മത്സ്യക്കൃഷി മറ്റേതു കൃഷിയേക്കാളും ആദായകരമാണ്. മത്സ്യം മാംസ്യസമ്പുഷ്ടവും പലര്‍ക്കും ഒഴിവാക്കാാവാത്തതുമായ ഒരു ഭക്ഷ്യവസ്തുവാണ്; ഒരു ഔഷധവുമാണത്. മറവിരോഗങ്ങള്‍, ഹൃദയരോഗങ്ങള്‍, ഗ്രന്ഥിവീക്കം, കണശൂല മുതലായ രോഗങ്ങള്‍ വരാതിരിക്കാന്‍ ആഴ്ചയില്‍ ഒന്നോ രണ്േടാ പ്രാവശ്യം കടല്‍മത്സ്യം കഴിച്ചാല്‍ മതിയത്രേ! അയലപോലുള്ള കടല്‍മത്സ്യങ്ങളില്‍ 'ഒമേഗ-3' എന്ന അപൂരിതകൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് മ്മുടെ ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയാഘാതത്തില്‍ ിന്നു രക്ഷിക്കുകയും ചെയ്യുന്നു.
മത്സ്യക്കൃഷി തുടങ്ങാാവശ്യമുള്ളത് അതിുള്ള സന്നദ്ധതയും വെള്ളക്കെട്ടും മാത്രമാണ്. ജലാശയം ഇല്ലെങ്കിലും പ്രശ്ം പരിഹരിക്കാം- വെളളത്തിന്റെ ലഭ്യത ഉറപ്പുവരുത്തിയാല്‍ മതി. കേരളം ജലാശയങ്ങളുടെ ാടായതിാല്‍ അതിു പ്രയാസം ഇല്ലല്ലോ! ഇവിടെ പറയാന്‍ പോകുന്നത് അതൊന്നുമല്ല; ജലക്കൃഷി ടത്തുന്നെങ്കില്‍ ഏതുതരം ജലക്കൃഷിയാണ് ടത്തേണ്ടതെന്ന് രേത്തേ തന്നെ തീരുമാിക്കേണ്ടിയിരിക്കുന്നു.
മ്മുടെ ആവശ്യം, മത്സ്യവിത്തിന്റെ ലഭ്യത, സ്ഥിതി, ിലവിലുള്ളതോ വൈകാതെ ലഭ്യമാക്കാന്‍ സാധിക്കുന്നതോ ആയ കാര്‍ഷിക സൌകര്യങ്ങള്‍, ഉത്പന്നത്തിന്റെ ഡിമാന്‍ഡ് , സ്ഥലത്തിന്റെ കിടപ്പും വിസ്തൃതിയും എന്നിവ അുസരിച്ചാണ് ഏതു തരം ജലക്കൃഷിയെന്നു തീരുമാിക്കേണ്ടത്.
ശുദ്ധജലകൃഷി
ചെറുകുളങ്ങള്‍, ടാങ്കുകള്‍-സിമിന്റ്/ഫെറോസിമന്റ്, സില്‍പോളിന്‍ കുളങ്ങള്‍ ശുദ്ധജലലഭ്യത എന്നിവയുണ്െടങ്കില്‍ ചെറുകിട ഇടത്തരം അലങ്കാരമത്സ്യകൃഷി തുടങ്ങാം.
ഇി ഭക്ഷ്യയോഗ്യമായ മത്സ്യമാണ് കൃഷി ചെയ്യേണ്ടതെങ്കില്‍ അതിുള്ള സൌകര്യങ്ങള്‍ ഉണ്േടായെന്ന് ആലോചിക്കേണ്ടതാണ്. ഇടത്തരം കുളങ്ങള്‍, പാറമടകള്‍, ഇഷ്ടികക്കുളങ്ങള്‍, പാടങ്ങള്‍, ദികള്‍, തടാകങ്ങള്‍, ജലസംഭരണികള്‍ എന്നിവിടങ്ങളില്‍ മത്സ്യകൃഷി ചെയ്യാം. വ്യാവസായികാടിസ്ഥാത്തില്‍ ആണെങ്കില്‍ പോലും പരിസ്ഥിതിക്കിണങ്ങിയതാകയാല്‍ കാര്‍പ്പുമത്സ്യകൃഷിയാണ് ഇവിടങ്ങളില്‍ അഭികാമ്യം.
ഇി ാടന്‍ മത്സ്യക്കൃഷിയാണ് വേണ്ടതെങ്കില്‍ ആദ്യം ചിന്തിക്കേണ്ടത് കരിമീന്‍ വളര്‍ത്തലിപ്പെറ്റിയാണ്. ചെറുമണ്‍കുളങ്ങള്‍ വിശിഷ്യാ അടുക്കളക്കുളങ്ങള്‍ ആണ് കരിമീന്‍കൃഷിക്ക് ഫലപുഷ്ടവും എളുപ്പവും. എങ്കിലും 120 ച. മീറ്റര്‍ വിസ്തൃതിയുള്ള ഒരു ടാങ്ക് ിര്‍മിച്ചോ, സില്‍പോളിന്‍ കുളങ്ങളിലോ വേണമെങ്കില്‍ കൃഷി ചെയ്യാം.
എണ്‍പത് ച. മീറ്റര്‍ വിസ്തൃതിയില്‍ ടാങ്കുകളും. സില്‍പോളിന്‍ കുളങ്ങളും ഉണ്െടങ്കില്‍ കരിമീന്‍ കുഞ്ഞുപരിപാലവും വിതരണവും ടത്താം. 3-6 മാസം ശുദ്ധജലം ലഭ്യമാകുന്ന ചെറു മണ്‍കുളങ്ങള്‍, ഒരു സെന്റ് എങ്കിലും വിസ്തൃതിയുള്ള ടാങ്ക് എന്നിവയിലും മത്സ്യക്കുഞ്ഞുങ്ങളുടെപരിപാം ടത്താം. (ടലലറ ഞലമൃശിഴ)
ദി, തടാകങ്ങള്‍ എന്നീ പൊതുജലാശയങ്ങളില്‍ (ലേശം ഒഴുക്കും ഏറ്റ-ഇറക്ക സൌകര്യവും ഉണ്െടങ്കില്‍ അത്യുത്തമം) കൂടുകളില്‍ കരിമീന്‍, കാളാഞ്ചി ഇവ കൃഷി ചെയ്യാം. കരിമീന്‍ കൃഷിക്കും, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാല-വിതരണത്തിും (മത്സ്യകൃഷിക്ക് രേത്തേ സഹായം ഉണ്ട്) മത്സ്യ കര്‍ഷക വികസ ഏജന്‍ സികള്‍ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു.
ഓരുജലാശയം ഉണ്െടങ്കില്‍ ലവണജലത്തില്‍ വളരുന്ന കരിമീന്‍, കാളാഞ്ചി, ഞണ്ട് മുതലായവ കൃഷി ചെയ്യാം. ഇതിും സര്‍ക്കാര്‍ സഹായം ല്‍കുന്നുണ്ട് ്. 2ഃ2ഃ1.5 മീറ്റര്‍ കൂടുകള്‍ മതിയാകും. (100 മീറ്റര്‍ വിസ്തൃതിയുള്ള വന്‍കൂടുകളും പരിഗണിക്കാം) വെള്ളത്തില്‍ മുക്കിയിടുന്നതും ഉറപ്പിച്ചതുമായ കൂടുകള്‍ ഉണ്ട്. സ്റാന്‍ഡാര്‍ഡ് കൂടൊന്ന്ി 4000-5000 രൂപവരും. കൂട്ടിലെ കൃഷി (ഇമഴല ഈൌൃല) കായലിലോ മറ്റ് ജലാശയത്തിലോ ചെയ്യാം. ഏറ്റ-ഇറക്കസൌകര്യം വേണമെന്നു മാത്രം. ഒരു യൂണിറ്റില്‍ കൂടുകള്‍ ആറെണ്ണമെങ്കിലും വേണം.
കായലുകളിലെ കൂടുകളില്‍ ഞണ്ടുകൃഷി ചെയ്യാം. ടാങ്കില്‍ വളരുന്നതിക്കോള്‍ ദൃതഗതിയില്‍ വളരുകയും വേഗം തൂക്കം കൂടുകയും ചെയ്യും. ചെറു സിമന്റ് ടാങ്കുകളില്‍ ഉറപ്പിച്ച് ഞണ്ടുവളര്‍ത്തുകയോ കൊഴുപ്പിക്കുകയോ ചെയ്യാം. സില്‍പോളിന്‍ കുളങ്ങളിലും മണ്‍കുളങ്ങളിലും ഇപ്രകാരം ചെയ്യാം.
ല്‍െപാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് അടുത്ത ഒരുവിള കൊഞ്ചോ മീാ കൃഷി ചെയ്യാം. വയല്‍ തരിശിടാതെ ഇരിക്കാും ഫലപുഷ്ടി കൂടാും ല്‍െപ്പാടത്തെ കളകള്‍ ശിപ്പിക്കാും ഇതുസഹായിക്കും. കൃഷിയിടത്തില്‍ിന്നും മൊത്തത്തിലുള്ള ആദായം കൂടുകയും ചെയ്യും. പൊക്കാളി പാടങ്ങളില്‍ ചെമ്മീന്‍ കൃഷി ചെയ്യാം. ഇത് ചെമ്മീന്‍ ഏക ഇകൃഷി ആയോ ചെമ്മിും പൂമീും സംയോജിതകൃഷിയായോ ചെയ്യാം.
സിമിന്റു ടാങ്കില്‍ വലപിടിപ്പിച്ച് ഞണ്ടുകൃഷി ചെയ്യാം. ഇതുകൂടാതെഈ ജലാശയങ്ങളില്‍ കക്ക, ചിപ്പിക്കക്ക മുതലായവയും കൃഷി ചെയ്യാം. കടലില്‍ കുറ്റിയടിച്ചോ കയറിലോ ചങ്ങാടത്തിലോ ചിപ്പിക്കൃഷി ടത്താം.
ഇപ്രകാരം അധിിവേശവസ്തുക്കളുടെ ലഭ്യത, ജലാശയത്തിന്റെയും ജലത്തിന്റെയും സ്വഭാവം, ജലലഭ്യത, വിസ്തൃതി ഇവയ്ക്കുസരിച്ചും മ്മുടെ ആവശ്യമുസരിച്ചു ഏതു കൃഷിയാണ് ചെയ്യേണ്ടതെന്ന് കാലേക്കൂടി തിരുമാിക്കണം അതുസരിച്ച് പദ്ധതി തയാറാക്കയും വേണം.
ഏതായാലും ഇി ജലകൃഷിയുടെ കാലമാണ്. ആഹാരത്തിും, പോഷകമൂല്യത്തിും ജലവിഭവങ്ങള്‍ കരയിലെ ഉത്പന്നങ്ങളേക്കാള്‍ വളരെ വളരെ ഉയരത്തിലാണ്. കരയിലെ കൃഷിയിടങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി വരുന്നു എന്നതും ജലാശയത്തിന്റെ മൂന്നിലൊന്ന് വലിപ്പമേ കരയുള്ളു എന്നതും പരിഗണിക്കേണ്ട കാര്യമാണ്.
ഉള്‍നാടന്‍ മത്സ്യകൃഷിയുടെ അനന്തസാധ്യതകളുമായി മത്സ്യകേരളംപദ്ധതി നെല്ലറയില്‍ ചുവടുറപ്പിക്കുന്നു. കുളങ്ങളും ചെറുജലാശയങ്ങളും 10,000 ഹെക്ടര്‍. നെല്ലും മീനും വിളയിക്കാന്‍ പര്യാപ്തമായ 1,24,000 ഹെക്ടര്‍ പാടശേഖരങ്ങള്‍. അണക്കെട്ടുകളും വലിയ ഏരികളും ഉള്‍പ്പെടുന്ന 6,683 ഹെക്ടര്‍ സ്ഥലം. ഈ സവിശേഷതയാണ് മത്സ്യകൃഷിയില്‍ നെല്ലറയ്ക്ക് കരുത്തുപകരുന്നത്.
ഗുണമേന്മയുള്ള മത്സ്യവിത്ത് പ്രാദേശികമായി വളര്‍ത്തിയെടുത്ത് കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാന്‍ മത്സ്യകേരളംപദ്ധതി ആവിഷ്‌കരിച്ചു. റിയറിങ് യൂണിറ്റ് (മത്സ്യവിത്ത് പരിപാലന കേന്ദ്രം) സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയത് നെല്ലറയിലാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഇനി സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് നല്‍കും.
മത്സ്യവിത്ത് പരിപാലനത്തിന് ജില്ലയിലെ 33 കര്‍ഷകരുടെ 40 യൂണിറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 60 സെന്റ് വിസ്തൃതിയുള്ള പാടങ്ങളും താത്കാലിക കുളങ്ങളുമാണ് ഒരു യൂണിറ്റില്‍. ഇതില്‍ 12 സെന്റില്‍ മത്സ്യവിത്ത് പരിപാലനത്തിന് ഒരു കുളം. പിന്നെ 48 സെന്റില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ വളര്‍ത്താനും.
കട്‌ല, രോഹു, മൃഗാല്‍ എന്നിവയുടെ മൂന്നുദിവസം പ്രായമായ അഞ്ചുലക്ഷം കുഞ്ഞുങ്ങളെ ഓരോ യൂണിറ്റിനും നല്‍കും. ആദ്യത്തെ 15 ദിവസം 12 സെന്റിന്റെ കുളത്തിലാണ് പരിപാലനം. പിന്നെ വലിയ കുളത്തിലേക്ക് മാറ്റും. നാലര സെന്റീമീറ്റര്‍ വലിപ്പമെത്തിയ കുഞ്ഞുങ്ങളെയാണ് പിന്നീട് വളര്‍ത്താന്‍ നല്‍കുന്നത്.
റിയറിങ് യൂണിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞയാഴ്ച കണ്ണാടി ഉപ്പുംപാടത്ത് അനന്തകൃഷ്ണന്‍ എന്ന കര്‍ഷകന്റെ കുളത്തില്‍ വകുപ്പുമന്ത്രി നടത്തിയിരുന്നു.
റിയറിങ് യൂണിറ്റ് നടത്താന്‍ 10,000 രൂപ (ഒരെണ്ണത്തിന്) സബ്‌സിഡിയുണ്ട്. പിന്നെ മത്സ്യക്കുഞ്ഞിന്റെ വിലയും. അഞ്ചുലക്ഷം കുഞ്ഞുങ്ങള്‍ ഇടുന്ന ഒരു യൂണിറ്റില്‍നിന്ന് നാലരസെന്റീമീറ്റര്‍ വലിപ്പത്തില്‍ ഒന്നേകാല്‍ലക്ഷം മത്സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുമെന്ന് മത്സ്യകേരളം പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ വൈ. സെയ്തുമുഹമ്മദ് പറഞ്ഞു. ഒരു കുഞ്ഞിന് 45 പൈസ. ഒരു യൂണിറ്റിന് ചുരുങ്ങിയത് 60,000 രൂപ ആദായം കിട്ടും. 10,000 രൂപ സബ്‌സിഡിയും ചേര്‍ത്താല്‍ പദ്ധതി കൊണ്ട് നല്ലലാഭം കിട്ടുമെന്ന് കര്‍ഷകനായ അനന്തകൃഷ്ണന്‍ പറഞ്ഞു. അനന്തകൃഷ്ണന്‍ മൂന്ന് യൂണിറ്റാണ് തുടങ്ങിയത്.
ഒരുവര്‍ഷം മൂന്നുതവണ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിവില്‍ക്കാന്‍ കഴിയും. അനന്തകൃഷ്ണനെപ്പോലെ ജില്ലയില്‍ 33 കര്‍ഷകര്‍ മത്സ്യവിത്ത് പരിപാലിച്ച് വളര്‍ത്തി വില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി മത്സ്യകൃഷി നടത്തുന്ന അനന്തകൃഷ്ണന്‍ കഴിഞ്ഞവര്‍ഷം മൂന്നുടണ്‍ മത്സ്യം വിറ്റു.
റിയറിങ് യൂണിറ്റില്‍ നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ കര്‍ഷകര്‍ക്ക് ഈ വര്‍ഷം സൗജന്യമായാണ് നല്‍കുന്നത്. മൂന്നുവര്‍ഷത്തെ പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ നാമമാത്ര വിലയ്ക്കും മത്സ്യക്കുഞ്ഞുങ്ങള്‍ നല്‍കും. കട്‌ല, രോഹു, മൃഗാല്‍ ഇനങ്ങള്‍ക്ക് വിപണി ഒരുപ്രശ്‌നമല്ലെന്ന് ഫിഷറീസ് വകുപ്പധികൃതര്‍ പറഞ്ഞു. കിലോയ്ക്ക് 60 രൂപയാണ് സര്‍ക്കാര്‍ നിരക്ക്. ഈ വര്‍ഷം 609 ഹെക്ടറിലാണ് മത്സ്യകൃഷി നടത്തുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.
ക്വാറികളിലും വീട്ടുവളപ്പിലെ കൃത്രിമ ടാങ്കുകളിലും അലങ്കാരമത്സ്യം വളര്‍ത്തി ഇതൊരു ബമ്പര്‍ വ്യവസായമാണെന്നു തെളിയിക്കുകയാണ് ബോണി ജോസഫ്.
കോഴിക്കോട്, തിരുവമ്പാടി സ്വദേശി ബോണി ഏഴുവര്‍ഷം മുമ്പാണ് അലങ്കാര മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. ഇന്നു കേരളത്തിലെ ഏറ്റവും മികച്ച അലങ്കാരമത്സ്യ സംരംഭകരില്‍ ഒരാളാണ് ബോണി. ആറ് ഏക്കര്‍ വിസ്തൃതിയിലുള്ള വീട്ടുവളപ്പില്‍ രണ്ടരയേക്കര്‍ മത്സ്യ ടാങ്കുകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അടിഭാഗം സിമന്റുചെയ്യാത്ത 60 സിമന്റുടാങ്കുകളില്‍ കട്ടികൂടിയ സില്‍പ്പോളിന്‍ ഷീറ്റുകള്‍ വിരിച്ച് അതിലാണ് പ്രധാനമായും മത്സ്യം വളര്‍ത്തല്‍. പറമ്പില്‍ത്തന്നെ മഴവെള്ള സംഭരണത്തിനുള്ള പടുതാകുളങ്ങളുണ്ട്. ഇവയില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളം ടാങ്കുകളില്‍ നിറയ്ക്കുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി പുതിയ വെള്ളം നിറച്ചുകൊടുക്കുന്നുണ്ട്. ജലത്തിലെ ഓക്‌സിജന്റെ തോത് നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. മത്സ്യത്തിന്റെ കാഷ്ഠവും മറ്റും വീണ് ജലം മലിനമാകുന്നതു തടയാന്‍ ഫില്‍റ്ററേഷന്‍ സംവിധാനമുണ്ട്.
ജോഡിക്ക് 10 രൂപ മുതല്‍ 10,000 രൂപവരെ വിലയുള്ള അലങ്കാര മത്സ്യങ്ങളെ ബോണി വളര്‍ത്തുന്നുണ്ട്. മുട്ടയിടുന്നവയും പ്രസവിക്കുന്നവയും ഇതില്‍പ്പെടും. ഓസ്‌കാര്‍, വൈറ്റ്ഷാര്‍ക്ക്, റെഡ് സ്വോര്‍ഡ് ടെയ്ല്‍, ട്രീന്‍ ടെറര്‍, കോയി കാര്‍പ്പ്, മൂണ്‍ലൈറ്റ്, ഗൗരാമി തുടങ്ങി വര്‍ണാഭമായ നിരവധി മത്സ്യങ്ങള്‍. ടാങ്കുകളിലെ വെള്ളം അധികം മലിനമാകാത്തവിധം തീറ്റ നല്‍കുന്നതിനും വെള്ളം ടാങ്കില്‍ നിറഞ്ഞൊഴുകുന്നതു തടയുന്നതിനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഉണക്കച്ചെമ്മീന്‍, മണ്ണിര, മത്സ്യം പുഴുങ്ങിയത്, വിപണിയില്‍നിന്നും വാങ്ങുന്ന മത്സ്യത്തീറ്റ എന്നിവയൊക്കെ മത്സ്യങ്ങള്‍ക്ക് നല്‍കുന്നു.
മത്സ്യങ്ങളുടെ പ്രജനനത്തിനു പ്രത്യേകം ടാങ്കുകളുണ്ട്. മുട്ടകളെയും കുഞ്ഞുങ്ങളെയും ശേഖരിക്കുന്നതിനും പ്രാരംഭ പരിപാലനത്തിനുമൊക്കെ വേണ്ട സംവിധാനങ്ങളുമുണ്ട്.
ഒരേക്കറിലേറെ വിസ്തൃതിയുള്ള ക്വാറിയിലും ബോണി ലാഭകരമായി മത്സ്യം വളര്‍ത്തുന്നുണ്ട്. ജൂണില്‍ തുടങ്ങുന്ന മത്സ്യകൃഷി അടുത്ത മെയ്‌വരെ നീളുന്നു. മെയില്‍ വെള്ളം വറ്റിച്ചു മത്സ്യങ്ങളെ പിടിച്ചുവില്‍ക്കും. ക്വാറിയിലെ വെള്ളത്തെ വീട്ടുവളപ്പിലെ ടാങ്കുകളുമായി ബന്ധിച്ചിട്ടുണ്ട്. വെള്ളം നിറയ്ക്കാനും വറ്റിക്കാനുമൊക്കെ ഇതു സഹായകരമാകുന്നു. ക്വാറിയിലെ വെള്ളത്തിനുമീതെ നെറ്റടിച്ച് നീര്‍കാക്കകളും മറ്റും മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ബോണി ചൂണ്ടിക്കാട്ടി.
മത്സ്യം വളര്‍ത്തലിനൊപ്പം ജലസസ്യങ്ങളുടെയും അലങ്കാര ആമകളുടെയും വ്യവസായവും പുരോഗമിക്കുന്നു. ജലസസ്യങ്ങള്‍ക്ക് നല്ല പ്രിയമുണ്ട്. വലിയ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചും തടിക്കഷണങ്ങളിലുമൊക്കെ ഇവയെ വളര്‍ത്തിയെടുക്കുന്നു.
പ്രതിമാസം 30,000 രൂപയില്‍ കുറയാതെ വരുമാനം ലഭിക്കുമെന്ന് ബോണി സാക്ഷ്യപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ്, വൈക്കം. 04829216180.
വീടുകള്‍, വിശ്രമമന്ദിരങ്ങള്‍, ഭോജനശാലകള്‍, പാര്‍ക്കുകള്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, ഹോട്ടല്‍ മുറികള്‍ (Foyers), ബോട്ടുജട്ടി, ഏറോഡ്രോം ലോഞ്ചുകള്‍ - എന്നുവേണ്ട, ആശുപത്രികളില്‍ പോലും സ്വാഭാവിക പരിസ്ഥിതിയുടെ ഒരു ഖണ്ഡം പുനഃസൃഷ്ടിക്കപ്പെട്ട കണ്ണാടിക്കൂടുകളില്‍ ചടുലതയോടെ നീന്തിത്തുടിക്കുന്ന, വര്‍ണ്ണമത്സ്യങ്ങളുടെ കാഴ്ച ചേതോഹരം തന്നെയാണ്! മറ്റ് പക്ഷിമൃഗാദികളേക്കാള്‍ മനുഷ്യനെ ഹഠാദാകര്‍ഷിക്കുന്നവയത്രേ അലങ്കാരമത്സ്യങ്ങള്‍; അവയേക്കാള്‍ മലിനീകരണം കുറഞ്ഞവയും അലങ്കാരമത്സ്യങ്ങള്‍തന്നെ; വിശിഷ്യാ, ശബ്ദശല്യം! അവ വര്‍ണശബളവും നയനാഭിരാമവുമാണ്; ആകയാല്‍, അലങ്കാരമത്സ്യപരിപാലനം എന്ന വിനോദം - കല-ശാസ്ത്രം ഇന്ന് മുന്‍പന്തിയിലാണ്. ഫോട്ടോഗ്രാഫി കഴിഞ്ഞാല്‍, ഏറ്റവുമധികം ആളുകളുടെ പ്രധാനപ്പെട്ട വിശ്രമസമയ വിനോദം (Hobby) അക്വേറിയം മത്സ്യപരിപാലനമാണ്.
മത്സ്യത്തെ ബന്ധനത്തില്‍ വളര്‍ത്തുക എന്നത് പ്രാചീനകാലം മുതലുള്ള ഒരു പരിപാടിയാണ്. ക്രിസ്തുവിന് രണ്ട്-നാല് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് മുതല്‍; ശരിയായി പറഞ്ഞാല്‍ ബി.സി. 4000നും 2000നും ഇടയില്‍, സുമേറിയക്കാരാണ് മത്സ്യങ്ങളെ ഭക്ഷ്യോപയോഗത്തിനായി കുളങ്ങളില്‍ സൂക്ഷിക്കുവാന്‍ തുടങ്ങിയത്. കുളങ്ങളില്‍ മത്സ്യങ്ങളെ സൂക്ഷിച്ചിരുന്നതായുള്ള ചിത്രങ്ങള്‍ പ്രാചീന ഈജിപ്റ്റില്‍ നിന്നും കണ്ടുകിട്ടിയിട്ടുള്ളതിനാല്‍, ഈജിപ്റ്റുകാര്‍ക്കും മത്സ്യപരിപാലനം വശമായിരുന്നു എന്നുവേണം കരുതാന്‍. കൂടാതെ, അവര്‍ മത്സ്യങ്ങളെ വിശിഷ്ടവും പരിപാവനവുമായി കണക്കാക്കുകയും, ആകയാല്‍ അവയെ ഭക്ഷിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു!
2,500 വര്‍ഷം മുന്‍പ് ചൈനക്കാര്‍ മത്സ്യത്തെ കുളത്തില്‍ സംഭരിച്ചിരുന്നു. ക്രി.മു. 1278-960 കാലഘട്ടത്തില്‍ - ജൂങ് രാജവംശകാലം - ചൈനയില്‍ സ്വര്‍ണമത്സ്യങ്ങളെ പാത്രത്തില്‍ വളര്‍ത്താന്‍ തുടങ്ങി. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പു മുതല്‍ തന്നെ ചൈനക്കാര്‍ കാര്‍പ്പുമത്സ്യത്തെ ബന്ധനത്തില്‍ വളര്‍ത്താന്‍ ആരംഭിച്ചു. അവര്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വില്‍പ്പനക്കുവേണ്ടി റസ്റ്റോറന്റുകള്‍, വില്‍പ്പനസ്ഥലങ്ങള്‍ മുതലായ പൊതുസ്ഥലങ്ങളില്‍ ജീവനോടെ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സ്യത്തെ ആദ്യമായി വളര്‍ത്തുജന്തു (pet) ആയി വളര്‍ത്തിയത് റോമാക്കാരായിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും റോമില്‍ മത്സ്യപരിപാലനം ഒരു സാര്‍വത്രിക വിനോദമായിക്കഴിഞ്ഞു. അവര്‍ തന്നെയാണ് ആദ്യമായി മത്സ്യത്തെ അക്വേറിയത്തില്‍ വളര്‍ത്തിയത്. പറുദീസ മത്സ്യം (ജമൃമറശലെ ളശവെ) ശാസ്ത്രനാമം: Macropodus Opercularis; ആണ് ആദ്യമായി അക്വേറിയത്തില്‍ വളര്‍ത്തിയ ഉഷ്ണമേഖലാ മത്സ്യം.
അരിസ്റ്റോട്ടില്‍ (ബി.സി. 384-322) ഈജിയന്‍ കടലിലെ 115 ഇനം മത്സ്യങ്ങളെപ്പറ്റി പഠിച്ചു. അവയുടെ ബാഹ്യ-ആന്തരഘടനകള്‍, മറ്റു സവിശേഷതകള്‍ എന്നിവ വിശദമായി പഠിച്ച് അവയെ വര്‍ഗ്ഗീകരിച്ചു. അങ്ങനെ, അദ്ദേഹമാണ് മത്സ്യശാസ്ത്ര പഠനം (Lehthyology) തുടങ്ങിവച്ച മഹാന്‍. (ലോകത്ത് ഇരുപതിനായിരത്തില്‍പ്പരം മത്സ്യവര്‍ഗങ്ങള്‍ - ഇനങ്ങള്‍ - ജാതികള്‍ (species) ഉണ്ടെന്നും, അതില്‍ 2500 ഇനങ്ങള്‍ ഇന്ത്യയില്‍ ആണെന്നും, അതില്‍ 930 ഇനങ്ങള്‍ ഉല്‍നാടന്‍ മത്സ്യങ്ങളാണെന്നും ഇന്നറിയാമെങ്കിലും മത്സ്യപഠനശാസ്ത്രത്തിന്റെ അടിത്തറ പാകിയ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു; കാരണം, ആ അസ്ഥിവാരത്തിലാണ് നാം പിന്നീട് മത്സ്യശാസ്ത്ര സൗധം കെട്ടിപ്പൊക്കിയത്!
എ.ഡി. 1136-ല്‍ ഹിയാസുങ് (Hian Tsung) ചക്രവര്‍ത്തിയുടെ കാലത്താണ് അലങ്കാര മത്സ്യപ്രജനനങ്ങള്‍ നടത്തിയതെങ്കിലും ചൈനക്കാര്‍ ഈ രഹസ്യം അതീവ ഗോപ്യമാക്കി വെച്ചു. 1,500-ല്‍ ആണ് ജപ്പാന്‍കാര്‍ അലങ്കാര മത്സ്യപരിപാലനം ഒരു വിനോദമായി അംഗീകരിച്ചത്; തുടര്‍ന്ന് അലങ്കാര മത്സ്യ പ്രജനന വിദ്യ സ്വയം ആര്‍ജിക്കുകയും ചെയ്തു.
എ.ഡി. 1596-ല്‍ ചൈനക്കാര്‍ ആദ്യ അലങ്കാര മത്സ്യപുസ്തകം രചിച്ചു. അതേ വര്‍ഷം തന്നെ അവര്‍ അലങ്കാര മത്സ്യങ്ങളെ ജപ്പാനിലേക്ക് കയറ്റിയയയ്ക്കുകയും ചെയ്തു. 16-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സ്വര്‍ണമത്സ്യങ്ങളെ ചൈനയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കയറ്റിയയയ്ക്കുകയും അവയെ അവിടെ കണ്ണാടിപ്പാത്രങ്ങളില്‍ സംഭരിച്ചു പരിപാലിക്കയും ചെയ്തു. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത് അമേരിക്കയില്‍ പ്രചുരപ്രചാരം നേടിയത്.
അലങ്കാര മത്സ്യങ്ങളില്‍ ആകൃഷ്ടരാവുകയും അക്വേറിയം പരിപാലനത്തില്‍ തല്പരരാവുകയും ചെയ്ത്, ഇംഗ്ലീഷുകാര്‍, 1853-ല്‍ ലണ്ടനില്‍ 'റീജന്റ് പാര്‍ക്ക്' മൃഗശാലയില്‍ 'മത്സ്യഭവനം' എന്ന പേരില്‍ ആദ്യ പൊതു അക്വേറിയം (Public Aquarium) സ്ഥാപിച്ചു.
തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു. അമേരിക്കയിലും ഈ കാലയളവില്‍ ധാരാളം പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു.1860-ല്‍ പാരീസില്‍ ആദ്യ ലവണജല പൊതു അക്വേറിയവും (Marine Public Aquarium), 1869ല്‍ ബര്‍ലിനില്‍ കൃത്രിമമായി നിര്‍മിച്ച ലവണജലം ഉപയോഗിച്ചുള്ള അക്വേറിയവും സ്ഥാപിതമായി. കൂടാതെ, ജര്‍മന്‍ ശാസ്ത്രജ്ഞന്മാര്‍ വിവിധയിനം അലങ്കാരമത്സ്യങ്ങളെ സംഘടിപ്പിച്ച് ഒരു വലിയ 'അലങ്കാരമത്സ്യപ്രദര്‍ശന - വ്യാപാരമേള' നടത്തുകയും ചെയ്തു!1873-ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ഒരു പൊതു അക്വേറിയം സ്ഥാപിതമായി. 1878-ല്‍ പാരീസില്‍ ഒരു ശുദ്ധജല അക്വേറിയം സ്ഥാപിച്ചു.
അങ്ങനെ 19-20 നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ നാനാഭാഗത്തും ധാരാളം അക്വേറിയങ്ങള്‍ സ്ഥാപിച്ച് അലങ്കാര മത്സ്യപരിപാലനത്തോടുള്ള അദമ്യമായ ആഭിമുഖ്യം ജനങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി.
ഇന്ത്യയില്‍ കുറേക്കൂടി താമസിച്ചാണ് പൊതുഅക്വേറിയങ്ങള്‍ സ്ഥാപിതമായത്. രാജ്യത്തെ രണ്ടാമത്തേത് തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് 1938-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് സ്ഥാപിച്ച ലവണജല അക്വേറിയം ആയിരുന്നു. (അത് കുറേ നാളായി പൂട്ടിക്കിടക്കുന്നു! അത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനോ, മറ്റൊന്ന് സ്ഥാപിക്കാനോ നമുക്ക് സാധിക്കുന്നില്ല - അതിലും വലിയ എത്രയെത്ര കാര്യങ്ങളാണ് നമുക്ക് ശ്രദ്ധിക്കേണ്ടത്! സംസ്ഥാനത്തില്‍ പൊതുജനോപകാരപ്രദമായ സ്ഥാപനങ്ങള്‍ പലതും ജനാധിപത്യയുഗത്തിലല്ല ഉണ്ടായത് എന്നത് അത്ഭുതംതന്നെ! ഉദാ: നക്ഷത്രബംഗ്ലാവ്, കാഴ്ചബംഗ്ലാവ്, മൃഗശാല, വാട്ടര്‍ വര്‍ക്‌സ്, യൂണിവേഴ്‌സിറ്റി കോളേജ്, ആദ്യ നിയമസഭാമന്ദിരം...!)
1951-ല്‍ ബോംബെ താരപ്പൊര്‍വാല പൊതുഅക്വേറിയം ഇന്ത്യയിലെ ഏറ്റവും വലുതും മൂന്നാമത്തേതുമായിരുന്നു. തുടര്‍ന്ന് 1957-ല്‍ ലക്‌നൗ, 1966-ല്‍ ഹൈദരാബാദ്, 1990-ല്‍ വിശാഖപട്ടണം- എന്നിവിടങ്ങളിലും തുടര്‍ന്ന് മറ്റുസ്ഥലങ്ങളിലുമായി 150ല്‍പ്പരം പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു.
ഇന്ത്യയില്‍ അലങ്കാരമത്സ്യപരിപാലനത്തിന് പ്രചാരം ലഭിച്ചത് 1950-കളിലായിരുന്നു. വടക്കേ ഇന്ത്യയില്‍ ബോംബെ, തെക്കേ ഇന്ത്യയില്‍ മദ്രാസ് എന്നീ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് അക്വേറിയം സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് അലങ്കാരമത്സ്യപരിപാലനം പ്രചാരത്തിലായത്. കല്‍ക്കത്തയായിരുന്നു മറ്റൊരു പ്രധാനകേന്ദ്രം.
ആദ്യകാലങ്ങളില്‍ കോപ്പകള്‍, തളികകള്‍, പിഞ്ഞാണങ്ങള്‍, ചെറുടാങ്കുകള്‍... എന്നിവയെല്ലാം മത്സ്യപ്രദര്‍ശനത്തിനായി ഉപയോഗിച്ചുവന്നിരുന്നു. ഇവയിലെല്ലാം മത്സ്യങ്ങളെ മുകളില്‍ നിന്ന് മാത്രമേ കാണാമായിരുന്നുള്ളൂ എന്നതായിരുന്നു ഒരു കുറവ്! എന്നാല്‍ ഇവയായിരുന്നിരിക്കാം അക്വേറിയങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍! റോമക്കാര്‍ തങ്ങളുടെ പദവിയുടെ ഒരു അടയാളമായി ആയിരുന്നു അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നത്
പാത്രങ്ങളുടെ അസൗകര്യം ഒരു പ്രശ്‌നം തന്നെയായിരുന്നു. പിന്നീട് ജല- സസ്യ-ജന്തുജാലങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് കുറേക്കൂടി സൗകര്യപ്രദമായി ചില്ലുപാത്രങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഗ്ലാസ് ടാങ്കുകളില്‍ വെള്ളം നിറച്ച് മത്സ്യങ്ങളെ പരിപാലിക്കുന്ന അക്വേറിയങ്ങള്‍ ഉണ്ടായി (അക്വാ=ജലം). അപ്പോള്‍ ഉള്ളിലുള്ള മത്സ്യങ്ങളെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും കാണാമെന്നായി; എന്നുതന്നെയല്ല, അവയ്‌ക്കൊരു ത്രിമാനതയും ലഭിച്ചു.
കുറേക്കൂടി വിശദവും വിശാലവുമായിരുന്നു 'പാലുഡേറിയം (Paludarium)'. കര-ജല-ജന്തു-സസ്യജാലങ്ങളും മത്സ്യങ്ങളും തീരമെന്നു തോന്നിക്കുന്ന കരയും ഒരുമിച്ചുകാണുംവിധം കടപ്പുറത്ത് സജ്ജീകരിച്ചിരുന്ന പ്രദര്‍ശനശാലകളായിരുന്നു പാലുഡേറിയങ്ങള്‍.
ഒഴുക്കുവെള്ളത്തില്‍ സജ്ജീകരിച്ചിരുന്ന ചെറുപ്രദര്‍ശനശാലകളായിരുന്നു 'വിവേറിയ'(Viveria)ങ്ങള്‍ . വിവേറിയത്തില്‍ നിന്നും പരിണമിച്ച് അക്വേറിയം, പാലുഡേറിയം, ടെറേറിയം എന്നിവയുണ്ടായി.ഇന്ന് വലിയ 'ഓഷ്യനേറിയങ്ങള്‍' തന്നെ യൂറോപ്പിലും വിദൂരപൂര്‍വദേശങ്ങളിലും നിലവിലുണ്ട്. നാം കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നതായും നമ്മുടെ ചുറ്റും ജലജീവികളും ജലവും ആവരണം ചെയ്യുന്നതായും തോന്നും! കോടിക്കണക്കിന് ഡോളര്‍ മുടക്കി നിര്‍മിച്ച ഓഷ്യനേറിയങ്ങള്‍ തയ്‌വാനില്‍ പോലുമുണ്ട്. 1938-ല്‍ ഫ്ലോറിഡയിലാണ് ആദ്യ ഓഷ്യനേറിയം സ്ഥാപിതമായത്.
എന്താണ് അക്വേറിയം?
'മത്സ്യങ്ങളേയും മറ്റു ജലജീവികളേയും കൂടുതല്‍ കാലം ജീവനോടെ സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ പാരിസ്ഥിതിക ഖണ്ഡമാണ് അക്വേറിയം. അതിലുള്ള ജലജീവികളുടെ ജീവന്‍ നിലനിര്‍ത്തുന്ന രാസ- ഭൗതിക പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തന വ്യവസ്ഥയുടെ ഒരു കേന്ദ്രം കൂടിയാണിത്.'
'ഒരേസമയം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനും, അതോടൊപ്പം ആസ്വദിക്കാന്‍ സാധിക്കുന്നതും, കണ്ണാടികളാല്‍ ആവൃതവുമായ ഒരു ജലോദ്യാനമാണ് അക്വേറിയം' എന്നു പറയാം. അതൊരു ജലജീവശാലയാണ്!1853-ല്‍ ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ 'ഹെന്‍ട്രി ഗൊസ്സെ'യാണ് അലങ്കാരമത്സ്യം സ്ഥിതിചെയ്യുന്ന പാത്രത്തിന് 'അക്വേറിയം' എന്ന പേര്‍ നല്‍കിയത്. പ്രയോജനപ്രദമായ വിനോദോപാധി എന്നതിലുപരി, നമ്മുടെ പ്രശ്‌നജടിലമായ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുവാന്‍ അക്വേറിയം പരിപാലനം വളരെ പ്രയോജനപ്രദമാണ്.
കൂടാതെ, അധ്യായം രണ്ടില്‍ സൂചിപ്പിക്കുംപോലെ 'അക്വേറിയോളജി' പല ശാസ്ത്രശാഖയുടെയും ഒരു സമ്മേളനമായതിനാല്‍ പ്രകൃതിയെ അടുത്തറിയാനും പ്രകൃതിയുമായി ഇഴുകിച്ചേരുവാനും ശാസ്ത്രജ്ഞരാകാനും നമ്മെ പ്രേരിപ്പിക്കുന്നു. പുഷ്പങ്ങളേക്കാള്‍ ആസ്വാദ്യകരമാണ് മത്സ്യങ്ങള്‍ - വിശിഷ്യാ, 'കടല്‍പ്പൂക്കള്‍'; അവ സഞ്ചരിക്കുന്ന വര്‍ണവിസ്മയങ്ങള്‍ തന്നെ!
മുന്‍കാലങ്ങളില്‍ പ്രൗഢിയുടെ ചിഹ്നമായി കരുതി വീടുകളില്‍ അക്വേറിയം മത്സ്യങ്ങളെ വളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് പുതിയതായി നിര്‍മിക്കുന്ന വീടുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍, ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഒഴിവാക്കാനാവാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു ഇവ! അമേരിക്കയില്‍ 7.4 ദശലക്ഷം കമ്മ്യൂണിറ്റി അക്വേറിയം ടാങ്കുകളുണ്ടത്രേ!
ഇന്ത്യയിലും ഇതിന്റെയെല്ലാം പ്രതിഫലനം കാണാം. ഇപ്രകാരം, അലങ്കാരമത്സ്യ പരിപാലനവും പരിപാലകരും കൂടുന്നതനുസരിച്ച് അലങ്കാരമത്സ്യങ്ങളുടെയും അതിനായി അലങ്കാര മത്സ്യകൃഷിയുടെയും ആവശ്യകത കൂടിക്കൂടി വരുന്നു. 150ഓളം മുഴുവന്‍ സമയ അലങ്കാര മത്സ്യകൃഷിക്കാരും, 1500ഓളം പാര്‍ട്ട് ടൈം കര്‍ഷകരും ഉണ്ടെന്ന് കണക്കാക്കുന്നു. (കണക്ക് അപൂര്‍ണ്ണം!)
ചുരുങ്ങിയ സ്ഥലവും മുടക്കുമുതലും മതി എന്നതും, ക്ലേശരഹിതവും ആദായകരവും വീട്ടിലിരുന്ന് ചെയ്യാവുന്നതുമായ ഒരു കാര്‍ഷികവൃത്തി എന്നതിനാലും, തൊഴില്‍ പ്രശ്‌നം ഇല്ലാത്തതും ഏറെ കയറ്റുമതി സാധ്യതയുള്ള ഒരുല്പന്നമായതിനാലുമാണ് വനിതകള്‍ പോലും സ്വയം തൊഴില്‍ സംരംഭമായി അലങ്കാരമത്സ്യകൃഷി ഏറ്റെടുത്തിരിക്കുന്നത്.
അലങ്കാര മത്സ്യങ്ങളുടെ അത്ഭുതലോകം
സ്വദേശീയരും വിദേശീയരുമായ അലങ്കാര മത്സ്യങ്ങളുടെ അത്ഭുതലോകം വെറുംവാക്കല്ല. തകഴി പുലിമുഖം സോണല്‍ നൊറോണയുടെ വീട്ടുമുറ്റത്തെത്തിയാല്‍ ഇത് ബോധ്യമാകും. അലങ്കാര മത്സ്യക്കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് ഈ 48 കാരന്‍. ലക്ഷങ്ങള്‍ വിലവരുന്ന ജാപ്പനീസ് കോയിസ് മുതല്‍ കുട്ടനാട്ടിലെ മഞ്ഞക്കൂരി വരെ ഇവിടെയുണ്ട്.
രണ്ടു പതിറ്റാണ്ടിലേറെയായി സോണല്‍ മത്സ്യക്കൃഷി തുടങ്ങിയിട്ട്. 1991ല്‍ നാടന്‍ വളര്‍ത്തുമീനുകള്‍ കൃഷി ചെയ്തായിരുന്നു തുടക്കം. 1997ലാണ് അലങ്കാര മത്സ്യക്കൃഷി തുടങ്ങിയത്. തകഴിയില്‍ വീട്ടുപരിസരത്തെ ആറേക്കറില്‍ മത്സ്യക്കൃഷിയുണ്ട്. കൂടാതെ കളമശ്ശേരിയിലും ചടയമംഗലത്തും അത്യാധുനിക ഹാച്ചറികളും.
കര്‍ഷക കുടുംബാംഗമായ സോണല്‍ തികച്ചും യാദൃച്ഛികമായാണ് മത്സ്യക്കൃഷി തുടങ്ങിയത്. മാര്‍ ഇവാനിയോസ്, സെന്റ് അലോഷ്യസ് എന്നീ കോളജുകളിലായി പഠനം പൂര്‍ത്തിയാക്കി ബി.എസ്‌സി. ബിരുദം നേടി. ഭുവനേശ്വറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്വാകള്‍ച്ചറില്‍നിന്ന് (സിഫ) ഡിപ്ലോമയും. അലങ്കാര മത്സ്യക്കൃഷിയില്‍ ലോകപ്രശസ്തനായ ജോസഫ് വിസ്‌കോവിച്ച് ബ്രെല്ലറുമായി അടുത്തതോടെയാണ് മത്സ്യക്കൃഷിക്ക് പുതിയമാനങ്ങള്‍ കൈവന്നത്.
2004ല്‍ എം.പി.ഇ.ഡി.എ.യുടെ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ജോസഫ് വിസ്‌കോവിച്ചുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്. അഞ്ചുകോടിയുടെ ഗപ്പി (കൊതുകുതീനി) ഉത്പാദിപ്പിക്കുന്ന പ്രോജക്ടാണ് നടപ്പാക്കിയത്. ജോസഫ് വിസ്‌കോവിച്ചിന്റെ ശിഷ്യനായി സോണല്‍ മാറി. മൂന്നുമാസക്കാലമാണ് സോണലിന് അലങ്കാര മത്സ്യക്കൃഷിയുടെ ആധികാരിക പാഠങ്ങള്‍ വിസ്‌കോവിച്ച് പകര്‍ന്നു നല്‍കിയത്. ഇന്ന് സംസ്ഥാനത്ത് അലങ്കാര മത്സ്യക്കൃഷി മേഖലയിലുള്ള ഭൂരിഭാഗം പേരും സോണലിന്റെ ശിഷ്യരാണ്. എം.പി.ഇ.ഡി.എ.യുടെ പരിശീലന ക്ലാസ്സുകളില്‍ സോണല്‍ സ്ഥിരം പരിശീലകനും.
തകഴി പമ്പയാറിന്‍കരയിലെ സോണലിന്റെ വീട്ടുപരിസരമാകെ ചെറു ജലാശയങ്ങളാല്‍ സമ്പന്നമാണ്. പമ്പയാറില്‍ തീരത്തോട് ചേര്‍ന്നും വലകെട്ടി മത്സ്യങ്ങളെ വളര്‍ത്തുന്നു. മത്സ്യങ്ങളെ ഉത്പാദിപ്പിക്കാന്‍ പ്രത്യേക ലാബ്മുറിയും സജ്ജമാക്കിയിട്ടുണ്ട്. പമ്പയാറിലെ ജലം ശുദ്ധീകരിച്ചാണ് ഇവിടെ ഉപയോഗിക്കുന്നത്. നൂറിലധികം ടാങ്കുകളിലും ജലാശയങ്ങളിലുമായി അമ്പതിലേറെയിനം വൈവിധ്യങ്ങളായ അലങ്കാര മത്സ്യങ്ങളാണ് വളര്‍ത്തുന്നത്. ജാപ്പനീസ് ഇനമായ കോയിസ്, ഏബല്‍, ഗോള്‍ഡ്ഫിഷ്, ഗപ്പി തുടങ്ങിയവയുടെ നിരവധി ഇനങ്ങളുമുണ്ട്.
സോണല്‍ നൊറോണയുടെ അലങ്കാര മത്സ്യങ്ങള്‍ക്ക് സ്ഥിരം ആവശ്യക്കാരുണ്ട്. കൂടാതെ വിദേശത്തേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളും തൊഴിലാളികളും സഹായികളായുണ്ട്. എങ്കിലും നൊറോണയുടെ കൈകള്‍ എല്ലായിടത്തും ചെല്ലണം. എങ്കിലേ ഈ കര്‍ഷകന് തൃപ്തിവരൂ.
അവസാനം പരിഷ്കരിച്ചത് : 3/12/2020
അലങ്കാരമത്സ്യപരിപാലനം എന്ന വിനോദം - കല-ശാസ്ത്രം ഇന...
മത്സ്യക്കൃഷി: വിവിധ സാധ്യതകള്‍
വിവിധ തരം മത്സ്യകൃഷികള്‍