ഹൈദരാബാദില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ പട്ടന്‍ചെരു എന്നറിയപ്പെടുന്ന ഗ്രാമം ഇന്ന് ആഗോളശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. അവിടെയാണ് ലോകത്തിലെ ഏറ്റവും ദരിദ്രരില്‍ ദരിദ്രരായ ജനങ്ങള്‍ക്കു വേണ്ടിയുള്ള കാര്‍ഷിക ഗവേഷണസംഘടനയുടെ ആഗോള ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇന്റര്‍നാഷ്ണല്‍ ക്രോപ്സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സെമീഅറിഡ് ട്രാപ്പിക്ക്സ് അഥവ ഇക്രിസാറ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്ഥാപനം. പുറത്ത് പട്ടന്ചെരുവിലെ വിശാലമായ നിരത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നന്പര്പ്ലേറ്റുള്ള വാഹനങ്ങള്‍ കണ്ടാല്‍ അതിശയിക്കേണ്ട, അത് ഇക്രിസാറ്റിന്റേതായിരിക്കും.
വരണ്ടുണങ്ങിയ തെലുങ്കുമണ്ണിലൂടേയുള്ള യാത്രയ്ക്കുശേഷം ഇക്രിസാറ്റിന്റെ ,കവാടത്തില്‍ എത്തുന്പോള്‍ കണ്ണും കാതും മനസ്സും ഒന്നുപോലെ ആശ്വാസം കൊള്ളും. പൂര്‍ണ്ണമായും പച്ചപ്പുനിറഞ്ഞ കാന്പസ്. മരങ്ങളും വളഅളിച്ചെടികളും കോട്ടുപിണഞ്ഞ് ഉള്ളുകുളിര്‍പ്പിക്കുന്ന കാഴ്ച. വിശാലമായ കാന്പസില് ഗോള്‍ഫ്കോഴ്സ് പോലെ തോന്നിപ്പിക്കുന്ന ചെറുമൈതനങ്ങള്. അങ്ങകലെ ചോളം തലയുയര്ത്തിനില്ക്കുന്ന പാടങ്ങള്‍. വിശാലമായ തടാകം. തടാകത്തില്‍ മുങ്ങിക്കുളിക്കുകയും മീന്‍പിടിക്കുകയും ചെയ്യുന്ന എരണ്ടപക്ഷികളും കൊക്കുകളും. കിളികളും മൃഗങ്ങളും സ്വൈര്യവിഹാരം നടത്തുന്ന ചെറിയ വനം. 42 ഡിഗ്രി സെല്‍ഷ്യസില്‍ സൂര്യന് കത്തിജ്വലിക്കുന്ന തെലുങ്കാനയുടെ മണ്ണില്‍ ഇങ്ങനെയൊരു ഭാഗം കാണാനായതില്‍ അത്ഭുതം. മറ്ര രു വശത്ത് ഉഴുതുമറിച്ച മണ്ണില്‍ നിന്നുയരുന്ന ചുടുനിശ്വാസങ്ങള്‍. ഒരേ ഭൂവിഭാഗം, എന്നാല്‍ ഒരു ഭാഗത്ത് കറുത്ത മണ്ണ്, മറുഭാഗത്ത് ചുവന്ന മണ്ണ്. ഈ പ്രത്യേകതയാണ് പട്ടന്ചെരുവിനെ ഇക്രിസാറ്റിന്റെ ഗവേഷണകേന്ദ്രമായി തെരഞ്െടുക്കാന് കാരണമായത്.
എന്താണ് ഇവിടെ നടക്കുന്ന ഗവേഷണം എന്ന് ചോദിച്ചേക്കാം. ഏഷ്യയിലേയും ആഫ്രിക്കയിലേയും 55 രാജ്യങ്ങളിലെ 64കോടി പരമ ദരിദ്രരായ ജനങ്ങളുടെ ഒരു നേരത്തെ വിശപ്പകറ്റുന്നതിനുള്ള സൂത്രവാക്യങ്ങളുടെ നിര്‍ണ്ണയം എന്ന് പറയാം. വരണ്ട ബൂമിയിലെ കൃഷിരാതികളും വിത്തിനങ്ങളും ഇവിടെ പാഠ്യഗവേഷണ വിഷയമാകുന്നു. മഴയില്ലാതെ വരണ്ടുണങ്ങി ഒരു അടിസ്ഥാനസൌകര്യവുമില്ലാതെ കിടക്കുന്ന ഭൂമിയില്‍ എങ്ങനെ പൊന്നുവിളയിക്കാമെന്ന് കര്ഷകന് പഠിപ്പിച്ചുകൊടുക്കുകയാണ് ഇക്രിസാറ്റിലെ ഗവേഷകര്‍ ചെയ്യുന്നത്.
1972-ല്‍ ആണ് അമേരിക്കയിലെ റോക്ക്ഫെല്ലര്‍, ഫോര്ഡ്ഫൌണ്ടേഷനുകള് ചേര്‍ന്ന് ഇക്രിസാറ്റിന് രൂപം നല്‍കുന്നത്. ദരിദ്രരാജ്യങ്ങളിലെ ജനതയുടെ വിശപ്പുമാറ്റുന്നതിനുവേണ്ടി രൂപം കൊടുത്ത ഈ സ്ഥാപനത്തിനായി അവര്‍ വിവിധ രാജ്യങ്ങളുടെ കണ്‍സോര്‍ഷ്യം ആവിഷ്കരിക്കുകയാണ് ആദ്യം ചെയ്തത്. ആശയം നല്ലത് എന്നു കണ്ട്മിക്ക രാജ്യങ്ങളും പദ്ധതിയെ അനുകൂലിച്ചതോടെ വലിയ പ്രസ്ഥാനത്തിന് അടിത്തറയിട്ടു എന്ന് പറയാം. അതില്‍ ഇന്ത്യയുടെ പങ്കാണ് ഏറ്റവും വലുത്. ആഗോള ഗവേഷണ കേന്ദ്രത്തിന് സ്തലം നല്‍കാമെന്ന് ഇന്ത്യ അറിയിച്ചതോടെ അത് കമ്ടുപിടിക്കാനുള്ള ശ്രമമായി. അങ്ങനെയാണ് ഒടുവില്‍ പട്ടന്ചെരുവിന് ആ ഭാഗ്യം കൈവന്നത്. ഇവിടെയുണ്ടായിരുന്ന ഗ്രാമമരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി മാറ്റിപാര്‍പ്പിച്ചു. 3500 ഏക്കറിലാണ് ഇന്ന് ഇക്രിസാറ്റ് സ്ഥിതിചെയ്യുന്നത്. വിശപ്പിന്റെ വിളി നന്നായിട്ടറിയാവുന്ന ഇന്ത്യ ഒരുരൂപ വാര്‍ഷികപ്പാട്ടം മാത്രമാണ് വാങ്ങുന്നത്. ആഫ്രരക്കന് രാഷ്ട്രങ്ങളായ നൈജര്‍ (നിയാമി), കെനിയ(നൈറോബി) എന്നിവിടങ്ങളില്‍ റീജണല്‍ കേന്ദ്രങ്ങളും മാലിയിലെ ബമാകോ, സിംബാബ്വയിലെ ബുലാവായോ എന്നിവിടങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങളും തുടര്‍ന്ന് സ്ഥാപിക്കപ്പെട്ടു. പിന്നീട് ആഗോള ഭക്ഷ്യസുരക്ഷയ്ക്കയുള്ള ഗവേഷണ പങ്കാളിത്തമായ സീജിഐഎആറില് ഇക്രിസാറ്റിനെ പേര്‍ത്തു. 40-ല്‍ ഏറെ രാജ്യങ്ങളുലടേയും ലോകബാങ്ക് യുഎന്‍ തുടങ്ങിയ വിവിധ സംഘടനകളും ഏജന്‍സികളും ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണിത്. മറ്റു രാജ്യങ്ങള്‍ സാന്പത്തീകമായി അവരുടെ വിഹിതം നല്കുന്പോള് ഇന്ത്യ ഭൂമി സൌജന്യ നിരക്കില്‍ നല്‍കിയതോടെ ഏറ്റവും വലിയ പങ്കാളിയായി.
വരണ്ടുണങ്ങിയ മണ്ണില്‍ ശോഭനമായ ഒരു ഭക്ഷ്യസുരക്ഷാസംവിധാനം രൂപപ്പെടുത്തിയെടുക്കുക. ദാരിദ്രം, വിശപ്പ്, പോഷകാഹാരക്കുറവ്, വരണ്ടഭൂമുയുടെ പരിസ്ഥിതി നാശം എന്നിവ തടയുക ഇവയാണ് പ്രധാന ദൌത്യങ്ങള്‍. പ്രോട്ടീന്‍ സന്പുഷ്ടമായ അഞ്ചുവിളകളിലാണ് ഇവിടെ ഗവേഷണം നടക്കുന്നത്. സാന്പാര്പരിപ്പ്, തുവരപ്പരിപ്പ്, ചോളം, ന്ലക്കടല, കുറുന്പുല്ല് ഇത്രയും പ്രോട്ടീന്‍ സന്പുഷ്ടമായ ഭക്ഷ്യവിഭവങ്ങള്‍ ഭൂമിയില്‍ കണ്ടേക്കില്ല. ഇവയുടെ പുതിയ ജനിതക രൂപങ്ങളും മറ്റും ഇക്രിസാറ്റില് രൂപം കൊള്ളുന്നു. ഇവിടെ ഗവേഷണം പൂര്‍ത്തിയായി വിളവെത്തുന്ന ധാന്യങ്ങള്‍ പിന്നീട് വിപണിയില്‍ എത്തിച്ച് ലേലം ചെയ്തുകൊടുക്കുന്നുവെന്ന് സന്ദര്‍ശക വിഭാഗം ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥ ലിഡിയഫ്ലിന് പറഞ്ഞു. വികസിപ്പിച്ചെടുക്കുന്ന പുത്തന്‍ ധാന്യവിത്തുകള് കര്‍ഷകര്‍ക്ക് കൈമാറുന്നതിലൂടെ വിളവിന്റെ ഗതി തന്നെ മാറുന്നു.
ഇക്രിസാറ്റിന്റെ കാന്പസ് നടന്നുകാണുക എന്നത് അസാധ്യമാണ്. കേരളത്തില്‍ നിന്നെത്തിയ 15 അംഗകര്ഷക പ്രതിനിധികള്‍ക്കൊപ്പമാണ് ലേഖകനും അവിടെയെത്തിയത്. 3500 ഏക്കറിലൂടെ യാത്ര ചെയ്യുന്പോള്‍ ആന്ധ്രയിലെ ഒരു നാട്ടിന്‍പുറത്തുകൂടി സഞ്ചരിക്കുന്ന അനുഭവം. ഇടയ്ക്കുചെറു ജലാശയങ്ങള്‍. അതില്‍ ചാടിക്കളിക്കുന്ന മീനുകള്‍. അവയെപിടിക്കുവാന് തക്കം പാര്‍ത്തിരിക്കുന്ന പക്ഷികള്‍. ഇവയെല്ലാം സ്വാഭാവികം. ആരും കൊണ്ടുവന്നതോ ക്ഷണിച്ചു വരുത്തിയതോ അല്ല.
ചോളം, പരിപ്പ, ,കുന്പുല്ല് തുടങ്ങി വിവിധ ഇനം കൃഷികളുടെ വിശാലമായ പാടങ്ങള്‍. എല്ലാം വളരെ ആസൂത്രിതം. ഓരോ ചെടിയും തമ്മിലുള്ല അകലം യന്ത്രമാണ് നിശ്ചയിക്കുന്നത്. ചെറുചാലുകീറി വെള്ളമെത്തിക്കുന്നതും യന്ത്രസഹായത്താല്‍. അകലം കൃത്യമായതിനാല്‍ കള നീക്കം ചെയ്യലും എളുപ്പമാണ്. വെള്ളം കൃത്യമായി ഓരോചെടിയുടേയും ചുവട്ടില്‍ എത്തും. പൂവിട്ടുനില്‍ക്കുന്ന ചെറികളുടെ മുകള്ഭാഗം പ്ലാസ്റ്റിക്ക് കൂടുകളിട്ട് മൂടിയിരിക്കുന്നു. കണ്ടാല്‍ വെളുത്ത പുഷ്പ്പങ്ങളെപ്പോലെ തോന്നിക്കും. മറ്റുചെടികളില്നിന്നുള്ള പരാഗണം തടയുകയാണ് ലക്ഷ്യം. സോളറൈസേഷന് അഥവ സൂര്യാതപം ഏല്‍പ്പിച്ചുള്ള വിത്തുമുളപ്പിക്കലാണ് ഉവിടെ അവലംബിച്ചിരിക്കുന്നത്. വിത്തിപാകിയ ശേഷം പ്ലാസ്റ്റിക്ക് ഷാറ്റിട്ടുമൂടുന്നു. ഇതുമൂലംഅടിയിലെ ചൂട് 50 ഡിഗ്രിവരെ ഉയരും. ആവശ്യത്തിന് വെള്ളവും ലഭിക്കുന്നതോടെ എളുപ്പത്തില്‍ മുളയ്ക്കുന്നു. നാശകാരികളായ സൂഷ്മാണുക്കളും ഇതോടൊപ്പം നശിക്കും. അതോടൊപ്പം ഉപകാരികളായ സൂഷ്മാണുക്കളെ ചെടി വലിച്ചെടുക്കുകയും ചെയ്യുമെന്ന് സന്ദര്‍ശക ചുമതലയുള്ള ലിഡിയപ്ലിന് പറഞ്ഞു. കളകളുടെ ശല്യം കുറയ്ക്കാനും ഇതിലൂടെ കഴിയും. ഓരോ പാടവും വ്യത്യസ്ഥ ഏക്കറുകളായി തിരിച്ചിരിക്കുന്നു. ഒരുഭാഗം കറുത്തനിറമുളഅള മണ്ണാണ്.അവിടെ അതിനുചേരുന്ന കൃഷിയാണ് ഉള്ളത്. വിശാലമായ പാടത്ത് ചുവപ്പും കറുപ്പും ചേര്‍ന്നുളള മണ്ണിന്റെ ദൃശ്യം അപൂര്‍വ്വമാണ്.
വെള്ളം തുളളിപോലും പാഴാക്കാതേയുള്ള ജലസംഭരണമാര്ഗ്ഗമാണ് ഇക്രിസാറ്റ് സ്വീകരിച്ചിരിക്കുന്നത്. വലിയ തടാകം കൂടാതെ ചെറുജലാശയങ്ങളുമുണ്ട്. ഇവിടെയെല്ലാം സ്വാഭാവികമായ ഒരാവാസവ്യവസ്ഥ തന്നെ രൂപപ്പെട്ടുകഴിഞ്ഞു. വലിയ തടാകത്തിനു സമീപം 250 ഏക്കര്‍ വനഭൂമി രൂപപ്പെട്ടു. അന്പത്തഞ്ചിലേറെ വിവിധയിനം മൃഗങ്ങളും പക്ഷികളും ഇവിടെ വസിക്കുന്നു.
മനുഷ്യനൊപ്പം യന്ത്രത്തിനും അതീവ പ്രാധാന്യം നല്‍കിയുള്ള കൃഷിഗവേഷണമാണ് ഇക്രിസാറ്റ് സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയിലും യൂറോപ്പിലും ഉപയോഗിക്കുന്ന ട്രാക്ടറുകളും ട്രില്ലറുകളും കൊയ്ത്തുയന്ത്രങ്ങളും വിത്തുപാകല്‍ യന്ത്രങ്ങളുമാണ് ഇവിടെയുളളത്. മലയാളിയും തിരുവല്ല സ്വദേശിയുമായ സിരേഷ് സി. പിള്ളയാണ് ഫാം, എന്‍ജിനീയറിംഗ് ആന്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസസിന്റെ അസ്സ്റ്റന്റ് പ്രോഗ്രാം ലീഡര്‍. കൊല്ല സ്വദേശിയായ ശ്രീകാന്ത് പ്രോഗ്രാം അസ്സ്റ്റന്റാണ്. ഇരുവരും ചേര്‍ന്ന് ഇക്രിസാറ്റിന്റെ യന്ത്രവല്‍കൃത കൃഷിരീതി വിശദീകരിച്ചു. മനുഷ്യാധ്വാനം പരമാവധി കുറച്ച് വേഗത്തിലുള്ളകൃഷരീതിയാണിവിടെ. അമേരിക്കന്കന്പനികളായ ഫെര്ഗുസന്റേയും മാസെയുടേയും കൂറ്റന്‍ യന്ത്രങ്ങള്‍ കാന്പസില് ഒരുഭാഗത്ത് നിരത്തിയിട്ടിരിക്കുന്നു. എല്ലാം വളരെ ചിട്ടയോടെ. യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പരമാവധിശേഷിവരെ ഉപയോഗിക്കും. വിദഗ്ധ പരിശീലനം നേടിയ ജീവനക്കാരാണ് ിവയൊക്കെ പ്രവര്‍ത്തിപ്പിക്കുന്നത്. പല യന്ത്രങ്ങളും വളരെ അപകടെ ക്ഷണിച്ചു വരുത്തുന്നവയുമാണ്. ഉപഗ്രഹങ്ങളുടെ സഹായത്താല്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്ഛിക യന്ത്രങ്ങള്‍ ഇപ്പോള്‍ വിദേശത്ത് ഉപയോഗിക്കുന്നുണ്ട്. അതിന്റെ പരീക്ഷണവും ഇക്രിസാറ്റില് നടന്നുകഴിഞ്ഞു. ഡ്രൈവര്‍ വേണ്ടാത്ത ട്രാക്ടര്‍ വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് കൃത്യമായി ചാലുകീറുന്നു. എന്നാല്‍ ഇതിമ് ഇപ്പോല്‍ ചിലവ് കൂടുതലാണ്. ഇക്രിസാറ്റി നടത്തിയ പരീക്ഷണത്തിന് 30 ലക്ഷം രൂപയോളം ചെലവു വന്നതായി ശ്രീകാന്ത് അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ ഉപഗ്രഹങ്ങളെത്തുന്നതോടെ ഇത് സര്‍വ്വസാധാരണമാകും.
ഒരു ഡയയറക്ടര്ബോര്ഡാണ് ഇക്രിസാറ്റിന്റെ ഭരണം നിയന്ത്രിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ആണ് മേധാവി. ഇപ്പോള്‍ ഫിലിപ്പാന്സ് സ്വദേശി വില്യം ഡി.ഡാര്. അദ്ദേഹത്തെ സഹായിക്കാന്‍ ഒരു ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍. ഇദ്ദേഹത്തെക്കൂടാതെ ഫിനാന്‍സ്, സ്ട്രാറ്റജിക്ക മാര്‍ക്കറ്റിംഗ്, കമ്യൂണിക്കേഷന്‍, ഹ്യൂമന്‍ റിസോഴ്സസ്, ഓപ്പറേഷന് വിഭാഗം ഡയറക്ടര്‍മാരും രണ്ട് ആപ്രിക്കന് റീജണല്‍ ഹബ്ബുകളുമുണ്ട്. എല്ലാവരും ഒരേലക്ഷ്യത്തോടെ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇക്രിസാറ്റിന്റെ വിജയത്തിനു പിന്നില്‍. ആയിരത്തിലേറെ പേര് ഇന്ത്യയിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്നു. ജീവനക്കാര്‍ക്കായി എല്ലാവിധ ക്ഷേമപരിപാടികളുമുണ്ട്.
അനവധി മലയാളികള്‍ ജോലിചെയ്യുന്ന സ്ഥാപനമാണ് ഇക്രിസാറ്റ്. പാലാ വെള്ളപ്പാട് സ്വദേശി ശോഭാശിവശങ്കരന് ആണ് ഇതില്‍ പ്രധാനി. സമീപനാളിലാണ് അവര്‍ ഗ്ലോബല്‍ ഡയറക്ടര്‍മാരില്‍ ഒരാളായി നിയമിതയായത്. പാലായില്‍ നിന്ന് വര്‍ങ്ങള്‍ക്കുമുന്‍പ് അമേരിക്കയിലേക്കു പോയ ശോഭ വിവിധ കന്പനികളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടിണ്ട്. യാദൃച്ഛികമായി ശോഭയേയും ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. കോട്ടയത്തു നിന്നാണെന്നറിഞ്ഞപ്പോള്‍ ലാളിത്യം നിറഞ്ഞ മുഖത്ത് അതിയായ ആഹ്ലാദം. അല്‍പ്പം മലയാളം സംസാരിക്കുവാന്‍ കൊതിച്ചിരിക്കുകയായിരുന്നുവെന്ന് അവര്‍ അറിയിച്ചു. പിന്നെ ഇക്രിസാറ്റിനെക്കുറിച്ച് ലിഡിയഫ്ലിനിനൊപ്പം ചെറുവിവരണം നല്കിയ ശേഷം അവര്‍ തിരക്കിലേക്ക് വിട പറഞ്ഞു. സുരേഷ് സി. പിള്ള കഴിഞ്ഞ 25 വര്‍ഷമായി ഇക്രിസാറ്റിന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞുവരുന്ന വ്യക്തിയാണ്. യന്ത്രവിഭാഗങ്ങളുടെ മുഴുവന്‍ ചമതലയും അദ്ദേഹത്തിനാണ്. സഹായിക്കാന്‍ പ്രോഗ്രാം അസിസ്റ്റന്റായ ശ്രീകാന്തും. ഇനിയും പരിചയപ്പെടാന്‍ കഴിയാത്ത മലയാളികള്‍ അവിടെ ജോലി ചെയ്യുന്നു.
ശാസ്ത്രസാങ്കേതിക വിദ്യകളെ ഭക്ഷ്യസുരക്ഷ ദാര്ദ്ര നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം പങ്കാളിത്തം എന്നിവയ്ക്ക് ഏങ്ങനെ വിനിയോഗിക്കണമെന്ന് ഇക്രിസാറ്റ് കാട്ടിത്തരുന്നു. ഇന്ത്യ ലോകത്തിനു തന്നെ മാതൃകയായ ഭക്ഷ്യസുരക്ഷ അവതരിപ്പിച്ചു കഴിഞ്ഞു. ഇവിടെയാണ് ഇക്രിസാറ്റിനെപ്പോലെ ഒരു ഗവേഷണ സ്ഥാപനത്തിന്റെ പ്രസക്തിയും. വരണ്ടുണങ്ങിയ ഭൂമിയില്‍ വിളയിക്കുന്ന ധാന്യം ഒരോ ദരിദ്ര കുടുംബാംഗങ്ങളുടേയും മുഖത്ത് സംതൃപ്തിയുടെ വെളിച്ചം പകരുന്നു. കര്‍ഷകര്‍ക്ക് അധികവിപണി ലഭ്യമാക്കുന്നതിനൊപ്പം മൂല്യ വര്‍ദ്ധിതമായ കൃഷിരീതികളും അവലംബിക്കാന്‍ കഴിയുന്നു. സ്വന്തം കൃഷിരീതികള്‍ വലിയ നേട്ടത്തിനായി അവര്ക്കുപയോഗിക്കാം. അതിലൂടെ ഓരോ കുടുംബത്തിനും ഭക്ഷണം, പോഷകാഹാരം, സാന്പത്തീകസുരക്ഷ എന്നിവയാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമാണ് ഇക്രിസാറ്റ് നല്കി വരുന്നത്.
അവസാനം പരിഷ്കരിച്ചത് : 2/15/2020
കൂടുതല്‍ വിവരങ്ങള്‍
പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കരകൌശല വിദ്യകളെയും...
വിശദ വിവരങ്ങള്‍
ടിഷ്യൂ കൾച്ചർ - കൂടുതൽ വിവരങ്ങൾ