2010 ജൂണ്‍ 14 ന് സ്ഥാപിതമായ വയനാട് ജില്ലയിലെ പൂക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല, വെറ്ററിനറി, ക്ഷീരവികസന, ജൈവശാസ്ത്ര, മാനേജ്‌മെന്റ് അനുബന്ധ മേഖലകളിലെ ലോകോത്തര നിലവാരത്തിലുള്ള സര്‍വ്വകലാശാലയായി വളര്‍ന്നു വരുന്നു. സര്‍വ്വകലാശാലയ്ക്ക് പാശ്ചാത്തല, ഗവേഷണ വികസനത്തിനായി കേന്ദ്രഗവണ്‍മെന്റില്‍ നിന്നും 100 കോടി രൂപയും, നബാര്‍ഡില്‍ നിന്നും 45 കോടി രൂപയും ലഭിച്ചിട്ടു ്. സംസ്ഥാനത്ത് മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലെ സമഗ്ര വികസനത്തിനായി വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നീ മേഖലയിലൂന്നി സര്‍വ്വകലാശാല പ്രവര്‍ത്തിച്ചു വരുന്നു. മണ്ണുത്തി (തൃശ്ശൂര്‍) പൂക്കോട് (വയനാട്) ജില്ലകളിലായി സര്‍വ്വകലാശാലയ്ക്ക് 2 കാമ്പസുകളും 2 വെറ്ററിനറി കോളേജും, ഒരു ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി കോളേജുമുണ്ട്.
2010 ജൂണ്‍ 14 ന് സ്ഥാപിതമായ വയനാട് ജില്ലയിലെ പൂക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല, വെറ്ററിനറി, ക്ഷീരവികസന, ജൈവശാസ്ത്ര, മാനേജ്‌മെന്റ് അനുബന്ധ മേഖലകളിലെ ലോകോത്തര നിലവാരത്തിലുള്ള സര്‍വ്വകലാശാലയായി വളര്‍ന്നു വരുന്നു. സര്‍വ്വകലാശാലയ്ക്ക് പാശ്ചാത്തല, ഗവേഷണ വികസനത്തിനായി കേന്ദ്രഗവണ്‍മെന്റില്‍ നിന്നും 100 കോടി രൂപയും, നബാര്‍ഡില്‍ നിന്നും 45 കോടി രൂപയും ലഭിച്ചിട്ടുണ്ട് . സംസ്ഥാനത്ത് മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിലെ സമഗ്ര വികസനത്തിനായി വിദ്യാഭ്യാസം, ഗവേഷണം, വിജ്ഞാനവ്യാപനം എന്നീ മേഖലയിലൂന്നി സര്‍വ്വകലാശാല പ്രവര്‍ത്തിച്ചു വരുന്നു. മണ്ണുത്തി (തൃശ്ശൂര്‍) പൂക്കോട് (വയനാട്) ജില്ലകളിലായി സര്‍വ്വകലാശാലയ്ക്ക് രണ്ട് കാമ്പസുകളും രണ്ട് വെറ്ററിനറി കോളേജും, ഒരു ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി കോളേജുമുണ്ട് .
ഭൗതീക സൗകര്യ വികസനത്തിനു വേണ്ടി ബാംഗ്ലൂരിലെ പ്രശസ്ത ആര്‍ക്കിടെക്ചര്‍ ഗ്രൂപ്പായ ക്ലിം ആര്‍ട്ടുമായി സര്‍വ്വകലാശാല കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. മാസ്റ്റര്‍ പ്ലാനിനനുസരിച്ച് പരിസ്ഥിതിക്കിണങ്ങിയ കെട്ടിടങ്ങള്‍ വിവിധ കാമ്പസ്സുകളില്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ ഇതിനകം ക്ഷണിച്ചിട്ടുണ്ട് . 14.5 കോടി രൂപ ചെലവ് വരുന്നുണ്ട് . Central PWD യ്ക്ക് വിവിധ കെട്ടിടങ്ങളുടെ നവീകരണത്തിന് കരാര്‍ നല്‍കി കഴിഞ്ഞു.
സര്‍വ്വകലാശാലയില്‍ BVSC &AH, BTech Dairy Science and Technologyബിരുദ പ്രോഗ്രാമുകളും MVSc, MTech ബിരുദാനന്തര പ്രോഗ്രാമുകളും, ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട് . തൊഴില്‍ സാധ്യത ലക്ഷ്യമിട്ട് എം.എസ്സ് ബയോ സ്റ്റാറ്റിസ്റ്റിക്‌സ്, വന്യജീവിപഠനം, ഡയറി സയന്‍സ്, അപ്ലൈഡ് മൈക്രോബയോളജി, അപ്ലൈഡ് ബയോകെമിസ്ട്രി പ്രോഗ്രാമുകളും ഡയറി സയന്‍സ്, ലാബോറട്ടറി സാങ്കേതിക വിദ്യ, കോഴിവളര്‍ത്തല്‍ എന്നിവയില്‍ ഡിപ്ലോമ പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട് . ഗവേഷണരംഗത്ത് യുകെ യിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറോയുമായി ചേര്‍ന്ന് അദ്ധ്യാപകര്‍ക്ക് വേണ്ടി ജന്തുക്ഷേമത്തില്‍ ശില്പശാലകള്‍, കാനഡയിലെ യൂണിവേഴ്‌സിറ്റി ഗ്വള്‍ഫുമായി ചേര്‍ന്ന് ലാബോറട്ടറി അനിമല്‍ മെഡിസിനില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, കാനഡയിലെ കാല്‍ഗരി സര്‍വ്വകലാശാല, ആസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ട്രേലിയ എന്നിവയുമായി ചേര്‍ന്നുള്ള ഗവേഷണ സഹകരണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പ് , ഫോറസ്റ്റ് റീസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കോട്ടയ്ക്കല്‍ ആയുര്‍വ്വേദ കോളേജ്, സെന്‍ട്രല്‍ മീറ്റ് ബോര്‍ഡ് എന്നിവയുമായി സര്‍വ്വകലാശാല കരാറിലേര്‍പ്പെട്ടിട്ടുണ്ട് .
ഗവേഷണ രംഗത്ത് വന്യജീവി പഠനം, പരിരക്ഷ എന്നിവയില്‍ സര്‍വ്വകലാശാലയുടെ വന്യജീവി പഠനകേന്ദ്രം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട് .
രോഗനിര്‍ണ്ണയം, മൃഗചികിത്സ എന്നിവ ലക്ഷ്യമിട്ട് തൃശ്ശൂരിലെ മണ്ണുത്തി, കൊക്കാല എന്നിവിടങ്ങളിലും പൂക്കോട് (വയനാട്) ആധുനിക സൗകര്യങ്ങളുള്ള മൃഗാശുപത്രികളുമുണ്ട് . വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ എന്റര്‍പ്രണര്‍ഷിപ്പ് കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. കര്‍ഷകര്‍ക്ക് തീറ്റ, വെള്ളം എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ ന്യൂട്രീഷന്‍, വെറ്ററിനറി പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. പാരസൈറ്റോളജി, പത്തോളജി, ക്ലിനിക്കല്‍ മെഡിസിന്‍, പ്രിവന്റീവ് മെഡിസിന്‍, സര്‍ജറി, അനിമല്‍ റീ പ്രൊഡക്ഷന്‍ വിഭാഗങ്ങള്‍ രോഗനിര്‍ണ്ണയ ചികിത്സാമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കര്‍ഷകര്‍ക്ക് കോഴിവളര്‍ത്തല്‍ മേഖലയിലെ സാങ്കേതിക വിവരങ്ങള്‍ കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, ടര്‍ക്കി, അലങ്കാരക്കോഴികള്‍, മുട്ട എന്നിവ പൗള്‍ട്രി സയന്‍സ് വിഭാഗത്തില്‍ നിന്നും ലഭിയ്ക്കും. കോഴിഫാം തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഇവിടെ നിന്നും ലഭിയ്ക്കും.
ക്ഷീരമൃഗസംരക്ഷണ മേഖലകളില്‍ ഡയറി, മീറ്റ് പ്ലാന്റുകള്‍ നിരവധി പദ്ധതികള്‍ ആരംഭിച്ച് നടപ്പിലാക്കി വരുന്നു. ക്ഷീരോല്പന്നങ്ങള്‍, ഇറച്ചിയുല്പന്നങ്ങള്‍ എന്നിവ ഇവിടെ നിന്നും വിപണനം നടത്തി വരുന്നു. കര്‍ഷകര്‍ക്ക് പന്നിക്കുഞ്ഞുങ്ങള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവ ലഭിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട് .
വിജ്ഞാന വ്യാപനം, തൊഴില്‍ സംരംഭകത്വം, പ്രസിദ്ധീകരണം, സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം പ്രവര്‍ത്തിച്ചു വരുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന അത്യുത്പാദനശേഷിയുള്ള അതുല്യ മുട്ടക്കോഴികളെ വീട്ടുമുറ്റത്ത് കൂടുകളില്‍ വളര്‍ത്താനുതകുന്ന ഐശ്വര്യ കോഴിവളര്‍ത്തല്‍ പദ്ധതി സര്‍വ്വകലാശാല ഉരുത്തിരിച്ചെടുത്ത പുത്തന്‍ സാങ്കേതിക വിദ്യയാണ്. 5 മുട്ടക്കോഴികള്‍, കൂട് തീറ്റ മുതലായവ അടങ്ങിയ ഐശ്വര്യ കോഴിവളര്‍ത്തല്‍ പ്രോജക്ടില്‍ പ്രതിവര്‍ഷം 303 മുട്ടയുത്പാദിപ്പിക്കുന്ന അതുല്യ കോഴികളെയാണ് വിതരണം ചെയ്തു വരുന്നത്. ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിനായുള്ള തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ പ്ലാന്റ്, തീറ്റപ്പുല്ല് എന്നിവയും സര്‍വ്വകലാശാലയുടെ സംഭാവനകളാണ്.
സര്‍വ്വകലാശാല വിദ്യാഭ്യാസ വിജ്ഞാന വ്യാപന പദ്ധതിയലുള്‍പ്പെടുത്തി കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ ജ്യോതിസ്സ് പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
സര്‍വ്വകലാശാല കേരളത്തില്‍ നിരവധി എക്‌സിബിഷനുകളില്‍ പങ്കെടുത്തു വരുന്നു എറണാകുളത്ത് നടന്ന ഹരിതോത്ത്സവം, തിരുകൊച്ചി ഫെസ്റ്റിവല്‍, കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മൃഗസംരക്ഷണ മേള, കോഴിക്കോട് ജില്ലയിലെ പന്തര്‍ മേള, തൃശ്ശൂരില്‍ നടന്ന നിറവ് മൃഗസംരക്ഷണ മേള, പുഷ്‌പോത്സവം, കണ്ണൂരില്‍ നടന്ന ഹോര്‍ട്ടി എക്‌സ്‌പോ, എസ്.പി.സി.എ. പെറ്റ് ഷോ മുതലായവ ഇവയില്‍ ചിലതാണ്.
സര്‍വ്വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം കര്‍ഷകര്‍ക്കായി മുയല്‍ വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, മുട്ടക്കോഴികള്‍ മുറ്റത്തും മട്ടുപ്പാവിലും, മൃഗസംരക്ഷണവും ഭക്ഷ്യസുരക്ഷയും അറിവിന്റെ ഏടുകള്‍, വിദേശ വിദ്യാഭ്യാസം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആകാശവാണിയിലും, ദൂരദര്‍ശനിലും മൃഗസംരക്ഷണ വാര്‍ത്തകള്‍, ലേഖനങ്ങള്‍ എന്നിവ പതിവായി തയ്യാറാക്കി എത്തിച്ചു വരുന്നു.
ക്ഷീരമേഖലയിലെ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് 2012 ല്‍ മണ്ണുത്തിയില്‍ സുഭിക്ഷ എക്‌സിബിഷന്‍, തൊഴില്‍ സംരംഭകര്‍ക്ക് മൃസംരക്ഷണ നിക്ഷേപക സംഗമം, കര്‍ഷകദിനം, ദേശീയ അനാറ്റമി സിമ്പോസിയം, സുല്‍ത്താന്‍ ബത്തേരിയില്‍ മെഡിക്കല്‍ ക്യാമ്പ്, നാഷണല്‍ ബയോഡൈവേര്‍സിറ്റി എക്‌സ്‌പോയില്‍ എക്‌സിബിഷന്‍, കോഴിക്കോട് സര്‍വ്വകലാശാലയിലെ പുഷ്‌പോത്സവം, അഗ്രി ഫുഡ് എക്‌സ്‌പോ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട് .
വയനാട് ജില്ലയിലെ സമഗ്ര വികസനത്തിനായി വയനാട് 2030 എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. ഇതിനായി ശില്പശാലകള്‍ സംഘടിപ്പിച്ചു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികള്‍, വെറ്ററിനറി സര്‍ജന്‍മാര്‍, ക്ഷീരവികസന ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് വേണ്ടിപരിശീലന പരിപാടികളും, സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു.
കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍, വനിതാ സ്വാശ്രയ സംഘങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പരിശീലന പരിപാടികള്‍ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം സംഘടിപ്പിച്ചു വരുന്നു. പ്രവര്‍ത്തനമികവ് ലക്ഷ്യമിട്ടുള്ള Skill Development പ്രോജക്ടുകള്‍ സര്‍വ്വകലാശാല ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് വനിതാ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പരിശീലനങ്ങള്‍, കര്‍ഷക ശാസ്ത്ര സംവാദം, വ്യാവസായികാടിസ്ഥാനത്തിലുള്ള ഡയറിഫാമിംഗ് പ്രോത്സാഹിപ്പിക്കാന്‍ വെറ്ററിനറി സര്‍ജ്ജന്‍മാരും ക്ഷീരവികസന ഓഫീസര്‍മാര്‍ക്കുമുള്ള പ്രത്യേക പരിശീലന പരിപാടി എന്നിവയും സര്‍വ്വകലാശാല ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ കുറ്റിക്കാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് നബാര്‍ഡിന്റെ സഹകരണത്തോടെ വെറ്ററിനറി സര്‍വ്വകലാശാലയുമായി ചേര്‍ന്ന് വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കുവേണ്ടി മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി വരുന്നു.
2013-14
2013-14 വര്‍ഷത്തില്‍ വെറ്ററിനറി സര്‍വ്വകശാല കര്‍ഷകര്‍ക്കുവേണ്ടി ഉള്ള കര്‍ഷക പോര്‍ട്ടല്‍, ഓണ്‍ലൈന്‍ റേഡിയോ, വീഡിയോ ചാനല്‍ എന്നിവയും തുടങ്ങുന്നതാണ്.
2013-14 ല്‍ ഇവയ്ക്ക് പുറമെ ബയോടെക്‌നോളജിയില്‍ എം.എസ്സ്, വിദൂര വിദ്യാഭ്യാസ പദ്ധതിയിലുള്‍പ്പെടുത്തി ലൈവ്‌സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്‌മെന്റ്, ഫാം ജേര്‍ണലിസം എന്നിവയില്‍ യഥാക്രമം ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നതാണ്. ഇതോടൊപ്പം ഡിപ്ലോമ, എം.എസ്സ് കോഴ്‌സുകള്‍ എല്ലാ കാമ്പസുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. ഓഫീസ് മാനേജ്‌മെന്റില്‍ ഡിപ്ലോമ, അനിമല്‍ സയന്‍സില്‍ എം.എസ്.സി, എന്നിവയോടൊപ്പം ഹൃസ്വകാല സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളും തുടങ്ങുന്നതാണ്.
ഗവേഷണത്തിനായി അഞ്ച് ഇന്‍ര്‍ഡിസിപ്ലിനറി സ്‌കൂളുകള്‍, അഞ്ച് ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്‌കൂള്‍ ഓഫ് ന്യൂ മീഡിയ ആന്റ് റിസര്‍ച്ചും, വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും 2013-14 ല്‍ ആരംഭിക്കുന്നതാണ്.
വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ മൊബൈല്‍ എക്‌സിബിഷന്‍ യൂണിറ്റുകള്‍, മൊബൈല്‍ വെറ്ററിനറി ആംബുലന്‍സ്, സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിപണന കേന്ദ്രങ്ങള്‍, മൂന്ന് ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കുന്നതാണ്.
1. ആനിമല്‍ ന്യൂട്രീഷന്‍ വിഭാഗം
തീറ്റയുടെ ഗുണനിലവാര പരിശോധന, കന്നുകാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയിലെ പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, യൂറിയ, അഫ്‌ളാടോക്‌സിന്‍, ധാതുലവണങ്ങള്‍ എന്നിവ പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ എന്നിവ ഇവിടെയുണ്ട്. ധാതുലവണ മിശ്രിതവും, പരീക്ഷണമൃഗങ്ങള്‍ക്കുള്ള തീറ്റയും, പന്നികള്‍ക്കുള്ള ധാതുലവണ മിശ്രിതവും കര്‍ഷകര്‍ക്ക് ലഭിക്കും. ശാസ്ത്രീയ തീറ്റ നിര്‍മ്മാണം, തീറ്റക്രമം എന്നിവയെക്കുറിച്ച് കര്‍ഷകര്‍, ചെറുകിട തീറ്റ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് സാങ്കേതിക അറിവുകള്‍ നല്‍കി വരുന്നു.
പരീക്ഷണശാലയിലേക്ക് എലി, ചുെണ്ടലി, മുയല്‍, ഗിനിപ്പന്നി മുതലായവയെ വില്‍പന നടത്തി വരുന്നു.
ഫോണ്‍ : 0487-230344, Extn: 234 & 294.
2. ഡയറി സയന്‍സ് വിഭാഗം
പാലിന്റെ ഗുണനിലവാര പരിശോധന, കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ത്ഥങ്ങള്‍ എന്നിവ കെണ്ടത്താനുള്ള ടെസ്റ്റുകള്‍, പാലില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ടെസ്റ്റുകള്‍ എന്നിവയ്ക്ക് ഡയറി സയന്‍സ് വിഭാഗവുമായി ബന്ധപ്പെടാം.
ഫോണ്‍ : 0487-230344, Extn: 235 & 266
3. വെറ്ററിനറി പബ്ലിക്ക് ഹെല്‍ത്ത് വിഭാഗം
വെള്ളത്തിന്റെ PH നിലവാരം, കഠിനത, ക്ലോറിന്‍, ഇരുമ്പ്, സള്‍ഫര്‍, കാഡ്മിയം ലെഡ്, മെര്‍ക്കുറി, സള്‍ഫേറ്റ്, നൈട്രേറ്റ്, ഫ്‌ളൂറൈഡ് എന്നിവ വിലയിരുത്തുവാനും, കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (COB), മലിനീകരണത്തിന്റെ തോത് എന്നിവ അറിയുവാനുള്ള പരിശോധനയും നടത്തി വരുന്നു. കൂടാതെ വെള്ളത്തിലെ കോളീഫോം, സ്‌ട്രെപ്‌റ്റോകോക്കസ്, സില്‍മൊണെല്ല, ലിസ്റ്റീരിയ, വിബ്രിയോ തുടങ്ങിയ രോഗാണുക്കളുടെ തോത് കെണ്ടത്താനും ഫാമുകള്‍ക്ക് വേണ്ടിയുള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശോധന, മാലിന്യ സംസ്‌കരണം, ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കുള്ള HACCP അടക്കമുള്ള ഗുണനിലവാര പരിശോധന മുതലായവയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.
ഫോണ്‍ : 0487-230344, Extn: 236 & 317
4. ആനിമല്‍ റീപ്രൊഡക്ഷന്‍, ഗൈനക്കോളജി വിഭാഗം
കൃത്രിമബീജധാനം, ബീജം ഗാഢശീതീകരണ സംവിധാനം, ഭ്രൂണമാറ്റ ലാബ്, വന്ധ്യതാ നിവാരണ ക്ലിനിക്ക്, മൊബൈല്‍ ചികിത്സാ സംവിധാനം എന്നിവ നിലവിലുണ്ട്. പശു, എരുമ, ആട് എന്നിവയ്ക്കുള്ള കൃത്രിമ ബീജധാന സൗകര്യം, വന്ധ്യതാ നിവാരണ ചികിത്സ, ക്ഷീര കര്‍ഷകരുടെ വീട്ടുപടിക്കല്‍ കൃത്രിമ ബീജധാനസേവനം അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, വളര്‍ത്തു നായ്ക്കളുടെ പ്രജനനവുമായി ബന്ധപ്പെട്ട വജൈനല്‍ സൈറ്റോളജി പരിശോധനയും ഇവിടെയുണ്ട്. അടുത്തകാലത്തായി ചെലവുകുറഞ്ഞ കാടക്കൂട്, കോഴിക്കൂട് ആടുകളിലെ കൃത്രിമ ബീജാധാനത്തിനുള്ള ചെലവ് കുറഞ്ഞ ക്രേറ്റ് എന്നിവയും ആനിമല്‍ റിപ്രൊഡക്ഷന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ. എം. ഒ. കുര്യന്റെ നേതൃത്വത്തില്‍ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്
5. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ആനിമല്‍ ജനറ്റിക്‌സ് ആന്റ് ബ്രീഡിങ്ങ്
6. പന്നി ഉല്പാദന ഗവേഷണ കേന്ദ്രം, മണ്ണുത്തി
പന്നി ഇറച്ചിയ്ക്കുള്ള വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയും മാംസോല്പാദനത്തില്‍ പന്നി ഇറച്ചിയ്ക്കുള്ള സുപ്രധാനമായ പങ്കും കണക്കിലെടുക്കുമ്പോള്‍ പന്നി വളര്‍ത്തലിന് പ്രസക്്തിയേറി വരുന്നു ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും, വളര്‍ച്ചാ നിരക്കുമാണ് പന്നി വളര്‍ത്തല്‍ ഏറെ ആദായകരമാക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ 1965 ല്‍ തുടങ്ങിയ ഈ ഫാം പിന്നീട് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പന്നി ഉല്‍പാദന കേന്ദ്രമായി പ്രവര്‍ത്തിച്ചു. 1993 ല്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ സംയോജിത പന്നിഗവേഷണ പദ്ധതി, മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടുകൂടിയുള്ള സമഗ്ര വികസന പദ്ധതി, ലോകബാങ്കിന്റെ സഹായത്തോടുകൂടിയുള്ള ദേശീയ കാര്‍ഷിക സാങ്കേതിക പദ്ധതി എന്നിവ ഈ ഫാമിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്.
ഈ ഫാമിന്റെ പ്രവര്‍ത്ത മേഖലയുടെ വ്യാപ്തി പരിഗണിച്ച് 1995-ല്‍ പന്നി ഉത്പാദന ഗവേഷണ കേന്ദ്രം എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. പന്നി ഉത്പാദനത്തിന്റെ വിവിധ മേഖലകളിലെ ഗവേഷണം, വിദ്യാര്‍ത്ഥികള്‍ക്കും, കര്‍ഷകര്‍ക്കും വേണ്ടിയുള്ള പ്രായോഗിക പരിശീലനം, ഉയര്‍ന്ന പ്രജനന ശേഷിയുള്ള വംശശുദ്ധിയുള്ള പന്നികളുടെ ഉല്പാദനം, ഉയര്‍ന്ന വളര്‍ച്ചാ നിരക്കും തീറ്റ പരിവര്‍ത്തന ശേഷിയുമുള്ള പന്നിക്കുട്ടികളുടെ ഉല്‍പാദനം, കര്‍ഷകര്‍ക്കുള്ള വിതരണം, കേരളത്തിലെ നാടന്‍ പന്നികളുടെ ഉല്‍പാദനം, സങ്കരയിനവും തനതു ജനുസ്സുമായുള്ള താരതമ്യം, മനുഷ്യര്‍ക്ക് ഉപയോഗ്യമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് വിലകുറഞ്ഞ തീറ്റയുടെ ഉല്പാദനം, മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവ ലക്ഷ്യമിട്ടാണ് ഈ ഫാം പ്രവര്‍ത്തിച്ചു വരുന്നത്.
വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും, കര്‍ഷകര്‍ക്കും, തൊഴില്‍രഹിതര്‍ക്കും അനുയോജ്യമായ പരിശീലനവും ഈ ഫാമില്‍ നിന്നും നല്‍കിവരുന്നുണ്ട്. പന്നികൃഷി തുടങ്ങുന്നതിനുള്ള സാങ്കേതിക ഉപദേശങ്ങള്‍, കര്‍ഷകര്‍ക്കുള്ള സംശയ നിവാരണം എന്നിവ സൗജന്യമായി നല്‍കിവരുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 2500 പന്നിക്കുട്ടികളെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.
7. പരാദശാസ്ത്ര വിഭാഗം
8. പാത്തോളജി വിഭാഗം
അവസാനം പരിഷ്കരിച്ചത് : 3/12/2020
കൃഷിപാഠവുമായി ബന്ധപ്പെട്ട് ഈടുറ്റ സംഭാവനകള്‍ നല്ക...