പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയായാലും വിതരണത്തിലെ കുറവായാലും, ഓരോ മാസവും മാറുന്ന വൈദ്യുതിതാരിഫ് , പാചക വാതകത്തിന്റെ വല്ലാത്ത വില, കൂടുന്ന ബസ് യാത്രാ നിരക്ക് എന്നിങ്ങനെ ജീവിതത്തിന്റെ എത് ഘട്ടങ്ങളിലും ഊര്‍ജത്തിന്റെ വില നമ്മുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ ശക്തിയാണ്
അന്താരാഷ്ട്ര നയതന്ത്രരംഗത്തും ഉഭയകകഷി ചര്‍ച്ചകളിലും പൊതുവിലും ഭാരതത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും പോയ വര്‍ഷം സക്രീയമായി നിന്നിരുന്നത് ആണവകരാറും അതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകളും ആയിരുന്നല്ലോ. ലോകത്തിലെ വിവിധ സര്‍വകലാശാലകളിലും നടക്കുന്ന ഗവേഷണങ്ങളില്‍ നല്ലോരു ഭാഗം ഇന്ന് പുതിയതും പുതുക്കപ്പെടാവുന്നതുമായ ഊര്‍ജ സ്രോതസുകളെ കണ്ടുപിടിക്കുന്നതോ, നിലവിലുള്ളതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായോ ബന്ധപ്പെട്ടാണന്നതും ആശ്വാസം പകരുന്നു.
വെളിച്ചത്തിന്റെ ഭാവി ഉപകരണമായി കരുതുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് വര്‍ധിച്ച ആവശ്യക്കാരും ഇന്നുണ്ട്. സാധാരണ ബള്‍ബ് 60 വാട്ടിന്റെ പ്രകാശം നല്‍കുന്നതിന് തുല്യമായ പ്രകാശം നല്കാന് 14 വാട്ട് എടുക്കുന്ന സി.എഫ്.എല്‍ നാകുന്നു. എന്നാല്‍ വെളിച്ച ഉപകരണ വിപണിയിലെ പുതിയ താരമായ എല്‍.ഇ.ഡി വിളക്കുകള്‍ ഇതേ പ്രകാശമേകാന്‍ 5 വാട്ടില്‍ താഴെ വൈദ്യുതിയേ എടുക്കൂ എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.
സാധാരണ ബള്‍ബിന്റെ ആയുര്‍ ദൈര്‍ഘ്യം 1000 മണിക്കൂറും, സി.എഫ്.എല്ലിന്റെത് 8000 മണിക്കൂറും ആണെങ്കില്‍ എല്‍.ഇ.ഡി ബള്‍ബിന്റെത് 80,000 മണിക്കൂറാണ് ഇതു പോലുള്ള ഊര്‍ജ ദായകമായ ഉപകരണങ്ങളുടെ പ്രചരണവും, ഉപയോഗിക്കാനായി സുഹൃത്തുക്കളേയും ബന്ധുക്കളേയും പ്രേരിപ്പിക്കുന്നതും ഒരു പ്രവര്‍ത്തനമായി ഊര്‍ജ സംരക്ഷണ ദിനത്തില്‍ എടുക്കാവുന്നതാണ്.
പെട്രോളിയത്തിന്റെ അനിയന്ത്രിതമായ ഉപയോഗമാണ് 'ഭൂമിക്ക് പനി' പിടിക്കാന്‍ (ആഗോള തപനം) കാരണമായത്.ഊര്‍ജ സംരക്ഷണം ശീലമാക്കുന്നത് നമ്മുടെ കുടുംബ ബഡ്ജറ്റിന് മാത്രമല്ല നല്ലൊരു നാളെയ്ക്ക് കൂടി അത്യന്താപേക്ഷിതമാണ്. പെട്രോളിയം എണ്ണ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ പുകക്കുഴല്‍ പുറന്തള്ളുന്ന പുക വിഷലിപ്തമാക്കുന്നത് നഗരവീഥികളെയാണ്. എന്തെന്ത് രോഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നമുക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഉണ്ടാവുക.
ജീവനുള്ളവയ്ക്ക് മാത്രമല്ല, ജീവനില്ലാത്തവയ്ക്കും പെട്രോളിയം പുക വരുത്തുന്ന നാശം ചില്ലറയല്ല. വെണ്ണക്കല്‍ സൌധമായ താജ്മഹലിന്റെ പുറം പ്രതലം, വാഹനങ്ങളുടെ വിഷപ്പുകയേറ്റ് നശിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഇപ്പോള്‍ പുക വമിക്കുന്ന വാഹനങ്ങളുടെ സഞ്ചാരം താജ്മഹലിന് ചുറ്റും കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്.
അതെ, ഈ ഊര്‍ജസംരക്ഷണ ദിനത്തില്‍ നമുക്ക് ചില പ്രതിജ്ഞകളെടുക്കാം. വൈദ്യുതി കാര്യക്ഷമമായി ഉപയോഗിക്കാന്‍, പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍, നല്ല ഇന്ധനക്ഷമത യുള്ള ഉപകരണങ്ങള്‍ തിരെഞ്ഞെടുക്കാന്‍, സൈക്കിള്‍ ഉപയോഗം കൂട്ടാന്‍, ആഗോള തപനം കുറയ്ക്കാന്‍.
എല്ലാത്തിലും ഉപരിയായി ഊര്‍ജ സംരക്ഷണാശയങ്ങള് പ്രചരിപ്പിക്കാം അതു വഴി ഹരിത സുന്ദരമായ ഒരു നല്ല നാളെ കെട്ടിപ്പടുക്കാം
Kadappadu: Webduniya
അവസാനം പരിഷ്കരിച്ചത് : 2/16/2020
ഊർജ്ജ സംരക്ഷണത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ
ഊർജ്ജ സംരക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
ഊർജ്ജ സംരക്ഷണ അറിവുകളെ കുറിച്ചുള്ള വിവരങ്ങൾ
മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്...