അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ്. 'ഏഴു സഹോദരിമാർ' എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിവച്ച് വിസ്തീർണത്തിൽ ഏറ്റവും വലുതുമാണ്. പടിഞ്ഞാറ് ഭൂട്ടാൻ, വടക്ക് ചൈന, കിഴക്ക് മ്യാന്മാർ എന്നിങ്ങനെ മൂന്ന് വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അരുണാചലിന്റെ തെക്ക് ആസ്സാമും നാഗാലാൻഡും സ്ഥിതിചെയ്യുന്നു.
അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ഇറ്റാനഗർ ആണ്.
സംസ്ഥാനത്തിന്റെ മിക്കവാറും ഭാഗങ്ങൾ മുൻപ് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി യുടെ ഭാഗമായിരുന്നു. ഷിംല ഉടമ്പടിയുടെ ഫലമായി ടിബറ്റിൽനിന്നു ബ്രിട്ടീഷ് ഗവണ്മെന്റ് സ്വന്തമാക്കിയതാണ് ഈ പ്രദേശം. വംശീയമായി ഇവിടത്തെ പരമ്പരാഗത ജനവിഭാഗം ടിബെറ്റോ-ബർമീസ് വംശത്തിൽ പെട്ടവരാണ്. സമീപ ദശകങ്ങളിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്ന് ജനങ്ങൾ അവിടെ കുടിയേറി പാർക്കുകയും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.
ആന്ധ്രപ്രദേശ് തെക്കേ ഇന്ത്യയിലെ ഒരു പ്രധാന സംസ്ഥാനമാണ്. രാജ്യത്തെ എട്ടാമത്തെ വലിയ സംസ്ഥാനമായ ആന്ധ്രപ്രദേശ് ജനസംഖ്യയിൽ പത്താം സ്ഥാനത്താണ്. തെലുങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഒറീസ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ആന്ധ്രപ്രദേഷിൻറെ കിഴക്കേ എലുക ബംഗാൾ ഉൾക്കടലാണ് . പുതുശ്ശേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ യാനം എന്ന കൊച്ചു പ്രദേശവും കിഴക്കുഭാഗത്തു സമുദ്രത്തോടുചേർന്നു സ്ഥിതിചെയ്യുന്നു.
ഹൈദരാബാദ് നഗരം നിലവിൽ ആന്ധ്രപ്രദേശിന്റെയും തെലുങ്കാനയുടെയും സംയുക്ത തലസ്ഥാനമായി വർത്തിക്കുന്നു. ഈ നഗരത്തിന്റെ സാംസ്‌കാരിക പൈതൃകം ലോക പ്രസിദ്ധമാണ്
മറ്റൊരു പ്രധാന നഗരമായ വിജയവാഡ പുരാതന ബുദ്ധ, വൈഷ്ണവ നാഗരികതകൾടെ ചരിത്ര സ്മാരകങ്ങൾ ഇന്നും സംരക്ഷിക്കുന്നു. പുട്ടപർത്തി സായിബാബ ആശ്രമം, തിരുമല ദേവസ്ഥാനം എന്നിവ സംസ്ഥാനത്തെ രണ്ടു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്.
ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് 972 കി.മീ. കടൽത്തീരമുണ്ട്. കൃഷ്ണ, ഗോദാവരി എന്നീ രണ്ടു നദികൾ സംസ്ഥാനത്ത് ഒഴുകുന്നു. ബംഗാൾ ഉൾക്കടലിൽ പതിക്കുന്നതിനു മുൻപായി ഈ നദികൾ വളരെയധികം എക്കൽ തുരുത്തുകൾ സൃഷ്ടിക്കുന്നു.
ആന്ധ്രപ്രദേശ് സംസ്ഥാനം ധാതു ലാവണങ്ങളുടെ കലവറയാണ്. രാജ്യത്തെ ഏറ്റവും ഖനിസമ്പത്തുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ചുണ്ണാമ്പുകല്ല്, മാംഗനീസ്, ചീനക്കളിമണ്ണ് (china clay), ഡോളമൈറ്റ്, ഇരുമ്പയിര്, കാൽസൈറ്റ്, ക്വാർട്സ്, സിലിക്ക, ഗ്രാനൈറ്റ്, ഗ്രാഫൈറ്റ്, ടൈറ്റാനിയം എന്നിവയാണ് പ്രധാന ഖനി വിഭവങ്ങൾ.
ആന്ധ്രാപ്രദേശിന്റെ പ്രധാനപ്പെട്ട വ്യവസായങ്ങൾ ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, ഫാർമസ്യുട്ടിക്കൽ, സമുദ്രഗതാഗതം, ഫിഷറീസ്, ഭാക്ഷ്യസംസ്കരണം, കപ്പൽ നിർമാണം എന്നിവയാണ്.
തെലുഗു, ഇംഗ്ലീഷ് എന്നിവ ഔദ്യോഗിക ഭാഷകളും ഉറുദു സഹ ഔദ്യോഗിക ഭാഷയുമാണ്. തമിഴ്, ഒറിയ, മറാത്തി, ഹിന്ദി എന്നീ ഭാഷകൾ വ്യത്യസ്ത ജനവിഭാഗങ്ങൾ സംസാരിക്കുന്നു.
ആന്ധ്രപ്രദേശ് ഭൂപടം സംസ്ഥാനത്തെ പതിമൂന്നു ജില്ലകൾ, പ്രധാന നഗരങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നു.
ആന്ധ്രപ്രദേശ് സംസ്ഥാനത്തെപ്പറ്റിയുള്ള പൊതു വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
ആന്ധ്രപ്രദേശ് സംസ്ഥാനത്തെ സംബന്ധിക്കുന്ന ചില വിവരങ്ങൾ |
|
തലസ്ഥാനം |
ഹൈദരാബാദ് (നിർദിഷ്ട ഭാവി തലസ്ഥാനം - അമരാവതി) |
സ്ഥാപിതം |
1 നവംബർ, 1956 |
ഗവർണ്ണർ |
ESL നരസിംഹൻ |
മുഖ്യമന്ത്രി |
എൻ. ചന്ദ്രബാബു നായിഡു |
പ്രധാന ടൂറിസ്റ്റ് സൈറ്റുകൾ |
ആരാകു വാലി, ബോറ ഗുഹകൾ - വിശാഖപട്ടണം, നാഗാർജുനസാഗറിലെ നാഗാർജുന കൊണ്ട, അമരാവതി, തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം |
ഉത്സവങ്ങൾ |
മകര സംക്രാന്തി, ഉഗാദി, പൊങ്കൽ, ശിവരാത്രി, വിനായക ചതുർഥി |
പ്രധാന സംഗീത നൃത്ത കലകൾ |
ഭാമകല്പം കുച്ചിപ്പുടി, ഡാപ് നൃത്തം |
കരകൗശല വിദ്യകൾ |
കളംകാരി നെയ്ത്തുകൾ, നാകക്ഷി ചെറിയൽ ഗ്രാമ പെയിന്റിംഗ് |
ഭാഷകൾ |
തെലുങ്ക്, ഉറുദു, ഇംഗ്ലീഷ് |
സംസ്ഥാനത്തിന്റെ |
വലിപ്പം 160205 ച.കി.മീ. |
ജനസംഖ്യ |
(2011 സെൻസസ്) 49378 776 |
ഔദ്യോഗിക മൃഗം : |
കൃഷ്ണമൃഗം |
ഔദ്യോഗിക പക്ഷി |
ഇന്ത്യൻ റോളർ (പനങ്കാക്ക) |
ഔദ്യോഗിക പുഷ്പം |
വെള്ളാമ്പൽ (കുമുദം) |
ഔദ്യോഗിക വൃക്ഷം |
ആര്യവേപ്പ് |
പ്രധാന ധാന്യങ്ങൾ |
നെല്ല്, ജവാരി, ബാജ്‌റ, കരിമ്പ്, പരുത്തി, എണ്ണ കുരുക്കൾ, മാമ്പഴം, വാഴപ്പഴം |
സംസ്ഥാനങ്ങൾ |
13 |
ജില്ല തിരിച്ചുള്ള ജനസംഖ്യ കണക്ക്
ജില്ല |
ജില്ലയുടെ കോഡ് |
വിസ്തീർണം കി.മീ. |
ആസ്ഥാനം |
ജനസംഖ്യ |
സ്ത്രീകൾ |
പുരുഷന്മാർ |
അനന്തപൂർ |
AN |
19130 |
അനന്തപൂർ |
4083315 |
2018387 |
2064928 |
ചിറ്റൂർ |
CH |
15152 |
ചിറ്റൂർ |
4170468 |
2086963 |
2083505 |
ഈസ്റ്റ് ഗോദാവരി |
EG |
10807 |
കാക്കിനാഡ |
5151549 |
2582130 |
2569419 |
ഗുണ്ടൂർ |
GU |
11391 |
ഗുണ്ടൂർ |
4889230 |
2448102 |
2441128 |
കടപ്പ |
CU |
15359 |
കടപ്പ |
2884524 |
1430388 |
1454136 |
കൃഷ്ണ |
KR |
8727 |
മച്ചിലിപട്ടണം |
4529009 |
2268312 |
2260697 |
കുർണൂൽ |
KU |
17658 |
കുർണൂൽ |
4046601 |
2006500 |
2040101 |
നെല്ലൂർ |
NE |
13076 |
നെല്ലൂർ |
2966082 |
1472828 |
1493254 |
പ്രകാശം |
PR |
17626 |
ഓങ്കോൾ |
3392764 |
1680029 |
1712735 |
ശ്രീകാകുളം |
SR |
5837 |
ശ്രീകാകുളം |
2699471 |
1359041 |
1340430 |
വിശാഖപട്ടണം |
VS |
11161 |
വിശാഖപട്ടണം |
4288113 |
2147241 |
2140872 |
വിഴിയനഗരം |
VZ |
6539 |
വിഴിയനഗരം |
2342868 |
1180955 |
1161913 |
വെസ്റ്റ് ഗോദാവരി |
WG |
7742 |
ഏലൂരു |
3934782 |
1971598 |
1963184 |
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രമുഖമാണ് ആസ്സാം സംസ്ഥാനം. തലസ്ഥാനം ഡിസ്‌പൂർ ആണ്. ആസ്സാം സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മപുത്ര നദീതടങ്ങൾ, കർബി-കാച്ചർ കുന്നിൻപ്രദേശം, തെക്കൻ ബാരാക് തടങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളായി കണക്കാക്കുന്നു.
സംസ്ഥാനത്തെ 27 ജില്ലകളായി തിരിച്ചിരിക്കുന്നു.
ആസാമിന്റേത് ബഹു വംശീയ സമൂഹമാണ്. വിവിധ സമൂഹങ്ങളിലായി 45 ഭാഷകൾ സംസാരിക്കപ്പെടുന്നു. നദികളും ജന്തു-സസ്യ വൈവിധ്യവും ചേർന്ന അസ്സമിന്റെ പ്രകൃതി സൗന്ദര്യം വർണനാതീതമാണ്. ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ആസ്സാം. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രികർക്കാവശ്യമായ താമസ ഭക്ഷണ സൗകര്യങ്ങളുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ ടൂറിസം സാധ്യത ഭാവനാപൂർണമായ വികസിപ്പിക്കുകയാണെങ്കിൽ ലോകത്തിലെതന്നെ ഒന്നാംകിട സഞ്ചാര ഹബ്ബായി ആസ്സാമിനെ മാറ്റാൻ കഴിയും.
പ്രകൃതി വാതകവും ക്രൂഡ് ഓയിലും ഉല്പാദിപ്പിക്കുന്ന ഒരു പ്രധാന സംസ്ഥാനമാണ് അസം. ദിഗ്‌ബോയി പ്രദേശത്ത് പെട്രോളിയം ശേഖരം 1889 ൽത്തന്നെ കണ്ടെത്തിയിരുന്നു. ആസ്സാം സംസ്ഥാനം ധാതു-വന വിഭങ്ങളാൽ സമ്പന്നമാണ്. പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം എന്നീ ഊർജ വിഭവങ്ങളും കളിമണ്ണ്, ചുണ്ണാമ്പുകല്ല്, കാന്തിക ക്വാർട്സ്, അഭ്രം, അലൂമിനിയം സിലിക്കേറ്റ്,ചീനക്കളിമണ്ണ് എന്നിവയും കുഴിച്ചെടുക്കുന്നു.
ആസ്സാം സംസ്ഥാനം - വിവരങ്ങളും വസ്തുതകളും |
|
തലസ്ഥാനം |
ഡിസ്‌പുർ |
നിലവിൽ വന്നത് |
(ആസ്സാം പ്രവിശ്യ - ബ്രിട്ടീഷ് ഇന്ത്യ ) -1912 സംസ്ഥാനം-1947 ആഗസ്ത് 15 |
ഗവർണർ |
ശ്രീ ബൻവാരിലാൽ പുരോഹിത് |
മുഖ്യമന്ത്രി |
ശ്രീ സർബാനന്ദ് സോനോവാൾ |
ടൂറിസം ആകർഷണങ്ങൾ |
കാസിരംഗ ദേശീയോദ്യാനം, ഉമാനന്ദ ദ്വീപ്, മാജുളി നദീദ്വീപ്, മാനസ് ദേശീയോദ്യാനം, ജോർഹാട്, തേസ്‌പുർ, ഒറാങ് ദേശീയോദ്യാനം, ഹഫ്‌ലോങ് തടാകം, ഡിഭു |
ഉത്സവങ്ങൾ |
ബിഹു, ശിവരാത്രി മേള |
കലയും കരകൗശല വസ്തുക്കളും |
ജപ്പി-പരമ്പരാഗത തൊപ്പികൾ, കളിമൺ കളിപ്പാട്ടങ്ങൾ, മുളയും തടിയും കൊണ്ടുള്ള ഉത്പന്നങ്ങൾ. |
ഭാഷകൾ |
ആസാമീസ്, ബോഡോ, കർബി, ബംഗാളി |
വിസ്തീർണം |
78,438 ച. |
ജനസംഖ്യ (2011) |
31205576 |
നദികൾ |
ബ്രഹ്മപുത്ര, മനസ്, സുബൻസിരി, സോനായി |
സംസ്ഥാന മൃഗം |
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം |
സംസ്ഥാന പക്ഷി |
വെള്ള തൂവലുള്ള താറാവ് |
സംസ്ഥാന പുഷ്പം |
ഫോക്സ്ടെയിൽ ഓർക്കിഡ് |
സംസ്ഥാന വൃക്ഷം |
ഹൊളാങ് മരം |
പ്രധാന വിളകൾ |
നെല്ല്, പരുത്തി, തേയില |
ജില്ലകൾ |
27 |
ഉത്തർ പ്രദേശ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്. 2011 ലെ സെൻസസ് പ്രകാരം199,581,477 ജനങ്ങൾ വസിക്കുന്നു. 75 ജില്ലകളുള്ള ഉത്തർ പ്രദേശിന്റെ തലസ്ഥാനം ലക്നൗ ആണ്. ഏറ്റവും വലിയ വ്യാവസായിക നഗരം കാൺപൂർ ആണ്.
ഉത്തർ പ്രദേശ് വടക്ക് നേപ്പാൾ, വടക്കുപടിഞ്ഞാറ് ഹിമാചൽ പ്രദേശ്, തെക്ക് മധ്യപ്രദേശ്, പടിഞ്ഞാറ് ഹരിയാന, തെക്കുപടിഞ്ഞാറായി രാജസ്ഥാൻ, കിഴക്ക് ബീഹാർ എന്നിവയുമായി അതിർത്തി പങ്കിടുന്നു.
സംസ്ഥാനത്തിന്റെ പ്രധാന വരുമാനം കൃഷിയിൽനിന്നാണ്. ഗോതമ്പ്, കരിമ്പ്, നെല്ല്, പഴങ്ങൾ, പയറുകൾ, എണ്ണക്കുരു
ക്കൾ,ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന വിളകൾ.
ഉത്തർ പ്രദേശ് ടൂറിസത്തിനും തീർത്ഥാടനത്തിനും പ്രസിദ്ധമായ സംസ്ഥാനമാണ്. ലോക അത്ഭുതമായ താജ് മഹൽ സ്ഥിതിചെയ്യുന്ന ആഗ്ര ഉത്തർ പ്രാദേശിലാണ്. ഏറ്റവും കൂടുതൽ ഹൈന്ദവ തീർത്ഥാടകർ സംഗമിക്കുന്ന കുംഭമേള ഉത്തർ പ്രദേശിലാണ്.
ഉത്തർ പ്രദേശിലെ പ്രധാന നഗരങ്ങൾ ലക്നൗ, കാൺപൂർ, അലഹബാദ്, വാരാണസി, ഗാസിയാബാദ്, നോയിഡ, മീററ്റ്, അലിഗഡ്, ഗോരഖ്‌പൂർ എന്നിവയാണ്.
ഉത്തർ പ്രദേശിലെ ജില്ലകൾ |
|||
സംസ്ഥാനത്തെ 75 ജില്ലകളുടെ പേരുകൾ ചുവടെ കൊടുക്കുന്നു. |
|||
ആഗ്ര |
ബസ്തി |
മഹാൻഗഞ്ച് |
ഗാസിയാബാദ് |
ഫിറോസാബാദ് |
സന്ത് കബീർ നഗർ |
ജലയു |
ഹാപ്പൂർ |
മൈൻപുരി |
സിദ്ധാർഥ് നഗർ |
ഝാൻസി |
മീററ്റ് |
മഥുര |
ബന്ദാ |
ലളിത്പൂർ |
മിർസാപൂർ |
അലിഗഡ് |
ചിത്രകൂട് |
ഔറിയ |
സന്ത് രവിദാസ് നഗർ |
ഇട്ടാ |
ഹാമിർപുർ |
ഇട്ടാവ |
സോൻഭദ്ര |
ഹത്രാസ് |
മോഹാബാ |
ഫർറൂഖാബാദ് |
അംറോഹ |
കാസഗഞ്ച് |
ബഹ് റൈച് |
കനൗജ് |
ബിജ്‌നോർ |
അലഹബാദ് |
ബാൽറാംപുർ |
കാൺപൂർദേഹത് |
മൊറാദാബാദ് |
ഫതേപുർ |
ഗോണ്ട |
കാൺപൂർ |
രാംപൂർ |
കൗശംബി |
ശ്രാവസ്തി |
ഹർദോയി |
സമ്പൽ |
പ്രതാപ്ഗഡ് |
അംബേദ്കർനഗർ |
ലഖിൻപൂർ ഖേരി |
മുസാഫാർനഗർ |
അസംഗഡ് |
അമേഠി |
ലക്നൗ |
ഷാംലി |
ബല്ലിയ |
ബാരാബങ്കി |
റായ്‌ബറേലി |
സഹാറൻപുർ |
മാവു |
ഫൈസാബാദ് |
സീതാപുർ |
ചന്തോളി |
ബദായു |
സുൽതാൻപുർ |
ഉന്നാവു |
ഗാസിപ്പൂർ |
ബറേലി |
ദിയോറിയ |
ബാഗ് പത് |
ജൗന്പൂർ |
പിലിഭിത് |
ഗോരഖ്‌പൂർ |
ബുലന്ദ്ശഹ്ർ |
വാരാണസി |
ഷാജഹാൻപുർ |
കുഷിനഗർ |
ഗൗതം ബുദ്ധ് നഗർ |
|
ഉത്തർ പ്രദേശിനെ സംബന്ധിക്കുന്ന വസ്തുതകൾ |
|
നിലവിൽ വന്ന ദിവസം |
1950 ജനുവരി 1 |
വിസ്തീർണം |
240,928 ചതുരശ്ര കിലോമീറ്റർ |
ജനസാന്ദ്രത |
828/ച.കി.മീ. |
ജനസംഖ്യ (2011) |
199812341 |
സ്ത്രീകൾ |
95331831 |
പുരുഷന്മാർ |
104480510 |
ജില്ലകൾ |
75 |
തലസ്ഥാനം |
ലക്നൗ |
നദികൾ |
ഗംഗ, യമുന, സരയു, ഗോമതി, രാമഗങ്ങ |
വനങ്ങളും ദേശീയോദ്യാനങ്ങളും |
ദുദ്ധ്വാ ദേശീയോദ്യാനം, കിഷൻപൂർ വന്യജീവി സങ്കേതം, കാതാർണിയ ഘട്ട് വന്യജീവിസങ്കേതം, നവൽഗഞ്ച പക്ഷിസങ്കേതം |
ഭാഷകൾ |
ഹിന്ദി, ഉറുദു, ഇംഗ്ലീഷ്,അവധി, ഭോജ്‌പുരി, ബുണ്ഡേലി, ബ്രജ് എന്നിവ |
അതിർത്തി സംസ്ഥാനങ്ങൾ |
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, മധ്യ പ്രദേശ് ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ |
സംസ്ഥാന മൃഗം |
ചതുപ്പ് മാൻ (swamp deer) |
സംസ്ഥാന പക്ഷി |
സ്വർണതലയൻ കൊറ്റി |
സംസ്ഥാന വൃക്ഷം |
സാൽ മരം |
സംസ്ഥാന പുഷ്പം |
ചമത (പാലാഷ് ) |
സംസ്ഥാന നൃത്തം |
കഥക് |
സംസ്ഥാന സ്‌പോർട് |
ഹോക്കി |
സംസ്ഥാന ആഭ്യന്തര ഉത്പാദനം |
Rs.26355 |
സാക്ഷരതാ നിരക്ക് |
77.08 |
സ്ത്രീ-പുരുഷ അനുപാതം |
908:1000 |
നിയമസഭാ മണ്ഡലങ്ങൾ |
403 |
ലോക്സഭാ മണ്ഡലങ്ങൾ |
80 |
രാജ്യസഭാ സീറ്റുകൾ |
31 |
ഒഡീഷ ഇന്ത്യയുടെ 29 സംസ്ഥാനങ്ങളിൽ ഒന്നാണ്. കിഴക്കേ തീരത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ഒഡീഷ 1936 ൽ ബംഗാൾ പ്രവിശ്യ വിഭജിച്ചാണ് രൂപം കൊണ്ടത്. 1948 വരെ ഈ പ്രദേശത്തിന്റെ തലസ്ഥാനം കട്ടക് ആയിരുന്നു. പിന്നീട് ഭുബനേശ്വർ തലസ്ഥാനമാക്കി. ആലങ്കാരികമായി ഭുബനേശ്വറിനെ ക്ഷേത്ര നഗരമെന്ന് വിശേഷിപ്പിക്കുന്നു.
വിസ്തൃതിയും ജനസംഖ്യയും
മൊത്തം 60,160 ചതുരശ്ര കിലോമീറ്ററാണ് ഒറീസയുടെ ഭൂവിസ്തൃതി. 2011 ലെ സെൻസസ് പ്രകാരം ഒഡിഷക്ക്41,947,358 ജനസംഖ്യയുണ്ട്. രാജ്യത്തെ പതിനൊന്നാമത്തെ വലിയ ജനസംഖ്യയുള്ള സംസ്ഥാനമായ ഒഡിഷ ഭൂവിസ്തൃതിയിൽ ഒൻപതാം സ്ഥാനത്താണ്.
മൊത്തം ജനങ്ങളിൽ 21,201,678 പേർ (50.54%) പുരുഷന്മാരും 20,745,680 പേർ (49.46%)
പേർ സ്ത്രീകളുമാണ്. ചതുരശ്ര കിലോമീറ്ററിന് 296 ആണ് ജനസാന്ദ്രത. വിശ്വാസപരമായി ജനങ്ങളിൽ 94.35% ഹിന്ദുക്കളും 2.07% മുസ്ലിംകളും 2.44% ക്രിസ്ത്യാനികളും 1.
14% മറ്റുള്ളവരുമാണ്. ഒറിയയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ. ഹിന്ദി, ബംഗാളി, സന്താളി, തെലുഗ് എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നു. 2011 സെൻസസ് പ്രകാരം സംസ്ഥാനത്തെ സാക്ഷരത 73.45% ആണ്.
ഒറീസയിലെ പ്രധാന നഗരങ്ങൾ
ഭുബനേശ്വർ, കട്ടക്, റൂർക്കല, ബെഹ്‌റാംപുർ, സമ്പൽപ്പൂർ, കേന്ദ്രപ്പാറ,ബാലസോർ, പുരി എന്നിവയാണ് പ്രധാന നഗരങ്ങൾ.
ഒറീസയുടെ ഭരണ സംവിധാനം
ഭരണഘടനാപരമായി ഗവർണറാണ് സംസ്ഥാനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് മേധാവി. മുഖ്യമന്ത്രി രാഷ്ട്രീയ സംവിധാനത്തിന്റെ തലവനാണ്. 147 അംഗ നിയമ നിർമാണ സഭയാണ് ഒറീസയുടേത്. ഉന്നത നീതിന്യായ സംവിധാനമായ ഒറീസ ഹൈക്കോടതി കട്ടക്കിൽ സ്ഥിതിചെയ്യുന്നു.
ഒറീസയുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ
പൂർവ സമുദ്രതീര പ്രദേശങ്ങളിൽ ഒരുഭാഗം ഒറീസയിലാണ്. 480 കിലോമീറ്റര് കടൽത്തീരമുണ്ട് ഒറിസക്ക്. ഭൂപ്രകൃതി അനുസരിച്ചു ഒറീസയെ താഴെ പറയുന്ന പ്രകാരം വർഗീകരിക്കുന്നു.
ഒറീസ സംസ്ഥാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ |
|
നിലവിൽ വന്ന ദിവസം |
1947 ആഗസ്ത് 15 |
തലസ്ഥാനം |
ഭുവനേശ്വർ |
ഗവർണ്ണർ |
എസ് സി ജമീർ |
മുഖ്യമന്ത്രി |
നവീൻ പട്നായക് |
ഔദ്യോഗിക ഭാഷ |
ഒറിയ |
വിസ്തീർണം |
155,707 ച.കി.മീ. |
ജനസംഖ്യ |
41,974,218 (2011 സെൻസസ്) |
പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ |
സൂര്യക്ഷേത്രം, കൊണാർക്, പുരി, തപാതപാനി |
ഉത്സവങ്ങൾ |
രഥയാത്ര, ദോൽ ജത്ര, പട്‌വ ജാത്ര, ചന്തക് പൂജ |
പ്രധാന നൃത്ത സംഗീതങ്ങൾ |
ഒഡിസ്സി, ചിത്രപട, ധ്രുബപാദ, പാഞ്ചാൽ |
കലയും കരവിദ്യയും |
പടചിത്ര (പനയോല ചൂതാട്ട കാർഡുകൾ), മുളകൊണ്ടുള്ള ചീർപ്പുകൾ, സംബൽപുരി വസ്ത്ര ഡിസൈനുകൾ |
നദികൾ |
മഹാനദി, ബൈതരണി, ബ്രാഹ്മണി, ടെൽ, പുഷ്പകുലം സബാഹ് |
വനങ്ങളും വന്യജീവി സങ്കേതങ്ങളും |
ചിൽകാ തടാകം വന്യജീവി കേന്ദ്രം, സിംളിപാൽ ദേശീയോദ്യാനം, ഭിതർകണിക വന്യജീവി സങ്കേതം |
സംസ്ഥാന |
മ്ലാവ് |
സംസ്ഥാന പക്ഷി |
ശകുന്തളപക്ഷി (നീല സ്വർണ ചൂഡൻ) |
സംസ്ഥാന പുഷ്പം |
അശോകം |
സംസ്ഥാന വൃക്ഷം |
ബോധിവൃക്ഷം |
പ്രധാന വിളകൾ |
നെല്ല്, പയറുകൾ, എണ്ണ കുരുക്കൾ, പരുത്തി, കരിമ്പ് |
ജില്ലകൾ |
30 |
കർണാടകം ഇന്ത്യയിലെ എട്ടാമത്തെ വലിയ സംസ്ഥാനമാണ്. തെക്കേ ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന കർണാടകം ഡെക്കാൻ പീഠഭൂമിയും പശ്ചിമഘട്ട മലനിരകളും കൊങ്കൺ കടൽത്തീരവും കൊണ്ട് സമൃദ്ധമായ ഭൂപ്രദേശമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗ്ലൂർ നഗരം സുന്ദരവും രാജ്യത്തെ ഇൻഫർമേഷൻ ടെക്നോളജി വ്യവസായത്തിന്റെ സിരാകേന്ദ്രവുമാണ്. ഭൂമിശാസ്ത്രപരമായി ഡെക്കാൻ പീഠഭൂമിയുടെ ഒരു പ്രധാന ഭാഗം കർണാടക സംസ്ഥാനത്തിലാണ്. പടിഞ്ഞാറു അറബിക്കടലും വടക്ക് മഹാരാഷ്ട്ര, തെക്കുപടിഞ്ഞാറായി കേരളവും വടക്കുപടിഞ്ഞാറായി ഗോവയും തെക്കുകിഴക്ക് തമിഴ്നാടും കിഴക്കു ആന്ധ്രപ്രദേശും കര്ണാടകയുമായി അതിർത്തി പങ്കിടുന്നു. പ്രകൃതി വിഭവങ്ങൾകൊണ്ട് സമൃദ്ധമാണ് കർണാടകം. മാംഗനീസ്, സ്വർണം എന്നീ ഖനി വിഭവങ്ങൾ, എണ്ണക്കുരുക്കൾ,ചന്ദനവും മറ്റു വനവിഭവങ്ങൾ, കാർഷിക വിളകൾ, പട്ട് എന്നിവയാണ് പ്രധാന വിഭവങ്ങൾ. തെക്കൻ കർണാടകയിലെ കോളർ പ്രദേശത്തുനിന്നാണ് രാജ്യത്തെ 90 ശതമാനം സ്വർണവും ഉല്പാദിപ്പിക്കുന്നത്. ഹോസ്‌പെട്ട്, ബെല്ലാരി എന്നീ ജില്ലകളിൽനിന്ന് മാംഗനീസ് ഖനനം ചെയ്യുന്നു. കാപ്പി, മസാലകൾ, സൂര്യകാന്തി, സിൽക്ക് എന്നിവയാണ് ചില പ്രധാന കാർഷിക വിഭവങ്ങൾ. വിദ്യാഭാസ സ്ഥാപനങ്ങൾ, വിവര സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഇൻഷുറൻസ്, ഹോട്ടൽ വ്യവസായം എന്നിവയാണ് പ്രധാന ധനാഗമ മാര്ഗങ്ങള്. പാലും പാലുൽപ്പന്നങ്ങളും സമൃദ്ധമായി ഉല്പാദിപ്പിക്കുന്നു.
കർണാടക
കർണാടകം 30 ജില്ലകളുള്ള സംസ്ഥാനമാണ്. ഈ ജില്ലകളെ ബെൽഗാം ഡിവിഷൻ, ബാംഗ്ലൂർ ഡിവിഷൻ, മൈസൂർ ഡിവിഷൻ, ഗുൽബർഗ ഡിവിഷൻ എന്നിങ്ങനെ നാല് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു.
ബാംഗ്ലൂർ ഡിവിഷൻ
ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, ചിത്രദുർഗ, ചിക്കബല്ലാപ്പൂർ, കോളാർ, ദാവൻഗെരെ, ഷിമോഗ, രാമനാഗര, തുംകൂർ എന്നീ ജില്ലകൾ ബാംഗ്ലൂർ ഡിവിഷനിൽ ഉൾപ്പെടുന്നു.
ബെൽഗാം ഡിവിഷൻ
ബെൽഗാം, ബാഗൽകോട്, ധാര്വാദ്, ബിജാപുർ,ഹാവേരി, ഗഡഗ്, ഉത്തര കന്നഡ എന്നീ ജില്ലകളാണ് ബെൽഗാം ഡിവിഷനിലുള്ളത്.
ഗുൽബർഗ ഡിവിഷൻ
ബിദാർ, ബെല്ലാരി, കൊപ്പൽ, ഗുൽബർഗ, യാദ്ഗിർ, റായ്ച്ചൂർ ജില്ലകൾ ഗുൽബർഗ ഡിവിഷനിലാണ്.
മൈസൂർ ഡിവിഷൻ
ചിക്മഗളൂർ, ചാമരാജ്നഗർ, ഹസ്സൻ, ദക്ഷിണ കന്നഡ, മാന്ദ്യ, കൊടഗ്, ഉഡുപ്പി,മൈസൂർ എന്നീ ജില്ലകൾ മൈസൂർ ഡിവിഷനിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
കർണാടകത്തിലെ ജില്ലകൾ
കർണാടകയിലെ 30 ജില്ലകളെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ പട്ടികയിൽ കാണാം.
ജില്ല |
ജില്ലയുടെ കോഡ് |
സ്ഥാപനം |
ആസ്ഥാനം |
സബ്ഡിവിഷനുകൾ |
വിസ്തീർണം |
ജനസംഖ്യ 2011-ൽ |
ബഗൽകോട്ട് |
BK |
1997 |
ബാഗൽകോട് |
ബദാമി,ബാഗൽകോട്, ബിൽജി, മുധോൽ, ജാംഖണ്ടി |
6572 ച.കി.മീ |
1890826 |
ബാംഗ്ലൂർ അർബൻ |
BN |
1956 |
ബെംഗളൂരു |
അനെക്കൽ ബാംഗ്ലൂർ ഈസ്റ്റ്, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സൗത്ത് |
2208 ച.കി.മീ. |
9588910 |
ബാംഗ്ലൂർ റൂറൽ |
BR |
1986 |
ബെംഗളൂരു |
ടോഡബല്ലാപുര, ദേവനഹള്ളി, നെലമംഗള, ഹോസ്‌കോട്ട് |
2259 ച.കി.മീ. |
987257 |
ബെൽഗാം |
BG |
1956 |
ബെൽഗാവി |
ബൈലാൻഹോങ്ങൽ, അത്താണി, ചിക്കോടി, ബെൽഗാം, ഹുക്കേരി, ഗോകക്, റായ്‌ബാഗ്, ഖാനാപുർ, സൗന്ദറ്റി, രാമദുർഗ് |
13415 ചാ.കി.മീ. |
4778439 |
ബെല്ലാരി |
BL |
1956 |
ഹോസ്പെട്ട |
ബെല്ലാരി, ഹുവിന, കംപ്ലി, കൂഡ്ലിഗി, ഹദഗല്ലി, സിരുഗപ്പ, സന്ദുരു |
8540ചാ.കി.മീ. |
2532383 |
ബിദാർ |
BD |
1956 |
ബിദാർ |
ബിദർ, ബാൽകി, ബസവകല്യാൺ, ഓറാഡ്, ഹോംനബാദ് |
5448ചാ.കി.മീ. |
1700018 |
ബിജാപ്പൂർ |
BJ |
1956 |
വിജപുര |
ഇൻഡി, ബിജാപ്പൂർ, സിന്ദഗി, മുദ്‌ദേബിഹാൽ, ബാഗേവാടി, ബസവന |
10495ച്ച.കി.മീ. |
2175102 |
ചാമരാജനഗർ |
CJ |
1997 |
ചാമരാജനഗർ |
ഗുണ്ടൽപേട്, ചാമരാജനഗർ, യെളാന്ദുർ, കൊല്ലഗൽ |
5101ച.കി.മീ. |
1020962 |
ചിക്കബല്ലാപ്പൂർ |
CB |
2007 |
ചിക്കബല്ലാപ്പൂർ |
ചിക്കബല്ലാപ്പൂർ, ബാഗ്ഗേപള്ളി, ഗൗരിബിഡാനൂർ, ചിന്താമണി, സിഡ്‌ലഘട്ട, ഗുഡിബന്ധ |
4524 ച,.കി.മീ. |
1254377 |
ചിക്മഗളൂർ |
CK |
1956 |
ചിക്മഗളൂരു |
ചിക്മഗളൂർ, കാടൂർ, മുഡിഗെരെ, കൊപ്പ, ശൃംഗേരി, നരസിംഹരാജപുര, തരിക്കേറെ |
7201 ചാ.കി.മീ. |
1137753 |
ചിത്രദുർഗ |
CT |
1956 |
ചിത്രദുർഗ |
ചിത്രദുർഗ ചാലക്കരെ, ഹൊളാൽ കേരേ, ഹിരിയുർ, മൂലകാൽമുരു, ഹോസദുര്ഗാ |
8440ച.കി.മീ. |
1660378 |
ദക്ഷിണ കന്നഡ |
DK |
1956 |
മംഗളുരു |
ബെൽത്തങ്ങാടി, ബണ്ട്വാൾ, പുട്ടൂർ,മംഗളൂരു, സല്യ |
4560 ച.കി.മീ. |
2083625 |
ദാവൻഗെരെ |
DA |
1997 |
ദാവൻഗെരെ |
ദാവൻഗെരെ ചന്നാഗിരി, ഹാർപനഹള്ളി ഹരിഹർ ജഗളൂർ ഹൊന്നള്ളി |
5924 ച.കി.മീ. |
1946905 |
ധാർവാഡ് |
DH |
1956 |
ധാർവാഡ് |
ഹൂബ്ലി ധാർവാഡ്, കുണ്ഡ്ഗോൾ, കാൽഘട്ടഗി നവൽഗുഡ് |
4260 ച കി.മീ. |
1846993 |
ഗഡഗ് |
GA |
1997 |
ഗഡഗ് |
മുണ്ടർഗി, ഗഡഗ് -ബെറ്റിഗേരി, നർഗുണ്ട്, ഷിരിബാറ്റി റോൺ |
4656 ച.കി.മീ. |
1065235 |
ഗുൽബർഗ |
GU |
1956 |
ഗുൽബർഗ |
കലബുര്ഗി, അലൻഡ്, അഫ്സൽപുർ, ചിറ്റാപുർ, ചിഞ്ചോലി, ജെവർഗി, ഗുൽബർഗ, സീഡം |
10951 ച.കി.മീ. |
2564892 |
ഹസ്സൻ |
HS |
1956 |
ഹസ്സൻ |
ഹസ്സൻ, അർകൽഗുഡ്, ആളൂർ. ബേലൂർ, ആർസികെറെ, ചന്നരായപട്ടണ , സകലേഷ്പുർ, ഹൊളെനര്സിപുർ |
6814 ച കി.മീ. |
1776221 |
ഹവേരി |
HV |
1997 |
ഹവേരി |
ഹവേരി, ഹംഗൽ, ബ്യാദ്രി, ഹിരേകെരൂർ, സവാനുർ, റാണിബെന്നൂർ, ഷൈഗ്ഗോണ് |
4823 ച.കി.മീ. |
1598508 |
കൊടഗ് |
KD |
1956 |
മടിക്കേരി |
സോംവാർപേട്, മടിക്കേരി, വിരാജ്പേട്ട |
4102 ച.കി.മീ. |
554762 |
കോളാർ |
KL |
1956 |
കോളാർ |
കോളാർ, ബംഗാരപ്പെട്, മുലബാഗൽ, മൂലൂർ, ശ്രീനിവാസപുർ |
3969 ച്ച.കി.മീ. |
1540231 |
കൊപ്പൽ |
KP |
1997 |
കൊപ്പൽ |
കൊപ്പൽ ഗാംഗവതി, യെൽബർഗ, കുഷ്‌ത്തഗി |
7189 ച.കി.മീ. |
1391292 |
മാണ്ട്യ |
MA |
1939 |
മാണ്ട്യ |
മാണ്ട്യ മദ്ദുർ, കൃഷ്ണരാജ്പേട്ട, മാലവല്ലി, പാണ്ഡവപുര, നാഗമംഗല, ശ്രീരംഗപട്ടണ |
4961 ച.കി.മീ. |
1808680 |
മൈസൂർ |
MY |
1956 |
മൈസൂരു |
ഹാൻസൂർ, ഹെഗ്ഗടദേവനാ, കോടെ, മൈസൂരു, നഞ്ചൻഗുട്, കൃഷ്ണരാജനഗര, ടി.നര്സിപുർ, പ്രിയപട്ടണ |
6854 |
2994744 |
റായ്ച്ചൂർ |
RA |
1956 |
റായ്ച്ചൂർ |
റായ്ച്ചൂർ ലിങ്‌സുഗർ, ദേവദുർഗ, മാനവി, സിന്ധനൂർ |
6827 ച.കി.മീ. |
1924773 |
രാമാനഗര |
RA |
2007 |
രാമാനഗര |
കനകപുര, ചന്നപട്ടണ, മാഗഡി, രാമാനഗര |
3556 ച.കി.മീ. |
1082739 |
ഷിമോഗ |
SH |
1956 |
ശിവമൊഗ്ഗ |
ഹോസനഗര, ഭദ്രാവതി, ശിക്കാരിപുര, സാഗർ, സൊറാബ്, ഷിമോഗ, തീർത്ഥഹള്ളി |
8477 ച.കി.മീ. |
1755512 |
തുംകൂർ |
TU |
1956 |
തുമാകുരു |
ഗുബ്ബി, ചിക്കനായകനഹള്ളി, കുനിഗൽ, കോർട്ടഗേരെ, പാവഗഡ്ഡ, മധുഗിരി, സിരാ, തുംകൂർ, ടിപ്പൂർ, തുരുവേക്കേറെ |
10597 ചാ.കി.മീ. |
2681449 |
ഉഡുപ്പി |
UD |
1997 |
ഉഡുപ്പി |
കർക്കൽ, ഉഡുപ്പി, കുന്ദാപുര |
3880 ച.കി.മീ. |
1177908 |
ഉത്തര കന്നഡ |
UK |
1956 |
കാർവാർ |
ഭട്കൽ, അങ്കോള, ഹൊന്നവർ, ഹാലിയിൽ, കാർവാർ, ജോയ്‌ദ, മുണ്ടഗോഡ്, സിർസി, സിദ്ധാപുര, യെല്ലപ്പൂർ |
10291 ച.കി.മീ. |
1436847 |
യാദ്ഗിർ |
|
2009 |
യാദ്ഗിർ |
ഷൊരാപുർ, യാദ്ഗിർ |
5273 ച.കി.മീ. |
1172985 |
കേരളം ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ കോണിൽ അറേബ്യൻ സമുദ്രത്തിനും പശ്ചിമ ഘട്ട മലനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്. ഭാഷ അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ പുനരകികരണത്തോടുകൂടി തിരുവിതാംകൂർ, കൊച്ചി എന്നീ മുൻ നാട്ടുരാജ്യങ്ങളും മുൻപ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ എന്നീ മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് 1956 നവംബർ 1 ന് കേരളം രൂപീകരിച്ചു. കേരളം സംസ്ഥാനത്തിന് 38386 ചതുരശ്ര അടി വിസ്തീര്ണമുണ്ട്. സുന്ദരമായ മലകളും പുഴകളും ഹരിതഭംഗികളും എണ്ണമറ്റ ജലാശയങ്ങളും ദീർഘമായ കടൽത്തീരവും, സ്വച്ഛന്ദമായ കുളിർമയും നിത്യ വസന്ത സമൃദ്ധമായ മഴയും അതുല്യമായ കാലാവസ്ഥയും ചേർന്ന് കേരളത്തെ അത്യാകർഷകമായ ഒരു പറുദീസയാക്കിത്തീർക്കുന്നു. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന അപര നാമത്തിൽ അറിയപ്പെടുന്ന കേരളത്തിന്റെ ലോക ടൂറിസം ഭൂപടത്തിലെ സ്ഥാനം ഒന്നാമതാണ്. കേരളത്തിലേക്ക് എത്തിച്ചേരാൻ റോഡ്, റെയിൽവേ, ആകാശ ഗതാഗത മാർഗങ്ങൾ സുലഭമാണ്. ചുരുക്കം രാജ്യങ്ങളിൽനിന്ന് കപ്പൽ ഗതാഗതവും ഉണ്ട്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിലേക്ക് ദേശീയ ഹൈവേകളോ അന്തർ സംസ്ഥാന ഹൈവേകളോ ഉണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിൽനിന്നും മിക്ക സംസ്ഥാനങ്ങളിലേക്കും നേരിട്ട് ട്രെയിനുകൾ സുലഭമാണ്. താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.
കേരളത്തിന്റെ പ്രത്യേകതകൾ
വർഷംതോറും ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി കേരളം സന്ദർശിക്കുന്നത്. ഇവിടത്തെ സമുദ്ര ബീച്ചുകളുടെ നൈസർഗിക ഭംഗിയും ഏറ്റവും മൃദുലമായ കടൽകാറ്റും മലനിരകളും വന്യജീവികളും കായൽ ഭംഗിയും അതുല്യമായ കാഴ്ചാ അനുഭവം സന്ദർശകർക്ക് നൽകുന്നു.
കേരളത്തിലെ ജില്ലകൾ
കേരളത്തിൽ 14 ജില്ലകളുണ്ട്. തെക്കുനിന്ന് വടക്കോട്ട് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്ന ക്രമത്തിലാണ് കേരളത്തിലെ ജില്ലകൾ.
കേരളത്തിലെ ബീച്ചുകൾ
കോവളം, മാരാരിക്കുളം, ആലപ്പുഴ, വിഴിഞ്ഞം, ബേക്കൽ, കാപ്പാട്, ബേപ്പൂർ,
ചവറ, മുഴുപ്പിലങ്ങാട്, ശംഖുമുഖം, വർക്കല, ചെറായി, കൊല്ലം
കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ (Inland Backwaters/Lakes)
വേമ്പനാട്ടു കായൽ, അഷ്ടമുടി കായൽ, വെള്ളായണി, ശാസ്താംകോട്ട, പൂക്കോട്, പറവൂർ, മാനാഞ്ചിറ, വീരൻ
പുഴ, ഏനാമാക്കൽ, കായംകുളം കായൽ, വടക്കേച്ചിറ,കക്കി റിസെർവോയർ, പടിഞ്ഞാറെച്ചിറ, പുന്നമട, തട്ടേക്കാട്.
കേരളത്തിലെ കുന്നിൻ പ്രദേശ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
മൂന്നാർ, തേക്കടി, വാഗമൺ, പൊന്മുടി, ലക്കിടി, വൈത്തിരി, ഇടുക്കി, പീരുമേട്,
മലമ്പുഴ, മാട്ടുപ്പെട്ടി, അയ്യമ്പുഴ, അതിരപ്പള്ളി, ഗവി, മലയാറ്റൂർ, കല്പറ്റ, മല
ക്കപ്പാറ, വിതുര.
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ
പെരിയാർ കടുവ സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം, ചിന്നാർ വന്യജീവി സങ്കേതം, പറമ്പിക്കുളം, ഇടുക്കി വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം, നെയ്യാർ വന്യജീവി സങ്കേതം, പേപ്പാറ, ആറളം ഫാം, മംഗളവനം പക്ഷി സങ്കേതം, തട്ടേക്കാട് പക്ഷി സങ്കേതം, ചിമ്മിനി, മുത്തങ്ങ, കുമരകം പക്ഷി സങ്കേതം, തോൽപ്പെട്ടി വന്യജീവി സങ്കേതം, ഇരവികുളം ദേശീയോദ്യാനം, കടലുണ്ടി പക്ഷി സങ്കേതം, സൈലന്റ് വാലി ദേശീയോദ്യാനം, ആനമുടി ചോലവനം, മതികെട്ടാൻ ചോലവണം, പാമ്പാടുംപാറ ചോലവനാം, പീച്ചി വന്യജീവി സങ്കേതം, ചെണ്ടുരുണി, കുറിഞ്ഞിമല, കരിമ്പുഴ വന്യജീവി സങ്കേതം.
കേരളത്തിലെ നഗരങ്ങൾ
തിരുവനന്തപുരം
സംസ്ഥാനത്തിന്റ തലസ്ഥാനമായ തിരുവനന്തപുരം നഗരം ആധുനികതയും പൗരാണികതയും പരസ്പര പൂരകങ്ങളായി നിലനിർത്തുന്ന നഗരമാണ്. ഈ നഗരം ആധുനിക നഗരങ്ങളുടെ പ്രൗഢി ആവാഹിക്കാൻ ശ്രമിക്കുമ്പോൾത്തന്നെ ഗ്രാമീണതയുടെ തന്മയത്വവും നിലനിർത്തുന്നു. സുന്ദരമായ കടൽത്തീരങ്ങൾ, ചരിത്ര സ്മാരകങ്ങൾ, മ്യൂസിയങ്ങൾ, ശിലയിലും അപൂർവമായ തടിയിലും കോറിയെടുത്ത ക്ഷേത്രങ്ങൾ, ആര്ട്ട് ഗാലറികളും ഹരിതാഭയുള്ള നാട്ടിന്പുറങ്ങൾ എന്നിവ തിരുവനന്തപുരത്തെ ആകർഷകമാക്കുന്നു.
കൊച്ചി
കൊച്ചി നഗരത്തിന്റെ ഔദ്യോഗിക നാമം 1996 വരെ കൊച്ചിൻ (Cochin) എന്നായിരുന്നു. 'അറബിക്കടലിന്റെ റാണി' (Queen of the Arabian Sea) എന്നും 'കേരളത്തിന്റെ പ്രവേശനകവാടം (Gateway of Kerala) എന്നും വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിയിൽ ബീച്ചുകൾ, മ്യൂസിയങ്ങൾ, തുരുത്തുകൾ എന്നിവ പ്രധാന ആകർഷണങ്ങളാണ്. കേരളത്തിന്റെ ക്‌ളാസിക്കൽ നൃത്തരൂപമായ കഥകളിയും മോഹിനിയാട്ടവും മറ്റു കലകളും ജലയാത്രകൾക്കൊപ്പം സഞ്ചാരികളെ സന്തോഷിപ്പിക്കുന്നു.
കോഴിക്കോട്
മറ്റൊരു തീരദേശ നഗരമായ കോഴിക്കോട് നൂറ്റാണ്ടുകളുടെ പൈതൃകം വഹിക്കുന്ന നഗരമാണ്. പൗരാണിക കാലം മുതൽക്കുതന്നെ വിദേശ രാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിച്ചിരുന്ന നഗരമാണ് കോഴിക്കോട്. പേർഷ്യൻ കച്ചവടക്കാർ, അറേബ്യൻ മുസ്ലിം പണ്ഡിതന്മാറം വ്യാപാരികളും, ഈജിപ്ഷ്യൻമാർ, ഗ്രീക്കുകാർ എന്നിങ്ങനെ പുരാതന സംസ്കാരങ്ങളുടെ ശേഷിപ്പുകൾ കോഴിക്കോടിനുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സന്ദർശകനായി കരുതപ്പെടുന്ന പോർട്ടുഗീസ് സഞ്ചാരിയായ വാസ്കോ ഡി ഗാമ 1498ൽ എത്തിയത് കോഴിക്കോട്ടാണ്. കാപ്പാട് കോഴിക്കോട് ബീച്ചിലെ പോർട്ടുഗീസ് സ്മാരകമായ ലൈറ്റ് ഹൌസിനു സമീപം ആയിരങ്ങൾ ദിവസവും സൂര്യാസ്തമയം ദർശിക്കുന്നു. കൂടാതെ ഇടതൂർന്ന വൃക്ഷങ്ങളുള്ള മാനാഞ്ചിറ സ്‌ക്വയർ, ഭീമാകാരം മാനാഞ്ചിറ ടാങ്ക്, കുളം എന്നിവ സന്ദർശകർക്ക് അനുപമമായ അനുഭൂതി നൽകുന്നു.
കൊല്ലം
കൊല്ലം (ബ്രിട്ടീഷ് കാലത്തു ക്വയിലോൺ) ഒരു പുരാതന തുറമുഖ നഗരമാണ്. അഷ്ടമുടി കായലും അതിനോട് ചേർന്ന മറ്റു ഉൾനാടൻ ജലാശയങ്ങളുമുള്ള കൊല്ലം അറബിക്കടലിന്റെ തീരത്തു സ്ഥിതിചെയ്യുന്നു. കൊല്ലം, നീണ്ടകര, തങ്കശ്ശേരി എന്നീ തുറമുഖങ്ങളുള്ള കൊല്ലം നഗരത്തിനു പുരാതനവും സമ്പന്നവുമായ പൈതൃകമുണ്ട്. റോമാക്കാർ, ഫിനിഷ്യർ, ചീനക്കാർ എന്നിവരുമായി കൊല്ലത്തിനു വ്യാപാര ബന്ധങ്ങളുണ്ടായിരുന്നുവെന്നതിന് അവിടുത്തെ ശേഷിപ്പുകൾ ഇന്നും തെളിവാണ്. ഇബ്ൻ ബത്തൂത്ത, മാർക്കോപോളോ എന്നീ വിദേശ സഞ്ചാരികൾ കൊല്ലത്തിന്റെ പുറം ലോകത്തോടുള്ള അഭിമുഖ്യത്തെപ്പറ്റിയും നയതന്ത്ര ബന്ധങ്ങളെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂർ
തൃശ്ശൂർ കേരളത്തിലെ ഒരു പ്രധാന നഗരമാണ്. ഒരു പ്രധാന വ്യാപാര കേന്ദ്രവും വർണാഭമായ ഉത്സവങ്ങളുടെയും പവിത്രമായ സ്മാരകങ്ങളുടെയും കേന്ദ്രമായ തൃശ്ശൂർ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്നു. തൃശൂർ വടക്കുന്നാഥ ക്ഷേത്രവും അവിടത്തെ വർണാഭമായ പൂരം ഉത്സവവും ലോക പ്രസിദ്ധമാണ്. ശക്തന്റെ തട്ടകം എന്നറിയപ്പെടുന്ന തൃശ്ശൂർ പാറമേക്കാവ്, തിരുവമ്പാടി എന്നീ ദേവസ്വങ്ങളുടെയും വടക്കുന്നാഥൻ ക്ഷേത്രത്തിന്റെയും ആസ്ഥാനമാണ്. ഗോഥിക് മാതൃകയിൽ ചിത്രപ്പണികളുള്ള വ്യാകുല മാതാ ബസിലിക്കയും തൃശ്ശൂരിന്റെ മറ്റൊരു അതിശയമാണ് . പുരാതന വെങ്കല പ്രതിമകളും നാണയങ്ങളും ശക്തൻ തമ്പുരാൻ പ്ളേസ് പുരാവസ്തു മ്യൂസിയത്തിൽ ദർശിക്കാവുന്നതാണ്.
കേരള സംസ്ഥാനത്തെ പറ്റിയുള്ള ചില വിവരങ്ങൾ |
||
തലസ്ഥാനം |
തിരുവനന്തപുരം |
|
നിലവിൽ വന്ന തിയതി |
1956 നവംബർ 1 |
|
ഗവർണ്ണർ |
ജസ്റ്റിസ് പി സദാശിവം Justice Sadasivam |
|
മുഖ്യമന്ത്രി |
ശ്രീ പിണറായി വിജയൻ |
|
അംഗീകാരങ്ങൾ |
ഇന്ത്യയിലെ ആദ്യത്തെ പൂർണ സാക്ഷരതയുള്ള സംസ്ഥാനം |
|
|
ഒന്നാമത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനം |
|
ടൂറിസ്റ്റ് ആകർഷണങ്ങൾ: |
കോവളം ബീച്ച്, മൂന്നാർ, തേക്കടി, ആലപ്പുഴ, കുമരകം, വാഗമൺ, ബേക്കൽ, പൊന്മുടി, പെരിയാർ വന്യജീവി സങ്കേതം, അതിരപ്പള്ളി, സൈലന്റ് വാലി, ഫോർട്ട് കൊച്ചി, ഹൌസ് ബോട്ടുകൾ, കായൽ യാത്രകൾ, ഹോംസ്റ്റേകൾ, ആയുർവേദ ചികിത്സാലയങ്ങൾ |
|
ഉത്സവങ്ങൾ |
തൃശ്ശൂർ പൂരം, വള്ളം കളികൾ, ഓണം, ടൂറിസ്റ്റ് വാരാഘോഷം |
|
പ്രധാന നൃത്ത-സംഗീത രൂപങ്ങൾ |
കഥകളി, മോഹിനിയാട്ടം,കളരിപ്പയറ്റ്, ഓട്ടൻ തുള്ളൽ, ചാക്യാർ കൂത്ത് |
|
കല-കരകൗശല വിദ്യകൾ |
കളമെഴുത്ത്, ക്ഷേത്രങ്ങളിലെ മ്യൂറലുകൾ, വെങ്കല പ്രതിമ നിർമാണം, നിലവിളക്കുകൾ |
|
ഔദ്യോഗിക ഭാഷ |
മലയാളം |
|
വിസ്തീർണം |
38,863 ച കി.മീ. |
|
വനങ്ങളും വന്യജീവി സങ്കേതങ്ങളും |
പെരിയാർ ദേശീയോദ്യാനം, സൈലന്റ് വാലി ദേശീയോദ്യാനം |
|
ഔദ്യോഗിക മൃഗം |
ആന |
|
ഔദ്യോഗിക പക്ഷി |
വേഴാമ്പൽ |
|
ഔദ്യോഗിക പുഷ്പം |
കണിക്കൊന്ന (Cassia Fistula) |
|
ഔദ്യോഗിക വൃക്ഷം |
തെങ്ങ് |
|
പ്രധാന വിളകൾ |
നാളികേരം, റബർ, കാപ്പി, കുരുമുളക്, അടക്ക, സുഗന്ധ വ്യഞ്ജനങ്ങൾ |
|
നുറുങ്ങുകൾ |
|
|
ജില്ലകൾ |
14 |
കടപ്പാട്: malayalam.mapsofindia.com
അവസാനം പരിഷ്കരിച്ചത് : 2/18/2020
കൂടുതല് വിവരങ്ങള്
വ്യത്യസ്തമായ അറിവുകള്
കൂടുതല് വിവരങ്ങള്
അക്കൌണ്ടന്സി - വിശദ വിവരങ്ങൾ