഫ​ല​പ്ര​ദ​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​രോ​ധ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളി​ൽ നി​ന്നും രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ ക​രു​ത​ലു​ക​ൾ

വൈ​റ​സ് ബാ​ധ​യു​ള്ള വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം മ​നു​ഷ്യ ശ​രീ​ര​ത്തി​ന്‍റെ ഉ​ള്ളി​ലെ​ത്തി​യാ​ൽ അ​സു​ഖം ഉ​ണ്ടാ​കാം.അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കു​ക. ഉ​ദാ​ഹ​ര​ണ​മാ​യി വ​വ്വാ​ലു​ക​ൾ ധാ​രാ​ള​മു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും തു​റ​ന്നക​ല​ങ്ങ​ളി​ൽ ശേ​ഖ​രി​ക്കു​ന്ന ക​ള്ള് ഒ​ഴി​വാ​ക്കു​ക.
വ​വ്വാ​ലൂ​ക​ൾ ക​ടി​ച്ച ചാ​മ്പങ്ങ, പേ​ര​യ്ക്ക, മാ​ങ്ങ പോ​ലു​ള്ള കാ​യ് ഫ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക

രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യി​ൽ​നി​ന്നു രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ വേ​ണ്ടി എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ

 • രോ​ഗി​യു​മാ​യി സ​മ്പർ​ക്കം ഉ​ണ്ടാ​യ​തി​നു​ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
 • രോ​ഗി​യു​മാ​യി ഒ​രു മീ​റ്റ​ർ എ​ങ്കി​ലും ദൂ​രം പാ​ലി​ക്കു​ക​യുംരോ​ഗി കി​ട​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും അ​ക​ലം പാ​ലി​ക്കു​ക​യുംചെ​യ്യു​ക
 • രോ​ഗി​യു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ പ്ര​ത്യേ​കം സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യുംചെ​യ്യു​ക.
 • വ​സ്ത്ര​ങ്ങ​ളും മ​റ്റും പ്ര​ത്യേ​കം ക​ഴു​കു​ക​യും ഉ​ണ​ക്കു​ക​യും ചെ​യ്യു​ക

രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ വേ​ണ്ടി ആ​ശു​പ​ത്രി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

 • രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വ​രു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക
 • രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളോ​ടുസം​സാ​രി​ക്കു​ന്പോ​ഴും പ​രി​ശോ​ധി​ക്കു​ന്പോ​ഴും, മ​റ്റുഇ​ട​പ​ഴ​ക​ലു​ക​ൾ ന​ട​ത്തു​ന്പോ​ഴും ക​യ്യു​റ​ക​ളും മാ​സ്കും ധ​രി​ക്കു​ക
 • സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളി​ൽ എ​ടു​ക്കു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളുംഇ​ത്ത​രം രോ​ഗി​ക​ളി​ലും എ​ടു​ക്കു​ക, രോ​ഗ​മു​ണ്ടെ​ന്നുസം​ശ​യി​ക്കു​ന്ന രോ​ഗി അ​ഡ്മി​റ്റ് ആ​യാ​ൽ അ​ധി​കൃ​ത​രെ വി​വ​രംഅ​റി​യി​ക്കു​ക.


നി​ഷ്ക​ർ​ഷ പു​ല​ർ​ത്തേ​ണ്ട സു​ര​ക്ഷാ രി​തി​ക​ൾ:

 • ആ​ൾ​ക്ക​ഹോ​ൾ പോ​ലു​ള്ള ഹാ​ൻ​ഡ് റ​ബ്ബു​ക​ൾ ഉ​പോ​യി​ച്ച് കൈ ​ക​ഴു​കു​ക
 • രോ​ഗി, രോ​ഗ ചി​കി​ൽ​സ​ക്ക് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾരോ​ഗി​യു​ടെ വ​സ്ത്രം, വി​രി മു​ത​ലാ​യ​വ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യിമാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ക
 • നി​പ്പ രോ​ഗി​ക​ളെ മ​റ്റുരോ​ഗി​ക​ളു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ൽ തീ​ർ​ത്തും ഒ​ഴി​വാ​ക്കി വേ​ർ​തി​രി​ച്ച് വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റു​ക.
 • ഇ​ത്ത​രം വാ​ർ​ഡു​ക​ളി​ൽ ആ​രോ​ഗ്യ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ക.
 • ര​ണ്ട് രോ​ഗി​ക​ളു​ടെ ക​ട്ടി​ലി​നി​ട​യി​ൽ ഒ​രു മീ​റ്റ​ർ അ​ക​ല​മെ​ങ്കി​ലും ഉ​റ​പ്പാ​ക്കു​ക
 • രോ​ഗി​ക​ളെ അ​ല്ലെ​ങ്കി​ൽ രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രെശു​ശ്രൂ​ഷി​ക്കു​ന്പോ​ൾ പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ൻ ക​രു​ത​ലു​ക​ൾസ്വീ​ക​രി​ക്കേ​ണ്ട​ത് പ​ര​മ പ്ര​ധാ​ന​മാ​ണ്.

സ്വ​യം​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം

 • മാ​സ്ക്, കൈ​യു​റ (ഗ്ലൗ​സ്), ഗൗ​ണ്‍ എ​ന്നി​വ​യൊ​ക്കെ രോ​ഗി​യു​മാ​യി ഇ​ട​പ​ഴ​കു​മ്പോൾ ഉ​ട​നീ​ളം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. തീ​ർ​ത്തും സൂ​ക്ഷ്മ​മാ​യ വാ​യു​വി​ലെ ക​ണ​ങ്ങ​ളി​ൽ 95 ശ​ത​മാ​ന​വും ശ്വ​സി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​ന്ന എ​ൻ95 മാ​സ്കു​ക​ൾ ര​ക്ത​വും സ്ര​വ​ങ്ങ​ളും ടെ​സ്റ്റി​നാ​യെ​ടു​ക്കു​മ്പോഴും ട്യൂ​ബ് ഇ​ടു​ന്ന​ത്പോ​ലു​ള​ള ഇ​ട​പെ​ട​ൽ വേ​ള​യി​ലും നി​ഷ്ക​ർ​ഷി​ക്കേ​ണ്ട​താ​ണ്.
 • കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ച് 20 സെ​ക്ക​ന്‍റെ​ങ്കി​ലും വ്യ​ത്തി​യായി ക​ഴു​കു​ക.
 • അ​ണു​നാ​ശി​കാ​രി​ക​ളാ​യ ക്ലോ​റോ​ഹെ​ക്സി​ഡൈ​ൻ അ​ല്ലെ​ങ്കി​ൽആ​ൾ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ ഹ​സ്ത ശു​ചി​ക​ര​ണ ദ്രാ​വ​ക​ങ്ങ​ൾ (ഉ​ദാ.സാ​വ്ലോ​ണ്‍ പോ​ലു​ള്ള) കൊ​ണ്ട് ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൈ​ക​ഴു​കാ​വു​ന്ന​താ​ണ്
 • ശു​ശ്രൂ​ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്നഉ​പ​ക​ര​ണ​ങ്ങ​ൾ പ​ര​മാ​വ​ധി ഡി​സ്പോ​സ​ബി​ൾ ആ​വു​ന്ന​താ​ണ് ഉ​ത്ത​മം. പു​ന​രു​പ​യോ​ഗം അ​നി​വാ​ര്യ​മെ​ങ്കി​ൽ ശ​രി​യാ​യ രീ​തി​യി​ൽ അ​ണുന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. ഓ​ട്ടോ​ക്ലേ​വ് ചെ​യ്യു​ക ഗ്ലൂ​ട്ട​റാ​ൽ​ഡി​ഹൈ​ഡ് ഉ​പ​യോ​ഗി​ക്കു​ക എ​ന്നി​വ​യാ​ണ് അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

രോ​ഗം വ​ന്നു മ​ര​ണ​മ​ട​ഞ്ഞ ആ​ളി​ൽ നി​ന്നും രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ

 • മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത് മു​ഖ​വു​മാ​യും ശാ​രി​രി​ക​സ്ര​വ​ങ്ങ​ളു​മാ​യും സ​മ്പർ​ക്കം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക
 • ചും​ബി​ക്കു​ക, ക​വി​ളി​ൽ തൊ​ടു​ക തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
 • മൃ​ത​ദേ​ഹ​ത്തെ കു​ളി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് മു​ഖം മ​റ​യ്ക്കു​ക
 • മൃ​ത​ദേ​ഹ​ത്തെ കു​ളി​പ്പി​ച്ച​തി​നു ശേ​ഷം കു​ളി​പ്പി​ച്ച വ്യ​ക്തി​ക​ൾ ദേ​ഹം മു​ഴു​വ​ൻ സോ​പ്പ് തേ​ച്ച് കു​ളി​ക്കേ​ണ്ട​താ​ണ്.
 • മ​ര​ണ​പ്പെ​ട്ട വ്യ​ക്തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സാ​ധ​ന​ങ്ങ​ൾസോ​പ്പോ ഡി​റ്റ​ർ​ജ​ന്‍റോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കേ​ണ്ട​താ​ണ്.

മൂക്കുത്തി അണിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്നത്തെ കാലത്ത് മൂക്കുത്തി അണിയുക എന്നത് പെണ്‍കുട്ടികളുടെ ഇടയില്‍ ഒരു ഫാഷനായി തന്നെ മാറിയിരിക്കുകയാണ്. എന്നാല്‍ മൂക്കു കുത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ചര്‍മത്തിന്‍റെ സംരക്ഷണം ശ്രദ്ധിക്കാറുണ്ടോ..? ചുമ്മാ പോയി ഒന്നുകുത്തിയിട്ട് വരാം എന്ന് ചിന്തിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇത് പലപ്രശ്‌നങ്ങള്‍ക്കും ഇടയുണ്ടാക്കും. മൂക്കു കുത്തിയവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുറച്ചു നാള്‍ അതിന് നല്ല സംരക്ഷണം അത്യാവശ്യമാണ്. ഇത് പഴുപ്പിനും വേദനയ്ക്കും ഇതുമൂലം പല രോഗങ്ങള്‍ക്കും കാരണമായേക്കാം. മൂക്കുകുത്തിയവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

മുഖത്തില്‍ ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സും വൈറ്റ്ഹെഡ്‌സും.  മൂക്കുത്തി അഴിച്ചു വച്ചതിനുശേഷം ഈ ഭാഗത്തുള്ള ബ്ലാക്ക് ഹെഡ്‌സുംവൈറ്റ് ഹെഡ്‌സും നിര്‍ജ്ജീവമായ കോശത്തെയും നീക്കം ചെയ്യേണ്ടതാണ്.

നിങ്ങളുടെ മൂക്കിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതായത് വരണ്ടമൂക്ക്, ചൊറിച്ചല്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായചികിത്സ ആവശ്യമാണ്. അതിനു ശേഷം മാത്രം മൂക്കുത്തി ധരിക്കുക. മൂക്കൊലിപ്പ്ഉള്ള പ്രശ്‌നമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത്തരം മൂക്കില്‍ മൂക്കുത്തിയിരിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാക്കും. മൂക്കടപ്പ് പെട്ടെന്ന് മാറ്റുക.

സൗന്ദര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഫേഷ്യലുകള്‍ മുന്‍പ് മൂക്കുത്തി അഴിച്ചു വെക്കുകയും അണുബാധ കയറാതെ സൂക്ഷിക്കുകയും വേണം.

ഗര്‍ഭിണികള്‍ നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

വിശ്വാസികള്‍ക്ക്​ ഇത്​ വ്രതകലാമാണ്​. ആത്​മാവിനെ ശുദ്ധീകരിക്കുന്നതിനുള്ള പുണ്യകാലം. ഗര്‍ഭിണികള്‍ വ്രതമനുഷ്​ഠി​ക്കു​മ്പോള്‍ നിരവധി കാര്യങ്ങള്‍ശ്രദ്ധിക്കേണ്ടതുണ്ട്​.

ഗ​ര്‍​ഭ​കാ​ല​ത്തി​​​​ന്‍റെ തു​ട​ക്ക​ത്തി​ല്‍ സ്​​ഥി​ര​മാ​യി ഛര്‍​ദി​ക്കു​ക​യും ദ്രാ​വ​ക ന​ഷ്​​ടം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന വേ​ള​യി​ല്‍ നോ​മ്പ് അ​നു​ഷ്​​ഠി​ക്കാ​തി​രി​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. ഗ​ര്‍​ഭി​ണി പൂ​ര്‍​ണ ആ​രോ​ഗ്യ​വ​തി​യാ​ണെ​ങ്കി​ല്‍ നോ​മ്പ് ദോ​ഷം ചെ​യ്യി​ല്ല. നോ​മ്പ് അ​നു​ഷ്​​ഠി​ക്കും​ മു​മ്പ് ഗ​ര്‍​ഭി​ണി വൈ​ദ്യ​പ​രി​ശോ​ധ​നന​ട​ത്തി ര​ക്​​ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം എ​ന്നി​വ​യി​ല്ലെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്ത​ണം. നോ​മ്പ് അ​നു​ഷ്​​ഠി​ച്ചാ​ല്‍​ ത​ന്നെ അ​വ​ര്‍ കാപ്പി, ചാ​യ, ശീ​ത​ള​പാ​നീ​യം മു​ത​ലാ​യ​വ പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. ആ​രോ​ഗ്യ​ക​ര​മാ​യ സ​മീ​കൃ​ത ആ​ഹാ​രം ക​ഴി​ക്ക​ണം. ദി​നം​പ്ര​തി 8 - 12 ക​പ്പ്​ വെ​ള്ള​മെ​ങ്കി​ലും കു​ടി​ക്ക​ണം.

ഒ​രുക​പ്പ്​ പാ​ലും കു​റ​ച്ച്‌​ ഈ​ന്ത​പ്പ​ഴ​വും ക​ഴി​ച്ച്‌​ നോ​മ്പ് തു​റ​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്​. അ​തി​നു​ശേ​ഷം വൈ​വി​ധ്യ​മാ​ര്‍​ന്ന ഭ​ക്ഷ​ണം​കൂ​ടി ക​ഴി​ക്ക​ണം. കി​ട​ക്കു​ന്ന സ​മ​യ​ത്തി​ന്​ മു​മ്പേ (ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞു ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം)ആ​രോ​ഗ്യ​ക​ര​മാ​യ ല​ഘു​ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട​താ​ണ്. അ​നു​വ​ദ​നീ​യ അ​ള​വി​ല്‍ അ​ന്ന​ജം അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​യി​രി​ക്ക​ണം. ഇ​തി​ല്‍ പൂ​രി​ത കൊ​ഴു​പ്പു​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. മി​ത​മാ​യ അ​ള​വി​ല്‍ പ്രോ​ട്ടീ​ന്‍ അട​ങ്ങി​യ ഇ​റ​ച്ചി, മു​ട്ട, മ​ത്സ്യം, വെ​ണ്ണ മു​ത​ലാ​യ​വ അ​ത്താ​ഴ സ​മ​യ​ത്ത്​ ക​ഴി​ക്ക​ണം. അ​മി​ത​മാ​യ എ​രിവും പു​ളി​യും ഒ​ഴി​വാ​ക്ക​ണം.

അ​നു​വ​ദ​നീ​യ സ​മ​യ​ത്ത്​ അ​ള​വ്​ കു​റ​ച്ച്‌​ ഒ​ന്നി​ല​ധി​കം ത​വ​ണ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ല്‍ വ​യ​ര്‍ നി​റ​ഞ്ഞ​താ​യി തോ​ന്നി​ല്ല. കൊ​ഴു​പ്പു​ള്ള​തും മൊ​രി​ഞ്ഞ​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യാ​ല്‍ നെഞ്ചെ​രി​ച്ചി​ലും അ​മി​ത വ​ണ്ണ​വും ഒ​ഴി​വാ​ക്കാം. ദി​നേ​ന ര​ണ്ടു​ മൂ​ന്നു ത​വ​ണ പു​തി​യ പ​ഴ​ങ്ങ​ള്‍ ക​ഴി​ക്കുന്ന​തും ന​ല്ല​താ​ണ്.

സ്ട്രോബെറിയുടെ ആരോഗ്യഗുണങ്ങള്‍

ചുവന്ന നിറത്തില്‍ മാംസളമായ സ്‌ട്രോബറി പ്രകൃതി നല്‍കുന്ന അതിമനോഹരമായ പഴങ്ങളിലൊന്നാണ്. കാണാന്‍ ചന്തമുള്ള ഈ പഴം നാവിന് നല്ല വിരുന്നൊരുക്കുകയും ചെയ്യുന്നു. എന്നാല്‍, നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിന്‍ 'സി' യുടെ  കലവറയാണ് സ്‌ട്രോബറി.

മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ്സ്‌ട്രോബറി. സ്‌ട്രോബറിയില്‍ വിറ്റാമിന്‍ 'സി' ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യശരീരത്തിന് പകരുന്ന ഒന്നാണ് സ്ട്രോബറി. വൈറ്റമിന്‍ 'സി' യുടെ നല്ലൊരു സ്രോതസ്സായതിനാല്‍, അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും, ക്വര്‍സെറ്റിന്‍ എന്ന ഫ്‌ളാവനോയിഡ് ഹൃദ്രോഗത്തിന്‍റെ  അപകടസാധ്യതകള്‍ കുറയ്ക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. ഇതിനു പുറമേ, ഇതില്‍ ഉയര്‍ന്നതോതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുകയും നാരുകള്‍ മലബന്ധത്തെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.സ്‌ട്രോബറിയില്‍ കാണപ്പെടുന്ന ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡ് മൃതചര്‍മ്മകോശങ്ങളെനീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ സങ്കോചിപ്പിക്കുന്നതിനും മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും  സഹായിക്കുന്നു.

ഐസ്‌ക്രീം, ജ്യൂസ്, മില്‍ക്ക്‌ഷേക്ക്, ജാം, ജെല്ലി, സ്മൂതി, സലാഡ് തുടങ്ങിയവയിലെല്ലാം സ്‌ട്രോബറി ഇന്ന് ഒരു പ്രധാന ഘടകമാണ്. വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, നാരുകള്‍, ഫോളിക്ക് ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, റിബോഫ്‌ളാവിന്‍, ഇരുമ്ബ്, വൈറ്റമിന്‍ ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്ട്രോബറി നിര്‍ബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ്. സ്‌ട്രോബറി വളരെ പെട്ടെന്ന് നശിച്ചുപോകുമെന്നതിനാല്‍ കരുതലോടെ വേണം സൂക്ഷിക്കേണ്ടത്. വൃത്തിയാക്കിയ സ്‌ട്രോബറി ഒരു പേപ്പര്‍ടവ്വലില്‍ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തില്‍ വച്ചുവേണം റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍.

ഹൃദയത്തെ രക്ഷിക്കാന്‍ ഈകാര്യങ്ങള്‍ ഇന്നുതന്നെ ചെയ്യാം

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയാരോഗ്യംസംരക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട ചില കാര്യങ്ങളിതാ

പുകവലി ഉപേക്ഷിക്കുക: ഹൃദയാരോഗ്യത്തിന്ഒട്ടും അഭിലഷണീയമായ ഒന്നല്ല പുകവലി. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക.എന്തെന്നാല്‍ പാസീവ് സ്‌മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറി വരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്.

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കണം : ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, വിറ്റാമിന്‍, ധാതുക്കള്‍ എന്നിവയും ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പ്വരുത്തണം. ഗോതമ്പ്, ഓട്ട്സ് എന്നിവകൊണ്ടുള്ള ഭക്ഷണം ഏറെ അനുയോജ്യകരമാണ്.

മതിയായ സമയം ഉറങ്ങുക : ഉറക്കക്കുറവ്ഹൃദയാരോഗ്യത്തിന് ഒട്ടും നല്ലതല്ല. മുതിര്‍ന്നവര്‍ ഒരുദിവസം 7-8 മണിക്കൂറും കുട്ടികള്‍ 8-9 മണിക്കൂറും ഉറങ്ങണം. സ്ഥിരമായി ആറുമണിക്കൂറില്‍ കുറച്ച്‌ ഉറങ്ങുന്നവരില്‍ ഹൃദയാഘാതം, ഹൃദയധമനിയില്‍ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഉപ്പും മധുരവും കുറയ്‌ക്കുക : പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇന്നു മുതല്‍ ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുക. അങ്ങനെയെങ്കില്‍ പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയെ അകറ്റാനാകും, അതുവഴി ഹൃദ്രോഗത്തെയും...

മദ്യപാനം നിയന്ത്രിക്കുക : മദ്യപാനംപൂര്‍ണമായി ഉപേക്ഷിക്കാനാകുന്നില്ലെങ്കില്‍പ്പോലും നന്നായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ടകാരണമാണ്.

പച്ചക്കറിയും പഴങ്ങളും : നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഒരുദിവസം കുറഞ്ഞത് അഞ്ചുതരം പച്ചക്കറികളും പഴങ്ങളും കഴിക്കുക. ആപ്പിള്‍, മാതളം, കാരറ്റ്, തക്കാളി, മുരിങ്ങയ്‌ക്ക, ചീര, ബീറ്റ്‌റൂട്ട്, പയര്‍എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്‌തുക്കളാണ്.

വ്യായാമം : ദിവസവും കുറഞ്ഞത് 30 മിനിട്ടെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്ന വിധം വ്യായാമംചെയ്യുക. അത് നടത്തമോ ഓട്ടമോ വ്യായാമമോ ആകാം. ഓഫീസിലെയും വീട്ടിലെയും പടവുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യാം, അതുമല്ലെങ്കില്‍ പതിവായി ജിംനേഷ്യത്തില്‍ പോകാം. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമമുറകളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രായമായവര്‍ നന്നായി നടക്കുന്നതാണ് ഉത്തമം. ചെറുപ്പക്കാര്‍ ബാഡ്‌മിന്‍റണ്‍, വോളിബോള്‍, ഫുട്ബോള്‍ എന്നീ കായികയിനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്.

കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാന്‍ എണ്ണകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നവജാത ശിശുക്കള്‍ അടക്കമുള്ള കുഞ്ഞുങ്ങളെ എണ്ണ തേച്ച്‌കുളിപ്പിക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതുമൂലം ചെറിയആരോഗ്യപ്രശ്‌നങ്ങള്‍ പോലും അകന്നുനില്‍ക്കും. ലോകമെമ്ബാടും കുഞ്ഞുങ്ങളെഎണ്ണ തേച്ച്‌ മസ്സാജ് ചെയ്യുന്നതിനുള്ള കാരണവും മറ്റൊന്നല്ല. പക്ഷെ ഏത്എണ്ണ തിരഞ്ഞെടുക്കും?

ഏത് എണ്ണ ഉപയോഗിക്കുന്നതിന് മുമ്പും അതില്‍നിന്ന് കുറച്ചെടുത്ത് കുഞ്ഞിന്‍റെ  ശരീരത്തില്‍ പുരട്ടുക. അരമണിക്കൂര്‍കഴിഞ്ഞ് ചൊറിച്ചിലോ തടിപ്പോ ഉണ്ടകുന്നില്ലെങ്കില്‍ മാത്രംഅത് ഉപയോഗിക്കാം. എണ്ണ പുരട്ടുന്നത് കൊണ്ട് കുഞ്ഞിന് ഏതെങ്കിലുംതരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് ഒഴിവാക്കാന്‍മടിക്കരുത്.

കുഞ്ഞിന്റെ നിറവും ചര്‍മ്മത്തിന്റെമൃദുത്വവും എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ്. കുഞ്ഞിനെഎങ്ങനെ പരിപാലിക്കണമെന്ന് അമ്മമാര്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും പാല്‍ കൊടുക്കുമ്പോഴും എല്ലാം കുഞ്ഞിന്‍റെ ആരോഗ്യം ശ്രദ്ധിക്കപ്പെടണം. കുഞ്ഞിന്‍റെ ഓരോ ഘട്ടത്തിലേയും വളര്‍ച്ചക്ക് വളരെ അത്യാവശ്യമാണ് അമ്മയുടെപങ്ക്.

പല വിധത്തിലുള്ള എണ്ണകളും കുഞ്ഞിന്‍റെ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നതിനായി അമ്മമാര്‍ ഉപയോഗിക്കാറുണ്ട്. ഇത്കുഞ്ഞിന്‍റെ ആരോഗ്യത്തെയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു.

മസ്സാജ് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ശ്രദ്ധിക്കുക. എണ്ണ കുഞ്ഞിന് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്.

അതിനുശേഷം വയറില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ മൃദുവായി മസ്സാജ് ചെയ്യുക. അമിതമായി ബലംപ്രയോഗിക്കരുത്. കുഞ്ഞിന്‍റെ ഉറക്കസമയം മനസ്സിലാക്കി അതിന് അനുസരിച്ച്‌ എണ്ണപുരട്ടാനുള്ള സമയം തീരുമാനിക്കുക.

കുഞ്ഞിന്‍റെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്‍റെ ചര്‍മ്മത്തിന് ചെറിയ ഒരുപാടു പോലും വരാത്ത രീതിയില്‍ വേണം ശ്രദ്ധിക്കാന്‍. അതുകൊണ്ട് തന്നെകുഞ്ഞിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചിലതുണ്ട്. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളെല്ലാം കുഞ്ഞിന്‍റെ ചര്‍മ്മസംരക്ഷണത്തില്‍ വളരെയധികം മുന്നില്‍ നില്‍ക്കുന്നതാണ്. കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ എണ്ണകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വെളിച്ചെണ്ണ : വെളിച്ചെണ്ണയ്ക്ക്പൂപ്പലിനെയും ബാക്ടീരയകളെയും ചെറുക്കാനുള്ള ശേഷിയുള്ളതിനാല്‍ കുഞ്ഞുങ്ങളുടെ ദേഹത്ത് തേച്ചുപിടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന ലൗറിക്, കാപ്രൈലിക് ആസിഡുകളും ആന്‍റി ഓക്‌സിഡന്‍റുകളും കുഞ്ഞുങ്ങളുടെ മൃദുലമായ ചര്‍മ്മത്തിന്‍റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ സഹായിക്കും. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള ചെറിയകുഞ്ഞുങ്ങള്‍ക്ക് രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകള്‍ ഗുണകരമല്ല. കുളിപ്പിച്ചതിന്ശേഷം വെളിച്ചെണ്ണ ദേഹത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്‍റെ  ഈര്‍പ്പംനിലനിര്‍ത്താന്‍ സഹായിക്കുന്നു. ചൂടുകാലത്തിന് വളരെ അനുയോജ്യമാണ്വെളിച്ചെണ്ണ.

എള്ളെണ്ണ : എള്ളെണ്ണ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കറുത്ത എള്ളില്‍ നിന്നുള്ള എണ്ണ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇന്ത്യയില്‍ പലയിടങ്ങളിലും കുഞ്ഞുങ്ങളുടെ ചര്‍മ്മത്തില്‍ എള്ളെണ്ണ പുരട്ടുന്നത് എറെക്കുറെ ആചാരത്തിന്റെ ഭാഗമാണ്.എള്ളെണ്ണയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്.

കലെന്‍ഡ്യൂല ഓയില്‍ : ശരീരത്തിന്സുഖം പകരുന്ന ഒരു എണ്ണയാണിത്. കുട്ടികള്‍ക്ക് സുരക്ഷിതവുമാണ് കലെന്‍ഡ്യുലഓയില്‍. കുഞ്ഞുങ്ങളെ കുളിപ്പിച്ചതിന് ശേഷം ഇതുപയോഗിച്ചാല്‍ മികച്ച ഫലം ലഭിക്കും. കലെന്‍ഡ്യുല എണ്ണയുടെ മണം കുട്ടികള്‍ക്ക് ഇഷ്ടപ്പെടും. പ്രകൃതിദത്ത സുഗന്ധമായതിനാല്‍ ഇതുമൂലം കുഞ്ഞിന് ഒരു ദോഷവും വരില്ല ഇത്കുഞ്ഞിന്‍റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുകയും കുഞ്ഞിന്‍റെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കുകയും ചെയ്യുന്നു.

സൂര്യകാന്തി എണ്ണ : വിറ്റാമിന്‍ഇ-യുടെയും ഫാറ്റി ആസിഡുകളുടെയും കലവറയാണ് സൂര്യകാന്തി എണ്ണ. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുട്ടികള്‍ക്ക്മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് വളരെ നല്ലതാണ്. ഭക്ഷ്യ എണ്ണ എന്നനിലയിലാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ അലര്‍ജിയുള്ളവര്‍സൂര്യകാന്തി എണ്ണ ഒഴിവാക്കുക.

ആവണക്കെണ്ണ : വരണ്ടചര്‍മ്മമുള്ള കുഞ്ഞുങ്ങള്‍ക്കാണ് ആവണക്കെണ്ണ ഏറെ ഗുണം ചെയ്യുന്നത്. മുടിയിലും നഖങ്ങളിലും ആവണക്കെണ്ണ പുരട്ടുന്നത് അവയുടെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്ത് പുരട്ടി 10-15 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളത്തില്‍ കുളിപ്പിച്ചാല്‍ മികച്ച ഫലം ലഭിക്കും. കുഞ്ഞുങ്ങളുടെ കണ്ണ, ചുണ്ട് എന്നിവിടങ്ങളില്‍ ആവണക്കെണ്ണ പുരളാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബദാം എണ്ണ : വിറ്റാമിന്‍ഇ ധാരാളമടങ്ങിയിട്ടുള്ള ബദാം എണ്ണ കുഞ്ഞുങ്ങളെ മസ്സാജ് ചെയ്യാന്‍ അനുയോജ്യമായ എണ്ണകളില്‍ ഒന്നാണ്. ശുദ്ധമായ ബദാം എണ്ണ ഉപയോഗിക്കുന്നതാണ്നല്ലത്. ബദാം എണ്ണ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ബേബി ഓയിലുകള്‍ കഴിവതും ഒഴിവാക്കുക. മണമില്ലാത്ത എണ്ണയാണ് കൂടുതല്‍ നല്ലത്. മണമുള്ള ബദാം എണ്ണ പലപ്പോഴും അലര്‍ജിക്ക് കാരണമാകാറുണ്ട്.

ഒലിവെണ്ണ : കുഞ്ഞുങ്ങളുടെ പേശിവളര്‍ച്ച വേഗത്തിലാക്കാന്‍ ഒലിവെണ്ണ സഹായിക്കുന്നു. കുഞ്ഞിന്‍റെ ദേഹത്ത് മുറിവുകളോ തടിച്ച പാടുകളോ ഉണ്ടെങ്കില്‍ ഒലിവെണ്ണ ഉപയോഗിക്കാതിരിക്കുക. വരണ്ട ചര്‍മ്മം അല്ലെങ്കില്‍ പെട്ടെന്ന് അലര്‍ജി ഉണ്ടാകുന്ന ചര്‍മ്മമുള്ള കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് ഇത് അനുയോജ്യമല്ല. ഒലിവെണ്ണ ചര്‍മ്മത്തിലെ ഈര്‍പ്പം കുറയാന്‍ കാരണമാകാറുണ്ട്. ഇത് ചിലപ്പോള്‍ കുഞ്ഞുങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കും.

ടീ ട്രീ ഓയില്‍ : ടീട്രീ ഓയിലിന്‍റെ ഏറ്റവും വലിയ ഗുണം കീടാണുക്കളെ നശിപ്പിക്കാനുള്ള അതിന്‍റെ കഴിവാണ്. ചര്‍മ്മത്തെ ബാധിക്കുന്ന അലര്‍ജികള്‍ക്ക് ഔഷധമായും ഇത് ഉപയോഗിക്കുന്നു. ടീ ട്രീ ഓയില്‍ കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം നല്ല സുഖവും നല്‍കും. കുഞ്ഞുങ്ങള്‍ രാത്രി മുഴുവന്‍ സുഖമായി ഉറങ്ങുമെന്ന് ചുരുക്കം.

ഇളംനിറമുള്ള ടീ ട്രീ ഓയില്‍ വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്നതാണ്. കുളിപ്പിക്കുന്നതിന് മുമ്പും ശേഷവും ഇത്ദേഹത്ത് പുരട്ടാം. ഉപയോഗം ദിവസം രണ്ടുനേരമായി ചുരുക്കുക.

മുട്ടയുടെ വെള്ള കഴിച്ചാലുള്ള ഗുണങ്ങള്‍

ഏറെ ആരോഗ്യപ്രദമായ ആഹാരമാണ് കോഴിമുട്ട. എങ്കിലും കൊഴുപ്പുള്ള മുട്ട കഴിക്കാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ എണ്ണചേര്‍ക്കാതെ പുഴുങ്ങിയെടുക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുട്ട ദിവസവും കഴിച്ചാല്‍ അമിത കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നാണു മിക്കവരുടെയും സംശയം. പക്ഷേ അതിന്റെ മഞ്ഞക്കരുവാണ് കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്നത്. മുട്ടവെള്ള കഴിക്കുന്നത് കൊണ്ട് ദോഷമില്ല. ഗുണങ്ങളേയുള്ളു.

മുട്ടപൂര്‍ണമായും കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുന്നത് കലോറി അളവ്കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ് കുറക്കാനും സഹായിക്കും. മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്‌ട്രോള്‍ മുക്തമായി.അതിനാല്‍ ആര്‍ക്കെങ്കിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്‌ട്രോള്‍ നിലയില്‍മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞകലോറി ഭക്ഷണമായി മാറുന്നു. നിങ്ങള്‍ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ളമാത്രം കഴിച്ചാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം രക്ത സമ്മര്‍ദംകുറക്കാന്‍ സഹായിക്കും. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന്ഇലക്‌ട്രോലൈറ്റായി പ്രവര്‍ത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന ആര്‍വിപിഎസ്‌എല്‍ എന്നറിയപ്പെടുന്ന പെപ്‌റ്റൈഡ് എന്നപ്രോട്ടീന്‍ ഘടകം രക്തസമ്മര്‍ദം കുറക്കാന്‍ സഹായിക്കുന്നു.

പൊട്ടാസ്യം രക്തസമ്മര്‍ദം കുറക്കുന്നതോടെ ഹൃദ്രോഗസാധ്യതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിര്‍ത്താന്‍ ഇവ സഹായിക്കുകയും അതുവഴി രക്തത്തിന്‍റെ ഒഴുക്ക് സുഗമമാവുകയും ചെയ്യും. വിറ്റാമിന്‍ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്‌ലേവിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ജീരകത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

ആ​ന്റി ഓ​ക്സി​ഡ​ന്റി​ന്‍റെ ക​ല​വ​റ​യായ ജീ​ര​കം ആ​രോ​ഗ്യ​ദാ​യി​നി​യാ​ണ്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാ​നു​ള്ള ക​ഴി​വും ഉ​ണ്ട് ജീര​ക​ത്തി​ന്. ആ​ന്‍റിസെ​പ്‌​റ്റി​ക് ഗു​ണ​മു​ള്ളതിനാല്‍ ജ​ല​ദോ​ഷം അ​ക​റ്റു​ന്ന​തി​ന് സ​ഹാ​യി​ക്കും. സ​മൃ​ദ്ധ​മാ​യി ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ വി​ളര്‍​ച്ച അ​ക​റ്റാനും ഉ​ത്ത​മ​മാ​ണ്ജീരകം.

അ​മി​ത​ഭാ​രം കു​റ​യ്‌​ക്കാ​നും മു​ടി​യു​ടെ വ​ളര്‍​ച്ചത്വ​രി​ത​പ്പെ​ടു​ത്താ​നും ജീ​ര​ക​വെ​ള്ളം കു​ടി​ക്കു​ന്ന​ത്നല്ലതാണ്.​ ശ​രീ​ര​ത്തി​ലെ ര​ക്‌​ത​യോ​ട്ടം വര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​ന് സഹാ​യി​ക്കു​ന്നു ജീ​ര​കം. ത​ല​ച്ചോ​റി​ന്‍റെ  പ്ര​വര്‍​ത്ത​ന​ത്തെ ഉ​ദ്ദീ​പി​പ്പി​ച്ച്‌ ഓര്‍​മ്മ​ശ​ക്‌​തി വര്‍​ദ്ധി​പ്പി​ക്കാ​നും ജീ​ര​ക​ത്തി​ന് ക​ഴി​വു​ണ്ട്.അ​തി​രാ​വി​ലെ ഒരു ഗ്ളാസ് ജീരക വെ​ള്ളം കു​ടി​ക്കു​ന്ന​ത് ത​ടികു​റ​യ്ക്കാന്‍ സ​ഹാ​യി​ക്കു​ന്നതിനൊപ്പം ദ​ഹ​ന പ്രക്രിയ സു​ഗ​മ​മാ​ക്കു​കയും ചെയ്യുന്നു. ചര്‍​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങള്‍​ക്കും പ​രി​ഹാ​ര​മാ​ണ് ജീ​ര​കം. ജീ​ര​ക​മി​ട്ട് തിള​പ്പി​ച്ച വെ​ള്ളം രാ​വി​ലെ കു​ടി​ക്കു​ന്ന​ത് കൊ​ള​സ്‌​ട്രോ​ളി​നെ കു​റ​ച്ച്‌ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ചീ​ത്തകൊ​ള​സ്‌​ട്രോ​ളി​നെ ഇ​ല്ലാ​താ​ക്കി ന​ല്ല കൊ​ള​സ്‌​ട്രോ​ളി​നെ സ്വാ​ഗ​തംചെ​യ്യു​ക എന്ന കര്‍ത്തവ്യവും ജീ​ര​കം ചെയ്യുന്നുണ്ട്.

എന്താണ് വൈറ്റ് കോട്ട് സിന്‍ഡ്രം?

ഡോക്ടര്‍മാര്‍ ധരിക്കുന്ന വെളുത്ത നിറത്തിലുള്ള വസ്ത്രം കാണുമ്പോള്‍ ചിലരോഗികള്‍ക്കുണ്ടാവുന്ന അസ്വസ്ഥതയെ ആണ് വൈറ്റ് കോട്ട് സിന്‍ഡ്രം എന്ന്പറയുന്നത്. ഡോക്ടറുടെ വൈറ്റ് കോട്ട് കാണുമ്പോള്‍, അല്ലെങ്കില്‍ആശുപത്രിയുടെ പശ്ചാത്തലത്തില്‍ രോഗികളുടെ  രക്തസമ്മര്‍ദം താല്‍ക്കാലികമായി ഉയരുന്ന അവസ്ഥയാണ് വൈറ്റ് കോട്ട് സിന്‍ഡ്രം അഥവാ വൈറ്റ്കോട്ട് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നു പറയുന്നത്.

വൈറ്റ് കോട്ട് ഹൈപ്പര്‍ ടെന്‍ഷന്‍, കാരണങ്ങള്‍ അറിയാം

നമ്മളില്‍ മിക്കവരും ആശുപത്രിയുടെയോ ക്ലിനിക്കുകളുടേയോ പശ്ചാത്തലത്തില്‍ കൂടുതല്‍ ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണല്ലോ? ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരുനഴ്‌സ് നിങ്ങളുടെ രക്തസമ്മര്‍ദം പരിശോധിക്കുന്നതിനെ ക്കുറിച്ചുള്ള  പേടിമൂലമാണ് ഇതുണ്ടാകുന്നത്.

വൈറ്റ് കോട്ട് സിന്‍ഡ്രം ഉണ്ടോ എന്ന് അറിയുന്നതെങ്ങനെ?

രക്തസമ്മര്‍ദം 120/80 mm Hg ആണെങ്കില്‍ അത് ആരോഗ്യകരമായ ബി.പി തോത് ആണ്. എന്നാല്‍ ബിപി സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് ആശുപത്രിയുടെയും മറ്റുംപശ്ചാത്തലത്തില്‍ മാത്രം രക്തസമ്മര്‍ദ നില ക്രമാതീതമായി ഉയരുകയാണെങ്കില്‍നിങ്ങള്‍ക്ക് വൈറ്റ് കോട്ട് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടെന്ന് ഉറപ്പിക്കാം.ഇത്തരക്കാര്‍ വീട്ടില്‍ വച്ച്‌ രക്തസമ്മര്‍ദം പരിശോധിക്കുകയാണെങ്കില്‍ അത്സാധാരണ നിലയിലായിരിക്കും. വൈറ്റ് കോട്ട് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക്ഭാവിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം (രക്താതിസമ്മര്‍ദം) ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.

ശ്രമിച്ചാല്‍ വൈറ്റ് കോട്ട് സിന്‍ഡ്രത്തിന്‍റെ തീവ്രത ക്രമേണ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും. ഉചിതമായ റിലാക്‌സേഷന്‍ ടെക്ക്‌നിക്ക് ഉപയോഗിച്ച്‌ ഉത്കണ്ഠ നിയന്ത്രിക്കുക എന്നതാണ് ആദ്യ പടി. രക്തസമ്മര്‍ദം നോക്കുന്നതിനു മുമ്പ് അല്പസമയം വിശ്രമിക്കുകയും ചെയ്യുക. ഡോക്ടറുമായി സംസാരിച്ചു തുടങ്ങുന്നതിന് മുമ്പ് ലാഘവത്വം കൈവരിക്കുന്നതിനായി ഒരു നിമിഷം മാറ്റിവയ്ക്കുക.

നിങ്ങളുടെരക്തസമ്മര്‍ദം താഴുന്നതിന് റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ സഹായകമാവുന്നില്ല എങ്കില്‍ ഡോക്ടറെ സന്ദര്‍ശിക്കുക. ഡോക്ടര്‍ക്ക് ഈ സിന്‍ഡ്രമിനെക്കുറിച്ച്‌ ധാരണയുണ്ടാകുമെന്നതിനാല്‍ ഉചിതമായ നടപടിസ്വീകരിക്കും.

ന്യൂമോണിയയെ സൂക്ഷിക്കണം

ശ്വാസകോശത്തില്‍ ഉണ്ടാകുന്ന അണുബാധയുളളതാണ് ന്യുമോണിയ എന്ന് പറയുന്നത്. അപകടകരമായ ഒരു രോഗമാണ് ഇത്. സാധാരണയായി ബാക്ടീരിയ, വൈറല്‍, അല്ലെങ്കില്‍ ഫംഗസ് മുതലായവയിലൂടെയാണ് ന്യുമോണിയായുടെ അണുബാധ ഉണ്ടാകുന്നത്.

ലോകത്ത് ഒട്ടേറെ കുഞ്ഞുങ്ങള്‍ ന്യൂമോണിയ പിടിപ്പെട്ട് മരണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രോഗത്തെ ഭയപ്പെടേണ്ടതാണ്. തുടക്കത്തിലേ  ശ്രദ്ധിച്ചാല്‍ ന്യൂമോണിയയില്‍ നിന്ന് രക്ഷനേടാം.

രോഗം വരുന്ന വഴി

മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്. ജലദോഷംഅഥവാ ഇന്‍ഫ്‌ളുവന്‍സയെ തുടര്‍ന്നും ന്യൂമോണിയ പിടിപെടാം. മറ്റേതെങ്കിലും രോഗചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് അവിടെവെച്ച്‌ ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

ഹോസ്പിറ്റല്‍ അക്വയര്‍ഡ് ന്യൂമോണിയ എന്ന ഈ രോഗം വൃദ്ധജനങ്ങള്‍ക്ക് വേഗം പിടിപെടുന്നു. മാത്രമല്ല, ഇത് ഗുരുതരമാവാനുള്ള സാധ്യതയും അധികമാണ്.നെഞ്ചിന്‍റെയും വയറിന്‍റെയും മറ്റും ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുന്നവര്‍ക്കും അബോധാവസ്ഥയില്‍ കഴിയുന്നവര്‍ക്കുമാണ് ഇത്തരം ന്യൂമോണിയ വരാന്‍ അധികംസാധ്യത.

ലക്ഷണങ്ങള്‍

കടുത്തപനി, കുളിരും വിറയലും, ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍, പ്രായമായവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരില്‍ വെറുംപനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമായി പ്രകടമാവുന്നതിനാല്‍ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്കമുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു.

ചികിത്സ

രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിച്ച്‌ ചികിത്സിച്ചാല്‍ ന്യൂമോണിയ പൂര്‍ണമായും ഭേദമാക്കാം. പൂര്‍ണആരോഗ്യമുള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ ആശുപത്രികളില്‍ കിടത്തിചികിത്സിക്കേണ്ടിവരാറില്ല. എന്നാല്‍, പ്രായാധിക്യമുള്ളവരെ നിര്‍ബന്ധമായുംആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

കൃത്യസമയത്ത് കണ്ടെത്തിചികിത്സിച്ചാന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗം തന്നെയാണ് ന്യൂമോണിയ. എന്നാല്‍ ചുമയും ജലദോഷവും പലപ്പോഴും രോഗമായി പരിഗണിക്കാത്ത നമ്മള്‍ വീട്ടുമാത്ത കഫക്കെട്ട് പലപ്പോഴും ന്യൂമോണിയാണെന്ന് അറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.

കുട്ടികളിലെ ലക്ഷണങ്ങള്‍

ശ്വസനത്തിനുള്ള ബുദ്ധിമുട്ട് കുട്ടികളില്‍ കാണുന്ന ന്യൂമോണിയായുടെ പ്രധാന ലക്ഷണം. തുടര്‍ച്ചയായ ചുമയും ഇടവിട്ടുള്ള പനിയും ന്യൂമോണിയായുടെ മറ്റൊരു ലക്ഷണമാണ്.നിര്‍ജ്ജലീകരണമാണ് മറ്റൊരു പ്രധാന ലക്ഷം കുട്ടികളുടെ ശരീരത്തില്‍ ജലാംശം പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ ന്യൂമോണിയ കാരണമാകുന്നു. രോഗവസ്ഥയിലുള്ള കുട്ടി ചുമയ്ക്കുമ്പോള്‍ ഛര്‍ദ്ദിക്കുന്നതും ന്യമോണിയായുടെ പ്രധാനലക്ഷണമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികള്‍ക്കാവശ്യമായ എല്ലകുത്തിവയ്പ്പുകളും കൃത്യസമയത്ത് ചെയ്യുക എന്നത് തന്നെയാണ് ന്യൂമോണിയായെ പ്രതിരോധിക്കാനുള്ള ആദ്യ നടപടി അതോടെപ്പം അവരുടെ ഭക്ഷണക്രമത്തിലും നല്ല ശ്രദ്ധ പുലര്‍ത്തണം. നവജാതശിശുക്കള്‍ക്ക് ആറ് മാസത്തേക്ക് മുലപാല്‍ മാത്രം നല്‍കുകയും ആറുമാസത്തിന് ശേഷം മാത്രം സമീകൃത ആഹാരത്തോടൊപ്പം അമ്മയുടെ പാലും നല്കാവൂ. നല്ല രീതിയിലുള്ള ഭക്ഷണം ലഭിക്കുന്നതിലൂടെ കുട്ടികളിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിക്കുകയും രോഗം പരത്തുന്ന വൈറസുകളുടെ ആക്രമണത്തെ ചെറുക്കാന്‍ കുട്ടികള്‍ പ്രാപ്തരാവുകയും ചെയ്യുന്നു.

അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വമുള്ള ജീവിതശൈലി സ്വീകരിക്കണം. മാതാപിതാക്കന്മരുടെ ശ്രദ്ധകുറവും പലപ്പോഴും അണുബാധയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങള്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുന്‍കരുതലുകള്‍ എടുക്കുന്നതു പോലെ തന്നെ വീട്ടുവൈദ്യം ഒഴിവാക്കി കുട്ടികള്‍ക്ക്എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ ഡോക്ടര്‍മാരുടെ സേവനം തേടാന്‍ മടികാണിക്കരുത്.

വാര്‍ദ്ധക്യത്തില്‍ ന്യൂമോണിയ

വാര്‍ധക്യസഹജമായ രോഗങ്ങളില്‍ ഏറ്റവും സാധാരണവും പലപ്പോഴും മാരകവുമായ രോഗമാണ് ന്യൂമോണിയ. മുന്‍കാലങ്ങളില്‍ 80 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് ന്യൂമോണിയ ബാധിച്ചാല്‍ അത് മരണത്തിലേ കലാശിക്കൂ. എന്നാല്‍ ഇന്ന് ശക്തിയേറിയ ആന്‍റിബയോട്ടിക്കുകളുടെ വരവോടെ സ്ഥിതി മാറി.

ശ്വാസകോശത്തിന്‍റെ ഉള്‍ഭാഗത്ത് സിലിയ എന്ന ഒരിനം നേരിയ തന്തുക്കളുണ്ട്. അവ ശ്വാസകോശത്തിന്‍റെ ഉള്ളിലേക്ക് കടക്കുന്ന രോഗാണുക്കളെ പുറം തള്ളുന്നു. പ്രായമേറുന്നതോടെ ഇവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ശ്വാസകോശത്തിന്‍റെ സ്വതഃസിദ്ധമായപ്രതിരോധ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു. പുകവലി ഈ സിലിയകള്‍ക്ക് സാരമായ കേടുവരുത്തുന്നു. സാധാരണഗതിയില്‍ ശ്വാസനാളത്തിലേക്ക് കടക്കുന്ന പദാര്‍ഥങ്ങളെ ഫലപ്രദമായി ചുമച്ചു പുറംതള്ളാന്‍ ശ്വാസകോശത്തിനു കഴിവുണ്ട്. എന്നാല്‍ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കും വാര്‍ധക്യസഹജമായരോഗങ്ങളുള്ളവര്‍ക്കും മറ്റും ഇത്തരത്തില്‍ ചുമയ്ക്കാനുള്ള കഴിവ്കുറയുന്നതിനാല്‍ ന്യൂമോണിയ പിടികൂടുന്നു. വാര്‍ധക്യത്തില്‍ സാധാരണമായ ക്രോണിക് ബ്രോങ്കൈറ്റിസ്, പ്രമേഹം, പോഷകാഹാരക്കുറവ്, അര്‍ബുദം, ഹൃദ്രോഗം മുതലായ രോഗങ്ങളും ന്യൂമോണിയയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇങ്ങനെയുള്ളവരില്‍ പലപ്പോഴും ന്യൂമോണിയ ഗുരുതരവും മാരകവുമാകുന്നു.

മുന്‍കരുതലും ആവശ്യമാണ്

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ന്യൂമോണിയ തടയാന്‍ നമ്മുടെ ഭാഗത്ത് നിന്നും മുന്‍കരുതല്‍ ആവശ്യമാണ്. ഭക്ഷംകഴിക്കുന്നതി മുന്‍പും ജോലികള്‍ ചെയ്യ്തതിന് ശേഷവും സോപ്പുപയോഗിച്ച്‌ കൈകള്‍ കഴുകുന്നത് ഒരു പതിവാക്കി നമ്മള്‍ മാറ്റണം.

മൂക്ക്ചീറ്റുമ്പോഴും തുമ്മുമ്പോഴും തൂവലകള്‍ ഉപയോഗിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയും. പുകവലി പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നത് ന്യൂമോണിയായെ തടയും. അതുപോലെ ശരീരത്തിന്‍റെ പ്രതിരോധശക്തി കൂട്ടുന്നതിനും ആരോഗ്യകരമായ ജീവിതത്തിനും ആഴ്ച്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതും നമ്മള്‍ സ്വയം ചെയ്യാവുന്ന മുന്‍ കരുതലുകളില്‍ പെടുന്നവയാണ്.

പ്രായഭേദമെന്യേആരിലും കടന്നു കൂടാന്‍ സാധ്യതയുള്ളതാണ് ന്യൂമോണിയായുടെ വൈറസുകള്‍. ശുചിത്വമുള്ള ജീവിതത്തിലൂടെയും പ്രതിരോധ മരുന്നുകളിലൂടെയും മാത്രമാണ്ന്യൂമോണിയായെ നമ്മുക്ക് തടഞ്ഞു നിര്‍ത്താന്‍ സാധിക്കു.

നീരയുടെ ആരോഗ്യഗുണങ്ങള്‍

ഉ​യര്‍​ന്ന തോ​തില്‍ ഇ​രു​മ്പ് അ​ട​ങ്ങി​യി​ട്ടു​ള്ള പാ​നീ​യ​മാ​ണ് നീ​ര. ഉ​യര്‍​ന്ന രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഔ​ഷ​ധ​ഗു​ണം. ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റുക​ളാല്‍ സ​മ്പന്ന​മാ​യ​തി​നാല്‍ പലമാ​ര​ക​രോ​ഗ​ങ്ങ​ളെ​യും ത​ട​യാ​നു​ള്ള ക​ഴി​വ് നീ​ര​യ്‌​ക്കു​ണ്ട്. നീ​ര​യി​ലു​ള്ള വി​റ്റാ​മിന്‍ സി, ഫീ​നോള്‍, ഫ്ളേ​വ​നോ​യി​ഡ്, ടാ​നിന്‍ തുട​ങ്ങിയ പ്ര​ധാന ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകള്‍​ക്ക് ഫ്രീ റാ​ഡി​ക്ക​ലു​ക​ളെ ന​ശി​പ്പി​ക്കാന്‍ പ്ര​ത്യേക ക​ഴി​വു​ണ്ട്. കി​ഡ്നി​യു​ടെ പ്ര​വര്‍​ത്ത​ന​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ല​വ​ണാം​ശ​ത്തെപു​റം ത​ള്ളു​ന്ന​തി​നും ശ​രീ​ര​ത്തി​ലെ ചു​വ​ന്ന ര​ക്താ​ണു​ക്ക​ളെ വര്‍​ദ്ധി​പ്പി​ച്ച്‌ ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കൂ​ട്ടാ​നും നീ​ര​യ്‌​ക്ക് കഴി​യു​മെ​ന്ന് പ​ഠ​ന​ങ്ങള്‍ വെ​ളി​പ്പെ​ടു​ത്തു​ന്നു. 

ഫു​ഡ് ആ​ന്‍ഡ് ഡ്ര​ഗ് റെ​ഗു​ലേ​ഷന്‍ അ​തോ​റി​ട്ടി അം​ഗീ​ക​രി​ച്ച​ത​നു​സ​രി​ച്ച്‌ നീ​ര​യില്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന സോ​ഡി​യം, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വ​യു​ടെ അ​ള​വ് ശ​രീ​ര​ത്തി​ന് ദിനം പ്ര​തി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​രി​ധി​യില്‍ പെ​ടു​ന്നു. കൃ​ത്രിമഅ​യണ്‍ ടോ​ണി​ക്കു​കള്‍​ക്കു പ​ക​രം കു​ഞ്ഞു​ങ്ങള്‍​ക്കും അ​മ്മ​മാര്‍​ക്കും വൃ​ദ്ധര്‍​ക്കും നീര നല്‍​കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്.

നൃത്തം ചെയ്യാം ആരോഗ്യം നേടാം

ശ​രീ​ര​ത്തെ പാ​ക​പ്പെ​ടു​ത്താ​നും മാ​ന​സി​കോ​ല്ലാ​സം നേ​ടാ​നും ഏ​റെ അ​നു​യോ​ജ്യ​മായ വ്യാ​യാ​മ​മാ​ണ് നൃ​ത്തം. നൃ​ത്തം ചെ​യ്യു​മ്പോള്‍  ശരീ​ര​ത്തി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ച​ലി​ക്കു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ​ഗു​ണ​ങ്ങള്‍ പ്ര​ദാ​നം ചെ​യ്യു​ന്നു. എ​ല്ലാ ദി​വ​സ​വും നൃ​ത്തംചെ​യ്യു​ന്ന​ത് വ​ഴി ശ​രീ​ര​ത്തി​ന് ക​രു​ത്തും ആ​കാ​ര​ഭം​ഗി​യും ല​ഭി​ക്കു​ക​യും ശ​രീ​രം വ​ഴ​ക്ക​മു​ള്ള​താ​വു​ക​യും ചെ​യ്യും.

സുംബ ഡാന്‍​സ് ഒ​രു എ​നര്‍​ജി പാ​ക്ക് ആ​ണ്. സുംബ നൃ​ത്ത​ച്ചു​വ​ടു​കള്‍ കലോ​റി ക​ത്തി​ച്ചു​ ക​ള​യാ​നും ശ​രീ​ര​ത്തെ ദൃ​ഢ​ത​യു​ള്ള​താ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. മ​ന​സ്സി​ന്‍റെ പി​രി​മു​റു​ക്ക​വും വി​ഷാ​ദ​വും അ​ക​റ്റാന്‍ ഏ​റ്റ​വും ന​ല്ല മാര്‍​ഗ​വു​മാ​ണ് നൃ​ത്തം. നൃ​ത്ത​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന ആ​ഹ്ളാ​ദം ശ​രീ​ര​ത്തില്‍ സൃഷ്‌​ടി​ക്കു​ന്ന ഹോര്‍​മോ​ണു​ക​ളും ന്യൂ​റോ കെ​മി​ക്ക​ലു​ക​ളു​മാ​ണ് ഇ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. 

പ​തി​വാ​യി നൃ​ത്തം ചെ​യ്‌​ത് തല​ച്ചോ​റി​നെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അല്‍​ഷി​മേ​ഴ്‌​സ് രോഗ​ത്തെ​യും ന്യൂ​റോ​ഡീ​ജ​ന​റേ​റ്റീ​വ് ത​ക​രാ​റു​ക​ളെ​യും നി​യ​ന്ത്രി​ക്കാന്‍ ക​ഴി​യു​മെ​ന്നും ഗ​വേ​ഷ​കര്‍ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഹൃ​ദ​യ​ത്തെ​യും ശ്വാ​സ​കോ​ശ​ത്തെ​യും ആ​രോ​ഗ്യ​ക​ര​മാ​യി പ​രി​പാ​ലി​ക്കു​ന്ന​തി​നും നൃ​ത്ത​ത്തി​ന് കഴി​വു​ണ്ട്. മ​സി​ലു​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും നൃ​ത്തം ചെ​യ്യാം.

ഭക്ഷണം വൈകി കഴിച്ചാലുള്ള അപകടങ്ങള്‍

ഭക്ഷണം ശരിയായ രീതിയില്‍ ശരിയായ ടൈമില്‍ കഴിക്കുക . പക്ഷെ അധികംആളുകളൊന്നും അങ്ങനെയല്ല കാരണം അവര്‍ക്കു സമയമില്ല .എന്നാല്‍ രാത്രിയോ വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലതാനും . രാത്രി ഏട്ടു മണിക്ക്മുമ്പ് ഭക്ഷണം ക ഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് .

രാത്രി പത്തുമണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്‍റെ സ്വാഭാവികമായ ദഹനപ്രക്രിയയെ തകരാറിലാക്കുകയും ഉറക്കം കിട്ടാതെയും വരും. എന്നാല്‍ നേരത്തെ ഭക്ഷണം കഴിക്കുന്നത് സുഖനിദ്രക്കും ദഹനത്തിനും ഗുണകരമാണ് .ഗ്ലൂക്കോസും ഇന്‍സുലിനും അമിതമായി ഉത്പാദിപ്പികുകയും തടി കൂടുന്നതിനും ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കാനും ഇടയാക്കും രാത്രി വൈകിയുള്ള ഭക്ഷണം

ഇ ങ്ങനെ പ്രമേഹം, കൊളസ്ട്രോള്‍, ഹൃദയസംബന്ധമായ അസുഖം എന്നിവയുണ്ടാക്കാന്‍ കാരണമാകും.  വൈകി ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആ ഭക്ഷണം കൊഴുപ്പായി ശേഖരിക്കപ്പെടുകയും ശരീര ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും അതുകൊണ്ട് രാത്രി നേരത്തെഭക്ഷണം ശീലമാക്കുന്നതാണ് ആരോഗ്യത്തിനും ശരീരഭാരത്തിനും നല്ലത്

കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കാന്‍ ചില വഴികളിതാ....

ശരീരത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അവയവമായി കിഡ്‌നിയെ വിലയിരുത്താവുന്നതാണ്. രക്ത ശുദ്ധീകരണമാണ് അതില്‍ ഏറ്റവുംപ്രധാനപ്പെട്ടത്. രക്തത്തിലെ മാലിന്യങ്ങള്‍ പുറം തള്ളുകയും ഫ്ളൂയിഡ് നിലവ്യതിയാനം വരാതെ നോക്കുന്നതുമൊക്കെ കിഡ്‌നിയുടെ ധര്‍മങ്ങളില്‍ പെടുന്നു. കിഡ്‌നി ആരോഗ്യകരമായി സൂക്ഷിക്കേണ്ടത് അതുകൊണ്ടുതന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ചിലപ്പോള്‍ കിഡ്‌നിയില്‍ ചെറുകല്ലുകള്‍ രൂപപ്പെടാറുണ്ട്. ഉപ്പുള്‍പ്പെടെയുള്ള ലവണങ്ങള്‍ പരലുകളായി രൂപപ്പെടുന്നതാണ് കാരണം. മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്റെ ധാരാളിത്തവും സോഡിയം, റിഫൈന്‍ഡ്ഷുഗര്‍, ഫ്രക്ടോസ്, മുന്തിരിച്ചാറ്, ആപ്പിള്‍ ജൂസ് തുടങ്ങിയവയും ചീര, നിലക്കടല, ചോക്കലേറ്റ്, കൊകോ, സ്‌ട്രോബറി തുടങ്ങിയവയുടെ അമിതോപയോഗവും ഇതിനു കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു.

കട്ടിയുള്ള പിണ്ഡമാണ് കല്ലുകള്‍ എന്നറിയപ്പെടുന്നത്. ഇത് വലുപ്പമുള്ളതാണെങ്കില്‍ ഓപ്പറേഷന്‍ നടത്തിവേണം നീക്കം ചെയ്യാന്‍. അതേസമയം കല്ലുകള്‍ ചെറുതാണെങ്കില്‍ ആഹാരപദാര്‍ഥങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ പുറംതള്ളാന്‍ സാധിക്കും. അതിന് സഹായകരമായ ആഹാരസാധനങ്ങളെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇത് കിഡ്‌നിസ്റ്റോണ്‍ സുഖപ്പെടുത്താനും വരാതെ സൂക്ഷിക്കാനും ഉപകരിക്കും.

കിഡ്‌നിയിലും മറ്റ് അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യത്തെ പുറംതള്ളാന്‍ കണ്‍കണ്ട ഔഷധമാണ് മാതളനാരങ്ങ അഥവാ പൊമിഗ്രാനേറ്റ്. കിഡ്‌നിയില്‍ നിന്നു മാത്രമല്ല, നമ്മുടെ ശരീരത്തിലെ എല്ലാ സിസ്റ്റങ്ങളില്‍ നിന്നും മാലിന്യം പുറംതള്ളാനും മാതളം സഹായിക്കുന്നു.

നാരങ്ങയുടെ നീരും ഒലിവ് ഓയിലും കിഡ്‌നി സ്റ്റോണിനെ തടയുകയും ഉണ്ടെങ്കില്‍ അതിനെ പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. നാല്ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ കാല്‍കപ്പ് നാരങ്ങാനീരില്‍ ചേര്‍ത്ത്കഴിക്കുക. പിന്നാലെ ഒരു ഗ്ലാസ് വെള്ളവും കുടിക്കുക. ഇത് ദിവസവും ആവര്‍ത്തിക്കുന്നത് രോഗശമനം വരുത്തും.
നാരങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. നാരങ്ങാവെള്ളം കാത്സ്യം രൂപമെടുക്കുന്നത് തടയും. അത് കിഡ്‌നിസ്റ്റോണ്‍ ഉണ്ടാകുന്നതിനെ തടയുകയും ചെയ്യും.

കൊടിത്തൂവയുടെ ഇല ഉണക്കി രണ്ടു ടേബിള്‍ സ്പൂണ്‍ ഒരു കപ്പ് ചൂട് വെള്ളത്തില്‍ ചേര്‍ക്കുക. 10-15 മിനിറ്റ് നേരം കുതിരാന്‍ അനുവദിക്കുക. ശേഷം വെള്ളം അരിച്ചെടുക്കുക. ഈവെള്ളം ദിവസം രണ്ടോ മൂന്നോ പ്രാവശ്യമായി ആഴ്ചകള്‍ ആവര്‍ത്തിക്കുക. അത്ഗുണകരമായ മാറ്റമുണ്ടാക്കും.

അമരപ്പയര്‍ തലേദിവസം വെള്ളത്തില്‍ ഇട്ടുവയ്ക്കുക. പിറ്റേന്ന് കുക്കറിലോ മറ്റോ വേവിയ്ക്കുക. ഒരു കണ്ണകന്നതുണിയുപയോഗിച്ച്‌ വെള്ളം അരിച്ചെടുക്കുക. ഈ വെള്ളം ഏഴ് എട്ട് മണിക്കൂര്‍ അനക്കാതെ വയ്ക്കുക. ഈ വെള്ളം ദിവസവും കുറേശ്ശെ കഴിക്കുക.

ഇന്ന് പച്ചക്കറിക്കടകളില്‍ കാണുന്ന സെലറിയെന്ന പച്ചക്കറിയുടെ വിത്ത് സ്റ്റോണിനെ പ്രതിരോധിക്കും. രണ്ടു കപ്പ് വെള്ളം തിളപ്പിച്ച്‌ അതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ സെലറി വിത്ത് ഇടുക. സിമ്മറിലാക്കി ചൂടാക്കുക. 
കുറച്ചു സമയത്തിനുശേഷം ഈ മിശ്രിതം തണുക്കാന്‍ അനുവദിക്കുക. തുണിയില്‍ അരിച്ചെടുത്ത വെള്ളം ദിവസത്തില്‍ ഒരിക്കലെന്ന കണക്കില്‍ കുറേശ്ശെ കുടിക്കുക.

തിളച്ച വെള്ളത്തിലേക്ക് അഞ്ചോ ആറോ തുളസി ഇലകള്‍ ചേര്‍ക്കുക. പത്ത് മിനിറ്റ്തിളയ്ക്കാന്‍ അനുവദിക്കുക. പിന്നീട് അരിച്ചെടുത്ത് വെള്ളത്തില്‍ തേന്‍ചേര്‍ത്ത് കഴിക്കുക. രാവിലെ വെറുംവയറ്റില്‍ രണ്ടോ മൂന്നോ തുളസിയില ചവച്ച്‌കഴിക്കുന്നതും സ്‌റ്റോണിനെ പുറംതള്ളാന്‍ സഹായിക്കും.

ഒരു ടേബിള്‍സ്പൂണ്‍ അപ്പക്കാരം ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. യൂറിക്ആസിഡ് മൂലം രൂപപ്പെടുന്ന കിഡ്‌നി സ്റ്റോണിനെ അലിയിച്ചു കളയാന്‍ ഈമിശ്രിതത്തിന് ശേഷിയുണ്ട്. അതുപോലെ സ്‌റ്റോണ്‍ മൂലമുണ്ടാകുന്ന വേദന അകറ്റാനും ഉപകരിക്കും.

ആപ്പിള്‍ സിഡര്‍ വിനീഗര്‍ തേനുമായി രണ്ടിന് ഒന്ന് എന്ന അനുപാതത്തില്‍ ചേര്‍ക്കുക. ഒരു ഗ്ലാസ് ചെറു ചൂടു വെള്ളത്തില്‍ ഈമിശ്രിതം ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം കഴിക്കുന്നതും കിഡ്‌നിസ്റ്റോണിന് പരിഹാരമാണ്.
ഇവ കൂടാതെ ഓറഞ്ച്, പഴം, മുന്തിരി, തക്കാളി എന്നിവ കാത്സ്യത്തെ ലയിക്കാന്‍ സഹായിക്കുന്നു. ഇതുവഴി സ്റ്റോണ്‍ സാധ്യത കുറയ്ക്കുന്നു.

എപിലപ്സിയുടെ രോഗകാരണങ്ങള്‍ അറിയാം

എപിലപ്സി ഒരു മനുഷ്യന്‍റെ  ജീവിതത്തെ പല രീതിയിലും ബാധിക്കും. ഇത്തരം രോഗികള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകാന്‍ സാധ്യത കൂടുതലാണ്. ആവര്‍ത്തിച്ചുണ്ടാകുന്ന കോച്ചിപിടിത്തമാണ് ഇതിന്‍റെ പ്രധാനലക്ഷണം. രണ്ടോ അതില്‍ കൂടുതലോ കാരണമില്ലാതെയുള്ള കോച്ചിപിടിത്തമാണ് എപിലപ്സി.

അല്പനേരത്തേക്ക് ഓര്‍മ്മ നഷ്ടപ്പെടും. പ്രതികരണം ഇല്ലാതെയാവും.. തലകറങ്ങിവീഴും. ഈ സമയത്ത് രോഗി അറിയാതെ മലമൂത്ര വിസര്‍ജ്ജനം നടത്താം. കടുത്ത ക്ഷീണം അനുഭവപ്പെടും. കാരണമൊന്നും ഇല്ലാതെ പെട്ടെന്നുവീഴും. കണ്ണില്‍ ശക്തിയായ പ്രകാശം അടിച്ചിട്ടെന്ന പോലെ കണ്ണു ചിമ്മും. സംസാരിക്കാന്‍ കഴിയില്ല. ഇതൊക്കെയാണ് ഇതിന്‍റെ രോഗലക്ഷണങ്ങള്‍ .

പാരമ്പര്യം പലപ്പോഴും എപിലപ്സിക്ക് കാരണമാവുന്നു. അപകടത്തില്‍പ്പെട്ടു തലക്ക് ക്ഷതമേല്‍ക്കുക, സ്ട്രോക്ക് അല്ലെങ്കില്‍ട്യൂമര്‍ പോലുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍, എയ്ഡ്സ്, വൈറല്‍എന്‍സെഫാലൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍, പ്രസവസമയത്തുണ്ടാകുന്ന തലച്ചോറിന്‍റെ ക്ഷതം, ഓട്ടിസം പോലെയുള്ള രോഗങ്ങള്‍ ഇവയിലെല്ലാം എപിലപ്സി ഉണ്ടാവാം.

പോഷകഗുണങ്ങളേറെയുള്ള പനീര്‍

പ്രോട്ടീന്‍റെ കലവറയായ പനീര്‍, സസ്യഭുക്കുകള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പനീര്‍ പോഷകസമ്പുഷ്ടവും രുചികരവുമായ ഒരുപാലുല്‍പ്പന്നമാണ്.വളരുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണമാണ്പനീര്‍ പനീറില്‍ അടങ്ങിയ ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് ഇവ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം കുട്ടികളില്‍ എല്ലുകളുടെയുംപല്ലുകളുടെയും വളര്‍ച്ചയ്ക്കും സഹായിക്കുന്നു. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടുന്നു. അങ്ങനെ കുട്ടികളില്‍ ചുമ, ജലദോഷം, ആസ്മ മുതലായവ വരാതെ തടയുന്നു. കാല്‍സ്യത്തിന്‍റെ പ്രധാന ഉറവിടങ്ങളിലൊന്നാണ് പനീര്‍. ദിവസവും ആവശ്യമുള്ളതിന്‍റെ 8 ശതമാനം കാല്‍സ്യം പനീറില്‍ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പനീര്‍ സഹായിക്കും. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യമേകുന്നതോടൊപ്പം ഹൃദയപേശികളുടെ  ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും പനീര്‍ ഏറെ ഗുണകരമാണ്. ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളം ഉണ്ട്. ഇത് ഭ്രൂണവളര്‍ച്ചയെ സഹായിക്കുന്നു.പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീര്‍ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു.

കൂടാതെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയെ സഹായിക്കുന്ന ഫാറ്റി ആസിഡ് ആയ ലിനോലെയ്ക് ആസിഡും പനീറില്‍ ധാരാളമുണ്ട്. പനീറില്‍ ഒമേഗ 3 ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ഉണ്ട്. ഇവ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ തടയുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു.ദിവസവും പനീര്‍ കഴിക്കുന്നത് പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് അര്‍ബുദ സാധ്യത കുറയ്ക്കുന്നു.ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ സമ്മര്‍ദവും വിഷാദവും അകറ്റാന്‍ പനീറില്‍ കൂടുതല്‍ അളവില്‍ അടങ്ങിയ കാല്‍സ്യവും മറ്റു ധാതുക്കളും സഹായിക്കുന്നു.ആരോഗ്യവും തിളക്കവും ഉള്ളചര്‍മവും തലമുടിയും സ്വന്തമാക്കാന്‍ പനീര്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. കുട്ടികള്‍ക്ക് ദിവസവും പനീര്‍ നല്‍കുന്നത്നല്ലതാണ്.

വെസ്‌റ്റ് ഇന്ത്യന്‍ ചെറിയുടെ ആരോഗ്യഗുണങ്ങള്‍

കാ​ര്യ​മായ പ​രി​ര​ക്ഷ​യൊ​ന്നു​മി​ല്ലാ​തെ ത​ന്നെ ന​മ്മു​ടെവീ​ട്ടു​മു​റ്റ​ത്ത് വ​ളര്‍​ത്താ​വു​ന്ന ഫ​ല​മാ​ണ് വെ​സ്‌​റ്റ് ഇ​ന്ത്യന്‍ചെ​റി. വ​ള​രെ പോ​ഷ​ക​ സ​മ്പുഷ്ട​വും, ഔ​ഷ​ധ​ഗു​ണ​മു​ള്ള​തു​മായ ഫ​ല​മാ​ണി​ത്. ജീ​വ​കം സി, ജീ​വ​കം ഇ, ജീ​വ​കം എ എ​ന്നിവ ധാ​രാ​ള​മു​ണ്ട്ചെ​റി​യില്.  100 ഗ്രാം പ​ഴ​ത്തില്‍ 1000 മി​ല്ലി​ഗ്രാ​മില്‍ കൂ​ടു​തല്‍ ജീവ​കം സി ഉ​ണ്ട്.

ഇ​രു​മ്പ്, കാല്‍​സ്യം. ഫോ​സ്‌​ഫ​റ​സ്, ഗ്ളൂ​ക്കോ​സ്, കാര്‍​ബോ​ഹൈ​ഡ്രേ​റ്റ്, പൊ​ട്ടാ​സ്യം, സോ​ഡി​യം നാ​രു​കള്‍ എന്നി​വ​യു​ടെ ശേ​ഖ​ര​വും ഉ​ള്ള​തി​നാല്‍ ഔ​ഷധ മൂ​ല്യ​മേ​റു​ന്നു ഇ​തി​ന്. നി​രോ​ക്‌​സീ​കാ​രി​ക​ളാല്‍ സ​മ്പുഷ്‌​ട​മായ ചെ​റി​യില്‍ അട​ങ്ങി​യി​ട്ടു​ള്ള പ്ര​ധാ​ന​പ്പെ​ട്ട നി​രോ​ക്‌​സീ​കാ​രി ഇ​തില്‍ അട​ങ്ങി​യി​ട്ടു​ള്ള ആ​ന്തോ​സ​യാ​നി​നാ​ണ്. ഇ​തി​ന് കോ​ശ​ങ്ങ​ളു​ടെ നാ​ശം ത​ട​യാ​നും ര​ക്‌​ത​ധ​മ​നി​ക​ളില്‍ കൊള​സ്‌​ട്രോള്‍ അ​ടി​യു​ന്ന​ത് ത​ട​യാ​നു​മു​ള്ള ക​ഴി​വു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി നേ​ടാന്‍ ദി​വ​സ​വും ചെ​റി ക​ഴി​ച്ചാല്‍ മ​തി.

കടപ്പാട് : ഇന്‍ഫോ മാജിക്

3.06666666667
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ