കൃഷിപാഠവുമായി ബന്ധപ്പെട്ട് ഈടുറ്റ സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ് കേരള കാര്‍ഷിക സര്‍വകലാശാല. കാര്‍ഷിക ഗവേഷണത്തിനും കൃഷി പഠനത്തിനുമായി നിരവധി കോഴ്സുകള്‍ സര്‍വകലാശാലയുടെ കീഴില്‍ നടത്തുന്നുണ്ട്. തൃശ്ശൂരിലെ മണ്ണുത്തിയിലാണ് ആസ്ഥാനവും പ്രധാന കാമ്പസും.
കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ ഏഴ് കോളജുകളുണ്ട്. പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുംഗവേഷണ കേന്ദ്രങ്ങളും വേറെ. ഏഴു കൃഷി വിജ്ഞാന കേന്ദ്രങ്ങളും മൂന്നു അഡ്വാന്‍സ്ഡ് സ്റ്റഡി സെന്‍ററുകളും വഴി കൃഷിപഠനം കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കാര്‍ഷിക സര്‍വകലാശാലക്കാവുന്നു. ഏഴു വിഷയങ്ങളില്‍ ബിരുദ പഠനത്തിന് സൗകര്യമുണ്ട്. ഒമ്പതു വിഷയങ്ങളില്‍ 43 കോഴ്സുകളിലാണ് ബിരുദാനന്തര ബിരുദ സൗകര്യം.
1. കോളജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍, വെള്ളാനിക്കര,
തൃശ്ശൂര്‍, ഫോണ്‍: 0487 2370822, 2371652
2. കോളജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര,
തൃശ്ശൂര്‍, ഫോണ്‍: 0487 2370050
3. കോളജ് ഓഫ് കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്,
വെള്ളാനിക്കര, തൃശ്ശൂര്‍, ഫോണ്‍: 0487 2370367
4. കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, പടന്നക്കാട്,
കാസര്‍കോട്, ഫോണ്‍: 0467 2280616
5. കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളായണി,
തിരുവനന്തപുരം, ഫോണ്‍: 0471 2381829, 2381915
6. കോളജ് ഓഫ് ഫിഷറീസ്, പനങ്ങാട്,
എറണാകുളം, ഫോണ്‍: 0484 2700 337
7. കേളപ്പജി കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ്
ടെക്നോളജി, തവനൂര്‍, മലപ്പുറം, ഫോണ്‍: 0494 2686214
(കോഴ്സ്, കോളജ് എന്ന ക്രമത്തില്‍)
1. ബി.എസ്സി അഗ്രികള്‍ച്ചര്‍: പടന്നക്കാട്, വെള്ളാനിക്കര,
വെള്ളായണി
2. ബി.എസ്സി ഫോറസ്ട്രി: വെള്ളാനിക്കര
3. ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് : പനങ്ങാട്
4. ബി.എസ്സി കോ-ഓപറേഷന്‍ ആന്‍റ് ബാങ്കിങ്:
വെള്ളാനിക്കര
5. ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്: തവനൂര്‍
സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറുടെ കാര്യാലയം നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് പ്രവേശനം. 50 ശതമാനം മാര്‍ക്കോടെ പ്ളസ് ടു സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ചില്‍ മാസത്തില്‍ പ്രവേശനാ പരീക്ഷാ വിജ്ഞാപനം പുറത്തുവരും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് പ്രവേശന പരീക്ഷവഴി യോഗ്യത നേടുന്നവര്‍ക്ക് 15 ശതമാനം സീറ്റ് നീക്കിവെച്ചിട്ടുണ്ട്. രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളിലെല്ലാം ഈ സംവരണമുണ്ട്.
ബി.എസ്സി കോ-ഓപറേഷന്‍ ആന്‍റ് ബാങ്കിങിന് പ്ളസ് ടു മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ നേരിട്ടാണ് പ്രവേശനം. 40 സീറ്റ്. പഠനദൈര്‍ഘ്യം നാല് വര്‍ഷം.
(കോഴ്സ് , കോളജ് എന്ന ക്രമത്തില്‍)
1. എം.എസ്സി അഗ്രികള്‍ച്ചര്‍: വെള്ളാനിക്കര, വെള്ളായണി
2. എം.എസ്സി ഹോര്‍ട്ടികള്‍ച്ചര്‍: വെള്ളാനിക്കര, വെള്ളായണി
3. എം.എസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍: വെള്ളാനിക്കര, വെള്ളായണി
4. എം.എസ്സി അഗ്രികള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്സ്: വെള്ളാനിക്കര
5. മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ കോ-ഓപറേഷന്‍ ആന്‍ഡ്് ബാങ്കിങ്: വെള്ളാനിക്കര
(എല്ലാ കോഴ്സുകള്‍ക്കും ഗവേഷണസൗകര്യം)
6.എം.എസ്സി ഫോറസ്ട്രി: വെള്ളാനിക്കര
8. മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ്: പനങ്ങാട്
9. എം. ടെക് അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിങ്: തവനൂര്‍
കാര്‍ഷിക സര്‍വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. എസ്.സി / എസ്.ടി വിഭാഗത്തിന് 50 ശതമാനം മാര്‍ക്ക് മതി. ത്രിവല്‍സര ബി.എസ്സി അഗ്രികള്‍ച്ചര്‍ ബിരുദം പരിഗണിക്കില്ല. റേഞ്ചേഴ്സ് കോളജിലെ ഹയര്‍ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, ഫോറസ്റ്റ് കോളജിലെ ഫോറസ്ട്രി ഡിപ്ളോമ എന്നിവയുള്ളവര്‍ക്ക് എം.എസ്സി ഫോറസ്ട്രി കോഴ്സിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദത്തിന് ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്കാണ് ഗവേഷണത്തിന് അപേക്ഷിക്കാന്‍ അര്‍ഹത.
അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, കോ-ഓപ്പറേഷന്‍, ബാങ്കിങ് ആന്‍ഡ് മാനേജ്മെന്‍്റ്, ഫിഷറീസ് സയന്‍സ്, ഹോം സയന്‍സ് (ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍) വിഭാഗങ്ങളിലായി 23 പിഎച്ച്.ഡി കോഴ്സുകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലുണ്ട്.
വിവരങ്ങള്‍ക്ക്: www.kau.in
അവസാനം പരിഷ്കരിച്ചത് : 5/23/2020
വയനാട് ജില്ലയിലെ പൂക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത...