ദേശീയ കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി (എന്‍.എ.ഐ.എസ്) / രാഷ്ട്രീയ കൃഷി ഭീമ യോജന (ആര്‍.കെ.ബി.വൈ)
ഉദ്ദേശ ലക്‌ഷ്യം
പദ്ധതിയുടെ സവിശേഷതകള്‍
1. സുരക്ഷ നല്‍കുന്ന വിളകള്‍
താഴെ പറയുന്ന ഗ്രൂപ്പിലെ വിളകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്.
വേണ്ടത്ര വര്‍ഷങ്ങളിലെ വിളവെടുപ്പു പരീക്ഷണങ്ങള്‍ വഴി മുന്‍കാല ഉല്‍പാദനത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടുള്ളതും മേല്‍പറഞ്ഞ പരീക്ഷണങ്ങളിലൂടെ ഇപ്പോഴത്തെ വിളകാലത്ത് പ്രതീക്ഷിക്കുന്ന ഉല്‍പാദനം കണക്കുകുട്ടിയിട്ടുള്ളതുമായ താഴെ പറയുന്ന വിഭാഗം വിളകള്‍ക്ക്
മറ്റു വാര്‍ഷിക വാണിജ്യ/ വാര്‍ഷിക ഉദ്യാന വിളകളുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഉല്‍പാദന വിവരങ്ങളുടെ അടിസ്ഥാനത്തില്‍. എന്തായാലും അടുത്തവര്‍ഷം ഉള്‍പ്പെടുത്താന്‍ പോകുന്ന വിളകള്‍ ഇക്കൊല്ലം തീരുംമുമ്പ് നിര്‍ണയിക്കണം.
2. ഉള്‍പ്പെടുത്തുന്ന സ്ഥലങ്ങള്‍
3. ഇന്‍ഷ്വറന്‍സ് സുരക്ഷ ലഭിക്കുന്ന കര്‍ഷകര്‍
വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ വിജ്ഞാപനം ചെയ്യപ്പെട്ട കൃഷികള്‍ ചെയ്യുന്ന ഓഹരി വിളവെടുപ്പു നടത്തുന്ന കൃഷിക്കാര്‍, പാട്ടക്കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കര്‍ഷകര്‍.
താഴെപ്പറയുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് സുരക്ഷ ലഭിക്കുന്നു :
4. സുരക്ഷകള്‍, ഒഴിവാക്കലുകള്‍
തടയാനാവാത്ത കാരണങ്ങളാല്‍ വിളനാശം സംഭവിക്കുമ്പോള്‍ സമഗ്ര ഇന്‍ഷ്വറന്‍സ് സുരക്ഷ ലഭ്യമാണ്. അവ :
5. ഇന്‍ഷ്വറന്‍സ് തുക / കവറേജിന്‍റെ പരിധി
6. പ്രീമിയം നിരക്ക്
|
7. പ്രീമിയം പഠനം
ഇടത്തരം കൃഷിക്കാര്‍:
ചെറുകിട കൃഷിക്കാര്‍:
8. അപായനഷ്ടം വഹിക്കുന്നവര്‍
9. മേഖലാ സമീപനവും ഇന്‍ഷ്വറന്‍സ് യൂണിറ്റും
10. കാലനിര്‍ണയം
പ്രവൃത്തി |
ഖാരിഫ് |
റാബി |
വായ്പാ കാലാവധി |
ഏപ്രില്‍ - സെപ്റ്റംബര്‍ |
ഒക്ടോബര്‍ - അടുത്ത വര്‍ഷം മാര്‍ച്ച് |
ഡിക്ളറേഷന്‍ ലഭിക്കാനുള്ള അവസാന തീയതി |
നവംബര്‍ |
മേയ് |
വിളവ്ഡേറ്റാ രീതിക്കുള്ള അവസാന തീയതി |
ജനുവരി/ മാര്‍ച്ച് |
ജൂലൈ - സെപ്റ്റംബര്‍ |
വിളവെടുപ്പ് പരീക്ഷണങ്ങള്‍ ഓരോ യൂണിറ്റ് പ്രദേശം/ഓരോ വിളവ് അടിസ്ഥാനത്തില്‍ താഴെ പറയുന്ന സ്കെയില്‍ പ്രകാരം നടപ്പാക്കുന്നതാണ്.
11. വിള വരുമാനത്തിന്റെ എസ്റ്റിമേറ്റ്
ക്രമ നം. |
യൂണിറ്റ് പ്രദേശം |
ചെയ്തിരിക്കേണ്ട ഏറ്റവും ചുരുങ്ങിയ വിളവെടുപ്പ് പരീക്ഷണം |
1. |
താലൂക്ക്/ബ്ളോക്ക് |
16 |
2. |
മണ്ഡലം/ ഫര്‍ക്ക/ 8 - 10 ഗ്രാമങ്ങള്‍ വരെ |
10 |
3. |
4 - 5 ഗ്രാമങ്ങള്‍ വരെ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് |
08 |
12. നഷ്ടപരിഹാരത്തിന്റെയും മെതിപ്പു വിളവിന്റെയും ലവലുകള്‍
13. കവറേജിന്റെ സ്വഭാവവും നഷ്ടപരിഹാരവും
13എ. പ്രാദേശിക അപായങ്ങള്‍ കാരണമുള്ള നഷ്ടപരിഹാരം
14. ക്ളെയിം അംഗീകരിക്കുന്നതിനും തീര്‍പ്പാക്കുന്നതിനുമുള്ള നടപടിക്രമം
15. ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം
കേന്ദ്രസര്‍ക്കാരും ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരും ഭണപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം സൂര്യാസ്ഥമന (സണ്‍സെറ്റ്) അടിസ്ഥാനത്തില്‍ വഹിക്കുന്നതാണ്. അതിപ്രകാരമാണ് - ഒന്നാം വര്‍ഷം 100%, രണ്ടാംവര്‍ഷം 80%, മൂന്നാംവര്‍ഷം 60%, നാലാം വര്‍ഷം 40%, അഞ്ചാംവര്‍ഷം 20% അതിനുശേഷം പൂജ്യം.
16. കോര്‍പസ് ഫണ്ട്
17. പുനര്‍ ഇന്‍ഷ്വറന്‍സ് സംവിധാനം
അന്താരാഷ്ട്ര പുനര്‍ഇന്‍ഷ്വറന്‍സ് കമ്പോളത്തില്‍ നിര്‍ദ്ദിഷ്ട ആര്‍.കെ.ബി.വൈ. പദ്ധതി വേണ്ടരീതിയില്‍ പുനര്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ നടപ്പാക്കല്‍ ഏജന്‍സി പരിശ്രമങ്ങള്‍ നടത്തുന്നതാണ്.
18. പദ്ധതിയുടെ മാനേജ്മെന്റ്, മേല്‍നോട്ടം, വിലയിരുത്തല്‍
19. നടപ്പാക്കല്‍ ഏജന്‍സി
20. പദ്ധതിയില്‍നിന്നും പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍
The Scheme is expected to:
ഇന്‍ഷ്വര്‍ തുകയും പ്രീമിയവും കണക്കാക്കുന്ന രീതി.
ഇന്‍ഷ്വര്‍ തുക - നെല്ല്/ അരിയുടെ പരിധിയും പ്രീമിയം നിരക്കും
സംസ്ഥാന മെതിപ്പ് വിളവ് 1930 |
സംസ്ഥാന ശരാശരി വിളവ് |
താങ്ങുവില |
മെതിപ്പുവിളവിന്റെ വില-– രൂ. 14200 / ഹെക്ടര്‍ |
യഥാര്‍ഥ വിളവിന്റെ വില-- രൂ. 26600 / ഹെക്ടര്‍ |
സാധാരണ (ഫ്ളാറ്റ്) പ്രീമിയം നിരക്ക് 2.5% |
യഥാര്‍ഥ പ്രീമിയം നിരക്ക്-3.55% |
ഇന്‍ഷ്വര്‍ ചെയ്ത തുകയും പ്രീമിയം ടേബിളും: |
വായ്പാ കര്‍ഷകന്‍ "A" |
വായ്പ എടുക്കാത്ത കര്‍ഷകന്‍ "B" |
|
എ. നിര്‍ബന്ധ ലോണ്‍ തുക |
ലോണ്‍ തുക |
രൂ. 12000 |
ഇല്ല |
മുഴുവന്‍ പ്രീമിയം @ 2.5% |
രൂ. 300.00 |
ഇല്ല |
|
മുഴുവന്‍ പ്രീമിയത്തിന്റെ 50% സബ്സിഡി |
രൂ. 150.00 |
ഇല്ല |
|
ആകെ പ്രീമിയം |
രൂ. 150.00 |
ഇല്ല |
|
ബി. ഐച്ഛിക കവറേജ് -മെതിപ്പുവിളവിന്റെ വില വരെ |
മുഴുവന്‍ പ്രീമിയം 12,000 മുതല്‍ 14,200 വരെ = 2,200@ 2.5% 200 = 2200 @ 2.5% (വായ്പാ കര്‍ഷകര്‍ക്ക്) |
രൂ. 55.00 |
|
വായ്പ എടുക്കാത്ത കര്‍ഷകര്‍ക്ക് സാധാരണ കവറേജ് |
|
രൂ. 355.00 |
|
മുഴുവന്‍ പ്രീമിയത്തിന്റെ 50% സബ്സിഡി |
രൂ. 27.50 |
രൂ. 177.50 |
|
ആകെ പ്രീമിയം |
രൂ. 27.50 |
രൂ. 177.50 |
|
സി. ഐച്ഛിക കവറേജ് –മെതിപ്പുവിളവിന്‍റെ 150% വരെ |
മുഴുവന്‍ പ്രീമിയം 14200 മുതല്‍ 26600 വരെ = 12400 @ 3.55% |
രൂ. 440.20 |
രൂ. 440.20 |
മുഴുവന്‍ പ്രീമിയത്തിന്റെ 50% സബ്സിഡി |
രൂ. 220.10 |
രൂ. 220.10 |
|
ആകെ പ്രീമിയം |
രൂ. 220.10 |
രൂ. 220.10 |
|
ആകെ മൊത്തം പ്രീമിയം ( a + b + c ) |
രൂ. 397.60 |
രൂ. 397.60 |
ഉദാഹരണം :
ഒരു വായ്പാ കര്‍ഷകനും ഒരു വായ്പ എടുക്കാത്ത കര്‍ഷകനും ഒരു ഹെക്ടര്‍ നെല്‍കൃഷി ചെയ്യുന്നു. (ഇടത്തരം - ചെറുകിട കൃഷിക്കാര്‍ എന്ന നിലയില്‍ ഇരുവരും പ്രീമിയത്തിന്റെ 50% സബ്സിഡിക്ക് അര്‍ഹരാണ്).
|
കര്‍ഷകന്‍ "എ" (വായ്പ കര്‍ഷകന്‍) |
കര്‍ഷകന്‍ "എ" (വായ്പയെടുക്കാത്ത) |
വായ്പാ തുക |
രൂ. 15,000 |
ഇല്ല |
കവറേജ് തുക |
രൂ. 20,000 |
രൂ.16,000 |
ബാധകമായ പ്രീമിയം നിരക്ക് |
സാധാരണ നിരക്ക്) 2.5% |
2.5% (സാധാരണ നിരക്ക്) 14,200 രൂപ വരെ |
3.55% (യഥാര്‍ത്ഥ നിരക്ക്) ബാക്കി 5,000 രൂപയ്ക്ക് |
3.55% (യഥാര്‍ത്ഥ നിരക്ക്) ബാക്കി 1800 രൂപയ്ക്ക് |
|
മുഴുവന്‍ പ്രീമിയം തുക |
രൂ. 375.00 സാധാരണ Rs. 375.00 |
രൂ. 355.00 സാധാരണ + രൂ.64 |
സബ്സിഡി |
50%. അതായത് രൂ.276.25 ആകെ അടയ്ക്കേണ്ട രു. 276.25 |
മൊത്തം പ്രീമിയത്തിന്‍റെ 50% അതായത് രൂ. 209.50 |
ആകെ അടയ്ക്കേണ്ട പ്രീമിയം |
രൂ. 276.25 |
രൂ. 209.50 |
എന്താണ് കാലാവസ്ഥാ അടിസ്ഥാനത്തില്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതി?
കാലാവസ്ഥാ അടിസ്ഥാനത്തില്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതി വിള ഇന്‍ഷ്വര്‍ ചെയ്യുന്ന കൃഷിക്കാരുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുക എന്ന ലക്‌ഷ്യത്തോടെയുള്ളതാണ്. പ്രതികൂല കാലാവസ്ഥകളായ മഴ, വേനല്‍, മഞ്ഞ്, ഈര്‍പ്പം തുടങ്ങിയവ മൂലം കൃഷിക്കാര്‍ക്കു സംഭവിക്കുന്ന സാമ്പത്തികനഷ്ടം നികത്താനാണ്.
കാലാവസ്ഥാ ഇന്‍ഷ്വറന്‍സ് എങ്ങനെയാണ് വിള ഇന്‍ഷ്വറന്‍സില്‍നിന്നും വ്യത്യസ്ഥമാകുന്നത്?
വിള ഇന്‍ഷ്വറന്‍സ് എന്നാല്‍ വിളവിന്‍റെ കുറവ് സംഭവിക്കുമ്പോള്‍ കൃഷിക്കാരന് നഷ്ടപരിഹാരം നല്‍കുന്ന സംവിധാനമാണ്. എന്നാല്‍ നല്ല വിളവ് പ്രതീക്ഷിച്ചിരിക്കെ, കാലാവസ്ഥയുടെ വ്യതിയാനത്താല്‍ വിളവില്‍ ഉണ്ടാകുന്ന നഷ്ടങ്ങളെക്കൂടി വിള ഇന്‍ഷ്വറന്‍സ് കവര്‍ ചെയ്യുന്നു. വിളയ്ക്ക് കാലാവസ്ഥമൂലം വന്നു ഭവിക്കുന്ന നഷ്ടങ്ങള്‍ എത്രയായിരിക്കുമെന്ന് നിര്‍ണയിക്കാന്‍ വിളയുടെ മുന്‍കാല ഉല്‍പാദനങ്ങളെക്കുറിച്ചുള്ള അറിവുകള്‍ പര്യാപ്തമാണ്. ഇങ്ങനെ ഊഹിച്ചെടുക്കുന്ന മെതിപ്പുവിള അവലോകനം കൃഷിക്കാര്‍ക്ക് അവരുടെ നഷ്ടത്തിന് എന്ത് പരിഹാരം ചെയ്യണമെന്ന് നിശ്ചയിക്കാന്‍ ഉപകരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൃഷിക്കാര്‍ക്കുണ്ടാകുന്ന നഷ്ടം നിര്‍ണയിക്കുന്ന അളവുകോലായി ഉപയോഗിക്കുന്ന രീതിയാണ് കാലാവസ്ഥാ അടിസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി.
എവിടെയാണ് കാലാവസ്ഥാ ഇന്‍ഷ്വറന്‍സ് മുമ്പ് പരീക്ഷിച്ചിട്ടുള്ളത്?
2003 ഖാരിഫ് കാലം മുതല്‍ രാജ്യത്ത് പൈലറ്റടിസ്ഥാനത്തില്‍ കാലാവസ്ഥാ ഇന്‍ഷ്വറന്‍സ് പരീക്ഷിച്ചിട്ടുണ്ട്. ഇവയില്‍ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാണ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നു.
എങ്ങനെയാണ് ഇത് ദേശീയ കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍നിന്നും വ്യത്യസ്ഥമായിരിക്കുന്നത്?
കാലാവസ്ഥാ അടിസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി കാലാവസ്ഥാ തകരാര്‍ മൂലം കൃഷിക്കാര്‍ക്കുണ്ടാകുന്ന വിളവ് നഷ്ടത്തെ നികത്തുന്നതിനുള്ള തനതായ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ്. അത് ഖാരിഫ് വിള സമയത്ത് മഴമൂലം (മഴ കുറവായാലും കൂടുതലായാലും) അല്ലെങ്കില്‍ റാബി വിളസമയത്ത് മറ്റു പ്രതികൂല കാലാവസ്ഥാ കുഴപ്പങ്ങളായ വേനല്‍, മഞ്ഞ്, ഈര്‍പ്പം, കാലംതെറ്റിയുള്ള മഴ എന്നിവ മൂലം സംഭവിക്കുന്ന വിളനഷ്ടത്തെ നികത്തുന്നു. എന്നാല്‍ ഇത് വിളവ് ഗ്യാരണ്ടി ചെയ്യുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയല്ല.
ദേശീയ കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതിയും കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതിയും തമ്മിലുള്ള താരതമ്യം
ക്രമ നമ്പര്‍ |
ദേശീയ കാര്‍ഷിക |
കാലാവസ്ഥാ അടിസ്ഥാന വിള ഇന്‍ഷ്വറന്‍സ്പദ്ധതി |
1 |
മിക്കവാറും എല്ലാ റിസ്കും കവര്‍ ചെയ്യുന്നു (വരള്‍ച്ച, ക്രമാതീതമായ മഴ, വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിക്കുന്ന ചുഴലി, കീടബാധ തുടങ്ങിയവ |
കാലാവസ്ഥ അടിസ്ഥാനപ്പെടുത്തിയുള്ള മഴ, മഞ്ഞ്, ചൂട്, ഈര്‍പ്പം തുടങ്ങിയവ- കവര്‍ ചെയ്യുന്നു. ഇത്തരം കാലാവസ്ഥാ കാരണങ്ങളാണ് ഭൂരിപക്ഷം വിളനാശത്തിനും കാരണം. |
2 |
10 വര്‍ഷം മുമ്പുവരെയുള്ള |
കാലാവസ്ഥ അടിസ്ഥാനപ്പെടുത്തിയുള്ള വിളവ് നഷ്ടത്തിന്‍റെ അനുമാനിക്കല്‍ സാങ്കേതികമായി വെല്ലുവിളികള്‍ നിറഞ്ഞതാണ്. കഴിഞ്ഞ 25 വര്‍ഷം വരെയുള്ള കാലാവസ്ഥാ വിവരം ആവശ്യമാണ്. |
3 |
ഉയര്‍ന്നതലത്തിലുള്ള റിസ്ക് |
മഴ മൂലമുള്ള റിസ്ക് ഉയര്‍ന്നതായിരിക്കും. എന്നാല്‍ ചൂട്, മഞ്ഞ്, ഈര്‍പ്പം തുടങ്ങിയവ മൂലമുള്ള റിസ്ക് മിതമായിരിക്കും. |
4 |
വസ്തുനിഷ്ഠതയും സുതാര്യതയും |
വസ്തുനിഷ്ഠതയും സുതാര്യതയും താരതമ്യേന കൂടുതല്‍. |
5 |
ഗുണനഷ്ടം പരിഗണനയ്ക്കപ്പുറം |
ഗുണനഷ്ടം ഒരു പരിധിവരെ കാലാവസ്ഥാ സൂചികയിലൂടെ പ്രതിഫലിക്കുന്നു. |
6 |
നഷ്ടം വിലയിരുത്തുന്നതിനുള്ള |
നഷ്ടം വിലയിരുത്തുന്നതിന് ചെലവില്ല. |
7 |
ക്ലെയിം സെറ്റില്‍ ചെയ്യാന്‍ |
ക്ലെയിം സെറ്റില്‍മെന്‍റ് എളുപ്പം |
8 |
ഗവര്‍ണ്‍മെന്‍റിന്‍റെ സാമ്പത്തിക |
ഗവര്‍ണ്‍മെന്‍റിന്‍റെ സാമ്പത്തികബാധ്യതകള്‍ ബഡ്ജറ്റ് ചെയ്യാവുന്നതാണ്, ക്ളോസ് എന്‍ഡഡ് ആണ്. കാരണം പ്രീമിയം സബ്സിഡിയെ സഹായിക്കുന്നു. |
എങ്ങനെയാണ് കാലാവസ്ഥാടിസ്ഥാനത്തിലുള്ള വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.
കാലാവസ്ഥാടിസ്ഥാനത്തിലുള്ള വിള ഇന്‍ഷ്വറന്‍സ്പദ്ധതി ഓരോ മേഖല തിരിച്ചാണ് നടപ്പാക്കുന്നത്. അതായത് നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടി സമാന സ്വഭാവമുള്ള ഓരോ റഫറന്‍സ് യൂണിറ്റ് ഏരിയകള്‍ രൂപീകരിക്കുന്നതാണ്. ഒരു വിളവുകാലം ആരംഭിക്കുന്നതിനു മുമ്പായി സംസ്ഥാനസര്‍ക്കാര്‍ ഈ ഏരിയ വിജ്ഞാപനം ചെയ്യും. അവിടത്തെ ഇന്‍ഷ്വറന്‍സിനു വിധേയമാകുന്ന വിളകളും നിശ്ചയിക്കും. ഇത്തരം ഓരോ ഏരിയയും ഒരു റഫറന്‍സ് വെതര്‍സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കും. ഈ സ്റ്റേഷനുകളായിരിക്കും നിലവിലുള്ള കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്യുന്നത്. നടപ്പ് വിളവുകാലത്ത് പ്രതികൂലമായ എന്തെങ്കിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് ആനുകൂല്യം നല്‍കുന്നതിന് പര്യാപ്തമാകും. പദ്ധതിയുടെ നിബന്ധനകള്‍ക്കും പണം നല്‍കുന്ന രീതികള്‍ക്കും വിധേയമായിട്ടായിരിക്കും ഇന്‍ഷ്വറന്‍സ് നല്‍കുന്നത്. ഓരോ കര്‍ഷകനും ഉണ്ടാകുന്ന നഷ്ടം കണക്കാക്കി ഇന്‍ഷ്വറന്‍സ് തുക നല്‍കുന്ന രീതിക്കു പകരമാണ് ഈ മേഖലാ രീതി.
റഫറന്‍സ് വെതര്‍സ്റ്റേഷന്‍ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ പരിശോധനകള്‍ എന്‍റെ കൃഷിയിടത്തുനിന്നും വളരെ അകലെയുള്ള കാലാവസ്ഥാ സ്ഥിതിയെ അടിസ്ഥാനപ്പെടുത്തി നിശ്ചയിച്ചതല്ല എന്ന് എങ്ങനെ എനിക്കറിയാന്‍ കഴിയും. അഥവാ മറിച്ചാണെങ്കില്‍ എനിക്ക് അതെങ്ങനെ പ്രയോജനപ്പെടും?
ഒരു ദിവസത്തെ കാലാവസ്ഥാ വ്യത്യാസങ്ങള്‍ (പ്രത്യേകിച്ചും മഴ) ഓരോ ഭൂപ്രദേശത്തും, അത് വളരെ ചെറിയൊരു പ്രദേശമായിരുന്നാലും വ്യത്യസ്ഥമാകാം. എന്നാല്‍ രണ്ടാഴ്ച, മാസം അല്ലെങ്കില്‍ ഒരു വിളവുകാലം ആകുമ്പോഴേക്കും അത് എല്ലാ സ്ഥലത്തും തുല്യമായി മാറും. റഫറന്‍സ് വെതര്‍സ്റ്റേഷന്‍ വഴി ബ്ലോക്ക്/ താലൂക്ക് തല കാലാവസ്ഥാ പഠനം ഒരു റഫറന്‍സ് യൂണിറ്റ് ഏരിയയിലുള്ള ഓരോ കൃഷിക്കാരന്‍റെയും കാലാവസ്ഥാ അനുഭവങ്ങളുടെ ഏറെക്കുറെ കൃത്യമായ പ്രതിഫലനമായിരിക്കും.
ആര്‍ക്കാണ് കാലാവസ്ഥാ അടിസ്ഥാനത്തിലുള്ള വിള ഇന്‍ഷ്വറന്‍സ് പദ്ധതി വാങ്ങാന്‍ കഴിയുന്നത്?
ഓഹരി വിളവെടുപ്പുകാര്‍, പാട്ടക്കൃഷിക്കാര്‍ തുടങ്ങി ഇന്‍ഷ്വര്‍ ചെയ്യപ്പെടാവുന്ന വിളകള്‍ വളര്‍ത്തുന്ന എല്ലാ കൃഷിക്കാര്‍ക്കും ഒരു റഫറന്‍സ് യൂണിറ്റ് ഏരിയയിലെ ഇന്‍ഷ്വറന്‍സ് കവറേജിന് അര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ വായ്പാ ബാങ്കുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും ഈ പ്രത്യേക വിളകള്‍ക്ക് നിശ്ചിതമായ വായ്പാ പരിധി അനുവദിച്ചിട്ടുള്ള എല്ലാ വായ്പാകൃഷിക്കാര്‍ക്കും ഈ ഇന്‍ഷ്വറന്‍സ് പദ്ധതി നിര്‍ബന്ധമാണ്. മറ്റുള്ള കൃഷിക്കാര്‍ക്ക് പദ്ധതി ഐച്ഛികമായിരിക്കും.
എത്ര രൂപയുടെ ഇന്‍ഷ്വറന്‍സ് സംരക്ഷ (ഇന്‍ഷ്വറന്‍സ് തുക) കിട്ടുമെന്ന് എങ്ങനെ കണക്ക് കൂട്ടും?
ഇന്‍ഷ്വറന്‍സ് സംരക്ഷ അഥവാ ഇന്‍ഷ്വറന്‍സ് തുക എന്നത് വിശാലമായ അര്‍ഥത്തില്‍ വിളവിറക്കാന്‍ വേണ്ടിവന്ന മൊത്തം ചിലവായ തുകയായിരിക്കും. ഓരോ വിള സീസന്‍റെയും ആരംഭത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിദഗ്ധരുമായി കൂടിയാലോചിച്ച് എ.ഐ.സി ഒരു യൂണിറ്റ് ഏരിയയിലെ (ഹെക്ടര്‍) ഇന്‍ഷ്വറന്‍സ് തുക എത്രയാണെന്ന് പ്രഖ്യാപിക്കുന്നതാണ്. ഇത് വിവിധ റഫറന്‍സ് യൂണിറ്റ് ഏരിയയില്‍ വ്യത്യസ്ഥമായിരിക്കും. മൊത്തം ഇന്‍ഷ്വറന്‍സ് തുക കാലാവസ്ഥാ വ്യതിയാനത്തിന് കൂടുതല്‍ സാധ്യതയുള്ള പ്രദേശങ്ങളെ നോക്കി വീണ്ടും വിതരണം ചെയ്യും.
പ്രീമിയം നിരക്ക് എന്തായിരിക്കും?
പ്രീമിയം നിരക്കുകള്‍ പ്രതീക്ഷിത നഷ്ടത്തെ ആശ്രയിച്ചിരിക്കും. ഒരു വിളവിന്‍റെ അനുയോജ്യമായ കാലാവസ്ഥാ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 25 മുതല്‍ 100 വരെ കാലാവസ്ഥാ രീതി നോക്കിയായിരിക്കും ഇത് നിശ്ചയിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ ഓരോ റഫറന്‍സ് യൂണിറ്റ് ഏരിയയിലും പ്രീമിയം നിരക്ക് വ്യത്യസ്ഥമായിരിക്കും. കൃഷിക്കാരന് പ്രീമിയം നിരക്ക് നിശ്ചിതമാണ്, അതിനു പുറമേയുള്ള നിരക്ക് കേന്ദ്രഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റും തുല്യമായി വിഹിതമടയ്ക്കുന്നതാണ്. കൃഷിക്കാരന്‍ അടയ്ക്കേണ്ടിവരുന്ന പ്രീമിയം നിരക്കുകള്‍ ഇനി പറയുന്നു:
ഭക്‌ഷ്യവിളകളും എണ്ണക്കുരുവും
ക്രമനം. |
വിള |
ഇന്‍ഷ്വര്‍ ചെയ്യുന്ന കൃഷിക്കാരന്‍ അടയ്ക്കേണ്ട പ്രീമിയം |
1 |
ഗോതമ്പ് |
1.5% അഥവാ യഥാര്‍ഥ നിരക്ക്, ഏതാണോ കുറവ് |
2 |
മറ്റു വിളനകള്‍ (മറ്റു ധാന്യങ്ങള്‍, തിന/ ചാമ, പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരു |
2.0% അഥവാ യഥാര്‍ഥ നിരക്ക്, ഏതാണോ കുറവ്. |
വാര്‍ഷിക-വാണിജ്യ ഉദ്യാനവിളകള്‍
ക്രമനം. |
പ്രീമിയം സ്ലാബ് |
സബ്സിഡി/പ്രീമിയം |
1 |
2% വരെ |
സബ്സിഡി ഇല്ല |
2 |
2 - 5% വരെ |
25%, ആകെ 2% പ്രീമിയം കൃഷിക്കാരന്‍ അടയ്ക്കണം |
3 |
5 - 8% വരെ |
40%, ആകെ 3.75% പ്രീമിയം കൃഷിക്കാരന്‍ അടയ്ക്കണം |
4 |
8% ന് മുകളില്‍ |
50%, ഇതില്‍ പ്രീമിയത്തിന്റെ 4.8%വും പരമാവധി 6%വും പ്രീമിയം കൃഷിക്കാരന്‍ അടയ്ക്കണം. |
ഇന്‍ഷ്വര്‍ ചെയ്ത വായ്പ അടയ്ക്കുന്ന കര്‍ഷകന്‍റെ മൊത്തം പ്രീമിയം, വായ്പ നല്‍കുന്ന ബാങ്ക് അടയ്ക്കുന്നതാണ്.
കുറിപ്പ്: മേല്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അറിവിനുവേണ്ടിയുള്ളതാണ്, ചിലപ്പോള്‍ ഇത് ഇന്‍ഷ്വറന്‍സ് പോളിസി/ പദ്ധതിയുടെ പദാനുപദ വിവരണമാകണമെന്നില്ല.
പോളിസിയുടെ സവിശേഷതകള്‍
ഗോതമ്പ്, കടുക്, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, മസൂര്‍, ബാര്‍ലി, മല്ലി എന്നിവയാണ് യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ പ്രധാന റാബി വിളകള്‍. ഈ വിളകള്‍ അമിത മഴ, ശൈത്യം, ചൂടിലെ വ്യതിയാനം തുടങ്ങിയ പ്രതികൂല കാലാവസ്ഥയ്ക്ക് ഇരയാകാറുണ്ട്.
റാബി കാലാവസ്ഥാ ഇന്‍ഷ്വറന്‍സ് ഇത്തരം അപായങ്ങളില്‍ ഫലപ്രദമായി വ്യക്തികളെയോ ഈ പ്രതികൂല കാലാവസ്ഥയ്ക്ക് ഇരയാകുന്ന സ്ഥാപനങ്ങളെയോ സഹായിക്കാനുള്ളതാണ്. കാലാവസ്ഥാ ഇന്‍ഡക്സ് ഇന്‍ഷ്വറന്‍സിന്റെ പ്രധാന നേട്ടങ്ങള്‍ ഇവയാണ് :
കവറേജ്:
ഇന്‍ഷ്വര്‍ ചെയ്ത ആള്‍ക്ക് അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യാ ലിമിറ്റഡ്, (എ.ഐ.സി) മൊത്തം വിള ഉല്‍പാദനത്തിലോ/ വിളവിലോ വന്ന കുറവ് അനുസരിച്ച് നഷ്ടപരിഹാരം നല്‍കുന്നതാണ്: പരമാവധി താപനില ( 0 ഇ) ട്രിഗ്ഗര്‍ ലവലിന്‍റെ മുകളില്‍ / അഥവാ താപനില വ്യതിയാനം സാധാരണ ട്രിഗ്ഗര്‍ വാല്യുവിനു മുകളില്‍ / മിനിമം താപനില ( 0 ഇ) ട്രിഗ്ഗര്‍ ലവലിനു താഴെ /മിനിമം താപനില നാല് ഡിഗ്രി സെന്റിഗ്രേഡിന് താഴെ - ഇവയില്‍ പലതോ ഏതെങ്കിലും ഒന്നോ ശൈത്യമോ കനത്ത മഴയോ കൊടും ചൂടോ ഉണ്ടാക്കിയാല്‍ ഇന്‍ഷ്വറന്‍സ് കവറേജ് കിട്ടും. ഈ ട്രിഗ്ഗര്‍ ലവലുകള്‍ ദിനംപ്രതി/ ആഴ്ച/ മാസ അടിസ്ഥാനത്തില്‍ കണക്കുകൂട്ടുന്നതാണ്.ഇന്‍ഷ്വറന്‍സ് കാലവധി:
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളിലാണ് ഇന്‍ഷ്വറന്‍സ് ഉണ്ടാകുന്നത്. എന്നാല്‍ വിളയും മറ്റു പല ഘടകങ്ങളും അനുസരിച്ച് ഈ കാലാവധിയില്‍ വ്യത്യാസം വരും.
ക്ലെയിം നടപടിയെക്കുറിച്ച്:
ക്ലെയിമുകള്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ ഓരോ വിളയെക്കുറിച്ചും നല്‍കുന്ന പരമാവധി താപനില, മിനിമം താപനില, മഴ എന്നിവയെ ആസ്പദമാക്കി ആയരിക്കും തീര്‍പ്പാക്കുന്നത്. ഇത് ഓട്ടേമേറ്റഡ് (യാന്ത്രികം) ആയിരിക്കും. ക്ലെയിമുകള്‍ നല്‍കാനായാല്‍ അത് ഒരു പ്രദേശത്തെ (ഒരു റഫറന്‍സ് വെതര്‍ സ്റ്റേഷന്‍റെ പരിധിയില്‍ പെട്ട) എല്ലാ ഇന്‍ഷ്വര്‍ ചെയ്ത ഉല്‍പാദകര്‍ക്കും യൂണിഫോം നിരക്കില്‍ നല്‍കുന്നതാണ്.
കുറിപ്പ്: മേല്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അറിവിനുവേണ്ടിയുള്ളതാണ്, ചിലപ്പോള്‍ ഇത് ഇന്‍ഷ്വറന്‍സ് പോളിസി/ പദ്ധതിയുടെ പദാനുപദ വിവരണമാകണമെന്നില്ല.
ലോകത്തെ ഊര്‍ജ ആവശ്യത്തിന്‍റെ 80 ശതമാനത്തോളം സസ്യങ്ങളുടെയോ ജീവികളുടെയോ അവശിഷ്ടങ്ങളില്‍ നിന്നുള്ള വാതകത്തില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ ഊര്‍ജത്തിന്‍റെ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന ഡിമാന്‍ഡ് അനുസരിച്ച് ഈ ഊര്‍ജ്ജസ്രോതസ്സ് കുറയുകയാണ്. ഇതുകാരണം മറ്റു ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്തേണ്ട സ്ഥിതിയിലാണ് നമ്മള്‍. ഇതില്‍ ഏറ്റവും വാഗ്ദത്ത ഊര്‍ജ്ജം ജൈവ ഊര്‍ജമാണ്. പരിസ്ഥിതിക്ക് അനുയോജ്യമായ ഈ ഉര്‍ജ്ജത്തെ പ്രചരിപ്പിക്കാന്‍ വേണ്ടി ഗവണ്‍മെന്‍റ് ഒട്ടേറെ ആനുകൂല്യങ്ങളും സബ്സിഡിയും ജൈവവാതക മരം/ ചെടി വളര്‍ത്തുന്നവര്‍ക്ക് നല്‍കിവരുന്നു.
പോളിസിയുടെ സവിശേഷതകള്‍
ആര്‍ക്കൊക്കെ ബാധകമാകും
ഈ ഇന്‍ഷ്വറന്‍സ് പദ്ധതി ജൈവവാതക മരം/ ചെടി വളര്‍ത്തുന്നവര്‍ അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കുന്നവര്‍ - അവരുടെ ഉല്‍പന്നം അഥവാ വിളവ് നാശനഷ്ടത്തിനു വിധേയമാവുകയാണെങ്കില്‍ - ഈ ഇന്‍ഷ്വറന്‍സ് പദ്ധതി ബാധകമായിരിക്കും. പോളിസി ബാധകമാകുന്ന മരം/ ചെടി ഇവയാണ് : ജെത്രോഫ കുര്‍ക്കാസ്. (ജെത്രോഫ), പൊംഗാമിയാ പിന്നാറ്റ (കരഞ്ച), അസദിറച്ത ഇന്‍ഡിക്ക (നീം), ബസിയ ലത്തിഫോളിയ (മഹ്വോ), കാലോഫിലം ഇനോഫിലം (പോളംഗ), സിമറൂബ ഗ്ലോക്ക (പറുദീസ വൃക്ഷം).
കവറേജിന്‍റെ വ്യാപ്തി
പ്രകൃതിക്ഷോഭമായ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ശൈത്യം, കീടബാധ, തുടങ്ങിയവ ഒറ്റയ്ക്കോ കുട്ടായോ ഈ മരങ്ങള്‍ക്കോ ചെടികള്‍ക്കോ സംഭവിക്കുകയും അതുവഴി ഇവ ഉല്‍പാദിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പോളിസിയുടെ കവറേജ് വഴി നഷ്ടപരിഹാരം ലഭിക്കുന്നത്. മൊത്തം നഷ്ടം എന്ന് അര്‍ഥമാക്കുന്നത് ഈ ജൈവ വാതക ചെടി അഥവാ മൊത്തം തോട്ടം അല്ലെങ്കില്‍ തോട്ടത്തിന്‍റെ ഏതെങ്കിലും ഭാഗം നശിക്കുകയോ, അഥവാ ചെടി ഉല്‍പാദനത്തിന് ഉപകരിക്കാതാവുകയോ ചെയ്യുമ്പോഴുള്ള നഷ്ടമാണ്.
ഇന്‍ഷ്വറന്‍സ് തുക
ഒരു യൂണിറ്റ് ഏരിയയില്‍ മൊത്തം ചെലവായ തുകയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഷ്വറന്‍സ് തുക നിശ്ചയിക്കുന്നത്. മരം/ ചെടിയുടെ അവസ്ഥ, പ്രായം എന്നിവയെ ആശ്രയിച്ചായിരിക്കും ഇത്. ഈ മൊത്തം തുകയുടെ ഏതാണ്ട് തുല്യമായിരിക്കും ഇന്‍ഷ്വറന്‍സ് തുക. ചിലപ്പോള്‍ അത് 125%/ 150% വരെ കുടുതലാകാം.
പ്രീമിയംപ്രീമിയം നിരക്കുകള്‍ നിശ്ചയിക്കുന്നത് ഇനി പറയുന്ന അടിസ്ഥാനത്തിലാണ്
(എ) മരത്തിന്‍റെ/ വിളയുടെ അപായസാധ്യത;
(ബി) കവര്‍ ചെയ്യുന്ന റിസ്കിന്‍റെ രീതി;
(സി) ഭൂമിശാസ്ത്രപരമായ പ്രത്യേകത;
(ഡി) സമാനമായ റിസ്കുകള്‍ക്ക് മറ്റ് ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്;
(ഇ) വരുത്താനുള്ള കുറവുകള്‍;
(എഫ്) ഇന്‍ഷ്വറര്‍ക്ക് വേണ്ടിവരുന്ന മറ്റു ചെലവുകളും.
ഇന്‍ഷ്വറന്‍സിന്‍റെ കാലാവധി
വാര്‍ഷിക പോളിസിയായിരിക്കും. മന്നു മുതല്‍ അഞ്ചുവര്‍ഷം വരെ നീട്ടാനുള്ള സംവിധാനം ഇതിനുണ്ടാകും.
നഷ്ടം തിട്ടപ്പെടുത്തുന്ന രീതി
ഇന്‍ഷ്വര്‍ ചെയ്ത ആള്‍ക്ക് ചെടിക്കോ ചെടികള്‍ക്കോ നഷ്ടം സംഭവിച്ചാല്‍ ക്ലെയിം ഫോം അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്‍ഡ്യ ലിമിറ്റഡിന് (എ.ഐ.സി) സമര്‍പ്പിക്കാവുന്നതാണ്. കമ്പനി ഒരു ലൈസന്‍സ്ഡ് സര്‍വ്വേയറേയും കൃഷി വിദഗ്ദ്ധനേയും നഷ്ടം തിട്ടപ്പെടുത്തി ക്ലെയിം പ്രോസസ് ചെയ്യാനായി അവിടേക്ക് അയക്കും. മരത്തിന്‍റെ നാശനഷ്ടം കാരണം ഈ തോട്ടം സാമ്പത്തികമായി എത്രമാത്രം ഉല്‍പാദനയോഗ്യമല്ലാതായി എന്ന് പരിഗണിച്ചായിരിക്കും ക്ലെയിം നിശ്ചയിക്കുന്നത്. മരങ്ങള്‍ക്ക് കുറവ് സംഭവിക്കുക അല്ലെങ്കില്‍ വളര്‍ച്ച മുരടിക്കുക ഇത് നഷ്ടമായി അംഗീകരിക്കുന്നതല്ല.
കുറിപ്പ്: മേല്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അറിവിനുവേണ്ടിയുള്ളതാണ്, ചിലപ്പോള്‍ ഇത് ഇന്‍ഷ്വറന്‍സ് പോളിസി/ പദ്ധതിയുടെ പദാനുപദ വിവരണമാകണമെന്നില്ല.
കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി 2005-2006, 2006-2007 വര്‍ഷങ്ങളില്‍ 10-ാം പഞ്ചവത്സരപദ്ധതി പ്രകാരവും 2007-2008 ല്‍ 11-ാം പഞ്ചവത്സരപദ്ധതിപ്രകാരവും തെരഞ്ഞെടുക്കപ്പെട്ട 100 ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയ കേന്ദ്ര ഗവര്‍ണ്‍മെന്‍റ് പദ്ധതിയാണ്. ഇത് സ്ഥിരം അടിസ്ഥാനത്തില്‍ മുന്നൂറ് ജില്ലകളിലേക്ക് രാജ്യത്ത് വ്യാപിപ്പിക്കുകയാണ്.
കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി ഇരട്ട ഉദ്ദേശ ലക്ഷ്യത്തോടുകൂടിയാണ് ആരംഭിച്ചിട്ടുള്ളത്. കാലിവളര്‍ത്ത് കൃഷിക്കാര്‍ക്ക് അവരുടെ കാലികള്‍ക്ക് മരണം സംഭവിക്കുമ്പോള്‍ നഷ്ടം നല്‍കാനും കാലിവളര്‍ത്തല്‍ ഇന്‍ഷ്വറന്‍സിലൂടെ അവര്‍ക്കുണ്ടാകുന്ന മെച്ചം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അതുവഴി കാലിവളര്‍ത്തലിന്‍റെയും ബന്ധപ്പെട്ട ഉല്‍പാദനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ്.
ഈ പദ്ധതിയില്‍ നാടന്‍/ സങ്കരയിനം കറവ ആട്മാടുകള്‍ക്കും എരുമയ്ക്കും അതിന്‍റെ നിലവിലുള്ള കമ്പോളനിരക്ക് അനുസരിച്ച് പരമാവധി ഇന്‍ഷ്വറന്‍സ് നല്‍കുന്നു. ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്‍റെ ഏതാണ്ട് 50% വരെ സബ്സിഡിയാണ്. ഈ സബ്സിഡി പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സബ്സിഡി ആനുകൂല്യം ഒരു ഗുണഭോക്താവിന് പരമാവധി രണ്ട് കാലികള്‍ക്ക് മൂന്നുവര്‍ഷം വരെ നല്‍കും.
ഗോവ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്‍റ് ബോര്‍ഡ് വഴി ഈ പദ്ധതി നടപ്പാക്കുന്നതാണ്.
ഈ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കന്നുകാലികളും ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പും
കന്നുകാലിയുടെ കമ്പോള വില നിശ്ചയിക്കല്‍
നിലവിലുള്ള പരമാവധി കമ്പോളവിലയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്‍ഷ്വര്‍ ചെയ്യുന്നത്. ഇത് ഗുണഭോക്താവ്, അംഗീകൃത വെറ്ററിനറി ഡോക്ടര്‍, ഇന്‍ഷ്വറന്‍സ് ഏജന്‍റ് എന്നിവര്‍ സംയുക്തമായി നിര്‍ണയിക്കും.
ഇന്‍ഷ്വര്‍ ചെയ്ത കന്നുകാലിയെ തിരിച്ചറിയല്‍
ഇന്‍ഷ്വര്‍ ചെയ്ത കന്നുകാലിയെ ക്ലെയിം പരിഗണിക്കുന്ന സമയത്ത് കൃത്യമായും തിരിച്ചറിയാന്‍ കഴിയണം. കഴിയുന്നത്രയും കാത് കുത്തലാണ് ഇതിന് ഏറ്റവും ഫലപ്രദം. നാടന്‍ രീതിയായ കാത് കുത്തലോ ആധുനിക സാങ്കേതിക വിദ്യയായ മൈക്രോ ചിപ്പ് ഘടിപ്പിക്കലോ പോളിസി എടുക്കുന്ന സമയത്ത് ചെയ്യാവുന്നതാണ്. ഈ തിരിച്ചറിയല്‍ മാര്‍ക്കിനു വരുന്ന ചെലവ് ഇന്‍ഷ്വറന്‍സ് കമ്പനി വഹിക്കും. അത് കേട് കുടാതെ സൂക്ഷിക്കേണ്ട ബാധ്യത ബന്ധപ്പെട്ട ഗുണഭോക്താവിനാണ്. കാത് കുത്ത് വസ്തുവിന്‍റെ രീതിയും ഗുണവും ഗുണഭോക്താവിനും ഇന്‍ഷ്വറന്‍സ് കമ്പനിക്കും പരസ്പര സമ്മതത്തിലൂടെ തീരുമാനിക്കാം.
ഇന്‍ഷ്വറന്‍സ് കാലാവധി നിലനില്‍ക്കെ കാലിയുടെ ഉടമ മാറിയാല്അഥവാ ഇന്‍ഷ്വറന്‍സ് പോളിസിയുടെ കാലാവധി കഴിയുംമുമ്പ് കന്നുകാലിയെ വില്‍ക്കുകയോ മറ്റൊരാള്‍ക്ക് കൈമാറുകയോ ചെയ്താല്‍ പോളിസി കാലാവധിയുടെ ശേഷിക്കുന്ന കാലം പുതിയ ഉടമസ്ഥനായിരിക്കും ഗുണഭോക്താവ്. ഇതിനു വേണ്ടിവരുന്ന രീതികളും ഫീസും വില്‍പന ഉടമ്പടിയും മറ്റും ഇന്‍ഷ്വറന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ തീരുമാനിക്കേണ്ടതാണ്.
ക്ലെയിം തീര്‍പ്പാക്കല്‍
ക്ലെയിം സമയത്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ ഇന്‍ഷ്വര്‍ ചെയ്ത ആള്‍ക്ക് തുക നല്‍കണം. ക്ലെയിം തീര്‍പ്പാക്കാന്‍ നാല് രേഖകള്‍ മാത്രമേ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് ആവശ്യമുള്ളു. - 1. ഇന്‍ഷ്വറന്‍സ് കമ്പനിക്ക് നല്‍കുന്ന എഫ്ഐആര്‍, 2. ഇന്‍ഷ്വറന്‍സ് പോളിസി, 3. ക്ലെയിം ഫോം, 4. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കന്നുകാലിയെ ഇന്‍ഷ്വര്‍ ചെയ്യുമ്പോള്‍ ക്ലെയിം തീര്‍പ്പാക്കലിനു വേണ്ടുന്ന വ്യക്തമായ രീതികള്‍ നിശ്ചയിച്ചിരിക്കണം, വേണ്ടുന്ന രേഖകള്‍ എന്തൊക്കെയാണെന്ന് ലിസ്റ്റ് ചെയ്തിരിക്കണം - പോളിസി രേഖയോടൊപ്പം ഇതും ഗുണഭോക്താവിന് കൊടുക്കേണ്ടതാണ്. ഇന്‍ഷ്വറന്‍സിനും ക്ലെയിമിനും ആവശ്യമായ എല്ലാ രേഖകളും ഫോമുകളും ഇന്‍ഷ്വറന്‍സ് ഏജന്‍സി പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും നല്‍കേണ്ടതാണ്.
വിള ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകരെ പ്രതികൂല കാലാവസ്ഥകളില്‍ നിന്നും രക്ഷിക്കുന്നു. യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു.
പരിധി:പ്രകൃതിക്ഷോഭം, (കാറ്റ്, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, തീ, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, കാട്ടുതീ, ഭൂമികുലുക്കം) മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. വന്യമ്യഗങ്ങള്‍, കൊക്കാന്‍ രോഗം, പിണ്ടിപ്പുഴു എന്നിവ മൂലമുള്ള നഷ്ടങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. (പച്ചക്കറികള്‍ക്കും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്കും പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടങ്ങള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുകയുള്ളൂ) പ്രീമിയം:
വാഴയ്‌ക്കുള്ള നഷ്ടപരിഹാരം
|
|||||||||||
പച്ചക്കറികള്‍ക്കുള്ള നഷ്ടപരിഹാരം
(പന്തല്‍ വിളകള്‍ക്ക് 300 രൂപയും മറ്റുള്ളവയ്ക്ക് 250 രൂപയുംസ/െന്‍റ്/സീസണ്‍)
|
ദി ന്യൂ ഇന്‍ഡ്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കുറഞ്ഞ പ്രീമിയം, വേഗത്തിലുള്ള ക്ലെയിം സെറ്റിലമെന്‍റ് എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്.
പ്രീമിയം:
പ്രീമിയത്തിന്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 7 രൂപയും വി.എഫ്.പി.സി.കെ. നല്‍കുന്നു. പരമാവധി നഷ്ടപരിഹാരം മുതിര്‍ന്നവര്‍ക്ക് 10000/രൂപ, കുട്ടികള്‍ക്ക് 5000/ രൂപ.
കര്‍ഷകര്‍ക്ക് മരണത്തിനും അപകടത്തിനുമെതിരെയുള്ള ഒരു നവീന ഇന്‍ഷുറന്‍സ് പദ്ധതി. എല്‍.ഐ.സി. യുമായി ചേര്‍ന്ന് നടപ്പിലാക്കുന്നു. കുറഞ്ഞ പ്രീമിയം, വേഗത്തിലുള്ള ക്ലെയിം സെറ്റില്‍മെന്‍റ്, പോളിസി ഉടമകളുടെ കുട്ടികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്.
ഉറവിടം :http://dahd.nic.in
ഇന്‍ഡ്യന്‍ കാര്‍ഷിക ഇന്‍ഷ്വറന്‍സ് കമ്പനി ലിമിറ്റഡ്അവസാനം പരിഷ്കരിച്ചത് : 3/13/2020