অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വൈദ്യുതി ചിലവ് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

വൈദ്യുതി ചിലവ് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

ഇനിയും വൈദ്യുതി ചിലവു ചുരുക്കാം

വിളക്കുകള്‍ മാറ്റുകയല്ലാതെ മറ്റു മാര്‍ഗങ്ങള് എന്തൊക്കെയെന്നു നോക്കാം.
സാധാരണ (നീളമുള്ള) ട്യൂബ് ലൈറ്റിന്റെ ചോക്കുകള്‍.
രണ്ടു തരം ചോക്കുകള്‍ ഇന്നു കിട്ടും, സാധാരണ ചോക്കും, ഇലക്ട്രോണിക്ചോക്കും. സാധാരണ ചോക്കുകള്‍ ഒരു ട്യുബിനു 30-40 വാട്ട് വരെ ഉപയോഗിക്കുന്നു. എന്നാല്‍ ഇലക്ട്രോണിക് ചോക്കാണെങ്കില് ഇതു 20-30 വാട് വരെ ആയി കുറക്കാന്‍കഴിയും. അതുകൊണ്ടു പുതിയ ട്യുബെ ലൈറ്റുകള് വാങ്ങുമ്പോള്‍ തീര്ച്ചയായുംഇലക്ട്രോണിക് ചോക്കുള്ളത് വാങ്ങുക. പഴയതിന്റെ ചോക്കോ മറ്റോതകരാറിലാകുംപോള് ഇലക്ട്രോണിക് ചോക്ക് മാറ്റി സ്ഥാപിക്കുക. ഇലക്ട്രോണിക്ചോക്കുപയോഗിച്ചാല് വിളക്കുകള്‍ മിന്നുന്നത് ഒഴിവാക്കാം. അവ ചൂടാകാത്തത്കൊണ്ടു എ സി യുടെ ഉപയോഗവും കുറയും.

ഇലക്ട്രോണിക് ഫാന്‍ റെഗുലേടര്‍ ഉപയോഗിക്കുക.

സാധാരണ (പഴയ തരം) ഫാന്‍ റെഗുലേടര്‍ വേഗത കുറക്കാന്‍ ലൈനില്‍ നിന്നു കിട്ടുന്നവോല്ടതയുടെ ഒരു ഭാഗം ഒരു പ്രതിരോധത്തില്‍ ( resistance ) വീഴ്ത്തിയാണ്ചെയ്യുന്നത്. ഇതു കൊണ്ടു വേഗത കുറഞ്ഞാലും ഇല്ലെങ്കിലും എടുക്കുന്നവൈദ്യുതിയില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ ഇലക്ട്രോണിക് റെഗുലേടര്‍അധികം വൈദ്യുതി നഷ്ടം വരുന്നില്ല. അത് ചൂടാവുകയും ഇല്ല. ഉര്‍ജനഷ്ടം ഇതുകൊണ്ടു കുറയുന്നു. കുറഞ്ഞ വേഗതയില്‍ കുറഞ്ഞ ഉര്ജം ചിലവാകും, ഇത്തരംറെഗുലേടറില്‍. അത് കൊണ്ടു കഴിവതും ഇലക്ട്രോണിക് റെഗുലേടര്‍ ഉപയോഗിക്കു ചെലവ് ഏതാണ്ട്t നാലിരട്ടിയാകുമെന്കിലും ക്രമേണ നഷ്ടം ലാഭമായി മാറും .

വിളക്കുകളുടെ വാടജ് ശ്രദ്ധാപൂര്‍വ്വം കുറയ്ക്കുക.

ചില വിളക്കുകള്‍, പ്രത്യേകിച്ചും രാത്രി മുഴുവന്‍ കത്തുന്നവ, ( ഉദാഹരണത്തിന്കോണിപ്പടിയിലെ വിളക്ക്) കഴിവതും കുറഞ്ഞ വാട്ടുള്ളതാകുക. ആവശ്യത്തിനുവെളിച്ചം കിട്ടാന്‍ മാത്രം. അതുപോലെ ഗേറ്റ് ലാംപും പുറത്തേയ്ക്കുള്ള മറ്റുവിളക്കുകളും കഴിവതും വാട്ടജ് കുറച്ചാല്‍ ലാഭമുണ്ടാകും.

പകല്‍ സമയത്ത് വിളക്കുകള്‍ ഉപയോഗിക്കേണ്ടി വരാത്ത വിധം പകല്‍ വെളിച്ചംകിട്ടുന്ന രീതിയില്‍ മുറികളുടെ ജനാലയും മാറും തുറന്നിടുക. ജനാല വിരികള്‍വെളിച്ചം കടത്തി വിടുന്നതായി തിരഞ്ഞെടുക്കുക. കഴിയുമെന്കില്‍ സൂര്യ പ്രകാശംകടക്കുവാന്‍ കണ്ണാടി ഓടുകള്‍ മേല്പുരടില്‍ പതിക്കുക, നിര്‍മാണസമയത്ത് തന്നെ.

ഇപ്പോള്‍ 36 വാട്ടിന്‍ടെ ട്യുബ് ലൈറ്റുകള്‍ ലഭ്യമാണ്. അടുത്ത തവണ ട്യുബ്വാങ്ങുമ്പോള്‍ 36 വാട്ട് എന്ന് പറഞ്ഞു വാങ്ങുക, 40 വാട്ടിനു പകരം. ചിലപ്പോള്‍കുറഞ്ഞ വാട്ടിന്റെ ട്യുബിന്റെ കൂടെ പഴയ ചോക്ക് ചൂടായേക്കാം, അങ്ങനെയാണെങ്കില്‍ രണ്ടും മാറുകയാണ് നല്ലത്.

വിധ മുറികളില്‍ ആവശ്യത്തിനു മാത്രം പ്രകാശം തരുന്ന വിളക്കുകള്‍ഉപയോഗിക്കുക. ഉദാഹരണത്തിന് കിടപ്പ് മുറിയില്‍ പ്രകാശം കുറച്ചുമതി. എന്നാല്‍സ്വീകരണമുറിയിലും പഠനമുറിയിലും നല്ല പ്രകാശം വേണം. പഠനമുറിയില്‍ഒറ്റക്കാണെങ്കില് മേശവിളക്കാണു നല്ലത്.

വിളക്കുകളുടെ ഷേഡും മാറും വൃത്തിയാകി സൂക്ഷിക്കുക. എന്നാല്‍വെളിച്ച്ചക്കുരവ് അനുഭവപ്പെടുകയില്ല.

വലിയവരും ചെറിയവരും വ്യത്യാസമില്ലാതെ ഉര്‍ജത്തിന്റെഉപയോഗത്തെപ്പറ്റിയും ദുരുപയോഗത്തെപ്പറ്റിയും ബോധവാന്മാരായിരിക്കുക. മുറിയില്‍ നിന്നു പുറത്തു പോകുമ്പൊള്‍ അറിയാതെ തന്നെ സ്വിച്ചിലേക്ക് കൈഎത്തുന്നത്‌ ശീലം ആകുന്നതു വരെ.

എല്‍ ഈ ഡി വിളക്കുകള്‍ കൂടുതല്‍ ലാഭം

എല്‍ ഈ ഡി ഉപയോഗിക്കുന്ന വിളക്കുകള്‍ സി എഫ് എല്‍ വിളക്കുകളെക്കാള്‍ ഊര്ജ ലാഭമുള്ളതാണ് . ആദ്യമായി എന്താണ് ഈ എല്‍ ഈ ഡി എന്ന് നോക്കാം. light emitting diode എന്ന നാമത്തിന്റെ ചുരുക്കമാണ് എല്‍ ഈ ഡി. ഡയോഡ് എന്നത് വൈദ്യുതിയെ ഒരു ദിശയില്‍ മാത്രം കടത്തിവിടുന്ന ഒര്ടു ഇലക്ട്രോണിക് ഉപകരണമാണ്. മുന്പ് ഒരു ബ്ലോഗില്‍ പറഞ്ഞ എ സി യെ ഡി സി ആക്കി മാറാന്‍ ഉപയോഗിക്കുന്നതു ഇതാണ്, നമ്മുടെ ട്രാന്സിസ്ടര്‍ റേഡിയോവുംസെല്‍ഫോണും ഒക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ഡി സി വേണം. ലൈനില്‍ നിന്നു കിട്ടുന്ന എ സി , ഡി സി ആക്കി മാറ്റാന്‍ ഡയോഡ് വേണം. പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള ഡയോഡ് ആണ് എല്‍ ഇ ഡി. പല ഇലക്ട്രോണിക് ഉപകരണങ്ങളും ഓണ്‍ ആണോ ഓഫ് ആണോ എന്ന് തിരിച്ചര്യാന്‍ എ‌ എല്‍ ഇ ഡി കത്തിച്ചാണ് അറിയിക്കുക. ഓണ്‍ ആണെന്കില്‍ ചുവപ്പ് എല്‍ ഈ ഡി തെളിഞ്ഞിരിക്കും. അപകട അറിയിപ്പുപോലെ. വളരെ കുറച്ചു വെളിച്ചം മാത്രമേ ഒരു എല്‍ ഈ ഡി ക്ക് ഉണ്ടാകുവാന്‍ കഴിയു‌. അതുകൊണ്ടു എല്‍ ഈ ഡി യുടെ ഒരു നിര ( array ) തന്നെ വേണം ആവശ്യത്തിനു പ്രകാശം ലഭിക്കുവാന്‍. ഇക്കാരണത്താല്‍‍ എല്‍ ഈ ഡി വിളക്കുകല്ക് ഇന്നു അല്പം വിലക്കുടുതല്‍ ആണ്. ഇന്ത്യയില്‍ ഫിലിപ്സ് പുറത്തിറക്കിയ എല്‍ ഈ ഡി വിളക്കുകള്‍കു 270 മുതല്‍ 750 രൂപ വരെ വിലയുണ്ട്‌. എല്‍ സി ഡി യെകാള് വളരെ കൂടിയ ഊര്ജ ലാഭവും ജീവിത ദൈര്ഘൃവും ഇവക്കുണ്ട്. വലിപ്പക്കുറവും ഏതു കളറിലും കിട്ടുമെന്നതും ഡിജിറ്റല്‍ സങ്കേതമുപയോഗിച്ചു പ്രോഗ്രാം ചെയ്യാമെന്നതും ഇതിന്റെ മറ്റു പ്രത്യേകതകളാണ്. മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാവുന്ന തരം റേഡിയേഷന്‍ ഉണ്ടാക്കുന്നില്ല എന്നതും, മേര്‍കുറി ഉപയോഗിക്കുന്നില്ല്ല എന്നതും അനുകൂല ഘടകമാണ്.അലങ്കാര വിലക്കുകള്ക് എല്‍ ഈ ഡി ഇന്നും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഭാവിയിലെ വിളക്കുകള്‍ ആണ് എല്‍ ഈ ഡി വിളക്കുകള്‍ എന്ന് നിസ്സംശയം പറയാം.ഇന്നത്തെ വിലയ്ക്‌ പലരും വാങ്ങാന്‍ മടിക്കുമെന്കിലും.നിര്‍മാണ രീതിയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ലഭ്യതയും മെച്ച്ചപ്പെടുന്നതനിസരിച്ചു വിലയില്‍ കുറവുണ്ടാകും

സി എഫ് എല്‍ വിളക്കുകളെപ്പറ്റി

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം.
ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും
വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ്
അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം
സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും.
ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ 81 രൂപയും, മുന്ന് മാസത്തില്‍ 243 രൂപയും ഒരു് വര്‍ഷത്തില്‍ 972 രൂപയും ആയിരിക്കും. തുടക്ക ചിലവിലുള്ള വ്യത്യാസം കണക്കാകിയാല്‍ ഒരു വര്‍ഷത്തില്‍ 572 ലാഭം ഉണ്ടാകും. അതായത് സി എഫ് എല്‍ വിളക്കിന്റെ തുടക്ക ചിലവിന്റെ പകുതിയില്‍ അധികം ലാഭം കിട്ടുമെന്ന് കാണാം.
സി എഫ് എലിന്ടെ മറ്റു പ്രത്യേകതകള്‍.
മെച്ചങ്ങള്‍

  1. ബള്‍ബുകള്‍ പോലെ ചൂടാകുന്നില്ല.
  2. സാധാരണ ബള്‍ബുകളെ ക്കാള്‍ പത്തിരട്ടി കാലം നില നില്കുന്നു.
  3. ഉപയോഗിക്കുന്ന ഉര്ജം 70% ലധികം കുറവ്.
  4. സാധാരണ ബള്‍ബുകളെക്കാള്‍ നല്ല വെളിച്ചം തരുന്നു.
  5. വായിക്കാനുപയോഗിക്കുന്ന ടേബിള്‍ ലാമ്പായി വളരെ നല്ലത്. ദൂഷ്യങ്ങള്
  6. വെളിച്ചം കുറയ്ക്കാനുള്ള ദിമ്മാര്‍ സ്വിച്ചുമായി ഉപയോഗിക്കാന്‍ പറ്റുകയില്ല.
  7. വില കുറഞ്ഞ തരം സി എഫ് എല്‍ പെട്ടെന്ന് ചീത്തയാകുന്നു. നല്ല ബ്രാന്‍ഡുകള്‍ വാങ്ങണം. ഇപ്പോള്‍ ഒരു വര്ഷം ഗാരന്റിയുള്ളത് കിട്ടുന്നുണ്ട്.
  8. സ്വിച്ചിട്ടു കഴിഞ്ഞു ഒന്നു രണ്ടു മിനിട്ടു കഴിഞ്ഞേ വെളിച്ചം തരുന്നുള്ളൂ.
  9. ചെറിയ അളവ് മെര്കുറി ഇതില്‍ അടങ്ങിയിരിക്കുന്നു, പരിസരവാദികള്‍ വഴക്കുണ്ടാക്കേണ്ട, വളരെ കുറച്ചു മാത്രം.

സാധാരണ ബള്‍ബുകള്‍ വേണ്ടേ വേണ്ട

എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണബള്‍ബുകള്‍ ഇന്നു വിരളമായി ക്കൊണ്ടിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം ഇവകൂടുതല്‍ ഉര്ജം ഉപയോഗിച്ചു കുറച്ചു വെളിച്ചം തരുന്നു എന്നതാണ്. ഈബള്‍ബിനുള്ളിലുള്ള ലോഹതന്തുക്കള്‍ ചൂടായി ശുഭ്ര തപ്തമായാല്‍ മാത്രമെ വെളിച്ചംകിട്ടുകയുള്ളൂ. അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും. ലൈനില്‍ നിന്നെടുക്കുന്നവൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായി മാറുന്നുള്ളൂ. ബാക്കി വെറുതെനഷ്ടപ്പെടുകയാണ്. അതുകൊണ്ടാണ് സാധാരണ ബള്‍ബുകള്‍ വേണ്ട എന്ന് പറഞ്ഞതു. ട്യുബ് ലൈറ്റും കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാംപും ഉര്‍ജനഷ്ടത്ത്തില്‍ അത്ര കുറ്റക്കാരല്ല. 100 വാട്ടുള്ള ബള്‍ബിന്റെ വെളിച്ചം 40 വാട്ടുള്ള ട്യുബ് ലൈറ്റിനു തരാന്‍ കഴിയും. സാധാരണ ബള്‍ബിനെക്കാള്‍ ഏകദേശം അഞ്ചിരട്ടി കാലം പ്രവര്‍ത്തിപ്പിക്കാനുംകഴിയും. ചുരുക്കത്തില്‍, തുടക്കത്തിലെ കൂടുതല്‍ ചിലവ് ഏതാനും മാസങ്ങളുടെവൈദ്യുത ബില്ലിലെ കുറവ് കൊണ്ടു നികത്താം.
എന്നാല്‍ സി എഫ് എല്‍ (CFL) എന്ന ചുരുക്കപ്പേര് കൊണ്ടറിയപ്പെടുന്ന കോമ്പാക്റ്റ്ഫ്ലുരസന്റ്റ് ലാമ്പ് ട്യുബിനെക്കളും ലാഭകരമാണ്. 40 വാട് ട്യുബിന്റെ വെളിച്ചം 15വാട്ട് സി എഫ് എല് ഉണ്ടാക്കാം. സി എഫ് ലാമ്പുകള്‍ ഉപയോഗിച്ചാലുള്ള ലാഭംഇതില്‍ നിന്നു കണക്കാക്കാം. ഇതിനുള്ള ഒരേ ഒരു ദുഷ്യവശം മെര്‍കുറിഉപയോഗിക്കുന്നത് കൊണ്ടു പരിസര മലിനീകരണം ഉണ്റാകുമോ എന്നതാണ്.
അതുകൊണ്ടു വൈദ്യുത ബില് കുറക്കാന്‍ സാധാരണ ബള്‍ബുകള്‍ മാറി ട്യുബെലൈറ്റോ സി എഫ് ലാംപോ ആകുകയാണ് നല്ലത്. പ്രത്യേകിച്ചും കുടുതല്‍ സമയംകത്തിക്കിടക്കുന്ന ഇടനാഴികളിലും കുളിമുറി അടുക്കള എന്നിവയിലും. ഇതില്‍ നിന്നുതന്നെ ഗണ്യമായി വൈദ്യുത ചെലവ് കുറക്കാന്‍ കഴിയും. ആദ്യം അല്പം പണംകുടുതല്‍ ചിലവാക്കണമെന്നു മാത്രം. എല്ലാ വീടുകളിലും സി എഫ് എല്‍ഉപയോഗിച്ചാല്‍ തന്നെ വളരെ അധികം ഉര്‍ജചിലവ് കുറക്കാന്‍ കഴിയും. ചിലസര്‍ക്കാര്‍ സ്ഥാപനങ്ങള് (ANERT) വില കുറച്ചു ഇത്തരം വിളക്കുകള്‍ വിറ്റിരുന്നു. ഗ്യാസിനും പെട്രോളിനും സബ്സിഡി ഉള്ളതുപോലെ കുറഞ്ഞ ചിലവില്‍ ഇത്തരംവിളക്കുകള്‍ ലഭ്യമായാല്‍ എല്ലാവരും ഇതുപയോഗിക്കും തീര്‍ച്ചയാണ്. വൈദ്യുത ബോര്‍ഡിനും പൊതുജനങ്ങല്കും ഒരുപോലെ പ്രയോജനം ഉണ്ടാകും. അതിന് ഒരിതീവ്ര യാതന പരിപാടി എടുക്കേണ്ടിയിരിക്കുന്നു.

ഇടിമിന്നലില്‍ നിന്നു സംരക്ഷണം

തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച.

ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക.

അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി.

ഓഫ് ചെയ്താല് മാത്രം മതിയോ?

പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ.

മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ?

മിന്നല് സംരക്ഷാ ചാലകം സാധാരണ കെട്ടിടങ്ങലുടെ ഏറ്റവും ഉയര്ന്ന ഭാഗത്താണ് സ്ഥാപിക്കുന്നത്. അറ്റം കൂര്പിച്ച ഒരു കമ്പിയാണ് ഇതു. ഈ കമ്പി നല്ല കനമുള്ള ചെമ്പുതകിട് വഴി ഭുമിയുമായി ബന്ധിപിച്ചിരിക്കും, വളവും തിരിവും ഇല്ലാതെ. ഉയര്ന്ന ഭാഗത്തുണ്ടാകുന്ന മിന്നലില് നിന്നു വൈദ്യുതി പെട്ടെന്ന് ഭുമിയിലേക്ക് ധാരയായി പ്രവഹിപിക്കുകയാണു ഇതിന്റെ ലക്ഷ്യം. അതുകൊണ്ടു ഇത്തരം മിന്നല് സംരക്ഷകം കൊണ്ടു പ്രയോജനം ഉണ്ട്. ഇന്നത്തെ ഫ്ലാറ്റുകളില് ഇത്തരം സംരക്ഷകം തീര്ച്ചയായും സ്ഥാപിച്ചിരിക്കണം.

കമ്പ്യുട്ടിനും മറ്റും സംരക്ഷണത്തിനു ഒരു സാധനം കിട്ടും എന്ന് കേട്ടു. . അതെന്താണ് ?

മിന്നല് ഉണ്ടാകുമ്പോള് ഒരു വളരെ ഉയര്ന്ന വോല്ടതയിലുള്ള പ്രോല്കര്ഷം ( surge )ഉണ്ടാകുന്നു. ഈ പ്രോല്കര്ഷം ഒരു ഭാഗം ലൈനില് കൂടി നമ്മുടെ ഉപകരണത്ത്തിലെക്കും വരാം. ഇതിന്റെ ശക്തി കുറക്കാന് ആണ് ഇത്തരം ഉപകരണം ലൈനില് വയ്ക്കുന്നത്. വില്കുന്ന ആള്കാര് പറയുന്നത്ര ഫലം ഉണ്ടായില്ലെന്കിലും കുറെയൊക്കെ ഇതിന് ഇത്തരം ഉയര്ന്ന വോല്ടതയുറെ ശക്തി കുറക്കാന് കഴിയും. നല്ല കമ്പനിയുടെതു വാങ്ങുക, അല്പം വില കൂടിയാലും. surge absorber എന്നാണ് ഇതിന് പറയുന്നതു.

ഓരോ സ്വിച്ചിനും പകരം മെയിന് സ്വിച്ച് ഓഫ് ചെയ്താല് പോരെ?

പോരാ. മെയിന് സ്വിച്ച് ഓഫ് ചെയ്യുന്നതില് കുടുതല് ഫലപ്രദം അതാതു ഉപകരണത്തിന്റെ സ്വിച്ച് ഓഫ് ചെയ്യുകയ്യാണ്. വിളക്കുകള് കത്തികുകയും ആവാം. പരമാവധി ഒരു ബള്ബോ മറ്റോ മാത്രമല്ലേ പോകുകയുള്ളൂ. ഒരു പാടു മുറികളും മറ്റും ഉണ്ട് , എല്ലാ മുറിയിലും എത്തി സ്വിച്ച് ഓഫ് ചെയ്യാന് കഴിയുന്നിലെന്കില് ആദ്യം മെയിന് ഓഫ് ആകുക. ടോര്ച്ചോ മറ്റോ കൊണ്ടു നടന്നു ഓരോ പ്രധാനപെട്ട ഉപകരണത്തിന്റെയും സ്വിച്ച് ഓഫ് ആകുക. അവസാനം വേണമെന്കില് മെയിന് ഓണ് ആക്കാം.

വയറിങ്ങിനായി സാധനങള് തിരഞ്ഞെടുടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

വിലക്കുറവിനെക്കാള് സാധനത്തിന്റെ ഗുണനിലവാരം ശ്രദ്ധിക്കുക. BIS മുദ്രയുള്ള കമ്പനിയുടെ സാധനങ്ങള് തന്നെ വാങ്ങിയാല് നന്നു. കഴിവതും വയറ്മാന് മാരെ മാത്റം ആശ്രയിക്കാതെ നമ്മള് കൂടി പോയി സാധനം വാങ്ങുക. പ്രധാനമായിട്ടും വയറും സ്വിച്ചുകളും ലൈറ്റ് ഫിറ്റിംഗ്സുമാണു ശ്രദ്ധിക്കേണ്ടതു. ഭംഗിയെക്കാള് ഉറപ്പും ഗുണനിലവാരവും ഉറപ്പുവരുത്തുക

എര്ത്തിങ് സംബന്ധമായി എന്താണ് ശ്രദ്ധിക്കേണ്ടത് ?

പവറ് എടുക്കന്ന ഫ്രിഡ്ജു, ഹീറ്ററ്, ഇസ്തിരിപ്പെട്ടി, കമ്പൂട്ടെറ് , റ്റി വി ഇവക്കെല്ലാം മുന്നു പിന് ഉള്ള പ്ലഗ് ഉപയോഗിക്കുക. ഇതില് മൂന്നാമത്തെ പിന് എര്തുമായി ബന്ധപ്പെടുത്താനാണ്. വീട്ടിലെ വയറിങ്ങു നല്ല രീതിയില് എര്ത്തു ചെയ്തിരിക്കണം. അതില് ഉപേക്ഷ വിചാരിക്കുന്നതു അപകടം ആണു. നല്ല നീളമുള്ള പൈപ്പു നല്ലവണ്ണം കുഴിച്ചു കരിയും ഉപ്പും കുഴിയില് നിറച്ചു തന്നെ പൈപ്പു താഴ്തണം. വേനല് കാലത്തു ആ കുഴിയില് കുറച്ചു വെള്ളം ഒഴിക്കുന്നതും നല്ലതാണ്.

ഊർജ സംരക്ഷണം അടുക്കളയിൽ

  1. പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക
  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും.
  3. പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക.
  4. പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു.
  5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക.
  6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.
  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.
  8. ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.
  9. വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊഴിവാകും.
  10. സൂര്യപ്രകാശം ഉള്ളപ്പോൾ കർട്ടനുയർത്തി വച്ചു ലൈറ്റുകൾ ഓഫാക്കുക.
  11. ഓരോമുറിയിലും ഉള്ള ബൾബിന്റെ ശക്തി ശരിയായി ഉപയോഗിക്കുക. വായിക്കാൻ മേശവിളക്കുകൾ ആണുത്തമം .കുളിമുറിയിലും കക്കൂസിലും കുറഞ്ഞ വാട്ട്  മതി.
  12. റ്റി വി റിമോട്ടിൽ ഓഫ് ചെയ്താൽ പോരാ, സ്വിചു തന്നെ ഓഫ് ആക്കണം
  13. എല്ല്ലാ ദിവസവും ഇസ്തിരി ഇടാൻ നോക്കരുതു, ആഴ്ചയിലൊരിക്കൽ പകൽ സമയത്തു ഇസ്തിരി ഇടുക.
  14. പാചകത്തിനു വൈദ്യുതി ഉപയോഗിക്കുക ഒഴിവാക്കുക, അത്യാവശ്യം വന്നാൽ ഇന്ദക്ഷൻ കുക്കർ ഉപയോഗിക്കുക, കോയിൽ ഉള്ള ഹീറ്റർ ഉപയോഗിക്കരുതു.
  15. നമ്മുടെ കുഞ്ഞുങ്ങളെ ഊർജ സംരക്ഷണത്തിന്റെ ആവശ്യ്ം പറഞ്ഞു കൊടുത്തു നല്ല പൌരന്മാരായി വളർത്തുക.

ഡ്രൈവർമാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

  1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു.
  2. റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല.
  3. ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക.
  4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു.
  5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.
  6. വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക.

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്.

ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു.

മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊടുക്കുന്നത് മുന്ന് കമ്പികള്‍ വഴി ആണ്. മൂന്നാമത്തെ കമ്പി ഉപകരണത്തിന്റെ പുരംച്ചട്ടയിലുള്ള ലോഹ ഭാഗത്തിലാണ് ബന്ധിപ്പിക്കുന്നത്. അതായത് മൂന്നു പിന്നുള്ള പ്ലഗ്ഗില്‍ രണ്ടു വയര് ഉപകരണത്തിന്റെ രണ്ടു വൈദ്യുത അഗ്രത്ത്തിലും ഒരു വയര്‍ ലോഹ കവചവുമായും ബന്ധിപ്പിച്ചിരിക്കും. അതേസമയം ഭിത്തിയില്‍ ഉള്ള സോക്കടിലാകട്ടെ, മു‌ന്നു ബന്ധങ്ങളുള്ളത് ഒന്നു ലൈനിലും മറ്റൊന്നു നുട്രളിലും മു‌ന്നാമാതോന്നു എര്‍ത്ത് കമ്പിയിലുംമാണ് ബന്ധിപ്പിക്കുന്നത്. വീട്ടിലെ വയറിങ്ങില്‍ ഒരു ചെമ്പുകംപി എല്ലാ സ്ഥലതും വലിച്ച്ചിട്ടുള്ളത് കാണാം. ഈ കമ്പി വീട്ടിനു പുറത്തുള്ള ഒരു എര്തുകുഴിയിലെ പൈപുമായി ബന്ധിപ്പിച്ചിരിക്കു0 . എര്തിംഗ് പൈപിനനു രണ്ടു മീടറോളം നീളം ഉണ്ടാവും ഈ പൈപ് മണ്ണില്‍ വലിയ കുഴി എടുത്തു താഴ്ത്തി ഇടുന്നു. കുഴിയില്‍ വൈദ്യുത പ്രതിരോധം കുറക്കാന്‍ ഉപ്പും കരിയും ജലാംശം നില നിര്‍ത്താന്‍ മണലും ഇട്ടിരിക്കും. മൂടി ഇട്ട ഈ എര്തുകുഴ്യില്‍ വേനല്‍ കാലത്ത് വെള്ളം ഒഴിക്കുന്നത് നല്ലതാണ്. എര്‍ത്ത് വയറില്‍ കൂടി വരുന്ന അധിക കരണ്ടു പെട്ടെന്ന് ഭു‌മിയിലേക്ക് ഒഴുകാനാണ്‌ ഈ എര്തുകുഴി നല്ല രിതിയില്‍ സംരക്ഷിക്കുന്നത്.

ഉപകരണത്തിന്റെ പുറം ചട്ടയും ഭു‌മിയും സാധാരണ ഒരേ വൈദ്യുത നിലയിലായിരിക്കുന്നത് കൊണ്ടു അറിയാതെ നാം ഉപകരണത്തിന്റെ പുറത്ത് തൊട്ടാല്‍ ഷോക്ക് കിട്ടുകയില്ല. ഇനി യാദ്രിസ്ചികമായി വൈദ്യുത ലൈനിലെ ഫെയിസും ഉപകരണത്തിന്റെ ചട്ടയുമായി ബന്ധമുണ്ടായാല്‍ പ്ലഗ്ഗ് കുത്തുമ്പോള്‍ വൈദ്യുത ലൈന്‍ ഭൂമിയിലേക്കു ബന്ധിപ്പിക്കപ്പെടുന്നതുകൊന്ടു കരണ്ടു അമിതമായി പ്രവഹിക്കുന്നു. ഇങ്ങനെ സംഭവിച്ചാല്‍ ഫ്യുസു ഉരുകി (MCB പ്രവര്‍ത്തിച്ചു) വൈദ്യുത ബന്ധം വേര്‍പെട്ടു അപകടം ഒഴിവാകുന്നു.

നല്ല രിതിയില്‍ ഉണ്ടാക്കിയ എര്‍ത്ത് ആണെന്കില്‍ പെട്ടെന്ന് അപകടം ഒഴിവാകും. എര്‍ത്തിങ്ങ്‌ മോശമാണെന്കില് ഷോക്ക് കിട്ടാനും മറ്റു ചിലപ്പോള്‍ വയാര്‍ ഉരുകി തീപിടുത്തം ഉണ്ടാകാനും സാധ്യത ഉണ്ട്.
വീട്ടിലെ എര്‍ത്ത് വയറുകള്‍ എല്ലാം കൂടി ചേര്ത്തു എര്‍ത്തിങ്ങ്‌ കുഴിയിലെ പൈപുമായി നല്ലതുപോലെ ബന്ധിപ്പിക്കണം. എര്‍ത്തിങ്ങ്‌കമ്പി വളവു തിരിവുകള്‍ ഇല്ലാതെ നേരെ ആയിരിക്കണം.മിന്നല്‍ ചാലകം ( lightning arrestor) ഉണ്ടെങ്കില്‍ അതും നല്ല കട്ടിയുള്ള ചെമ്പു പട്ട ഉപയോഗിച്ചു എര്‍ത്ത് പൈപുമായി ബന്ധിപ്പിച്ചിരിക്കണം. വലിയ വീടുകളാണെന്കില് ഒന്നിലധികം എര്‍ത്തിങ്ങ്‌ കുഴി വേണ്ടി വരും. ഫാക്ടറികളിലും മറ്റും ചെമ്പു ഫലകങ്ങള് ഭൂമിയില് കുഴിച്ചിട്ടാണ് എര്‍ത്ത് ചെയ്യുന്നത്. .

മുന്ന് പിന്നും രണ്ടു പിന്നും എന്തിന് ?

വിവിധ തരം മൂന്നു പിന്‍ പ്ലഗ്ഗുകള്‍ (E - എര്തിലേക്ക് സോക്കടുവഴി L - ലൈനിലേക്ക് (ഫെഇയിസു) N - ന്യുട്രല്‍)
ഉപകരണത്തില്‍ നിന്നു വരുന്ന രണ്ടു കംപികള് L, N ഇവയിലും ഉപകരണത്തിന്റെ പുറം ചട്ട E എന്ന വലിയ അഗ്രത്ത്തിലും ബന്ധിപ്പിക്കുന്നു. ഭിത്തിയിലുള്ള സോക്കടിലാവട്ടെ E എണ്ണ അഗ്രം എര്തിലെക്കും L ഫെയിസ് ലൈനിലെക്കും N ന്യുട്രളിലെക്കും ബന്ധിപ്പിക്കു

വീട്ടിലെ വൈദ്യുത പ്ലഗ്ഗുകളില്‍ രണ്ടു പിന്നുള്ളതും മു‌ന്നു പിന്നുള്ളതും കണ്ടിട്ടുണ്ടാവുമല്ലോ. ഇതെന്താണ്? ഇതെന്തിനാണ്? സംശയം വരാം. ഒരു മുന്ന് പിന്‍ പ്ലുഗ്ഗിനു രണ്ടു പിന്‍ പ്ലുഗ്ഗിന്റെ ഇരട്ടിയലധികം വില വരും. അപ്പോപ്പിന്നെ എന്തിനാ ഈ അധികച്ചിലവു?
ഇതു ഒരു അധികച്ച്ചിലവല്ലാം തീര്‍ച്ച. സാധാരണ മു‌ന്നു പിന്‍ വഴി കരണ്ടു കൊടുക്കുന്നത് കുടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കാണ്. ഉദാഹരണത്തിന്, ഫ്രിട്ജ്, ഹിടര്‍ , ഇസ്തിരിപ്പെട്ടി എന്നിവക്കാണല്ലോ. അതെന്താ ഇനത്തിനു മാത്രം? കാരണം ഇത്തരം ഉപകരണങ്ഗ്ന്ങള്‍ പലപ്പോഴും നാം കൈകൊണ്ടു തൊട്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഫ്രിട്ജ് തുറക്കുന്ന സമയത്തും ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു വസ്ത്രം തെക്കുംപോഴും യാദ്രിസ്ചികമായി നമ്മുടെ കൈ ആ ഉപകരണത്തിന്റെ പുറംചട്ടയില്‍ തൊടാനുള്ള സാധ്യത വളരെ കുടുതല്‍ ആണ്. ഇത്തരം ഉപകരണങ്ങളുടെ പുറം ചട്ട മു‌ന്നു പിന്‍ പ്ലഗ്ഗിന്റെ മൂന്നാമത്തെ (കു‌ട്ടത്തില്‍ വലുത്, അഥവാ വണ്ണം കൂടിയതു) പിന്നിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഭിത്തിയില്‍ ഉറപ്പിച്ച പിന്നിന്റെ സോക്കടിലോ, ഇതിന്റെ ഭാഗം വീട്ടിലെ എര്‍ത്തിങ്ങ്‌ വയറു വഴി ഭു‌മിയുമായി ബന്ധിപ്പിച്ച്ചിരിക്കും. സാധാരണ ഗതിയില്‍ ഈ ഉപകരണങ്ങളുടെ പുറം ചട്ടയും വൈദ്യുത ലൈനിന്റെ ഫെയിസും ആയി ബന്ധമുന്ടാവുകയില്ല. ഏതെങ്കിലും കാരണവശാല്‍ വൈദ്യുതി വഹിക്കുന്ന ഫെയിസും ഉപകരണത്തിന്റെ പുറംചട്ടയുമായി ബന്ധം ഉണ്ടായാല് കുടുതല്‍ കരണ്ടു എര്തിലേക്ക് പ്രവചിക്കുന്നു. വീട്ടിലെ വൈദ്യുതി ബന്ധം വരുന്ന വഴിയുള്ള ഫ്യുസു ഉരുകി വൈദ്യുത ബന്ദ്ധം വേര്‍പെടുന്നു. ഒരു പക്ഷെ വൈദ്യുത ബന്ധം വേര്പെട്ടില്ലെങ്കില്‍ തന്നെ ഉപകരണത്തിന്റെ പുറം ചട്ടയില്‍ തൊടുന്ന നമ്മുടെ വിരലിന്റെ ആഗ്രവും നമ്മളും ഭുമിയില്‍ നില്കുന്നത് കൊണ്ടു ശരീരത്ത്തില് കൂടി കരണ്ടു പ്രവഹിക്കുകയില്ല. പ്രവഹിച്ചാല് തന്നെ മാരകമായ അളവില്‍ പ്രവഹിക്കുകയില്ല. അങ്ങനെ ജീവന്‍തന്നെ അപകടം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുന്നു .
അതുകൊണ്ടു അല്പം ചെലവ് കുടിയാല്‍ പോലും അടുത്ത തവണ മുന്ന് പിന്‍ പ്ലഗ്ഗ് തന്നെ ഉപയോഗിക്കണം, പ്രത്യേകിച്ചും കുടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി, ഫ്രിട്ജ് , ഹീടര് എന്നിവയ്ക്ക്. ഒരു ചെറിയ കാര്യം കൂടി. എന്തിനാണ് ഈ മൂന്നാമത്തെ പിന്നിനു അല്പം വണ്ണം കുട്ടി വച്ചിരിക്കുന്നത്? അതിനും കാരണമുണ്ട്. ഒന്നാമതായി തിരിച്ചറിയാന്‍ തന്നെ. രണ്ടാമതായി, വണ്ണം കൂടുംപോള് എളുപ്പം കരണ്ടു പ്രവഹിക്കും എന്നത് തന്നെ.വണ്ണം കൂടിയ കമ്പിക്ക് പ്രതിരോധം കുറവാണ്.

മൂന്നു ഫെയ്സും സിംഗിള് ഫെയ്സും

ചില വീടുകളില് മുന്നു ഫെയ്സ വൈദ്യുതിയും ചില വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതിയുമാണു എന്നു കെട്ടിട്ടുണ്ടല്ലോ? ഇതെന്തിനാണെന്നും ഇതെന്താണെന്നു0 പരിശോധിക്കാം.
മുമ്പു പറഞ്ഞതു പോലെ സാധാരണ വീട്ടില് ഉപയോഗിക്കുന്ന ഒരു വീളക്കിനൊ മ്റ്റു വൈദ്യുത ഉപകരണത്തിനോ വൈദ്യുതലൈനുമായി ബന്ധിപ്പിക്കുന്നതു രണ്ടു കമ്പികളില് കൂടിയാണു. ഒരു കമ്പിക്കു ഫെയിസ് എന്നും മറ്റേ കമ്പിക്കു ന്യൂട്രല് എന്നും പറയുന്നു. ന്യ്യുട്രലില് അറിയാതെ കൈകൊണ്ടു തൊട്ടാല് കരണ്ടു അടിക്കുകയില്ല, കാരണം ഈ ഭാഗം ലൈനില് പല സ്ഥലത്തും ഭൂമിയോടു ബന്ധിപ്പിച്ചിരിക്കും. നിരത്തിന്റെ വശങ്ങളില് ഉള്ള പോസ്റ്റില് നിന്നു വീട്ടിലേക്കു വൈദ്യുതി എത്തിക്കുന്നതു രണ്ടു കമ്പി മാത്രം ഉപയോഗിച്ചാണെങ്കില് നിങ്ങളുടെ വീട്ടിലെ വൈദ്യുതി സിംഗിള് ഫെയിസ് ആണു. താരതമ്യേന ചെറിയതും ഇടത്തരവുമായ വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതി മതിയാവും. എന്നാല് ഒരു വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുടെ എണ്ണവും ഉപഭോഗവും ഒരു നിശ്ചിതമൂല്യത്തില് കൂടുതല് ആയാല് സിംഗിള് ഫെയിസ് പകരം മൂന്നു ഫെയിസ് വൈദ്യുതി വേണമെന്നു നിബന്ധനയുണ്ടു. വലിയ വീടുകളിലും ഫാക്ടറികളിലും മറ്റും ഇത്തരം വൈദ്യുതി വേണം.
സിംഗിള് ഫെയിസ് വൈദ്യുതിക്ക് രണ്ടു കമ്പി വേണമെന്നതു പൊലെ മൂന്നു ഫെയിസ് വൈദ്യുതിക്ക് കുറഞതു മൂന്നു കമ്പി വേണ്ടിവരും. വൈദ്യുതി പ്രേഷണം ചെയ്യുന്ന വലിയ ടവറുകളില് കൂടി വലിച്ചിരിക്കുന്ന കമ്പികള് മൂന്നെണ്ണം എങ്കിലും ഉണ്ടാവും. സാധാരണ സിംഗിള് ഫെയിസ് ലൈനില്‍ കൂടി കൊണ്ടുവരാവുന്ന വൈദ്യുതിയുടെ മൂന്നിരട്ടി വൈദ്യുതി മൂന്നു ഫെയിസ് ലൈനില് കൂടി കൊണ്ടുവരാം. അതായതു രണ്ടു ലൈനില് കൂടി കൊണ്ടുവരാവുന്ന ശക്തിയുടെ മൂന്നിരട്ടി മൂന്നു ലൈനില് കൂടി കൊണ്ടുവരാം. ലൈനില് ഉള്ള കമ്പി ചെമ്പുകമ്പിയാണു. കിലോമീറ്ററുകള് നീളം ഉള്ള ഈ ലൈനില് ഉപയോഗിക്കുന്ന ചെമ്പിന്റെ ചിലവു മൂന്നു ഫെയിസ് ഉപയോഗിച്ചാല് ഗണ്യമായി കുറക്കാം. ഇതാണു മൂന്നു ഫെയിസ് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം. ലൈനുണ്ടാക്കാന് ഉപയോഗിക്ക്കുന്ന ചെമ്പിന്റെ ലാഭം.
മറ്റൊരു പ്രധാന മെച്ചം ഒരു നിശ്ചിത വൈദ്യുത ശക്തി അയക്കുന്നതിനു ലൈനില് കൂടി കൂറഞ്ഞ കരണ്ടു പ്രവഹിപ്പിച്ചാല് മതി എന്നതാണു. കരണ്ടു കുറയുമ്പോള് ലൈനില് ഉണ്ടാവുന്ന ഊറ്ജ നഷ്റ്റവും ഗണ്യമായി കുറയുന്നു. കരണ്ടു കുറവാണെങ്കില് ഉപയോഗിക്കുന്ന കമ്പിയുടെ ചുറ്റളവും കുറക്കാം. ചുരുക്കത്തില് മൂന്നു ഫെയിസ് ഉപയോഗിക്കുന്നതു കൊണ്ടു വൈദ്യുത ലൈനിന്റെ നിറ്മാണചിലവിലും ഉര്ജനഷ്ടത്തിലും കുറവു വരുത്താന് കഴിയും, പ്രത്യേകിച്ചും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് വളരെ ദൂരസ്ഥലത്താകുംപോള്.
വേറൊരു മെച്ചം മുന്നു ഫെയിസ് ലൈനില് രണ്ടു തരം വോള്ടതയും എടുക്കാന് അവസരം ഉണ്ടു എന്നതാണ്. സാധാരണ മൂന്നു ലൈനുകള്കു ചുവപ്പു, മഞ്ഞ, നീല ( റെഡ്, യെല്ലോ, ബ്ലു) എന്നിങ്ങനെ നാമകരണം ചെയ്യുന്നു. ഈ മൂന്നു ലൈനില് ഏതെങ്കിലും രണ്ടു ലൈനുകള് തമ്മില് ഒരു നിശ്ചിത വോള്റ്റതയാണെങ്കില് ഇതില് ഒന്നും ന്യൂട്രലും തമ്മില് കുറഞ്ഞ വോള്ടത കിട്ടും. ഉദാഹരണത്തിന് നമ്മുടെ ചുറ്റും ഉള്ള വൈദ്യുത വിതരണ വ്യൂഹത്തില് രണ്ടു ലൈനുകള്‍കിടയില്‍ 400 വോള്‍ടാണു. എന്നാല്‍ ഒരു ലൈനും (ഫെയിസ്) ന്യുട്രലുമായി 230 വോള്ടാണു ഉള്ളത്. മിക്കവാറും വീട്ടുപകരണങ്ങള്‍ 230 വോല്ടില്‍ പ്രവര്‍ത്തിക്കുന്നു.
വലിയ മോടോറുകള് 400 വോള്ടിലും. എന്നാല്‍ മൂന്നു ഫെയിസ് വൈദ്യുതി എടുക്കുന്ന വീടുകളില് ആകെയുള്ള വൈദ്യുത ഭാരങ്ങളെ തുല്യമായി മുന്ന് ഫെയിസിലും പങ്കുവക്കുന്നു. വ്യൂഹത്തില് നിന്നു എടുക്കുന്ന കരണ്ടു തുല്യമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത് . വീട്ടില് ഫെയിസ് വ്യതിയാനം വരുത്താന്‍ പറ്റിയ സ്വിച്ച് ( phase change over switch) ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ഫെയിസില്‍ മാത്രം വൈദ്യുതി ഉള്ളപ്പോള്‍ അതിലേക്കു ബന്ധിപ്പിക്കുകയുമാവാം. അങ്ങനെ പല ഗുണങ്ങളും മു‌ന്നു ഫെയിസ് വൈദ്യുതിക്കുണ്ടു.
മു‌ന്നു ഫെയിസില്‍ ശക്തി (power) കണക്കാക്കല്‍
ഒരു ഫെയിസും ലൈനും തമ്മില്‍ വോല്ടത V യും
കരണ്ടു I യും ശക്തി ഗുണകം pf ഉം ആണെങ്കില്‍
ഒരു ഫെയിസിലെ ശക്തി = V. I .pf .
അങ്ങനെ മുന്ന് ഫെയിസുള്ളതുകൊണ്ടു
മൂന്നു ഫെയ്സിലും കൂടി ആകെ ശക്തി = 3. V. I . pf
ഒരു ഫെയിസും ന്യുട്രലും തമ്മില്‍ V ആണെങ്കില്‍ സാധാരണ രണ്ടു ലൈനുകള്‍ തമ്മില്‍ 1.732 V ആയിരിക്കും വോല്ടത. മുമ്പ് പറഞ്ഞതു പോലെ 400 = 1.732 . 230

രണ്ടു ലൈനുകള്‍കിടയില്‍ നില നില്‍കുന്നതിനു ലൈന്‍ വോല്ടത എന്ന് പറയുന്നു.
ഇതു VL ആണെങ്കില്‍ മൂന്നു ഫെയ്സിലെ ശക്തി = 1.732 . VL . I. pf = 3 V I. pf

എ സി ശക്തിയും ശക്തിഗുണകവും

വൈദ്യുതി രണ്ടുതരം ഉണ്ടെന്നു മുമ്പു പറഞ്ഞല്ലൊ. ഏ സി യും ഡി സി യും . ഏ സി വൈദ്യുതിയുടെ ദിശ മാറിക്കൊണ്ടിരിക്കുന്നു. അതേ സമയം ഡി സി വൈദ്യുതിയാണെങ്കില് ദിശ മാറാതെയും ഇരിക്കും. കറണ്ടിന്റെ രീതിയും അങ്ങനെ തന്നെ. ഇന്നത്തെ വന്‍ കിട വൈദ്യുതകേന്ദ്രങ്ങളില് എല്ലാം ഉല്പാദിപ്പിക്കുന്നതു ഏ സി വൈദ്യുതി ആണു. ഡി സി വൈദ്യുതി പരിമിതമായി ഉല്പാദിപ്പിക്കപ്പെടുന്നു, ബാറ്റെറിയിലും മറ്റും ഡി സി വൈദ്യുതി ആണു ഉല്പാദിപ്പിക്കപ്പെടുന്നത് .

ശക്തി (power) കണക്കാക്കുന്നതു ഏ സി യിലും ഡി സി യിലും വേറെ രീതിയില് ആണു. ഡി സി യില് വോള്റ്റതയെ കരണ്ടു കൊണ്ടു ഗുണിച്ചാല് ശക്തി കിട്ടും. ഉദാഹരണത്തിനു 200 വോള്ടു വൈദ്യുതിയില് 10 ആമ്പിയറ് കറന്റെടുത്താല് ഉപയോഗിക്കുന്ന ശക്തി 200 x 10 = 2000 വാട്ടു അഥവാ 2 കിലോവാട്ടു. എന്നാല് ഏ സി യില് വോള്റ്റത്യെ കരണ്ടു കൊണ്ടു ഗുണിച്ചാല് കിട്ടുന്നതു വോള്ടാമ്പിയറ് എന്നാണു പറയുക. ഏ സി വൈദ്യുത യന്ത്രങ്ങളുടെ കഴിവും സാധാരണ വോള്ടാമ്പിയറിലാണു പറയുന്നതു. 100 കെ വി എ എന്നു പറഞാല് 1000 കിലോവോള്ടാമ്പിയറ്. ഏ സി യില് വൈദ്യുതശക്തി കണക്കാക്കാന് ഈ കെ വി ഏ യെ ഒരു ശക്തിഗുണകം എന്ന ഘടകം കൊണ്ടു ഗുണിക്കണം. ഇതിന്റെ മൂല്യം ഒന്നില് താഴെയാണു. മൊടോറുകളും മറ്റും പ്രവറ്തിപ്പിക്കുമ്പോള് എടുക്കുന്ന ശക്തി വോള്ടാമ്പിയറില് കുറവായിരിക്കും. ശരിയ്യായ ശക്തിയെ വോള്ടാമ്പിയറ് കൊണ്ടു ഹരിച്ചാല് കിട്ടുന്നതാണു ശക്തിഗുണകം.

എന്താണീ ശക്തി ഗുണകം? ഏ സി വൈദ്യുതി തരംഗ രൂപത്തില് ആയിരിക്കും. പൂജ്യത്തില് നിന്നു തുടങ്ങി പരമാവധി മൂല്യത്തില് എത്തി വീണ്ടും കുറഞ്ഞു പൂജ്യത്തില് ആയി വിപരീത ദിശയില് പരമാവധി എത്തി വീണ്ടും പൂജ്യത്തിലേക്കു എത്തുന്നു. (ചിത്രം ഒന്നു ശ്രദ്ധിക്കുക) ഈ പരിവ്രിത്തി വീണ്ടും വീണ്ടും ആവര്തിക്കുന്നു. ഈ ആവ്രിത്തികല് ഒരു സെക്കണ്ടില് എത്രാ പ്രാവശ്യം ഉണ്ടാകുന്നു എന്നുള്ളതാണു ആവ്രിത്തി അഥവാ ഫ്രീക്ക്വന്സി. ഫ്രീക്ക്വന്സി അളക്കുന്നതു ഹെര്‍ട്സ് എന്ന യൂണിറ്റിലാണു. നമ്മുടെ നാട്ടില് ഉപയോഗിക്കുന്ന ഏ സി വൈദ്യുതി ഒരു സെക്കണ്ടില് 50 ഹെര്‍ട്സ് ആണു. അമേരിക്കയില് 60 ഹെര്‍ട്സ് ആണു. വൈദ്യുത പ്രേഷണ വിതരണത്തിനു ഏറ്റവും അനുയോജ്യമായതു 50-60 വരെയുള്ല ഹെറ്ട്സാണു.

കരണ്ടിന്റെയും വോള്റ്റതയുടെയും തരംഗങ്ങല് ഒരേ സമയം, ഒരേ പോലെ കൂടുകയും കുറയുകയും ചെയ്യുന്നു എങ്കില് വോള്ടതയും കറണ്ടും ഒരേ ഫെയ്സില് ആണെന്നു പറയുന്നു. എങ്ങ്ന ആണെങ്കില് വോള്ടതയും കറണ്ടും ഒരേ സമയം പൂജ്യത്തിലും പരമാവധിയിലും എത്തും. നമ്മുടെ വീട്ടില് കത്തുന്ന സാധാരണ ലോഹതന്തു വിളക്കുകളില് എടുക്കുന്ന കറണ്ടു ഇത്തരം ആണു. ഇങ്ങനെയുള്ള കറണ്ടിന്റെ ശക്തിഗുണകം ഒന്നായിരിക്കും. അപ്പോള് ശക്തി വോള്ടതയും കറണ്ടും തമ്മില് ഗുണിച്ചാല് കിട്ടും. പക്ഷേ മോടോറിലും മറ്റും എടുക്കുന്ന കറണ്ടു വോല്ടതയുമായി പിന് നിലയിലാണു എന്നു പറയുന്നു. അതായതു വോള്ടത പരമാവധി എത്തി കഴിഞ്ഞാണു കറണ്ടു പരമാവധി എത്തുന്നതു. ഇത്തരം കറണ്ടിനു പിന്നാക്കം നില്കുന്ന കറണ്ടെന്നു പറയുന്നു. മറ്റു ചില ഉപകരണങ്ങളില് എടുക്കുന്ന കറണ്ടു മുന് നിലയിലായിരിക്കും. അതായതു കറണ്ടു വോള്റ്ടതയ്കു മുന്പില് പരമാവധി എത്തും. കപ്പാസിട്ടറ് എന്നു പറയുന്ന ഉപകരണം ഇത്തരം കറണ്ടാണു എടുക്കുന്നതു. സാധാരണ വൈദ്യുത വ്യൂഹങ്ങളില് എല്ലാം പിന് നിലയില് ഉള്ള കറണ്ടാണു പ്രവഹിക്കുന്നതു. ശക്തിഗുണകം കുറയുമ്പോള്‍ ഒരു ലൈനില്‍ കുടി കയറ്റി അയക്കാവുന്ന ശക്തിയും കുറയുന്നു. അതുകൊണ്ടു,ശക്തി ഗുണകം ഒന്നായിരിക്കുന്നതാണു നല്ലതു. എന്നാല് പരമാവധി ശക്തി പ്രയോജനപ്പെടുത്താം. കുറഞ്ഞ ശക്തി ഗുണകം വ്യവസായങ്ങളിലും മറ്റും അനേകം മോട്ടോറുകള് ഉപയോഗിക്കുന്നതു കൊണ്ടാണു. ശക്തിഗുണകം കൂട്ടാന് കപ്പാസിറ്ററ് ഉപയ്യൊഗിക്കാന് കഴിയും. ഒരു നിശ്ചിത ശക്തിയില് കൂടുതല് എടുക്കുന്ന മോട്ടോറുകളോടൊപ്പം കപ്പാസിട്ടറ് ഉപയ്യോഗിക്കണമെന്നു നിയമം ഉണ്ടു. ഉദഹരണത്തിനു അരിയും ഗോതമ്പും പൊടിക്കുന്ന ഫ്ലോറ് മില്ലില് മോട്ടോറിനോടൊപ്പം കപ്പാസിട്ടറ് കാണാം.

ഊറ്ജം സംരക്ഷിക്കൂ, ഈ ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ,

ഇന്നു ലോക ഊറ്ജ സംരക്ഷണ ദിവസം ആണു. ഭൂമിയിലെ ഊറ്ജം സംരക്ഷിക്കാതിരുന്നാല് ഈ ഭൂമി ജീവിക്കാന് കൊള്ളാത്ത്തതാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം ദു:സ്സഹം ആകും. അതുകൊണ്ടു ഊറ്ജം സരക്ഷിക്കുക, ഭൂമിയെ രക്ഷിക്കുക. നമുക്കു ചെയ്യാന് കഴിയുന്ന ചില ചെറിയ (വലിയ) കാര്യങ്ങള് ഇതാ:

  1. ആവശ്യമുള്ളപ്പോള് മാത്രം ഫാനും ലൈറ്റും ഉപയോഗിക്കുക. മുറിയില് ആരും ഇല്ലെങ്കില് തീര്ചയായും ഫാനും ലൈറ്റും ഓഫ് ചെയ്യണം.
  2. ആരും കാണാന് ഇല്ലെങ്കില് റ്റിവി ഒഫാക്കുക, റിമോട്ടില് ഓഫ് ചെയ്താല് പൊരാ, വൈദ്യുത ബന്ധം തന്നെ ഓഫ് ആക്കണം.
  3. വീട്ടില് കഴിയുമെങ്കില് റ്റ്യൂബ് ലൈറ്റൊ (36 /40 വാട്ട്) കോമ്പാക്റ്റ് ഫ്ലൂറെസ്കന്റ് വിളക്കൊ (5/10/15 വാട്ട്) ഉപയോഗിക്കുക. ഇവക്കു 60/100 വാട്ട് സാധാരണ ബള്ബിന്റത്ര വെളിച്ചം തരാന് കഴിയും. തുടക്കത്തിലുള്ള അധികചിലവു മൂന്നു മാസം കൊണ്ടു ലാഭമാകും.
  4. ഓരോ മുറിയിലും ആവശ്യത്തിനു മാത്രം ശക്തിയുള്ല വിളക്കുകള് ഉപയോഗിക്കുക. വായിക്കുവാന് സി എഫ് എല് ഉപയോഗിക്കുന്ന മേശ വിളകുകള് ആണു നല്ലതു.
  5. സൂര്യ്പ്രകാശം ഉള്ലപ്പോല് കറ്ട്ടന് ഉയറ്ത്തി വച്ചു ലൈറ്റുകള് ഓഫ് ആക്കുക.
  6. വെള്ളം ചൂടാക്കാന് ഇന്സ്റ്റന്റ് ഹീറ്ററ് ആണു ലാഭം, സംഭരണി ഉള്ല തരത്തിനേക്കാള്.
  7. കഴിയുമെങ്കില് സോളാറ് ഹീറ്ററ് ഉപയോഗിക്കുക.അതു ഫ്രീ ആണു.
  8. ഇന്വെറ്ട്ടറ് ഉപയോഗിക്കുന്നവര് പകല് സമയം ഓഫ് ചെയ്തു വച്ചാല് നന്നു.
  9. ഇസ്തിരിപ്പെട്ടി എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കുക. ആഴ്ചയിലൊരിക്കല് പകല് സമയത്തു ഇസ്തിരിയിടുക.
  10. പാചകത്തിനു കഴിവതും വൈദ്യുതി ഉപയോഗിക്കാതിരിക്കുക.
  11. പാചകം ചെയ്യുമ്പോള് എല്ലാ സാധനവും തയ്യാറാക്കി വെച്ചിട്ടു തുടറ്ചയായി പാചകം ചെയ്യുക.
  12. പാചകത്തിനു പരന്ന ( താഴെ ചെമ്പു പ്പിടിപ്പിച്ച) പാത്രങ്ങള് ഉപയോഗിക്കുക. പ്രെഷര് കുക്കറ് കഴിവതും ഉപയോഗിക്കുക.
  13. ഫ്രിഡ്ജു അത്യാവശ്യത്തിനു മാത്രം തുറക്കുക. ഫ്രിഡ്ജില് നിന്നെടുത്ത സാധനം മുറിയിലെ താപനിലയില് എത്തിയതിനു ശേഷം ചൂടാക്കുക.
  14. അരി വേവിക്കുമ്പോള് ആവശ്യത്തിനു മാത്രം വെള്ളം ചേറ്ക്കുക. പരിപ്പുവറ്ഗങ്ങള് തലേ ദിവസം വെള്ലത്തില് ഇട്ടു വെച്ചു കുതിറ്ത്തതിനു ശേഷം വേവികുക, ഏളുപ്പത്തില് വെന്തുകിട്ടും.
  15. കാറ് ഓടിക്കുന്നവര് 40-50 കിലോമീറ്ററിലധികം വേഗത്തില് ഓടിക്കാതിരിക്കുക.
  16. ട്രാഫിക് ജാമില് കുടുങ്ങിയാല് മൂന്നു മിനുട്ടിലധികം നില്കേണ്ടി വന്നാല് എഞ്ചിന് ഓഫ് ആക്കുക.
  17. കഴിവതും കാറ് പൂള് ചെയ്യാന് ശ്രമിക്കുക. ഇന്നത്തെ വലിയ കാറുകള് ഒരാളിനു വേണ്ടി മാത്രം ഓടിക്കുന്നതു വല്ലാത്ത ദുറ്വ്യയം ആണു.
  18. കമ്പ്യൂട്ടര് ഉപയൊഗിക്കുന്നവറ് ആവശ്യമില്ലത്തപ്പോള് കമ്പ്യൂട്ടറ് ഓഫ് ആകുക,
  19. അല്ലെങ്കില് കമ്പ്യൂട്ടറിന്റെ “ഊര്ജ സംരക്ഷണ രീതി” ഉപയോഗിക്കുക. അതുപയോഗിച്ചാല് നിശ്ചിത സമയം കഴിഞ്ഞാല് ആദ്യം മോണിട്ടറും പിന്നെ ഹാറ്ഡ് ഡിസ്കും പിന്നെ കമ്പ്യൂട്ടറ് തന്നെയും ക്രമേണ തനിയെ ഓഫ് ആക്കാം.
  20. പ്രിന്ററ് ആവശ്യമുള്ളപ്പോള് മാത്രം ഉപയോഗിക്കുക. കഴീവതും നെറ്റ്വറ്ക് പ്രിന്റെര് ഉപയോഗിക്കുക. പേപ്പറിന്റെ രണ്ടു വശവും പ്രിന്റു ചെയ്യാന് ഉപയോഗിക്കുക. (ഊറ്ജം പോലെ പേപ്പറും ലാഭിക്കുക). അത്യാവശ്യമുള്ളപ്പോല് മാത്രം പ്രിന്റു എടുക്കുക.
  21. കുട്ടികളെ ഊര്ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത പറഞ്ഞു മനസ്സിലാക്കുക. അവരെ ഊര്ജ ബോധം ഉള്ള നല്ല പൌരന്മാരാക്കി വളറ്ത്തുക.

ഓറ്മിക്കുക, ഇന്നു നമുക്കു സംരക്ഷിക്കാന് കഴിയുന്ന ഓരോ കിലോവാട്ടും അഞ്ചു കിലോവ്വാട്ടു വൈദ്യുതിയുടെ ഉല്പാദനത്തിനു തുല്യമാണു.
ഊറ്ജ സംരക്ഷണത്തെ സംബന്ധിച്ചു നിങ്ങളുടെ ലാഭത്തെക്കാള് ഭാവി തലമുറയുടെ നിലനില്പാണു കാര്യം . അതുകൊണ്ട്.
ഊറ്ജം സംരക്ഷിക്കൂ , ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ.

കടപ്പാട് : മോഹന്‍ദാസ്‌ .കെ.പി

electricityusekpmdas.blogspot.in

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate